category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | തീവ്രവാദികള്‍ക്കായാലും വധശിക്ഷ നല്‍കരുത്; പാക്കിസ്ഥാനിലെ കത്തോലിക്ക സഭ |
Content | ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ആക്രമണം നടത്തുന്ന തീവ്രവാദികളെ വിചാരണ നടത്തി തൂക്കിക്കൊല്ലുന്നതിനോടു കത്തോലിക്ക സഭയ്ക്കു യോജിപ്പില്ലെന്നു സഭയുടെ വക്താവ്. അടുത്തിടെ 45 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ആസൂത്രണം ചെയ്ത അഞ്ച് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ വധശിക്ഷയ്ക്കു വിധിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തിലാണു സഭ തങ്ങളുടെ നിലപാട് അറിയിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആളുകളെ കൊലപ്പെടുത്തുന്ന ശിക്ഷയില്‍ നിന്നും മാറണമെന്നും സഭ ആവശ്യപ്പെടുന്നു.
"ഇത്തരത്തിലുള്ള വധശിക്ഷകള്‍ നടപ്പിലാക്കുന്നതിനാല്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുന്നില്ല. ഒരുപക്ഷേ ഒരു സംഘം ആളുകള്‍ക്ക് ഇതില്‍ സന്തോഷം കണ്ടെത്തുവാന്‍ കഴിയുമായിരിക്കും. എന്നിരുന്നാലും വധശിക്ഷ നടപ്പിലാക്കുന്നതിനാല്‍ തീവ്രവാദി ആക്രമണം കുറയുന്നില്ല. മറ്റ് മാര്‍ഗങ്ങളിലൂടെ തീവ്രവാദികളെ കണ്ടെത്തുവാനും അവരെ നേരായ പാതയിലേക്കു വഴിനടത്തുവാനുമാണു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കേണ്ടത്" പാക്കിസ്ഥാന്‍ ബിഷപ്പും നീതി-സമാധാന കമ്മിറ്റികളുടെ ഡയറക്ടറും കൂടിയായ വൈദികനായ ഇമ്മാനുവേല്‍ യൂസഫ് മാണി പറഞ്ഞു.
ഈ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ലാഹോറിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്ന പട്ടണത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 69 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലെ ഒരു പാര്‍ക്കിലാണു സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരില്‍ ക്രൈസ്തവരും മുസ്ലീം മതവിശ്വാസികളും ഉള്‍പ്പെടുന്നു. 341 പേര്‍ക്കാണു സംഭവത്തില്‍ പരുക്കുകള്‍ പറ്റിയത്.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും നേരെ തീവ്രവാദ ആക്രമണങ്ങളും വിവിധ തരം പീഡനങ്ങളും പതിവായിരിക്കുന്ന സാഹചര്യമാണുള്ളത്. മുസ്ലീം മതത്തിലെ തന്നെ സുന്നികള്‍ ഭൂരിഭാഗം വരുന്ന പാക്കിസ്ഥാനില്‍, ഷിയാ വിശ്വാസികള്‍ക്കു നേരെയും ആക്രമണമുണ്ടാകാറുണ്ട്. വിദ്യാഭ്യാസ സംവിധാനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ പടരാതെ വളര്‍ത്തുവാന്‍ കഴിയും. ഇത്തരത്തില്‍ വിദ്യാഭ്യാസ നയം മാറ്റണമെന്നും സഭ ആവശ്യപ്പെടുന്നു.
|
Image |  |
Second Image |  |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-05-14 00:00:00 |
Keywords | dont hang,pakistan,christian,terrorist,church |
Created Date | 2016-05-14 11:06:51 |