Contents
Displaying 1151-1160 of 24931 results.
Content:
1294
Category: 6
Sub Category:
Heading: തൊഴിലിന്റെ മാഹാത്മ്യം ലോകത്തിന് മനസ്സിലാക്കി തരുവാന്‍ തിരുമനസ്സായ യേശു.
Content: "ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ് അവര്‍ അവനില്‍ ഇടറി" (മർക്കോസ് 6:3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ്-4}# ഒരു ജോലിയിൽ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളെ സംബന്ധിച്ച് അയാള്‍ ക്രിസ്തുവിന്റെ രക്ഷാകര യത്നത്തിൽ പങ്ക്കാരാകുന്നു. മനുഷ്യകുലത്തിന്റെ നന്മയ്ക്കായി അവതാരം ചെയ്ത യേശു ഒരു സാധാരണ മനുഷ്യനെ പോലെ അധ്വാനിച്ചു. തന്റെ വളർത്തു പിതാവായ ഔസേപ്പിൽ നിന്നും ആശാരിപ്പണിയുടെ പാഠങ്ങള്‍ വശത്താക്കുകയും തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതു വരെ ആ തൊഴിൽ സന്തോഷത്തോടെ ചെയ്യുകയും ചെയ്തു. നസ്രത്തിൽ യേശു അറിയപ്പെട്ടിരുന്നത് 'തച്ചന്റെ മകൻ', അല്ലെങ്കിൽ 'തച്ചൻ' എന്നായിരുന്നു (മാർക്ക് 6:3). ദൈവപുത്രൻ എന്ന നിലയിൽ യേശു, അദ്ധ്വാനത്തിന് ഒരു സുപ്രധാനമായ അന്തസ്സും ആഭിജാത്യവും നൽകി. മാനവവംശത്തിന് അത് വെളിപ്പെടുത്തി തരുവാന്‍ അദ്ദേഹം തച്ചന്റെ ജോലി ചെയ്തു. ശരീരത്തിന്റെ ക്ഷീണത്തെ അവഗണിച്ച് മാനുഷികമായ കഴിവുകളാല്‍ ദൈവപുത്രൻ നമ്മേപോലെ അധ്വാനിച്ചു. ചുരുക്കത്തില്‍ മാനവ വംശത്തിന് തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കി തരുവാന്‍ അവിടുന്ന് തിരുമനസ്സായി എന്ന്‍ പറയാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.4.94). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-03-23:54:24.jpg
Keywords: തൊഴ

1295
Category: 8
Sub Category:
Heading: ഭൂമിയിലുള്ളവരെ പറ്റി ഉത്കണ്ഠാകുലരാകുന്ന ശുദ്ധീകരണാത്മാക്കള്‍
Content: "അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്; ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍, എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്" (സങ്കീര്‍ത്തനങ്ങള്‍ 84:10). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-4}# “ശുദ്ധീകരണസ്ഥലത്ത് ഒരു ദിവസം ചിലവഴിക്കുന്നതിലും അഭികാമ്യമായിട്ടുള്ളത് വിധിദിവസം വരെ എല്ലാ സഹനങ്ങളും ഭൂമിയില്‍ വെച്ച് തന്നെ അനുഭവിച്ച് തീര്‍ക്കുന്നതായിരിക്കും”. (അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍). #{red->n->n->വിചിന്തനം:}# ഇപ്പോള്‍ ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുന്ന ഓരോ ആത്മാക്കളും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണാനന്തര ജീവിതത്തെ കുറിച്ച് വളരെയേറെ ഉത്കണ്‍ഠാകുലരാണ്. കുട്ടികളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കാണല്ലോ അറിയാവുന്നത്. നമ്മുടെ ആത്മീയ-കുടുംബത്തിന്റെ ആവശ്യങ്ങളേക്കുറിച്ച് പുരോഹിതര്‍ക്കറിയാം. അതുപോലെ ശുദ്ധീകരണസ്ഥലത്തില്‍ അനുഭവിക്കേണ്ടി വരുന്ന സഹനങ്ങളെ പറ്റി അവിടുത്തെ ആത്മാക്കള്‍ ബോധവന്‍മാരാണ്. ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ ഒഴിവാക്കുവാനായി, ഈ ഭൂമിയിലുള്ളവരെ വിശുദ്ധിയേറിയ ജീവിതം നയിപ്പിക്കുവാനായി ദൃഡപ്രതിജ്ഞ ചെയ്തിരിക്കുകയാണ് ഈ ആത്മാക്കളെല്ലാം. പാപത്തെകുറിച്ചും അതിന്റെ പരിണിതഫലത്തെ കുറിച്ചും നമ്മളെ ബോധവാന്മാരാക്കുവാന്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് കഴിയും. അതിനാല്‍ ശുദ്ധീകരണസ്ഥലത്തെ മഹാ മാദ്ധ്യസ്ഥര്‍ക്ക് വേണ്ടി എന്തെങ്കിലും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-04-00:33:20.jpg
Keywords: ഭൂമി

1296
Category: 19
Sub Category:
Heading: എങ്കിലും പാപ്പാ... അങ്ങ് ഈ ചെയ്തത് ശരിയാണോ?
