Contents

Displaying 1281-1290 of 24954 results.
Content: 1428
Category: 6
Sub Category:
Heading: പരിശുദ്ധ അമ്മയോടുള്ള ഭക്തി ദൈവ സ്നേഹം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം
Content: "അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും" (ലൂക്കാ 1:48). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 18}# "നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്". ഈ ലോകത്തിലെ വിവിധ കോണുകളിലുള്ളവര്‍, വിവിധ ഭാഷകളില്‍ ഓരോ നിമിഷവും മുഴുക്കി കൊണ്ടിരിക്കുന്ന സ്തുതിവാക്യമാണ് ഇത്. ആഴമായ ക്രിസ്തീയ വിശ്വാസമുള്ള ഓരോരുത്തരും ദൈവമാതാവായ നമ്മുടെ വിശുദ്ധ കന്യകയിലുള്ള ആശ്രയം നിര്‍ത്തിയിട്ടില്ല; സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിശുദ്ധ അമ്മയെ പലരും പല രീതിയില്‍ വിളിക്കുന്നു; ആഹ്ലാദവേളകളില്‍, "ഞങ്ങളുടെ സന്തോഷത്തിന്റെ നിദാനമേ"യെന്നും ദുഃഖത്തിന്റെ വേളകളില്‍ "ദുരിതരുടെ സ്വാന്തനമേ"യെന്നും അപകടത്തിന്റെ വേളകളില്‍, "പാപികളുടെ അഭയമേ"യെന്നും വിളിക്കുന്നു. ഓരോ ജനതയുടെയും സംസ്കാരത്തിലും ജീവിത രീതിയിലും, ചിലപ്പോഴെങ്കിലും വൈകാരിക മാനസികാവസ്ഥയിലും ആഴത്തില്‍ വേരൂന്നിയ ദൈവാന്വേഷണമാണ് ഈ ഭാവപ്രകടനങ്ങള്‍. പരിശുദ്ധ അമ്മയോടുള്ള ഭക്തി നാം അഭ്യസിക്കേണ്ടതും നയിക്കേണ്ടതും വിശുദ്ധമാക്കേണ്ടതുമാണ്. എന്റെ മുന്‍ഗാമി 'പോള്‍' വിളിക്കാന്‍ ഇഷ്ട്ടപ്പെട്ടിരിന്ന ഭാഷയില്‍ പറഞ്ഞാല്‍ 'എളിയവരുടെയും ദരിദ്രരുടെയും ഈ മാതൃഭക്തി', ദൈവത്തിനായുള്ള ആവേശത്തെയാണ് പൊതുവായി പ്രകടിപ്പിക്കുന്നത്. അങ്ങനെ വരുമ്പോള്‍, ഇത് ഒരു അവ്യക്തമായ വികാരമോ, അല്ലെങ്കില്‍ വിലകുറഞ്ഞ മതാചാര പ്രകടനമോ അല്ലാതാകുന്നു. മറിച്ച് പരിശുദ്ധ അമ്മയോടുള്ള ഭക്തി അഗാധമായ ദൈവബോധവും, ദൈവത്തിന്റെ സ്നേഹസാന്നിധ്യവും കാരുണ്യവും തിരിച്ചറിയാനുള്ളു മാര്‍ഗ്ഗമായി മാറുന്നു. ( വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബെലെം, 08.07.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-18-13:19:57.jpg
Keywords: പരിശുദ്ധ അമ്മ
Content: 1429
Category: 1
Sub Category:
Heading: ഫാദര്‍ ടോം സുരക്ഷിതനെന്നു സര്‍ക്കാര്‍; മോചനത്തിനു വേണ്ടിയുള്ള അവസാന ശ്രമങ്ങള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ട്
Content: ന്യൂഡല്‍ഹി: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നു. വൈദികന്റെ ജീവന് ഇതുവരെ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും, അദ്ദേഹത്തെ മോചിപ്പിക്കുവാനുള്ള അവസാനവട്ട ശ്രമങ്ങള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈദികന്റെ മോചനത്തിനായി ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. പാലാ രാമപുരം സ്വദേശിയാണു ഫാദര്‍ ടോം ഉഴുന്നാലില്‍. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വൈദികന്റെ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. അവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വൈദികന്‍ സുരക്ഷിതനാണെന്നു സഭയും കരുതുന്നു. ഐഎസ് തീവ്രവാദികളാണു വൈദികനെ തട്ടിക്കൊണ്ടു പോയതെന്നാണു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ യെമനില്‍ സജീവമായി നിലയുറപ്പിച്ച മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പായിരിക്കാം സംഭവത്തിനു പിന്നിലെന്നാണു സര്‍ക്കാര്‍ ഇപ്പോള്‍ കരുതുന്നത്. ഇറാന്റെ പിന്തുണയോടെ യെമന്‍ സര്‍ക്കാറിനെതിരെ പോരാടുന്ന ഹൂതി വിമതരിലേക്കാണു സംശയത്തിന്റെ മുന നീളുന്നത്. തെക്കന്‍ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ പിതാവ് വിഷയത്തില്‍ നടത്തിയ പ്രതികരണം ഇങ്ങനെയാണ്."ഫാദര്‍ ടോമിന്റെ വിഷയത്തില്‍ ഞങ്ങള്‍ക്കു പുതിയ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. അദ്ദേഹത്തിന്റെ മോചനങ്ങള്‍ക്കായി നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണു സഭ". യുണൈറ്റഡ് അറബ് എമറൈറ്റ്‌സ്, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ബിഷപ്പാണ് പോള്‍ ഹിന്‍ഡര്‍. യെമന്‍ തലസ്ഥാനമായ സനായില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി നടത്തുന്ന മദര്‍തെരേസ ഹോമിലാണു ഫാദര്‍ ടോം സേവനം ചെയ്തിരുന്നത്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് അവിടെ നടന്ന ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ നാലു പേര്‍ കന്യാസ്ത്രീകളാണ്. ഇതേ ദിവസമാണ് അക്രമികള്‍ വൈദികനെ തട്ടിക്കൊണ്ടു പോയത്. മലയാളിയായ സിസ്റ്റര്‍ സാലി ആക്രമണത്തില്‍ നിന്നും അത്ഭുതകരമായാണു രക്ഷപെട്ടത്.
Image: /content_image/News/News-2016-05-18-23:45:04.jpg
Keywords: father tom,yemen,india,home minister,safe,paul hinder
Content: 1430
Category: 1
Sub Category:
Heading: പാവപ്പെട്ടവനെ അവഗണിക്കുന്നവര്‍ ദൈവത്തെ തന്നെയാണ് അവഗണിക്കുന്നത്: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: പാവപ്പെട്ടവനെ അവഗണിക്കുന്നവന്‍ ദൈവത്തെ തന്നെയാണ് അവഗണിക്കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാവപ്പെട്ടവരോടുള്ള കരുണ ദൈവസ്‌നേഹത്തിന്റെ വെളിപ്പെടുത്തലാണെന്നും പരിശുദ്ധ പിതാവ് സെന്റ് പീറ്റേഴ്‌സ ചത്വരത്തില്‍ ഒത്തുകൂടിയ ആയിരങ്ങളോടായി പറഞ്ഞു. ലോകത്തില്‍ ഇന്നു നേരിടുന്ന അസമത്വവും, വിവേചനങ്ങളും ലാസറിന്റെയും ധനവാനായ മനുഷ്യന്റെയും ജീവിതം വിവരിക്കുന്ന ബൈബിൾ ഭാഗത്തിന്റെ അടിസ്ഥാനത്തില്‍ പിതാവ് കേള്‍വിക്കാര്‍ക്കു വിശദീകരിച്ചു നല്‍കി. "ധനവാനും ലാസറും സമാന്തരമായ പാതകളിലൂടെ ജീവിതം നയിച്ചവരാണ്. ഇവര്‍ തമ്മില്‍ ഒരു തരത്തിലുള്ള ബന്ധപ്പെടലുകളും നടന്നിട്ടില്ല. ധനവാന്റെ വീടിന്റെ വാതില്‍ ലാസറിനു നേരെ എപ്പോഴും അടഞ്ഞു കിടന്നു. ധനവാന്‍ സമൃദ്ധമായി ഭക്ഷിച്ചപ്പോള്‍ ലാസര്‍ അവന്റെ എച്ചില്‍ ഭക്ഷിച്ചു. നല്ല വസ്ത്രങ്ങള്‍ ധനവാന്‍ ധരിച്ചപ്പോള്‍ ലാസര്‍ കീറിയ വസ്ത്രങ്ങള്‍ കൊണ്ടു തന്റെ നഗ്നത മറച്ചു. ഈ ലാസര്‍ എല്ലാ കാലത്തും നിശബ്ധമായി പോകുന്ന പാവപ്പെട്ടവന്റെ കരച്ചില്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തില്‍ ഒരു ചെറിയ സംഘം ആളുകളുടെ കൈയിലേക്കു മാത്രം കുമിഞ്ഞു കൂടിയ സ്വത്തുകളുടെ കണക്കും നമുക്ക് ഇവിടെ കാണാം". പരിശുദ്ധ പിതാവ് പറഞ്ഞു. ലാസര്‍ സ്വർഗ്ഗത്തിൽ അബ്രഹത്തിന്റെ മടിയിലേക്കും ധനവാന്‍ നരകത്തിലെ വേദനകളുടെ നടുവിലേക്കും പോകുന്നത് മാർപാപ്പ പിന്നീട് വിശദീകരിച്ചു."ലാസറിനെ സഹായിക്കുവാന്‍ കഴിയുമായിരുന്ന ധനവാന്‍ അങ്ങനെ ചെയ്യാതിരുന്നതിനാല്‍ ദൈവത്തെ തന്നെയാണ് അവഗണിച്ചത്. അവന്‍ ലോകത്തെ എല്ലാകാര്യങ്ങളും തന്നിലേക്കു മാത്രമായി കേന്ദ്രീകരിച്ചു. ഇതാണു ധനവാനു പറ്റിയ തെറ്റ്. ലാസര്‍ വീടിന്റെ മുന്നില്‍ കിടന്ന അത്രയും ദിവസവും രക്ഷയുടെ മാര്‍ഗം ധനവാന്റെ വീടിനു മുന്നില്‍ തന്നെയുണ്ടായിരുന്നു. ലാസറിനെ ഒരുകൈ സഹായിച്ചിരുന്നുവെങ്കില്‍ അവനും ലാസറിനൊപ്പം സ്വര്‍ഗത്തില്‍ എത്തുമായിരുന്നു. സ്വര്‍ഗത്തില്‍ പോകുവാന്‍ നമുക്കും സാധിക്കും. പാവങ്ങള്‍ ഇപ്പോഴും നമ്മുടെ ചുറ്റിലും നില്‍ക്കുന്നു". ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തെ സ്‌നേഹിക്കുകയും അയല്‍ക്കാരനെ സ്‌നേഹിക്കുകയും ചെയ്യുക. ആവശ്യത്തില്‍ ഇരിക്കുന്നവനെ കരുതുക. ഹൃദയ വാതിലുകള്‍ നാഥനായി തുറന്നു നല്‍കുക. ഇവയാണു ദൈവം നമ്മേ കുറിച്ച് ആഗ്രഹിക്കുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. പോളണ്ടില്‍ നിന്നുള്ള നിരവധി വിശ്വാസികളും പ്രസിഡന്റും പാപ്പയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വന്നിരുന്നു. അവര്‍ക്ക് പാപ്പ തന്റെ സന്ദേശത്തിന്റെ അവസാനം പ്രത്യേകം ആശംസകള്‍ അറിയിച്ചു.
