Contents

Displaying 1111-1120 of 24928 results.
Content: 1253
Category: 1
Sub Category:
Heading: ക്രിസ്തുമതം അതിവേഗം വളരുന്നത് തടയാൻ ചൈനീസ് ഗവൺമെന്റ് മതവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
Content: പ്രതികൂല സാഹചര്യത്തിലും ക്രിസ്തുമതം അതിവേഗം വളരുന്നത് നിയന്ത്രിക്കാൻ ചൈനയിൽ, ഗവൺമെന്റിന്റെ നേതൃത്വത്തിൽ മതസ്വാതന്ത്ര്യത്തെ പറ്റിയുള്ള കോൺഫ്രൻസ് സംഘടിപ്പിച്ചു. പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി സംഘടിപ്പിച്ച ഈ കോൺഫ്രൻസിൽ നടത്തിയ പ്രസംഗത്തിൽ, ചൈനീസ് പ്രസിഡന്റ് ഗ്സീ ജിൻപിങ്ങ് ധീരമായ മതവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കമ്മ്യൂണിസ്റ്റുകളെ അഭിനന്ദിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി കത്തോലിക്കാ സഭയ്ക്ക് നേരെ, ഗവൺമെന്റ് പിന്തുണയോടെയുള്ള അക്രമങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഭൂഗർഭ അറകളിലും ഒളിവീടുകളിലുമാണ് ക്രൈസ്തവർ ദിവ്യബലിയും, ആരാധനയും മതപ്രവർത്തനങ്ങളും നടത്തികൊണ്ടിരിക്കുന്നത്. മതം ഇല്ലായ്മ ചെയ്ത് യുവജനങ്ങളുടെ മനസ്സിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ നിറയ്ക്കാൻ കമ്പ്യൂണിസ്റ്റ് പ്രവർത്തകർ ശ്രമിക്കണമെന്ന് പ്രസിഡന്റ് ജിൻപിങ്ങ് അണികളെ ഉപദേശിച്ചു. ചൈനയുടെ സോഷ്യലിസ്റ്റ് ആശങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയായി മതങ്ങളെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈസ്തവ മതം അതിവേഗം ചൈനയില്‍ വളർന്നു കൊണ്ടിരിക്കുന്നതിൽ ഗവൺമെന്റിനുള്ള ഭയം 'The Global Times' എന്ന സർക്കാർ പ്രസിദ്ധീകരണത്തിന്റെ ചില ലേഖനങ്ങളിൽ വ്യക്തമാകുന്നു. കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള പാട്രിയോട്ടിക് ചർച്ചിൽ അംഗമാകാൻ വിസമ്മതിച്ച് ഒളിവിൽ ആരാധനയും മത പ്രവർത്തനങ്ങളും നടത്തുന്ന ആറ് മില്ല്യൻ കത്തോലിക്കർ ചൈനയിലുണ്ടെന്നാണ് കണക്ക്. മാർപാപ്പയുടെ അപ്പസ്തോലികത്വം ആദരവോടെ അംഗീകരിച്ചു കൊണ്ടാണ് ഈ ആറ് മില്ല്യൻ കത്തോലിക്കർ ജീവിക്കുന്നത്. "കമ്മ്യൂണിസ്റ്റുകൾ ഞങ്ങളെ നയിക്കാൻ ശ്രമിക്കുകയാണ്. ദൈവത്തിൽ വിശ്വസിക്കാത്ത അവർക്ക് അതിന് കഴിയുകയില്ല'." ഫാദർ ഡോംഗ് ബൗലോ എന്ന കത്തോലിക്കാ പുരോഹിതൻ പറയുന്നു. സർക്കാരിന്റെ പാട്രിയോട്ടിക് ചർച്ചിൽ അംഗമാകാൻ വിസമ്മതിക്കുന്ന കത്തോലിക്കർ പല വിധത്തിൽ പീഠിപ്പിക്കപ്പെടുന്നുണ്ട്. ചിലർ നിഗൂഢ സാഹചര്യങ്ങളിൽ അപ്രത്യക്ഷരാകുന്നു. ഏപ്രിൽ മാസത്തിൽ ഇതേ വരെ അഞ്ചു വൈദികർ ഒരു വിവരവും ശേഷിപ്പിക്കാതെ അപ്രത്യക്ഷരായി. മറ്റൊരു വൈദികൻ ദുരൂഹ സാഹചര്യങ്ങളിൽ മരണമടഞ്ഞു. അത് ഒരു ആത്മഹത്യയാണെന്ന് പോലീസ് റിപ്പോർട്ട് ചെയ്തെങ്കിലും വൈദികനെ അടുത്തറിയാവുന്നവർ ആ വാദം തള്ളിക്കളയുന്നു. കഴിവു തെളിയിക്കുന്ന ആത്മീയ നേതാക്കളെ ഇല്ലായ്മ ചെയ്തു കൊണ്ട് ക്രൈസ്തവ മതത്തെ തകർക്കാനാണ് ചൈനീസ് നേതൃത്വം ലക്ഷ്യമിടുന്നത്. പക്ഷേ, സർക്കാർ ഒരുക്കുന്ന ഈ പ്രതികൂല കാലാവസ്ഥയിലും കത്തോലിക്കാ സഭ വളരുന്നത് കണ്ട് അത് നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ ആരായാനാണ് പതിനഞ്ചു വർഷത്തിനു ശേഷം മതങ്ങളെ പറ്റിയുള്ള കോൺഫ്രൻസ് വിളിച്ചു കൂട്ടിയത്. ഇതിനു മുമ്പുള്ള കോൺഫ്രൻസ് 2001-ലാണ് നടന്നത്. രണ്ടാഴ്ച്ച മുമ്പ് ദേവാലയം പൊളിച്ച് അവിടെ ഫ്ളാറ്റുകൾ പണിയാനെത്തിയ ചൈനീസ് സർക്കാരിന്റെ സഹായത്തോടെയുള്ള സംഘത്തിന്റെ ബുൾഡോസർ തടഞ്ഞ പാസ്റ്ററുടെ ഭാര്യ ഡിങ്ങ് ക്യൂ മേ ജീവനോടെ കുഴിച്ചുമൂടപ്പെട്ട വാർത്ത പുറത്തു വന്നിരുന്നു. ചൈനയില്‍ നടക്കുന്ന ക്രൈസ്തവപീഡനകഥകൾ വളരെ അപൂർവ്വമായി മാത്രമാണ് പുറംലോകം അറിയുന്നത്.
Image: /content_image/News/News-2016-04-27-06:59:18.jpg
Keywords:
Content: 1254
Category: 8
Sub Category:
Heading: നിത്യശാന്തിയ്ക്കുള്ള പ്രാര്‍ത്ഥന 3 പ്രാവശ്യം ആവര്‍ത്തിക്കുക
Content: “കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിന്നില്‍ പ്രസാദിക്കുകയും നിന്നോട് കരുണ കാട്ടുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോട് കടാക്ഷിച്ച് നിനക്ക് സമാധാനം നല്‍കട്ടെ” (സംഖ്യ 6:24-26). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-27}# 1926 ഏപ്രില്‍ 29ന് മരിച്ച സിസ്റ്റര്‍ ഹെന്‍റിയുടെ ആത്മാവ്, വിശുദ്ധ ഫൗസ്റ്റീനയ്ക്കു മുന്നില്‍ ഒരു അപേക്ഷ വെച്ചു. തനിക്ക് വേണ്ടി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാനും, നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥന 3 വട്ടം ആവര്‍ത്തിക്കാനും സിസ്റ്റര്‍ ആവശ്യപ്പെട്ടു. വിശുദ്ധ ഫൌസ്റ്റീന അത് നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ ഹെന്റിയുടെ ആത്മാവ് വീണ്ടും വരികയും, നന്ദിപൂര്‍വ്വം 'ഇതിന് ദൈവം നിനക്ക് പ്രതിഫലം നല്‍കട്ടെ' എന്ന് ആശംസിക്കുകയും ചെയ്തു. (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, 21). #{red->n->n->വിചിന്തനം:}# "മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ വന്നു ചേരുവാന്‍ ഇടയാകട്ടെ, നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലതീരാത്ത തിരുചോരയെ കുറിച്ച് മരിച്ചവരുടെ മേല്‍ കൃപയായിരിക്കേണമേ." നിത്യശാന്തിക്ക് വേണ്ടിയുള്ള ഈ പ്രാര്‍ത്ഥന മൂന്ന്‍ പ്രാവശ്യം ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-27-09:18:34.jpg
Keywords: വിശുദ്ധ ഫൗസ്റ്റീന
Content: 1255
Category: 1
Sub Category:
Heading: ഭൂകമ്പത്തിനിരയായ ഇക്വഡോറില്‍ പ്രവര്‍ത്തനനിരതരായി കത്തോലിക്ക സംഘടനകള്‍
Content: ഇക്വഡോര്‍: കഴിഞ്ഞ 7 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനിരയായ തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഭൂകമ്പം മൂലം ഭവനരഹിതരായ ആയിരകണക്കിന് ആളുകള്‍ക്കായി കത്തോലിക്കാ പ്രവര്‍ത്തക സംഘങ്ങള്‍ താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി. ഏപ്രില്‍ 16ന്, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പസിഫിക്ക് തീരത്തുള്ള മുയിസ്നെ നഗരത്തിനു സമീപമുള്ള പ്രദേശങ്ങളേയാണ് കൂടുതലായും ബാധിച്ചത്. ദുരന്തത്തിന് പിന്നാലെ മരണ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 3,50,000 ത്തോളം ആളുകളെ ഈ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്നും, ഇതില്‍ ഏതാണ്ട് 26,000 പേര്‍ക്ക് സ്വന്തം ഭവനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട കണക്കില്‍ സൂചിപ്പിക്കുന്നു. ഇതിനകം തന്നെ കത്തോലിക്കസഭയുടെ സന്നദ്ധ സംഘടനകള്‍, ഭക്ഷണം, കുടിവെള്ളം, കിടക്ക തുടങ്ങിയവ വിതരണം ചെയ്യുന്നുണ്ട്. ഭൂകമ്പം മൂലം റോഡുകളും, ടെലിഫോണ്‍ ലൈനുകളും താറുമാറായാതിനാല്‍ ഒറ്റപ്പെട്ട നിലയില്‍ കഴിയുന്ന പ്രദേശങ്ങളിലെ ആളുകളുമായി ബന്ധപ്പെടുവാന്‍ ശ്രമം നടത്തി വരികയാണ്. “ഇതുവരെ ഏതാണ്ട് 696 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്, ഇതേ തുടര്‍ന്നുണ്ടാകാവുന്ന മാനസിക-സാമൂഹ്യ പ്രശ്നങ്ങള്‍ വളരെ ഗുരുതരമായിരിക്കുമെന്ന്‍ തെക്കേ അമേരിക്കയിലെ കത്തോലിക്കാ റിലീഫ് സര്‍വീസിന്റെ ഡയറക്ടര്‍ ആയ തോമസ്‌ ഹോളിവുഡ് സൂചിപ്പിച്ചു. താല്‍ക്കാലിക ഭവനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന ഏതാണ്ട് 10,000ത്തോളം ടാര്‍പ്പുകളും, ശുദ്ധജലം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഹൈജീന്‍ കിറ്റുകളും, കൂടാതെ കൌണ്‍സലിങ് സെന്‍ററുമായി CRS ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനനിരതമാണെന്ന് തോമസ്‌ ഹോളിവുഡ് പറഞ്ഞു. കോളറ പോലെയുള്ള സാംക്രമിക രോഗങ്ങളുടെ സാദ്ധ്യതയേക്കുറിച്ചു അദ്ദേഹം തന്റെ ആശങ്ക രേഖപ്പെടുത്തി. ഇതിനിടെ എല്‍-നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം ശക്തമായ മഴ രക്ഷപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. “ഭൂകമ്പത്തിനു ശേഷമുണ്ടാകാറുള്ള ചെറിയ കുലുക്കങ്ങളെ പേടിച്ചു ആയിരക്കണക്കിന്‌ ആളുകള്‍ വീടുകള്‍ക്ക് പുറത്താണ് ഉറങ്ങുന്നത്. ഇത്തരം ചെറിയ ഭൂമികുലുക്കങ്ങള്‍ വരെ ആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്” പ്രോട്ടോവീജോ രൂപതയിലെ പുരോഹിതനായ ഫാദര്‍ വാള്‍ട്ടര്‍ കൊറോണെല്‍ പറഞ്ഞു. “ജനങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണ്, അവര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല, എങ്കിലും കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ ഭക്ഷണം, കിടക്ക, മരുന്നുകള്‍ തുടങ്ങി ആവശ്യ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളുകള്‍, കോണ്‍വെന്റുകള്‍, ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് 10 ദശലക്ഷം ഡോളറിന്റെ നഷ്ടം സഭയുടെ വസ്തുവകകളില്‍ മാത്രം ഉണ്ടായിട്ടുണ്ടെന്ന്‍ U.S ബിഷപ്പ്സ് ഓഫീസിലെ ഗ്രാന്റ്സ് സ്പെഷ്യലിസ്റ്റായ കെവിന്‍ ഡെ അറിയിച്ചു.
Image: /content_image/News/News-2016-04-28-03:09:30.jpg
Keywords: , Catholic Relief Services, charity, earthquake, Ecuador
Content: 1256
Category: 1
Sub Category:
Heading: പാകിസ്ഥാനില്‍ ക്രൈസ്തവ യുവതിയെ തട്ടികൊണ്ട് പോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി.
Content: പാകിസ്ഥാന്‍: ക്രിസ്ത്യാനിയായ യുവതിയെ തട്ടികൊണ്ട് പോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മുസ്ലിം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഏപ്രില്‍ 14-നു ലവീസ ബീബി എന്ന 23കാരിയായ ക്രിസ്തീയ യുവതിയെ തട്ടികൊണ്ട് പോയത്. ഇസ്ലാമില്‍പ്പെട്ട ആയുധധാരികളായ രണ്ട് പേര്‍ പഞ്ചാബിലെ കാസുറിലുള്ള ഇവരുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും യുവതിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി യുവതിയെ തട്ടികൊണ്ട് പോവുകയുമാണ്‌ ഉണ്ടായത്. അതില്‍ മുഹമ്മദ്‌ താലിബ് എന്നയാള്‍ അവളെ ഭീഷണിപ്പെടുത്തി വിവാഹവും ചെയ്തു. ലവീസായുടെ പിതാവായ സര്‍വര്‍ മാസി ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും തുടക്കത്തില്‍ പരാതി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പോലീസ് അലംഭാവമാണ് കാണിച്ചതെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലയെന്നും ലീഗല്‍ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ഡെവലപ്മെന്റ് എന്ന സംഘടനയുടെ തലവനും അഭിഭാഷകനുമായ സര്‍ദാര്‍ മുഷ്താക്ക് ഗില്‍ പറഞ്ഞു. ഇത്തരം അപമാനങ്ങള്‍ക്ക് ഇരയാകുന്ന ക്രിസ്ത്യാനികളെ സൗജന്യമായി സഹായിക്കുന്ന സംഘടനായാണ് ലീഗല്‍ ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍. പിന്നീട് പ്രാദേശിക ക്രിസ്തീയ നേതാക്കളുടെയും ലീഗല്‍ ഇവാഞ്ചലിക്കല്‍ അസോസിയേഷന്റെയും എതിര്‍പ്പിനെ തുടര്‍ന്ന്‍ താലിബിനെതിരെ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. “കാസുര്‍ പ്രദേശത്ത് നിന്നും ഏപ്രില്‍ മാസം മാത്രം അഞ്ചോളം ക്രിസ്തീയ യുവതികളെ തട്ടികൊണ്ട് പോവുകയും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്നു ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുകയും ചെയ്യുകയുണ്ടായി” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോവര്‍ഷവും ഇത്തരത്തിലുള്ള ഏതാണ്ട് 1,000 ത്തോളം കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെടുകയും, ഇതിലും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയുമായി ഉണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Image: /content_image/News/News-2016-04-28-04:25:47.jpg
Keywords: Pakisthan, Christian, Forced Conversion, Islam
Content: 1257
Category: 6
Sub Category:
Heading: മാനവകുലത്തോട് യേശു കാണിച്ച കരുണാര്‍ദ്ര സ്നേഹം.
Content: "എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം അവ എന്നെ അനുഗമിക്കുന്നു" (യോഹന്നാൻ 10:27). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-28}# കാൽവരിയില്‍ ബലിയായ യേശുവിലേക്ക് ഒരു നിമിഷം നമ്മുക്ക് നോക്കാം. മനുഷ്യന്റെ ഘോര പാപങ്ങള്‍ക്ക് പരിഹാരമായി, കുരിശിൽ ബലിയായി മാറിയ യേശുവിനെ പറ്റിയുള്ള ചിന്ത നമ്മുടെ ബുദ്ധിയുടെ തലങ്ങളെ വിശുദ്ധീകരിക്കാന്‍ കാരണമാകുമെന്നതില്‍ സംശയമില്ല. ഒരു രീതിയില്‍ പറഞ്ഞാല്‍ മാനവ കുലത്തോടുള്ള അവിടുത്തെ കരുണാര്‍ദ്ര സ്നേഹം കുരിശില്‍ പ്രതിഫലിക്കപ്പെട്ടുയെന്നതാണ് സത്യം. പാപത്തിന്റെ ചുഴിയില്‍ അകപ്പെട്ട മനുഷ്യനെ സ്നേഹത്തോടെ വാരിപുണരുവാന്‍ അവിടുന്ന് തന്റെ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയാണുണ്ടായത്. വിശുദ്ധ പൌലോസ് ശ്ലീഹാ പറയുന്നു, "യേശുക്രിസ്തു വഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു" (എഫസോസ് 1:5). തന്റെ യാഗബലിയിലൂടെ അവിടുന്ന് നമ്മെ ദത്തെടുത്തുയെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ചെന്നായ്ക്കളുടെ കെണിയില്‍ അകപ്പെട്ട കുഞ്ഞാടിനെ പോലെ അവന്‍ ബലിയായി മാറി. താന്‍ അനുഭവിക്കാന്‍ പോകുന്ന സഹനത്തെ പറ്റി അവിടുത്തേക്ക് അറിയാമായിരിന്നെങ്കിലും പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ തിരുമനസ്സായ യേശുവിന്റെ ആഴമായ സ്നേഹത്തെ പറ്റിയാണ് ഇത് സൂചിപ്പിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.4.8). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-28-06:46:58.jpg
Keywords: സ്നേഹം
Content: 1258
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി പതിവിലും കൂടുതല്‍ പ്രാര്‍ത്ഥിക്കുക.
Content: “ദൈവത്തിന്റെ സ്നേഹഭാജനങ്ങളും, വിശുദ്ധരാകുവാനായി വിളിക്കപ്പെട്ടവരുമായി റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും, കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും” (റോമാ 1:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം:ഏപ്രില്‍-28}# നമുക്ക് മുന്‍പേ മരിച്ചു പോയവരുമായവരുടെ ഓര്‍മ്മകള്‍, നമ്മുടെ നിത്യജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും നമുക്കൊപ്പമുണ്ടായിരിക്കണം. ഇതാണ് അവര്‍ അര്‍ഹിക്കുന്ന അനുസ്മരണം. 'അവരെ അനുസ്മരിക്കുക' എന്ന്‍ പറയുമ്പോള്‍ അത് വാക്കില്‍ മാത്രം ഒതുങ്ങേണ്ടതല്ല. മറിച്ച് പ്രാര്‍ത്ഥനകള്‍ കൊണ്ട് അവരെ സ്മരിക്കാന്‍ നാം പഠിക്കണം. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ നിന്ന്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥനകളെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. (വിശുദ്ധ ജോണ്‍ XXIII) #{red->n->n->വിചിന്തനം:}# വിശുദ്ധ സിപ്രിയന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു : “ശുദ്ധീകരണസ്ഥലത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള നമ്മുടെ പ്രിയപ്പെട്ടവര്‍ നമുക്കായി കാത്തിരിക്കുകയാണ്. സ്വര്‍ഗീയ സമ്മാനത്തെ പറ്റിയുള്ള ആനന്ദത്തില്‍ നമ്മളും പങ്കാളികളാകണമെന്ന് അവര്‍ വളരെയധികം ആഗ്രഹിക്കുന്നു. നാം നല്‍കുന്ന പ്രാര്‍ത്ഥന കൊണ്ടുള്ള പരിഗണനകളില്‍ അവര്‍ ഏറെ സന്തോഷിക്കുന്നു.” ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള മോക്ഷത്തിന്റെ ചങ്ങലയുമായി ബന്ധപ്പെട്ടിരിക്കുന്ന കണ്ണിയാണ് പ്രാര്‍ത്ഥന. നമ്മുടെ പ്രിയപ്പെട്ടവര്‍ സ്വര്‍ഗീയ ആനന്ദത്തിലേക്ക് ഉടന്‍ പ്രവേശിക്കുവാന്‍ വേണ്ടി പതിവിലും കൂടുതല്‍ നേരം പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-28-08:28:56.jpg
Keywords: ആത്മാക്കളുടെ
Content: 1259
Category: 1
Sub Category:
Heading: ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹാരി വൂ നിര്യാതനായി
Content: ഹോണ്ടുറാസ്: കത്തോലിക്കനും മുന്‍ രാഷ്ട്രീയ തടവ്കാരനുമായിരുന്ന ഹാരി വൂ നിര്യാതനായി. തന്റെ 79-മത്തെ വയസ്സില്‍ ഹോണ്ടുറാസില്‍ അവധിക്കാലം ചിലവഴിക്കുന്നതിനിടയില്‍ ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം നിര്യാതനായതെന്ന്‍ ലവോഗായി മനുഷ്യാവകാശ സംഘടനയുടെ അഡ്മിനിസ്ട്രെറ്ററായ ആന്‍ നൂനന്‍ മാധ്യമങ്ങളെ അറിയിച്ചു. ഹാരി വൂവിന്റെ മകനായ ഹാരിസണും, മുന്‍ ഭാര്യയായിരുന്ന ചിനാ ലീയും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലേക്കു കൊണ്ട് വരുന്നതിനായി മദ്ധ്യ-അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലേക്ക് പോയിട്ടുണ്ടെന്ന് മിസ്‌ നൂനന്‍ പറഞ്ഞു.''ഒരു യഥാര്‍ത്ഥ നായകനായിരിന്ന ഹാരിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യും, അതൊരിക്കലും നിറുത്തുകയില്ലയെന്ന്‍" നൂനന്‍ കൂട്ടിചേര്‍ത്തു. ഷാങ്ങ്ഹ്വായിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ഹാരി വൂ ജനിച്ചത്. 1949-ല്‍ മാവോ സെദോങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മൂണിസ്റ്റുകള്‍ ആഭ്യന്തര യുദ്ധത്തില്‍ നേടിയ വിജയത്തെ തുടര്‍ന്ന്‍ തങ്ങളുടെ സ്വത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുക്കപ്പെടുന്നതിന് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. ചൈനയുടെ അപ്പോഴത്തെ സഖ്യരാജ്യമായിരുന്ന സോവിയറ്റ് യൂണിയനെ വിമര്‍ശിച്ചുവെന്ന കുറ്റത്താല്‍ അധികാരികളുടെ അപ്രീതിക്ക് പാത്രമായതിനെ തുടര്‍ന്നു, 1960-ല്‍ തന്റെ 23-മത്തെ വയസ്സില്‍ ‘ലവോഗായി’ അഥവാ ‘പ്രയത്നത്തിലൂടെ മാറ്റംവരുത്തുക’ എന്നറിയപ്പെട്ടിരുന്ന ചൈനയിലെ ജയിലില്‍ അദ്ദേഹം തടവില്‍ വിധിക്കപ്പെട്ടു. ബുദ്ധിജീവികളേയും, രാഷ്ട്രീയ തടവുകാരേയും നീണ്ട കാലത്തേക്ക് ശിക്ഷിക്കുന്നതിനുവേണ്ടിയുള്ള വളരെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ശിക്ഷാരീതിയായിരുന്ന ‘ലവോഗായി എന്ന ജയില്‍’. നരകീയമായ ജീവിത സാഹചര്യങ്ങളും, ക്രൂരമായ പെരുമാറ്റവും വഴി ഏതാണ്ട് ദശലക്ഷകണക്കിന് മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വിവിധ ക്യാമ്പുകളിലായി ഏതാണ്ട് 12-ഓളം ശിക്ഷാവിധികള്‍ ഉള്‍പ്പെടെ തോട്ടങ്ങളിലും, കല്‍ക്കരി ഖനികളിലുമുള്ള കഠിനമായ ജോലികള്‍ക്ക് പുറമേ, ക്രൂരമായ പീഡനങ്ങളും പട്ടിണിയും അനുഭവിച്ചിട്ടുണ്ടെന്ന് വൂ തന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. 