Content: "എങ്കിലും പാപ്പ..അങ്ങ് ഈ ചെയ്തത് ശരിയാണോ?" കഴിഞ്ഞ മാസം ഗ്രീസിലെ ലേസ്ബോസ് അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച മാര്‍പാപ്പ തന്റെ മടക്കയാത്രയില്‍ 12 മുസ്ലിം അഭയാര്‍ത്ഥികളെ റോമിലേക്ക് കൂടെ കൊണ്ട് പോയി എന്നറിഞ്ഞപ്പോള്‍ നിരവധി പേര്‍ ചോദിച്ച ഒരു ചോദ്യമാണിത്. എന്തുകൊണ്ടാണ് മാര്‍പാപ്പ ക്രിസ്ത്യാനികളായ അഭയാര്‍ത്ഥികളെ തന്റെ കൂടെ കൊണ്ട് പോകാതിരിന്നത്? വേറെ എതൊരു മതത്തിന്റെ തലവനാണെങ്കിലും ആദ്യം സ്വന്തം മതത്തില്‍ പ്പെട്ടവരെ രക്ഷിക്കാനായിരിക്കും ശ്രമിക്കുക. പക്ഷേ ഫ്രാന്‍സിസ് മാര്‍പാപ്പ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത്? ഇതിന് മറുപടിയായി ഒരു സ്പാനിഷ് കഥയാണ് ചോദ്യകര്‍ത്താക്കളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. മീൻപിടുത്തക്കാർ ജീവിക്കുന്ന ഒരു ദ്വീപസമൂഹത്തിൽ പേമാരി വർഷിക്കുന്ന ഒരു ദിവസം. വെള്ളം പൊങ്ങുകയാണ്. വിവിധ മതങ്ങളിൽ പെട്ട ആളുകൾ തങ്ങളുടെ കുടിലുകളുടെ മേൽക്കൂരയിൽ കയറി രക്ഷിക്കാനായി ആരെങ്കിലും എത്തുന്നത് കാത്തിരിക്കുകയാണ്. മുളകൾ കൊണ്ടു കെട്ടിയുയർത്തിയ കുടിലുകൾ കൊടുങ്കാറ്റിൽ ആടിയുലയുകയാണ്. അപ്പോള്‍ ധീരനായ ഒരു മുക്കുവൻ, അനുനിമിഷം ഉയർന്നു കൊണ്ടിരിക്കുന്ന പ്രളയജലത്തിലേക്ക് തന്റെ വഞ്ചിയിറക്കി. എല്ലാവരെയും ഒരുമിച്ച് രക്ഷിക്കാൻ തനിക്കാവില്ല എന്ന് അയാൾക്കറിയാമായിരുന്നു. വഞ്ചിയിലിരുന്ന് അയാൾ ഒരു കാഴ്ച്ച കണ്ടു. ഒരു കുടുംബത്തിലെ അംഗങ്ങൾ വെള്ളത്തിനു മുകളിൽ തലയുയർത്തി പിടിച്ച് ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം നടത്തുകയാണ്. കുടുംബനാഥൻ ഒരു കുഞ്ഞിനെ വെള്ളത്തിനു മുകളിൽ ഉയർത്തി പിടിച്ചിരിക്കുന്നു. മുക്കുവന്‍ കുടുംബനാഥനോട് ചോദിച്ചു, "സഹോദര, നിങ്ങൾ ക്രിസ്ത്യാനിയാണോ?" കടലിന്റെ ആരവത്തിൽ അയാൾ വീണ്ടും ശബ്ദമുയർത്തി ചോദിച്ചു: "നിങ്ങൾ ക്രിസ്ത്യാനിയാണോ?" കഴുത്തിനു മുകളിലേക്ക് വെള്ളമുയർന്നുകൊണ്ടിരിക്കെ, കുഞ്ഞിനെ കൈകളിലുയർത്തിപ്പിടിച്ച് നിൽക്കുന്ന ആ പിതാവ് ചോദ്യം കേട്ട് അമ്പരന്നു. എന്താണ് മറുപടി പറയേണ്ടതെന്ന് അയാൾക്കറിയില്ലായിരുന്നു. അയാളുടെ ശക്തിയെല്ലാം ചോർന്നു പോകുകയായിരുന്നു. മറുപടിയെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് കുഞ്ഞിനോടൊപ്പം അയാൾ പ്രളയജലത്തിലേക്ക് മുങ്ങിപ്പോയി. ആ കുടിലിലെ ഗ്രഹനാഥ മറ്റൊരു കുഞ്ഞിനെ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതും അയാൾ കണ്ടു. വഞ്ചിയിലിരുന്ന് അയാൾ വീണ്ടും ശബ്ദമുയർത്തി ചോദിച്ചു: "നിങ്ങൾ ക്രിസ്ത്യാനിയാണോ?" മറുപടിയൊന്നും പറയാൻ കഴിയാതെ അവരും കുഞ്ഞുമൊത്ത് വെള്ളത്തിൽ മുങ്ങിപ്പോകുന്നത് അയാൾ കണ്ടു നിന്നു. പ്രളയജലത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന ക്രിസ്ത്യാനികളെ കണ്ടെത്തി രക്ഷപ്പെടുത്താനായി അയാൾ വഞ്ചിയിൽ അന്വേഷണം തുടർന്നു. പെട്ടന്ന് ഒരു വലിയ തിര വന്ന് വഞ്ചിയിൽ ആഞ്ഞടിച്ചു. വഞ്ചി ഉലഞ്ഞപ്പോൾ തുഴ തലയിലിടിച്ചു. അയാൾ പ്രളയജലത്തിലേക്ക് വീണു. അപ്പോൾ സ്വർഗ്ഗം തുറന്നു! പ്രകാശം നിറഞ്ഞു! മേഘങ്ങളിൽ നിന്നും ഒരു ശബ്ദം അയാളോടു ചോദിച്ചു. "നീ ക്രിസ്ത്യാനിയാണോ?" തലയ്ക്കേറ്റ ക്ഷതം മൂലം അർദ്ധബോധാവസ്ഥയിൽ ആയിരുന്ന അയാൾ എന്നിട്ടും ആർത്തുവിളിച്ചു പറഞ്ഞു "അതെ, ഞാൻ ക്രിസ്ത്യാനിയാണ്. ദൈവമെ, ഞാൻ ക്രിസ്ത്യാനിയാണ്!" മേഘപാളികളിൽ നിന്നും വീണ്ടും ആ ശബ്ദം മുഴങ്ങി. "നീ എന്തുകൊണ്ട് നിന്റെ സഹോദരരെ രക്ഷിച്ചില്ല?" ക്രിസ്തു ഈ ഭൂമിയിലേക്ക് കൊണ്ട് വന്ന 'രക്ഷ' സകല മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. അത് കൊണ്ട് തന്നെ ഓരോ ക്രിസ്ത്യാനിയുടെയും ചിന്തകള്‍ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും സമുദായത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറത്തേക്ക് വളരേണ്ടിയിരിക്കുന്നു. കത്തോലിക്ക സഭകളില്‍ പോലും റീത്തുകളുടെയും സമുദായത്തിന്റെയും ആരാധന രീതികളുടെയും പേരില്‍ വീമ്പ് പറയുകയും തമ്മില്‍ അടിക്കുകയും ചെയ്യുമ്പോള്‍ നമ്മുക്കെങ്ങനെയാണ് അന്യമതത്തില്‍പ്പെട്ടവരെ സ്വന്തം സഹോദരങ്ങളെ പോലെ കണ്ട് സ്നേഹിക്കാനാവുക? നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ ക്രിസ്തു നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന സ്നേഹം ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകള്‍ക്ക് അപ്പുറത്തേക്ക് നമ്മുടെ ചിന്തകളെയും നന്മപ്രവര്‍ത്തികളയും വളര്‍ത്തുവാന്‍ ഇടയാകട്ടെ. ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്ത ഈ പ്രവര്‍ത്തി 'ഒരു തുള്ളി മാത്രം' എന്നാല്‍ യേശു ക്രിസ്തുവിലേക്ക് നോക്കിയാല്‍ ഒരു 'കടല്‍' കാണുവാന്‍ സാധിയ്ക്കും. നമ്മില്‍ സ്നേഹമില്ല എന്ന്‍ നാം തിരിച്ചറിയുമ്പോള്‍, നമ്മുടെ പ്രവര്‍ത്തികള്‍ വെറും പ്രകടനം മാത്രമാണെന്ന് നാം തിരിച്ചറിയുമ്പോള്‍, ആ കടലിനരികത്തേക്ക് നമ്മുക്ക് അണയാം. തിരക്ക് പിടിച്ച ജീവിതയാത്രയില്‍ നാം ഓടി തളരുമ്പോള്‍ ആ കടലിനരികത്തേക്ക് ഓടിയടുക്കാം. നമ്മെ മറ്റാരും സ്നേഹിക്കുന്നില്ലയെന്ന തോന്നല്‍ നമുക്കുണ്ടാകുമ്പോള്‍ ആ കടലിന്റെ തീരത്ത് നമ്മുക്ക് ഓടിയെത്താം. ആ കടല്‍ നല്‍കുന്ന കുളിര്‍ക്കാറ്റ് നമ്മെ സ്വാന്തനപ്പെടുത്തുക തന്നെ ചെയ്യും. ആ സ്നേഹകടലില്‍ നിന്ന്‍ ആവോളം നുകര്‍ന്ന് കൊണ്ട് നമ്മുക്ക് യാത്ര തുടരാം.
