Content | “നീതിമാന്‍മാരെ സ്മരിക്കുന്നത് അനുഗ്രഹമാണ്; ദുഷ്ടരുടെ നാമം ക്ഷയിച്ചുപോകുന്നു” (സുഭാഷിതങ്ങള്‍ 10:7).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-17}#
പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പാ ഫാദര്‍ ടൊമാസോയെ ഒരു രൂപതയിലെ മെത്രാനായി നിയമിച്ചു. ലേശം ഓര്‍മ്മക്കുറവുള്ള ആളായിരുന്നു ഫാദര്‍ ടൊമാസോ, തന്റെ പുതിയ ദൗത്യത്തിന് ഇതൊരു തടസ്സമായി തീരുമെന്ന് അദ്ദേഹം കണക്കാക്കി. എന്നാല്‍ പാപ്പാ അദ്ദേഹത്തോട് പറഞ്ഞു : “ഞാന്‍ എന്റെ ചുമലില്‍ വഹിച്ചിരിക്കുന്ന ആഗോള സഭയുമായി താരതമ്യം ചെയ്യുമ്പോള്‍ അങ്ങയുടെ രൂപത വളരെ ചെറുതാണ്. എന്റേത് വെച്ച് നോക്കുമ്പോള്‍ അങ്ങയുടെ ദൗത്യം വളരെ നിസ്സാരമാണ്. എന്നാല്‍ ഞാനും ഓര്‍മ്മക്കുറവ് അനുഭവിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷേ ഞാന്‍ ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഭക്തിപൂര്‍വ്വം ഒരു പ്രാത്ഥന ചൊല്ലാമെന്ന് വാഗ്ദാനം ചെയ്തു, അതിനു പകരമായി അവര്‍ എനിക്ക് വളരെ നല്ല ഓര്‍മ്മശക്തി നേടിതന്നു. പ്രിയപ്പെട്ട ഫാദര്‍, ഇതുപോലെ ചെയ്യൂ, എങ്കില്‍ അങ്ങേക്കും ആഹ്ലാദിക്കുവാനുള്ള അവസരം ലഭിക്കും”.
#{red->n->n->വിചിന്തനം:}#
ഈ ഭൂമിയില്‍ നമ്മുടെ ലക്ഷ്യം അനശ്വരതയും, വിശുദ്ധിയുമാണെന്ന കാര്യം നമ്മെ ഓര്‍മ്മിക്കുവാന്‍ നമ്മെ സഹായിക്കുവാനായി ശുദ്ധീകരണസ്ഥലത്ത് ആത്മാക്കളോട് പ്രാര്‍ത്ഥിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|