Contents
Displaying 1271-1280 of 24954 results.
Content:
1418
Category: 1
Sub Category:
Heading: കുഴിബോംബുകള്‍ ഒളിഞ്ഞു കിടക്കുന്ന പ്രദേശത്തെ ദേവാലയങ്ങള്‍ തുറക്കുവാന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും
Content: വെസ്റ്റ് ബാങ്ക്: ഇസ്രായേലിലെ വെസ്റ്റ് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കത്തോലിക്ക ദേവാലയം 'ഫ്രാന്‍സിസ്കന്‍ ചാപ്പല്‍' തുറക്കുവാന്‍ പുതിയ വഴികള്‍ തെളിയുന്നു. സ്‌നാപക യോഹന്നാനില്‍ നിന്നും യേശു ക്രിസ്തു മാമോദീസ സ്വീകരിച്ച സ്ഥലത്താണു ഫ്രാന്‍സിസ്കന്‍ ചാപ്പല്‍ പണിതിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷത്തോളമായി ഇവിടേക്കു വിശ്വാസികള്‍ക്കു പ്രവേശനമില്ല. ജോര്‍ദാന്‍ നദിയുടെ തീരത്തായി പണിതിരിക്കുന്ന ഈ ദേവാലയത്തിനു ചുറ്റും ഇസ്രായേല്‍ സൈന്യം ബോംബുകള്‍ കുഴിച്ചിട്ടിരിക്കുകയാണ്. 1967-ല്‍ ജോര്‍ദാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടുന്നതിനായിട്ടാണ് ഇസ്രായേല്‍ സൈന്യം മേഖലയില്‍ ബോംബുകള്‍ കുഴിച്ചിട്ടത്. പാലസ്തീന്‍ തീവ്രവാദികള്‍ വെസ്റ്റ് ബാങ്കിലൂടെ തങ്ങളുടെ രാജ്യത്തേക്കു നുഴഞ്ഞുകയറാതിരിക്കുവാനും ബോംബുകള്‍ ഗുണം ചെയ്യുമെന്നു സൈന്യം കരുതി. ഇതാണു വിശ്വാസികള്‍ക്കു പിന്നീട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഈ മേഖലയില്‍ പല സഭകളുടേയും ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്കൊന്നും നിലവില്‍ യാത്ര ചെയ്യുവാന്‍ കഴിയുകയില്ല. ഭൂമിക്കടിയില്‍ കിടക്കുന്ന ബോംബുകള്‍ മനുഷ്യന്റെ പാദസ്പര്‍ശമേല്‍ക്കുമ്പോള്‍ പൊട്ടിച്ചിതറുമെന്നതിനാലാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശത്തെത്തിയ ഡയാനാ രാജകുമാരി ഇവിടം സന്ദര്‍ശിച്ചിരുന്നു. ബോംബുകള്‍ നിര്‍വീര്യമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്നുമുതലാണ് ആഗോള പ്രശസ്തി കൈവന്നത്. ഭൂമികുഴിച്ച് ബോംബുകള്‍ നിര്‍വീര്യമാക്കുവാന്‍ 'ദ ഹാളോ ട്രസ്റ്റ്' എന്ന സംഘടനയാണു മുന്‍കൈ എടുക്കുന്നത്. ഒരു ബ്രിട്ടീഷ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപിക്കുവാന്‍ ഒരുങ്ങുകയാണിവര്‍. കോക്പിറ്റ്, ഈജിപ്ഷന്‍, എത്യോപ്യന്‍ റോമാനിയന്‍ തുടങ്ങിയ നിരവധി സഭകളുടെ സാനിധ്യമുള്ള സ്ഥലമാണിത്. സഭകളുടെ യോജിപ്പിലൂടെ മാത്രമേ ഇവിടെ ബോംബുകള്‍ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തുകയുള്ളു. ഇതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. 2017-ല്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുമെന്നും സംഘടന കരുതുന്നു.
Image: /content_image/News/News-2016-05-17-05:23:21.jpg
Keywords: church,bomb,mines,action,princess,diana

1419
Category: 10
Sub Category:
Heading: യേശുക്രിസ്തുവിലും കത്തോലിക്കാ സഭയിലുമുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ
Content: വാഷിംഗ്ടണ്‍: മനുഷ്യൻ പ്രശസ്തിയുടെ പടവുകൾ കയറുമ്പോൾ, മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ ദൈവവിശ്വാസം ഏറ്റു പറയുവാൻ മടി കാണിക്കാറുണ്ട്. ചിലർ എല്ലാവരുടെയും അംഗീകാരം ലഭിക്കുവാൻവേണ്ടി 'ഞാൻ എല്ലാ മതത്തിലും വിശ്വസിക്കുന്നു' എന്നു പറയും. ഇവിടെയാണ് പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയുടെ വാക്കുകളുടെ പ്രസക്തി. യേശുക്രിസ്തുവിലും കത്തോലിക്കാ സഭയിലുമുള്ള വിശ്വാസമാണ് ലേഡി ഗാഗ ഏറ്റുപറയുന്നത്. തന്റെ വിശ്വാസ ജീവിതത്തിന് പുത്തൻ ഉണർവു നൽകിയ വൈദികന് സോഷ്യൽ മീഡിയായിലൂടെ നന്ദിപറയാനും അവർ മടി കാണിച്ചില്ല. ലേഡി ഗാഗ വൈദികനൊപ്പം നല്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ബ്ലസ്ഡ് സാക്രമെന്റ് ദേവാലയത്തിലെ വൈദികനായ ജോണ്‍ ബുഫല്ലിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണു ലേഡി ഗാഗ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനോടുള്ള കടപാടിന്റെ ഭാഗമായിട്ടാണു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അവര്‍ ഇതോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. "വിശുദ്ധ കുര്‍ബാന നീതിമാന്‍മാര്‍ക്കു വേണ്ടിയുള്ള സമ്മാനമല്ലെന്നും ദൈവപിതാവ് നമുക്കു നല്‍കിയിരിക്കുന്ന രക്ഷയുടെ ഭക്ഷണമാണെന്നും അങ്ങ് പറഞ്ഞു. എന്നെ ഏറെ ചിന്തിപ്പിക്കുകയും മനസില്‍ ഏറെ ആഹ്ലാദം നല്‍കുകയും ചെയ്യുന്ന വാക്കുകളാണിത്". ലേഡി ഗാഗ കുറിക്കുന്നു. സ്റ്റിഫാനി ജര്‍മ്മനോട്ട എന്നതാണു കത്തോലിക്ക സഭ വിശ്വാസിയായ ലേഡി ഗാഗയുടെ ശരിയായ നാമം. പോപ് ഗായികയും ഗാനരചയിതാവുമായതിനു ശേഷമാണു ലേഡി ഗാഗയെന്ന പേരില്‍ സ്റ്റിഫാനി അറിയപ്പെടുവാന്‍ തുടങ്ങിയത്. പല വിവാദങ്ങളിലും ചെന്നു പെട്ടിട്ടുള്ള ലേഡി ഗാഗ ഒരു കത്തോലിക്ക വെബ്‌സൈറ്റിലെ ചില വാചകങ്ങള്‍ തനിക്കുള്ള ചില താക്കിതുകള്‍ പോലെയാണു തോന്നിയതെന്നും മാനസാന്തരത്തിലേക്കുള്ള വഴിയാണിതുമൂലം തുറന്നു കിട്ടിയതെന്നും പറയുന്നു. താന്‍ ദൈവ വിശ്വാസിയാണെന്നും യേശുക്രിസ്തുവിലും, പരിശുദ്ധ കത്തോലിക്കാ സഭയിലും താന്‍ ആഴമായി വിശ്വസിക്കുന്നുവെന്നും 2010-ല്‍ ലേഡി ഗാഗ പറഞ്ഞിരുന്നു. ഫോട്ടോയെ വിമര്‍ശിച്ച ഒരാള്‍ക്കു, മഗ്ദലനാ മറിയത്തിന്റെ കഥയിലൂടെ ലേഡി ഗാഗ മറുപടിയും നല്‍കിയിട്ടുണ്ട്. നാം എല്ലാം പാപികളാണെന്നും എന്നാല്‍ പാപികളെ ആഴമായി സ്‌നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും അവര്‍ മറുപടിയില്‍ പറയുന്നു.
Image: /content_image/News/News-2016-05-17-06:54:21.jpg
Keywords: lady gaga,catholic church,believer,church,Instagram

1420
Category: 8
Sub Category:
Heading: ജീവിതത്തില്‍ പൂര്‍ണരായിരിക്കാന്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സഹായം അഭ്യര്‍ത്ഥിക്കുക.
Content: “ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, നുകത്തിന്റെ കയറുകള്‍ അഴിക്കുകയും, മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും, എല്ലാ നുകങ്ങളും ഓടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?” (ഏശയ്യ 58:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-21}# പൂര്‍ണ്ണരായിരിക്കുവാന്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ എന്നോടു ചോദിക്കുകയാണെങ്കില്‍, ഞാന്‍ പറയും.."നിങ്ങളുടെ ആദ്യ ചിന്ത ദൈവത്തെ ക്കുറിച്ചായിരിക്കട്ടെ, ദിവ്യകര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുക, ജപമാല വേണ്ടവിധത്തില്‍ ചൊല്ലുക; ധ്യാനനിരതരായിരിക്കുക; ചീത്ത ചിന്തകള്‍ ഒഴിവാക്കുക; സന്ധ്യാപ്രാര്‍ത്ഥനകള്‍ ശരിയാം വിധം ചൊല്ലുക, ദിവസവും ആത്മപരിശോധന നടത്തുക”. (ധന്യനായ ജോണ്‍ ഹെന്രി ന്യൂമാന്‍). #{red->n->n->വിചിന്തനം:}# ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണതക്കായി നിങ്ങള്‍ ശ്രമിക്കുമ്പോള്‍, ദിവസം മുഴുവനും നിങ്ങള്‍ക്ക് വിജയം ലഭിക്കുവാന്‍ വേണ്ടി, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് സഹായം അഭ്യര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-21-12:23:44.jpg
Keywords: ജപമാല

1421
Category: 1
Sub Category:
Heading: ഉന്നതസ്ഥാനങ്ങളിലേക്ക് എത്തുവാന്‍ നടത്തുന്ന മത്സരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിനു നിരക്കാത്തത്: ഫ്രാന്‍സിസ് മാർപാപ്പ
Content: വത്തിക്കാന്‍: സമൂഹത്തില്‍ ഉന്നതപദവികളിലേക്ക് എത്തപ്പെടുവാന്‍ ധൃതിപിടിക്കുന്നവര്‍ ദൈവത്തിന്റെ കല്‍പ്പനകള്‍ ലംഘിക്കുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുക്രിസ്തുവിന്റെ ജീവിതം മറ്റുള്ളവരെ സേവിക്കുക എന്ന ലക്ഷ്യത്തില്‍ അടിസ്ഥാനപ്പെട്ടിരുന്നു. എന്നാല്‍ സേവനത്തിന്റെ പേരില്‍ സമൂഹത്തിന്റെ ഉന്നതിയിലേക്കു കയറുവാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ തന്നെ ശക്തിയും പണവും താല്‍പര്യങ്ങളുമെല്ലാം ഉയര്‍ത്തിക്കാട്ടുവാന്‍ വേണ്ടി മാത്രം ശ്രമിക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. "വരുവാനിരിക്കുന്ന പീഡാസഹനങ്ങളെ കുറിച്ചും ക്രൂശിലെ മരണത്തെക്കുറിച്ചും ശിഷ്യന്‍മാരോടു ക്രിസ്തു പറയുകയും പ്രാര്‍ത്ഥനയോടെ എല്ലാവരും കഴിയണമെന്നു നിര്‍ദേശിക്കുകയും ചെയ്യുന്നു. എന്നാല്‍ ശിഷ്യന്‍മാര്‍ പ്രാര്‍ത്ഥിക്കുന്നതിനു പകരം തങ്ങളില്‍ ആരാണു വലിയവനെന്നു തര്‍ക്കിക്കുകയാണു ചെയ്തത്. നമ്മില്‍ വലിയവന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ സേവകനാകണമെന്ന ക്രിസ്തുവിന്റെ വാക്ക് എല്ലാവരും മറന്നു പോകുന്നു. സഭയിലും സമൂഹത്തിലുമെല്ലാം ഇന്നും ഈ തര്‍ക്കമാണു നടക്കുന്നത്. ആരാണു വലിയവന്‍?". പാപ്പ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. വാക്കുകള്‍ എല്ലാവരും സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും വാക്കുകള്‍ ഹൃദയത്തില്‍ നിന്നും വരുന്നതാണെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. "അസൂയാപരമായ സംസാരങ്ങളും പൊങ്ങച്ചം പറച്ചിലും മറ്റൊരാളെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് ഇന്ന് വ്യാപകമായി തീര്‍ന്നിരിക്കുന്നു. സമൂഹത്തിന്റെയും സഭയുടെയും എല്ലാ മേഖലകളിലും ഇതു പതിവാകുന്നു. സഭയേയും സമൂഹത്തേയും വിഭചിക്കുന്ന പാപമാണിതെന്ന കാര്യം നാം ഓര്‍ക്കണം". പരിശുദ്ധ പിതാവ് പറഞ്ഞു. സാന്റാ മാര്‍ട്ട ദേവാലയത്തില്‍ നടന്ന വിശുദ്ധ ബലിക്കിടെയാണു പിതാവ് ശ്രദ്ധേയമായ ഈ സന്ദേശം നല്‍കിയത്. സഭയിലെ വൈദികരേയും സന്യസ്ഥരേയും വിശേഷിച്ച് ഓര്‍ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ വൈദികരുടെ ഒരു യോഗത്തില്‍ പറഞ്ഞു. "ഞാന്‍ വൈദികരുടെ കണക്കും അവരിലൂടെ സഭയിലേക്കു വന്ന എല്ലാ കൃപകളുടേയും കണക്കുകളും ഇവിടെ പറയുന്നില്ല. എന്തുകൊണ്ടാണു തങ്ങളെ തന്നെ സ്വയം ശൂന്യവല്‍കരിച്ച് ക്രിസ്തുവിന്റെ പടയാളികളായി മാറുവാന്‍ ഇവര്‍ക്കു സാധിച്ചതെന്നു നാം അവരോടു ചോദിക്കണം. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഇറങ്ങിയ വലിയ മനസിന്റെ ഉടമകള്‍. അവരെ നാം ആദരിക്കണം". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സൂക്ഷമതയോടെ വേണം വൈദികര്‍ സഭയിലെ അധികാരങ്ങളും സ്വത്തുക്കളും കൈകാര്യം ചെയ്യേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-05-18-01:04:04.jpg
Keywords: francis,papa,church,sin,preaches,jealous

1422
Category: 4
Sub Category:
Heading: മുസ്ലീം മതവിശ്വാസികള്‍ ക്രിസ്തുമതത്തിലേക്ക് ഒഴുകുന്നു; ക്രൈസ്തവരാകുവാന്‍ തങ്ങളെ പ്രേരിപ്പിക്കുന്ന അഞ്ചു കാര്യങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു
Content: വാഷിംഗ്ടണ്‍: മുസ്ലീം മതത്തില്‍ നിന്നും ക്രൈസ്തവ മതത്തിലേക്കു ചേരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. യുഎസിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മുസ്ലീം മതം ഉപേക്ഷിച്ച് ക്രൈസ്തവരായി മാറിയിരിക്കുന്നത്. കത്തോലിക്ക സഭയിലേക്കും മറ്റു സഭകളിലേക്കും ഒരേ പോലെ ക്രിസ്തു വിശ്വാസികളാകുന്നവരുടെ ഒഴുക്കു തുടരുകയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അടുത്തിടെ മിസ് യുഎസ്എ ആയിരുന്ന റിമ ഫാകിഹ് മുസ്ലീം മതം ഉപേക്ഷിച്ചു കത്തോലിക്ക സഭയില്‍ ചേര്‍ന്നിരുന്നു. മുസ്ലീം മതത്തില്‍ ജനിക്കുകയും വിശ്വാസ ആചാരങ്ങള്‍ പിന്തുടരുകയും പിന്നീട് ക്രൈസ്തവ മതത്തിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നവരെ മുസ്ലീം ബാക്ഗ്രൗണ്ട് ബിലിവേഴ്‌സ് എന്നാണു പറയാറുള്ളത്. എംബിബി എന്ന ചുരുക്കപേരാണു പല പഠനങ്ങളിലും ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തി രക്ഷയുടെ പാതയിലേക്ക് എത്തുന്നവരെ വിശേഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്. പതിനാറു മില്യണ്‍ മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവ മതത്തിലേക്കു 2010 വരെയുള്ള പഠനങ്ങള്‍ പ്രകാരം ചേര്‍ന്നിട്ടുണ്ട്. യുഎസില്‍ ഇത്തരത്തില്‍ രക്ഷിക്കപ്പെട്ടവരുടെ എണ്ണം അഞ്ചു ലക്ഷത്തിനടുത്താണ്. ലോകമെമ്പാടുമുള്ള പതിനെട്ടു ലക്ഷം അറബികള്‍ മുസ്ലീം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവരായി. ഷിയ വിശ്വാസികളായ പതിമൂന്നു ലക്ഷം ഇറാനികളെ കൂടാതെയുള്ള കണക്കാണിതെന്നും ഓര്‍ക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണു മുസ്ലീം മതത്തെ ഉപേക്ഷിച്ച് ക്രൈസ്തവരാകുവാന്‍ കൂടുതല്‍ പേരും തീരുമാനിച്ചത്. പ്രധാനമായും അഞ്ചു കാരണങ്ങള്‍ മൂലമാണ് മുസ്ലീം മതവിശ്വാസികള്‍ ക്രിസ്തുവിന്റെ വഴിയാണു ശരിയായതെന്നും യഥാര്‍ത്ഥ രക്ഷ ക്രിസ്തുവിലാണെന്നും തിരിച്ചറിയുന്നത്. ഒന്നാമതായി ക്രൈസ്തവരുടെ ജീവിത മേഖലകളും സഹവാസികളോടുള്ള അവരുടെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റങ്ങളുമാണു ക്രൈസ്തവ മതത്തിലേക്കു തിരിയുവാന്‍ മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നത്. ക്രിസ്തു മൂലം പിതാവായ ദൈവത്തോടു പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന മറുപടികളും രോഗസൗഖ്യങ്ങളുമാണു രണ്ടാമത്തെ കാരണം. യേശുവിനെ ഒരു പ്രവാചകനായിട്ടാണു ഖുറാന്‍ അവതരിപ്പിക്കുന്നത്. മരിച്ചവരെ ഉയര്‍പ്പിക്കുവാനും അന്ധര്‍ക്കു കാഴ്ച്ചയും ബധിരര്‍ക്കു കേള്‍വിയും നല്‍കുന്ന യേശുവിനെ കുറിച്ച് ഖുറാന്‍ വ്യക്തമായി പരാമര്‍ശിക്കുന്നു. ഐഎസ് പോലെയുള്ള തീവ്രവാദികള്‍ മൂലം തങ്ങള്‍ക്കുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ മുസ്ലീം വിശ്വാസികളെ വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്നു. സ്‌നേഹമില്ലാത്ത, മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത മുസ്ലീങ്ങള്‍ സ്‌നേഹമാകുന്ന യേശുവിനെ കാണുന്നു. അവനിലേക്ക് എത്തുന്നു. സ്‌നേഹിക്കാത്തവന്‍ സ്‌നേഹമായ ദൈവത്തെ കാണുകയില്ലെന്ന ക്രിസ്തു വാക്യം അവര്‍ ഓര്‍ക്കുന്നു. ബൈബിളിലെ വിശ്വാസ സത്യങ്ങളാണു മുസ്ലീങ്ങളെ ക്രിസ്തുവിന്റെ പിന്‍ഗാമികളാക്കുന്ന നാലാമത്തെ കാരണം. പഴയനിയമം ഖുറാന്‍ തന്നെ മുസ്ലീങ്ങളെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പഠിപ്പിക്കലുകളുടെ ഒന്നും പൂര്‍ത്തീകരണം ഖുറാനില്‍ ഇല്ല. സങ്കീര്‍ത്തനങ്ങളും സുവിശേഷവും ഖുറാനിലും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വചനത്തിന്റെ പൂര്‍ണ്ണതയും രക്ഷയുടെ ശരിയായ വെളിച്ചവും ബൈബിളില്‍ നിന്നും മുസ്ലീം മതവിശ്വാസികള്‍ക്കു ലഭിക്കുന്നു. ഖുറാനില്‍ ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നതു ചില നിബന്ധനകള്‍ക്കു വിധേയമായിട്ടാണെന്നു പറയുന്നുണ്ട്. എന്നാല്‍ ഹീനമായ പാപ പ്രവര്‍ത്തികള്‍ ചെയ്തുപോയവരെ പോലും ആഴമായി സ്‌നേഹിക്കുന്ന പിതാവായ ദൈവത്തേയും പാപികളെ സ്വന്തം ജീവന്‍ നല്‍കി വീണ്ടെടുത്ത രക്ഷകനായ യേശുവിനേയും അനുദിനം പാപത്തില്‍ വീഴാതെ ശക്തീകരിച്ചു വഴിനടത്തുന്ന പരിശുദ്ധാത്മാവിനേയും ബൈബിളില്‍ നിന്നും മുസ്ലീം മതവിശ്വാസികള്‍ കണ്ടെത്തുന്നു. മനുഷ്യൻ പാപത്തിൽ നിന്നും അകന്നു നിൽക്കണമെന്ന് ദൈവം അതിയായി ആഗ്രഹിക്കുന്നു; എങ്കിലും പാപത്തിന്റെ കണക്കുകൾ നോക്കിയല്ല ദൈവം മനുഷ്യനെ സ്നേഹിക്കുന്നത് എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകുന്നു. ഇതാണു പഠനത്തില്‍ പറയുന്ന അഞ്ചാമത്തെ കാരണം. മുമ്പ് അറേബ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ മതം സ്വീകരിച്ച ആരേയും നേരില്‍ കാണുവാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഇന്നു സ്ഥിതി വളരെ അധികം മാറിയിക്കുന്നു. നിരവധി പേര്‍ ക്രിസ്തു മതത്തിലേക്കു ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവര്‍ ഇന്നു ഈ അറബ് രാജ്യങ്ങളില്‍ ദൈവപുത്രനായ ക്രിസ്തുവിനെ ആരാധിക്കുകയും അറബികള്‍ക്കിടയില്‍ ജീവിക്കുകയും ചെയ്യുന്നു.
Image: /content_image/News/News-2016-05-18-02:21:02.jpg
Keywords: മുസ്ലിം

1423
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പത്തൊമ്പതാം തീയതി
Content: "ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാല്‍ , 5 പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി" (ലൂക്കാ 2:4-5). #{red->n->n->ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും പ്രവാസ ജീവിതവും}# ലോകപരിത്രാതാവിന്‍റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്‍കി. ദൈവദൂതന്‍മാര്‍ സ്വര്‍ഗീയമായ ഗാനമാലപിച്ചു. "ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും". ബെത്ലഹത്തിലുണ്ടായിരുന്ന ആട്ടിയടയന്മാരും പൗരസ്ത്യ വിജ്ഞാനികളും അവതീര്‍ണ്ണനായ ദൈവസുതനെ സന്ദര്‍ശിച്ച് ആരാധനയര്‍പ്പിക്കുകയും അവരുടെ ഉപഹാരങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു. ഹല്ലേലൂയ്യ എന്ന ഗീതം അലയടിച്ചു. എന്നാല്‍ യഹൂദന്മാര്‍ക്കു ജനിച്ചിരിക്കുന്ന രാജശിശു തന്‍റെ പ്രതിയോഗിയായിരിക്കുമെന്ന് സേച്ഛാധിപതിയായ ഹേറോദേസ് കരുതി. എല്ലാ സേച്ഛാധിപതികളും ആധുനികയുഗത്തിലും പൗരാണികയുഗത്തിലും ക്രിസ്തുവിനെ തങ്ങളുടെ പ്രതിയോഗിയായിട്ടാണ് കാണുക. അല്ലെങ്കില്‍ സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും ലൗകിക സുഖഭോഗങ്ങള്‍ക്കും പ്രതിബന്ധമായി ക്രിസ്തുവിന്‍റെ പ്രബോധനങ്ങളെ കാണുന്നവരുമുണ്ടാകും. പൗരസ്ത്യ വിജ്ഞാനികള്‍ യൂദന്മാരുടെ നവജാതനായ രാജശിശുവിനെ കാണുവാനായി വന്നപ്പോള്‍ അക്കാര്യം ഗ്രഹിച്ച ഹേറോദേസ് തന്‍റെ പ്രതിയോഗിയായ രാജശിശുവിനെ വധിക്കുവാന്‍ തീരുമാനിച്ചു. തന്നിമിത്തം ദൈവദൂതന്‍ വി.യൗസേപ്പിന് പ്രത്യക്ഷനായി ശിശുവിനെയും അവന്‍റെ മാതാവിനെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേക്കു പോകുവാനുള്ള നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച് വി.യൗസേപ്പ് പരി.കന്യകയെയും ദിവ്യശിശുവിനെയും കൂട്ടിക്കൊണ്ടു ഈജിപ്തിലേക്കു പലായനം ചെയ്തു. സുദീര്‍ഘമായ ഈ യാത്ര തിരുക്കുടുംബത്തിനു വളരെയധികം ക്ലേശകരമായിരുന്നു. വഴി അജ്ഞാതമാണ്. അപരിചിതമായ ഒരു രാജ്യം, മണലാരണ്യപ്രദേശം, അപരിചിതമായ യാത്ര സാമ്പത്തികമായും വളരെ ക്ലേശം അനുഭവിച്ചിട്ടുണ്ടാവണം. ഭക്ഷണപാനീയങ്ങള്‍ ലഭിക്കുവാനും ബുദ്ധിമുട്ടുണ്ട്. യാത്രയില്‍ വഴിയരുകിലോ വൃക്ഷച്ചുവട്ടിലോ ഗുഹകളിലോ രാത്രികാലം കഴിക്കേണ്ടതായി വന്നിട്ടുണ്ടാകാം. എന്നാല്‍ ദൈവതിരുമനസ്സിനു വിധേയമായി അതെല്ലാം സസന്തോഷം സ്വീകരിച്ച ദൈവസുതന്‍ ഒരു ഭീരുവിനെപ്പോലെ പലായനം ചെയ്തു. അപരിചിതമായ ഒരു ദേശത്തു ചെല്ലുമ്പോള്‍ സ്ഥലവാസികള്‍ സംശയദൃഷ്ടിയോടെയായിരിക്കും അവരെ വീക്ഷിച്ചത്. ഈജിപ്ത് യഹൂദന്‍മാരോട് വിദ്വേഷമുള്ള ഒരു രാജ്യമായിരുന്നു. ഈജിപ്തും ഇസ്രായേലുമായി അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. തന്നിമിത്തം അവര്‍ക്ക് ഈജിപ്തില്‍ ഹൃദ്യമായ ഒരു സ്വാഗതം ലഭിച്ചിരിക്കുകയില്ല. എന്നാല്‍ അപ്പോഴെല്ലാം പരിശുദ്ധ അമ്മയുടെ ഒപ്പമുള്ള ഈശോയുടെ സാന്നിദ്ധ്യം അവര്‍ക്കു പ്രത്യാശയും ശക്തിക്കും നല്‍കിയിരിക്കണം. യാത്രയും പ്രവാസജീവിതവും പ്രത്യാഗമനവും പ.കന്യകയ്ക്ക് വളരെ ദുഃഖമുളവാക്കി എന്നുള്ളത് നിസ്തര്‍ക്കമാണ്. എങ്കിലും അവര്‍ ഈശോയോടുള്ള സ്നേഹത്തെപ്രതി അതിനെയെല്ലാം സഹസ്രം സ്വാഗതം ചെയ്തു. പ.കന്യകയെ അനുകരിച്ച് നാം നമ്മുടെ ജീവിത ക്ലേശങ്ങളെ ക്ഷമാപൂര്‍വ്വമെങ്കിലും അഭിമുഖീകരിക്കുവാന്‍ പരിശ്രമിക്കണം. ദൈവത്തെയും സഹോദരങ്ങളെയും പഴിക്കാതെ ക്രൈസ്തവമായ ധീരതയോടും പ്രത്യാശയോടും കൂടിയാണ് സഹനത്തെ നാം അഭിമുഖീകരിക്കേണ്ടതാണ്. #{red->n->n->സംഭവം}# കമ്യൂണിസ്റ്റ് റഷ്യയുടെ ശക്തികേന്ദ്രമായ ക്രംലിനില്‍ കൂടി പോകുമ്പോള്‍ ഏറ്റവും അപ്രതീക്ഷിതമായ ഒരു കാഴ്ച കാണാം. റഷ്യയിലെ ഏറ്റവും വലിയ മതവിരുദ്ധരുടെ മദ്ധ്യേ പ.ജനനിയുടെ ഏറ്റവും വലിയ കലാസൗകുമാര്യം തുളുമ്പുന്ന ഒരു ചിത്രം കാണുന്നുണ്ട്. ഇബെരിയന്‍ നാഥ (The Iberian Madonna) എന്ന പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്. റഷ്യ മാനസാന്തരപ്പെടും എന്നു ഫാത്തിമായില്‍ ചെയ്ത വാഗാദാനത്തിന്‍റെ ഒരു അനുസ്മരണമാണ് മോസ്കോയിലെ ഈ ചിത്രം. പ്രസ്തുത ചിത്രം ഗ്രീസിലുള്ള മൗണ്ട് ആതോസ് ആശ്രമത്തിലെ സന്യാസികള്‍ ആലേഖനം ചെയ്തതാണ്. സാര്‍ ആലക്സി എന്ന റഷ്യന്‍ ചക്രവര്‍ത്തി മോസ്കോയില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു കൗണ്‍സില്‍ 1648-ല്‍ വിളിച്ചുകൂട്ടി. മൗണ്ട് ആതോസിലെ സന്യാസവര്യരും അതില്‍ സംബന്ധിക്കുന്നതിനായി അവിടെ വന്നുചേര്‍ന്നു. അവര്‍ തങ്ങളുടെ നാഥയുടെ ചിത്രം ആഘോഷപൂര്‍വ്വം സംവഹിച്ചു കൊണ്ടുവന്ന്‍ സാര്‍ ചക്രവര്‍ത്തിക്കു സമ്മാനിച്ചു. ചക്രവര്‍ത്തി അത് അദ്ദേഹത്തിന്‍റെ സ്വകാര്യ കപ്പേളയില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ആറു വത്സരത്തിനു ശേഷം റഷ്യയില്‍ മുഴുവന്‍ ഒരു സാംക്രമിക രോഗബാധ ഉണ്ടായി. മരണാസന്നനായ ചക്രവര്‍ത്തി മാതൃസ്വരൂപം തിരികെ കൊണ്ടുവരുന്നതിനു ആവശ്യപ്പെട്ടു. രൂപം ചക്രവര്‍ത്തിയുടെ രോഗശയ്യയ്ക്ക് സമീപം കൊണ്ടുവന്ന ഉടനെ തന്നെ അദ്ദേഹം അത്ഭുതകരമായി രോഗവിമുക്തി പ്രാപിച്ചു. കൃതജ്ഞത സൂചകമായി ചക്രവര്‍ത്തി ഒരു ചാപ്പല്‍ റെഡ് സ്ക്വയറില്‍ നിര്‍മ്മിച്ച് അവിടെ ഒരു രൂപം സ്ഥാപിച്ചു. അവിടെ ധാരാളം അത്ഭുതങ്ങള്‍ നടന്നു കൊണ്ടിരുന്നു. 1917-ല്‍ കമ്യൂണിസ്റ്റുകാര്‍ മോസ്കോയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ക്രംലിനില്‍ ദൈവ മാതാവിനു പ്രതിഷ്ഠിച്ച ഒരു ദേവാലയം ഉണ്ടായിരിക്കുകയെന്നത് അസ്ഥാനത്തായി. അവര്‍ റഷ്യയിലെ ദേവാലയങ്ങള്‍ നശിപ്പിച്ചപ്പോള്‍ അതും നശിപ്പിച്ചു. പക്ഷെ ഒരു കമ്യൂണിസ്റ്റ് കലാപ്രേമി പ്രസ്തുതരൂപം ഒരു മഹത്തായ കലാസൃഷ്ടിയാണെന്നറിഞ്ഞ് മതവിരുദ്ധ കലാശാലയില്‍ സ്ഥാപിക്കുകയാണുണ്ടായത്. ആ തിരുസ്വരൂപം അവളുടെ വിമലഹൃദയ വിജയത്തെ പ്രതീക്ഷിച്ച് ഇന്നും നിലകൊള്ളുന്നു. #{red->n->n->പ്രാര്‍ത്ഥന}# ദൈവമാതാവായ പ.കന്യാമറിയമേ, ഈജിപ്തിലേക്കുള്ള പ്രയാണങ്ങളില്‍ അവിടുന്നും അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പും ഉണ്ണി മിശിഹായും അനേകം യാതനകള്‍ അനുഭവിക്കേണ്ടിവന്നല്ലോ എങ്കിലും അതെല്ലാം ദൈവതിരുമനസ്സിനു വിധേയമായി സന്തോഷപൂര്‍വ്വം സഹിച്ച് ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ക്ഷമാപൂര്‍വ്വം അഭിമുഖീകരിച്ച് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. അങ്ങ് ജീവിച്ചതും പ്രവര്‍ത്തിച്ചതും ഈശോയ്ക്കു വേണ്ടിയായിരുന്നു. അതുപോലെ ഞങ്ങളും എല്ലാക്കാര്യങ്ങളും ഈശോയ്ക്കുവേണ്ടി ചെയ്യുവാനും സഹിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# വിനയത്തിന്‍റെ മാതൃകയായ കന്യകാമാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-18-02:31:29.jpg
Keywords: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം

1424
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് കൈമാറാവുന്ന നന്മകള്‍
Content: “വിനീതന്റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ച് കയറുന്നു, അത് കര്‍തൃസന്നിധിയിലെത്തുന്നത് വരെ അവന്‍ സ്വസ്ഥനാവുകയില്ല; ന്യായവിധി നടത്തി നിഷ്കളങ്കന് നീതി നല്‍കാന്‍ അത്യുന്നതന്‍ സന്ദര്‍ശിക്കുന്നത് വരെ അവന്‍ പിവാങ്ങുകയില്ല” (പ്രഭാഷകന്‍ 35:21). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-22}# 1590 ഓഗസ്റ്റ് 20ന് വിശുദ്ധ മേരി മഗ്ദലെന്‍ ഡെ പാസ്സിയുടെ, കുലീനയും ഭക്തയുമായ അമ്മ മരണപ്പെട്ടു. വിശുദ്ധ മേരി, തന്റെ മാതാവിന്റെ ആത്മാവിനെ ശുദ്ധീകരണസ്ഥലത്ത് കണ്ടു. അവള്‍ ചെയ്ത നന്മ പ്രവര്‍ത്തികളും, അയല്‍ക്കാരോടുള്ള ഉദാരതയും മൂലം അവള്‍ക്കായി സ്വര്‍ഗ്ഗത്തില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന മഹത്വവും അവള്‍ക്ക് കാണുവാനായി. വിശുദ്ധ മേരി പഠിപ്പിക്കുകയും, ജീവിതത്തില്‍ പിന്തുടരുകയും ചെയ്ത പ്രമാണങ്ങൾ ദേവാലയങ്ങളില്‍ പഠിപ്പിക്കപ്പെടുകയും, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് കൈമാറാവുന്ന നന്മയും, യാചനകളുമായി അംഗീകരിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല അവളുടെ പ്രേരണയാലും മാതൃകയാലും നിരവധി ആളുകള്‍ അവളെ അനുകരിച്ചുകൊണ്ട് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുകയും, ത്യാഗങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. #{red->n->n->വിചിന്തനം:}# കരുണയുടേതായ ഒരു പ്രവര്‍ത്തി ചെയ്യുക. തുടര്‍ന്നു പ്രാര്‍ത്ഥിക്കുക, "ഓ, ദൈവമേ ഞാന്‍ എന്റെ മുഴുവന്‍ ഹൃദയത്തോടും, ആത്മാവോടുംകൂടി നിന്നെ സ്നേഹിക്കുന്നു, കാരണം എന്റെ എല്ലാ സ്നേഹങ്ങള്‍ക്കും യോഗ്യനായവാന്‍ നീ മാത്രമാണ്. നിന്നോടുള്ള സ്നേഹത്താല്‍ ഞാന്‍ എന്റെ അയല്‍ക്കാരനെ എന്നേപോലെ തന്നെ സ്നേഹിക്കുന്നു. ഞാന്‍ എന്നെ മുറിവേല്‍പ്പിച്ച എല്ലാവരോടും ക്ഷമിക്കുകയും, ഞാന്‍ മുറിവേല്‍പ്പിച്ചവരോട് ക്ഷമ യാചിക്കുകയും ചെയ്യുന്നു". ആമേന്‍! #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-18-03:03:21.jpg
Keywords: ശുദ്ധീകരണസ്ഥല

1425
Category: 1
Sub Category:
Heading: അന്നു കളിക്കാരന്‍ ഇന്നു വൈദികന്‍; ഫുട്‌ബോള്‍ താരം വൈദികനായ ശേഷം ചിലിയില്‍ വീണ്ടുമെത്തി ബലിയര്‍പ്പിച്ചു
Content: സാന്റിയാഗോ: കളിക്കളത്തില്‍ പതിനായിരങ്ങളുടെ ആരവങ്ങള്‍ക്കു നടുവില്‍ ഫുട്‌ബോള്‍ തട്ടിയപ്പോള്‍ പോലും ചാസി ഹില്‍ഗന്‍ബ്രിഗ് ഇത്രയും സന്തോഷം അനുഭവിച്ചു കാണില്ല. 600-ല്‍ അധികം വരുന്ന വിശ്വാസികള്‍ക്കു മുമ്പില്‍ തിരുശരീര രക്തങ്ങള്‍ ഉയര്‍ത്തി പിടിച്ചപ്പോള്‍ മനസില്‍ വന്നുനിറയുന്ന സന്തോഷം മറ്റെല്ലാത്തിലും ഉപരിയാണ്. അമേരിക്കക്കാരനായ പ്രശസ്ത ഫുട്‌ബോള്‍ താരം ഹില്‍ഗന്‍ബ്രിഗ് കത്തോലിക്ക സഭയിലെ പുരോഹിതനാണ്. ചിലിയിലെ പ്രശസ്തമായ ക്ലബുകള്‍ക്കു വേണ്ടി നാലു സീസണുകളില്‍ കാല്‍പന്തു തട്ടിയ താരമാണു വൈദികനായ ഹില്‍ഗന്‍ബ്രിഗ്. ഇപ്പോള്‍ അദ്ദേഹം പുരോഹിതനായ ശേഷം യുഎസില്‍ നിന്നും ചിലിയിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. ജീവിതമാകുന്ന കളിയില്‍ ക്രിസ്തുവെന്ന കൊച്ചിന്റെ കീഴില്‍ നിരവധി ആത്മാക്കളെ സ്വര്‍ഗമെന്ന ഗോള്‍പോസ്റ്റില്‍ എത്തിക്കുക എന്ന ദൗത്യത്തോടെ. ചിലിയുടെ തെക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന 'ചിലാനെന്ന' നഗരത്തിലെ സാന്റാ അന്ന ചാപ്പലിലാണു ഹില്‍ഗന്‍ബ്രിഗ് ബലിയര്‍പ്പിച്ചത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തങ്ങളുടെ പ്രിയ ഫുട്‌ബോള്‍ താരമായിരുന്ന ഹില്‍ഗന്‍ബ്രിഗ് ഇപ്പോള്‍ മടങ്ങിവന്നിരിക്കുന്നതു തങ്ങളുടെ പ്രിയപ്പെട്ട പുരോഹിതനായിട്ടാണ്. "ഞാന്‍ പലകാര്യങ്ങളും പഠിച്ചത് ഫുട്‌ബോളില്‍ നിന്നാണ്. കൂട്ടായ പ്രവര്‍ത്തനം, കഠിനമായ പരിശീലനം, ആളുകള്‍ തമ്മിലുള്ള ഐക്യം തുടങ്ങി പലതും. ക്രൈസ്തവ ജീവിതത്തിലും ഇത്തരം മൂല്യങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഇതിനാല്‍ തന്നെ ഫുട്‌ബോള്‍ എന്റെ ജീവിതത്തെ വളരെ അധികം സഹായിച്ചിട്ടുണ്ട്". വൈദികനായ ഹില്‍ഗന്‍ബ്രിഗ് പറയുന്നു. തന്റെ വരവിനെ വലിയ ആഘോഷമാക്കി മാറ്റിയ ചിലിയിലെ ജനങ്ങളോടു വിശുദ്ധ ബലിക്കു ശേഷം ഹില്‍ഗന്‍ബ്രിഗ് നന്ദി പറഞ്ഞു. മാതാപിതാക്കളായ കിമ്മിന്റെയും മൈക്കിന്റെയും കൂടെയാണു വൈദികന്‍ ചിലിയില്‍ എത്തിയത്. കുറച്ചു ദിവസങ്ങള്‍ ചിലിയില്‍ തങ്ങിയ ശേഷം അദ്ദേഹം യുഎസിലേക്കു മടങ്ങും. വിവിധ മേഖലകളില്‍ പ്രശസ്തി നേടിയ നിരവധി പേര്‍ ക്രിസ്തുവിന്റെ സാക്ഷികളായി പലരാജ്യങ്ങളിലും സേവനം ചെയ്യുന്നു. പോപ് ഗായിക ലേഡി ഗാഗ കഴിഞ്ഞയാഴ്ച ക്രിസ്തുവിലും സഭയിലുമുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
Image: /content_image/News/News-2016-05-18-04:42:54.jpg
Keywords: വൈദിക, യേശു

1426
Category: 1
Sub Category:
Heading: ദയാവധം അനുവദിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം; എതിര്‍പ്പ് ശക്തമാക്കുമെന്നു കത്തോലിക്ക സഭ
Content: ന്യൂഡല്‍ഹി: ദയാവധം അനുവദിക്കുവാനുള്ള ഭാരത സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നു ഭാരത കത്തോലിക്ക സഭ. ഇന്ത്യന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ആരോഗ്യ വിഭാഗം സെക്രട്ടറിയായ ഫാദര്‍ മാത്യൂ പെരുമ്പില്‍ വിഷയത്തില്‍ സഭയ്ക്കുള്ള ശക്തമായ എതിര്‍പ്പ് വീണ്ടും പ്രകടിപ്പിച്ചു. രക്ഷപെടുവാന്‍ സാധ്യതയില്ലെന്നു ഡോക്ടറുമാര്‍ വിധിച്ചാല്‍ രോഗിയെ ദയാവധത്തിനു വിധേയമാക്കാമെന്ന തീരുമാനം നിയമം മൂലം ഉറപ്പിക്കുവാനാണു ഭാരത സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. 'പാസീവ് യുത്തനേസിയ' എന്നാണു ഇത്തരത്തില്‍ രോഗികളെ വധിക്കുന്നതിനു പറയുന്നത്. ബന്ധുക്കളുടെ സമ്മതത്തോടെ രോഗിയെ ദയാവധം ചെയ്യുന്നതാണിത്. ക്രൈസ്തവ വിശ്വാസത്തിനു നിരക്കാത്തതാണെന്ന വാദം മാത്രമല്ല ഇതിനെ എതിര്‍ക്കുവാന്‍ സഭ നിരത്തുന്ന കാരണങ്ങള്‍. ഇത്തരം നടപടികള്‍ പലരുടെയും കൊലപാതകങ്ങള്‍ക്കുള്ള വഴികൂടിയാണു തെളിയിക്കുന്നതെന്നും സഭ പറയുന്നു. ഭാരത സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ ദയാവധം നിയമമാക്കണോ എന്ന കാര്യത്തില്‍ പൊതുജന അഭിപ്രായം ചോദിക്കുന്ന ലിങ്കും ഇതിനോടകം തന്നെ നല്‍കിയിട്ടുമുണ്ട്. ജീവന്റെ സംരക്ഷണത്തിനായിട്ടാണു സഭ നിലനില്‍ക്കുന്നത്. ഇതിനാലാണ് പുതിയ നിയമത്തെ ശക്തമായി എതിര്‍ക്കുന്നതെന്നും ഫാദര്‍ മാത്യൂ പെരുമ്പില്‍ പറയുന്നു. "രോഗികളായവര്‍ക്കു ജീവിതത്തിലേക്കു മടങ്ങിവരുന്നതിനുള്ള സഹായവും കരുതലുമാണു മറ്റുള്ളവര്‍ നല്‍കേണ്ടത്. അല്ലാതെ ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളും അവര്‍ക്കു നല്‍കാതെ അവരില്‍ നിന്നും കരുണ പിന്‍വലിക്കുകയല്ല ചെയ്യേണ്ടത്". ഫാദര്‍ പെരുമ്പള്ളി കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-05-18-04:37:49.jpg
Keywords: mercy,killing,bible,against bible,government,policies

1427
Category: 1
Sub Category:
Heading: ഞങ്ങള്‍ക്കാവശ്യം നിങ്ങളുടെ കരുതലിന്റെ കരം; എയ്ഡ്‌സ് രോഗി സമൂഹത്തോട് ആവശ്യപ്പെടുന്നു
Content: മാനില: താന്‍ ഏറെ നാള്‍ മറച്ചു പിടിച്ച ഒരു രോഗം മറ്റുള്ളവരോടു തുറന്നു പറഞ്ഞപ്പോള്‍ ലഭിച്ച കരുതലിന്റെ സ്‌നേഹ തണലിലാണു ഫൗസ്റ്റീന്‍ ആന്‍ജലീസ് എന്ന 23 വയസുകാരന്‍. ഫൗസ്റ്റീന്‍ ഫിലിപ്പിയന്‍സ് സ്വദേശിയാണ്. ഫൗസ്റ്റീന് എയ്ഡ്‌സ് രോഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പാണു ബാധിച്ചത്. ആദ്യം രോഗത്തെ അംഗീകരിക്കുവാന്‍ ഫൗസ്റ്റീനു സാധിച്ചിരുന്നില്ല. മുറിയടച്ച് ആരോടും ഒന്നും പറയാതെ മാസങ്ങളോളം ഫൗസ്റ്റീന്‍ ഇരുന്നു. എന്നാല്‍ തന്റെ മനസിലെ പ്രശ്‌നം മറ്റുള്ളവരോടു തുറന്നു പറഞ്ഞപ്പോള്‍ ദൈവവിശ്വാസികളുടെ സഭയില്‍ നിന്നും അദ്ദേഹത്തിനു വലിയ കരുതലാണു ലഭിച്ചത്. ലോകമെമ്പാടുമുള്ള എയ്ഡ്‌സ് രോഗികളെ കരുതണമെന്ന സന്ദേശം ഉയര്‍ത്തിപിടിച്ചു കഴിഞ്ഞ ദിവസം മെഴുകുതിരി തെളിയിക്കല്‍ സംഗമം നടന്നിരുന്നു. ഫൗസ്റ്റീന്‍ മെഴുകുതിരികള്‍ തെളിയിച്ച് ആ വെളിച്ചത്തില്‍ ഇരുന്നു തന്റെ അനുഭവം വിവരിക്കുന്നു. "രോഗികളായ ഞങ്ങള്‍ നിങ്ങളുടെ പരിചരണവും സ്‌നേഹവും കരുതലുമാണ് ആഗ്രഹിക്കുന്നത്. പലപ്പോഴും പലരും ഞങ്ങളെ മാറ്റി നിര്‍ത്തുന്നു. ഇതു മനസില്‍ വേദനയുളവാക്കുന്നു. പലകാരണങ്ങളാലാണു പലരും രോഗികളായത്. ഇതില്‍ പലരും ഒരു തെറ്റും ചെയ്യാത്തവരാണ്. സമൂഹം ഇതുമനസിലാക്കണം". ഫൗസ്റ്റീന്‍ പറയുന്നു. കത്തോലിക്ക സഭ ഫിലിപ്പിയന്‍സില്‍ എയ്ഡ്‌സ് ബാധിച്ചവരെ കരുതുവാന്‍ പ്രത്യേക ഹൗസുകള്‍ ആരംഭിച്ചിട്ടുണ്ട്. സഭയുടെ സേവനം വിലമതിക്കുവാന്‍ കഴിയാത്തതാണെന്നു ഫൗസ്റ്റീന്‍ പറയുന്നു. തന്റെ അമ്മയുടെ സഹോദരനും ബിഷപ്പുമായ ലൂയിസ് അന്റോണിയോ ഉള്‍പ്പെടെയുള്ള ബിഷപ്പുമാര്‍ രോഗികളുടെ ഇടയില്‍ ചെയ്യുന്ന സേവനം വലിയതാണെന്നും ഫൗസ്റ്റീന്‍ സ്മരിക്കുന്നു. ബിഷപ്പുമാര്‍ നടത്തുന്ന പ്രാര്‍ത്ഥനയിലും വിശുദ്ധ ബലിയിലും നിരവധി രോഗം ബാധിച്ചവര്‍ പങ്കെടുക്കുന്നു. ഇതിലൂടെ രോഗികള്‍ക്കു മനസിനും ശരീരത്തിനും ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്. ഫൗസ്റ്റീനു തന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നവരോടു ചില വാക്കുകള്‍ കൂടി പറയുവാനുണ്ട്. "എനിക്കായിട്ടുള്ള പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ ദയവായി നിര്‍ത്തരുത്. ഞാന്‍ മരിച്ചു പോയാലും നിങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. പിന്നെ എയ്ഡ്‌സ് രോഗികളെ ദയവായി ഒറ്റപ്പെടുത്തരുത്. ക്രിസ്തു ആരേയും ഒറ്റപ്പെടുത്തിയിരുന്നില്ല."
Image: /content_image/News/News-2016-05-18-04:50:45.jpg
Keywords: aids,church,service,catholic,health,assosiation