Contents
Displaying 1191-1200 of 24933 results.
Content:
1334
Category: 18
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം മാത്രമേ നോവേനകള്‍ക്കും മറ്റ് പ്രാര്‍ത്ഥനകള്‍ക്കുമുള്ള പരിഗണന കൊടുക്കാന്‍ പാടുള്ളു: മാര്‍ ജോസ് പൊരുന്നേടം.
Content: മാനന്തവാടി: കത്തോലിക്കാ വിശ്വാസ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മാത്രമേ നൊവേനകള്‍ക്കും മറ്റ് പ്രാര്‍ത്ഥനകള്‍ക്കും പരിഗണന കൊടുക്കാന്‍ പാടുകയുള്ളൂയെന്ന് മാനന്തവാടി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസ് പെരുന്നേടം വിശ്വാസികളെ ഉത്ബോദിപ്പിച്ചു. മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളില്‍ ഇന്ന്‍ വായിച്ച ഇടയലേഖനത്തിലാണ് ജോസ് പൊരുന്നേടം പിതാവ് വിശ്വാസികള്‍ക്ക് മുന്നില്‍ പ്രസ്തുത നിര്‍ദേശം നല്കിയത്. "നമ്മുടെ കര്‍ത്താവിന്‍റെ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചതു കൊണ്ടാണ് വിശുദ്ധര്‍ക്ക് ജീവിതത്തിലെ പ്രയാസങ്ങളെയും രോഗങ്ങളേയും മറ്റും തരണം ചെയ്യാന്‍ സാധിച്ചത്. അതിനവര്‍ ഊര്‍ജ്ജം സംഭരിച്ചത് പരിശുദ്ധ കുര്‍ബാനയില്‍ നിന്നാണ്. അത് തന്നെയാണ് നമ്മളും ചെയ്യേണ്ടത്" പിതാവ് ആഹ്വാനം ചെയ്‌തു. രൂപതയിലെ വിവിധ ഇടവകകളില്‍ ചൊല്ലുന്ന നൊവേനകള്‍ക്ക് ഐക്യരൂപം ഇല്ലാത്തതിനാല്‍ എല്ലാ നൊവേനകളും ആവശ്യമായ മാറ്റങ്ങളോടെ ഏകീകരിച്ച് ഒറ്റപുസ്തകമായി പ്രസിദ്ധീകരിക്കുന്ന നടപടിക്രമങ്ങള്‍ നടന്ന്‍ വരികയാണെന്നും പിതാവ് ലേഖനത്തില്‍ പറയുന്നുണ്ട്. #{red->n->n->ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം}# കര്‍ത്താവിനാല്‍ സ്നേഹിക്കപ്പെട്ട പ്രിയ സഹോദരീ സഹോദരന്മാരേ, നോവേനകള്‍ നമ്മുടെ അനുദിന വിശ്വാസത്തിന്‍റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ടല്ലോ. നമ്മുടെ എല്ലാ ഇടവകകളിലും തന്നെ വിവിധ വിശുദ്ധരേയും ഉണ്ണിയീശോയെയും വിശുദ്ധ കുരിശിനെയും അനുസ്മരിച്ച് നോവേനകള്‍ ചൊല്ലി നമ്മള്‍ ദൈവത്തോട് അപേക്ഷിക്കാറുണ്ട്. നമുക്ക് മുമ്പേ വിശ്വാസം വീരോചിതമായി ജീവിച്ച് കടന്ന്‍ ദൈവസന്നിധിയില്‍ ആയിരിക്കുന്നവരാണ് വിശുദ്ധര്‍. അവരില്‍ ചിലരെ പ്രത്യേകമായി നമ്മുടെ മാതൃകയായി സഭ പ്രഖ്യാപിക്കുന്നു. അവരെ അനുകരിച്ച് നമ്മളും അതുപോലെ വിശുദ്ധരാകാന്‍ വേണ്ടിയാണത്. അതുപോലെ മാദ്ധ്യസ്ഥം തേടി ദൈവത്തില്‍ നിന്ന്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കാനുള്ള സഹായികളുമാണവര്‍. ഉണ്ണിയീശോയുടെ നോവേനയില്‍ നമ്മള്‍ ചെയ്യുന്നത് നമ്മുടെ നാഥനും രക്ഷകനുമായ ഈശോയുടെ ബാല്യത്തിലെ എളിമയുടെയും ലാളിത്യത്തിന്‍റേയും മാതാപിതാക്കളോടുള്ള വിധേയത്വത്തിന്‍റേയും എല്ലാം മാതൃക അനുസരിക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കുകയാണ്. വിശുദ്ധ കുരിശിന്‍റെ കാര്യത്തിലാകട്ടെ അവിടുന്ന്‍ പിതാവിന്‍റെ കല്‍പനകള്‍ അനുസരിച്ച് ആ പിതാവിന്‍റെ സ്നേഹത്തില്‍ നിലനിന്നതുപോലെ നമ്മള്‍ക്കും ദൈവം നമുക്ക് തരുന്ന ജീവിത സാഹചര്യങ്ങളെ പൂര്‍ണ്ണ അനുസരണത്തോടെ ജീവിക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കുകയാണ്. വിശുദ്ധര്‍ നമ്മേപ്പോലെ തന്നെ ഏതെങ്കിലും കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് മരിച്ചവരാണ്. അവര്‍ ദൈവസന്നിധിയില്‍ ആയിരിക്കുമ്പോഴും ദൈവസമാനരല്ല. അതുകൊണ്ട് തന്നെ ദൈവത്തിന് മാത്രം അവകാശപ്പെട്ട ആരാധന ഒരിക്കലും നമ്മള്‍ വിശുദ്ധര്‍ക്ക് കൊടുക്കാറില്ല. ഒരുപക്ഷേ അറിവില്ലായ്മ കൊണ്ട് അങ്ങനെയൊക്കെ ചെയ്യുന്നവരുണ്ടാകാം. വിശുദ്ധരെ നമ്മള്‍ നമ്മുടെ മാതൃകകളായി വണങ്ങുകയും അവരുടെ മാദ്ധ്യസ്ഥം തേടുകയും മാത്രമാണ് ചെയ്യുന്നത്. അവരുടെ മാദ്ധ്യസ്ഥം തേടുക എന്ന്‍ പറഞ്ഞാല്‍ നമുക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കണമേ എന്ന്‍ പറയുന്നു എന്നാണര്‍ത്ഥം. ദൈവിക ജീവനില്‍ പങ്കുകാരായ അവരുടെ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ സ്വീകാര്യമാകുന്നു. കാരണം ദൈവത്തോടൊത്തായിരിക്കുന്ന അവര്‍ മാനുഷികമായ എല്ലാ കുറവുകളില്‍ നിന്നും വിമുക്തരാണ്. മറ്റു വാക്കുകളില്‍ അവരും ദൈവത്തേപ്പോലെ വിശുദ്ധി പ്രാപിച്ചവരാണ്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വിശുദ്ധരല്ല പ്രത്യുത ദൈവമാണ്. ദൈവത്തെ സംബന്ധിച്ച് അവ അത്ഭുതങ്ങളല്ല. അവ നമുക്കാണ് അത്ഭുതങ്ങളായി അനുഭവപ്പെടുന്നത്. നൊവേന പ്രാര്‍ത്ഥനകള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവയ്ക്കിടയ്ക്ക് ഐക്യരൂപമില്ല എന്നതൊരു വസ്തുതയാണ്. അതിന്‍റെ കാരണം സഭയില്‍ നിന്ന്‍ അങ്ങനെ ഔദ്യോഗികമായി അവ തയ്യാറാക്കിയിട്ടില്ല എന്നതാണ്. അതുകൊണ്ട് ഒരേ രൂപതയില്‍ തന്നെ വിവിധ ഇടവകകളില്‍ ഒരേ വിശുദ്ധന് അല്ലെങ്കില്‍ ഒരേ വിശുദ്ധയോടുള്ള നൊവേന തന്നെ പല രീതിയിലാണ് ചൊല്ലുന്നത്. നമ്മുടെ രൂപതയിലും സ്ഥിതി വ്യത്യസ്തമല്ല. അതിന്‍റെ കാരണം എതെങ്കിലുമൊക്കെ വ്യക്തികള്‍ അവരുടെ അഭിരുചിക്കനുസരിച്ച് പ്രാര്‍ത്ഥനകള്‍ രചിച്ച് ഉപയോഗത്തിലാക്കി എന്നതാണ്. ഇത് അഭിലഷണീയമായ പ്രവണതയല്ല എന്ന്‍ പറയേണ്ടതില്ലല്ലോ. വിശ്വാസസംബന്ധമായ അബദ്ധങ്ങളില്‍ പെടാന്‍ ഇവ ചിലപ്പോഴെങ്കിലും കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ രൂപതയില്‍ ഉപയോഗത്തിലിരിക്കുന്ന നോവേനകള്‍ എല്ലാം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ ഏകീകരിച്ച് ഒറ്റപുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. അതിന്‍റെ ഉത്തരവാദിത്വം നമ്മുടെ രൂപതയിലെ ആരാധനക്രമ കമ്മീഷനെയാണ് ഏല്‍പ്പിച്ചത്. ഏതാണ്ട് രണ്ട് വര്‍ഷം നീണ്ടുനിന്ന പഠനത്തിന്‍റെയും പരിശ്രമത്തിന്‍റെയും ഫലമായി കമ്മീഷന്‍റെ ജോലി ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിയിരിക്കുകയാണ്. കമ്മീഷന് നേതൃത്വം കൊടുക്കുന്ന ബഹുമാനപ്പെട്ട ജില്‍സണ്‍ കോക്കണ്ടത്തില്‍ അച്ചനും മറ്റ് അംഗങ്ങളും ചേര്‍ന്ന്‍ അത്യദ്ധ്വാനം ചെയ്താണ് ആ കൃത്യം പൂര്‍ത്തിയാക്കിയത്. അവരുടെ പരിശ്രമത്തിന്‍റെ ഫലം ഇപ്പോള്‍ നമ്മുടെ ഉപയോഗത്തിനായി നോവേനകളും പ്രാര്‍ത്ഥനകളും എന്ന പേരില്‍ പ്രസിദ്ധം ചെയ്യുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ബഹു. ജില്‍സണ്‍ അച്ഛനേയും കമ്മീഷന്‍ അംഗങ്ങളേയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. അവരുടെ ആ ഉദ്യമം നമ്മുടെ ആത്മീയ ഉത്കര്‍ഷത്തിന് കാരണമാകട്ടെ. നൊവേനകളോടൊപ്പം വിശ്വാസജീവിതത്തിന് ഉപകാരപ്രദമാകുന്ന മറ്റ് ഏതാനും പ്രാര്‍ത്ഥനകളും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. എല്ലാ നോവേനകളും എല്ലാ ഇടവകകളിലും ഉപയോഗിക്കുന്നുണ്ടാവുകയില്ല എന്നത് വസ്തുതയാണ്. എങ്കിലും എല്ലാ നോവേനകളും ഉള്‍ക്കൊള്ളുന്ന ഈ പുസ്തകത്തിന്‍റെ ഒരു പ്രതിയെങ്കിലും എല്ലാ ഇടവകകളിലും ഉണ്ടാകുന്നത് നല്ലതാണ്. ജനങ്ങളുടെ ഉപയോഗത്തിന് ആവശ്യാനുസരണം ഓരോ നൊവേനയും വെവ്വേറെ തയ്യാറാക്കി കമ്മീഷന്‍ തന്നെ തരുന്നതാണ്. ആവശ്യമായ പ്രതികളുടെ എണ്ണം അറിയിച്ചാല്‍ മതി. അതിനുള്ള അറിയിപ്പ് ബഹു. വികാരിയച്ചന്‍മാരുടെ കയ്യില്‍ ഇതിനോടകം എത്തിക്കാണും എന്ന്‍ വിശ്വസിക്കുന്നു. 2016 ഡിസംബര്‍ 1 മുതല്‍ ഇപ്പോള്‍ പ്രസാധനം ചെയ്യുന്ന നോവേനകളും പ്രാര്‍ത്ഥനകളും എന്ന ഈ പുസ്തകത്തിലേതു പോലെയാണ് നമ്മുടെ ഇടവകയില്‍ ചൊല്ലേണ്ടത്. ആരംഭത്തില്‍ കുറെയെല്ലാം പ്രയാസം ഉണ്ടാകാം. നമ്മള്‍ ഇതുവരെ ശീലിച്ച് പോന്നതില്‍ നിന്ന്‍ വ്യത്യസ്തമായ ഒന്ന്‍ ചൊല്ലാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രയാസമായി അതിനെ കണ്ടാല്‍ മതി. കാലക്രമത്തില്‍ ഇതും നമുക്ക് ശീലമാകും. കത്തോലിക്കാ വിശ്വാസ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു വിശുദ്ധ കുര്‍ബാനയാണ്. അതുകൊണ്ട് വിശുദ്ധ കുര്‍ബനയ്ക്കുള്ള പ്രാധാന്യം ഒരിക്കലും കുറഞ്ഞു പോകരുത്. നോവേനകള്‍ക്കും മറ്റ് ഭക്താഭ്യാസങ്ങള്‍ക്കും അതിന് ശേഷമേ സ്ഥാനമുള്ളൂ. അതുപോലെ ത്രിത്വൈക ദൈവത്തിനാണ് നാം ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകളായ പിതാവും പുത്രനും പരിശുദ്ധാത്മാവും കഴിഞ്ഞേ വിശുദ്ധര്‍ക്ക് സ്ഥാനമുള്ളൂ എന്ന കാര്യവും നമ്മള്‍ വിസ്മരിക്കാതിരിക്കണം. നമ്മുടെ കര്‍ത്താവിന്‍റെ കാഴ്ചപ്പാടുകള്‍ സ്വീകരിച്ചതു കൊണ്ടാണ് വിശുദ്ധര്‍ക്ക് ജീവിതത്തിലെ പ്രയാസങ്ങളെയും രോഗങ്ങളേയും മറ്റും തരണം ചെയ്യാന്‍ സാധിച്ചത്. അതിനവര്‍ ഊര്‍ജ്ജം സംഭരിച്ചത് പരിശുദ്ധ കുര്‍ബാനയില്‍ നിന്നാണ്. അത് തന്നെയാണ് നമ്മളും ചെയ്യേണ്ടത്. അവിടുത്തെ മനോഭാവം സ്വീകരിച്ചാല്‍ പല രോഗങ്ങളും വരതെയിരിക്കുകയും വന്നവ തന്നെ ഭേദമാക്കയും ചെയ്യും എന്നത് സത്യമാണ്. കാരണം രോഗങ്ങളില്‍ നല്ല പങ്കും നമ്മുടെ മാനസിക വ്യാപാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. പരസ്പരം തെറ്റുകള്‍ ക്ഷമിക്കാനും വാശിയും, വൈരാഗ്യവും വിദ്വേഷവും അസൂയയും സ്പര്‍ദ്ധയും എല്ലാം നമ്മുടെ ഹൃദയങ്ങളില്‍ നിന്നും ഒഴിവാക്കുവാനും കഴിഞ്ഞാല്‍ നാം ഒരു പരിധിവരെയെങ്കിലും രോഗവിമുക്തരാകും. വിശുദ്ധരുടെ മാതൃകകള്‍ അതിനു നമുക്ക് പ്രചോദനമാകട്ടെ. കര്‍ത്താവിന്‍റെ കൃപ നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ജോസ് പൊരുന്നേടം മാനന്തവാടി രൂപതയുടെ മെത്രാന്‍ (മാനന്തവാടി രൂപതാ കേന്ദ്രത്തില്‍ നിന്ന്‍ 2016 ഏപ്രില്‍ മാസം 20-ന് നല്‍കപ്പെട്ടത്)
Image: /content_image/India/India-2016-05-08-09:46:58.jpg
Keywords: Mananthavady Diocese, Idaya Lekhanam

1335
Category: 1
Sub Category:
Heading: മാതൃദിന ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഫ്രാന്‍സിസ് പാപ്പ.
Content: വത്തിക്കാന്‍: ലോകം മുഴുവനുമുള്ള എല്ലാ അമ്മമാര്‍ക്കും ഇന്നലെ ഫ്രാന്‍സിസ് പാപ്പ മാതൃദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു. "നമ്മുക്ക് എല്ലാ അമ്മമാരെയും സ്നേഹത്തോടെയും നന്ദിയോടെയും ഓര്‍ക്കാം. ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നവരും ഈ ഭൂമിയില്‍ നമ്മോടൊപ്പം ജീവിച്ചിരിക്കുന്നവരും സ്വര്‍ഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ അമ്മമാരെയും ഈശോയുടെ അമ്മയായ പരിശുദ്ധ അമ്മയ്ക്ക് ഭരമേല്‍പ്പിക്കാം" ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ എത്തിച്ചേര്‍ന്ന വിശ്വാസികളോടായി മാര്‍പാപ്പ പറഞ്ഞു. തുടര്‍ന്നു പരിശുദ്ധ പിതാവ്, 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലി കൊണ്ട് അമ്മമാര്‍ക്കായി കാഴ്ചവെച്ചു. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ആരംഭിച്ച ലോക ആശയവിനിമയ ദിനത്തിന്റെ അമ്പതാം വാര്‍ഷികം കൂടിയായിരിന്ന ഇന്നലെ, വ്യക്തികളും കുടുംബങ്ങളും തമ്മില്‍ ആശയവിനിമയത്തിന്റെ പാലങ്ങൾ പണിയാന്‍ കഴിയണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-05-09-00:21:46.jpg
Keywords: Pope Franscis, Pravachaka Sabdam, Mother's Day

1336
Category: 1
Sub Category:
Heading: ഫാദര്‍ ടോമിനെ കുറിച്ച് ആശങ്കാജനകമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല: രാജ്‌നാഥ് സിംഗ്
Content: കോട്ടയം: യെമനില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്‍ ടോം ഉഴുന്നാലിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടില്ലയെന്നും വൈദികന്റെ ജീവനു അപകടം സംഭവിച്ചതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആഭ്യന്തരമന്ത്രിയായി സ്വതന്ത്ര ചുമതല വഹിക്കുന്ന ജനറല്‍ വി.കെ. സിംഗും വൈദികന്റെ വിഷയത്തില്‍ സമാന പ്രതികരണമാണു നടത്തിയത്. "വൈദികനായ ടോം ജീവനോടെയുണ്ടോ എന്ന കാര്യത്തില്‍ ഇതുവരേയും കേന്ദ്രത്തിനു കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ വൈദികന് അപകടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളില്ല" ജനറല്‍ സിംഗ് പറഞ്ഞു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് യെമനിലെ തെക്കന്‍ നഗരമായ ഏദനില്‍ പ്രവര്‍ത്തിക്കുന്ന മദര്‍തെരേസ ഹോമില്‍ നിന്നുമാണ് ഐഎസ് തീവ്രവാദികള്‍ കോട്ടയം രാമപുരം സ്വദേശിയായ വൈദികനെ തട്ടിക്കൊണ്ടു പോയത്. അന്നു തീവ്രവാദികള്‍ നടത്തിയ കൂട്ടകൊലയില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളായ നാലു പേരും ഉള്‍പ്പെടുന്നു. ഫാദര്‍ ടോമായിരുന്നു മദര്‍തെരേസ ഹോമിന്റെ ആത്മീയ കാര്യങ്ങളിലുള്ള ചുമതല നിര്‍വഹിച്ചു കൊണ്ടിരിന്നത്. യെമനിലെ മഠത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ നിന്നും മലയാളിയായ സിസ്റ്റര്‍ മേരി സാലി അത്ഭുതകരമായാണു രക്ഷപ്പെട്ടത്. ഫാദര്‍ ടോമിന്റെ കണ്ണുകള്‍ കറുത്ത തുണി ഉപയോഗിച്ചു കെട്ടിയ ശേഷം കൈകള്‍ ബന്ധിച്ചാണു തീവ്രവാദികള്‍ മഠത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയതെന്നു സാലി സിസ്റ്ററിനോടു സംഭവത്തിനു ദൃക്‌സാക്ഷികളായവര്‍ പറഞ്ഞിരുന്നു. ആക്രമണം നടന്ന സമയത്ത് സിസ്റ്റര്‍ സാലി, മഠത്തിനു തൊട്ടടുത്തുള്ള രോഗികളെ പരിചരിക്കുന്ന കെട്ടിടത്തിലായിരുന്നു. ദുഃഖവെള്ളിയാഴ്ച വൈദികനെ ഐഎസ് പരസ്യമായി ക്രൂശിക്കുമെന്നു ചില അഭ്യുഹങ്ങള്‍ വിവിധ കോണുകളില്‍ നിന്നും പരന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നതിനു തെളിവാണു കേന്ദ്ര മന്ത്രിമാരുടെ പ്രതികരണം. ഇറാക്കിലെ മൊസൂള്‍ പട്ടണത്തില്‍ നിന്നും ഐഎസ് ബന്ധികളായി പിടിച്ച 40 പഞ്ചാബി സ്വദേശികളെ കുറിച്ചു ഇത് വരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2014 ലാണ് ഇവര്‍ ഐഎസ് തടവിലായത്. സിറിയയിലും ഇറാക്കിലും ക്രൈസ്തവര്‍ക്കു നേരെ ശക്തമായ ആക്രമണമാണ് ഐഎസ് തീവ്രവാദികള്‍ നടത്തുന്നത്. ചരിത്രത്തിന്റെ തന്നെ ഭാഗമായ പല ക്രൈസ്തവ ദേവാലയങ്ങളും സന്യാസ മഠങ്ങളും ഐഎസ് ഇതിനോടകം തന്നെ തകര്‍ത്തു കഴിഞ്ഞു. യെമനിലും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്കു സേവന പ്രവര്‍ത്തനം നടത്തുന്ന ക്രൈസ്തവ ദര്‍ശനമുള്ള സന്യസ്തരുടെ സാന്നിധ്യം പതിനായിരങ്ങള്‍ക്കാണ് ആശ്വാസമാകുന്നത്. ഫാദര്‍ ടോമുള്‍പ്പെടെ വിദേശികളും സ്വദേശികളുമായ നിരവധി പുരോഹിതര്‍ ഇപ്പോഴും ഐഎസ് തടവില്‍ പീഡനമനുഭവിക്കുകയാണ്.
Image: /content_image/News/News-2016-05-09-01:00:38.jpg
Keywords: father tom,yemen,rajnath,sing,india,home minister

1338
Category: 1
Sub Category:
Heading: ഞായറാഴ്ചകളില്‍ കേള്‍ക്കുന്ന സുവിശേഷം പിന്നീടുള്ള ഒരാഴ്ച നാം പ്രവര്‍ത്തി തലത്തിലേക്കു കൊണ്ടുവരണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ ഒത്തുകൂടിയ പതിനായിരക്കണക്കിനു വിശ്വാസികളോടായി ക്രിസ്തു സ്‌നേഹത്തിന്റെ സാക്ഷികളായി നാം മാറണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. "ക്രിസ്തുവിന്റെ മരണത്തിനും ഉയര്‍പ്പിനും സ്വര്‍ഗാരോഹണത്തിനും സാക്ഷികളായിരുന്നു വിശുദ്ധ അപ്പോസ്‌ത്തോലന്‍മാര്‍. അവര്‍ ഈ സന്തോഷവും സുവിശേഷവുമാണു പിന്നീട് ലോകത്തോട് അറിയിച്ചത്. നമ്മേ ഒരോരുത്തരേയും ഇതേ സന്തോഷത്തിന്റെയും സുവിശേഷത്തിന്റെയും വാഹകരാകുവാനാണു ദൈവം വിളിച്ചിരിക്കുന്നത്". പാപ്പ കൂട്ടിച്ചേര്‍ത്തു. മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവരേയും തന്റെ പ്രാര്‍ത്ഥനയില്‍ പിതാവ് ഓര്‍ത്തു. സമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വലിയതാണെന്നും പിതാവ് സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. "വ്യക്തികളേയും കുടുംബങ്ങളേയും സമൂഹത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനു മാധ്യമ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ പങ്കു വഹിക്കുന്നു. സഭയുടെ മാധ്യമ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുവിശേഷത്തിന്റെ പ്രഘോഷണത്തിനായി മാറട്ടേ. എല്ലാ മാധ്യമ പ്രവര്‍ത്തകരേയും പ്രത്യേകം ആശീര്‍വദിക്കുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു. ഞായറാഴ്ച പള്ളികളില്‍ പോകുമ്പോള്‍ നാം കേള്‍ക്കുന്ന സുവിശേഷം പിന്നീടുള്ള ഒരാഴ്ച നാം പ്രവര്‍ത്തി തലത്തിലേക്കു കൊണ്ടുവരണമെന്നും പിതാവ് ആഹ്വാനം ചെയ്തു. വ്യക്തികള്‍ക്കിടയിലും വീട്ടിലും ജോലി സ്ഥലങ്ങളിലും എല്ലാം ഈ സുവിശേഷത്തിന്റെ വാഹകരായി നാം മാറണമെന്നും, സ്വര്‍ഗാരോഹണം ചെയ്ത ക്രിസ്തുവിന്റെ സാനിധ്യവും സ്‌നേഹവും അപ്പോഴാണു നാം കൂടുതലായി അനുഭവിക്കുകയെന്നും പിതാവ് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ആഭ്യന്തര യുദ്ധങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും കാരണം അഭയാര്‍ത്ഥികളായവരോടുള്ള നമ്മുടെ കരുതല്‍ ശക്തമായി തുടരണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. മാതൃദിനമായ ഇന്നലെ എല്ലാ അമ്മമാര്‍ക്കും വേണ്ടി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥന നടത്തിയിരിന്നു.
Image: /content_image/News/News-2016-05-09-06:35:02.jpg
Keywords: mothers day,francis papa,pope,message,media

1339
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍-ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 'ജ്വാല-കുടുംബനവീകരണ ധ്യാനം' 17,18,19 തിയതികളില്‍.
Content: ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കോട്ടയം തുത്തൂടി മാര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 17,18,19 തിയ്യതികളില്‍ നടക്കും. അനേകം വ്യക്തികളില്‍ മാനസാന്തരവും അത് വഴി അനേകം കുടുംബങ്ങളില്‍ ദൈവീക സമാധാനവും ശാന്തിയും കൈവരുത്താന്‍ ദൈവാത്മാവ് ഈ കാലഘട്ടത്തില്‍ തിരഞ്ഞെടുത്ത അഭി.സഖറിയാസ് മാര്‍ പീലിക്സിനോസാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. #{red->n->n->കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:}# റെജി പോള്‍: 07723035457
Image: /content_image/Events/Events-2016-05-09-04:15:45.JPG
Keywords:

1340
Category: 1
Sub Category:
Heading: ലോക മാതൃദിനത്തിലും വേദനിക്കുന്ന അമ്മമാരുടെ നാടായി ചൈന
Content: ബെയ്ജിംഗ്: ലോകം മറ്റൊരു മാതൃദിനം കൂടി ആഘോഷിക്കുമ്പോള്‍ നെഞ്ചിലെ മുലപ്പാലിന്റെ ഭാരവുമായി ഒരു രാജ്യത്ത് അമ്മമാര്‍ ദുഃഖിക്കുകയാണ്. വിപ്ലവത്തിന്റെ ആയിരം വിത്തുകള്‍ പൊട്ടിമുളയ്ക്കുന്ന കമ്യൂണിസ്റ്റ് ചൈനയില്‍ സ്‌നേഹത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും പ്രതീകമായ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു പിറക്കുവാന്‍ ഇടമില്ല. പിറവിക്കും മുമ്പേ അവര്‍ ദയ ലഭിക്കാതെ കശാപ്പു ചെയ്യപ്പെടുന്നു. 'ഒറ്റകുട്ടി' നയത്തിനു ചൈന അടുത്തിടെ ഇളവ് നല്‍കിയെങ്കിലും ഗര്‍ഭഛിദ്രം പലകാരണങ്ങളാലും വ്യാപകമായി നടക്കുന്നു. നടക്കുന്ന ഗര്‍ഭഛിദ്രങ്ങളുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ കോടികള്‍ കവിയും. ചൈനയുടെ തന്നെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 13 ദശലക്ഷം ഗര്‍ഭഛിദ്രങ്ങളാണ് ഒരു വര്‍ഷം നടക്കുന്നത്. എന്നാല്‍ അനൗദ്യേഗികമായും ഇത്രയും തന്നെ ശിശുവധങ്ങള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ നടക്കുന്നുവെന്നാണു മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. രണ്ടാമതായി ഒരു കുഞ്ഞിനു കൂടി ജന്മം നല്‍കുന്നതില്‍ ഇളവ് വരുത്തിയ പുതിയ ഉത്തരവിലും വലിയ ഒരു പ്രശ്‌നം ഒളിഞ്ഞു കിടക്കുന്നു. ആദ്യം പെണ്‍കുഞ്ഞിനെ ലഭിക്കുന്ന ദമ്പതിമാര്‍ക്കു രണ്ടാമതായി ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞും പെണ്ണാണെങ്കില്‍ ഗര്‍ഭഛിദ്രത്തിനു വിധേയരാകുവാന്‍ അധികാരികള്‍ നിര്‍ദേശിക്കുന്നു. വീണ്ടും ഒരാണ്‍കുഞ്ഞ് ഉദരത്തില്‍ ഉരുവാകുന്നതുവരെ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ ജീവന്‍ ഗര്‍ഭപാത്രത്തില്‍ തന്നെ അവസാനിക്കുന്നു. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷാംഗ് ലിന്‍ ഇത്തരം തിന്മകള്‍ക്കെതിരെ പ്രതികരിച്ച വ്യക്തിയാണ്. ഇതിന്റെ പേരില്‍ കൊടിയ പീഡനങ്ങളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. 13 വര്‍ഷങ്ങള്‍ക്കു മുമ്പ്, അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമത്തെ മകളെ ഗര്‍ഭിണിയായപ്പോള്‍ ഇതേ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരം വീട്ടില്‍ എത്തിയ ശേഷം കുഞ്ഞിനെ നശിപ്പിക്കണമെന്ന് ആവശ്യപ്പെടും. എന്നാല്‍ കുട്ടിയെ കൊല്ലുവാന്‍ സമ്മതിക്കാതെ തന്ത്രപൂര്‍വ്വം തങ്ങളുടെ രണ്ടാമത്തെ മകളെ ലിന്‍ ദമ്പതിമാര്‍ രക്ഷപെടുത്തി. തന്റെ രണ്ടാമത്തെ ഭാര്യയുടെ ഒന്നാമത്തെ കുഞ്ഞാണിതെന്നു ഷാംഗ് ലിന്‍ അധികാരികളോടു പറഞ്ഞു. ഇതു മൂലം കുഞ്ഞിനു പിറക്കുവാനുള്ള അനുമതി ലഭിച്ചു. ചൈനയില്‍ തുടരുന്നതു സുരക്ഷാ ഭീഷണിയാകുമെന്നതിനാല്‍ ഷാംഗ് ദമ്പതികള്‍ രണ്ടാമത്തെ മകളായ ഷാംഗ് ആനിയെ ചൈനയ്ക്കു പുറത്തേക്കു കടത്തുവാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ പത്ത് വയസ് മാത്രം പ്രായമുള്ള ആനിയെ അന്നു ജയിലില്‍ അടച്ചു. ദമ്പതിമാരെ സഹായിച്ച പലരും ജയിലിലായി. പിന്നീട് ദൈവകൃപയാല്‍ ഷാംഗ് ആനി യുഎസിലേക്കു പോയി. മിടുക്കിയായ ഈ മകള്‍ക്ക് ഇപ്പോള്‍ 13 വയസുണ്ട്. പഠനത്തിലും സംഗീതത്തിലും അവള്‍ മികച്ച പ്രകടനമാണു കാഴ്ച്ച വയ്ക്കുന്നത്. രണ്ടാം കുട്ടി നയവും തികച്ചും അശാസ്ത്രീയമാണെന്നു ഷാംഗ് ലിന്‍ പറയുന്നു. രണ്ടാമതായി ജനിക്കുന്ന കുഞ്ഞിനു ശേഷം എല്ലാ ഗര്‍ഭസ്ഥ ശിശുക്കളും കൊലചെയ്യപ്പെടുന്നു. രാജ്യത്ത് ആണ്‍-പെണ്‍ അനുപാതത്തില്‍ വലിയ കുറവ് അനുഭവപ്പെടുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്റെ തെറ്റായ തീരുമാനത്തിനെതിരെ ശക്തമായ പ്രാര്‍ത്ഥനയിലൂടെയും പ്രതിഷേധത്തിലൂടെയും മാറ്റം വരുത്താം എന്ന വിശ്വാസത്തിലാണു ഷാംഗ് ലിനും സുഹൃത്തുക്കളും.
Image: /content_image/News/News-2016-05-09-04:21:55.jpg
Keywords: china,mothersday,christians,abortions

1341
Category: 6
Sub Category:
Heading: കുടുംബത്തിന്റെ വളര്‍ച്ചയ്ക്കായി കര്‍മ്മനിരതമാകേണ്ട മനുഷ്യജീവിതം
Content: "അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു" (ഉല്പ്പത്തി 1:27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 9}# ജോലിയെന്ന പ്രക്രിയയില്‍ കര്‍മ്മനിരതനാകുന്ന ഓരോ മനുഷ്യനും തന്റെ കുടുംബത്തിന്റെ വളര്‍ച്ചയ്ക്കായി തന്റെ അധ്വാനത്തെ മാറ്റേണ്ടിയിരിക്കുന്നു. മനുഷ്യന് കുടുംബം എന്നപോലെ കുടുംബത്തിന്റെ വളര്‍ച്ചയ്ക്ക് അദ്ധ്വാനം അത്യാവശ്യഘടകമാണ്. ഈ ലോകത്തിലെ ചുരുങ്ങിയ കാലയളവിലേക്കുള്ള ഒരിടമാണ് കുടുംബം. നാം ജനിക്കുന്നതും, പക്വത പ്രാപിക്കുന്നതും ഈ ചുറ്റുപാടിലാണ്. ദൈവത്തോട് ചേര്‍ന്ന് നിന്ന്‍ കൊണ്ട് ഭൂമിയിൽ സന്തോഷത്തിന്റെയും പ്രത്യാശയുടെയും വാതായനം തുറക്കാന്‍ അദ്ധ്വാനം കൊണ്ട് നമ്മുക്ക് സാധിയ്ക്കണം. ദൈവം നമ്മുക്ക് നല്കിയ തൊഴില്‍, കൃഷിയിടം അത് എന്തു തന്നെ ആയാലും അതില്‍ തൃപ്തി കണ്ടെത്തി കൊണ്ട്, ദൈവത്തോട് ചേര്‍ന്ന് നിന്ന്‍ നമ്മുക്ക് അധ്വാനിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, പൈയാസെൻസ, 5.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-09-06:13:28.jpg
Keywords: കുടും

1342
Category: 1
Sub Category:
Heading: അതിർത്തികൾ ഇല്ലാത്ത സ്നേഹം: പാക്കിസ്ഥാന്‍ ആര്‍ച്ച് ബിഷപ്പും സംഘവും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി
Content: അമൃത്സര്‍: രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ക്രിസ്തുസ്‌നേഹത്തില്‍ യോജിച്ച് വിശ്വാസ സമൂഹത്തിന്റെ ഒത്തുചേരല്‍. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നും അതിര്‍ത്തി കടന്ന്, ലാഹോര്‍ ആര്‍ച്ച് ബിഷപ്പും വൈദികരുമടങ്ങുന്ന സംഘം ഭാരതത്തിലേക്ക് എത്തിയപ്പോൾ അവർക്ക് ലഭിച്ചത് 'അതിർത്തികൾ ഇല്ലാത്ത' സ്നേഹം. പഞ്ചാബില്‍ ഇന്ത്യക്കാരായ വിശ്വാസികളുടെ സ്‌നേഹം നിറഞ്ഞ സ്വീകരണമാണ് ലാഹോര്‍ രൂപത ആര്‍ച്ച് ബിഷപ്പിനും പുരോഹിതര്‍ക്കും ലഭിച്ചത്. ലോകത്തിന്റെ അറ്റത്തോളം പ്രസംഗിക്കപ്പെട്ട സ്‌നേഹ സുവിശേഷം അതിര്‍ത്തികളില്ലാതാക്കുന്ന സ്‌നേഹ സംഗമത്തിനു വേദിയാകുന്നതിന്റെ കാഴ്ചയാണു പിന്നീട് കാണാന്‍ കഴിഞ്ഞത്. 130 വര്‍ഷങ്ങള്‍ക്കു മുമ്പാണു ലാഹോര്‍ രൂപത രൂപീകൃതമാകുന്നത്. ക്രിസ്തുവിലൂടെ സ്‌നേഹവാനായ പിതാവ് ലോകത്തിനൊരുക്കിയ രക്ഷയുടെ സന്ദേശം ഇവിടേക്ക് എത്തിച്ചത് വിദേശത്തുനിന്നുള്ള വൈദികരും സുവിശേഷകരുമാണ്. 1886-ല്‍ ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നുമെത്തിയ മിഷ്‌നറിമാരും ബെല്‍ജിയത്തില്‍ നിന്നും വന്ന കപ്യൂചീന്‍ വൈദികരും രൂപതയ്ക്ക് അടിസ്ഥാന ശിലകളിട്ടു. അന്നു പാക്കിസ്ഥാന്‍ രൂപീകൃതമായിരുന്നില്ല. 1947-ല്‍ മുസ്ലീം രാഷ്ട്രമായി പാക്കിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ ലാഹോര്‍ രൂപത പാക്കിസ്ഥാന്റെ ഭൂപ്രദേശത്തായി. തങ്ങളുടെ സന്ദര്‍ശനത്തിനു മൂന്നു ലക്ഷ്യങ്ങളാണുള്ളതെന്നു ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ ഷ്വാ പറയുന്നു. 'ഇന്ത്യയിലെ സഹോദരങ്ങളെ നേരില്‍ കാണുക, പഞ്ചാബിലെ സഭയുമായി സ്‌നേഹബന്ധം ശക്തമാക്കുക, സെമിനാറുകളിലും ചര്‍ച്ചകളിലും പങ്കെടുക്കുക'. ഇരുരാജ്യങ്ങളിലേയും വൈദികരുടേയും കന്യാസ്ത്രീകളുടേയും സേവനങ്ങള്‍ സാധ്യമാകുന്ന മേഖലകളില്‍ ഐക്യപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്. ആഗ്രാ, ജലന്തര്‍ രൂപതകളിലെ സന്ദര്‍ശനത്തിനു ശേഷം പാക്കിസ്ഥാനില്‍ നിന്നുള്ള സംഘം ന്യൂഡല്‍ഹിയും സന്ദര്‍ശിക്കും. കരുണയുടെ ഈ വര്‍ഷത്തില്‍ വിശ്വാസത്തിന്റെയും ഭക്തിയുടെയും ചരിത്രത്തിന്റെയും പങ്കിടല്‍ നടക്കുന്നതില്‍ സന്തുഷ്ടരാണെന്നും ലാഹോറില്‍ നിന്നും ഭാരത്തില്‍ എത്തിയ സംഘം പറഞ്ഞു. ഭാരതത്തില്‍ നിന്നുള്ള വൈദീകരുടെ സംഘവും അടുത്തു തന്നെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നാണു കരുതപ്പെടുന്നത്.
Image: /content_image/News/News-2016-05-09-06:26:30.jpg
Keywords: india,pakisthan,lahor,visiting,faith,peace

1343
Category: 18
Sub Category:
Heading: ദൈവമഹത്വവും ജീവസംസ്‌ക്കാരവും തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടണം: കെസിബിസി പ്രൊ-ലൈഫ് സമിതി
Content: കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിയുടേയോ പാര്‍ട്ടിയുടേയോ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിനു മുമ്പ്, സ്ഥാനാര്‍ത്ഥികളുടെ മുല്യബോധവും ദൈവവിശ്വാസവും വിലയിരുത്തപ്പെടണമെന്ന് കെസിബിസി പ്രൊലൈഫ് സമിതി. സ്ഥാനാര്‍ത്ഥി ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ, വ്യക്തിജീവിതത്തില്‍ മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നിവയെല്ലാം വിലയിരുത്തപ്പെടണം. മനുഷ്യജീവന്റെ നിലനില്‍പ്പിന് അപകടകരായ ഭ്രൂണഹത്യ, ദയാവധം, ആത്മഹത്യ എന്നിവയ്‌ക്കെല്ലാമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. രാഷ്ട്രത്തിന്റെ ന•യ്ക്കായി കുട്ടികളെ സ്വീകരിച്ച് വളര്‍ത്തുവാന്‍ തയ്യാറാകുന്ന മാതാപിതാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുവാന്‍ കഴിയണം. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേക സംരക്ഷണപദ്ധതികള്‍ ആവിഷ്‌ക്കരിക്കുവാന്‍ തയ്യാറാകണം. വൃദ്ധര്‍, അഗതികള്‍ എന്നിവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ കഴിയണം. ജാതി, മത, വര്‍ഗ്ഗ, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി മുഴുവന്‍ മനുഷ്യരേയും സ്‌നേഹിക്കുവാനും ആദരിക്കുവാനും അംഗീകരിക്കുവാനും കഴിയുന്നവരാകണം തെരഞ്ഞെടുക്കപ്പെടേണ്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെസിബിസി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മൂല്യബോധമുളളവരും സമൂഹത്തില്‍ മാതൃകാജീവിതം നയിക്കുന്നവരും, മദ്യപാനം, പുകവലി എന്നിവ ഇല്ലാത്തവരുമായ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുവാന്‍ പ്രൊലൈഫ് പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാബുജോസ്, അഡ്വ. ജോസി സേവ്യര്‍, യുഗേഷ് പുളിക്കന്‍, ജെയിംസ് ആഴ്ചങ്ങാടന്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-05-09-10:23:18.jpg
Keywords: KCBC Prolife, Pravachaka Sabdam

1344
Category: 18
Sub Category:
Heading: കാരുണ്യവര്‍ഷത്തില്‍ 'കരുത'ലോടെ നടപ്പിലാക്കിയ ഭവന നിര്‍മ്മാണ പദ്ധതി അഭിനന്ദനാര്‍ഹം: അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍
Content: എറണാകുളം: കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന 'കരുതല്‍' ഭവന നിര്‍മ്മാണ പുനരുദ്ധാരണ പദ്ധതിക്ക് അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്‌ദേഹം. നിര്‍ധനരായ കുടുംബങ്ങളുടെ ഭവന നിര്‍മ്മാണം ലക്ഷ്യം വച്ചുകൊണ്ട് ഓരോ ഇടവകയില്‍ നിന്നും വികാരിയച്ചന്‍മാരുടെ ശുപാര്‍ശയോടെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് പ്രസ്തുത 100 കുടുംബങ്ങള്‍ക്ക് ധനസഹായം നല്കിയത്. 'ഉയരങ്ങളിലേക്ക് നോക്കിനടക്കാതെ താഴേക്ക് നോക്കുവാനും കഷ്ടത അനുഭവിക്കുന്നവര്‍ക്കു നേരെ കരുതലോടെ കൈകള്‍ നീട്ടുവാന്‍ ഇ.എസ്.എസ്.എസ് നെ പോലെ നമുക്കോരുത്തര്‍ക്കും കഴിയണം'എന്നോര്‍മിപ്പിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എല്‍.ജോസഫ് കാരുണ്യ പ്രവര്‍ത്തനത്തില്‍ കോളേജിലെ കുട്ടികളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുനല്‍കുകയും ആശംസയര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. ഇ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.ആന്റണി റാഫേല്‍ കൊമരംചാത്ത്,അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഫാ.ജോബ് കുണ്ടോണി, സെക്രട്ടറി സി.എല്‍. ഡൊമിനിക്ക് എന്നിവര്‍ സംസാരിച്ചു.
Image: /content_image/India/India-2016-05-09-10:32:16.JPG