Contents

Displaying 1211-1220 of 24933 results.
Content: 1355
Category: 1
Sub Category:
Heading: കത്തോലിക്ക സഭ രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്തും: സഭ സമൂഹത്തിന്റെ ഭാഗമാണെന്നും ഫിലിപ്പിയന്‍സ് ആര്‍ച്ച് ബിഷപ്പ്
Content: മാനില: രാഷ്ട്രീയത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നതു കത്തോലിക്ക സഭ തുടരുമെന്നു ഫിലിപ്പിയന്‍സ് ആര്‍ച്ച് ബിഷപ്പ്. ഡവായോ മെയറും വിവാദ രാഷ്ട്രീയ നേതാവുമായ റോഡ്രിഗോ ഡുടെര്‍ട്ടി അധികാരത്തിലേക്ക് എത്തുമെന്ന സ്ഥിതി നിലനില്‍ക്കുമ്പോളാണു സഭയുടെ ഈ പ്രതികരണം. കുറ്റാരോപിതരായ ഒരുലക്ഷത്തില്‍ അധികം വരുന്ന ആളുകളെ ശിക്ഷിക്കുമെന്നു പ്രഖ്യാപിച്ച നേതാവാണു റോഡ്രിഗോ. ഗര്‍ഭഛിദ്രം വഴി കുടുംബാസൂത്രണത്തിനു കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്ന പ്രഖ്യാപനവും റോഡ്രിഗോ നടത്തിയിട്ടുണ്ട്. "സഭയുടെ വിമര്‍ശകര്‍ പലരും തങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്തരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സഭയ്ക്ക് അതിന്റെ രാഷ്ട്രീയ അഭിപ്രായം പറയാതിരിക്കുവാന്‍ സാധിക്കില്ല. സഭ സമൂഹത്തിന്റെ ഭാഗമാണ്. തങ്ങള്‍ സഭയുടെ വിശ്വാസങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ആരേയും അടിച്ചേല്‍പ്പിക്കാറില്ല. എന്നാല്‍ ക്രിസ്തുവിന്റെ സാക്ഷികളെന്ന നിലയില്‍ നാഥന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കുക എന്നതു സഭയുടെ കടമയാണ്. രാഷ്ട്രീയത്തിലും ദൈവഹിതമെന്താണെന്നതിനെ സംബന്ധിച്ച ഇടപെടലുകള്‍ മാത്രമേ സഭ നടത്തുകയുള്ളു". ആര്‍ച്ച് ബിഷപ്പ് സോക്രേറ്റ്‌സ് ബി. വില്ലിഗാസ് പറഞ്ഞു. പുതിയതായി അധികാമേല്‍ക്കുന്ന റോഡ്രിഗോയുടെ നല്ല തീരുമാനങ്ങള്‍ക്കു സഭയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. 2010-ലെ കണക്കുകള്‍ പ്രകാരം 76 മില്യണ്‍ കത്തോലിക്കാ വിശ്വാസികളാണു ഫിലിപ്പിയന്‍സില്‍ ഉള്ളത്. പത്തു ഫിലിപ്പിനോകളില്‍ എട്ടു പേരെങ്കിലും കത്തോലിക്കരാണെന്നതാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2016-05-11-05:08:23.jpg
Keywords: church,politics,opinion,philipinos
Content: 1356
Category: 1
Sub Category:
Heading: മിസ് യുഎസ്എ ആയിരുന്ന മുസ്ലീം യുവതി കത്തോലിക്ക സഭയില്‍ ചേര്‍ന്നു
Content: വാഷിംഗ്ടണ്‍: 2010-ല്‍ മിസ് യുഎസ്എയായി റിമ ഫാഖിഹ് സൗന്ദര്യ കിരീടം ചൂടിയപ്പോള്‍ അതു ചരിത്രത്തിന്റെ കൂടെ ഭാഗമായിരുന്നു. അന്നാണ് ആദ്യമായി ഒരു മുസ്ലീം വനിത മിസ് യുഎസ്എ ആകുന്നത്. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ റിമ ഫാഖിഹ് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മുമ്പ് നേട്ടം ഭൗതീക കാര്യത്തിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ആത്മീയ കാര്യത്തിലാണെന്നു മാത്രം. മുസ്ലീം മതവിശ്വാസിയായിരുന്ന റിമ ഫാഖിഹ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക സഭയുടെ ഭാഗമായി തീരുകയും ചെയ്തു. ലബനോനില്‍ ക്രൈസ്തവ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കുന്ന വാസിം സാലിബിയെന്ന യുവാവുമായി റിമ ഫാഖിഹിന്റെ വിവാഹവും ഉറപ്പിച്ചിരിക്കുകയാണ്. ഒരു അമേരിക്കക്കാരിയാണെന്നു പറയുവാനല്ല മറിച്ച് അറബ് അമേരിക്കനാണെന്നു പറയുവാനാണ് ഇഷ്ടപ്പെടുന്നതെന്നു റിമ മിസ് യുഎസ്എ പട്ടം ലഭിച്ചപ്പോൾ പ്രതികരിച്ചിരുന്നു. മുസ്ലീം വിശ്വാസികളായ പിതാവും മാതാവും മതത്തെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ മിഷിഗാന്‍ സര്‍വകലാശാലയിലാണു പഠിപ്പിക്കുവാന്‍ വിട്ടതെന്നും റിമ ഓര്‍ക്കുന്നു. മുസ്ലീം സമുദായക്കാര്‍ ഏറെയുള്ള സര്‍വകലാശാലയാണിത്. എന്നാല്‍ സ്‌കൂള്‍ പഠനം റിമ പൂര്‍ത്തിയാക്കിയത് കത്തോലിക്ക സഭ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ്. "നമ്മള്‍ മതപരമായ കാര്യങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്. ആത്മീയതയ്ക്കു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ജീവിതമാണ് ആവശ്യം. എന്റെ കുടുംബത്തില്‍ ക്രൈസ്തവരായ പല ബന്ധുക്കളുമുണ്ടായിരുന്നു. ഇതിനാല്‍ തന്നെ രക്ഷകനെ കണ്ടെത്തുവാന്‍ എനിക്കു വേഗത്തില്‍ കഴിഞ്ഞു". റിമയുടെ വാക്കുകളാണിത്. "എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യുവാൻ സാധിക്കും" എന്ന ഫിലിപ്പി ലേഖനത്തിൽ നിന്നുള്ള ബൈബിൾ വചനം ട്വീറ്റ് ചെയ്തുകൊണ്ടാണു പുതിയ വാര്‍ത്ത റിമ ഫാഖിഹ് അറിയിച്ചത്. റിമയുടെ സഹോദരിയുടെ ഭര്‍ത്താവു ക്രൈസ്തവനാണ്. സഹോദരിയുടെ രണ്ടു മക്കളും മാമോദീസ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. റിമയുടെ അമ്മയുടെ ഒരു സഹോദരനും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ദൈവം സഭയിലെ പുരോഹിതനായി ഉയര്‍ത്തിയതായും റിമ ഓര്‍ക്കുന്നു. ഒരു മുസ്ലീമായിരുന്നപ്പോളും ക്രിസ്തു സ്നേഹം തന്നെ മാടിവിളിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്നും റിമ സാക്ഷ്യപ്പെടുത്തുന്നു. ഈസ്റററും ക്രിസ്തുമസും തന്നിലേക്കു കൊണ്ടുവന്ന സന്തോഷവും റിമ അനുസ്മരിക്കുന്നു. അതേസമയം നിരവധി ആളുകള്‍ യുഎസില്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ട്.