Image: /content_image/Editor'sPick/Editor'sPick-2016-05-04-02:29:26.jpg
Keywords:

1297
Category: 1
Sub Category:
Heading: ISIS നടത്തി കൊണ്ടിരിക്കുന്ന വംശഹത്യയ്ക്കെതിരെ പ്രതികരിക്കുക: UN കോൺഫറൻസ്
Content: മദ്ധ്യപൂർവ്വദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ അവസാനിപ്പിക്കാൻ യുണൈറ്റഡ് നേഷൻസ്സ് ഇടപെടണമെന്ന് ഏപ്രിൽ 28-ന് നടന്ന UN കോൺഫ്രൻസിലെ അംഗങ്ങൾ ആവശ്യപ്പെട്ടു. 'Knights of Columbus'ന്റെ CEO- കാൾ ആന്റേർസണും, കോൺഫ്രൻസിൽ സംസാരിച്ച മറ്റുള്ളവരും, മതവിശ്വാസത്തിന്റെ പേരിൽ ജനവിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുന്നത് അവസാനിപ്പിക്കാനായി ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഒന്നടങ്കം ആവശ്യപ്പെട്ടു. സിറിയയിലെ അഭ്യന്തര യുദ്ധവും ഇസ്ലാമിക് തീവ്രവാദികളുടെ ഭീകരതയും ഒത്തുചേർന്ന് ജനവിഭാഗങ്ങളുടെ ജീവിതം ദുരിതമയമായിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യാനീക്കങ്ങൾ നേരിട്ടനുഭവിച്ചിട്ടുള്ളവരും അത്തരം പ്രവർത്തികൾ നേരിട്ടു കണ്ടിട്ടുള്ളവരുമായ നിരവധി പേർ കോൺഫ്രൻസിൽ പങ്കെടുത്തിരിന്നു. UN-ലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ബെർണാഡിറ്റോ ഔസയാണ് ആരംഭ പ്രഭാഷണം നടത്തിയത്. സിറിയയിലെ വംശഹത്യയെ പറ്റി 'Knightis of Columbus', 'Defense of Christians' എന്നീ സംഘടനകൾ ചേർന്നു തയ്യാറാക്കിയ 278 പേജുള്ള റിപ്പോർട്ട് ആധാരമാക്കിയായിരുന്നു UN - ലെ ചർച്ചകൾ. കഴിഞ്ഞ മാർച്ചിൽ US സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിക്ക് ഈ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് അദ്ദേഹം ISIS- ന്റെ പ്രവർത്തികളെ വംശഹത്യയെന്ന് വിശേഷിപ്പിച്ചത്. സിറിയയിലെ 22 ദശലക്ഷം വരുന്ന ജനങ്ങളിൽ പകുതിയിൽ കൂടുതൽ പേർ അടിയന്തിരമായ മാനുഷിക പരിഗണന അർഹിക്കുന്നവരാണെന്ന് UN വിലയിരുത്തി. 4 ദശലക്ഷം സിറിയക്കാർ അഭയാർത്ഥികളായി സിറിയയ്ക്ക് പുറത്ത് ജീവിക്കുന്നു എന്നാണ് കണക്ക്. 2014 മുതൽ ഇന്നുവരെ ലോകത്തിലുള്ള വിവിധ രൂപതകളും ക്രിസ്തീയ സംഘടനകളുമായി യോജിച്ച് 'Knights of Columbus', 10.5 ദശലക്ഷം ഡോളറിന്റെ സഹായങ്ങൾ മദ്ധ്യപൂർവ്വദേശത്തുള്ള അഭയാർത്ഥികൾക്ക് എത്തിച്ചു കൊടുക്കുകയുണ്ടായെന്ന് സംഘടനയുടെ CEO ആന്റേർസൺ മാധ്യമങ്ങളെ അറിയിച്ചു. കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും അന്താരാഷ്ട്ര നിയമ വ്യവസ്ഥയിൽ അവരെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഫറന്‍സ് മദ്ധ്യേ സിറിയയിലെ അലേപ്പോ നഗരത്തിൽ കഴിഞ്ഞ 18 വർഷമായി മിഷണറി പ്രവർത്തനം നടത്തിവന്ന സിസ്റ്റർ മരിയ ഡി ഗുഡ്ലോപ്പ് റോഡ്രിഗോ ക്രൈസ്തവർക്ക് അവിടെ അനുഭവിക്കേണ്ടി വരുന്ന യാതനകൾ വിവരിച്ചു. ഇടയ്ക്കിടയ്ക്കുള്ള സ്ഫോടനങ്ങളും വെടിവെയ്പുകളുമായി തുടങ്ങി, അത് മാസങ്ങളും വർഷങ്ങളുമായി തുടരുന്നു. തകർന്നു കിടക്കുന്ന പട്ടണത്തിൽ വഴിയിൽ നിന്നും വെടിയുണ്ടകൾ പെറുക്കിയെടുത്താണ് കുട്ടികൾ കളിക്കുന്നത്, സിസ്റ്റർ പറഞ്ഞു. ഇസ്ലാമിക് തീവ്രവാദികൾ തട്ടികൊണ്ടു പോകുകയും പട്ടിണിക്കിടുകയും നിരന്തരം ബലാൽസംഗത്തിനിരയാക്കുകയും ചെയ്ത 15 വയസുള്ള യസീദി ബാലിക കോൺഫ്രൻസിൽ അവളുടെ അനുഭവങ്ങൾ വിവരിച്ചു. ഏഴും എട്ടും വയസുള്ള പെൺകുട്ടികളെ വരെ ISIS ഭീകരർ ലൈംഗീക അടിമകളാക്കി വെച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് സ്ലേമാൻ എന്ന മറ്റൊരു പെൺകുട്ടി പറഞ്ഞു. അവിടെ നടക്കുന്ന അതിക്രൂരമായ പീഡനങ്ങളും ലൈംഗിക ചൂഷണവും അവസാനിപ്പിക്കാൻ വേണ്ടിയാണ് താൻ തന്റെ അനുഭവങ്ങൾ ലോകത്തോട് വെളിപ്പെടുത്തുന്നത് എന്ന് ബാലിക കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-05-04-07:18:56.jpg

1298
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: അഞ്ചാം തീയതി
Content: "കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത" (മത്തായി 1:22-23). #{red->n->n-> പരിശുദ്ധ കന്യകയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നു}# വി.യോവാക്കിമിനും വി. അന്നാമ്മയ്ക്കും സന്താനഭാഗ്യമില്ലാതിരുന്നതിനാല്‍ അവര്‍ ഏറെ ദുഃഖാര്‍ത്തതരായിരുന്നു. എന്നാല്‍ അവരുടെ പ്രാര്‍ത്ഥനകളിലും ഉപവാസങ്ങളിലും സംപ്രീതനായി ദൈവം അവരെ അനുഗ്രഹിച്ചു.അവര്‍ക്ക് ഒരു പുത്രി ജനിച്ചു, മേരി എന്ന നാമധേയം നല്കി. മേരി എന്ന നാമത്തിന്റെ അര്‍ത്ഥം നാഥ, രാജ്ഞി, സമുദ്രതാരം എന്നെല്ലാമാണ്. യേശു എന്ന തിരുനാമം കഴിഞ്ഞാല്‍ എത്ര മധുരജ്ഞമായ വേറൊരു നാമമില്ല. സന്താനമുണ്ടാകുന്ന പക്ഷം ആ സന്താനത്തെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണെന്നു സന്താനലബ്ധിക്കു മുമ്പുതന്നെ ആ മാതാപിതാക്കള്‍ വാഗ്ദാനം ചെയ്തു. ശിശുവായ മേരിയെ മാതാപിതാക്കന്മാര്‍ വളരെ സ്‌നേഹത്തോടും വാത്സല്യത്തോടും കൂടിയാണ് വളര്‍ത്തി ക്കൊണ്ടു വന്നത്. മേരിയുടെ നാമത്തില്‍, ഭൂസ്വര്‍ഗ്ഗം ആനന്ദിച്ചു. ശൈശവത്തില്‍ തന്നെ ദൈവസ്‌നേഹം കൊണ്ടു നിറഞ്ഞവളായിരുന്നു മേരി. അവളുടെ അസ്ഥിത്വം മുഴുവനും ദൈവത്തിനു വേണ്ടിയായിരുന്നല്ലോ. പില്‍ക്കാലത്ത് യഹൂദബാലികമാരില്‍ പലരും യൗവ്വനപ്രായമാകുന്നതുവരെ ദേവാലയത്തില്‍ വസിച്ചിരുന്നു. അവരുടെ ശിക്ഷണത്തിനായി ദേവാലയത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പക്വമതികളായ ചില വനിതകള്‍ അതിനായി നിയുക്തരായിട്ടുണ്ടാകും. ബാല്യകാലത്തില്‍ മാതാപിതാക്കന്മാരില്‍ നിന്നുള്ള അകല്‍ച്ച മൂലമുണ്ടാകുന്ന ദുഃഖം ശിശുവായ മേരിക്ക് പ്രതിബന്ധമായില്ല. യഹൂദാചാരപ്രകാരമുള്ള പ്രാര്‍ത്ഥനകളിലും മതകര്‍മ്മങ്ങളിലും അവള്‍ പ്രത്യേകം ഔത്സുക്യം പ്രദര്‍ശിപ്പിച്ചു. യഹൂദരുടെ പ്രധാന പ്രാര്‍ത്ഥന സങ്കീര്‍ത്തനങ്ങളാലപിക്കുക എന്നതായിരിന്നു. മേരി അവ ഹൃദിസ്ഥമാക്കി എപ്പോഴും ജപിച്ച് കൊണ്ടിരിന്നു. മേരിയുടെ കൃതജ്ഞതാലാപം വിശുദ്ധ ഗ്രന്ഥത്തില്‍ സ്പഷ്ട്ടമായി പ്രതിപാദിക്കുന്നുണ്ട്. ദൈവം മാതാപിതാക്കന്മാര്‍ക്കു സന്താനങ്ങളെ നല്കുന്നത് നല്ലവരായി വളര്‍ത്തി അവരെ ദൈവത്തിനു സമര്‍പ്പിക്കുവാനാണ്. അവരെ കുടുംബത്തിന്റെ അഭിമാനപാത്രങ്ങളും സമൂഹത്തിന്റെ മണിദീപങ്ങളുമായി വളര്‍ത്തേണ്ടതു മാതാപിതാക്കളുടെ കടമയാണ്. മക്കളോടുള്ള അതിവാത്സല്യമോ അവരുടെ ശിക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ പതിക്കാത്തതോ അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാപമാണ്. മേരിയുടെ മാതാപിതാക്കന്മാര്‍ക്ക് വേറെ സന്താനങ്ങളൊന്നുമില്ലാതിരുന്നിട്ടും അവര്‍ സന്തോഷപൂര്‍വ്വം ദൈവത്തിനര്‍പ്പിച്ചു. വി. കൊച്ചുത്രേസ്യയും ദൈവദാസി സിസ്റ്റര്‍ അല്‌ഫോന്‍സായുടെയും മാതാപിതാക്കള്‍ ബാല്യത്തില്‍ തന്നെ മരിച്ചതു നിമിത്തം ദൈവജനനിയെ തങ്ങളുടെ അമ്മയായി സ്വീകരിച്ചതായി അവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. #{red->n->n->സംഭവം}# ബെല്‍ജി്യത്തിലുള്ള ഒരു ഗ്രാമമാണ് ബെവറെങ്ങ്. 1932ല്‍ പരിശുദ്ധ കന്യക അവിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടു പറഞ്ഞു: 'ഞാന്‍ പാപികളെ മാനസാന്തരപ്പെടുത്തും'. ആ സ്ഥലം ഇന്ന് ഒരു മരിയന്‍ ഭക്തി കേന്ദ്രമായി വളര്‍ന്ന് കഴിഞ്ഞു. അനേകം പേര്‍ അവിടം സന്ദര്‍ശി്ച്ച് മാനസാന്തരപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് 'റെഡ് ഫ്‌ലാഗ്' എന്ന കമ്യുണിസ്റ്റ് പത്രത്തിന്റെ പത്രാധിപരുടേതാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് അയാളെ നാസികള്‍ തടവിലാക്കി. ജീവന്‍ അപകടത്തിലായി. അയാള്‍ ഉടനെ തന്നെ പ.കന്യകയെ സ്മരിച്ചു. തന്നെ മോചിപ്പിക്കുന്ന പക്ഷം സത്യവിശ്വാസത്തിലേക്ക് പ്രത്യാഗമിക്കുന്നതാണെന്നു അയാള്‍ വാഗ്ദാനം ചെയ്തു. അയാള്‍ മോചിതനായി. പക്ഷേ, വിശ്വാസം സ്വീകരിക്കുന്നതിന് വിമുഖനായിരുന്നു. 1945ല്‍ അയാള്‍ വലിയ വിശ്വാസമൊന്നുമില്ലാതെ ബെവറെങ്ങിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. വെറും ഒരു കാഴ്ചക്കാരനായി പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന്‍ മുന്‍പില്‍ നിന്ന അദ്ദേഹം പെട്ടെന്ന് ഭക്തജനങ്ങളോടൊപ്പം മുട്ടുകുത്തി. താന്‍ വഴി പരിശുദ്ധ കന്യക വലിയ കാര്യങ്ങള്‍ ലോകത്തിനു ചെയ്യുവാന്‍ പോകുന്നതായി അദ്ദേഹത്തിനു ദൈവിക ദര്‍ശനം ലഭിക്കുകയുണ്ടായി. പരിപൂര്‍ണ്ണമായ ഒരു പരിവര്‍ത്തനമാണ് അദ്ദേഹത്തിന് ഉണ്ടായത്. അദ്ദേഹമാണ് ബല്‍ജിയത്തില്‍ ലീജന്‍ ഓഫ് മേരിയുടെ സ്ഥാപകന്‍. #{red->n->n->പ്രാര്‍ത്ഥന}# അമലമനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, അങ്ങു ശൈശവ ദശയില്‍ ത്തന്നെ ദൈവത്തിന് പരിപൂര്‍ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ. ദിവ്യനാഥേ, ഞങ്ങളും ദൈവസ്‌നേഹത്തിലും അങ്ങയോടുള്ള സ്‌നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്കിയരുളണമേ. അങ്ങ് ലോകപരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതന് വാസസ്ഥലം സജ്ജമാക്കി. ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹൃദയനാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. * ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ, കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ തെളിവിന്‍റെ കാരണമേ, ആത്മജ്ഞാന പൂരിത പാത്രമേ, ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ, ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. #{red->n->n->സുകൃതജപം}# മറിയത്തിന്റെ വിമലഹൃദയമേ, ഇന്ത്യയ്ക്കു വേണ്ടി പ്രാര്ത്ഥി ക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-05-05-05:49:30.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം

1299
Category: 19
Sub Category:
Heading: സിയന്നയിലെ വിശുദ്ധ കാതറിൻ, ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പയ്ക്കെഴുതിയ കത്ത് ഇന്നും പ്രസക്തം
Content: പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്റെ അസാധാരണമായ ജ്ഞാനം എക്കാലത്തും സഭയിൽ പ്രസിദ്ധമാണ്. നിരവധി പാപികളെ മാനസാന്തരപ്പെടുത്തുവാനും, ജീവിച്ചിരിക്കുമ്പോൾ തന്നെ നിരവധി ആളുകള്‍ക്ക് ശാരീരികവും, ആത്മീയവുമായ സൗഖ്യവും നല്‍കുവാനും വിശുദ്ധ കാതറിന് സാധിച്ചു അക്കാലത്ത് ഫ്ലോറെന്‍സിലേയും, പെറൂജിയായിലേയും, ടസ്കാനിയായിലെയും നല്ലൊരു ഭാഗം ജനങ്ങളും ഒരു സഖ്യമുണ്ടാക്കുകയും കത്തോലിക്കാ സഭക്കെതിരായി തിരിയുകയും ചെയ്തു. ഈ വാര്‍ത്ത വിശുദ്ധയുടെ ചെവിയിലുമെത്തി. ഗൂയെല്‍ഫ്സ്, ഗിബെല്ലിനസ് എന്നീ രണ്ട് വിരുദ്ധ കക്ഷികള്‍ ഫ്ലോറെന്‍സിനെ വിഭജിക്കുകയും പാപ്പാക്കെതിരായി ഐക്യത്തോടെ അണിചേരുകയും ചെയ്തു. നിരവധി പ്രദേശങ്ങള്‍ അവര്‍ പിടിച്ചടക്കി. അവരുമായുള്ള മാധ്യസ്ഥ ചര്‍ച്ചക്ക് മജിസ്ട്രേറ്റുമാരും, മാർപാപ്പായും വിശുദ്ധ കാതറിനെയാണ് പരിഗണിച്ചത്. അതിന്‍ പ്രകാരം വിശുദ്ധ കാതറിന്‍ അവിഗ്നോണിലേക്ക് വന്നു. അവര്‍ക്കിടയില്‍ നിലനിന്നിരിന്ന ഭിന്നിപ്പുകള്‍ ഇല്ലാതാക്കുവാന്‍ വിശുദ്ധയ്ക്ക് കഴിഞ്ഞു. വിശുദ്ധയോട് ശത്രുത വെച്ച് പുലര്‍ത്തിയിരുന്ന നിരവധി ദൈവശാസ്ത്ര പണ്ഡിതന്മാർ വിശുദ്ധയുടെ ആത്മീയ അറിവിന്റെ വെളിച്ചത്തിനു മുന്‍പില്‍ അമ്പരന്നു പോയിട്ടുണ്ട്. ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പയുടെ നിർദ്ദേശമനുസരിച്ച്, ഫ്ലോറെന്‍സിലെത്തിയ വിശുദ്ധ കാതറിൻ നിരവധി അപകട ഘട്ടങ്ങള്‍ തരണം ചെയ്ത് അവിടുത്തെ കുഴപ്പക്കാരായ ജനതയെ ശാന്തരാക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും അവരെ പാപ്പായുടെ അധികാരപരിധിയില്‍ കൊണ്ട് വരികയും ചെയ്തു. ഈ കാലഘട്ടത്തിൽ വിശുദ്ധ കാതറിൻ, ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പയ്ക്കെഴുതിയ കത്ത് എക്കാലത്തും പ്രസക്തമാണ്. ദിശാബോധം നഷ്ടപ്പെട്ട ഇടയന്മാരുടെ പ്രവർത്തികളിൽ മനംനൊന്താണ് ആളുകൾ സഭ വിട്ടു പോയത് എന്ന് വിശുദ്ധ കാതറിൻ ഈ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്നും ആളുകൾ കത്തോലിക്കാ സഭ ഉപേക്ഷിച്ചു പോകുന്നു, വിശ്വാസികൾപോലും ദേവാലയങ്ങളിൽ നിന്നും അകന്നു കഴിയുന്നു. എന്തുകൊണ്ട്? വിശുദ്ധ കാതറിൻ, ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പയ്ക്കെഴുതിയ കത്തിന്റെ മലയാള പരിഭാഷ #{red->n->n->ക്രൂശിതനായ യേശുവിന്റെ നാമത്തിൽ കന്യകാമറിയത്തിന്റെ നാമത്തിൽ, യേശുക്രിസ്തുവിലൂടെ വിശുദ്ധനും ബഹുമാനിതനുമായ പിതാവേ, കർത്താവിന്റെ തിരുരക്തത്താൽ ക്രിസ്തുവിന്റെ ദാസിയായ കാതറിൻ എന്ന ഈ വിനീതദാസി എഴുതുന്നത് . അങ്ങയുടെ ആട്ടിൻപറ്റത്തെ ചെന്നായ വഹിച്ചുകൊണ്ടു പോകുന്നത് ഞാൻ കാണുന്നു. അവയെ രക്ഷിക്കാൻ ആരെയും കാണുന്നില്ല. മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിന്റെ ജ്വാലയിൽ സ്വയം അർപ്പിച്ച് കുരിശുമരണം വരിച്ച് മോചനമാർഗ്ഗം തുറന്നു തന്ന യേശുവിന്റെ പാതയിലൂടെ ചരിക്കുന്ന അങ്ങ്, ക്രൂശിതനായ യേശുവിന്റെ സഹായത്തോടെ, നഷ്ടപ്പെട്ടു പോകുന്ന ആട്ടിന്‍പറ്റത്തെ, പിശാചിന്റെ കരങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്ന് ഞാൻ അപേക്ഷിക്കുന്നു. ദൈവത്തിന്റെ അനന്ത നന്മയാൽ, തിന്മയുടെ മേൽ വിജയം നേടാൻ ശാപവും യുദ്ധവുമല്ല വേണ്ടത് എന്ന് നാം അറിയുന്നു. തന്റെ വാക്കുകൾ ധിക്കരിച്ചവനായിട്ടു പോലും ദൈവം തന്റെ അനന്ത നന്മയാൽ സ്നേഹത്തിന്റെ വഴിയിലൂടെ മനുഷ്യവർഗ്ഗത്തെ രക്ഷിക്കാനെത്തുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് സ്നേഹം കൊണ്ടാണ്. അതു കൊണ്ട് മനുഷ്യൻ എപ്പോഴും സ്നേഹത്തിലേക്ക് ആകർഷിക്കപ്പെടുന്നു. മാതാപിതാക്കളിൽ നിന്നും മനുഷ്യൻ രൂപമെടുക്കുന്നതും സ്നേഹത്തിൽ നിന്നുമാണ്. അതു കൊണ്ട് ദൈവം മനുഷ്യന് സ്നേഹത്തിന്റെ വചനം നൽകി: സ്നേഹവചനം മാംസമായി രൂപമെടുത്ത തന്റെ ഏകപുത്രൻ മനുഷ്യവർഗ്ഗത്തിന്റെ മോചനത്തിനായി ആഗതനായി. ദൈവത്തിനെതിരായ പാപങ്ങൾക്ക് പക്ഷേ, ന്യായമായ പരിഹാരക്രിയ ആവശ്യമാണ്. ദൈവം തന്റെ അനന്തമായ കാരുണ്യത്താൽ തന്റെ ഏകപുത്രനെ ലോകത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി പീഠനങ്ങൾക്കും കുരിശുമരണത്തിനും ഏൽപ്പിച്ചു കൊടുക്കുന്നു. തന്റെ ഏകപുത്രന്റെ ആത്മബലിയിലൂടെ സംപ്രീതനായ പിതാവ് പിശാചുക്കളിൽ നിന്നും മനുഷ്യവർഗ്ഗത്തിന് മോചനം നൽകുന്നു. ദൈവപുത്രൻ തന്റെ മരണത്തിലൂടെ നമുക്ക് നിത്യജീവൻ നൽകി. അനന്തമായ ആ സ്നേഹത്താൽ യേശു നമ്മെ അവിടുത്തെ സന്നിധിയിലേക്ക് അടുപ്പിച്ചു. തന്റെ ശത്രുക്കളോടു യേശുവിനുള്ള സ്നേഹവും കരുണയും മൂലമാണ് സ്വന്തം ജീവൻ ത്യജിക്കാൻ അവിടുന്ന് തയ്യാറായത്. അതേ, ദൈവത്തിനെതിരായ പാപം ചെയ്ത മനുഷ്യൻ ദൈവത്തിന്റെ ശത്രുവായിരുന്നു. ആ ശത്രുവിനു വേണ്ടിയാണ് ദൈവം തന്റെ ഏകപുത്രനെ കുരിശുമരണത്തിന് ഏൽപ്പിച്ചു കൊടുത്തത്. അങ്ങനെ മനുഷ്യവർഗ്ഗത്തിന് നഷ്ടപ്പെട്ടിരുന്ന നിത്യ ജീവിതം, പാപപരിഹാര ബലിയിലൂടെ പുനസ്ഥാപിക്കപ്പെട്ടു. നഷ്ടപ്പെട്ടു പോകുന്ന ആടുകളെ തിരിച്ചെത്തിക്കാൻ, മറ്റൊരു മാർഗ്ഗം എളിയവളായ എന്റെ ചിന്തയിൽ തെളിയുന്നില്ല. അതുകൊണ്ട്, സ്നേഹമുള്ള പിതാവെ, ഞാൻ അങ്ങയോട് അപേക്ഷിക്കുകയാണ്- വഴിപിരിഞ്ഞു പോകുന്നവരെ വിദ്വേഷത്തിലുടെ പിന്തുടരാതെ, സ്നേഹത്തോടെയും ദയയോടെയും നേരിടുക. പിതാവെ, ഞങ്ങളെല്ലാം അവിടുത്തെ സ്വന്തമാണ്. സഭയിൽ നിന്നും വിട്ടു പോയവർക്ക് പശ്ചാത്താപമുണ്ട്. ആ പ്രത്യേക സന്ദർഭത്തിൽ സഭ വിട്ടു പോകാതെ മാർഗ്ഗമില്ല എന്നാണ് അവർ കരുതിയത്. പക്ഷേ ദിശാബോധം നഷ്ടപ്പെട്ട ഇടയന്മാരുടെ പ്രവർത്തികളിൽ മനംനൊന്താണ് അവർ സഭ വിട്ടു പോയത്. അനവധി ഭരണാധികാരികൾ പിശാചുക്കളെ പോലെ പെരുമാറിയിട്ടുണ്ട്. സ്വന്തം അധികാരം സ്ഥാപിക്കാൻ വേണ്ടി പിലാത്തോസ് യേശുവിനെ കുരിശിലേറ്റാൻ വിധിച്ചതു പോലെ, ഇപ്പോഴത്തെ ഭരണാധികാരികൾ സ്വന്തം സ്ഥാനം കാത്തു സൂക്ഷിക്കാനായി അങ്ങയെ പീഠിപ്പിക്കുന്നു. അങ്ങ് അവരോട് ദയ കാണിക്കുക അങ്ങയുടെ മക്കളുടെ അജ്ഞതയും അഹന്തയും അങ്ങ് കണക്കിലെടുക്കരുതേ! പകരം അവരോട്സ്നേഹത്തോടെ ഇടപെട്ട് അവരെ അച്ചടക്കത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ഞാൻ അപേക്ഷിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ അങ്ങയോട് അപേക്ഷിക്കുകയാണ്, യുദ്ധവും വിദ്വേഷവുമില്ലാതെ അവരെയെല്ലാം തിരുസഭയിലേക്ക് തിരിച്ചു കൊണ്ടുവരാൻ അങ്ങ് സ്നേഹം ആയുധമാക്കുക! അത് അവർക്കും നമുക്കും സന്തോഷിക്കാനുള്ള അവസരമൊരുക്കും. അതിനു ശേഷം ദൈവത്തിന്റെ ആഗ്രഹമനുസരിച്ച്, അങ്ങയുടെ ആഗ്രഹപ്രകാരം വിശുദ്ധമായ കുരിശുയുദ്ധത്തിന് സന്നദ്ധനായാലും. അവരെല്ലാം അത് ആഗ്രഹിക്കുന്നുണ്ട്. യേശുവിനു വേണ്ടി സ്വന്തം ജീവിതം ത്യജിക്കാൻ അവരെല്ലാം തയ്യാറാണ്. അങ്ങ് കുരിശിന്റെ കൊടി ഉയർത്തുമ്പോൾ ചെന്നായ്ക്കൾ ആട്ടിൻ കുട്ടികളായി മാറും. യുദ്ധം സമാധാനത്തിന് വഴിമാറും. പകരം അവരോട് ന്യായമായ പ്രതികാരമാണ് അങ്ങ് ആഗ്രഹിക്കുന്നത് എങ്കിൽ ആ പീഠനവും മരണം തന്നെയും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. എനിക്ക് ധാരാളം തെറ്റുകളുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതു കൊണ്ട് ഏതു ശിക്ഷയ്ക്കും ഞാൻ അർഹയാണ് എന്ന് ഞാൻ അറിയുന്നു. പത്രോസ് അപ്പോസ്തലന്റെ പിൻഗാമിയായ അങ്ങയുടെ ഉചിതമായ തീരുമാനങ്ങൾക്കും അങ്ങയുടെ അനുഗ്രഹത്തിനുമായി ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്. അങ്ങയ്ക്ക് ഈ എഴുത്ത് എഴുതാന്‍ തയ്യാറായ എന്റെ ധിക്കാരം അവിടുന്ന് പൊറുക്കണം. യേശുവിന്റെ നാമത്തിൽ, സ്നേഹത്തോടെ Sr.കാതറീന}#
Image: /content_image/Editor'sPick/Editor'sPick-2016-05-05-02:27:34.jpg

1300
Category: 6
Sub Category:
Heading: യേശുവല്ലേ യഥാർത്ഥ അദ്ധ്വാനി?
Content: "യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു" (യോഹ.19:30). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 5}# ജീവിതത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് നാമൊരുരുത്തരും. കുടുംബത്തിന്റെ വളർച്ചക്കും സുസ്ഥിതിക്കും വേണ്ടി നാം അദ്ധ്വാനിക്കുന്നു. ലോകമെന്ന കുടുംബത്തിന്റെ വളർച്ചക്കും സുസ്ഥിതിക്കും വേണ്ടി കുരിശിൽ ജീവത്യാഗമായ യേശുവല്ലേ യഥാർത്ഥ അദ്ധ്വാനി? ഒന്ന് ചിന്തിച്ചു നോക്കൂ. കുരിശിലെ തന്റെ ബലിയിലൂടെ മാനവവംശത്തോട് ഉദാത്തമായ സ്നേഹം അവിടുന്ന് കാണിച്ചു. മറ്റേത് ജോലിയേക്കാളും യേശു കുരിശിൽ പൂർത്തിയാക്കിയത് ഏറ്റം ഉദാത്തമായ അധ്വാനമായിരിന്നു. പിതാവിന്റെ ഹിതത്തിന് വിധേയപ്പെട്ടു കൊണ്ട്, സകല മനുഷ്യരുടേയും വീണ്ടെടുപ്പിനും രക്ഷയ്ക്കും വേണ്ടി അവൻ തന്റെ ജീവൻ ബലിയായി നൽകി. വത്തിക്കാൻ കൌൺസിൽ പറയുന്നു, "സഹപ്രവർത്തകരോടുള്ള സഹാനുഭൂതിയും അവരുടെ വിഷമസന്ധികളിൽ പ്രത്യാശയും നൽകാൻ നമ്മുക്ക് കഴിഞ്ഞാൽ അവർ കർത്താവിനെ അനുകരിക്കുകയാണ് ചെയ്യുന്നത്". ഒരു മരപണിക്കാരനായി ജോലിചെയ്യുകയും പിതാവായ ദൈവത്തിന്റെ ഹിതത്തിന് കീഴ്പ്പെട്ട് കൊണ്ട് സകല മനുഷ്യരുടെയും രക്ഷക്കായി ജീവൻ ബലിദാനമായി നൽകുകയും ചെയ്ത യേശുവിനെ നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കാം. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.4.94 {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-05-03:23:37.jpg
Keywords: അദ്ധ്വാന

1301
Category: 8
Sub Category:
Heading: ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം; വി. ജെര്‍ത്രൂദിന്റെ ജീവിതത്തില്‍ നിന്ന്
Content: "തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുവിന്‍" (റോമ12:11) #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: May-5}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസത്തിനായി താന്‍ പ്രാര്‍ത്ഥിച്ചിരുന്ന ദിവസങ്ങളിൽ അനുഭവിച്ചിരിന്ന സന്തോഷം വേറെയൊരു ദിവസവും ഉണ്ടായിട്ടില്ലയെന്ന് വിശുദ്ധ ജെര്‍ത്രൂദ് പറയുന്നു. എന്ത് കൊണ്ടാണ് തനിക്ക് ഇപ്രകാരം തോന്നുന്നതെന്ന്‍ അവള്‍ യേശുവിനോട് ചോദിച്ചു. യേശുവിന്റെ മറുപടി ഇപ്രകാരമായിരിന്നു, "ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ കഴിയുന്നവരും അവിടത്തെ സഹനങ്ങളില്‍ നെടുവീർപ്പിടുന്നവരുമായ ആത്മാക്കള്‍ക്കായി നീ എന്നിലേക്കൊഴുക്കിയ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനകള്‍ ചെവികൊള്ളാതിരിക്കുക സാധ്യമല്ല". #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലമെന്ന തടവറയിൽ കഴിയുന്ന ആത്മാക്കള്‍ക്കായി ഭക്തിയോടും, ആവേശത്തോടും കൂടി പ്രാര്‍ത്ഥിക്കുക. ഈ ലോകത്ത് നിന്ന് വേർപിരിഞ്ഞു പോയ സകല ആത്മാക്കളേയും നിന്റെ പ്രാര്‍ത്ഥനകളില്‍ ഉള്‍കൊള്ളിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-05-05-03:43:19.jpg
Keywords: ആത്മാക്കൾക്ക്

1302
Category: 18
Sub Category:
Heading: കേരള ലേബര്‍ മൂവ്‌മെന്റ് അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തീകരിക്കുന്നത് പ്രശംസനാര്‍ഹമാണ്: കേരള ഹൈകോടതി ജസ്റ്റിസ് സുനില്‍ തോമസ്
Content: എറണാകുളം: വരാപ്പുഴ അതിരൂപത സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കേരള ലേബര്‍ മൂവ്‌മെന്റും സംയുക്തമായി നടത്തിയ സര്‍വ്വ ദേശീയ തൊഴിലാളി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റീസ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അസംഘടിത മേഘലയിലെ തൊഴിലാളികളോട് ഭരണം കൈയ്യാളുന്നവര്‍ കാണിക്കുന്ന കടുത്ത അവഗണനയ്ക്കും, നീതിനിഷേധത്തിനുമെതിരെയുള്ള തുറന്ന സമര പ്രഖ്യാപനമായി മാറി മെയ്ദിനാഘോഷസമ്മേളനം. മെയ്1 വൈകീട്ട് 3.30ന് മെയ് ഒന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3:00 ന് എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള സെന്റ് ഫ്രാന്‍സീസ് കത്തീഡ്രലിന് മുന്നില്‍ നിന്ന് ആരംഭിച്ച റാലി വരാപ്പുഴ അതിരൂപത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് പി. എം. ബഞ്ചമിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നിശ്ചല ദ്യശ്യങ്ങളും, പ്‌ളക്കാര്‍ഡുകളും, മുദ്രാവാക്യവുമായി നീങ്ങിയ പ്രവര്‍ത്തകര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ സമ്മേളിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഹൈകോടതി ജസ്റ്റിസ് സുനില്‍ തോമസ് നിര്‍വ്വഹിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമത്വമെന്ന ഭാവന ഉണ്ടാകണമെന്ന് മെയ്ദിന സന്ദേശം നല്‍കിയ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ ഏഷ്യന്‍ വാക്താവായ ശ്രി. തമ്പാന്‍ തോമസ് സുചിപ്പിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളോട് വര്‍ഷങ്ങളായി കടുത്ത വിശ്വാസ വഞ്ചനയാണ് കാട്ടുന്നതെന്ന് വിഷയാവതരണം നടത്തിയ കെ.എല്‍.എം.സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രി. ബാബു തണ്ണിക്കോട്ട് സുചിപ്പിച്ചു. മികച്ച പ്രകടനം കാഴ്ച്ചവച്ച നിശ്ചല ദ്യശ്യങ്ങള്‍ക്ക് 1 ഉം,2 ഉം,3 ഉം സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. പൊതു സമ്മേളനത്തില്‍ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. ആന്റണി റാഫേല്‍ കൊമരംച്ചാത്ത്, കെ.എല്‍.എം. വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ.ജോബ് കുണ്ടോണി , കെ.എല്‍.എം. വരാപ്പുഴ അതിരൂപത പ്രസിഡന്റ് ശ്രി. ജോണ്‍സന്‍ കാനപ്പിള്ളി, , അഡ്വ. ഷെറിന്‍ ജെ. തോമസ്, ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫോറം പ്രസിഡന്റ് ശ്രീമതി. ഷെറിന്‍ ബാബു, കെ.എല്‍.എം. വരാപ്പുഴ അതിരൂപത സെക്രട്ടറി ശ്രി. മാത്യൂ ഹിലാരി, കെ.എല്‍.എം. വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ പനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
Image: /content_image/India/India-2016-05-05-04:11:08.jpg

1303
Category: 1
Sub Category:
Heading: ആയുധങ്ങൾക്കു വേണ്ടി കോടികൾ മുടക്കുന്നതിനെതിരെ സൗത്ത് ആഫ്രിക്കൻ മെത്രാന്മാർ
Content: രാജ്യത്തെ പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ ആയുധ കൂമ്പാരം വർദ്ധിപ്പിക്കാൻ നീക്കം നടത്തുന്ന സൗത്ത് ആഫിക്കൻ ഗവൺമെന്റിന്റെ നയത്തെ അവിടുത്തെ മെത്രാന്മാർ വിമർശിച്ചു. "രാജ്യം പുറമെ നിന്നുള്ള ഭീഷിണികൾ ഒന്നും നേരിടുന്നില്ല. തൊഴിലില്ലായ്മയും ദാരിദ്രൃവുമാണ് നമ്മുടെ രാജ്യത്തെ വലിയ പ്രശ്നങ്ങൾ. ഈ സന്ദർഭത്തിൽ കോടികൾ മുടക്കി ആയുധശേഖരം വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനം അത്യന്തം അധാർമ്മികമാണ്" ബിഷപ്പ് ആബേൽ ഗബൂസ അഭിപ്രായപ്പെട്ടു. സൗത്ത് ആഫ്രിക്കയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസിന്റെ 'Justice and Peace Commission' -ന്റെ ചെയർമാനായ ബിഷപ്പ് ഗബൂസ, യഥാർത്ഥ പ്രശ്നങ്ങളെ മറന്നു കൊണ്ടുള്ള ഗവൺമെന്റ് നടപടിയാണ് ആയുധക്കച്ചവടം എന്ന് അഭിപ്രായപ്പെട്ടു. "രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷിണി വിദേശ രാജ്യങ്ങളിൽ നിന്നല്ല. സാമ്പത്തിക അസമത്വവും യുവജനങ്ങളുടെ തൊഴിലില്ലായ്മയുമാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ. ഇവ സൃഷ്ടിക്കുന്ന അഭ്യന്തര കലാപങ്ങളാണ് രാജ്യസുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷിണിയായിരിക്കുന്നത്." രാജ്യത്തെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവൺമെന്റ് വാങ്ങി കൂട്ടുന്ന ആയുധങ്ങൾ കൊണ്ടു കഴിയുകയില്ല എന്ന് അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തെ ഓർമ്മിപ്പിച്ചു. 1999-ൽ എയ്ഡ്സ് രോഗികളെ ചികിത്സിക്കാൻ തങ്ങളുടെയടുത്ത് പണമില്ലെന്നു പറഞ്ഞ ഗവൺമെന്റ്, അതേ വർഷം തന്നെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആയുധക്കച്ചവടം നടത്തിയതിലെ അധാർമ്മികത അദ്ദേഹം എടുത്തു പറഞ്ഞു. അതുപോലുള്ള അധാർമ്മിക നയങ്ങള്‍ ഇനിയും തുടരാന്‍ ഇടവരരുത്, ആണവ ഊർജ്ജ പദ്ധതികളും നിറുത്തിവയ്ക്കാൻ ബിഷപ്പ്സ് കോൺഫ്രൻസ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
Image: /content_image/News/News-2016-05-05-06:42:16.jpg