Contents

Displaying 1231-1240 of 24938 results.
Content: 1376
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി കാവല്‍ മാലാഖമാര്‍ വഹിക്കുന്ന പങ്ക്
Content: “കര്‍ത്താവിന്റെ ദൂതന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍; കര്‍ത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിന്‍. സൂര്യചന്ദ്രന്‍മാരേ, അവിടുത്തെ സ്തുതിക്കുവിന്‍” (സങ്കീര്‍ത്തനങ്ങള്‍148:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-14}# ഭൂമിയിലെ തിരുസഭയുടെ പോരാളികളെ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാനും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാനും പ്രേരിപ്പിച്ചുകൊണ്ട് കാവല്‍ മാലാഖമാര്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഏറ്റവും അമൂല്യമായ സേവനമാണ് ചെയ്യുന്നത്. ദൈവം അവരെ ഏല്‍പ്പിച്ചിരിക്കുന്ന ആത്മാക്കളെ പരിപാലിക്കുന്നതില്‍ കാരുണ്യവാന്‍മാരും, ഭക്തിയുള്ളവരുമായ ഈ മാലാഖമാര്‍ ഒരിക്കലും മുടക്കം വരുത്തുകയില്ല. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുവാനുള്ള നമ്മുടെ ശ്രമങ്ങളെ നാം ശ്രദ്ധിക്കുമ്പോള്‍, നമ്മുടെ ആ കാരുണ്യപ്രവര്‍ത്തി ദൈവത്തോടുള്ള പരിപൂര്‍ണ്ണ സ്നേഹത്തിന്റേതായ പ്രവര്‍ത്തിയായി മാറുന്നു ദൈവത്തോടുള്ള സ്നേഹത്താല്‍ ചെയ്യുന്ന ഏതു കാര്യത്തിനും പാപത്തെ ഇല്ലാതാക്കുന്നതിനും, നശിപ്പിക്കുന്നതിനുമുള്ള ശക്തിയുണ്ട്. #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സഹായങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ കാവല്‍ മാലാഖയെ മാതൃകയാക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-13-06:06:54.jpg
Keywords: കാവല്‍ മാലാഖ
Content: 1378
Category: 18
Sub Category:
Heading: തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാന്‍ ക്രൈസ്തവരുടെ പിന്തുണ തേടി രാഷ്ട്രീയ നേതാക്കള്‍
Content: ചെന്നൈ: കേരളത്തിനൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്‌നാട്ടില്‍ വിജയിക്കുവാന്‍ ക്രൈസ്തവ സഭകളുടെ സഹായം തേടി രാഷ്ട്രീയ പാര്‍ട്ടികള്‍. കത്തോലിക്ക സഭയ്ക്കും സിഎസ്‌ഐ സഭയ്ക്കും മറ്റു ചില പ്രൊട്ടസ്റ്റേന്റ് സഭകള്‍ക്കും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുവാന്‍ കഴിയുന്ന തലത്തിലുള്ള സ്വാധീനമുള്ളതിനാല്‍, ഈ സ്വാധീനം തങ്ങള്‍ക്ക് അനുകൂലമാക്കുവാന്‍ ദ്രാവിഡ പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളും ഒരു പോലെ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്‍മാരെ കാണുന്നുണ്ട്. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ സ്വാധീനമാണു കത്തോലിക്ക സഭയ്ക്കുള്ളത്. ചില തീരദേശ മേഖലകളിലെ ജനങ്ങളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്നതു സഭയുടെ സംവിധാനങ്ങള്‍ വഴിയാണ്. കന്യാകുമാരി ജില്ലയില്‍ സഭകളുടെ നിലപാട് മാത്രമാകും വിജയികളെ തീരുമാനിക്കുകയെന്ന്‍ പറയപ്പെടുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി ജയലളിത, ചെന്നൈ ആര്‍ച്ച് ബിഷപ്പിനു പ്രത്യേകമായി ക്രിസ്തുമസിനു കേക്കുകളും സമ്മാനങ്ങളും നല്‍കിയത് സഭയുടെ സ്വാധീനം ഭരണാധികാരികള്‍ക്കു മനസിലായതിനാല്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ സ്റ്റാലിന്‍ പലപ്പോഴും സഭകള്‍ നടത്തുന്ന പ്രാര്‍ഥനകളില്‍ പങ്കാളിയാകുവാന്‍ എത്താറുണ്ട്. 2016-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തെ തുണയ്ക്കുവാനാണു സഭയുടെ തീരുമാനമെന്നു ചില മാധ്യമങ്ങള്‍ പറയുന്നു. തമിഴ്‌നാട്ടിലെ ദ്രാവിഡ സംസ്‌കാരവുമായി ഇഴചേര്‍ന്നു കിടക്കുന്നതായി ക്രൈസ്തവ വിശ്വാസം മാറിയിട്ടുണ്ട്. ക്രിസ്തു ശിഷ്യനും ഭാരതത്തിന്റെ അപ്പോസ്‌ത്തോലനുമായ വിശുദ്ധ തോമാശ്ലീഹാ തമിഴ്‌നാട്ടില്‍ വച്ചാണു രക്തസാക്ഷിയായത്. തോമാസ്ലീഹായുടെ വിശ്വാസ തീഷ്ണതയില്‍ ഉദയം കൊണ്ട പാരമ്പര്യമുള്ള തമിഴ്‌നാട്ടിലെ സഭയ്ക്കു 2000 വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. അടിയുറച്ച ദൈവവിശ്വാസമാണു തമിഴ്‌നാട്ടിലെ വിശ്വാസികളെ മുന്നോട്ടു നയിക്കുന്നത്. പരിശുദ്ധ അമ്മയുടെ പേരില്‍ ലോക പ്രശസ്തമായ വേളാങ്കണ്ണി പള്ളി സ്ഥിതി ചെയ്യുന്നതും തമിഴ്‌നാട്ടിലാണ്. ക്രൈസ്തവ മൂല്യത്തില്‍ അടിയുറച്ച്, അതില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് ആരംഭിച്ച ഒരുപറ്റം പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമിഴ്‌നാട്ടിലുണ്ട്. നേരത്തെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടവിലായ തമിഴ്‌നാട് സ്വദേശിയായ കത്തോലിക്കാ പുരോഹിതന്റെ മോചനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടിരുന്നു. ദൈവഹിതം നിറവേറ്റുന്ന ഭരണാധികാരികള്‍ തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹത്തില്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയാണ് തമിഴ്‌നാട്ടിലെ വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങള്‍.
Image: /content_image/News/News-2016-05-13-06:56:28.jpg
Keywords: tamil,christians,election 2016,dmk,admk
Content: 1379
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിന്നാലാം തീയതി
Content: "പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു" (ലൂക്കാ 2:51) #{red->n->n->പരിശുദ്ധ കന്യകയുടെ സന്ദര്‍ശനം}# പ.കന്യക ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഉടനെ, അവളുടെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുവാനായി യൂദയായിലെ ഒരു പട്ടണത്തിലേക്കു പോയി.അവള്‍ വാര്‍ദ്ധക്യ കാലത്ത് ഗര്‍ഭിണിയായിരിക്കുന്നുവെന്ന്‍ പരിശുദ്ധ അമ്മ, ദൈവദൂതനില്‍ നിന്നും മനസ്സിലാക്കി. അതിനാല്‍ അവര്‍ക്ക് സേവനം ആവശ്യമാകയാല്‍ അതിനായിട്ടാണ് അവള്‍ പുറപ്പെട്ടത്. ജോസഫും പ.കന്യകയെ അനുഗമിച്ചിരിക്കാം. സുദീര്‍ഘമായ യാത്ര കഴിച്ച് പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിച്ചേര്‍ന്ന മേരി എലിസബത്തിനു അഭിവാദ്യമര്‍പ്പിച്ചു. മറിയത്തിന്‍റെ സ്വസ്തി ശ്രവിച്ച എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ സംപ്രീതയായി തിരിച്ചും അഭിവാദനം ചെയ്തു. "നീ സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്‍റെ ഉദരഫലവും അനുഗൃഹീതമാവുന്നു. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം എവിടെ നിന്ന്‍, കര്‍ത്താവ് നിന്നോട് അരുളിച്ചെയ്ത വാക്കുകള്‍ വിശ്വസിച്ച നീ ഭാഗ്യവതി" എലിസബത്തിന്‍റെ അനുമോദനങ്ങള്‍ ശ്രവിച്ച ദിവ്യകന്യകയുടെ ആത്മാവ് ത്രസിച്ചു. അവള്‍ ആനന്ദാതിരേകത്താല്‍ ഇപ്രകാരമുദ്ഘോഷിച്ചു. "മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്ധമാണ്" (വി.ലൂക്കാ 1:46-49). ദൈവജനനിയുടെ എളിമയും ദൈവത്തോടുള്ള അനുപമമായ കൃതജ്ഞതയും സ്നേഹവും ആന്തരികവുമായ ആനന്ദവും വ്യക്തമാക്കുന്നവയാണ് പ്രസ്തുത കൃതജ്ഞതാലാപനം. അതോടൊപ്പം അത് പ്രവചനപരവുമാണ്. എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുമെന്നുള്ള പ.കന്യകയുടെ വാക്കുകള്‍ പരിപൂര്‍ണ്ണമായി സ്വാര്‍ത്ഥകമായിരിക്കുന്നു. ഇന്നും എല്ലാവരും പ.കന്യകയെ സ്തുതിക്കുന്നതില്‍ ഉത്സുകരാണ്. അക്രൈസ്തവര്‍പോലും മേരിയുടെ വിശേഷഗുണങ്ങളെ പ്രകീര്‍ത്തിക്കുന്നു. മരിയാംബിക ഉദരസ്ഥിതനായ മിശിഹായെയും സംവഹിച്ചു കൊണ്ടാണ് സേവനത്തിനു പുറപ്പെടുന്നത്. തന്നിമിത്തം മേരിയുടെ അവിടുത്തെ സാന്നിദ്ധ്യം തന്നെ അനേകം അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ക്കു കാരണമായെന്ന് പറയപ്പെടുന്നു. ഏലീശ്വ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതയായി മേരി, ദൈവമാതാവായി എന്നുള്ള വസ്തുത പ്രഖ്യാപിക്കുകയാണ്. ഉദരസ്ഥിതനായ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെടുന്നു. നാമും സേവനത്തിനു പോകുമ്പോള്‍ ക്രിസ്തുവാഹകരായിരുന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലമണിയും. 1972-ല്‍ മദര്‍ തെരേസയ്ക്ക് നെഹ്‌റു അവാര്‍ഡ് നല്‍കിയതിനുശേഷം മദറിന്റെ പ്രവര്‍ത്തന വിജയത്തിനുള്ള കാരണമാരാഞ്ഞ പത്രപ്രതിനിധികളോടു മദര്‍ തെരേസ ഇപ്രകാരം പ്രസ്താവിച്ചു. "ഞാന്‍ എല്ലാ ദിവസവും രാവിലെ പ.കുര്‍ബാനയില്‍ മിശിഹായെ ആരാധിക്കും. കല്‍ക്കട്ടായിലും ഡല്‍ഹിയിലും ബോംബെയിലുമുള്ള തെരുവീഥികളിലും പരിത്യക്തരിലും കുഷ്ഠരോഗികളിലും ഞാന്‍ മിശിഹായെ ആരാധിക്കുന്നു" ഇതുപോലെ ഓരോ ക്രിസ്ത്യാനിയും ഒരു ക്രിസ്തുവാഹകനായിരിക്കണം. #{red->n->n->സംഭവം}# ഫ്രാന്‍സിലെ ഒരു കുഗ്രാമത്തില്‍ ഇടവക വൈദികനായി ജീവിച്ച് അനിതരസാധാരണമായ വിശുദ്ധി കൊണ്ട് ജീവിതകാലത്തും മരണശേഷവും ലോകത്തെ അനുഗ്രഹിച്ച പുണ്യവാനാണ് ജോണ്‍ വിയാനി. 1788-ല്‍ ജനിച്ച വി.വിയാനി സെമിനാരിയില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു. സഹപാഠികളോടൊപ്പം പഠിച്ച് പരീക്ഷകള്‍ പാസാകാന്‍ വേണ്ട ബുദ്ധിസാമര്‍ത്ഥ്യമോ കഴിവോ അദ്ദേഹത്തിനില്ലായിരുന്നു. സെമിനാരി പരീക്ഷയില്‍ ഉത്തരങ്ങള്‍ എഴുതാന്‍ സാധിച്ചില്ലയെന്ന്‍ മാത്രമല്ല ചോദ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരിന്നില്ല. അങ്ങനെ വൈദികനാകാനുള്ള തന്‍റെ അഭിലാഷം എന്നന്നേക്കുമായി തകര്‍ന്നതില്‍ വിയാനിയുടെ മനസ്സ് വേദനിച്ചു. എല്ലാ മാര്‍ഗ്ഗങ്ങളും തന്‍റെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ജോണ്‍ ദുഃഖിതനായി. പ. കന്യകാമറിയത്തിന്‍റെ സഹായം ഒന്നു മാത്രമാണ് തന്‍റെ കാര്യസാധ്യത്തിനായി അദ്ദേഹം ആശിച്ചത്. ദൈവമാതാവിനോടു വിശുദ്ധന്‍ നിരന്തരം പ്രാര്‍ത്ഥിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ സുഹൃത്തായ ബയിലിയുടെ അപേക്ഷപ്രകാരം വീണ്ടും ഒരു പരീക്ഷ കൂടി നടത്തി. ദൈവമാതാവിന്‍റെ സഹായം അപേക്ഷിച്ച് ഒരിക്കല്‍ക്കൂടി പരീക്ഷയ്ക്ക് വിയാനി അണഞ്ഞു. ആ പരീക്ഷയില്‍ സ്തുത്യര്‍ഹമായ വിധം ഉത്തരം നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവസാനവിധി കല്പ്പിക്കുവാനുള്ള അധികാരി ജനറല്‍ ഫാ.കേര്‍ബന്‍ ആയിരുന്നു. അദ്ദേഹം ചോദിച്ചു."ജോണ്‍ വിയാനി ഭക്തനാണോ? ദൈവമാതാവിനോടു അയാള്‍ക്ക് ഭക്തിയുണ്ടോ? അങ്ങനെയെങ്കില്‍ പട്ടം കൊടുക്കുവാന്‍ എനിക്കു മടിയില്ല." ഇതു കേട്ടപ്പോള്‍ ഫാ.ബെയിലിയുടെയും ജോണ്‍ വിയാനിയുടെയും കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. പരിശുദ്ധ മറിയത്തെ സ്വന്തം അമ്മയെക്കാളധികം സ്നേഹിക്കുന്ന സഭാതനയനാണ് ജോണ്‍ വിയാനി എന്നറിഞ്ഞപ്പോള്‍ കര്‍ദ്ദിനാളിന്‍റെ സ്ഥാനപതിയായ വികാരി ജനറല്‍ പറഞ്ഞു: "ഇയാളില്‍ വേണ്ടതു ദൈവം പ്രവര്‍ത്തിച്ചു കൊള്ളും. പണ്ഡിതരേക്കാള്‍ ഭക്തരായ വൈദികരെയാണ് ഇന്നത്തെ സഭയ്ക്ക് കൂടുതല്‍ ആവശ്യം." മരണം വരെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അതീവ ഭക്തനായിരുന്ന വി.ജോണ്‍ വിയാനി അങ്ങനെ 1815 ആഗസ്റ്റ്‌ 15 നു പുരോഹിത പദവിയിലേക്ക് ഉയര്‍ന്നു. #{red->n->n->പ്രാര്‍ത്ഥന}# പരിശുദ്ധ കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരസ്ഥിതനായ മിശിഹായെയും സംവഹിച്ചു കൊണ്ടുപോയല്ലോ. ഞങ്ങള്‍ അങ്ങേ മാതൃക അനുകരിച്ചു മറ്റുള്ളവര്‍ക്കു സേവനം അര്‍പ്പിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളും ഞങ്ങളുടെ സേവന രംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കു വേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ. ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ. ദിവ്യജനനി അങ്ങ് മിശിഹായോടുകൂടി സേവനത്തിനു പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി. അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളിലും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു പ്രാപിച്ചു നല്‍കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.  #{red->n->n->സുകൃതജപം}# ഏലീശ്വായെ സന്ദര്‍ശിച്ചു സഹായിച്ച പരിശുദ്ധ ദൈവമാതാവേ, പരസ്നേഹം ഞങ്ങളില്‍ വളര്‍ത്തണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-05-13-07:18:27.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം: പതിന്നാലാം
Content: 1381
Category: 1
Sub Category:
Heading: തീവ്രവാദികള്‍ക്കായാലും വധശിക്ഷ നല്‍കരുത്; പാക്കിസ്ഥാനിലെ കത്തോലിക്ക സഭ
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ആക്രമണം നടത്തുന്ന തീവ്രവാദികളെ വിചാരണ നടത്തി തൂക്കിക്കൊല്ലുന്നതിനോടു കത്തോലിക്ക സഭയ്ക്കു യോജിപ്പില്ലെന്നു സഭയുടെ വക്താവ്. അടുത്തിടെ 45 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ആസൂത്രണം ചെയ്ത അഞ്ച് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ വധശിക്ഷയ്ക്കു വിധിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തിലാണു സഭ തങ്ങളുടെ നിലപാട് അറിയിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആളുകളെ കൊലപ്പെടുത്തുന്ന ശിക്ഷയില്‍ നിന്നും മാറണമെന്നും സഭ ആവശ്യപ്പെടുന്നു. "ഇത്തരത്തിലുള്ള വധശിക്ഷകള്‍ നടപ്പിലാക്കുന്നതിനാല്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുന്നില്ല. ഒരുപക്ഷേ ഒരു സംഘം ആളുകള്‍ക്ക് ഇതില്‍ സന്തോഷം കണ്ടെത്തുവാന്‍ കഴിയുമായിരിക്കും. എന്നിരുന്നാലും വധശിക്ഷ നടപ്പിലാക്കുന്നതിനാല്‍ തീവ്രവാദി ആക്രമണം കുറയുന്നില്ല. മറ്റ് മാര്‍ഗങ്ങളിലൂടെ തീവ്രവാദികളെ കണ്ടെത്തുവാനും അവരെ നേരായ പാതയിലേക്കു വഴിനടത്തുവാനുമാണു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കേണ്ടത്" പാക്കിസ്ഥാന്‍ ബിഷപ്പും നീതി-സമാധാന കമ്മിറ്റികളുടെ ഡയറക്ടറും കൂടിയായ വൈദികനായ ഇമ്മാനുവേല്‍ യൂസഫ് മാണി പറഞ്ഞു. ഈ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്ന പട്ടണത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 69 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലെ ഒരു പാര്‍ക്കിലാണു സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരില്‍ ക്രൈസ്തവരും മുസ്ലീം മതവിശ്വാസികളും ഉള്‍പ്പെടുന്നു. 341 പേര്‍ക്കാണു സംഭവത്തില്‍ പരുക്കുകള്‍ പറ്റിയത്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും നേരെ തീവ്രവാദ ആക്രമണങ്ങളും വിവിധ തരം പീഡനങ്ങളും പതിവായിരിക്കുന്ന സാഹചര്യമാണുള്ളത്. മുസ്ലീം മതത്തിലെ തന്നെ സുന്നികള്‍ ഭൂരിഭാഗം വരുന്ന പാക്കിസ്ഥാനില്‍, ഷിയാ വിശ്വാസികള്‍ക്കു നേരെയും ആക്രമണമുണ്ടാകാറുണ്ട്. വിദ്യാഭ്യാസ സംവിധാനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ പടരാതെ വളര്‍ത്തുവാന്‍ കഴിയും. ഇത്തരത്തില്‍ വിദ്യാഭ്യാസ നയം മാറ്റണമെന്നും സഭ ആവശ്യപ്പെടുന്നു.
Image: /content_image/News/News-2016-05-14-01:36:51.jpg
Keywords: dont hang,pakistan,christian,terrorist,church
Content: 1382
Category: 1
Sub Category:
Heading: കരുണയുടെ വെള്ളിയാഴ്ച മാനസിക രോഗികളോടൊപ്പം ചിലവഴിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തില്‍ മാനസിക രോഗികളായവരെ നേരില്‍ കാണുവാന്‍ കരുണയുടെ പ്രവാചകന്‍ എത്തി. റോം നഗരത്തിനു പുറത്തായി സ്ഥിതി ചെയ്യുന്ന മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് വെള്ളിയാഴ്ച്ച ഉച്ചക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് എത്തിയത്. കരുണയുടെ വര്‍ഷത്തില്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച ഒരു പുണ്യപ്രവര്‍ത്തിയെങ്കിലും ചെയ്യുക എന്നതാണ് പാപ്പ ഇതുകൊണ്ടു ലക്ഷ്യം വയ്ക്കുന്നത്. 'ടൂ ചിക്കോ' എന്നറിയപ്പെടുന്ന മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണു മാര്‍പാപ്പ സന്ദര്‍ശനം നടത്തിയത്. അവിടെയെത്തിയ മാര്‍പാപ്പ മാനസികരോഗികളായവരോടൊപ്പം ഒരുമിച്ച് ഒരേ മേശയില്‍ ഇരുന്നു ഭക്ഷണം കഴിച്ചു. രോഗികളെ പരിചരിക്കുന്നവരേയും തന്നോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുവാന്‍ മാര്‍പാപ്പ ക്ഷണിച്ചു. രോഗം മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന രണ്ടു രോഗികളേയും മാര്‍പാപ്പ നേരിട്ടു കാണുവാന്‍ പ്രത്യേകം സമയം കണ്ടെത്തി. മാര്‍പാപ്പയെ നേരില്‍ കണ്ട രോഗികള്‍ വര്‍ഷങ്ങളോളം പരിചയമുള്ള വ്യക്തിയെ കാണുന്നതു പോലെയാണ് ഇടപെട്ടത്. 'ടൂ ചിക്കോ'യിലെ ആരാധനയിലും പരിശുദ്ധ പിതാവ് പങ്കെടുത്തു. ചാപ്പലില്‍ എത്തിയ അദ്ദേഹം രോഗികള്‍ക്കും പരിചാരകര്‍ക്കുമൊപ്പം പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഒന്നരമണിക്കൂര്‍ അവിടെ ചെലവഴിച്ച മാര്‍പാപ്പ മടങ്ങാന്‍ നേരം രോഗികള്‍ക്കും നടത്തിപ്പുകാര്‍ക്കും സമ്മാനം നല്‍കാനും മറന്നില്ല. രണ്ടു വലിയ കുട്ടകള്‍ നിറയെ വിവിധതരം പഴങ്ങളും പാപ്പ രോഗികള്‍ക്കായി നല്‍കി. സാമ്പത്തിക സഹായവും നല്‍കിയാണ് പാപ്പ മടങ്ങിയത്. ജനുവരിയില്‍ പരിശുദ്ധ പിതാവ് ഒരു നഴ്‌സിംഗ് ഹോമില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഫെബ്രുവരിയില്‍ വിവിധ ആസക്തികള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരേയും മാര്‍ച്ചില്‍ അഭയാര്‍ഥി ക്യാമ്പും പാപ്പ സന്ദര്‍ശിച്ചിരുന്നു. ഗ്രീസിന്റെ ദ്വീപായ ലെസ്ബണിലെ ഒരു അഭയാര്‍ഥി ക്യാമ്പിലാണു പാപ്പ ഏപ്രിലില്‍ സന്ദര്‍ശനം നടത്തിയത്. കരുണയുടെ വര്‍ഷത്തില്‍ ധാരാളം കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യണമെന്നു പിതാവ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. #{red->n->n->വീഡിയോ കാണാം}#
Image: /content_image/News/News-2016-05-14-01:45:09.jpg
Keywords:
Content: 1383
Category: 1
Sub Category:
Heading: അന്തോണീസ് പുണ്യവാളന്റെ നാമധേയത്തില്‍ ശ്രീലങ്കന്‍ നാവിക സേന പുതിയ ദേവാലയം പണിയുന്നു.
Content: കൊളംമ്പോ: വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നാമത്തില്‍ പുതിയ ദേവാലയം പണിയുവാന്‍ ശ്രീലങ്കന്‍ നാവിക സേന തീരുമാനിച്ചു. കച്ചത്തീവ് ദ്വീപിലാണു പുതിയ ദേവാലയം ഉയരുന്നത്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ആയിരക്കണക്കിനു വിശ്വാസികളെത്തി പ്രാര്‍ത്ഥന നടത്തുന്ന സ്ഥലമാണിത്. ആദ്യം ഇന്ത്യയുടെ ഭാഗമായിരുന്ന ദ്വീപ് 1974-ല്‍ ലങ്കയ്ക്കു വിട്ടു നല്‍കുകയായിരുന്നു. രാമേശ്വരത്തു നിന്നും രണ്ടു മണിക്കൂറില്‍ താഴെ ബോട്ടിലൂടെ സഞ്ചരിച്ചാല്‍ കച്ചത്തീവില്‍ എത്താം. 10 മില്യണ്‍ രൂപയാണു ദേവാലയ നിര്‍മ്മാണത്തിനായി നാവിക സേന നല്‍കുന്നത്. നാവിക സേനാംഗങ്ങള്‍ തന്നെയാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. വൈദികരുടെ അശീര്‍വാദത്തോടെ ദേവാലയത്തിനുള്ള കല്ലിടീല്‍ കര്‍മ്മം കഴിഞ്ഞ ദിവസം നടന്നു. പാദുവയിലെ അന്തോണീസ് പുണ്യവാളന്റെ നാമത്തിലുള്ള ദേവാലയത്തില്‍ തിരുനാള്‍ നടത്തുന്നതു വലിയ നോമ്പിലെ രണ്ടാം ഞായറാഴ്ചയാണ്. കഴിഞ്ഞ നൂറു വര്‍ഷമായി ഇവിടെ തിരുനാള്‍ നടത്തി വരുന്നു. 1905-ല്‍ പണികഴിപ്പിച്ചതാണ് പഴയ ദേവാലയം. കടലില്‍ നിന്നും നേരിടാവുന്ന ആപത്തുകളില്‍ നിന്നും തങ്ങളെ സംരക്ഷിക്കുവാന്‍ മധ്യസ്ഥത അണയ്ക്കുന്നതു അന്തോണീസ് പുണ്യവാളനാണെന്നു മത്സ്യതൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ദ്വീപില്‍ പ്രവേശിക്കുവാന്‍ വിസായോ പാസ്‌പോര്‍ട്ടോ ആവശ്യമില്ലെന്നതും ഇന്ത്യന്‍ തീര്‍ത്ഥാടകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. 6 മാസത്തിനുള്ളില്‍ പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാവികസേന തലവന്‍ അക്രം അലവി UCA ന്യൂസിനോട് പറഞ്ഞു.
Image: /content_image/News/News-2016-05-14-01:47:49.jpg
Keywords: srilanka,island,church,catholic,fishermen,navy
Content: 1384
Category: 1
Sub Category:
Heading: വനിതകളെ ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്താമെന്ന ഒരു ഉറപ്പും ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിട്ടില്ലെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍: വനിതകളെ ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്താമെന്ന ഒരു ഉറപ്പും ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിട്ടില്ലെന്നു വത്തിക്കാന്‍ പ്രസ് ഓഫീസര്‍ ഫാദര്‍ ഫെഡറിക്കോ ലേംബോര്‍ഡി. മാര്‍പാപ്പയുടെ വാക്കുകളെ തെറ്റായ രീതിയിലാണു പല മാധ്യമങ്ങളും വ്യാഖ്യാനിക്കുന്നതെന്നും ഇതിനാലാണു വിഷയത്തില്‍ വത്തിക്കാന്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സുപ്പീരിയര്‍ ജനറലുമാരുടെ അന്തര്‍ദേശീയ സമ്മേളനത്തിനിടെ നടന്ന ഒരു ചോദ്യത്തിനു മാര്‍പാപ്പ നല്‍കിയ ഉത്തരമാണു ചില മാധ്യമങ്ങള്‍ തെറ്റായി നല്‍കിയത്. "പരിശുദ്ധ പിതാവ് തന്റെ സംഭാഷണത്തില്‍ ഒരിക്കല്‍ പോലും 'വനിതകളെ ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്താം' എന്നു പറഞ്ഞിട്ടില്ല. പണ്ടു സഭയില്‍ വനിതകള്‍ ഡീക്കന്‍മാരായി സേവനം ചെയ്തിട്ടില്ലേയെന്ന കന്യാസ്ത്രീയുടെ ചോദ്യത്തിനു പിതാവ് നല്‍കിയ ഉത്തരമാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത്. ഈ വിഷയത്തില്‍ സഭയില്‍ വ്യക്തമായ പഠനം നടക്കേണ്ടിയിരിക്കുന്നുവെന്നും ഇപ്പോള്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാകുകയില്ലെന്നുമാണു പിതാവ് പറഞ്ഞത്". ഫാദര്‍ ഫെഡറിക്കോ പറഞ്ഞു. വിഷയത്തില്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചു പഠനം നടത്താമെന്ന പിതാവിന്റെ വാക്കുകളെ നാം സത്യസന്ധമായി വേണം വിലയിരുത്തുവാനെന്നും ഫാദര്‍ ഫെഡറിക്കോ ലേംബോര്‍ഡി കൂട്ടിച്ചേര്‍ത്തു. "വനിതകളുടെ ഡീക്കന്‍ പദവി എന്ന വിഷയത്തില്‍ നമുക്ക് ഇപ്പോഴും ചില വ്യക്തതകള്‍ വരുവാനുണ്ട്. ഇതിനാല്‍ വിഷയത്തെ കുറിച്ച് പഠിക്കുവാന്‍ ഒരു കമ്മിറ്റിയെ തന്നെ നിയോഗിക്കുന്നുണ്ട്. അവര്‍ നല്‍കുന്ന വിശ്വാസപരമായ സത്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഈ വിഷയം നമുക്കു പരിഗണിക്കാം". ഇതായിരുന്ന പരിശുദ്ധ പിതാവ് ഡീക്കന്‍ പദവിയുടെ കാര്യത്തില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ നല്കിയ മറുപടി. വനിതകളുടെ ഡീക്കന്‍ പദവി വിഷയത്തെ കുറിച്ച് പഠിക്കുവാന്‍ 2001-ല്‍ കര്‍ദിനാള്‍ ജര്‍ഹാര്‍ഡ് മുള്ളര്‍ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. വനിതകള്‍ പണ്ടു കാലങ്ങളില്‍ ഡീക്കന്‍ പദവി വഹിച്ചിരുന്നത് സ്ത്രീകളുടെ മാമോദീസ, തൈലാഭിഷേകം തുടങ്ങിയ ശുശ്രൂഷകളില്‍ സഹായിക്കുവാന്‍ വേണ്ടിയാണെന്ന റിപ്പോര്‍ട്ടാണ് ജര്‍ഹാര്‍ഡ് മുള്ളര്‍ സമിതി സമര്‍പ്പിച്ചത്. വനിതകളുടെ ഡീക്കന്‍ പദവി വാദത്തെ അന്നു സഭ തള്ളിയിരുന്നു. പുതിയ സാഹചര്യത്തില്‍ വരുന്ന കമ്മിറ്റി ഇതിനെ കുറിച്ച് ആഴമായി പഠിക്കുമെന്നാണു നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2016-05-14-02:35:25.jpg
Keywords: women,deacons,catholic church,pope
Content: 1385
Category: 1
Sub Category:
Heading: ഭാരതത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറയുന്നു; സഭയും സര്‍ക്കാരും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന്‍ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നു കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രോഗികളുടെ എണ്ണം കുറഞ്ഞതായി പറയുന്നത്. 2001-2003 കാലഘട്ടത്തില്‍ 0.38 ശതമാനം രോഗികളുണ്ടായിരുന്നുവെങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതു താഴ്ന്നു 2015-ല്‍ 0.26 ശതമാനത്തിലേക്കു എത്തി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണവും ശുശ്രൂഷകളും നടത്തി രോഗികളുടെ എണ്ണം കുറയ്ക്കുവാന്‍ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ തീരുമാനമെടുത്തിട്ടുണ്ട്. "എയ്ഡ്‌സ് ബാധിച്ചവരുടെ ഇടയില്‍ സര്‍ക്കാരുമായി വളരെ കാതലായ പ്രവര്‍ത്തനമാണു സഭ നടത്തുന്നത്. രോഗികളുടെ എണ്ണം കുറയുന്നതില്‍ സന്തോഷമുണ്ട്. എന്നിരുന്നാലും ഇന്ത്യയുടെ ആകെ ജനസഖ്യയുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ എണ്ണവും വളരെ കൂടുതലാണ്. ഇതിനു മാറ്റം വരണം". കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഡയറക്ടര്‍ ഫാദര്‍ മാത്യൂ എബ്രാഹാം പറഞ്ഞു. അമ്മയില്‍ നിന്നും കുഞ്ഞിലേക്കു പകരുന്ന എയ്ഡ്‌സ് രോഗത്തിനും ലൈംഗീക തൊഴിലാളികളില്‍ നിന്നും പകരുന്ന എയ്ഡ്‌സ് രോഗത്തിനും വലിയ രീതിയിലുള്ള കുറവ് ഉണ്ടായിട്ടുണ്ട്. എയ്ഡ്‌സ് രോഗികളുടെ ഇടയില്‍ ആവശ്യമായ പരിചരണവും സഹായങ്ങളും നല്‍കുകയെന്നത് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്റെ മുഖ്യചുമതലകളില്‍ ഒന്നാണ്. എയ്ഡ്‌സ് ബാധിച്ച മുതിര്‍ന്നവര്‍ക്കു തൊഴില്‍ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന അസോസിയേഷന്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിലും പ്രത്യേകം ശ്രദ്ധ നല്കുന്നുണ്ട്.
Image: /content_image/News/News-2016-05-14-03:08:49.JPG
Keywords: aids,church,service,catholic,health,assosiation
Content: 1386
Category: 6
Sub Category:
Heading: സ്ത്രീകളില്‍ അനുഗ്രഹീതയായ പരിശുദ്ധ അമ്മ
Content: ''നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും'' (ഉത്പത്തി 3:15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ്-14}# ഈ മേയ് മാസത്തില്‍, പരിശുദ്ധ അമ്മയിലേക്കാണല്ലോ നാം നമ്മുടെ കണ്ണുകളെ ഉയര്‍ത്തുന്നത്. യേശുവിന്റെ രക്ഷാകര കര്‍മ്മത്തില്‍ തനതായ കാര്‍മ്മികത്വം വഹിച്ച സ്ത്രീരത്‌നമാണ് പരിശുദ്ധ അമ്മ. പിതാവിന്റെ പദ്ധതിയനുസരിച്ച്, സ്വയം ബലിയായി തീര്‍ന്ന് കൊണ്ടാണ് ക്രിസ്തു തന്റെ വേല പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഇതില്‍ ഒരു സ്ത്രീയുടെ സഹകരണം അത്യാവശ്യമായിരുന്നു. അതിനായി, രക്ഷാകര പ്രവര്‍ത്തിയില്‍ ദൈവീക സഹകരണത്തിന്റെ അത്യുന്നത മാതൃകയായി 'വിമല കന്യക' നിലകൊണ്ടു. പഴയനിയമത്തില്‍ ഹവ്വായുടേ പാപം മൂലമുള്ള വീഴ്ചയുടെ കദനകഥയാണ് വിവരിക്കുന്നത്. എന്നിരുന്നാലും, പാപത്തിനും അതിന്റെ അനന്തരഫലങ്ങള്‍ക്കും എതിരായുള്ള പോരാട്ടത്തില്‍ ഒരു സ്ത്രീയെ ദൈവം തിരഞ്ഞെടുത്തുവെന്ന് പരിശുദ്ധ അമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇതിന്റെ വിശദീകരണമാണ് 'മംഗള വാര്‍ത്താ' സംഭവത്തില്‍ നമ്മുക്ക് കാണാന്‍ കഴിയുന്നത്. ദൈവദൂതന്‍ പരിശുദ്ധ അമ്മയോട് ലോകരക്ഷകനെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ പരിശുദ്ധ അമ്മ അത് സന്തോഷത്തോടെ സ്വീകരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇതിനെ അടിവരയിട്ട് പറയുന്നത് ഇങ്ങനെയാണ്, ''മനുഷ്യാവതാരസംഭവത്തിന് മുന്നോടിയായി സ്ത്രീകളില്‍ അനുഗ്രഹീതയായ ഒരു മാതാവിന്റെ സമ്മതം വേണമെന്നാണ് കരുണാസമ്പന്നനായ പിതാവ് ഇച്ഛിച്ചത്; അങ്ങനെ, പാപം മൂലം മരണത്തിന് അര്‍ഹയാക്കിയ ഒരു സ്ത്രീയ്ക്കു പകരമായി, രക്ഷകന് ജന്മം നല്‍കിയതിലൂടെ മറ്റൊരു സ്ത്രീ ജീവനായി ഭവിച്ചു''. സ്ത്രീ വര്‍ഗ്ഗത്തിന്റെ പരിപൂര്‍ണ്ണമായ സ്വതന്ത്രവല്‍ക്കരണമാണ് മേരിയില്‍ കാണപ്പെടുന്നത്. 'നസറത്തിലെ കന്യക'യെ തന്റെ തിരുകുമാരന് ജന്മം നല്കാന്‍ പിതാവ് ക്ഷണിച്ചപ്പോള്‍ മേരിയുടെ 'ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കുകള്‍ എന്നില്‍ നിറവേറട്ടെ' എന്ന മറുപടി ലോകത്തിലെ ഏറ്റവും മനോഹരമായ മറുപടിയായി മാറി. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പയിസെൻസ, 5.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-14-07:13:36.jpg
Keywords: സ്ത്രീ
Content: 1387
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പതിനഞ്ചാം തീയതി 
Content: "മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു" (ലൂക്ക 1:38) #{red->n->n-> ബെത്ലെഹത്തിലേക്കുള്ള യാത്ര}# പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനേ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു. യൗസേപ്പേ, നീ ഭയപ്പെടേണ്ട നിന്‍റെ ഭാര്യയില്‍ ഉത്ഭവിച്ചിരിക്കുന്ന ശിശു പരിശുദ്ധാത്മാവിനാലത്രേ. നീ അവന് ഈശോ എന്നു പേരിടണം. അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും മോചിക്കും. (വി.മത്താ. 1:18-25) ദൂതന്റെ ഈ വാക്കുകൾ മൂലം വി.യൗസേപ്പിന്‍റെ സംശയങ്ങള്‍ ദുരീകൃതമായി. തിരുക്കുടുംബത്തില്‍ വലിയ സമാധാനവും സന്തുഷ്ടിയും പരസ്പര സ്നേഹവും വിശ്വാസവും കളിയാടി. തദവസരത്തില്‍ റോമാചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ അദ്ദേഹത്തിന്‍റെ പ്രജകളുടെ സെന്‍സ് എടുക്കുവാന്‍ കല്‍പന പ്രഖ്യാപിച്ചു. യൗസേപ്പു ദാവീദ് ഗോത്രജനായിരുന്നതിനാല്‍ നസ്രസില്‍ നിന്നും ദാവീദിന്‍റെ പട്ടണമായ ബെത്ലെഹത്തെയ്ക്കു പരിശുദ്ധ മറിയത്തെയും കൂട്ടി പുറപ്പെട്ടു. ലൗകികാധികാരികളുടെ കല്‍പനയില്‍ ദൈവഹിതം ദര്‍ശിച്ചു കൊണ്ട് മേരിയും വി.യൗസേപ്പും ബെത്ലെഹത്തിലേക്കു പോയി. പ.കന്യക പൂര്‍ണ ഗര്‍ഭിണിയായിരുന്നതിനാല്‍ വേണമെങ്കില്‍ ബെത്ലെഹത്തിലേക്കു പോകുന്നതില്‍ നിന്നും ഒഴിവു ലഭിക്കുമായിരുന്നു. എന്നാല്‍ പ.കന്യകയും ദൈവഹിതത്തോടുള്ള പരിപൂര്‍ണ്ണ‍മായ വിശ്വസ്തത പ്രകടിപ്പിക്കുകയാണ്. സുദീര്‍ഘവും ക്ലേശകരവുമായിരുന്നു യാത്ര. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മിക്കയാസ് പ്രവാചകന്‍ വഴി ദൈവം ഇപ്രകാരം അരുളിച്ചെയ്തിരുന്നു. "ബെത്ലെഹമേ, നീ യൂദായുടെ രാജാക്കളില്‍ ഒട്ടും ചെറുതല്ല. എന്തെന്നാല്‍ നിന്നില്‍ നിന്ന്‍ പിറക്കുന്നവന്‍ എന്‍റെ ജനമായ ഇസ്രായേലിനെ മേയിക്കും." ഇപ്രകാരമുള്ള പ്രവചനം സാര്‍ത്ഥകമാകുവാനാണ് റോമന്‍ സാമ്രാജ്യം വഴി ദൈവം ലോകത്തെ മുഴുവന്‍ ഇളക്കി മറിച്ചത്. വി.യൗസേപ്പും പ.കന്യകാമറിയവും യാത്രാക്ലേശത്താല്‍ പരിക്ഷീണരായി വിശ്രമത്തിന് പരിചിതരുടെയും ബന്ധുക്കളുടെയും വീടുകളില്‍ അഭയം അന്വേഷിച്ചു. പക്ഷെ ഇവിടെ സ്ഥലമില്ല എന്നുള്ള മറുപടിയാണ് അവർക്ക് ലഭിച്ചത്. അവസാനം അവര്‍ സത്രങ്ങളുടെയും വാതിലുകള്‍ മുട്ടി. അവിടെയും സ്ഥലം ലഭിക്കാതിരുന്നതിനാല്‍ അവർ ഭഗ്നാശരായി കദനഭാരത്തോടുകൂടി കന്നുകാലി തൊഴുത്തിൽ അഭയം തേടി. വി.യൗസേപ്പിനും പ.കന്യകയ്ക്കും അതു വളരെ മര്‍മ്മഭേദകമായിരുന്നു. ദൈവം അവിടുത്തെ ദിവ്യകുമാരന്‍റെ ആഗമനത്തിനു ലോകത്തെ അനേക സഹസ്രാബ്ദങ്ങള്‍ ഒരുക്കിയിട്ടും അവിടുന്ന് ലോകത്തില്‍ അവതീര്‍ണ്ണനായപ്പോള്‍ അവിടുത്തെ വന്നു പിറക്കുവാന്‍ സ്ഥലമില്ല എന്നുള്ള വസ്തുതയാണ് നാം കാണുന്നത്. ഇത് ദിവ്യജനനിക്ക് എത്ര വേദനാജനകമായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ. ഇന്നത്തെ ലോകത്തിലും മതങ്ങളുടെ, സാമൂഹ്യസാമ്പത്തിക, സാംസ്ക്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നും ക്രിസ്തുവിനെ ബഹിഷ്ക്കരിച്ച് ക്രിസ്തുവില്ലാത്ത ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുവാന്‍ പരിശ്രമിക്കുകയാണ്. അതിനാല്‍ പ.കന്യകയിലൂടെ ക്രിസ്തുവിനെ വീണ്ടും പ്രസ്തുത രംഗങ്ങളിലെല്ലാം പ്രതിഷ്ഠിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിന്‍റെ ആദ്യത്തെ ആഗമനത്തിനു മേരി കളമൊരുക്കിയെന്ന യാഥാർഥ്യം വീണ്ടും മനസ്സിൽ കൊണ്ട് വരാം. #{red->n->n->സംഭവം}# അമലോത്ഭവനാഥയുടെ തീർത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ ദൈവജനനി നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ലൂയിസ് ബൊയോ എന്ന മനുഷ്യന്‍ കേട്ടു. ഖനി ജോലിക്കാരനായ അയാളുടെ കാഴ്ച ശക്തി ഇരുപതുവര്‍ഷം മുമ്പ് ഒരു അപകടം മൂലം നഷ്ടമായതാണ്. ഗ്രോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത് ദൈവജനനി ആയിരിക്കണം. അവിടുത്തെ അത്ഭുത നീരുറവയിലെ വെള്ളമുപയോഗിച്ചാല്‍ എന്‍റെ കണ്ണുകള്‍ക്ക് കാഴ്ചയുണ്ടാകും എന്നയാള്‍ വിശ്വസിച്ചു. മോസാബായിലെ ഉറവയില്‍ നിന്നു കുറച്ചു വെള്ളം കൊണ്ടുവരാൻ സ്വപുത്രിയെ വിളിച്ച് അയാള്‍ പറഞ്ഞു. അവൾ അവിടെ ചെന്നു വെള്ളം കൊണ്ടുവന്നു. ദിവ്യജനനിയുടെ സഹായം അപേക്ഷിക്കുകയും  ചെളി നിറഞ്ഞ ആ വെള്ളം കൊണ്ട് ലൂയിസ് സ്വന്തം കണ്ണുകള്‍ കഴുകുകയും ചെയ്തു.  ഉടനെതന്നെ അയാള്‍ സന്തോഷപൂര്‍വ്വം വിളിച്ചു പറഞ്ഞു: "എന്‍റെ കണ്ണിന് കാഴ്ച ലഭിച്ചു." ലൂയീസിന്‍റെ അത്ഭുതവും ആനന്ദവും അതിരറ്റതായിരുന്നു. അവിടെ കൂടിയിരുന്നവരും അത്ഭുതസ്തബ്ധരായി. അയാള്‍ ഒരു‍ നിമിഷം പോലും താമസിക്കാതെ ഡോ. ഡോനസിന്‍റെ വസതിയിലേക്ക് പാഞ്ഞു.  ഡോക്ടറെ കണ്ട മാത്രയില്‍ അയാള്‍ മതി മറന്ന് ഉന്‍മത്തനെപ്പോലെ വിളിച്ചു പറഞ്ഞു: ഡോക്ടര്‍ എന്‍റെ കണ്ണിന് കാഴ്ച ലഭിച്ചിരിക്കുന്നു. "ലൂയിസേ അതു സാദ്ധ്യമല്ല. നിന്‍റെ കണ്ണ് യാതൊരു ചികിത്സ കൊണ്ടും സുഖപ്പെടാവുന്നതല്ല." ഡോക്ടര്‍ പ്രതിവചിച്ചു. പക്ഷെ തന്‍റെ കണ്ണുകള്‍ ലൂര്‍ദ്ദിലെ വെള്ളം കൊണ്ട് കഴുകിയ വിവരം അയാള്‍ ഡോക്ടറെ പറഞ്ഞു മനസ്സിലാക്കി. ഡോക്ടര്‍ ഡോനാസ് വളരെ സൂക്ഷ്മതയോടെ കണ്ണു പരിശോധിച്ചു കണ്ണിനു ശരിയായ കാഴ്ച ലഭിച്ചിരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. മനുഷ്യശക്തിക്ക് അസാധ്യമായ ഒരു കാര്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും വിദഗ്ദ്ധനായ ആ ഡോക്ടര്‍ എല്ലാവരുടെയും മുന്നിൽ പ്രസ്താവിച്ചു. #{red->n->n->പ്രാര്‍ത്ഥന:}# പ.കന്യകയെ, അങ്ങേ വിരക്ത ഭര്‍ത്താവായ യൗസേപ്പിനോടു കൂടി ബെത്ലഹെത്തു ചെന്ന് വാസസ്ഥലമന്വേഷിച്ചിട്ടു ലഭിക്കാതിരുന്നതിനാല്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചുവല്ലോ. എങ്കിലും അവിടുന്ന് ദൈവതിരുമനസ്സിന് വിധേയമായി അവയെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമതകളും അസൗകര്യങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുന്നതിന് അങ്ങയുടെ മാതൃക ഞങ്ങള്‍ക്ക് പ്രചോദനമരുളട്ടെ. ആധുനികലോകം അവിടുത്തെ തിരുക്കുമാരനെ ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ നിന്നു ബഹിഷ്ക്കരിച്ചിരിക്കുകയാണല്ലോ. പ്രസ്തുത രംഗങ്ങളിലെല്ലാം അങ്ങേ തിരുക്കുമാരന് പ്രവേശനം നല്‍കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. പ്രത്യേകമായി ഞങ്ങളുടെ ഹൃദയങ്ങളില്‍ അവിടുത്തെ രാജാവായി ജനങ്ങള്‍ അഭിഷേചിക്കട്ടെ. അങ്ങും അങ്ങേ ദിവ്യസുതനും ഞങ്ങളില്‍ ഭരണം നടത്തണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.  #{red->n->n->സുകൃതജപം}# സ്വര്‍ഗ്ഗരാജ്ഞി, ഞങ്ങളെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിനര്‍ഹമാക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-05-15-06:55:14.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം: പതിനഞ്ചാം