Image: /content_image/News/News-2016-05-11-06:30:25.jpg
Keywords: ഏകരക്ഷക
Content: 1357
Category: 10
Sub Category:
Heading: പ്രാർത്ഥന നൽകുന്ന വിജയം
Content: ഇന്ന്‍ ലോകത്തില്‍ നിരവധി കായിക മത്സരങ്ങള്‍ നടക്കുന്നുണ്ട്. മിക്ക കായികമത്സരങ്ങളിലും പ്രാര്‍ത്ഥനാനിരതരാകുന്ന അനേകം കളിക്കാരെ നാം കാണാറുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ ലെസ്റ്റർ ടീമിന്റെ അത്ഭുതപ്പെടുത്തുന്ന വിജയത്തിനു കാരണം പ്രാർത്ഥനയുടെ ശക്തിയാണെന്ന് പലരും വിശ്വസിക്കുന്നു. കളിയിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥാനം മിക്ക കളിക്കാർക്കും അറിവുള്ളതാണ്. കളിയിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥാനം സംശയിക്കുന്നവർ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലെസ്റ്റർ ടീമിന്റെ അനുഭവം എന്താണെന്ന് അറിയണം. കഴിഞ്ഞ 130 വർഷങ്ങൾക്കിടയിൽ വെറും ശരാശരി പ്രകടനം മാത്രം കാഴ്ച്ചവെച്ചിട്ടുള്ള ലെസ്റ്റർ സിറ്റി ടീം അത്ഭുതകരമായ വിധത്തിൽ മൽസരം വിജയിച്ചു. ഈ മത്സരം വിജയിക്കാൻ ആ ക്ലബ്ബിനുള്ള സാധ്യത 5000-ത്തിൽ ഒന്നാണെന്ന് കണക്കു കൂട്ടിയിരുന്നു. 'ലെയ്സെസ്റ്റർ സിറ്റി ടീം' മത്സരം ജയിക്കണമെങ്കിൽ അത്ഭുതം നടക്കണം എന്ന് പലരും പറഞ്ഞു. അത്ഭുതം തന്നെയാണ് നടന്നത്. അത് പ്രാർത്ഥനയുടെ ശക്തി കൊണ്ടാണന്ന് പല പ്രശസ്ത മാദ്ധ്യമങ്ങളും സമർത്ഥിക്കുന്നു. ഓരോ കളിക്കു മുമ്പും അവരുടെ ടീമിന്റെ ചാപ്ലെയിനായ ആൻഡ്രു ഹല്ലി കളിക്കാരെ പ്രാർത്ഥനയിലേക്കു നയിച്ചിരുന്നു. പ്രാർത്ഥന അവരുടെ മനസുകളെ ശാന്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. അതാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം കരുതുന്നു. ഈ മത്സര ഫലം ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണെന്ന് എല്ലാവരും ഒന്നടങ്കം സമ്മതിക്കുന്നു. ലോക്കർ മുറിയിലായാലും ഫീൽഡിലായാലും, പ്രാർത്ഥന കളിക്കാരുടെ മനസ്സിന് ഊർജ്ജം നൽകുന്നു എന്നത് തുറന്ന സത്യമാണ്. ഗ്രൗണ്ടിൽ പരസ്യമായി വിശ്വാസം പ്രഖ്യാപിച്ച് പ്രാർത്ഥിക്കുന്ന കളിക്കാർ നമ്മുടെ കുട്ടികൾക്ക് അനുകരിക്കാവുന്ന ഒരു ഹീറോയാണ്. #{red->n->n->അമേരിക്കയിൽ സ്പോർട്സ് രംഗങ്ങളിൽ വിശ്വാസം സജീവം}# അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലെ ആഴത്തിലുള്ള വിശ്വാസ സംസ്കാരത്തിൽപ്പെട്ടവരാണ് അമേരിക്കയുടെ സ്പോർട്സ് രംഗങ്ങളിൽ കൂടുതലായി പങ്കെടുത്തു വരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ലെയ്സെസ്റ്റർ ടീമിന്റെ അപ്രതീക്ഷിത വിജയം അസാധാരണമായി തോന്നുകയില്ല. കാരണം പ്രാര്‍ത്ഥനയുടെ ശക്തി അവര്‍ക്ക് വ്യക്തമായി അറിയാം. വിജയത്തിനു ശേഷം കളിക്കാർ ആകാശത്തേക്ക് നോക്കി നന്ദി പ്രകടനം നടത്തുന്നത് തികച്ചും സാധാരണമായ ഒരു കാഴ്ച്ചയാണ്. കളിക്കു മുമ്പുള്ള പ്രാർത്ഥനയുടെ കാര്യത്തിൽ NBA പ്രത്യേക പരാമർശം അർഹിക്കുന്നു. NBA ടീമുകൾക്കെല്ലാം സന്നദ്ധ ചാപ്ലെയിൻമാരുണ്ട്. കളിക്ക് മുമ്പ് ദേവാലയത്തിൽ പ്രാർത്ഥന നടത്തുന്ന പതിവും അവര്‍ക്കുണ്ട്. കളിക്കാർ ഒരുമിച്ചാണ് പ്രാർത്ഥന നടത്താറുള്ളത്. ഒറ്റയ്ക്കുള്ള പ്രാർത്ഥനയേക്കാൾ വളരെ തീക്ഷണമാണ് കൂട്ടായ്മയിലുള്ള പ്രാർത്ഥന എന്നവർ വിശ്വസിക്കുന്നു. ഞായറാഴ്ച്ച കുർബ്ബാന ഒഴിവാക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട ഒരു സത്യമാണിത്. 'എല്ലാവരും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നത് ഒരു ശക്തിയാണ്. അതൊരു പ്രത്യേക അനുഭവമാണ്' കഴിഞ്ഞ വർഷം NBA ചാമ്പ്യൻഷിപ്പ് നേടിയ ഗോൾഡൻ സ്റ്റേറ്റ് വാര്യയേർസീന്റെ ഡ്രയ്മൊണ്ട് ഗ്രീൻ പറയുന്നു.' എല്ലാ NFL ലോക്കർ മുറികളിലും പ്രാർത്ഥന പതിവാണെന്ന്' മുൻ NFL കളിക്കാരൻ റിയാൻ റിഡിൽ പറയുന്നു. വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ കളിക്കാരും കൈകോർത്തു പിടിച്ച് പ്രാർത്ഥിക്കാറുണ്ട്. ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കാനുള്ള നല്ലൊരു മാർഗ്ഗമാണ് പ്രാർത്ഥനയെന്ന് അദ്ദേഹം പറഞ്ഞു. "തന്റെ ആത്മീയത ഇനി മുതൽ താൻ മറ്റു ടീമംഗങ്ങളിൽ നിന്നും മറച്ചുവയ്ക്കാനുദ്ദേശിക്കുന്നില്ലെന്ന്" ബോസ്റ്റൺ ബ്രൂയിൻസ് ടീമിലെ അദാം മക്യുഡ് പറയുകയുണ്ടായി. പരസ്യമായി പ്രാർത്ഥിക്കാൻ ദൃഡമായ വിശ്വാസം ആവശ്യമാണെന്ന് വാങ്കൂവർ കനക്സിലെ ഡാൻ ഹാംഹുൽസ് അഭിപ്രായപ്പെട്ടു. കത്തോലിക്കനായ മക് ക്യുഡ് ആരാധനയ്ക്കുള്ള ഒരു മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് പരുക്കേറ്റു കിടക്കേണ്ടി വന്ന അവസരത്തിൽ പ്രാർത്ഥനയാണ് തന്നെ താങ്ങി നിറുത്തിയത് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. #{red->n->n->എന്തുകൊണ്ട് പ്രാർത്ഥന?}# കളിക്കാർ വിവിധ കാര്യങ്ങൾക്കു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. ആരോഗ്യത്തിനു വേണ്ടി, മറ്റു ചിലർ പ്രചോദനത്തിനു വേണ്ടി, മറ്റുചിലർ തങ്ങളുടെ കുറവുകൾ പരിഹരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 5 അടി 11 ഇഞ്ച് ഉയരമുള്ള റസ്സൽ വിൽസനെ ഉയരകൂടുതൽ കൊണ്ട് കളിക്കളത്തിലുള്ളവർ എഴുതി തള്ളിയതാണ്. റസ്സൽ പറയുന്നതു കേൾക്കുക "ദൈവം എനിക്ക് ഉയരം തന്നുവെങ്കിൽ അതിന് ഒരു കാരണമുണ്ടാകും എന്ന് ഞാൻ വിശ്വസിച്ചു. ആ വിശ്വാസമാണ് എന്നെ ഉയരങ്ങളിൽ എത്തിച്ചത്." വലിയ സമ്പത്തും സമൂഹത്തില്‍ ഉന്നത പദവിയും ലഭിച്ച കളിക്കാർ ലക്ഷക്കണക്കിന് ജനങ്ങളുടെ മുന്നില്‍ നിന്നുകൊണ്ട് പരസ്യമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അത് നമ്മോട് ഒരു വലിയ സത്യം പ്രഘോഷിക്കുന്നു- പ്രാര്‍ത്ഥനയുടെ ശക്തി അവർന്നനീയമാണ്; ലോകത്തിലെ ഓരോ ചലനങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെ നാം പ്രാര്‍ത്ഥനയിലൂടെ കണ്ടുമുട്ടുന്നു. പ്രാര്‍ത്ഥന എന്നത് ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി മാത്രം നീക്കിവച്ചിരിക്കുന്ന ഒന്നല്ല; അത് എല്ലാ മനുഷ്യന്റെയും ജീവിതത്തിൽ ഊർജ്ജം പകരുന്ന ഒന്നാണ്. Originally posted on 3/8/2016
Image: /content_image/Mirror/Mirror-2016-05-12-00:26:24.jpg
Keywords:
Content: 1359
Category: 1
Sub Category:
Heading: രണ്ടു പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്: തീരുമാനത്തിനു മാർപാപ്പ അംഗീകാരം നല്‍കി
Content: വത്തിക്കാന്‍: ഈ ഭൂമിയിലെ ജീവിത കാലത്ത് ക്രിസ്തുവിന്റെ സാക്ഷിയായി ജീവിച്ച രണ്ടുപേരെ കൂടി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുവാനുള്ള തീരുമാനത്തിനു ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കി. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരമോന്നത സമതിയുടെ തലവന്‍ കര്‍ദിനാള്‍ അന്‍ജിലോ അമാട്ടോയുടെ റിപ്പോര്‍ട്ടിനു അംഗീകാരം ലഭിച്ചതോടെയാണിത്. വാഴ്ത്തപ്പെട്ട ലുഡോവിക്കോ പവോനി, സോളമന്‍ ലെക്ലിര്‍ക്ക് എന്നിവരാണു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനുള്ള യോഗ്യത നേടിയിരിക്കുന്നത്. വാഴ്ത്തപ്പെട്ട ലുഡോവിക്കോ പവോനി മേരി ഇമാക്യുലീന്‍ സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ വൈദികനാണ്. 1784 നവംബര്‍ 11-നാണ് അദ്ദേഹം ജനിച്ചത്. ആണ്‍കുട്ടികള്‍ക്കു തൊഴില്‍ പരമായ വിദ്യാഭ്യാസം ലഭ്യാമാക്കുന്നതിനുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണു ലുഡോവിക്കോ പവോനി തുടങ്ങിയത്. ക്രൈസ്തവ മൂല്യങ്ങള്‍ തൊഴില്‍ രംഗങ്ങളില്‍ പ്രകടിപ്പിക്കുന്ന യുവാക്കളെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സൃഷ്ടിക്കുവാന്‍ പവോനിക്കായി.1849 ഏപ്രില്‍ ഒന്നാം തീയതിയാണു വാഴ്ത്തപ്പെട്ട ലുഡോവിക്കോ പവോനി അന്തരിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു സോളമന്‍ ലെക്ലിര്‍ക്ക്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് മതപരമായ നിരോധനം പലയിടത്തും നേരിട്ടു. അന്നും സഭയുടെ പ്രബോധനങ്ങളും വിശ്വാസ കാഴ്ചപാടുകളും ജനങ്ങളിലേക്കു എത്തിക്കുവാന്‍ വാഴ്ത്തപ്പെട്ട സോളമന്‍ ലെക്ലിര്‍ക്ക് പരിശ്രമിച്ചു. 1792-ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി നടന്ന സെപ്റ്റംബര്‍ കൂട്ടക്കൊലയില്‍ 200 പേര്‍ക്കൊപ്പം വാഴ്ത്തപ്പെട്ട സോളമന്‍ ലെക്ലിര്‍ക്കും രക്തസാക്ഷിയായി. ദൈവദാസന്‍ റാഫേല്‍ മാനുവേല്‍ അല്‍മെന്‍സാ റിയാനോയുടെ ധീര പ്രവര്‍ത്തനങ്ങള്‍ക്കും സഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊളംബിയായില്‍ ആയിരുന്നു റാഫേല്‍ മാനുവേൽ ശുശ്രൂഷ ചെയ്തിരുന്നത്.
Image: /content_image/News/News-2016-05-11-06:47:50.jpg
Keywords: saint,pope,new,miracles
Content: 1360
Category: 18
Sub Category:
Heading: ഫാ. ജേക്കബ് എടക്കളത്തൂരിനു കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി.
Content: കുര്യച്ചിറ: സി‌എസ്‌ടി സഭാംഗവും രാജ്യസ്ഥാന്‍ മിഷനിലെ വൈദികനുമായിരിന്ന ഫാ.ജേക്കബ്ബ് എടക്കുളത്തൂരിന് യാത്രാമൊഴി. കഴിഞ്ഞ ദിവസം കുര്യചിറയിലെ സഹോദരിയെ കാണാനെത്തിയ വൈദികന്‍ രാവിലെ ഇടവകപള്ളിയിലേക്ക് ദിവ്യബലിയര്‍പ്പിക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ അച്ചനെ ഇടിച്ചു തെറിപ്പിക്കുകയായിരിന്നു. ഉടനെ തന്നെ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോട് കൂടി മരണം സംഭവിച്ചു. ജേക്കബച്ചന്റെ ഇടവകയായ എനമാക്കല്‍ ദേവാലയത്തില്‍ ഇന്ന്‍ ഉച്ചക്ക് 1.30 മുതല്‍ 2.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിന്നു. അവിടെ നടന്ന ദിവ്യബലിക്ക് ശേഷം പെരുംമ്പാവൂരില്‍ ക്രിസ്തു ജ്യോതി മിഷന്‍ ഭവനിലേക്ക് മൃതദേഹം കൊണ്ട് പോയിരിക്കുകയാണ്. നാളെ ഉച്ചകഴിഞ്ഞു 2 മണിക്ക് ആലുവ ലിറ്റില്‍ ഫ്ലവര്‍ സെമിനാരിയില്‍ മൃതസംസകാര ശുശ്രൂഷകള്‍ ആരംഭിക്കും. 1982 ല്‍ വൈദിക പട്ടം ലഭിച്ച ഫാ.ജേക്കബ്ബ് വര്‍ഷങ്ങളായി രാജ്യസ്ഥാന്‍ മിഷനില്‍ സേവനമനുഷ്ട്ടിക്കുകയായിരിന്നു. #{blue->n->n->നിത്യതയിലേക്ക് യാത്രയായ ജേക്കബച്ചന് പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലികള്‍}#
Image: /content_image/News/News-2016-05-11-07:49:52.jpg
Keywords:
Content: 1361
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: പന്ത്രണ്ടാം തീയതി
Content: "ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ 1:30). #{red->n->n->ദൈവതിരുമനസ്സിനോടുള്ള പരിശുദ്ധ കന്യകയുടെ വിധേയത്വം}# പരിശുദ്ധ കന്യക ദൈവത്തോട് കന്യാത്വം നേരത്തെ വാഗാദാനം ചെയ്തിട്ടുണ്ടായിരുന്നു. ദൈവദൂതന്‍ പരിശുദ്ധ കന്യകയെ സമീപിച്ചു കൊണ്ട് ദൈവികമായ ദൗത്യം അവളെ അറിയിച്ചു. "നന്മ നിറഞ്ഞവളെ, നിനക്കു സ്വസ്തി, സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളെ കര്‍ത്താവ് നിന്നോടുകൂടെ" എന്ന അഭിവാദനം കേട്ടപ്പോള്‍ പരിശുദ്ധ അമ്മ അസ്വസ്ഥയായി. കന്യകയായ തനിക്ക് എങ്ങനെ ഇത് സംഭവിക്കുമെന്ന് പരിശുദ്ധ അമ്മ ദൂതനോടു ചോദിച്ചു. ദൂതന്‍ ഉത്തരമായി പറഞ്ഞു: "പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ഇതിനാല്‍ നിന്നില്‍നിന്നു പിറക്കുന്നവന്‍ പരിശുദ്ധനാകുന്നു. അവന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടുകയും ചെയ്യും". മറിയം പറഞ്ഞു: "ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്കു പോലെ എന്നില്‍ സംഭവിക്കട്ടെ." മേരി എത്രമാത്രം ദൈവതിരുമനസ്സിനു വിധേയയായിരുന്നു എന്ന്‍ നമുക്ക് ഈ വാക്കുകളില്‍ നിന്ന്‍ മനസ്സിലാക്കാം. ലോകപരിത്രാതാവിനോടൊപ്പം അനേകം യാതനകള്‍ അനുഭവിക്കേണ്ടതായി വരുമെന്നറിഞ്ഞിട്ടും അങ്ങേ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറയുവാന്‍ അവള്‍ സന്നദ്ധയായി. ഈജിപ്തിലേക്കുള്ള പ്രവാസവും പ്രത്യാഗമനവും നസ്രസിലെ വിനീതമായ ജീവിതവും ദാരിദ്ര്യ ക്ലേശങ്ങളുമെല്ലാം അനുഭവിക്കാന്‍ അവള്‍ ഒരുക്കമായിരുന്നു. മിശിഹായുടെ പരസ്യ ജീവിതത്തിലും പീഡാസഹനത്തിലും കാല്‍വരിയിലും അവള്‍ "നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ" എന്ന വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടാകണം. ഒരിക്കല്‍ ഈശോ ജനക്കൂട്ടത്തോടു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടുത്തെ ദിവ്യജനനിയും സഹോദരിമാരും വന്നു, പുറത്തു നിന്നുകൊണ്ട് അവിടത്തോട് സംസാരിക്കുവാന്‍ താത്പര്യപ്പെട്ടു. "ഇതാ, നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തു നില്‍ക്കുന്നു. നിന്നോട് സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു." ഒരു മനുഷ്യന്‍ ചെന്ന്‍ ഈശോയോട് പറഞ്ഞു. യേശുവിന്റെ മറുപടി ഇപ്രകാരമായിരിന്നു, "ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടി കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും" (വി.മത്തായി 12:48-50). പരിശുദ്ധ കന്യകയുടെ മഹത്വത്തിനുള്ള യഥാര്‍ത്ഥമായ കാരണം അവളുടെ ദൈവതിരുമനസ്സിനോടുള്ള വിധേയത്വമാണെന്നു മിശിഹാ ഇവിടെ വ്യക്തമാക്കുന്നു. കൂടാതെ നാം ഓരോരുത്തരും ദൈവതിരുമനസ്സ് നിവര്‍ത്തിക്കുമ്പോള്‍ ഈശോയുമായി നമുക്ക് ഒരു നവ്യമായ ബന്ധം ഉളവാകുന്നു എന്നുള്ള വസ്തുതയും പ്രഖ്യാപിക്കുകയാണ്. "കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവനല്ല സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുന്നത് പ്രത്യുത സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഹിതം നിര്‍വഹിക്കുന്നവനാണ്" എന്ന്‍ ഗിരിപ്രഭാഷണത്തില്‍ അവിടുന്ന്‍ അരുളിച്ചെയ്യുന്നുണ്ടല്ലോ. ദൈവതിരുമനസ്സിനോടുള്ള വിധേയമാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം. മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും ജീവിതത്തില്‍ ഇത് വളരെ പ്രകടമായിരുന്നു. അനുദിന ജീവിതത്തില്‍ ഓരോ നിമിഷവും ദൈവദൂതന്‍ സമീപിച്ച് ദൈവഹിതം നമ്മെ അറിയിക്കുന്നുണ്ട്. ദൈവപ്രമാണങ്ങള്‍, തിരുസഭയുടെ കല്‍പനകള്‍, മേലധികാരികളുടെ നിര്‍ദ്ദേശങ്ങള്‍, ജീവിതച്ചുമതലകള്‍ എന്നിവയിലൂടെ നാം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നെങ്കില്‍ നമുക്കു ഉത്തമമായി ദൈവ സേവനവും സഹോദര സേവനവും നിര്‍വഹിക്കുവാന്‍ കഴിയും. #{red->n->n->സംഭവം}# ജോണ്‍ ഹോക്സന്‍ഹാം എന്ന പണ്ഡിതന്‍ ലൂര്‍ദ്ദിലെ അരുവിയിലെ ദിവ്യജലം വഴിയായി നടക്കുന്ന രോഗശമനങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്. "ഇതെഴുതുന്ന ഞാന്‍ ഒരു പ്രൊട്ടസ്റ്റന്‍റ് മതവിഭാഗമായ ഫ്രീ ചര്‍ച്ചുകാരനാണ്. റോമന്‍ കത്തോലിക്കരായി എനിക്ക് അനേകം മിത്രങ്ങള്‍ ഉണ്ടെങ്കിലും അവരില്‍ പലരും അവരവരുടെ മതം വിശ്വസ്തതയോടു കൂടി അനുഷ്ഠിക്കുന്നുണ്ടെന്ന ആത്മനിന്ദാബോധത്തോടു കൂടി ജീവിക്കുന്നു. കത്തോലിക്കാ സഭയോടു എനിക്ക് യാതൊരു പ്രതിപത്തിയുമില്ല. ലൂര്‍ദ്ദിലെ ഈ അത്ഭുതങ്ങള്‍ സംബന്ധിച്ച് ഞാന്‍ യഥാര്‍ത്ഥമായി അറിഞ്ഞില്ല എന്നതു തന്നെ". "എന്നാല്‍ എന്‍റെ സ്വന്തം കണ്ണുകള്‍ കൊണ്ട് അവയെല്ലാം കാണുകയും ഹൃദയത്തിന് ബോധ്യപ്പെടുകയും ചെയ്തു കഴിഞ്ഞതിനോടു കൂടി ഈ സത്യത്തെ അംഗീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നിരിക്കുന്നു. ലൂര്‍ദ്ദിലെ രോഗശമനങ്ങള്‍ക്ക് വലിയ സര്‍ജന്‍മാരും ഭിഷഗ്വരന്‍മാറും സാക്ഷ്യം നല്‍കിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലൂര്‍ദ്ദില്‍ ദൈവത്തിന്‍റെ അത്ഭുതകരമായ ആവിഷ്ക്കരണം നടക്കുന്നുണ്ട്". (Jonh Oxenham, The wonder of Lourdes). #{red->n->n->പ്രാര്‍ത്ഥന}# ദിവ്യജനനി, അങ്ങ് ദൈവതിരുമനസ്സിനോട്‌ പരിപൂര്‍ണ്ണ വിധേയമായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അതു മാത്രമായിരുന്നു അവിടുത്തെ ജീവിതനിയമം. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിനു സമീപം നില്‍ക്കുമ്പോഴും അതിനുശേഷവും അവിടുന്ന്‍ സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ്. അവിടുത്തെ മഹത്വത്തിന് നിദാനമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളും ദൈവതിരുമനസ്സിനു പരിപൂര്‍ണ്ണമായി വിധേയരായി ജീവിക്കാനുള്ള അനുഗ്രഹം നല്‍കണമേ. ജീവിത ക്ലേശങ്ങളിലും പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ച് ഉയരുമ്പോഴും രോഗങ്ങളും യാതനകളും അനുഭവപ്പെടുമ്പോഴും ദൈവതിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശനമരുളുവാന്‍ അങ്ങു സഹായിക്കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# ദൈവതിരുമനസ്സിനു സ്വയം അര്‍പ്പിച്ച ദൈവമാതാവേ, ദൈവതിരുമനസ് അനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.‍ {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-05-11-10:26:21.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം
Content: 1362
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തു നിന്ന്‍ നല്‍കപ്പെടുന്ന അറിവ്.
Content: “ഹൃദയ നൈര്‍മല്ല്യത്തെ സ്നേഹിക്കുകയും മധുരമായി സംസാരിക്കുകയും ചെയ്യുന്നവന്‍ രാജാവിന്റെ മിത്രമാകും” (സുഭാഷിതങ്ങള്‍ 22:11). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-12}# ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ച് മനസ്സിലാകുവനുള്ള മനുഷ്യ മനസ്സിന്റെ കഴിവ് പരിമിതമാണ്. അതിനാൽ തന്നെ ഈ ഭൂമിയിലെ ജീവിത കാലത്ത് നാം എത്ര തന്നെ പഠിച്ചാലും അത് ഒരിക്കലും പൂർണ്ണമാകുന്നില്ല. “ദൈവത്തിന്റെ അസാമാന്യമായ ശുദ്ധിയെക്കുറിച്ചുള്ള ബോധപൂര്‍വമായ ഒരറിവ് ശുദ്ധീകരണസ്ഥലത്ത് നല്‍കപ്പെടുന്നു. ദൈവീക ശുദ്ധിക്ക് അറിവുള്ളത് പോലെ ഓരോ ആത്മാവും ഇതിനെകുറിച്ചറിയുവാന്‍ സ്വയം പഠിക്കുന്നു” (വിശുദ്ധ ജെര്‍ട്രൂഡ്‌). #{red->n->n->വിചിന്തനം:}# വിശുദ്ധ ജെര്‍ട്രൂഡിനൊപ്പം പ്രാര്‍ത്ഥിക്കുക: “ഓ, എന്റെ ദൈവമേ, നിന്റെ നിത്യമായ ശുദ്ധിയുമായി ബന്ധപ്പെടുവാന്‍ എന്റെ ആത്മാവിനെ അനുവദിക്കുക.” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-11-13:33:49.jpg
Keywords: വിശുദ്ധി
Content: 1363
Category: 1
Sub Category:
Heading: നീ നിന്റെ സഹോദരന്റെ കാവല്‍ക്കാരന്‍: ദയാവധം കരുതികൂട്ടിയുള്ള കൊലപാതകം തന്നെ
Content: കോട്ടയം: ജീവന്റെ ഉടയവനും ദാതാവും സംരക്ഷകനും പരിപാലകനും ദൈവമാണ്. ഇക്കാരണത്താല്‍ തന്നെ നിയമവിധേയമായോ അല്ലാതെയോ ആരുടെയും ജീവന്‍ എടുക്കുവാന്‍ മനുഷ്യന് അവകാശമില്ല. പലകാരണങ്ങളാലും സൃഷ്ടിയുടെ ആരംഭം മുതല്‍ തന്നെ മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തിയിരുന്നതായി നമുക്കു വിശുദ്ധ ഗ്രന്ഥത്തില്‍ കാണാം. ഹാബേലിനെ സ്വന്തം സഹോദരന്‍ കയീന്‍ കൊലപ്പെടുത്തുന്നു. ദൈവം ഹാബേലിന്റെ ബലി സന്തോഷപൂര്‍വ്വം സ്വീകരിച്ചുവെന്ന കാരണത്താലാണിത്. അവിടെ തുടങ്ങുന്നു മനുഷ്യന്‍ മനുഷ്യന്റെ ജീവനെ നശിപ്പിക്കുന്ന ചരിത്രം. പുതിയ കാലത്തിലും കൊലപാതകങ്ങള്‍ പലവിധത്തിലും തുടരുന്നു. മോഷ്ടിക്കുവാന്‍ വേണ്ടിയും, മാനഭംഗത്തിനു വേണ്ടിയും, തര്‍ക്കങ്ങളില്‍ ദേഷ്യം തീര്‍ക്കുവാനായും, രാഷ്ട്രീയ കളികളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാനാന്‍, തുടങ്ങി കൊലപാതകത്തിന്റെ കാരണങ്ങളുടെ പട്ടിക അവസാനമില്ലാതെ നീളുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതു ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. ഉദാഹരണത്തിന് ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയെന്നു കരുതുക. കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. പകരം സംസ്ഥാന സര്‍ക്കാരാണു കേസ് ഫയല്‍ ചെയ്യുന്നത്. സ്റ്റേറ്റിന്റെ പരാതി തങ്ങളുടെ ഒരു പൗരന്റെ ജീവിക്കുവാനുള്ള അവകാശത്തെ മറ്റൊരാള്‍ കവര്‍ന്നെടുത്തുവെന്നതാണ്. എന്നാല്‍ പുതിയ നിയമനിര്‍മാണം നടപ്പിലായാല്‍ വേലി തന്നെ വിളവു തിന്നുന്ന അസ്ഥയാണ്. ദയാവധം അനുവദിക്കുവാനുള്ള ശുപാര്‍ശകളാണു സംസ്ഥാനങ്ങളോടു നിര്‍ദേശിക്കുവാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ദയാവധം അനുവദിക്കുകയെന്ന ആവശ്യം ഭാരതത്തില്‍ ഉയര്‍ന്നു കേള്‍ക്കുവാന്‍ തുടങ്ങിയത് ബലാല്‍സംഘത്തിനിരയായി കോമാ സ്‌റ്റേജിലേക്കു മാറിയ അരുണ ഷാന്‍ബാഗിന്റെ ദുരന്തമാണ്. 42 വര്‍ഷം അരുണ കട്ടിലില്‍ തന്നെ കിടന്നു. പരസഹായമില്ലാതെ ഒരു പ്രവര്‍ത്തിയും ചെയ്യുവാന്‍ അരുണയ്ക്കു സാധിച്ചിരുന്നില്ല. അരുണ ഇനി ജീവിതത്തിലേക്കു മടങ്ങിവരില്ലെന്നും അതിനാല്‍ തന്നെ മരുന്നുകള്‍ കുത്തിവച്ച് അരുണയെ കൊലപ്പെടുത്തണമെന്നും മാധ്യമപ്രവര്‍ത്തകയും അരുണയുടെ കഥ ലോകത്തോടു പറഞ്ഞ പിങ്കി വിരാനി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിങ്കിയുടെ ഹര്‍ജി കോടതി തള്ളി. ഉത്തരവില്‍ ഭാരതത്തിന്റെ പരമ്മോന്നത നീതിപീഠം പറയുന്ന വിധിന്യായത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. "അരുണയ്ക്കു മരിക്കണമെന്ന താല്‍പര്യം ഉണ്ടോയെന്നറിയുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അരുണയെ 42 വര്‍ഷത്തോളമായി പരിചരിക്കുന്ന അവരുടെ തന്നെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ നഴ്‌സുമാര്‍ക്ക് ഇത്തരത്തില്‍ ഒരാവശ്യമില്ല. അരുണയെ പരിചരിക്കുവാന്‍ അവര്‍ക്കു സന്തോഷമേ ഉള്ളു. അരുണയെ ദയാവധത്തിനു വിധിച്ചാല്‍ അവരുടെ സേവനങ്ങള്‍ക്ക് എന്തു വില". സുപ്രീം കോടതി ചോദിക്കുന്നു. കോടതിയുടെ വാക്കുകള്‍ അരുണയെ സ്‌നേഹിക്കുകയും അരനൂറ്റാണ്ടോളം സേവിക്കുകയും പരിചരിക്കുകയും ചെയ്ത നഴ്‌സുമാര്‍ ആഹ്ലാദത്തോടെയാണു കൊണ്ടാടിയത്. 2015 മേയ് മാസമാണു അരുണ ഷാന്‍ബാഗ് അന്തരിച്ചത്. വായനക്കാരാ ശ്രദ്ധിക്കൂ...2011-ല്‍ കോടതി ദയാവധത്തിന് അരുണയെ വിധിച്ചിരുന്നുവെങ്കില്‍ ദൈവം അരുണയ്ക്കു വീണ്ടും ഭൂമിയില്‍ ജീവിക്കുവാന്‍ നല്‍കിയ നാലു വര്‍ഷങ്ങള്‍ക്ക് ആരാണ് ഉത്തരം പറയേണ്ടത്?. ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നതിനെയല്ലേ കൊലപാതകം എന്നു പറയുന്നത്. അങ്ങനെയെങ്കില്‍ ദയാവധം എന്താണ്?. ദയാവധം നിയമവിധേയമാക്കുവാന്‍ തല്‍പര്യപ്പെടുന്ന സര്‍ക്കാരുകളാണു മുമ്പു ഭ്രൂണഹത്യക്കും അനുമതി നല്‍കിയതെന്ന കാര്യവും ഓര്‍ക്കണം. അമ്മയുടെ ജീവനു ഭീഷണിയുണ്ടാകുമെന്ന സാഹചര്യത്തില്‍ മാത്രം അനുവദിച്ചു നല്‍കിയിരിക്കുന്ന ഭ്രൂണഹത്യ ഇപ്പോള്‍ ആരുടെ ജീവനാണു ഭീഷണിയായിരിക്കുന്നത്. ഭൂമിയില്‍ ജനിക്കേണ്ടിയിരുന്ന കോടാനുകോടി പെണ്‍കുഞ്ഞുങ്ങള്‍ ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ കശക്കിയെറിയപ്പെട്ടു. ആണ്‍കുഞ്ഞുങ്ങളുടെയും സ്ഥിതിയും മറിച്ചല്ല. ഇപ്പോള്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ 'ബേഠി ബച്ചാവോ ബേഠി പഠവോ' എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാരിനു തന്നെ ഇറങ്ങേണ്ടി വന്നിരിക്കുന്നു. പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കുവാന്‍. ദയാവധം നിയമവിധേയമാകുന്നതോടെ മരണശേഷം ലഭിക്കേണ്ട സ്വത്തുകള്‍ക്കു വേണ്ടി മുന്‍കുട്ടി പലരും പലരേയും കൊലപ്പെടുത്തും. കാരണം നിയമ പിന്തുണയുണ്ടല്ലോ ഇതിനെല്ലാം. കന്നുകാലികളെ വധിക്കുവാന്‍ നിയമം അനുവദിക്കാത്ത പല സംസ്ഥാനങ്ങളും ഇന്നു ഭാരതത്തിലുണ്ട്. രോഗം വന്ന കന്നുകാലികള്‍ വഴിയില്‍ തനിയെ ചത്തുവീഴും. ആരും അതിന്റെ കഴുത്തില്‍ കത്തിവയ്ക്കില്ല. എന്തേ മനുഷ്യജീവനു മൃഗത്തേക്കാളും വിലയില്ലാതെ പോയി. ആരുടെ താല്‍പര്യങ്ങളാണു ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. ഇനി രക്ഷപെടുകയില്ല...ഇങ്ങനെ കിടക്കും...വര്‍ഷങ്ങളോളം...ഇതാണ് മരണവിധിക്കുള്ള മൂന്നു വാചകങ്ങള്‍...ബൈബിളിലേക്കു വീണ്ടും കടന്നു വരാം...ബെഥാന്യയിലേക്കു നമുക്കു നടന്നു പോകാം...യേശു സ്‌നേഹിച്ചിരുന്ന മാര്‍ത്തയുടേയും മറിയയുടേയും ലാസറിന്റെയും ഭവനത്തിന്റെ പരിസരങ്ങളില്‍ ചെന്നു നില്‍ക്കാം...മരിച്ച ലാസര്‍ ഉയര്‍ക്കുമെന്നു ആരാണു വിശ്വസിച്ചിരുന്നത്. ലാസറേ ഇറങ്ങിവരിക എന്ന ക്രിസ്തു ശബ്ദം കേട്ടപ്പോള്‍ തന്നെ ലാസര്‍ മരണത്തില്‍ നിന്നും ഉണര്‍ന്നു. കേരളത്തില്‍ തന്നെ എത്രയോ ധ്യാന മന്ദിരങ്ങളില്‍ വര്‍ഷങ്ങളോളം കിടപ്പു രോഗികളായവര്‍ക്കു ദൈവം സൗഖ്യം നല്‍കുന്നുവെന്ന കാര്യം വിസ്മരിക്കരുത്. വിലമതിക്കുവാനാകാത്ത ജീവന്റെ സംരക്ഷകരും പരിചാരകരുമായി നമുക്കും മാറാം. നാം നമ്മുടെ സഹോദരങ്ങളുടെ കാവല്‍ക്കാരാണ്.
Image: /content_image/News/News-2016-05-11-23:06:01.jpg
Keywords: mercy,killing,bible,against bible,government,policies
Content: 1364
Category: 1
Sub Category:
Heading: ദൈവത്തിന്റെ മക്കള്‍ എന്ന നമ്മുടെ അവകാശത്തെ ആര്‍ക്കും എടുത്തു മാറ്റുവാന്‍ സാധിക്കില്ല: ഫ്രാന്‍സിസ് മാർപാപ്പ
Content: വത്തിക്കാന്‍: ദൈവത്തിന്റെ മക്കള്‍ എന്ന നമ്മുടെ അവകാശത്തെ ആര്‍ക്കും എടുത്തു മാറ്റുവാന്‍ സാധിക്കില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവപിതാവ് നമുക്കു നല്‍കിയിരിക്കുന്ന ഏറ്റവും വലിയ കൃപയാണിതെന്നും പാപ്പ പറഞ്ഞു. ബൈബിളിലെ ധൂര്‍ത്തപുത്രന്റെ ഉപമ വിശദീകരിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് ഇക്കാര്യം പറഞ്ഞത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ ചത്വരത്തില്‍ പതിനായിരങ്ങളാണു പിതാവിന്റെ സന്ദേശം കേള്‍ക്കുവാന്‍ ഒത്തുകൂടിയത്. "ദൈവത്തിന്റെ മക്കളാണു മനുഷ്യരായ നാം ഒരോരുത്തരും. ഈ വലിയ പദവിയില്‍ നിന്നും നമ്മേ നീക്കി കളയുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. സാത്തുനു പോലും. ദൈവപിതാവിന്റെ ഹൃദയത്തിനുള്ളിലെ ഏറ്റവും സ്‌നേഹകരമായ കൃപയാണു മക്കള്‍ എന്ന അവകാശത്തിലൂടെ നമുക്കു ലഭിച്ചിരിക്കുന്നത്". പരിശുദ്ധ പിതാവ് പറഞ്ഞു. ധൂര്‍ത്തപുത്രന്റെ ഉപമയുടെ അടിസ്ഥാനത്തില്‍ ഈ കാലഘട്ടത്തില്‍ നാം ഒരോരുത്തരുടെയും സ്ഥാനം എവിടെയാണെന്നും പരിശുദ്ധ പിതാവ് ലളിതമായി വ്യാഖ്യാനിച്ചു. ധൂര്‍ത്തപുത്രന്റെ ഉപമയിലെ സ്‌നേഹവാനായ പിതാവിനെ പോലെ ഒരോ മാതാപിതാക്കളും മാറണമെന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "നമ്മുടെ മക്കള്‍ പലപ്പോഴും തെറ്റായ വഴികളിലൂടെയും ജീവിതമാര്‍ഗങ്ങളിലൂടെയും സഞ്ചരിക്കും. അപ്പോള്‍ അവരെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്നവരായല്ല നാം തീരേണ്ടത്. സ്‌നേഹമുള്ള പിതാവിന്റെ ഹൃദയത്തോടെ അവരുടെ മടങ്ങിവരവിനായി പ്രാര്‍ത്ഥനാ പൂര്‍വ്വം നാം കാത്തിരിക്കണം". പിതാവ് പറഞ്ഞു. ഭാവിയെകുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത കുറ്റവാളികളേയും തടവറയില്‍ പാര്‍ക്കുന്നവരേയും സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കുവാന്‍ വൈദികര്‍ക്കും സഭയിലെ മറ്റു നേതാക്കന്‍മാര്‍ക്കും കഴിയണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. "തങ്ങള്‍ തെറ്റുചെയ്തു ധൂര്‍ത്തപുത്രനെ പോലെയായെന്ന തോന്നല്‍ പലര്‍ക്കുമുണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ തെറ്റിയ ധൂര്‍ത്തപുത്രന്‍മാര്‍ തങ്ങളുടെ കുറവുകള്‍ ഓര്‍ക്കാതെ തന്നെ ആഴമായി സ്‌നേഹിക്കുന്ന ഒരു പിതാവുണ്ടെന്ന ബോധ്യം വേണം". പിതാവ് കൂട്ടിച്ചേര്‍ത്തു. ധൂര്‍ത്തപുത്രന്റെ കഥയിലെ ജ്യേഷ്ഠന്റെ കാര്യവും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചു. അവന്‍ എപ്പോഴും പിതാവിന്റെ അടുത്തായിരുന്നു. എന്നാല്‍ പിതാവിന്റെ സ്‌നേഹം ശരിയായി മനസിലാക്കുവാന്‍ മൂത്തപുത്രനു കഴിഞ്ഞില്ല. വഴിതെറ്റിയ സഹോദരന്‍ തിരികെ വരുമ്പോള്‍ സന്തോഷിക്കുന്ന പിതാവിന്റെ മനസിനെ അവന്‍ മനസിലാക്കുന്നില്ല. പകരം അതില്‍ നീരസപ്പെടുകയാണ്. നമ്മളും പലപ്പോഴും ഇതുപോലെയാണ്. നാം എപ്പോഴും ദൈവത്തിന്റെ കൂടെയാണുള്ളത്. എന്നാല്‍ ദൈവത്തിന്റെ ഹൃദയത്തിന്റെ ആഴമായ സ്‌നേഹത്തെ ശരിയായി നാം മനസിലാക്കുന്നില്ല. ഈ അവസ്ഥയ്ക്കു മാറ്റം വരണമെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. കരുണയുടെ ഈ വര്‍ഷം സഹോദര്യബന്ധങ്ങള്‍ ശക്തമായി നിലനിര്‍ത്തുവാന്‍ നമുക്കു ശ്രമിക്കാം എന്നു പറഞ്ഞാണു പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-05-12-03:03:56.jpg
Keywords: pope,francis,son,love,gods love
Content: 1365
Category: 4
Sub Category:
Heading: 'നീ നിന്റെ സഹോദരന്റെ കാവല്‍ക്കാരന്‍': ദയാവധം കരുതികൂട്ടിയുള്ള കൊലപാതകം തന്നെ
Content: ജീവന്റെ ഉടയവനും ദാതാവും സംരക്ഷകനും പരിപാലകനും ദൈവമാണ്. ഇക്കാരണത്താല്‍ തന്നെ നിയമവിധേയമായോ അല്ലാതെയോ ആരുടെയും ജീവന്‍ എടുക്കുവാന്‍ മനുഷ്യന് അവകാശമില്ല. പലകാരണങ്ങളാലും സൃഷ്ടിയുടെ ആരംഭം മുതല്‍ തന്നെ മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തിയിരുന്നതായി നമുക്കു വിശുദ്ധ ഗ്രന്ഥത്തില്‍ കാണാം. ആബേലിനെ സ്വന്തം സഹോദരന്‍ കായേന്‍ കൊലപ്പെടുത്തുന്നു. ദൈവം ആബേലിന്റെ ബലി സന്തോഷപൂര്‍വ്വം സ്വീകരിച്ചുവെന്ന കാരണത്താലാണിത്. അവിടെ തുടങ്ങുന്നു മനുഷ്യന്‍ മനുഷ്യന്റെ ജീവനെ നശിപ്പിക്കുന്ന ചരിത്രം. പുതിയ കാലത്തിലും കൊലപാതകങ്ങള്‍ പലവിധത്തിലും തുടരുന്നു. മോഷ്ടിക്കുവാന്‍ വേണ്ടിയും, മാനഭംഗത്തിനു വേണ്ടിയും, തര്‍ക്കങ്ങളില്‍ ദേഷ്യം തീര്‍ക്കുവാനായും, രാഷ്ട്രീയ കളികളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാനാന്‍, തുടങ്ങി കൊലപാതകത്തിന്റെ കാരണങ്ങളുടെ പട്ടിക അവസാനമില്ലാതെ നീളുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതു ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. ഉദാഹരണത്തിന് ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയെന്നു കരുതുക. കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. പകരം സംസ്ഥാന സര്‍ക്കാരാണു കേസ് ഫയല്‍ ചെയ്യുന്നത്. സ്റ്റേറ്റിന്റെ പരാതി തങ്ങളുടെ ഒരു പൗരന്റെ ജീവിക്കുവാനുള്ള അവകാശത്തെ മറ്റൊരാള്‍ കവര്‍ന്നെടുത്തുവെന്നതാണ്. എന്നാല്‍ പുതിയ നിയമനിര്‍മാണം നടപ്പിലായാല്‍ വേലി തന്നെ വിളവു തിന്നുന്ന അസ്ഥയാണ്. ദയാവധം അനുവദിക്കുവാനുള്ള ശുപാര്‍ശകളാണു സംസ്ഥാനങ്ങളോടു നിര്‍ദേശിക്കുവാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ദയാവധം അനുവദിക്കുകയെന്ന ആവശ്യം ഭാരതത്തില്‍ ഉയര്‍ന്നു കേള്‍ക്കുവാന്‍ തുടങ്ങിയത് ബലാല്‍സംഘത്തിനിരയായി കോമാ സ്‌റ്റേജിലേക്കു മാറിയ അരുണ ഷാന്‍ബാഗിന്റെ ദുരന്തമാണ്. 42 വര്‍ഷം അരുണ കട്ടിലില്‍ തന്നെ കിടന്നു. പരസഹായമില്ലാതെ ഒരു പ്രവര്‍ത്തിയും ചെയ്യുവാന്‍ അരുണയ്ക്കു സാധിച്ചിരുന്നില്ല. അരുണ ഇനി ജീവിതത്തിലേക്കു മടങ്ങിവരില്ലെന്നും അതിനാല്‍ തന്നെ മരുന്നുകള്‍ കുത്തിവച്ച് അരുണയെ കൊലപ്പെടുത്തണമെന്നും മാധ്യമപ്രവര്‍ത്തകയും അരുണയുടെ കഥ ലോകത്തോടു പറഞ്ഞ പിങ്കി വിരാനി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിങ്കിയുടെ ഹര്‍ജി കോടതി തള്ളി. ഉത്തരവില്‍ ഭാരതത്തിന്റെ പരമ്മോന്നത നീതിപീഠം പറയുന്ന വിധിന്യായത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്. "അരുണയ്ക്കു മരിക്കണമെന്ന താല്‍പര്യം ഉണ്ടോയെന്നറിയുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അരുണയെ 42 വര്‍ഷത്തോളമായി പരിചരിക്കുന്ന അവരുടെ തന്നെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ നഴ്‌സുമാര്‍ക്ക് ഇത്തരത്തില്‍ ഒരാവശ്യമില്ല. അരുണയെ പരിചരിക്കുവാന്‍ അവര്‍ക്കു സന്തോഷമേ ഉള്ളു. അരുണയെ ദയാവധത്തിനു വിധിച്ചാല്‍ അവരുടെ സേവനങ്ങള്‍ക്ക് എന്തു വില". സുപ്രീം കോടതി ചോദിക്കുന്നു. കോടതിയുടെ വാക്കുകള്‍ അരുണയെ സ്‌നേഹിക്കുകയും അരനൂറ്റാണ്ടോളം സേവിക്കുകയും പരിചരിക്കുകയും ചെയ്ത നഴ്‌സുമാര്‍ ആഹ്ലാദത്തോടെയാണു കൊണ്ടാടിയത്. 2015 മേയ് മാസമാണു അരുണ ഷാന്‍ബാഗ് അന്തരിച്ചത്. വായനക്കാരാ ശ്രദ്ധിക്കൂ...2011-ല്‍ കോടതി ദയാവധത്തിന് അരുണയെ വിധിച്ചിരുന്നുവെങ്കില്‍ ദൈവം അരുണയ്ക്കു വീണ്ടും ഭൂമിയില്‍ ജീവിക്കുവാന്‍ നല്‍കിയ നാലു വര്‍ഷങ്ങള്‍ക്ക് ആരാണ് ഉത്തരം പറയേണ്ടത്?. ജീവിക്കുവാനുള്ള അവകാശത്തെ നിഷേധിക്കുന്നതിനെയല്ലേ കൊലപാതകം എന്നു പറയുന്നത്. അങ്ങനെയെങ്കില്‍ ദയാവധം എന്താണ്?. ദയാവധം നിയമവിധേയമാക്കുവാന്‍ തല്‍പര്യപ്പെടുന്ന സര്‍ക്കാരുകളാണു മുമ്പു ഭ്രൂണഹത്യക്കും അനുമതി നല്‍കിയതെന്ന കാര്യവും ഓര്‍ക്കണം. അമ്മയുടെ ജീവനു ഭീഷണിയുണ്ടാകുമെന്ന സാഹചര്യത്തില്‍ മാത്രം അനുവദിച്ചു നല്‍കിയിരിക്കുന്ന ഭ്രൂണഹത്യ ഇപ്പോള്‍ ആരുടെ ജീവനാണു ഭീഷണിയായിരിക്കുന്നത്. ഭൂമിയില്‍ ജനിക്കേണ്ടിയിരുന്ന കോടാനുകോടി പെണ്‍കുഞ്ഞുങ്ങള്‍ ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ കശക്കിയെറിയപ്പെട്ടു. ആണ്‍കുഞ്ഞുങ്ങളുടെയും സ്ഥിതിയും മറിച്ചല്ല. ഇപ്പോള്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ 'ബേഠി ബച്ചാവോ ബേഠി പഠവോ' എന്ന മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാരിനു തന്നെ ഇറങ്ങേണ്ടി വന്നിരിക്കുന്നു. പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കുവാന്‍. ദയാവധം നിയമവിധേയമാകുന്നതോടെ മരണശേഷം ലഭിക്കേണ്ട സ്വത്തുകള്‍ക്കു വേണ്ടി മുന്‍കുട്ടി പലരും പലരേയും കൊലപ്പെടുത്തും. കാരണം നിയമ പിന്തുണയുണ്ടല്ലോ ഇതിനെല്ലാം. കന്നുകാലികളെ വധിക്കുവാന്‍ നിയമം അനുവദിക്കാത്ത പല സംസ്ഥാനങ്ങളും ഇന്നു ഭാരതത്തിലുണ്ട്. രോഗം വന്ന കന്നുകാലികള്‍ വഴിയില്‍ തനിയെ ചത്തുവീഴും. ആരും അതിന്റെ കഴുത്തില്‍ കത്തിവയ്ക്കില്ല. എന്തേ മനുഷ്യജീവനു മൃഗത്തേക്കാളും വിലയില്ലാതെ പോയി. ആരുടെ താല്‍പര്യങ്ങളാണു ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. "ഇനി രക്ഷപെടുകയില്ല...ഇങ്ങനെ കിടക്കും...വര്‍ഷങ്ങളോളം" ഇതാണ് മരണവിധിക്കുള്ള മൂന്നു വാചകങ്ങള്‍. ബൈബിളിലേക്കു വീണ്ടും കടന്നു വരാം. ബഥാനിയയിലേക്കു നമുക്കു നടന്നു പോകാം...യേശു സ്‌നേഹിച്ചിരുന്ന മര്‍ത്തയുടേയും മറിയത്തിന്റെയും ലാസറിന്റെയും ഭവനത്തിന്റെ പരിസരങ്ങളില്‍ ചെന്നു നില്‍ക്കാം. മരിച്ച ലാസര്‍ ഉയര്‍ക്കുമെന്നു ആരാണു വിശ്വസിച്ചിരുന്നത്. ലാസറേ ഇറങ്ങിവരിക എന്ന ക്രിസ്തു ശബ്ദം കേട്ടപ്പോള്‍ തന്നെ ലാസര്‍ മരണത്തില്‍ നിന്നും ഉണര്‍ന്നു. കേരളത്തില്‍ തന്നെ എത്രയോ ധ്യാന മന്ദിരങ്ങളില്‍ വര്‍ഷങ്ങളോളം കിടപ്പു രോഗികളായവര്‍ക്കു ദൈവം സൗഖ്യം നല്‍കുന്നുവെന്ന കാര്യം നാം വിസ്മരിക്കരുത്. വിലമതിക്കുവാനാകാത്ത ജീവന്റെ സംരക്ഷകരും പരിചാരകരുമായി നമുക്കും മാറാം. നാം നമ്മുടെ സഹോദരങ്ങളുടെ കാവല്‍ക്കാരാണെന്ന കാര്യം നാം വിസ്മരിക്കരുത്.
Image: /content_image/Mirror/Mirror-2016-05-12-02:50:29.jpg
Keywords: