Content | "അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്; ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍, എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്" (സങ്കീര്‍ത്തനങ്ങള്‍ 84:10).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-4}#
“ശുദ്ധീകരണസ്ഥലത്ത് ഒരു ദിവസം ചിലവഴിക്കുന്നതിലും അഭികാമ്യമായിട്ടുള്ളത് വിധിദിവസം വരെ എല്ലാ സഹനങ്ങളും ഭൂമിയില്‍ വെച്ച് തന്നെ അനുഭവിച്ച് തീര്‍ക്കുന്നതായിരിക്കും”.
(അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍).
#{red->n->n->വിചിന്തനം:}#
ഇപ്പോള്‍ ശുദ്ധീകരണസ്ഥലത്തില്‍ വേദനയനുഭവിക്കുന്ന ഓരോ ആത്മാക്കളും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണാനന്തര ജീവിതത്തെ കുറിച്ച് വളരെയേറെ ഉത്കണ്‍ഠാകുലരാണ്. കുട്ടികളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കാണല്ലോ അറിയാവുന്നത്. നമ്മുടെ ആത്മീയ-കുടുംബത്തിന്റെ ആവശ്യങ്ങളേക്കുറിച്ച് പുരോഹിതര്‍ക്കറിയാം. അതുപോലെ ശുദ്ധീകരണസ്ഥലത്തില്‍ അനുഭവിക്കേണ്ടി വരുന്ന സഹനങ്ങളെ പറ്റി അവിടുത്തെ ആത്മാക്കള്‍ ബോധവന്‍മാരാണ്.
ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ ഒഴിവാക്കുവാനായി, ഈ ഭൂമിയിലുള്ളവരെ വിശുദ്ധിയേറിയ ജീവിതം നയിപ്പിക്കുവാനായി ദൃഡപ്രതിജ്ഞ ചെയ്തിരിക്കുകയാണ് ഈ ആത്മാക്കളെല്ലാം. പാപത്തെകുറിച്ചും അതിന്റെ പരിണിതഫലത്തെ കുറിച്ചും നമ്മളെ ബോധവാന്മാരാക്കുവാന്‍ അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് കഴിയും. അതിനാല്‍ ശുദ്ധീകരണസ്ഥലത്തെ മഹാ മാദ്ധ്യസ്ഥര്‍ക്ക് വേണ്ടി എന്തെങ്കിലും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/5?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |