Contents

Displaying 1311-1320 of 24959 results.
Content: 1461
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തി രണ്ടാം തീയതി
Content: "യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു" (യോഹന്നാന്‍ 19:25). #{red->n->n->സഹരക്ഷകയായ പരിശുദ്ധ അമ്മ}# ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ ദൈവം കാരുണ്യപൂര്‍വ്വം തിരുമന‍സ്സായി. ആദിമാതാപിതാക്കന്മാരുടെ പതനം നിമിത്തം മനുഷ്യസ്വഭാവത്തില്‍ തന്നെ ഒരു തകിടംമറിച്ചില്‍ സംഭവിച്ചു. ദൈവപരിപാലന, മനുഷ്യനെ മനുഷ്യന്‍ വഴിയായി പുനരുദ്ധരിക്കുന്നതിനാണ് ക്രമീകരിച്ചത്. പാപപങ്കിലമായ മാനവരാശിക്ക് അതിന്‍റെ തന്നെ പരിത്രാണകൃത്യം നിര്‍വഹിക്കുക അസാദ്ധ്യമാണ്. അതിനാല്‍ ദൈവസുതനായ യേശു മനുഷ്യനായി അവതരിച്ചു. മിശിഹാ അവിടുത്തെ പീഢാനുഭവവും മരണവും വഴി പൈശാചികതയില്‍ അടിമപ്പെട്ട ലോകത്തെ രക്ഷിക്കുന്നു. കാല്‍വരിയിലെ മഹായജ്ഞം വഴി സമ്പാദിച്ച പ്രസാദവരത്താല്‍ മനുഷ്യകുലത്തെ സ്വപിതാവുമായി അവിടുന്ന്‍ ഐക്യപ്പെടുത്തി. മിശിഹായോടുകൂടി പരിത്രാണകര്‍മ്മത്തിന്‍റെ ഓരോ രംഗത്തിലും ഏറ്റവും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ച വ്യക്തിയെ നാം കാണുന്നുണ്ട്. അത് ദൈവജനനിയായ പ.കന്യകാമറിയമല്ലാതെ മറ്റാരുമല്ല. പരിത്രാണകര്‍മ്മത്തിന്‍റെ കേന്ദ്രവും അതിനു മകുടം ചാര്‍ത്തുന്നതുമായ സംഭവമാണ് കാല്‍വരിയിലെ മഹോന്നതമായ ബലി. പ.കന്യക മിശിഹായ്ക്കു വിധേയയായി, മിശിഹായോടുകൂടി അവിടുത്തെ ഹോമബലിയില്‍ ഏറ്റവും വലിയ സഹനത്തിലൂടെ സഹകരിച്ച് ലോകപാപത്തിനു പരിഹാരമര്‍പ്പിക്കുകയും മാനവകുലത്തിന് മുഴുവന്‍വേണ്ടി ആ ത്യാഗം സന്തോഷപൂര്‍വ്വം സഹിക്കുകയും ചെയ്തു. മനുഷ്യകുലത്തിന്‍റെ നാശത്തിന് ആദവും ഹവ്വയും ഉത്തരവാദികളായതു പോലെ അതിന്‍റെ പരിത്രാണകര്‍മ്മത്തില്‍ രണ്ടാമത്തെ ആദമായ മിശിഹായും പുതിയ ഹവ്വായായ പ.കന്യകയും കാരണഭൂതരായി. സഭാപിതാക്കന്മാരെല്ലാവരും തന്നെ പ.കന്യകയെ ഹവ്വായോടു ഉപമിച്ചിരിക്കുന്നത് കേവലം ആലങ്കാരികമായിട്ടല്ല. ഈശോയും മേരിയും തമ്മിലുള്ള ഐക്യം അഗാധമായതിനാലാണ്. മിശിഹായുടെ പീഢാനുഭവത്തിന്‍റെ അവസരത്തില്‍ മരിയാംബിക കുരിശിന്‍ചുവട്ടില്‍ സന്നിഹിതയായിരുന്നു (യോഹ.19:22-23). അവള്‍ മാനവവംശത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ആ മഹാബലിയോട് യോജിച്ച് സ്വയം സമര്‍പ്പിച്ചു. മിശിഹായോടുള്ള കന്യാംബികയുടെ സ്നേഹവും ഐക്യവും മഹത്തരമായിരുന്നതിനാല്‍ മിശിഹാ ശാരീരികമായി സഹിച്ചതെല്ലാം പ.കന്യക അവളുടെ ഹൃദയത്തില്‍ സഹിക്കുകയുണ്ടായി. മിശിഹായോടുകൂടി സഹിച്ച മറിയത്തിന്‍റെ സ്നേഹം എത്ര അപാരമാണ്. പരിഹാരമര്‍പ്പിച്ച കൃത്യം എത്ര മഹത്തരമാണ്. അവളുടെ ദൈവമാതൃത്വം വഴി അവള്‍ സകല സൃഷ്ടികള്‍ക്കും അതീതയായിത്തീര്‍ന്നു. എല്ലാ പാപമാലിന്യങ്ങളില്‍ നിന്നും നിശ്ശേഷം വിമുക്തയായി. ഹൃദയവ്യഥയുടെ തീച്ചൂളയില്‍ നമുക്കുവേണ്ടി പ.കന്യക സ്വയം ഹോമിച്ചു. ഒരു വ്യക്തി പരിപൂര്‍ണ്ണത പ്രാപിക്കുന്നത് മിശിഹായുടെ പരിത്രാണ കൃത്യത്തില്‍ എത്രമാതം സഹകരിക്കുന്നുവോ അതിന്‍റെ തോതനുസരിച്ചാണ്. നരകുലപരിത്രാതാവായ മിശിഹാ കഴിഞ്ഞാല്‍ നമ്മുടെ രക്ഷണീയ കര്‍മ്മത്തില്‍ ഏറ്റവും കൂടുതല്‍ സഹകരിച്ചത് ദൈവമാതാവാണെന്നു നിസ്തര്‍ക്കം പറയുവാന്‍ സാധിക്കും. അതിനാല്‍ പ.കന്യകയേ 'സഹരക്ഷക' എന്നു അഭിസംബോധന ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. തന്നിമിത്തം എല്ലാ മനുഷ്യരും ഈ മാതാവിനെ ബഹുമാനിക്കുകയും അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. #{red->n->n->സംഭവം}# കേരളത്തിലെ ഒരു ക്രൈസ്തവ ദേവാലയത്തിന്‍റെ മുന്‍വശത്തുള്ള ചാപ്പലില്‍ അമലോത്ഭവ മാതാവിന്‍റെ ഒരു മനോഹരമായ സ്വരൂപമുണ്ട്. ഒരു ദിവസം രണ്ടു മൂന്നു അക്രൈസ്തവര്‍ മദ്യപാനം കഴിഞ്ഞിട്ട് അതിലെ വരുമ്പോള്‍ അവരിലൊരാള്‍ വളരെ ഹീനമായ വിധത്തില്‍ പ.കന്യകയുടെ രൂപത്തെ നോക്കി ഇപ്രകാരം പറഞ്ഞു: "ഇവള്‍ നൃത്തം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. തുടങ്ങടീ നിന്‍റെ നൃത്തം" ഇതു പറഞ്ഞ് അഞ്ചാറടി മുമ്പോട്ടു വച്ചപ്പോള്‍ ഉടനെതന്നെ അയാള്‍ സര്‍പ്പദംശനമേറ്റു. അയാളെ വിഷവൈദ്യന്‍റെ അടുത്തു കൊണ്ടുചെന്നപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരിന്നു, "വിഷം ചികിത്സിച്ചു ഭേദപ്പെടുത്തുവാന്‍ സാദ്ധ്യമല്ല, ദൈവകോപമാണ്". അതിനു പരിഹാരമര്‍പ്പിക്കണമെന്ന് വൈദ്യന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ആ മനുഷ്യനും അയാളുടെ കുടുംബാംഗങ്ങളും ദേവാലയത്തില്‍ വന്നു. പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു മരണത്തില്‍ നിന്നു രക്ഷ പ്രാപിക്കുകയും ചെയ്തു. ഇപ്പോള്‍ അവിടുത്തെ അക്രൈസ്തവര്‍ക്കു പോലും മാതാവിനോടു വലിയ ഭക്തിയാണ്. #{red->n->n->പ്രാര്‍ത്ഥന}# ദൈവമാതാവേ! അവിടുത്തെ ദിവ്യസുതനോടു കൂടി ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ അവിടുന്നു നിസ്തുലമായ പങ്കുവഹിച്ചുവല്ലോ. ഇനിയും ഞങ്ങളുടെ ഒരോരുത്തരുടേയും രക്ഷണീയ കര്‍മ്മത്തില്‍ അവിടുന്നു സഹകരിക്കുന്നുണ്ട്. ദിവ്യനാഥേ, ഞങ്ങള്‍ എല്ലാവരും സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ വന്നുചേരുന്നതുവരെ ഞങ്ങളുടെ നിത്യരക്ഷയ്ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങേ ദിവ്യസുതന്‍റെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച് അജ്ഞാനികളെ മാനസാന്തരപ്പെടുത്തുവാനും അകത്തോലിക്കരുടെ പുനരൈക്യത്തിനും ഇടയാകട്ടെ. നാഥേ, അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ഞങ്ങളുടെ അഭയവും ശക്തിയും നീ തന്നെ. ഞങ്ങളെ സഹായിക്കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.  #{red->n->n->സുകൃതജപം}# കുരിശിലെ യാഗവേദിയില്‍ സന്നിഹിതയായ ദൈവമാതാവേ, ഞങ്ങളുടെ ജീവിതബലി പൂര്‍ത്തിയാക്കുവാന്‍ സഹായിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-22-09:16:25.jpg
Keywords: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
Content: 1462
Category: 6
Sub Category:
Heading: സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യം
Content: ''അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതു കൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും'' (ഉത്പത്തി 2:23). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 22}# ഓരോ മനുഷ്യവ്യക്തിക്കും അവന്റേതായ മാന്യതയുണ്ട്. ഒരു വ്യക്തി എന്ന നിലയ്ക്ക് സ്ത്രീക്ക് പുരുഷന്റെതിന് സമാനമായ മാന്യത ഉണ്ട്. എന്നാല്‍ മിക്കപ്പോഴും, ഇതിന് വിപരീതമായി, പുരുഷസ്വാര്‍ത്ഥത കാരണം സ്ത്രീയെ ഒരു വസ്തുവായി കണക്കാക്കാറുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് തുല്യത ഉറപ്പ് വരുത്തിക്കാന്‍ സാംസ്‌ക്കാരികവും സാമൂഹ്യവുമായ വാദഗതികള്‍ നടക്കുന്നുണ്ട്; ഇതൊക്കെയാണെങ്കിലും, പുരുഷന്റെ 'മേല്‍ക്കോയ്മയും ഞാന്‍ എന്ന ഭാവവും' വേട്ടയാടുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. പുരുഷനുള്ളതിനേക്കാള്‍ അല്പം പോലും കുറവില്ലാത്ത ദൈവത്തിന്റെ ഛായ സ്ത്രീയുടെ അന്തഃകരണത്തില്‍ വഹിക്കുന്നുണ്ട്. സ്ത്രീ പൂര്‍ണ്ണത കൈവരിക്കേണ്ടത്, അവളില്‍ പുരുഷത്വം കുത്തിനിറച്ച്, അവളുടെ വിശേഷപ്പെട്ട ഗുണങ്ങള്‍ നഷ്ടമാക്കിക്കൊണ്ടല്ല. ചുരുക്കിപ്പറഞ്ഞാല്‍, പുരുഷനെപ്പോലെ ആയിത്തീര്‍ന്നുകൊണ്ടല്ല അവള്‍ പൂര്‍ണ്ണത തേടേണ്ടത്. അവളുടെ പൂര്‍ണ്ണത പുരുഷനോട് തുല്യമാണെങ്കിലും വ്യത്യസ്തയായിരിക്കുക എന്നാണ് അര്‍ത്ഥമാക്കുക. സഭയിലെന്നപോലെ, തദ്ദേശസമൂഹവും സ്ത്രീകളുടെ സമത്വവും വ്യത്യസ്തതയും അംഗീകരിക്കുക തന്നെ വേണം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 22.6.94). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-22-05:23:54.jpg
Keywords: സ്ത്രീ
Content: 1463
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിമൂന്നാം തീയതി
Content: "മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു" (ലൂക്കാ 1:46-47). #{red->n->n->പരിശുദ്ധ അമ്മ- നമ്മുടെ ആദ്ധ്യാത്മിക മാതാവ്}# എല്ലാ ക്രിസ്ത്യാനികളും നൈസര്‍ഗികമായിത്തന്നെ പ.കന്യകയെ മാതാവ് എന്നാണ് അഭിസംബോധന ചെയ്യുന്നത്. കന്യകാമറിയം യഥാര്‍ത്ഥത്തില്‍ നമ്മുടെ മാതാവാണെങ്കില്‍ അവള്‍ ഒരര്‍ത്ഥത്തില്‍ നമ്മെ ഉദരത്തില്‍ സംവഹിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ടായിരിക്കണം. ദിവ്യജനനി എപ്പോഴും നമുക്ക് മാതൃസഹജമായ വാത്സല്യമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിന് ആദ്ധ്യാത്മികമായ ഒരു നവജനനം ആവശ്യമാണല്ലോ. "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. ഒരു മനുഷ്യന്‍ ജലത്താലും പരിശുദ്ധാത്മാവിനാലും നവമായി ജനിക്കുന്നില്ലെങ്കില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ അവനു കഴിയുകയില്ല" (യോഹ. 3:3-7: 2, കോറി.5:17-18). ആദ്ധ്യാത്മികമായ ഈ പുതിയ ജനനത്തില്‍ പ.കന്യകയ്ക്കുള്ള സ്ഥാനമെന്തെന്നുള്ളത് നാം പരിചിന്തനത്തിന് വിധേയമാക്കേണ്ടത്. ദിവ്യജനനിയുടെ ആദ്ധ്യാത്മികമാതൃത്വം വരപ്രസാദ മദ്ധ്യത്തിലാണ് അടങ്ങിയിരിക്കുന്നത്. മിശിഹാ കാല്‍വരിയിലെ കുരിശാകുന്ന ബലിവേദിയില്‍ കിടന്നുകൊണ്ട് അവളുടെ ആദ്ധ്യാത്മിക മാതൃത്വം പ്രഖ്യാപിച്ചു. "ഈശോ തന്‍റെ അമ്മയും താന്‍ സ്നേഹിച്ചിരുന്ന ശിഷ്യനും നില്‍ക്കുന്നതു കണ്ടിട്ട് തന്‍റെ അമ്മയോട് സ്ത്രീ, ഇതാ നിന്‍റെ മകന്‍ എന്നും ശിഷ്യനോട് ഇതാ നിന്‍റെ അമ്മ എന്നും അരുളിച്ചെയ്തു" (വി.യോഹ.18:26). വി.യോഹന്നാന്‍ ഇവിടെ ശിഷ്യന്‍ എന്ന പദമുപയോഗിക്കുന്നത് അദ്ദേഹം മാനവരാശിയെ പ്രതിനിധാനം ചെയ്യുന്നു എന്നു കാണിക്കുന്നതിനാണ്. ഈശോ പ.കന്യകയെ സ്ത്രീ എന്നഭിസംബോധന ചെയ്യുന്നത്, മേരി ദൈവം വാഗ്ദാനം ചെയ്ത സ്ത്രീയാണെന്ന് മനസ്സിലാക്കുവാനും പ.കന്യകയ്ക്ക് മിശിഹായോടുള്ള ശാരീരിക ബന്ധത്തിലുമുപരിയായി സാര്‍വത്രിക സ്ത്രീയായി തീര്‍ന്നിരിക്കുന്നു എന്നു അനുസ്മരിപ്പിക്കാനുമാണ്. മിശിഹാ പരിത്രാണകര്‍മ്മം പൂര്‍ത്തിയാക്കുന്ന ലോകചരിത്രത്തിലെ മഹത്തായ നിമിഷത്തില്‍ പ.കന്യകയുടെ ശാരീരിക സംരക്ഷണം ഒരു ശിഷ്യനെ ഏല്‍പ്പിച്ചു കൊടുക്കുക തികച്ചും അസംഭവ്യമാണ്. മിശിഹാ മൗതിക ശരീരത്തിന്‍റെ ശിരസ് എന്ന നിലയില്‍ ദൈവസുതസ്ഥാനം നമുക്ക് നല്‍കിക്കൊണ്ട് മാനവകുലത്തെ നവീകരിച്ചു. അതിന് സുതനായ ദൈവത്തിന് മനുഷ്യസ്വഭാവം സ്വീകരിക്കുകയും മാനവരാശിയുമായി ഏകീകരിക്കുകയും ചെയ്യേണ്ടിയിരുന്നു. പ. കന്യകയില്‍ ദൈവമാതൃത്വവും ആദ്ധ്യാത്മിക മാതൃത്വവും സമ്മേളിച്ചു. മനുഷ്യകുലത്തിന്‍റെ നവീകരണവും മിശിഹായുടെ ശിരസ്സ് എന്ന സ്ഥാനവും മറിയത്തിന്‍റെ മാതൃസ്ഥാനവും പ്രകൃത്യാതീത ജീവദായക കൃപക്കുള്ള സാര്‍വത്രിക ശക്തിയാണ്. മാനവരാശിക്കു ദൈവിക ജീവന്‍ നല്‍കുന്നതിനു വേണ്ടി ദൈവജനനിയും സ്വജാതനും തമ്മിലുള്ള അത്ഭുതാവഹമായ മഹോന്നതമായ ഐക്യം പോലെ വിവാഹത്തോടു സദൃശമായ വേറൊരു സംയോജനമില്ല. എല്ലാ മനുഷ്യരും പ്രകൃത്യാതീത ജീവന്‍ സ്വീകരിക്കുന്നത് മിശിഹാ കഴിഞ്ഞാല്‍ പ.കന്യക മറിയത്തില്‍ നിന്നാണ്. പരിശുദ്ധാത്മാവ് വഴിയായി കന്യകയുടെ ഉദരത്തില്‍ ദൈവവചനം മാംസമായി തീര്‍ന്നപ്പോള്‍ എല്ലാ മനുഷ്യരും മിശിഹായുടെ സഹോദരന്‍മാരായി. #{red->n->n->സംഭവം}# തീരപ്രദേശങ്ങളില്‍ കഴിയുന്ന മത്സ്യബന്ധകരുടെ ജീവിതം ക്ലേശപൂര്‍ണമാണ്.നമ്മുടെ കര്‍ത്താവു പ്രശംസ ചൊരിഞ്ഞ കാനാന്‍കാരി സ്ത്രീയെപ്പോലെ ഉറച്ച വിശ്വാസമുള്ളവരാണ് അവരില്‍ പലരും. ഒരിക്കല്‍ കേരളത്തിലെ ഒരു കടല്‍ത്തീര പ്രദേശത്ത് കടല്‍ക്ഷോഭമുണ്ടായി. പുരുഷന്മാരെല്ലാവരും തന്നെ പുറംകടലില്‍ മീന്‍ പിടിക്കാന്‍ പോയിരിക്കയാണ്‌. കടല്‍ക്ഷോഭത്തില്‍ ആ പുരുഷന്മാര്‍ക്കെല്ലാം എന്താണു സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്തു സ്ത്രീകള്‍ പൊട്ടിക്കരഞ്ഞു. പര്‍വതം പോലെ ഉയരുന്ന തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി. നിരനിരയായി പണിതിട്ടുള്ള കുടിലുകള്‍ കടലിലൊഴുകാന്‍ നിമിഷം മാത്രമേയുള്ളൂ. തിരമാലകള്‍ ആദ്യനിരയിലുള്ള കുടിലുകളുടെ തൊട്ടടുത്തെത്തി. കുടിലിലുള്ള സാധനങ്ങള്‍ പെറുക്കിയെടുത്ത് നിലവിളിച്ചുകൊണ്ട് ആളുകള്‍ പുറത്തേയ്ക്ക് കടന്നു തുടങ്ങി. തീക്ഷ്ണ വിശ്വാസമുള്ള കുറെ ആളുകള്‍ അവരെയെല്ലാം തടഞ്ഞു കൊണ്ട് പറഞ്ഞു: നമുക്ക് ഉറച്ച വിശ്വാസത്തോടെ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാം. ആ അമ്മ നമ്മെ കൈവിടുകയില്ല. കുടിലുകളില്‍ മരണത്തിന്‍റെ വക്കില്‍ കഴിഞ്ഞവരെല്ലാം തങ്ങളുടെ ജപമാലകള്‍ എടുത്തു പ്രാര്‍ത്ഥന തുടങ്ങി. അവര്‍ പ്രാര്‍ത്ഥന തുടങ്ങിയത് മുതല്‍ കടല്‍ക്ഷോഭം കുറഞ്ഞു. സമുദ്രം പ്രശാന്തമായി തുടങ്ങി. ജപമാല അവസാനിച്ചതോടെ കടല്‍ക്ഷോഭം പൂര്‍ണ്ണമായും നീങ്ങി. മത്സ്യബന്ധനത്തിനു പുറംകടലില്‍ പോയിരുന്നവര്‍ അപകടം കൂടാതെ തിരിച്ചെത്തിയ കാഴ്ചയാണ് കരയിലുള്ളവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. #{red->n->n->പ്രാര്‍ത്ഥന}# ദൈവജനനി, അങ്ങ് ഞങ്ങളുടെ ആദ്ധ്യാത്മിക മാതാവാണെന്ന് ഞങ്ങള്‍ക്കറിയാം. അവിടുന്നു ദൈവമാതാവ് എന്നുള്ള നിലയില്‍ സര്‍വസൃഷ്ടികളുടെയും നാഥയും മാതാവുമാണ്. എന്നാല്‍ അതിലുപരി അങ്ങ് ഞങ്ങളുടെ അമ്മയാണ്. അങ്ങ് വഴിയാണ് ഞങ്ങള്‍ ആദ്ധ്യാത്മികജീവന്‍ പ്രാപിക്കുന്നത്. കാല്‍വരിഗിരിയില്‍ അങ്ങേ ദിവ്യകുമാരന്‍റെ മരണശയ്യയായ കുരിശിനു സമീപം അങ്ങ് കദനക്കടലില്‍ നിമഗ്നയായിക്കൊണ്ട് ഞങ്ങള്‍ക്കു ആദ്ധ്യാത്മിക ജീവന്‍ പ്രാപിച്ചു തന്നു. കൂടാതെ അനുദിനം ഞങ്ങള്‍ ദൈവികജീവന്‍ പ്രാപിക്കുവാനും അങ്ങേ ദിവ്യകുമാരനോടു സാരൂപ്യം പ്രാപിക്കുവാനും അങ്ങ് ഞങ്ങളെ സഹായിക്കുന്നു. ദിവ്യാംബികേ, ഞങ്ങള്‍ അങ്ങേ മക്കള്‍ എന്നുള്ള അഭിമാനത്തോടുകൂടി അനുദിന ജീവിതം നയിച്ച് അങ്ങേ ദിവ്യകുമാരനെ അനുകരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.  #{red->n->n->സുകൃതജപം}# കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2016-05-23-09:53:32.jpg
Keywords: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
Content: 1464
Category: 1
Sub Category:
Heading: പരിശുദ്ധ ത്രിത്വം നമ്മെ സ്‌നേഹത്തിന്റെ പങ്കുവയ്ക്കലിലേക്ക് ക്ഷണിക്കുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും കരുണയുടെയും അവസ്ഥയിലേക്കു രൂപാന്തരപ്പെടുവാന്‍ നമ്മെ ശക്തീകരിക്കുന്നത് പരിശുദ്ധ ത്രിത്വമാണെന്നു ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളായ ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ ഒത്തു കൂടിയവര്‍ക്കു നല്‍കിയ സന്ദേശത്തിലാണ് പാപ്പ പരിശുദ്ധ ത്രിത്വത്തെ കുറിച്ച് പ്രസംഗിച്ചത്. "ദൈവപിതാവിന്റെ രക്ഷാപദ്ധതി എങ്ങനെയാണു നിറവേറ്റേണ്ടതെന്നു യേശുക്രിസ്തുവിന് അറിയാമായിരുന്നു. ഇതിനായി ക്രിസ്തു മരിക്കുകയും മരണത്തെ ജയിച്ച് ജീവനോടെ ഉയര്‍ക്കുകയും ചെയ്തു. തന്നില്‍ വിശ്വസിക്കുന്നവരെ ഉപേക്ഷിക്കാതെ, രക്ഷയുടെ സന്ദേശം അവരിലൂടെ ലോകത്തിലേക്ക് എത്തിക്കുവാന്‍ ദൈവം തന്റെ ആത്മാവിനെ തന്നെ ലോകത്തിലേക്ക് അയച്ചു". പരിശുദ്ധ പിതാവ് പറഞ്ഞു. "അനുദിനം നമ്മെ നയിക്കുന്നത് ദൈവാത്മാവാണ്. ക്രിസ്തുവിന്റെ കാഴ്ചപാടിലൂടെ ലോകത്തെ കാണുവാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. മുറിവേറ്റ മനസ്സുകള്‍ക്കു സൗഖ്യവും പീഡിതര്‍ക്ക് ആശ്വാസവും വെറുക്കപ്പെട്ടവര്‍ക്കു സ്‌നേഹവും ദൈവാത്മാവ് പകര്‍ന്നു നല്‍കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് ഇവര്‍ മൂന്നും വേറിട്ട ആളത്വങ്ങളല്ല. പരസ്പരം ഐക്യപ്പെട്ട ദൈവത്തിന്റെ മൂന്ന് ആളത്വങ്ങളാണിവ. ദൈവത്തിന്റെ ആളത്വങ്ങള്‍ പരസ്പരം ഐക്യപ്പെട്ടിരിക്കുന്നതു പോലെ തന്നെ ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരും ഐക്യപ്പെട്ടിരിക്കണം എന്നതാണ് ദൈവത്തിന്റെ നമ്മേ കുറിച്ചുള്ള ആഗ്രഹം" ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. മെയ് 23നു തുര്‍ക്കിയില്‍ നടക്കുന്ന ലോകമാനവിക ഉച്ചകോടിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പിതാവ് വിശ്വാസികളോട് ആവശ്യപ്പെട്ടു. മെയ് 24-നു ചൈനയില്‍ നടക്കുന്ന ദൈവമാതാവിന്റെ തിരുനാളിനെ ഓര്‍ക്കണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. ഷാന്‍ഹായിലുള്ള മാതാവിന്റെ പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ ചൈനയിലെ സഭയുടെ വളര്‍ച്ചയ്ക്കു കാരണമാകുവാന്‍ സഹായകരമാകുമെന്നും പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2016-05-23-02:30:11.jpg
Keywords: holy,trinity,fransis,marpapa,speak,love
Content: 1465
Category: 1
Sub Category:
Heading: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ മമത ബാനര്‍ജിയും
Content: കൊല്‍ക്കത്ത: ബംഗാളില്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ എത്തിയ ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി മദര്‍തെരേസയെ വിശുദ്ധയാക്കുന്ന ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ വത്തിക്കാനിലേക്കു പോകും. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് മമതയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. 2016 സെപ്റ്റംബര്‍ നാലാം തീയതിയാണ് മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പയാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുക. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് മദര്‍തെരേസ തുടങ്ങിയ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും അനേകരുടെ കണ്ണീരൊപ്പുന്നുണ്ട്. സമാധാനത്തിന്റെയും ശാന്തിയുടെയും സേവനത്തിന്റെയും സന്ദേശം ജീവിത വ്രതമാക്കിയ മദര്‍ തെരേസ ഇന്ത്യയില്‍ ജനിച്ച വ്യക്തിയല്ല. അല്‍ബേനിയയില്‍ ജനിച്ച ആഗ്നസ് ആണ് ക്രിസ്തു സ്‌നേഹം ലോകത്തിനു പ്രവര്‍ത്തിയിലൂടെ കാണിച്ചു നല്‍കിയ മദര്‍തെരേസയായി മാറിയത്. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി സമാധാനത്തിനുള്ള നോബല്‍ സമ്മാനം കരസ്ഥമാക്കിയ ഇന്ത്യക്കാരിയായി കാലം മദര്‍തെരേസയെ മാറ്റി. ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കിയാണ് രാജ്യം പാവങ്ങളുടെ അമ്മയെ ആദരിച്ചത്. എന്നാല്‍ അടുത്തിടെ ചില രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രസ്താവന മദര്‍തെരേസയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ വലിയ മുറിവുകളാണ് വരുത്തിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മദര്‍തെരേസയുടെ സേവനത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നു. ആളുകളെ ക്രിസ്തുമതത്തിലേക്കു മാറ്റുക എന്നതാണ് മദര്‍തെരേസ തന്റെ സേവനങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഏറെ വിവാദമായിരിന്നു. ജാതി-മത വര്‍ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ വന്‍ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നു വന്നത്. ബംഗാളിലെ ജനതയ്ക്കു വൈകാരികമായി ഏറെ അടുപ്പമുള്ള മദര്‍തെരേസയെ ഇത്തരത്തില്‍ അധിക്ഷേപിച്ചതിനെതിരെ മമത ബാനര്‍ജിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തു വന്നിരുന്നു. ബംഗാളില്‍ ബിജെപിക്ക് മുന്‍ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ വോട്ടുകള്‍ പോലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടുവാന്‍ സാധിച്ചിരുന്നില്ല. മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിലൂടെ ക്രൈസ്തവ സമൂഹത്തോടുള്ള തന്റെ പിന്തുണ കൂടിയാണ് മമത അറിയിക്കുന്നത്. വിശുദ്ധയായി മാറുന്ന മദര്‍തെരേസ സേവനം ചെയ്തിരുന്ന നഗരം ഇന്നു ഭരിക്കുന്നത് വിവാഹിതയാവാത്ത മമത ബാനര്‍ജിയാണെന്നതു കാലം കരുതിവെച്ച മറ്റൊരു കൗതുകം. ജീവിച്ച നാളുകളില്‍ തന്നെ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഒരേ പോലെ സ്വീകാര്യയായ വ്യക്തിത്വമായി മദര്‍തെരേസ മാറിയിരുന്നു.
Image: /content_image/News/News-2016-05-23-00:56:57.jpg
Keywords: mother,theresa,mamatha,banerjee,canonization
Content: 1466
Category: 1
Sub Category:
Heading: ഫാത്തിമയിലെ മൂന്നാം രഹസ്യം: പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നു വത്തിക്കാന്‍
Content: വത്തിക്കാന്‍: ഫാത്തിമയില്‍ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട മൂന്നാം രഹസ്യം, പൂര്‍ണ്ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്‍ വത്തിക്കാന്‍. അടുത്തിടെ ഒരു ബ്ലോഗിലാണ് ഇതു സംബന്ധിക്കുന്ന ചില പരാമര്‍ശങ്ങള്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയെന്ന തരത്തില്‍ വാര്‍ത്ത വന്നത്. ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെട്ടു 2000-ല്‍ പ്രഖ്യാപിച്ച സംഭവങ്ങള്‍ തെറ്റാണെന്നും, ഇവയില്‍ പലകാര്യങ്ങളും കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമാണെന്നും ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ തന്നോടു പറഞ്ഞുവെന്നാണ് ഒരു പ്രഫസര്‍ ഓണ്‍ലൈന്‍ ബ്ലോഗില്‍ എഴുതിയത്. ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഫാത്തിമയിലെ മൂന്നാം രഹസ്യം വെളിപ്പെടുത്തിയത്. അന്ന്‍ വിശ്വാസ സംബന്ധമായ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ഇവയെല്ലാം വെറും കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമാണെന്നും ഒന്നും പൂര്‍ണ്ണമായ സത്യങ്ങളല്ലെന്നും തന്നോടു പറഞ്ഞതായാണ് പ്രഫസര്‍ ഇന്‍ഗോ ഡോളിംഗര്‍ ആണ് ബ്ലോഗില്‍ കുറിച്ചത്. കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗറാണു പിന്നീട് മാര്‍പാപ്പയായ ബനഡിക്ട് പതിനാറാമന്‍. "ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെട്ട ഒരു വിഷയവും ഞാന്‍ പ്രഫസറോടു പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ചു അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ ഒന്നും തന്നെ ശരിയല്ല. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഫാത്തിമയിലെ മാതാവുമായി ബന്ധപ്പെട്ടു നടത്തിയ മൂന്നാമത്തെ രഹസ്യം പൂര്‍ണ്ണവും, ശരിയും, സത്യവുമാണ്". ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍റെ പ്രതികരണം ഇങ്ങനെ ആയിരിന്നു. പോര്‍ച്ചുഗലില്‍ 1917 മേയ് 13-ാം തീയതിയാണ് ആടിനെ മേയിച്ചു നടന്ന മൂന്നു സഹോദരങ്ങള്‍ക്കു ദൈവമാതാവ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ച്ചയായ പഠനങ്ങള്‍ക്ക് ശേഷം 1930-ല്‍ പരിശുദ്ധ കത്തോലിക്ക സഭ ഇതിനെ അംഗീകരിക്കുകയും മാതാവ് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ദേവാലയം പണിയുകയും ചെയ്തു. പോള്‍ ആറാമനാണ് അവിടം സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ. ജോണ്‍ പോള്‍ രണ്ടാമനും ബനഡിക്ടറ്റ് പതിനാറാമനും ഫാത്തിമയിലെ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. 2017-ല്‍ ഫ്രാന്‍സിസ് പാപ്പ ഫാത്തിമ സന്ദര്‍ശിക്കുന്നുണ്ട്.
Image: /content_image/News/News-2016-05-23-03:35:32.jpg
Keywords: fathima,mary,benedict,pope,third,secret
Content: 1467
Category: 18
Sub Category:
Heading: ദൈവ പരിപാലനയുടെ ആഘോഷമായി ജീസസ് യൂത്ത് സംഗമം
Content: ദൈവാത്മാവില്‍ പ്രചോദിതമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ജീസസ് യൂത്തിന് സുവിശേഷവത്കരണത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വത്തിക്കാന്റെ കാനോനിക അംഗീകാരം ലഭിച്ചതിനോടനുബന്ധിച്ച് ദൈവപരിപാലനയുടെ ആഘോഷം എന്ന പേരില്‍ ജീസസ് യൂത്ത് അങ്കമാലിയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീസസ് യൂത്ത് എന്ന ആത്മീയ പ്രസ്ഥാനം ഒരു സംഘടയല്ല മറിച്ച്, യേശുക്രിസ്തുവിനെ നിര്‍ഭയമായി സന്തോഷത്തോടെ പ്രഘോഷിക്കുന്ന യുവ ആത്മാക്കളുടെ കൂട്ടായ്മയാണെന്ന് സിബിസിഐ പ്രസിഡന്റും മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. കത്തോലിക്ക സഭ ഔപചാരികമായി അംഗീകാരം നല്‍കിയെന്നത് ഓരോ ജീസസ് യൂത്ത് പ്രവര്‍ത്തകനും അഭിമാനം നല്‍കുന്ന കാര്യമാണെന്ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. ക്രിസ്തുവിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് യുവജനങ്ങള്‍ എന്നും സഭയെ യുവത്വ പൂര്‍ണമാക്കി നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദിവ്യബലിക്ക് കെസിബിസി കരിസ്മാറ്റിക് കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള റെക്‌സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി, ക്രോസ് ടോക് എന്നീ മ്യൂസിക് ബാന്‍ഡുകള്‍ അവതരിപ്പിച്ച സംഗീത വിരുന്നും ഉണ്ടായിരുന്നു.
Image: /content_image/India/India-2016-05-23-04:32:10.jpg
Keywords:
Content: 1468
Category: 1
Sub Category:
Heading: വിശുദ്ധയാകുവാന്‍ തയ്യാറെടുക്കുന്ന കൊച്ചു മാലാഖയായി അന്റോണീറ്റ മിയോ
Content: വത്തിക്കാന്‍: വെറും ആറു വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച അന്റോണീറ്റ മിയോ എന്ന ബാലിക ദൈവഹിതമായാല്‍ അടുത്തു തന്നെ വിശുദ്ധയാകും. അങ്ങനെ സംഭവിച്ചാല്‍ അതു ചരിത്രത്തിന്റെ കൂടെ ഭാഗമാകും. കാരണം, രക്തസാക്ഷിയാകാതെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രായംകുറഞ്ഞ വ്യക്തിയായി അന്റോണീറ്റ മിയോ മാറും. റോമില്‍ താമസിച്ചിരുന്ന ഈ ചെറുബാലികയെ വിശുദ്ധിയിലേക്കു നയിച്ച സംഭവം എന്താണെന്നല്ലേ?. സഹനത്തിലും ദൈവത്തെ മുറുകെ പിടിക്കുവാനുള്ള ചെറുപൈതലിന്റെ താല്‍പര്യവും അവളുടെ എഴുത്തുകളുമാണു വിശ്വാസ വീരരുടെ ഗണത്തിലേക്ക് അവളെ ഉയര്‍ത്തുന്നത്. 1930 ഡിസംബര്‍ മാസം 15-നാണ് അന്റോണീറ്റ ജനിച്ചത്. നിനോലിന എന്ന ഓമനപേരാണ് അന്റോണീറ്റക്ക് അവളുടെ വീട്ടുകാര്‍ നല്‍കിയത്. അഞ്ചാം വയസില്‍ കുഞ്ഞ് അന്റോണീറ്റയുടെ മുട്ടില്‍ ഒരു ചെറിയ മുറിവ് പറ്റി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് സുഖപ്പെട്ടില്ല. പിന്നീട് ആശുപത്രിയില്‍ കാണിച്ചു പരിശോധനകള്‍ നടത്തിയപ്പോളാണ് അന്റോണീറ്റയ്ക്ക് എല്ലുകളെ ബാധിക്കുന്ന മാരക ക്യാന്‍സറാണെന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അവളുടെ കാല്‍ മുറിച്ചു മാറ്റി. പിന്നീട് ക്രിതൃമ കാലുകള്‍ ഘടിപ്പിച്ചു. വേദനയെല്ലാം കുഞ്ഞ് അന്റോണീറ്റ പുഞ്ചിരിയോടെ സഹിച്ചു. ഈ സമയത്തെല്ലാം അന്റോണീറ്റ മിയോ ചില എഴുത്തുകള്‍ എഴുതിയിരുന്നു. തന്റെ സൃഷ്ടിതാവായ ദൈവത്തിനും ദൈവകുമാരനെ പ്രസവിച്ച കന്യകമറിയാമിനുമുള്ളവയായിരുന്നു അവ. അവളുടെ പ്രായത്തിലുള്ള ഒരു ബാലികയുടെ ബുദ്ധിക്കും അപ്പുറമാണ് ഈ എഴുത്തിലെ മിക്ക വരികളും. "പ്രിയ ഉണ്ണിയിശോയെ...നീ പരിശുദ്ധനാണ്...നീ നല്ലവനാണ്...എന്നെ സഹായിക്കൂ...എന്റെ കാലുകള്‍ക്ക് നീ സൗഖ്യം പകര്‍ന്നു നല്‍കു...അങ്ങയുടെ ഹിതം എങ്ങനെയാണോ അതെന്നില്‍ നിറവേറട്ടെ". അന്റോണീറ്റയുടെ ഒരു കത്തിലെ ചില വരികളാണിത്. ചില കത്തുകളില്‍ അവള്‍ സ്വര്‍ഗ സൗഭാഗ്യത്തെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. താന്‍ മരിക്കുന്നതിനു കുറച്ചു ദിനങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ട കത്തില്‍ അന്റോണീറ്റോ തന്റെ ബന്ധുക്കളേയും സ്‌നേഹിതരേയും കുറിച്ചു ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. തന്റെ വേര്‍പാടിന്റെ സമയത്ത് അതിനെ ഉള്‍ക്കൊള്ളുവാനുള്ള ശക്തി അവര്‍ക്കു നല്‍കണമെന്നും അവള്‍ പ്രാര്‍ത്ഥിക്കുന്നു. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് അവള്‍ തന്റെ അമ്മയോടു പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെയാണ്. "കുറച്ചു സമയത്തിനുള്ളില്‍ ഞാന്‍ മരിക്കും. ഇനി കൂടുതല്‍ സഹനങ്ങള്‍ക്ക് എന്റെ നാഥന്‍ എന്നെ അനുവദിക്കുകയില്ല. കൂടുതല്‍ ദിനങ്ങള്‍ ഇവിടെ ജീവിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നില്ല". അന്റോണീറ്റ മരിച്ച ശേഷം അവളുടെ അമ്മ ഒരു സ്വപ്‌നത്തില്‍ സ്വര്‍ഗത്തില്‍ മാലാഖമാരുടെ കൂടെ ഇരിക്കുന്ന മകളെ സ്വപ്‌നം കണ്ടു. അന്റോണീറ്റയുടെ എഴുത്തുകള്‍ ഇപ്പോള്‍ വിദഗ്ധ സംഘം പരിശോധനകള്‍ക്കു വിധേയമാക്കുകയാണ്. അവള്‍ മാമോദിസ മുങ്ങിയ സാന്റാ ക്രോസി ബസലിക്കയിലാണ് മൃതശരീരം സംസ്‌കരിച്ചിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഈ ദേവാലയത്തില്‍ അവള്‍ ഏറെ സമയം പ്രാര്‍ത്ഥനകള്‍ക്കായി ചെലവിട്ടിരുന്നു.
Image: /content_image/News/News-2016-05-23-04:57:40.jpg
Keywords: little,saint,antonikka,letters,jesus,mary,mother
Content: 1469
Category: 1
Sub Category:
Heading: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ലങ്കക്കാര്‍ക്കു സഹായമായി കാരിത്താസ്
Content: കൊളംമ്പോ: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കന്‍ ജനതയ്ക്കു സഹായവും ആശ്വാസവുമായി കാരിത്താസ്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തു പെയ്ത ശക്തമായ മഴയില്‍ 82 ആളുകളാണു മരിച്ചത്. അഞ്ചു ലക്ഷം പേര്‍ക്കു ഭവനങ്ങള്‍ നഷ്ടമായി. മരണസഖ്യ ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്. 182 ആളുകളെ കാണാതായിട്ടുണ്ട്. വടക്കുകിഴക്കന്‍ ലങ്കയിലും മധ്യലങ്കയിലുമാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഇവര്‍ക്കിടയിലാണു കാരിത്താസ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ആശ്വാസം പകരുന്നത്. ലോകമെമ്പാടും ദുരന്തമനുഭവിക്കുന്നവരെ സഹായിക്കുന്ന സംഘടനയാണു കാരിത്താസ്. കത്തോലിക്ക വിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ട സംഘടന ക്രിസ്തീയ ദര്‍ശനത്തില്‍ വേരൂന്നി പ്രവര്‍ത്തിക്കുന്നു. "ശ്രീലങ്കയിലെ സഭ പെട്ടെന്നുണ്ടായ മഴയില്‍ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരായ ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്നു. അവര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ സഭ പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തില്‍ ഇരിക്കുന്നവരെ കരുതുക എന്നതു സഭയുടെ പ്രധാന ഉത്തരവാദിത്വവും കടമയുമാണ്". ഫാദര്‍ ജോര്‍ജ് സിംഗാമണിയുടെ വാക്കുകളാണിത്. കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു വൈദികരും ആത്മായരുമടങ്ങുന്ന ഒരു വലിയ സംഘമാണ്. ഭക്ഷണവും ശുദ്ധജലവും എത്തിച്ചു നല്‍കുന്നതോടൊപ്പം വസ്ത്രങ്ങളും പുതപ്പുകളും കാരിത്താസ് വിതരണം ചെയ്യുന്നുണ്ട്. കഴിവതും സ്ഥലങ്ങളില്‍ ചൂടുള്ള ആഹാരം തന്നെയാണു കാരിത്താസ് പ്രവര്‍ത്തകര്‍ എത്തിക്കുന്നത്. എന്നാല്‍ ശക്തമായി തോരാതെ പെയ്യുന്ന മഴ ഇതിനു വിലങ്ങുതടിയാകുന്നുണ്ട്. സര്‍ക്കാരുമായി ചേര്‍ന്നു പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കാരിത്താസ് ജനങ്ങളിലേക്ക് എത്തിച്ചു നല്‍കുന്നുണ്ട്. മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ ആളുകള്‍ക്ക് ഇതു മൂലം സാധിക്കും. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ആളുകളുടെ വരുമാനവും സമ്പത്തുമാണു മഴ മൂലം ഏറ്റവും കൂടുതല്‍ നശിച്ചത്. മഴ ശക്തമാകുന്ന മുന്നറിയിപ്പ് കണക്കിലെടുത്തു കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ ദൈവത്തില്‍ ആശ്രയിച്ചു കാരിത്താസ് പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയാണ്.
Image: /content_image/News/News-2016-05-23-05:16:07.jpg
Keywords: srilanka,flood,carithas,helping,church,faith
Content: 1470
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ പറ്റി കത്തോലിക്ക സഭ പഠിപ്പിക്കുന്നത്
Content: “ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍” (1 പത്രോസ് 3:15). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-24}# കത്തോലിക്കാ സഭയുടെ പ്രബോധനം ഇപ്രകാരം പഠിപ്പിക്കുന്നു:- "ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെട്ടവരായെങ്കിലും നിത്യരക്ഷയുടെ ഉറപ്പ് നേടിയവരാണ്. എന്നാല്‍, സ്വര്‍ഗ്ഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനു വേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിനു വിധേയരായിത്തീരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം (Purgatory) എന്നു വിളിക്കുന്നു. ശപിക്കപ്പെട്ടവരുടെ രക്ഷയില്‍ നിന്ന്‍ അതു തികച്ചും വിഭിന്നമാണ്. ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ച സഭയുടെ വിശ്വാസപ്രബോധനങ്ങള്‍ പ്രത്യേകമായും ഫ്ലോറന്‍സിലെയും ത്രെന്തിലെയും സൂനഹദോസുകളില്‍ ക്രോഡീകരിക്കപ്പെട്ടവയാണ്. സഭയുടെ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പറയുന്നുണ്ട്. ലഘുവായ കുറ്റങ്ങളെ സംബന്ധിച്ചിടത്തോളം, അവസാന വിധിക്കുമുന്‍പ് ഒരു ശുദ്ധീകരണാഗ്നിയുണ്ടെന്നു നാം വിശ്വസിക്കണം. പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവരോട് ഈ യുഗത്തിലെ വരും യുഗത്തിലോ കഷ്മിക്കപ്പെടുകയില്ലെന്നു സത്യം തന്നെയായവന്‍ പറയുന്നു. ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും ഈ വാചകത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവിലും അധിഷ്ടിതമാണ് ഈ പ്രബോധനം. വി. ഗ്രന്ഥത്തില്‍ ആ പതിവിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. "അതുകൊണ്ട് മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനുവേണ്ടി (യൂദാസ് മക്കബായര്‍) പരിഹാര കര്‍മ്മം അനുഷ്ഠിച്ചു. ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കു വേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍, സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്‍റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്‌ഷ്യം. മരിച്ചവര്‍ക്കു വേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചന കര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലിവഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്" (CCC 1030- 1032). #{red->n->n->വിചിന്തനം:}# YOUCAT (Youth Catechism of Catholic Church) നിങ്ങളുടെ കുട്ടികള്‍ക്കൊപ്പം വായിക്കുക, പ്രത്യേകിച്ച് ശുദ്ധീകരണസ്ഥലത്തെ കുറിച്ചുള്ള പ്രബോധനം (159-160). ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പറഞ്ഞിരിക്കുന്നു: “ഒരു കമ്പ്യൂട്ടര്‍ വിദഗ്ദന് കംപ്യൂട്ടറിന്റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ അറിയാവുന്നത് പോലെ നിങ്ങള്‍ക്ക്‌ നിങ്ങള്‍ വിശ്വസിക്കുന്ന കാര്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവുണ്ടായിരിക്കണം. ഒരു നല്ല സംഗീതജ്ഞന്‍ താൻ ഉപയോഗിക്കുന്ന സംഗീത ഉപകരണത്തെക്കുറിച്ച് അറിവുള്ളതുപോലെ നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസത്തെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം." {{എന്താണ് ശുദ്ധീകരണസ്ഥലം? വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/846 }} #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-24-08:53:31.jpg
Keywords: ശുദ്ധീകരണസ്ഥലം