Contents

Displaying 1251-1260 of 24938 results.
Content: 1398
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനാറാം തീയതി
Content: "അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല" (ലൂക്കാ 2:6-7). #{red->n->n->ഉണ്ണീശോയുടെ പിറവി}# പ.കന്യകയും വിശുദ്ധ യൗസേപ്പും ബത്ലെഹെമിലെ ജനനിബിഡമായ തെരുവുകളില്‍ നിന്നും അജ്ഞാതവും പരിത്യക്തവുമായ ഒരു കാലിതൊഴുത്തിലേക്കാണ് പോയത്. അവിടെച്ചെന്ന് നാല്‍ക്കാലികളുടെ വാസസ്ഥലത്തു വിശ്രമിക്കുവാന്‍ തീരുമാനിച്ചു. എത്ര വിസ്മയാവഹമാണ് ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഈ ബ്രഹ്മാണ്ഡകടാഹത്തെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിച്ചു വരുന്ന അപരിമിതനായ ദൈവം, മറ്റുള്ളവര്‍ക്കു കൊട്ടാരങ്ങളും രമ്യഹര്‍മ്മ്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ദൈവത്തിന് ഒരു വാസസ്ഥലം ലഭിച്ചില്ല. അവിടത്തേയ്ക്ക് രാജകൊട്ടാരത്തിലോ പ്രഭുക്കന്‍മാരുടെ മണിമന്ദിരങ്ങളിലോ വന്നു ജനിക്കുവാന്‍ അവകാശമുണ്ടായിരുന്നു. എന്നാല്‍ അതു സ്വയം പരിത്യജിച്ച് ദരിദ്രരില്‍ ദരിദ്രനായി പുല്‍ക്കൂട്ടില്‍ വന്നു പിറക്കുന്നു. സൂര്യചന്ദ്രനക്ഷത്രാദിജ്യോതിര്‍ ഗോളങ്ങളെ അമ്മാനമാടുന്ന അവിടുത്തേയ്ക്ക് അര്‍ദ്ധരാത്രിയിലെ അന്ധകാരത്തിന്‍റെ ആധിപത്യത്തില്‍ നിന്നും രക്ഷനേടുവാന്‍ മാര്‍ഗ്ഗമില്ലാഞ്ഞിട്ടല്ല. കൊടുംതണുപ്പില്‍ ദിവ്യശിശുവിന്‍റെ മൃദുലമേനി വിറയ്ക്കുന്നു. ഈ വിലപനീയമായ അവസ്ഥ പ.കന്യകയ്ക്ക് വളരെ ദുഃഖത്തിനു കാരണമായി. എങ്കിലും മേരി കഴിവനുസരിച്ച് ഈശോയുടെ ക്ലേശങ്ങള്‍ ലഘൂകരിക്കുവാന്‍ പരിശ്രമിച്ചു. ദിവ്യശിശുവിനെ അവളുടെ സ്നേഹത്തിന്‍റെ ഊഷ്മാവില്‍ മാറോടു ചേര്‍ത്തു കിടത്തി സമാശ്ലേഷിച്ചു. അത്ഭുതപൂര്‍ണ്ണമായി അവള്‍ ദിവ്യ ശിശുവിനെ നോക്കിക്കൊണ്ടുതന്നെ നിന്നു. മണിക്കൂറുകള്‍ തന്നെ കടന്നുപോയത് അറിഞ്ഞില്ല. മേരിയുടെ ഉള്ളില്‍ പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത അത്രയും ആനന്ദം ഉളവായി. സ്രഷ്ടാവും പരിപാലകനും പരിത്രാതാവുമായ അവളുടെ അരുമസുതന്‍ ഉറങ്ങുന്നത് കണ്ണും കരളും കുളിര്‍ക്കെ കണ്ടുനിന്നു. ഏറ്റവും ചെറിയവനായി സര്‍വശക്തന്‍ ബലഹീനനായി അവിടെ ശയിക്കുന്നത് അവളുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. എങ്കിലും ഹൃദയംഗമമായി അവള്‍ അതു അംഗീകരിച്ച്, ഭക്തി സ്നേഹബഹുമാനപുരസ്സരം അവിടുത്തെ ആരാധിച്ചു. ഈശോയുടെ അഗാധമായ എളിമ നമുക്ക് ഇവിടെ ദര്‍ശിക്കുവാന്‍ സാധിക്കും. അവിടുന്ന്‍‍ സ്വയം ശൂന്യനാക്കി. ക്രിസ്തീയമായ എളിമ മിശിഹായുടെ ശൂന്യമാക്കലിലുള്ള ഭാഗഭാഗിത്വമാണ്. അഹങ്കാരത്താല്‍ നശിച്ച മനുഷ്യനെ എളിമയിലൂടെ അവിടുന്ന്‍ രക്ഷിച്ചു. മിശിഹായുടെ ആഗമനത്തില്‍ ശ്രവിച്ച സ്വര്‍ഗ്ഗീയ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയെന്നാണല്ലോ! ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനം എന്നാണ്. ആട്ടിടയന്മാരും പൗരസ്ത്യ വിജ്ഞാനികളും അവിടുത്തെ സന്ദര്‍ശിക്കുന്നു. അവര്‍ ശിശുവിനെ ആരാധിച്ച് അവിടുത്തേക്ക് കാഴ്ചയണച്ചു. നാം ദിവ്യകാരുണ്യ സ്വീകരണാവസരത്തില്‍ എത്രമാതം സ്നേഹവും തീക്ഷ്ണതയും ഭക്തിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്? മിശിഹായ്ക്കു മൂന്നു ജനനങ്ങളുണ്ടെന്നാണു ദൈവശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഒന്നാമത്തേത് നിത്യത്വത്തില്‍ പിതാവില്‍ നിന്നുള്ള ജനനം, രണ്ടാമത്തേത് കാലത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ പ.