Content | കുര്യച്ചിറ: സിഎസ്‌ടി സഭാംഗവും രാജ്യസ്ഥാന്‍ മിഷനിലെ വൈദികനുമായിരിന്ന ഫാ.ജേക്കബ്ബ് എടക്കുളത്തൂരിന് യാത്രാമൊഴി. കഴിഞ്ഞ ദിവസം കുര്യചിറയിലെ സഹോദരിയെ കാണാനെത്തിയ വൈദികന്‍ രാവിലെ ഇടവകപള്ളിയിലേക്ക് ദിവ്യബലിയര്‍പ്പിക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ അച്ചനെ ഇടിച്ചു തെറിപ്പിക്കുകയായിരിന്നു. ഉടനെ തന്നെ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോട് കൂടി മരണം സംഭവിച്ചു.
ജേക്കബച്ചന്റെ ഇടവകയായ എനമാക്കല്‍ ദേവാലയത്തില്‍ ഇന്ന്‍ ഉച്ചക്ക് 1.30 മുതല്‍ 2.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിന്നു. അവിടെ നടന്ന ദിവ്യബലിക്ക് ശേഷം പെരുംമ്പാവൂരില്‍ ക്രിസ്തു ജ്യോതി മിഷന്‍ ഭവനിലേക്ക് മൃതദേഹം കൊണ്ട് പോയിരിക്കുകയാണ്. നാളെ ഉച്ചകഴിഞ്ഞു 2 മണിക്ക് ആലുവ ലിറ്റില്‍ ഫ്ലവര്‍ സെമിനാരിയില്‍ മൃതസംസകാര ശുശ്രൂഷകള്‍ ആരംഭിക്കും. 1982 ല്‍ വൈദിക പട്ടം ലഭിച്ച ഫാ.ജേക്കബ്ബ് വര്‍ഷങ്ങളായി രാജ്യസ്ഥാന്‍ മിഷനില്‍ സേവനമനുഷ്ട്ടിക്കുകയായിരിന്നു.
#{blue->n->n->നിത്യതയിലേക്ക് യാത്രയായ ജേക്കബച്ചന് പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലികള്‍}# |