Image: /content_image/News/News-2016-05-19-05:17:40.jpg
Keywords: papa,francis,help,poor,heaven,rich men
Content: 1431
Category: 1
Sub Category:
Heading: ഇറാക്കില്‍ പന്ത്രണ്ടുകാരിയെ ഐഎസ് തീവ്രവാദികള്‍ ചുട്ടുകൊന്നു;മരണത്തിന്റെ വേദനയിലും തീവ്രവാദികളോടു ക്ഷമിച്ച് പെണ്‍കുഞ്ഞ്
Content: മൊസൂള്‍: മനുഷ്യ മനസുകളെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ മാത്രം കുറച്ചു നാളായി വരുന്ന ഇറാക്കില്‍ നിന്നും വീണ്ടുമൊരു ദാരുണ സംഭവം കൂടി. ക്രൈസ്തവരില്‍ നിന്നും നികുതി പിരിക്കുവാന്‍ എത്തിയ തീവ്രവാദികള്‍ പന്ത്രണ്ടുകാരിയായ ബാലികയെ അമ്മയുടെ കണ്‍മുന്നിലിട്ടു കത്തിച്ചു. ഇറാക്കിലെ മൊസൂളിലാണു സംഭവം നടന്നത്. വാതിലില്‍ വന്നു മുട്ടിയ തീവ്രവാദികള്‍ക്കു കതകുകള്‍ തുറന്നു നല്‍കിയ വീട്ടമ്മയോട് നികുതി പണം നല്‍കുവാന്‍ ഭീകരര്‍ ആവശ്യപ്പെട്ടു. "പണം എടുത്തുകൊണ്ടു നല്‍കാം, എന്റെ മകള്‍ കുളിക്കുകയാണ്. ഞാന്‍ അവളെ ഒന്നു തുടയ്ക്കട്ടെ ദയവായി ഒരു നിമിഷം കാത്തിരിക്കു" എന്നു പറഞ്ഞ വീട്ടമ്മയ്ക്കു തീവ്രവാദികള്‍ നല്‍കിയ ശിക്ഷ വളരെ വലുതായിരുന്നു. കിരാതമായി അവര്‍ ആ പിഞ്ചു കുഞ്ഞിനെ കുളിമുറിയില്‍ കയറി ചുട്ടുകരിച്ചു. അമ്മയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. ഇറാക്കിലും സിറിയയിലും ക്രൈസ്തവരും യസീദി സമുദായത്തില്‍ ഉള്‍പ്പെട്ടവരും അനുദിനം പീഡനങ്ങള്‍ക്ക് ഇരയാകുകയാണ്. ജാക്വിലിന്‍ ഐസക് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വെളിയില്‍ കൊണ്ടുവന്നത്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെ കുറിച്ച് അവര്‍ അമേരിക്കയില്‍ നടന്ന ഒരു സെമിനാറില്‍ കരഞ്ഞുകൊണ്ടു വിവരിച്ചു. "ചില ദിവസങ്ങളില്‍ ക്രൈസ്തവരുടെ വീടിന്റെ മുന്നില്‍ ഒരു കറുത്ത കവര്‍ കാണും. തുറന്നു നോക്കുന്ന മാതാപിതാക്കള്‍ വലിയ വായില്‍ നിലവിളിക്കും. തങ്ങളുടെ മക്കളുടെ മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളാണ് ആ കവറുകള്‍ക്കുള്ളില്‍. കൂടെ ഒരു സിഡിയോ മൊബൈല്‍ ഫോണോ കാണും. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തതിന്റെ ദൃശ്യങ്ങളാകും അതില്‍". ജാക്വൂലിന്റെ വാക്കുകളാണിത്. മൊസൂളില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പൊള്ളലേറ്റ തന്റെ മകളേയും താങ്ങി ക്രൈസ്തവയായ വീട്ടമ്മ സമീപത്തു തന്നെയുള്ള ആശുപത്രിയിലേക്കു ഓടി. ഗുരുതരമായി പൊള്ളലേറ്റ പന്ത്രണ്ടുകാരി അമ്മയോടു പറഞ്ഞത് ഇങ്ങനെയാണ്. "അമ്മേ അവര്‍ക്ക് അറിവില്ല. നമ്മള്‍ അവരോടു ക്ഷമിക്കണം. ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു". ഈ വാക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവള്‍ മരണത്തിനു കീഴടങ്ങി. ഇരുളിന്റെ നടുവിലാണു പ്രകാശം പരത്തുന്ന ഈ കുഞ്ഞുമാലാഖ ജീവിച്ചിരുന്നതെന്ന കാര്യം ആരും മറക്കരുതെന്ന വാക്കുകളാണു ജാക്വൂലിന്‍ സമ്മേളനത്തില്‍ പറഞ്ഞത്. ഇറാക്കിലും സിറിയയിലും ക്രൈസ്തവര്‍ ഐഎസ് ഭീകരരുടെയും മറ്റു തീവ്രവാദികളുടെയും കൊലകത്തിക്ക് ഇരയാകുകയാണ്. ക്രൈസ്തവരായി ഇറാക്കില്‍ ജീവിക്കണമെങ്കില്‍ നസ്‌റിയന്‍ എന്ന പേരില്‍ തീവ്രവാദികള്‍ പിരിക്കുന്ന ഭീമമായ നികുതി പണം നല്‍കണം. ഇറാക്കിലേയും സിറിയയിലേയും നിരവധി ചരിത്രപ്രാധന്യമുള്ള ദേവാലയങ്ങള്‍ ഭീകരര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2016-05-19-04:17:46.jpg
Keywords: iraq,christian,fired,twelve,year,old,girl,attack
Content: 1432
Category: 1
Sub Category:
Heading: കുടുംബ ബന്ധങ്ങളുടെ വിശുദ്ധി നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സരാഹ്
Content: വാഷിംഗ്ടണ്‍: കുടുംബബന്ധങ്ങളുടെ വിശുദ്ധി നിലനിര്‍ത്തുവാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സരാഹ്. വാഷിംഗ്ടണ്ണില്‍ നടന്ന ദേശീയ കത്തോലിക്ക പ്രാര്‍ത്ഥനാ ദിനത്തില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം കുടുംബബന്ധങ്ങളെ കുറിച്ചുള്ള സഭയുടെ കാഴ്ചപാടുകള്‍ പങ്കുവച്ചത്. ദൈവത്തില്‍ നിന്നും മനുഷ്യനെ അകറ്റുന്ന തരത്തിലുള്ള ആശയങ്ങളുടെ വന്‍ പ്രചാരണം ലോകത്തു നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "സുവിശേഷം ആദ്യം പ്രസംഗിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതും കുടുംബങ്ങളിലാണ്. ദമ്പതിമാരിലൂടെ വെളിവാകുന്ന സ്‌നേഹം മക്കളെ സ്വാധീനിക്കുന്നു. അവര്‍ ഈ സ്‌നേഹ തണലില്‍ വളര്‍ന്നു വരുന്നതു സമൂഹത്തിനു ഗുണകരമാകുന്നു. ക്രിസ്തു സ്‌നേഹത്തിന്റെ ഫലകരമായ വിളവെടുപ്പു നടക്കുന്നതു കുടുംബങ്ങളിലാണ്". കര്‍ദിനാള്‍ റോബര്‍ട്ട് സരാഹ് പറഞ്ഞു. വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുക, സ്വവര്‍ഗ ലൈംഗീകത, സ്വവര്‍ഗ വിവാഹം, ഭ്രൂണഹത്യ തുടങ്ങിയ പല മാരകമായ പാപങ്ങളും നമ്മുടെ സമൂഹത്തില്‍ ഇന്നു വ്യാപകമായി കാണുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദിനാള്‍ ക്രൈസതവ സമൂഹം ഒറ്റക്കെട്ടായി ഇതിനെ നേരിടണമെന്നും ആഹ്വാനം ചെയ്തു. സാമൂഹികമായ പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നതു കുടുംബ ബന്ധങ്ങള്‍ തകരുമ്പോളാണെന്നും കര്‍ദിനാള്‍ ചൂണ്ടികാട്ടി. "ക്രൈസ്തവര്‍ക്കു നേരെ ലോകത്തിന്റെ പല ഭാഗത്തും ഇപ്പോള്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ അഴിച്ച് വിടുന്നവര്‍ ശാരീരികമായ ആക്രമണം മാത്രമല്ല ലക്ഷ്യമാക്കുന്നത്. രാഷ്ട്രീയമായും സാംസ്‌കാരികമായും ആശയപരമായുമുള്ള ആക്രമണമാണ് ലക്ഷ്യമിടുന്നത്". കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടാമത് ദേശീയ പ്രാര്‍ത്ഥനാ വാരത്തില്‍ നിരവധി പ്രശസ്തരായ ബിഷപ്പുമാരും പ്രസംഗകരും പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2016-05-19-05:16:51.jpg
Keywords: cardinal,family,life,catholic,faith,marriage,children
Content: 1433
Category: 1
Sub Category:
Heading: അധികാരമേല്‍ക്കും മുമ്പേ ഫിലിപ്പിയന്‍സില്‍ പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തം
Content: മനില: ഫിലിപ്പിയന്‍സ് പ്രസിഡന്റായി ചുമതല ഏല്‍ക്കുവാനിരിക്കുന്ന റോഡ്രിഗോ ഡ്യുട്യേര്‍ടിനെതിരെ ഫിലിപ്പിയന്‍സില്‍ എതിരഭിപ്രായങ്ങള്‍ ശക്തമാകുന്നു. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട് വിചാരണയും ശിക്ഷയും നേരിടുന്നവരെ വധിക്കുമെന്ന നിയുക്ത പ്രസിഡന്റിന്റെ തിരുമാനം എല്ലാ മേഖലയില്‍ നിന്നും എതിര്‍പ്പ് നേരിട്ടിരുന്നു. ഫിലിപ്പിയന്‍സിലെ ഡവോയില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡ്യുട്യേര്‍ട് 40 ശതമാനത്തോളം വോട്ടുകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. 60 ശതമാനം ആളുകളും അദ്ദേഹത്തിന് എതിരാണെന്നിരിക്കെ പല സുപ്രധാന നടപടികളിലും അദ്ദേഹം സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫിലിപ്പിയന്‍സില്‍ വധശിക്ഷയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിരോധനം താന്‍ ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ നീക്കുമെന്നും ഗര്‍ഭഛിദ്രവും വന്ധ്യകരണവും വ്യാപകമാക്കുവാനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ ഡ്യൂട്യേര്‍ടിന്റെ ഇത്തരം പരിഷ്‌കാരങ്ങള്‍ക്കെതിരേ കത്തോലിക്ക സഭ രംഗത്തു വരുമെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാത്രികാലങ്ങളിലെ മദ്യനിരോധനവും ചൂതുകളിയും നിയന്ത്രിക്കുമെന്ന നടപടികളോടു സഭയ്ക്കു യോജിപ്പാണ്. ഡ്യൂട്യേര്‍ടിനെ പൂര്‍ണ്ണമായും സഭ എതിര്‍ക്കുകയില്ലെന്നും അദ്ദേഹത്തിന്റെ എല്ലാ നല്ല തീരുമാനങ്ങള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടായിരിക്കുമെന്നും സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിലിപ്പിയന്‍സ് സന്ദര്‍ശനം നടത്തിയ മാര്‍പാപ്പയെ പരസ്യമായി അപമാനിക്കുന്ന രീതിയില്‍ ഡ്യുട്യേര്‍ട് മുമ്പ് സംസാരിച്ചിരുന്നു. അധികാരത്തില്‍ എത്തിയ ശേഷം മാര്‍പാപ്പയേ നേരില്‍ കണ്ട് മാപ്പ് പറയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജീവന്റെ അവകാശങ്ങള്‍ക്കു നേരെയുള്ള ഡ്യുട്യേര്‍ടിന്റെ കടന്നു കയറ്റം ഫിലിപ്പിയന്‍സ് ജനത അനുവദിച്ചു നല്‍കുവാനുള്ള സാധ്യതയില്ലെന്ന് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Image: /content_image/News/News-2016-05-19-06:19:47.jpg
Keywords: philipinos,catholic church,president,capital punishment,aganist
Content: 1434
Category: 6
Sub Category:
Heading: മാതൃത്വം- സ്‌നേഹത്തിന് സഹനം വിലയായി നല്‍കുന്ന പ്രതിഭാസം
Content: ''കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി" (ലൂക്കാ 1: 45). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 19}# ഏറെ ആദരിക്കപ്പെടേണ്ട ഒന്നാണ് മാതൃത്വം. മാതാവ് ഒരു ശിശുവിനെ തന്റെ ഗര്‍ഭപാത്രത്തില്‍ വഹിക്കുമ്പോള്‍, പ്രസവത്തിന്റെ മുഴുവന്‍ വേദനകളും സഹിക്കാന്‍ അവള്‍ തയ്യാറാകുന്നു; ഇതുവഴി, അവളുടെ സ്ത്രീ സഹജവും മാതൃസഹജവുമായ സ്വന്തം നിലനില്‍പ്പോടുകൂടി, അവള്‍ പുതു ജന്മം നല്‍കാനുള്ള കഴിവ് പ്രകടമാകുന്നു. അമ്മയുടെ ഉദരത്തില്‍ പൂര്‍ണ്ണമായും മറഞ്ഞിരുന്ന ശിശു നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനിക്കുന്നു. കുടുംബത്തിന്റെ ഭാവിയായി ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ കാണുന്നു. മാതൃത്വം എപ്പോഴും വേദനാജനകമാണ്. ഒരു രീതിയില്‍ പറഞ്ഞാല്‍ സ്‌നേഹത്തിന് സഹനം വിലയായി നല്‍കുന്ന പ്രതിഭാസമാണ് മാതൃത്വം. കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുമ്പോള്‍ മാതാവ് അനുഭവിക്കുന്ന സന്തോഷത്തിനും ദുഃഖത്തിനും വരെ കുഞ്ഞുങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യം നാം വിസ്മരിക്കരുത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പാരീസ്, 31.5.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-19-08:52:43.jpg
Keywords: മാതൃത
Content: 1435
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപതാം തീയതി
Content: "അവനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേïതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?" (ലൂക്കാ 2:48-49). #{red->n->n->ബാലനായ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തുന്നു}# തിരുക്കുടുംബം എല്ലാ വര്‍ഷവും ജറുസലേം ദേവാലയത്തില്‍ പോയി ദൈവാരാധന നിര്‍വഹിച്ചിരുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും ദേവാലയത്തില്‍ പോകണമെന്ന് നിയമം അനുശാസിച്ചിരുന്നു. എന്നാല്‍ വിദൂരസ്ഥലമായ നസ്രസിലും മറ്റുള്ളവരെ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. കൂടാതെ സ്ത്രീകളെയും കുട്ടികളെയും തിരുക്കുടുംബം വര്‍ഷത്തിലൊരിക്കലെങ്കിലും ജറുസലേം സന്ദര്‍ശിച്ചിരുന്നു എന്നനുമാനിക്കാം. ഈശോയുടെ പന്ത്രണ്ടാമത്തെ വയസ്സില്‍ തിരുക്കുടുംബം പതിവുപോലെ ജറുസലേം ദേവാലയത്തിലേക്കു തീര്‍ത്ഥയാത്ര നിര്‍വഹിച്ചു. ദൈവാരാധനയില്‍ തിരുക്കുടുംബത്തിനുണ്ടായിരുന്ന തീക്ഷ്ണത ഇതു വ്യക്തമാക്കുന്നു. പ.കന്യകയുടെ ആരാധന ദൈവത്തിന് ഏറ്റവും വലിയ മഹത്വം നല്‍കുന്നു. വി.യൗസേപ്പ് നീതിമാനായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ദൈവത്തിന് സംപ്രീതിജനകമാണ് താനും. ഈശോയ്ക്ക് ദേവാലയത്തില്‍ പോകേണ്ട ആവശ്യമില്ല, അവിടുന്ന്‍ ദൈവമെന്നുള്ള നിലയില്‍ പിതാവിനു തുല്യനാണ്. എന്നാല്‍ മനുഷ്യസ്വഭാവത്തില്‍ അവിടുന്നു ദൈവാരാധനയില്‍ നമുക്ക് മാതൃക നല്‍കുന്നതിനായി ദേവാലയത്തില്‍ പോയി ആരാധിക്കുന്നു. സ്നേഹവും സ്നേഹപൂര്‍ണമായ ആരാധനയുമായിരുന്നു അവിടുത്തെ മനോഭാവം. നാം ദൈവാരാധനയില്‍ എത്ര വിശ്വസ്തത പുലര്‍ത്തുന്നു എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് അവിടുത്തെ മഹത്വപ്പെടുത്തുന്നതിനാണ്. പക്ഷെ നാം അതു പലപ്പോഴും വിസ്മരിച്ച് ലൗകികമായ സുഖഭോഗങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നു. നിയമാനുഷ്ഠാനത്തിലും ഈശോ നമുക്ക് മാതൃക നല്‍കുകയാണിവിടെ ചെയ്യുന്നത്. ഈശോ ദൈവാലയത്തില്‍ നിന്ന് മാതാപിതാക്കന്‍മാരോടൊപ്പം തിരിച്ചുപോന്നില്ല. വി.യൗസേപ്പും പ.കന്യകയും ഒരു ദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ മാത്രമാണ് ആ വസ്തുത മനസിലാക്കുന്നത്. സ്ത്രീകളും പുരുഷന്മാരും വിഭിന്ന മാര്‍ഗങ്ങളിലൂടെയാണ് ദൈവാലയത്തില്‍ നിന്നും പിരിഞ്ഞുപോവുക. തന്നിമിത്തമത്രേ അക്കാര്യം നേരത്തെ ശ്രദ്ധയില്‍പെടാതിരുന്നത്. ഉണ്ണിമിശിഹായെ കാണാതിരുന്നതിനാല്‍ ജോസഫും മേരിയും ദുഃഖത്തോടെ ഈശോയെ അന്വേഷിച്ചു. വഴിയാത്രക്കാരോടും മിത്രങ്ങളോടും അവര്‍ തിരക്കി. പക്ഷെ ഫലമുണ്ടായില്ല. മൂന്നാം ദിവസം ദേവാലയത്തില്‍ വച്ച് നിയമജ്ഞരുമായി തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതായി അവര്‍ കണ്ടു. അത്ഭുതവും ഖേദവും കലര്‍ന്ന സ്വരത്തില്‍ മേരി ഈശോയോട് ചോദിച്ചു: 'മകനെ നീ എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. നിന്‍റെ പിതാവും ഞാനും ദുഃഖത്തോടുകൂടി നിന്നെ അന്വേഷിക്കുകയായിരുന്നുവല്ലോ". അപ്പോള്‍ ഉണ്ണിമിശിഹാ നല്‍കിയ പ്രത്യുത്തരം അവരെ കൂടുതല്‍ അത്ഭുതപരതന്ത്രരാക്കി. "നിങ്ങള്‍ എന്നെ അന്വേഷിച്ചതെന്തിന്? ഞാനെന്‍റെ പിതാവിന്‍റെ ഭവനത്തിലായിരിക്കേണ്ടതാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലേ? ഈശോ ജോസഫിന്‍റെയും മേരിയുടെയും ശ്രദ്ധയില്‍പ്പെടാതെ ഇപ്രകാരം പ്രവര്‍ത്തിച്ചത് രണ്ടുപേര്‍ക്കും വളരെ വലിയ ദുഃഖത്തിനു കാരണമായി. പ.കന്യകയ്ക്കു മറ്റെല്ലാ വ്യാകുലതകളിലും ഉഗ്രമായ വേദന അനുഭവപ്പെട്ടു. പാപികള്‍ക്കു ഈശോയെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മനോവേദന പ.കന്യകയ്ക്കും അനുഭവവേദ്യമായി. അവള്‍ ജന്മപാപത്തിന്‍റെയും കര്‍മപാപത്തിന്‍റെയും യാതൊരു മാലിന്യവുമേശാത്ത നിര്‍മ്മലയായ സ്ത്രീയാണ്. പിന്നെ എന്തുകൊണ്ട് ഈശോ അതനുവദിച്ചു? പാപികളോടു സഹതാപാര്‍ദ്രമായ ഒരു ഹൃദയം പ.കന്യകയ്ക്കുണ്ടാകുന്നതിനായിരിക്കാം. പാപികള്‍ ഈശോയെ കണ്ടെത്തുന്നതും മറിയത്തിലൂടെയത്രേ. ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യനിര്‍വഹണത്തിന് മതാപിതാക്കന്‍മാരോടും ബന്ധുമിത്രാദികളോടുമുള്ള സ്നേഹം പ്രതിബന്ധമാകരുത്‌ എന്നുള്ള വസ്തുതയും ഇവിടെ നമ്മെ അനുസ്മരിപ്പിക്കുന്നു. #{red->n->n->സംഭവം}# ഒരിക്കല്‍ കേരളത്തിലെ സെന്‍ട്രല്‍ ജയിലില്‍ ഒരു കത്തോലിക്കന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കിടന്നിരുന്നു. അയാളുടെ വധശിക്ഷ നിര്‍വഹിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഒരു വൈദികന്‍ ജയിലില്‍ ചെന്ന് അയാളെ സന്ദര്‍ശിച്ച് മരണത്തിനൊരുങ്ങണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ മറുപടിയായി ഇപ്രകാരം പറഞ്ഞു. ഞാന്‍ ഇത്രയും നാളും കുമ്പസാരിക്കുകയും കുര്‍ബാന കൈക്കൊള്ളുകയും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല. ഇപ്രകാരമുള്ള അന്ധവിശ്വാസം ഉപേക്ഷിക്കാത്തപക്ഷം പത്തുകൊല്ലത്തികം കേരളത്തില്‍ കത്തോലിക്കാസഭ ഉണ്ടായിരിക്കുകയില്ല. ദൈവവും മനുഷ്യാത്മാവുമൊന്നുമില്ല. ഞാനതില്‍ വിശ്വസിക്കുമെന്ന് കരുതേണ്ട. ഭഗ്നാശനായ വൈദികന്‍ തിരിച്ചു പോകുന്നതിനു മുമ്പ് 'എന്നോടുള്ള സ്നേഹത്തെ പ്രതി ഇത് കഴുത്തില്‍ ധരിക്കുക' എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ഒരു ഉത്തരീയം കൊടുത്തു. കൂടാതെ അദ്ദേഹത്തോടുകൂടി ഒരു 'എത്രയും ദയയുള്ള മാതാവേ' എന്ന ജപവും ചൊല്ലണമെന്നാവശ്യപ്പെട്ടു. അത് അയാള്‍ നിര്‍വഹിച്ചു. സന്ധ്യയായപ്പോള്‍ അയാളില്‍ അത്ഭുതകരമായ പരിവര്‍ത്തനം ഉളവായി. അടുത്ത ദിവസം പാപസങ്കീര്‍ത്തനം നിര്‍വഹിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അയാള്‍ തന്നെ വൈദികനെ വരുത്തി പാപസങ്കീര്‍ത്തനം നിര്‍വഹിച്ചു. അത്ഭുതാവഹമായ പരിവര്‍ത്തനമുളവായി. വളരെ സമാധാനത്തോടും സംതൃപ്തിയോടും കൂടി മരണത്തെ അഭിമുഖീകരിച്ചു. #{red->n->n->പ്രാര്‍ത്ഥന}# ദൈവമാതാവേ, അങ്ങേ ദിവ്യകുമാരന്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ദേവാലയത്തില്‍ വച്ചു കാണാതെ പോയപ്പോള്‍ അവിടുന്ന്‍ അപാരമായ ദുഃഖം അനുഭവിച്ചുവല്ലോ. പ്രിയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തിലുള്‍പ്പെട്ട് ഈശോയെ ഉപേക്ഷിക്കുന്നതിന് അവിടുന്ന്‍ പരിഹാരമനുഷ്ഠിക്കുകയാണല്ലോ ചെയ്തത്. ഞങ്ങളുടെ ഭൂതകാല പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു. മേലില്‍ പാപം ചെയ്തു ഈശോയെ ഉപേക്ഷിക്കാതിരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. മാതാവേ, അങ്ങേയ്ക്കും ദിവ്യസുതനും പ്രീതിജനകമായ ജീവിതം ഭാവിയില്‍ ഞങ്ങള്‍ നയിക്കുന്നതാണ്. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# എന്‍റെ അമ്മേ, എന്‍റെ ആശ്രയമേ.‍ {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-19-13:19:38.jpg
Keywords: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
Content: 1436
Category: 1
Sub Category:
Heading: ഇറാക്കില്‍ പന്ത്രണ്ടുകാരിയെ ഐഎസ് തീവ്രവാദികള്‍ ചുട്ടുകൊന്നു; മരണത്തിന്റെ വേദനയിലും തീവ്രവാദികളോടു ക്ഷമിച്ച് പെണ്‍കുഞ്ഞ്
Content: മൊസൂള്‍: മനുഷ്യ മനസുകളെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ മാത്രം കുറച്ചു നാളായി വരുന്ന ഇറാക്കില്‍ നിന്നും വീണ്ടുമൊരു ദാരുണ സംഭവം കൂടി. ക്രൈസ്തവരില്‍ നിന്നും നികുതി പിരിക്കുവാന്‍ എത്തിയ തീവ്രവാദികള്‍ പന്ത്രണ്ടുകാരിയായ ബാലികയെ അമ്മയുടെ കണ്‍മുന്നിലിട്ടു കത്തിച്ചു. ഇറാക്കിലെ മൊസൂളിലാണു സംഭവം നടന്നത്. വാതിലില്‍ വന്നു മുട്ടിയ തീവ്രവാദികള്‍ക്കു കതകുകള്‍ തുറന്നു നല്‍കിയ വീട്ടമ്മയോട് നികുതി പണം നല്‍കുവാന്‍ ഭീകരര്‍ ആവശ്യപ്പെട്ടു. "പണം എടുത്തുകൊണ്ടു നല്‍കാം, എന്റെ മകള്‍ കുളിക്കുകയാണ്. ഞാന്‍ അവളെ ഒന്നു തുടയ്ക്കട്ടെ ദയവായി ഒരു നിമിഷം കാത്തിരിക്കു" എന്നു പറഞ്ഞ വീട്ടമ്മയ്ക്കു തീവ്രവാദികള്‍ നല്‍കിയ ശിക്ഷ വളരെ വലുതായിരുന്നു. കിരാതമായി അവര്‍ ആ പിഞ്ചു കുഞ്ഞിനെ കുളിമുറിയില്‍ കയറി ചുട്ടുകരിച്ചു. അമ്മയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. ഇറാക്കിലും സിറിയയിലും ക്രൈസ്തവരും യസീദി സമുദായത്തില്‍ ഉള്‍പ്പെട്ടവരും അനുദിനം പീഡനങ്ങള്‍ക്ക് ഇരയാകുകയാണ്. ജാക്വിലിന്‍ ഐസക് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വെളിയില്‍ കൊണ്ടുവന്നത്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെ കുറിച്ച് അവര്‍ അമേരിക്കയില്‍ നടന്ന ഒരു സെമിനാറില്‍ കരഞ്ഞുകൊണ്ടു വിവരിച്ചു. "ചില ദിവസങ്ങളില്‍ ക്രൈസ്തവരുടെ വീടിന്റെ മുന്നില്‍ ഒരു കറുത്ത കവര്‍ കാണും. തുറന്നു നോക്കുന്ന മാതാപിതാക്കള്‍ വലിയ വായില്‍ നിലവിളിക്കും. തങ്ങളുടെ മക്കളുടെ മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളാണ് ആ കവറുകള്‍ക്കുള്ളില്‍. കൂടെ ഒരു സിഡിയോ മൊബൈല്‍ ഫോണോ കാണും. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തതിന്റെ ദൃശ്യങ്ങളാകും അതില്‍". ജാക്വൂലിന്റെ വാക്കുകളാണിത്. മൊസൂളില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പൊള്ളലേറ്റ തന്റെ മകളേയും താങ്ങി ക്രൈസ്തവയായ വീട്ടമ്മ സമീപത്തു തന്നെയുള്ള ആശുപത്രിയിലേക്കു ഓടി. ഗുരുതരമായി പൊള്ളലേറ്റ പന്ത്രണ്ടുകാരി അമ്മയോടു പറഞ്ഞത് ഇങ്ങനെയാണ്. "അമ്മേ അവര്‍ക്ക് അറിവില്ല. നമ്മള്‍ അവരോടു ക്ഷമിക്കണം. ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു". ഈ വാക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവള്‍ മരണത്തിനു കീഴടങ്ങി. ഇരുളിന്റെ നടുവിലാണു പ്രകാശം പരത്തുന്ന ഈ കുഞ്ഞുമാലാഖ ജീവിച്ചിരുന്നതെന്ന കാര്യം ആരും മറക്കരുതെന്ന വാക്കുകളാണു ജാക്വൂലിന്‍ സമ്മേളനത്തില്‍ പറഞ്ഞത്. ഇറാക്കിലും സിറിയയിലും ക്രൈസ്തവര്‍ ഐഎസ് ഭീകരരുടെയും മറ്റു തീവ്രവാദികളുടെയും കൊലകത്തിക്ക് ഇരയാകുകയാണ്. ക്രൈസ്തവരായി ഇറാക്കില്‍ ജീവിക്കണമെങ്കില്‍ നസ്‌റിയന്‍ എന്ന പേരില്‍ തീവ്രവാദികള്‍ പിരിക്കുന്ന ഭീമമായ നികുതി പണം നല്‍കണം. ഇറാക്കിലേയും സിറിയയിലേയും നിരവധി ചരിത്രപ്രാധന്യമുള്ള ദേവാലയങ്ങള്‍ ഭീകരര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2016-05-19-19:08:50.jpg
Keywords: iraq,christian,fired,twelve,year,old,girl,attack
Content: 1437
Category: 4
Sub Category:
Heading: മേഘങ്ങളില്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ട അത്ഭുതം; 169 വർഷങ്ങൾക്കു ശേഷവും മെക്‌സികോയിലെ ദേവാലയത്തിലേക്ക് എത്തുന്നത് ആയിരങ്ങള്‍
Content: പെറു: 1847 ഒക്ടോബര്‍ മൂന്നാം തീയതി ഞായറാഴ്ച മെക്‌സിക്കൊയിലെ ഒകോട്‌ലാനിലെ ജനങ്ങള്‍ തെളിഞ്ഞ ആകാശത്ത് ഒരു അത്ഭുത കാഴ്ച കണ്ടു. തങ്ങളുടെ നാഥനും രക്ഷകനുമായ ക്രിസ്തു കുരിശില്‍ തറയ്ക്കപ്പെട്ടു കിടക്കുന്ന ദൃശ്യം ആകാശത്തു മേഘങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. രണ്ടായിരത്തില്‍ അധികം ആളുകള്‍ അരമണിക്കൂര്‍ ഈ ദൃശ്യം കണ്ടുനിന്നു. തങ്ങളുടെ ദൃഷ്ടിയില്‍ കാണുന്ന അത്ഭുതത്തെ അവര്‍ തിരിച്ചറിഞ്ഞു. അവര്‍ നിലവിളിക്കുവാനും ദൈവത്തെ ആരാധിക്കുവാനും തുടങ്ങി. 'മിറക്കിള്‍ ഓഫ് ഒകോട്‌ലന്‍' എന്നു പിന്നീട് അറിയപ്പെട്ട സംഭവമാണിത്. "ഞായറാഴ്ച പകല്‍ സെമിത്തേരിക്കു സമീപമുള്ള ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ ഒരുങ്ങി വന്നതാണ് എല്ലാവരും. പെട്ടെന്നു തന്നെ വടക്കുപടിഞ്ഞാറന്‍ ആകാശത്തു രണ്ടു വെള്ള മേഘങ്ങള്‍ കൂടി ചേരുന്നത് എല്ലാവര്‍ക്കും ദൃശ്യമായി. പിന്നീട് ഇവിടെ ക്രിസ്തുവിന്റെ ക്രൂശിത രൂപം തെളിഞ്ഞു വന്നു. വിശുദ്ധ ബലിക്കായി ഒരുങ്ങിവന്നവരും പ്രദേശത്തുണ്ടായിരുന്നവരും ഓടിക്കൂടി. പിന്നെ ദൈവത്തെ ഉച്ചത്തില്‍ സ്തുതിക്കുവാനും ആരാധിക്കുവാനും തുടങ്ങി". സംഭവ ദിനം ബലിയര്‍പ്പിക്കുവാന്‍ വന്ന വൈദികന്‍ ജൂലിയന്‍ നവാരോ അന്നുപറഞ്ഞ വാക്കുകളാണിത്. 'കരുണയുടെ കര്‍ത്താവ്' എന്ന പേരില്‍ ക്രിസ്തുവിന്റെ ഈ പ്രത്യക്ഷപ്പെടല്‍ പിന്നീട് അറിയപ്പെടുവാന്‍ തുടങ്ങി. 'മിറക്കിള്‍ ഓഫ് ഒകോട്‌ലന്‍' 1911-ല്‍ സഭ ഔദ്യോഗികമായി അംഗീകരിച്ചു. സംഭവം നടന്ന പ്രദേശത്തു 1875-ല്‍ പുതിയ ദേവാലയം ഉയര്‍ന്നു വന്നു. ഈ അത്ഭുതം സഭ അംഗീകരിച്ചത് നിരവധി പേര്‍ ഇതിനു ദൃക്‌സാക്ഷികളായി എന്നതിനാലാണ്. 2000-ല്‍ അധികം വരുന്ന സാക്ഷികളില്‍ വൈദികരും ഉള്‍പ്പെടുന്നു. മേഘങ്ങളില്‍ ക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനും ഒരു ദിവസം മുമ്പ് ജലിസ്‌കോ എന്ന പട്ടണത്തില്‍ വലിയ നാശം വിതച്ച ഒരു ഭൂകമ്പം ഉണ്ടായിരുന്നു. 40 ആളുകള്‍ സംഭവത്തില്‍ മരിച്ചിരുന്നു. ഇതിനു ശേഷം ഭീതിയിലായിരുന്ന ജനതയ്ക്കു വലിയ പ്രത്യാശയും ആശ്വാസവുമാണു നാഥന്റെ പ്രത്യക്ഷപ്പെടല്‍ നല്‍കിയത്. പതിമൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. സെപ്റ്റംബര്‍ 20-നു തുടങ്ങി ഒക്ടോബര്‍ രണ്ടാം തീയതി വരെ ഇതു നീണ്ടു നില്‍ക്കുന്നു. 1912 മുതലാണ് ഇവിടെ ആഘോഷപൂര്‍വ്വമായി തിരുനാള്‍ നടത്തുവാന്‍ തുടങ്ങിയത്. ക്രൂശിത രൂപം മേഘങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ 150-ാം വാര്‍ഷികം ആഘോഷിച്ചത് 1997-ല്‍ ആണ്. അന്നു മാര്‍പാപ്പയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ ശ്ലഹീക വാഴ്‌വുകള്‍ നല്‍കി തിരുനാള്‍ ആഘോഷിക്കുവാന്‍ എത്തിയവരെ ആശീര്‍വദിച്ചിരുന്നു.
Image: /content_image/News/News-2016-05-20-01:02:27.jpg
Keywords: mexico,Christ,miracle,appeared,clouds