കന്യകാമറിയത്തില്‍ നിന്നുള്ള ജനനം, മൂന്നാമത്തേത് നമ്മില്‍ ഓരോരുത്തരിലുമുള്ള ആദ്ധ്യാത്മിക ജനനമാണ്‌. ആ ജനനത്തിലും പ.കന്യകയ്ക്ക് കാതലായ ഒരു പങ്കുണ്ട്. #{red->n->n->സംഭവം}# ലൂര്‍ദ്ദിലെ ഒരു ദരിദ്ര ഭവനമായിരുന്നു ബുനോര്‍ട്ടള്‍സ് കുടുംബം. ആ കുടുംബത്തിലെ രണ്ടു വയസ്സുള്ള ജസ്റ്റിന്‍, ജനിച്ചനാള്‍ തുടങ്ങി രോഗിയായിരുന്നു. സന്ധിവാതവും കോട്ടവും ആണു പ്രധാന രോഗം. ഒരു രാത്രി രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തി. ശരീരം മരവിച്ചു. ശ്വാസോച്ഛ്വാസം മന്ദഗതിയിലായി. അവന്‍റെ അമ്മ കുട്ടിയുടെ മരണ ചേഷ്ടകള്‍ കണ്ടു വാവിട്ടു കരഞ്ഞു. നാഡി അടിപ്പ് നിലച്ചതു പോലെ കാണപ്പെട്ടു. കുട്ടിയുടെ അമ്മയായ ക്രെയിനിക്കോട്ടലിനു ഒരു ഭാവപ്പകര്‍ച്ച ഉണ്ടായി. അവള്‍ വിളിച്ചു പറഞ്ഞു: ലൂര്‍ദ്ദിലെ ഗ്രോട്ടോയിലുള്ള കന്യക എന്‍റെ കുട്ടിയെ രക്ഷിക്കും എന്നു പറഞ്ഞ് കുഞ്ഞിനെ എടുത്തു കൊണ്ട് ഗ്രോട്ടോയിലേക്ക് അവള്‍ ഓടി. അത്ഭുത ഉറവയില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന തൊട്ടിയില്‍ ബാലന്‍റെ ശിരസ്സ് ഒഴിച്ചുള്ള ശരീരഭാഗം മുഴുവന്‍ മുക്കിപ്പിടിച്ചു. കണ്ടുനിന്നിരുന്നവര്‍ അമ്പരന്നു. മഞ്ഞുകട്ടയ്ക്കു തുല്യം തണുപ്പുള്ള വെള്ളത്തില്‍ മരണാസന്നനായ ഒരു കുട്ടിയെ മുക്കുക. ഇതില്‍ കൂടുതല്‍ അബദ്ധം എന്താണു ചെയ്യുവാനുള്ളത്. അവള്‍ കുട്ടിയെ കൊല്ലുവാന്‍ പോവുകയാണെന്ന് കണ്ടു നിന്നിരുന്നവര്‍ പറഞ്ഞു. അവള്‍ പ്രതിവചിച്ചു. "എനിക്ക് കഴിവുള്ളതു ഞാന്‍ ചെയ്യുന്നു. ബാക്കി നല്ലവനായ ദൈവവും പ.കന്യകയും ചെയ്യുന്നതാണ്." പതിനഞ്ചു മിനിട്ടോളം സമയം അവള്‍ കുട്ടിയെ വെള്ളത്തില്‍ മുക്കിപ്പിടിച്ചു കൊണ്ടിരുന്നു. ശേഷം തുണിയില്‍ എടുത്തു പൊതിഞ്ഞു കൊണ്ട് വീട്ടിലേക്കോടി. വന്ന ഉടനെ തൊട്ടിലില്‍ കിടത്തി. കുട്ടി മരിച്ചുവെന്ന് കുട്ടിയുടെ പിതാവും മറ്റുള്ളവരും വിചാരിച്ചു. ജസ്റ്റിന്‍ ഗാഢനിദ്രയിലായി. പിറ്റേ ദിവസം അവന്‍ ഉണര്‍ന്നത് പൂര്‍ണ്ണ ആരോഗ്യവാനായിട്ടാണ്. ജന്മനാ രോഗിയായിരുന്ന, അതുവരെ എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന ജസ്റ്റിന്‍ ആരോഗദൃഢഗാത്രനായി നടന്നു തുടങ്ങിയിരിക്കുന്നു. അത്ഭുതകരമായ രോഗശാന്തിയുടെ വിശേഷം എല്ലാ കാതുകളിലുമെത്തി. കുട്ടിയെ ചികിത്സിച്ചിരുന്ന സുപ്രസിദ്ധരായ ഡോക്ടര്‍മാര്‍ ഈ രോഗശമനം അത്ഭുത സംഭവമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. #{red->n->n->പ്രാര്‍ത്ഥന}# പ.കന്യകയെ, അവിടുന്ന്‍ അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു‍ പുല്‍ക്കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരന് മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍ പോലും സാധിക്കാതെ അവിടുന്ന്‍ വളരെ ദുഃഖിച്ചു. എങ്കിലും സ്നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍ നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളേയും അവിടുത്തെ സ്നേഹവായ്പിനാല്‍ സംതൃപ്തമാക്കണമേ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# പിതാവായ ദൈവത്തിന്‍റെ പുത്രീ, പുത്രനായ ദൈവത്തിന്‍റെ മാതാവേ, പരിശുദ്ധാത്മാവിന്‍റെ മണവാട്ടീ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-05-15-21:59:30.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം
Content: 1399
Category: 1
Sub Category:
