category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayThursday
Headingപ്രാർത്ഥന നൽകുന്ന വിജയം
Contentഇന്ന്‍ ലോകത്തില്‍ നിരവധി കായിക മത്സരങ്ങള്‍ നടക്കുന്നുണ്ട്. മിക്ക കായികമത്സരങ്ങളിലും പ്രാര്‍ത്ഥനാനിരതരാകുന്ന അനേകം കളിക്കാരെ നാം കാണാറുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ ലെസ്റ്റർ ടീമിന്റെ അത്ഭുതപ്പെടുത്തുന്ന വിജയത്തിനു കാരണം പ്രാർത്ഥനയുടെ ശക്തിയാണെന്ന് പലരും വിശ്വസിക്കുന്നു. കളിയിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥാനം മിക്ക കളിക്കാർക്കും അറിവുള്ളതാണ്. കളിയിൽ പ്രാർത്ഥനയ്ക്കുള്ള സ്ഥാനം സംശയിക്കുന്നവർ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലെസ്റ്റർ ടീമിന്റെ അനുഭവം എന്താണെന്ന് അറിയണം. കഴിഞ്ഞ 130 വർഷങ്ങൾക്കിടയിൽ വെറും ശരാശരി പ്രകടനം മാത്രം കാഴ്ച്ചവെച്ചിട്ടുള്ള ലെസ്റ്റർ സിറ്റി ടീം അത്ഭുതകരമായ വിധത്തിൽ മൽസരം വിജയിച്ചു. ഈ മത്സരം വിജയിക്കാൻ ആ ക്ലബ്ബിനുള്ള സാധ്യത 5000-ത്തിൽ ഒന്നാണെന്ന് കണക്കു കൂട്ടിയിരുന്നു. 'ലെയ്സെസ്റ്റർ സിറ്റി ടീം' മത്സരം ജയിക്കണമെങ്കിൽ അത്ഭുതം നടക്കണം എന്ന് പലരും പറഞ്ഞു. അത്ഭുതം തന്നെയാണ് നടന്നത്. അത് പ്രാർത്ഥനയുടെ ശക്തി കൊണ്ടാണന്ന് പല പ്രശസ്ത മാദ്ധ്യമങ്ങളും സമർത്ഥിക്കുന്നു. ഓരോ കളിക്കു മുമ്പും അവരുടെ ടീമിന്റെ ചാപ്ലെയിനായ ആൻഡ്രു ഹല്ലി കളിക്കാരെ പ്രാർത്ഥനയിലേക്കു നയിച്ചിരുന്നു. പ്രാർത്ഥന അവരുടെ മനസുകളെ ശാന്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു. അതാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം കരുതുന്നു. ഈ മത്സര ഫലം ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നാണെന്ന് എല്ലാവരും ഒന്നടങ്കം സമ്മതിക്കുന്നു. ലോക്കർ മുറിയിലായാലും ഫീൽഡിലായാലും, പ്രാർത്ഥന കളിക്കാരുടെ മനസ്സിന് ഊർജ്ജം നൽകുന്നു എന്നത് തുറന്ന സത്യമാണ്. ഗ്രൗണ്ടിൽ പരസ്യമായി വിശ്വാസം പ്രഖ്യാപിച്ച് പ്രാർത്ഥിക്കുന്ന കളിക്കാർ നമ്മുടെ കുട്ടികൾക്ക് അനുകരിക്കാവുന്ന ഒരു ഹീറോയാണ്. #{red->n->n->അമേരിക്കയിൽ സ്പോർട്സ് രംഗങ്ങളിൽ വിശ്വാസം സജീവം}# അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിലെ ആഴത്തിലുള്ള വിശ്വാസ സംസ്കാരത്തിൽപ്പെട്ടവരാണ് അമേരിക്കയുടെ സ്പോർട്സ് രംഗങ്ങളിൽ കൂടുതലായി പങ്കെടുത്തു വരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ലെയ്സെസ്റ്റർ ടീമിന്റെ അപ്രതീക്ഷിത വിജയം അസാധാരണമായി തോന്നുകയില്ല. കാരണം പ്രാര്‍ത്ഥനയുടെ ശക്തി അവര്‍ക്ക് വ്യക്തമായി അറിയാം. വിജയത്തിനു ശേഷം കളിക്കാർ ആകാശത്തേക്ക് നോക്കി നന്ദി പ്രകടനം നടത്തുന്നത് തികച്ചും സാധാരണമായ ഒരു കാഴ്ച്ചയാണ്. കളിക്കു മുമ്പുള്ള പ്രാർത്ഥനയുടെ കാര്യത്തിൽ NBA പ്രത്യേക പരാമർശം അർഹിക്കുന്നു. NBA ടീമുകൾക്കെല്ലാം സന്നദ്ധ ചാപ്ലെയിൻമാരുണ്ട്. കളിക്ക് മുമ്പ് ദേവാലയത്തിൽ പ്രാർത്ഥന നടത്തുന്ന പതിവും അവര്‍ക്കുണ്ട്. കളിക്കാർ ഒരുമിച്ചാണ് പ്രാർത്ഥന നടത്താറുള്ളത്. ഒറ്റയ്ക്കുള്ള പ്രാർത്ഥനയേക്കാൾ വളരെ തീക്ഷണമാണ് കൂട്ടായ്മയിലുള്ള പ്രാർത്ഥന എന്നവർ വിശ്വസിക്കുന്നു. ഞായറാഴ്ച്ച കുർബ്ബാന ഒഴിവാക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട ഒരു സത്യമാണിത്. 'എല്ലാവരും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നത് ഒരു ശക്തിയാണ്. അതൊരു പ്രത്യേക അനുഭവമാണ്' കഴിഞ്ഞ വർഷം NBA ചാമ്പ്യൻഷിപ്പ് നേടിയ ഗോൾഡൻ സ്റ്റേറ്റ് വാര്യയേർസീന്റെ ഡ്രയ്മൊണ്ട് ഗ്രീൻ പറയുന്നു.' എല്ലാ NFL ലോക്കർ മുറികളിലും പ്രാർത്ഥന പതിവാണെന്ന്' മുൻ NFL കളിക്കാരൻ റിയാൻ റിഡിൽ പറയുന്നു. വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ കളിക്കാരും കൈകോർത്തു പിടിച്ച് പ്രാർത്ഥിക്കാറുണ്ട്. ഒരു കൂട്ടം ആളുകളെ ഒരുമിപ്പിക്കാനുള്ള നല്ലൊരു മാർഗ്ഗമാണ് പ്രാർത്ഥനയെന്ന് അദ്ദേഹം പറഞ്ഞു. "തന്റെ ആത്മീയത ഇനി മുതൽ താൻ മറ്റു ടീമംഗങ്ങളിൽ നിന്നും മറച്ചുവയ്ക്കാനുദ്ദേശിക്കുന്നില്ലെന്ന്" ബോസ്റ്റൺ ബ്രൂയിൻസ് ടീമിലെ അദാം മക്യുഡ് പറയുകയുണ്ടായി. പരസ്യമായി പ്രാർത്ഥിക്കാൻ ദൃഡമായ വിശ്വാസം ആവശ്യമാണെന്ന് വാങ്കൂവർ കനക്സിലെ ഡാൻ ഹാംഹുൽസ് അഭിപ്രായപ്പെട്ടു. കത്തോലിക്കനായ മക് ക്യുഡ് ആരാധനയ്ക്കുള്ള ഒരു മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. കുറച്ചു വർഷങ്ങൾക്കു മുൻപ് പരുക്കേറ്റു കിടക്കേണ്ടി വന്ന അവസരത്തിൽ പ്രാർത്ഥനയാണ് തന്നെ താങ്ങി നിറുത്തിയത് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. #{red->n->n->എന്തുകൊണ്ട് പ്രാർത്ഥന?}# കളിക്കാർ വിവിധ കാര്യങ്ങൾക്കു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. ആരോഗ്യത്തിനു വേണ്ടി, മറ്റു ചിലർ പ്രചോദനത്തിനു വേണ്ടി, മറ്റുചിലർ തങ്ങളുടെ കുറവുകൾ പരിഹരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 5 അടി 11 ഇഞ്ച് ഉയരമുള്ള റസ്സൽ വിൽസനെ ഉയരകൂടുതൽ കൊണ്ട് കളിക്കളത്തിലുള്ളവർ എഴുതി തള്ളിയതാണ്. റസ്സൽ പറയുന്നതു കേൾക്കുക "ദൈവം എനിക്ക് ഉയരം തന്നുവെങ്കിൽ അതിന് ഒരു കാരണമുണ്ടാകും എന്ന് ഞാൻ വിശ്വസിച്ചു. ആ വിശ്വാസമാണ് എന്നെ ഉയരങ്ങളിൽ എത്തിച്ചത്." വലിയ സമ്പത്തും സമൂഹത്തില്‍ ഉന്നത പദവിയും ലഭിച്ച കളിക്കാർ ലക്ഷക്കണക്കിന് ജനങ്ങളുടെ മുന്നില്‍ നിന്നുകൊണ്ട് പരസ്യമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അത് നമ്മോട് ഒരു വലിയ സത്യം പ്രഘോഷിക്കുന്നു- പ്രാര്‍ത്ഥനയുടെ ശക്തി അവർന്നനീയമാണ്; ലോകത്തിലെ ഓരോ ചലനങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെ നാം പ്രാര്‍ത്ഥനയിലൂടെ കണ്ടുമുട്ടുന്നു. പ്രാര്‍ത്ഥന എന്നത് ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി മാത്രം നീക്കിവച്ചിരിക്കുന്ന ഒന്നല്ല; അത് എല്ലാ മനുഷ്യന്റെയും ജീവിതത്തിൽ ഊർജ്ജം പകരുന്ന ഒന്നാണ്. Originally posted on 3/8/2016
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2021-03-10 00:00:00
Keywords
Created Date2016-05-11 13:18:01