Heading: സ്‌നേഹം തെളിയിക്കുന്നത് വാക്കുകളിലൂടെയല്ല, മറിച്ച് പ്രവര്‍ത്തിയിലൂടെ: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: ഒരാള്‍ തന്നില്‍ ദൈവത്തിന്റെ സ്‌നേഹം നിറഞ്ഞു നില്‍ക്കുന്നുവെന്നു തെളിയിക്കുന്നതു പ്രസംഗത്തിലൂടെയല്ലെന്നും പ്രവര്‍ത്തിയിലൂടെ അതിനെ വെളിപ്പെടുത്തുമ്പോള്‍ മാത്രമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. പെന്തക്കുസ്താ തിരുനാളിൽ സെന്റ് പീറ്റേഴ്‌സ് സ്വകയറിലെത്തിയ ആയിരങ്ങളോടു സംസാരിക്കുമ്പോഴാണ് പരിശുദ്ധ പിതാവ് സ്‌നേഹം പ്രവര്‍ത്തിയിലൂടെ തെളിയിക്കണമെന്നു ആഹ്വാനം ചെയ്തത്. ക്രിസ്തുവിന്റെ അപ്പസ്‌ത്തോലന്‍മാരിലേക്കും പിന്‍ഗാമികളിലേക്കും പരിശുദ്ധാത്മാവിന്റെ ശക്തി വന്നു നിറഞ്ഞ ദിനമാണ് പെന്തകുസ്തദിനം. പരിശുദ്ധാത്മ നിറവിനായി അവര്‍ കൂടിയിരുന്നു പ്രാര്‍ത്ഥിച്ചു. ഈ പരിശുദ്ധാത്മാവിന്റെ ശക്തിയാലാണു ക്രിസ്തു സ്‌നേഹവും രക്ഷയും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും അപ്പോസ്‌ത്തോലന്‍മാരിലൂടെ എത്തിചേര്‍ന്നത്. നമ്മേയും സഭയേയും അനുദിനം വഴിനടത്തുന്നതു പരിശുദ്ധാത്മാവാണ്. ഫ്രാന്‍സിസ് പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഉയിര്‍പ്പിനു ശേഷമുള്ള 50-ാം ദിനമാണ് പെന്തക്കുസ്ത ദിനമായി സഭ ആചരിക്കുന്നത്. "ഓരോ വ്യക്തിയും ക്രൈസ്തവനാകുന്നത് പാരമ്പര്യമായി തങ്ങളിലേക്കു ലഭിക്കുന്ന ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും അല്ല, ചില പ്രത്യേക വിശ്വാസങ്ങള്‍ ഉണ്ടെന്നു കരുതിയും ആരും ക്രൈസ്തവര്‍ ആകുന്നില്ല. സ്വന്തം ജീവിതം കൊണ്ട് സ്‌നേഹപ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ മാത്രമേ ഒരു ഉത്തമ ക്രൈസ്തവനാകാന്‍ നമ്മുക്ക് കഴിയുകയുള്ളൂ, ക്രിസ്തുവിനെ സ്‌നേഹിക്കുന്നവന്‍ അവനെ അയച്ച പിതാവായ ദൈവത്തെ സ്‌നേഹിക്കുന്നു. പിതാവ് ക്രിസ്തുവിനെ സ്‌നേഹിക്കുന്നവര്‍ക്കു നല്‍കുന്ന സത്യത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്. ഈ ആത്മാവിനെ ലഭിക്കുവാന്‍ നമുക്കു സാധിക്കണം. സ്‌നേഹം സ്വന്തം ജീവിതത്തില്‍ പ്രകടിപ്പിക്കാതെ നമുക്ക് ഇതിനു സാധിക്കുകയില്ല". പരിശുദ്ധ പിതാവ് കൂട്ടി ചേര്‍ത്തു. "പരിശുദ്ധാത്മാവ് നമുക്കു വേണ്ടി വാദിക്കുന്നവനാണെന്നു ക്രിസ്തു തന്നെ പറയുന്നുണ്ട്. നമുക്കുവേണ്ടി വാദിക്കുന്നവന്‍ നമ്മേ തിന്മ പ്രവര്‍ത്തികളില്‍ നിന്നും സാത്താന്റെ കെണികളില്‍ നിന്നും രക്ഷിക്കുന്നു. പാപത്തിന്റെ അടിമത്വത്തില്‍ നിന്നും നമ്മേ രക്ഷിക്കുന്നതും ദൈവാത്മാവാണ്". പരിശുദ്ധ പിതാവ് പറഞ്ഞു. ദൈവത്തിന്റെ വചനങ്ങളും അവന്റെ കല്‍പ്പനകളും നമ്മേ ഓര്‍മ്മിപ്പിക്കുന്നതും പരിശുദ്ധാത്മ പ്രവര്‍ത്തനം തന്നെയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. തായ്ലന്‍ഡ്, കൊറിയ, പരാഗ്വേ, മാഡ്രിഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയവരെ പിതാവ് പ്രത്യേകം അഭിവാദ്യം ചെയ്തു. ഒക്ടോബര്‍ മാസത്തില്‍ ലോക മിഷ്‌നറിമാര്‍ക്കായി പ്രാര്‍ത്ഥനകള്‍ നമ്മള്‍ നടത്തുമ്പോള്‍ യുവജനങ്ങളെ പ്രത്യേകം ഓര്‍ക്കണമെന്നും പിതാവ് പറഞ്ഞു. എനിക്കു വേണ്ടിയും നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞ ശേഷം എല്ലാവര്‍ക്കും ഒരു നല്ല ഊണുകഴിക്കുവാന്‍ കഴിയട്ടെ എന്ന നര്‍മ്മ സംഭാഷണത്തോടെയാണു പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-05-15-23:58:38.jpg
Keywords: francis,papa,holy,spirit,love,christ
Content: 1400
Category: 6
Sub Category:
Heading: മാതൃസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ പരിശുദ്ധ അമ്മ
Content: "യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു" (യോഹ. 19:25). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 16}# അമ്മ എന്നാല്‍ ജന്മം നല്‍കുന്നവള്‍ എന്നാണര്‍ത്ഥം; തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച അനുഭവങ്ങളാണ് അമ്മമാര്‍ തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നത്; ഹൃദയത്തില്‍ നിന്നും ഉരുവാകുന്ന മാതൃസ്നേഹത്തിലാണ് അവര്‍ മക്കളെ പരിശീലിപ്പിക്കുന്നത്; അമ്മയുടെ വാത്സല്യവും സ്നേഹവും ഒരു മനുഷ്യവ്യക്തിയെയാണ് വാര്‍ത്തെടുക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവിന് ലഭിച്ച സ്നേഹവും വാത്സല്യവും പരിപാലനയും വാക്കുകള്‍ക്ക് അതീതമാണ്. രക്ഷകനായി ഭൂമിയില്‍ അവതരിച്ച യേശുവിന്റെ വളര്‍ച്ചയില്‍ കാതലായ പങ്ക് വഹിച്ച പരിശുദ്ധ അമ്മയുടെ കരുതലും സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. അത് കൊണ്ടാണ് പരിശുദ്ധ അമ്മ ക്രിസ്തുവുമായി ചേര്‍ന്നുകൊണ്ടാണ് മാതൃത്വത്തില്‍ വിജയശ്രീലാളിതയായിത്തീരുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോവ്, 12.04.1962) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-16-00:08:07.jpg
Keywords: മാത
Content: 1401
Category: 1
Sub Category:
Heading: കമ്യൂണിസ്റ്റ് പീഡനം സഹിച്ച അര്‍മാണ്‍ഡോയ്ക്ക് ഈ വര്‍ഷത്തെ ക്യാന്റംബറി അവാര്‍ഡ്
Content: ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ മതസ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗം സഹിച്ചവര്‍ക്കു നല്‍കുന്ന ക്യാന്റംബറി-2016 അവര്‍ഡ് അര്‍മാണ്‍ഡോ വലാഡറസിനു ലഭിച്ചു. ക്യൂബയില്‍ രാഷ്ട്രീയ തടവുകാരനായിരുന്ന അര്‍മാണ്‍ഡോ 22 വര്‍ഷങ്ങളാണു ജയിലില്‍ കിടന്നത്. ഫിഡല്‍ കാസ്‌ട്രോയെ പിന്തുണയ്ക്കാത്തതിന്റെ പേരിലാണു അര്‍മാണ്‍ഡോയേ ഇത്രയും കാലം ഭരണകൂടം ജയിലില്‍ അടച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ നിരവധി ബിഷപ്പുമാരുടെയും കന്യാസ്ത്രീകളുടെയും സാനിധ്യത്തിലാണ് അര്‍മാണ്‍ഡോ അവാര്‍ഡ് സ്വീകരിച്ചത്. വേദിയില്‍ അര്‍മാന്‍ഡോ പറഞ്ഞ വാക്കുകള്‍ ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. "വ്യക്തി ബന്ധങ്ങളും സ്വത്തും അങ്ങനെ എല്ലാം നമുക്കു നഷ്ടപ്പെട്ടാലും നമ്മുടെ ഉള്ളില്‍ ചില ബോധ്യങ്ങള്‍ ഉണ്ട്. ആ മനസാക്ഷിയുടെ ബോധ്യങ്ങള്‍ക്കായി നമുക്കു നിലനില്‍ക്കുവാന്‍ സാധിക്കണം. മനസാക്ഷിയാണു നമ്മുടെ ഏറ്റവും വലിയ കൊട്ടാരം. ഇത്തരത്തില്‍ മനസാക്ഷിയുടെ ബോധ്യങ്ങള്‍ക്കായി നമ്മള്‍ നിലകൊള്ളുമ്പോള്‍ നമ്മള്‍ സമ്പന്നരായി മാറും. ലോകത്തിലെ ഏതൊരു രാജാവിലും രാജ്ഞിയിലും കൂടുതല്‍ നമ്മള്‍ സമ്പന്നരായി മാറും". അര്‍മാന്‍ഡോ പറയുന്നു. 'ഞാന്‍ കാസ്‌ട്രോയേ പിന്തുണയ്ക്കുന്നു'വെന്ന കാര്‍ഡുകള്‍ കൈയില്‍ ഉയര്‍ത്തിപിടിക്കുവാന്‍ വിസമ്മതിച്ചതിനാണ് അര്‍മാന്‍ഡോയെ ജയിലില്‍ അടച്ചത്. എട്ടു വര്‍ഷങ്ങള്‍ അദ്ദേഹത്തിനെ വിവസ്ത്രനാക്കിയാണു കമ്യൂണിസ്റ്റ് ഭരണകൂടം ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ അര്‍മാന്‍ഡോയുടെ ഉള്‍കരുത്തിനേയും ദൈവവിശ്വാസത്തേയും തളര്‍ത്തുവാന്‍ ഭരണകൂടത്തിന്റെ പീഡനങ്ങള്‍ക്കായിരുന്നില്ല. ജയിലില്‍ നിന്നും അര്‍മാന്‍ഡോ കവിതകളും ലേഖനങ്ങളുമെഴുതി ഭാര്യക്കു നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇവ രഹസ്യമായി ക്യൂബക്ക് പുറത്തുകൊണ്ടുപോയി പ്രസിദ്ധീകരിച്ചു. ഈ കൃതികൾ പിന്നീട് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റി. ദീര്‍ഘനാളുകള്‍ ജയിലില്‍ കിടന്ന അര്‍മാണ്‍ഡോയുടെ മോചനത്തിന് ഇത് വഴിതെളിച്ചു. ഇപ്പോള്‍ ക്യൂബയില്‍ സേവനം ചെയ്യുന്ന ലിറ്റില്‍ സിസ്‌റ്റേഴ്‌സ് എന്ന സംഘടനയ്ക്കു രാജ്യത്തു നേരിടേണ്ടിവരുന്നതു വലിയ പ്രതിസന്ധിയാണെന്നും അര്‍മാണ്‍ഡോ പറഞ്ഞു. വന്ധീകരണവും ഗര്‍ഭഛിദ്രവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ ശബ്ദമുയര്‍ത്തുന്നു. തെറ്റായ രേഖകളുണ്ടാക്കിയ ശേഷം മഠങ്ങള്‍ക്കു വന്‍തുക പിഴയായി നല്‍കണമെന്ന നോട്ടീസ് നല്‍കിയാണു കന്യാസ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍ സഹനത്തിന്റെ വഴിയില്‍ ഉറച്ചു നില്‍ക്കുന്ന കന്യാസ്ത്രീകളെ തോല്‍പ്പിക്കുവാന്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിനു കഴിയുകയില്ലെന്നും അര്‍മാണ്‍ഡോ വലാഡറസിന്‍ പറയുന്നു.
Image: /content_image/News/News-2016-05-16-03:32:14.jpg
Keywords: cuba,prison,arnado,christian,faith,catholic,sisters
Content: 1402
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം കണ്ടെത്തി; കാലപഴക്കത്തിലും നിറം മങ്ങാതെ ചുവര്‍ചിത്രങ്ങള്‍
Content: അങ്കാര: മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആഴത്തില്‍ വേരോടിയ ക്രൈസ്തവ സഭയുടെ തെളിവുകളുമായി തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി. മധ്യതുര്‍ക്കിയിലെ കപ്പഡോക്കിയയിലാണു പുരാവസ്തു ഗവേഷകര്‍ ഭൂമിക്ക് അടിയിലായി സ്ഥിതി ചെയ്തിരുന്ന ദേവാലയം കണ്ടെത്തിയത്. പൂര്‍ണ്ണമായും പാറയില്‍ കൊത്തിയ പള്ളിയാണു ഭൂമിക്കടിയില്‍ കണ്ടെത്തിയത്. ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണവും ബൈബിളിലെ പല സംഭവങ്ങളും ചുവര്‍ചിത്രങ്ങളായി ദേവാലയത്തിന്റെ ഭിത്തിയില്‍ വരച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രങ്ങള്‍ വളരെ വ്യക്തമായി കാണാം. ഇതിനു മുമ്പ് പലസ്ഥലങ്ങളിലും ഇത്തരത്തിലുള്ള ദേവാലയങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ചിത്രങ്ങള്‍ക്കു മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യാസങ്ങളുമുണ്ട്. 'നെവ്‌സിഹിര്‍' എന്ന പട്ടണത്തില്‍ പുരാവസ്തു ഗവേഷണത്തിന്റെ ഭാഗമായി നടന്ന ഖനനത്തിനിടെയാണു ഭൂമിക്കടിയില്‍ മറഞ്ഞു കിടന്ന ദേവാലയം കണ്ടെത്തിയത്. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിശ്വാസികള്‍ കൂടുതലായുള്ള മേഖലയിലെയാണ് പുതിയ ദേവാലയം കണ്ടെത്തിയത്. "മഴയും മഞ്ഞുവീഴ്ച്ചയും മൂലം ദേവാലത്തിന്റെ വാതിലിനു ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അനവധി ചരിത്ര രേഖകളാണു ദേവാലയത്തിനുള്ളില്‍ നിന്നും ലഭിക്കുന്നത്. ദേവാലയം മുഴുവന്‍ മണ്ണു നിറഞ്ഞ അവസ്ഥയില്‍ ആയിരുന്നിട്ടും ചുവര്‍ചിത്രങ്ങള്‍ക്ക് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല" പുരാവസ്തു ഗവേഷക സംഘത്തിനു നേതൃത്വം നല്‍കുന്ന സെമിഹ് ഇസ്താംബുള്‍ഗ്ലൂ പറയുന്നു. കാലാവസ്ഥ മാറി വേനല്‍ക്കാലം ആരംഭിക്കുമ്പോള്‍ ദേവാലയത്തിനുള്ളില്‍ ഇപ്പോള്‍ നിറഞ്ഞു നല്‍ക്കുന്ന ഈര്‍പ്പം മാറുമെന്നാണു ഗവേഷകര്‍ വിലയിരുത്തുന്നത്. മണ്ണു കൂടുതല്‍ നീക്കുമ്പോള്‍ കൂടുതല്‍ ചുവര്‍ചിത്രങ്ങള്‍ ദൃശ്യമാകുമെന്നും ഗവേഷകര്‍ പറയുന്നു. ആദിമ സഭയിലേക്കു കൂടുതല്‍ വെളിച്ചം വീശുന്ന പല രേഖകളും ഇവിടെ നിന്നും ലഭിക്കുമെന്നു കരുതപ്പെടുന്നു. മോശയുടെയും ഏലിയാ പ്രവാചകന്റെയും വിശുദ്ധന്‍മാരുടെയും ചുവര്‍ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ പല അത്ഭുത പ്രവര്‍ത്തികളുടെ ചിത്രങ്ങളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. അന്ത്യ വിധിയുടെ ചിത്രങ്ങളും ഇവിടെ ധാരാളമായി കാണാം. സന്യാസ ജീവിതം നയിച്ചിരുന്ന നിരവധി പ്രശസ്തരായ ക്രൈസ്തവരുടെ വാസസ്ഥലം എന്ന രീതിയില്‍ കപ്പോഡോക്കിയ ഇതിനു മുമ്പേ പ്രശസ്തമാണ്. വിശ്വാസികള്‍ പലരും ഇന്നും കപ്പഡോക്കിയയിലേക്കു തീര്‍ത്ഥാടനം നടത്താറുണ്ട്. പലവിധ പീഡനങ്ങള്‍ സഹിച്ചാണ് ആദിമ സഭ ആരാധനകള്‍ നടത്തിയിരുന്നത്. പലപ്പോഴും ആരാധനകള്‍ അധികാരികളുടെ കണ്ണുവെട്ടിച്ച് ഗുഹകള്‍ക്കുള്ളിലും ഭൂമിക്കു താഴെയുള്ള പല അറകളിലുമാണ് നടത്തപ്പെട്ടിരുന്നത്.
Image: /content_image/News/News-2016-05-16-03:43:51.jpg
Keywords:
Content: 1403
Category: 1
Sub Category:
Heading: അഭയാര്‍ഥികളോടുള്ള ക്രൂരത തുടരുന്നു; തുര്‍ക്കിയിലെ അഭയാര്‍ഥി ക്യാമ്പില്‍ 30 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു
Content: അങ്കാര: സിറിയന്‍ അഭയാര്‍ത്ഥികളായ 30 കുട്ടികള്‍ തുര്‍ക്കിയിലെ അഭയാര്‍ഥി ക്യാമ്പില്‍ മാനഭംഗം ചെയ്യപ്പെട്ടു. എട്ടു വയസിനും പന്ത്രണ്ടു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണു പീഡനത്തിനിരയായത്. തുര്‍ക്കിയിലെ പ്രശസ്ത അഭയാര്‍ഥി ക്യാമ്പായ നിസിപ്പിലാണു സംഭവം നടന്നത്. മാതൃക അഭയാര്‍ഥി ക്യാമ്പായിട്ടാണു തുര്‍ക്കിയിലെ ഈ ക്യാമ്പ് കണക്കാക്കിയിരുന്നത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലും മറ്റു പല രാഷ്ട്രീയ നേതാക്കളും സന്ദര്‍ശിച്ചിട്ടുള്ള ക്യാമ്പുകൂടിയാണിത്. ക്യാമ്പില്‍ ശുചീകരണ ജോലികള്‍ ചെയ്തിരുന്ന തൊഴിലാളിയാണു കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചത്. 2015 സെപ്റ്റംബര്‍ മുതല്‍ 2016 ജനുവരി വരെ ഇയാള്‍ ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ പല അഭയാര്‍ഥി ക്യാമ്പുകളിലും സ്ഥിരമാണെന്നും ഇപ്പോള്‍ നടക്കുന്ന ചില രാഷ്ട്രീയ കളികളുടെ ഭാഗമായിട്ടാണു വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നാണു ചില റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ പിടിമുറിക്കിയതോടെയാണു ജനങ്ങള്‍ അഭയാര്‍ഥികളായി മറ്റ് രാജ്യങ്ങളിലേക്കു പലായനം ചെയ്യുവാന്‍ ആരംഭിച്ചത്. ജര്‍മ്മനിയിലെ അഭയാര്‍ഥി ക്യാമ്പില്‍ ക്രൈസ്തവരാണെന്ന ഒറ്റകാരണത്താല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന വാര്‍ത്തകള്‍ ദിവസങ്ങള്‍ക്കു മുമ്പാണു പുറത്തു വന്നത്. ലക്ഷകണക്കിനു ക്രൈസ്തവര്‍ സിറിയയിലും ഇറാക്കിലുമായി ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Image: /content_image/News/News-2016-05-16-04:25:32.jpg
Keywords: refugees,camp,syria,christian,raped
Content: 1404
Category: 1
Sub Category:
Heading: ഉത്തരേന്ത്യയില്‍ ക്രൈസ്തവ പീഡനം പതിവാകുന്നു; ഘര്‍വാപ്പസിക്കു വിസമ്മതിച്ചവരെ തല്ലിചതച്ചു
Content: ന്യൂഡല്‍ഹി: ഘര്‍വാപ്പസി നടത്തുവാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു പറഞ്ഞ 16 ക്രൈസ്തവര്‍ ജാര്‍ഖണ്ഡില്‍ കൊടിയ പീഡനങ്ങള്‍ക്കിരയായി. ശാരീരികമായി പീഡനങ്ങള്‍ക്കിരയായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ജാര്‍ഖണ്ഡിലെ പലമു ജില്ലയിലെ ഗ്രാമത്തിലാണു ദളിതരായ ക്രൈസ്തവര്‍ ഉപദ്രവിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കു മുമ്പ് സമാന സംഭവം ഛത്തീസ്ഗഡിലും സംഭവിച്ചിരുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുവിശ്വാസം സ്വീകരിച്ച നരേഷ് ബുയ്യക്കു അദേഹത്തിന്റെ സമീപത്തു തന്നെ താമസിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെയാണു ആക്രണം നടന്നത്. മുമ്പ് ദളിതരും ഹൈന്ദവ വിശ്വാസികളുമായിരുന്ന ഇവരോടു ഗ്രാമസഭയില്‍ വച്ചാണു ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്ന ആവശ്യം ഒരു സംഘം ആളുകള്‍ ഉയര്‍ത്തിയത്. 'ജയ് ശ്രീറാം' എന്നു ഉറക്കെ വിളിക്കണമെന്നും ഹൈന്ദവ ആചാരങ്ങള്‍ കര്‍ശനമായും പിന്തുടരണമെന്നും ഇവര്‍ ഗ്രാമവാസികളായ ക്രൈസ്തവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു വിസമ്മതിച്ച ക്രൈസ്തവരെ കൈയും കാലും കെട്ടിയിട്ട ശേഷം ക്രൂരമായി ഗ്രാമസഭയ്ക്കു മുന്നിലിട്ടു തന്നെ തല്ലിചതച്ചു. ഛത്തീസ്ഗഡില്‍ പീഡനം സഹിക്കുവാന്‍ കഴിയാതെ വന്നതിനാല്‍ ആറു ക്രൈസ്തവ കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്തിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുമാണ് ഇവര്‍ ക്രിസ്തുമാര്‍ഗത്തിലേക്കു വന്നത്. ഗ്രാമത്തില്‍ നിന്നും ഓടിപ്പോയില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണി ഭയന്നാണ് ഇവര്‍ സകല സ്വത്തുക്കളും ഉപേക്ഷിച്ച് ഗ്രാമം വിട്ടു പോയത്. ദിവസങ്ങള്‍ക്കു മുമ്പ് ഒറീസായില്‍, സുവിശേഷ പ്രഘോഷകനായ എബ്രഹാം ബിശ്വാസ് സുരിനെ കഴുത്തറുത്തു കൊല്ലപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയില്‍ പല ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ പുറംലോകം പോലും അറിയുന്നില്ലയെന്നത് ഞെട്ടിക്കുന്ന സത്യമാണ്.
Image: /content_image/News/News-2016-05-16-05:08:21.jpg
Keywords: Christians,Indian,attacked,dalit,rss
Content: 1405
Category: 8
Sub Category:
Heading: ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും എന്നെ തടയുവാന്‍ കഴിയുകയില്ല; വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ നിന്നും.
Content: “അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളും നീ അവിടെ നിന്ന് പുറത്ത്‌ വരികയില്ലെന്ന് സത്യമായി ഞാന്‍ നിന്നോടു പറയുന്നു” (മത്തായി 5:26). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-16}# "ഇന്നത്തെ പ്രാര്‍ത്ഥനക്ക് ശേഷം സെമിത്തേരിയിലേക്കൊരു പ്രദിക്ഷിണമുണ്ട്. പക്ഷേ എനിക്ക് പോകുവാന്‍ സാധിക്കുകയില്ല. കാരണം ഇന്നെനിക്ക് കവാടത്തില്‍ ജോലിയുണ്ട്. എന്നാല്‍ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും എന്നെ തടയുവാന്‍ കഴിയുകയില്ല. സെമിത്തേരിയില്‍ നിന്നും പ്രദിക്ഷണം ദേവാലയത്തിലേക്ക് തിരിച്ചുവന്നപ്പോള്‍, നിരവധി ആത്മാക്കളുടെ സാന്നിധ്യം എന്റെ ആത്മാവിനു അനുഭവപ്പെട്ടു. ദൈവത്തിന്റെ മഹത്തായ നീതി എനിക്ക് ബോധ്യമായി. എപ്രകാരമാണ് ഓരോരുത്തരുടേയും കടങ്ങള്‍ അവസാന ചില്ലിക്കാശ് വരെ കൊടുത്ത്‌ തീര്‍ക്കുന്നത്” (വിശുദ്ധ ഫൗസ്റ്റീന, ഡയറി- 1375). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അവരുടെ സൂക്ഷ്മദൃഷ്ടി നിങ്ങളില്‍ പതിപ്പിച്ചിരിക്കുകയാണ്. നിങ്ങള്‍ മുഖാന്തിരമാണ് അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരുടെ മോചനത്തിനായി നിങ്ങളുടെ ദൃഷ്ടി ക്രൂശിതരൂപത്തില്‍ പതിപ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-16-08:01:52.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന
Content: 1406
Category: 8
Sub Category:
Heading: നമ്മുടെ ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടൊപ്പം സമര്‍പ്പിക്കുക.
Content: “നീതിമാന്‍മാരെ സ്മരിക്കുന്നത് അനുഗ്രഹമാണ്; ദുഷ്ടരുടെ നാമം ക്ഷയിച്ചുപോകുന്നു” (സുഭാഷിതങ്ങള്‍ 10:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-17}# പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പാ ഫാദര്‍ ടൊമാസോയെ ഒരു രൂപതയിലെ മെത്രാനായി നിയമിച്ചു. ലേശം ഓര്‍മ്മക്കുറവുള്ള ആളായിരുന്നു ഫാദര്‍ ടൊമാസോ, തന്റെ പുതിയ ദൗത്യത്തിന് ഇതൊരു തടസ്സമായി തീരുമെന്ന് അദ്ദേഹം കണക്കാക്കി. എന്നാല്‍ പാപ്പാ അദ്ദേഹത്തോട് പറഞ്ഞു : “ഞാന്‍ എന്റെ ചുമലില്‍ വഹിച്ചിരിക്കുന്ന ആഗോള സഭയുമായി താരതമ്യം ചെയ്യുമ്പോള്‍ അങ്ങയുടെ രൂപത വളരെ ചെറുതാണ്. എന്റേത് വെച്ച് നോക്കുമ്പോള്‍ അങ്ങയുടെ ദൗത്യം വളരെ നിസ്സാരമാണ്. എന്നാല്‍ ഞാനും ഓര്‍മ്മക്കുറവ് അനുഭവിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷേ ഞാന്‍ ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഭക്തിപൂര്‍വ്വം ഒരു പ്രാത്ഥന ചൊല്ലാമെന്ന് വാഗ്ദാനം ചെയ്തു, അതിനു പകരമായി അവര്‍ എനിക്ക് വളരെ നല്ല ഓര്‍മ്മശക്തി നേടിതന്നു. പ്രിയപ്പെട്ട ഫാദര്‍, ഇതുപോലെ ചെയ്യൂ, എങ്കില്‍ അങ്ങേക്കും ആഹ്ലാദിക്കുവാനുള്ള അവസരം ലഭിക്കും”. #{red->n->n->വിചിന്തനം:}# ഈ ഭൂമിയില്‍ നമ്മുടെ ലക്ഷ്യം അനശ്വരതയും, വിശുദ്ധിയുമാണെന്ന കാര്യം നമ്മെ ഓര്‍മ്മിക്കുവാന്‍ നമ്മെ സഹായിക്കുവാനായി ശുദ്ധീകരണസ്ഥലത്ത് ആത്മാക്കളോട് പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-16-20:17:14.jpg
Keywords: പ്രാര്‍ത്ഥന
Content: 1407
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കൂ സഹോദരന്‍മാരേ.. അവര്‍ അസഹനീയമായ പീഡനമനുഭവിക്കുന്നു
Content: “അഗ്‌നിയില്‍ അകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തു കൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍” (യൂദാസ് 1:23). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-18}# 'മരിയന്‍സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍’ എന്ന വൈദീകസഭയുടെ സ്ഥാപകനും, യുദ്ധത്തിന്റെ കെടുതികളാല്‍ ക്ഷയിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്നവനുമായ ധന്യനായ സ്റ്റാന്‍സിലാവൂസ് പാപ്സിന്‍സ്കി - ആയിരകണക്കിന് ആളുകള്‍ക്ക് യുദ്ധമുഖത്ത് മുറിവേല്‍ക്കുന്നതിനും, പ്ലേഗിന്റെ പിടിയലമരുന്നതിനും സാക്ഷ്യം വഹിക്കുവാന്‍ ഇടയായിട്ടുണ്ട്. തങ്ങളുടെ സൃഷ്ടാവിനെ കാണുവാനായി വേണ്ട വിധത്തില്‍ തയ്യാറെടുപ്പുകള്‍പോലും നടത്തുവാന്‍ കഴിയാതെ എത്രയോ പേര്‍ മരണപ്പെടുന്നുവെന്ന് അദ്ദേഹം വളരെയേറെ സങ്കടത്തോട് കൂടി നിരീക്ഷിച്ചു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ദര്‍ശനങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചതിനു ശേഷം, മരിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, അനുതപിക്കുവാനും വേണ്ടി നിലകൊള്ളുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. ഒരിക്കല്‍ അദ്ദേഹം കുടുംബക്കാരുടേയും, സുഹൃത്തുക്കളുടേയും, ആത്മീയ ആചാര്യന്‍മാരുടേയും ഒരു കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അദ്ദേഹത്തിന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വിശേഷപ്പെട്ടതും നിഗൂഡവുമായ ഒരു അനുഭവമുണ്ടായി. പിന്നീട് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞു: “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കൂ സഹോദരന്‍മാരേ, കാരണം അവര്‍ സഹിക്കുവാന്‍ കഴിയാത്ത വിധമുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നു”. #{red->n->n->വിചിന്തനം:}# ധന്യനായ സ്റ്റാന്‍സിലാവൂസേ, ഞങ്ങള്‍ക്ക് വേണ്ടിയും, യുദ്ധത്തില്‍ മരണപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമേ! #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-16-08:37:55.jpg
Keywords: ശുദ്ധീകരണസ്ഥല