1979-ല്‍ മാവോയുടെ മരണത്തെ തുടര്‍ന്ന്‍ കാലാവധി കഴിയുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് വൂ ജെയില്‍ മോചിതനായി. 1985-ല്‍ അമേരിക്കയിലേക്ക് താമസം മാറി. അവിടെ അദ്ദേഹം അധ്യാപനവും, എഴുത്തുമായി കഴിഞ്ഞുപോന്നു. ലവോഗായി ഗവേഷണ കേന്ദ്രത്തിന് സ്ഥാപനം കുറിച്ച വൂ, ലേബര്‍ ക്യാമ്പ് സിസ്റ്റത്തിനേക്കുറിച്ചുള്ള തന്റെ ഗവേഷണത്തിനായി നിരന്തരം ചൈന സന്ദര്‍ശിച്ചു കൊണ്ടിരുന്നു. US പൌരത്വം നേടിയ വൂ 1995-ല്‍ തന്റെ ചൈന സന്ദര്‍ശനത്തിനിടക്ക് അറസ്റ്റിലാവുകയും ചാരവൃത്തി കുറ്റം ചുമത്തി 15 വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. അധികം താമസിയാതെ അദ്ദേഹത്തെ അമേരിക്കയിലേക്ക് നാടുകടത്തി, അവിടെ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെ പ്പറ്റിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും, കോണ്‍ഗ്രസ്സിലും, സര്‍വ്വകലാശാലകളിലും ഇതിനെതിരായി നിരന്തര പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. 2008-ല്‍ വാഷിംഗ്‌ടണ്‍ ഡിസി കേന്ദ്രമായിട്ടുള്ള സംഘടന, ലവോഗായിയുടെ ഇരകളായവരുടെ ഓര്‍മ്മ നിലനിര്‍ത്തുവാനും, ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ നടന്ന്‍ വരുന്ന പൈശാചികതകളേക്കുറിച്ച് പഠിപ്പിക്കുന്നതിനുമായി ലവോഗായി മ്യൂസിയം സ്ഥാപിച്ചുവെന്ന് സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. തന്റെ ജെയില്‍ ജീവിതത്തെ കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഹാരി വൂ. ‘ദി ചൈനീസ്‌ ഗുലാഗ്, ബിറ്റര്‍ വിന്‍ഡ്സ്, ട്രബിള്‍ മേക്കര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു കത്തോലിക്കനെന്ന നിലയില്‍ നിരവധി കാര്യങ്ങള്‍ക്ക് വേണ്ടി ഹാരി വൂ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തൊഴിലവകാശ ലംഘനങ്ങള്‍, മത സ്വാതന്ത്ര്യം, വധശിക്ഷ നിരോധനം, നിര്‍ബന്ധിത അവയവദാനം, തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
Image: /content_image/News/News-2016-04-28-15:08:13.jpg
Keywords: Harry Wu, Malayalam
Content: 1260
Category: 6
Sub Category:
Heading: യേശു പിതാവിനോടു കാണിച്ച ആഴമായ വിധേയത്വം.
Content: "ഞാൻ അവയ്ക്ക് നിത്യജീവൻ നൽകുന്നു. അവ ഒരിക്കലും നശിച്ചു പോകുകയില്ല. അവയെ എന്റെ അടുക്കൽ നിന്നും ആരും പിടിച്ചെടുക്കുകയില്ല" (യോഹന്നാൻ 10:28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 29}# നല്ലിടയനായ യേശുവിനെ പറ്റി നമ്മുക്ക് ഒരു നിമിഷം ചിന്തിക്കാം. മനുഷ്യവംശത്തിന് വേണ്ടി സ്വജീവന്‍ ബലിയായി നല്കിയ യേശുവിന്റെ അചഞ്ചലമായ സ്നേഹമാണ് നല്ലിടയനായ യേശുവില്‍ നമ്മുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്. ഒരു രീതിയില്‍ പറഞ്ഞാല്‍ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും പോലും ചിന്തിക്കാന്‍ കഴിയാത്ത അഗാധമായ സ്നേഹമാണ് അവിടുന്ന് നമ്മോടു കാണിച്ചത്. പിതാവിനോടുള്ള ആഴമായ സ്നേഹത്താല്‍ അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍ യേശു കാല്‍വരിയില്‍ ബലിയായി മാറി. മനുഷ്യന്റെ ഘോരമായ പാപത്തിൽ നിന്നുള്ള വീണ്ടെടുപ്പ് യേശു തന്റെ യാഗബലിയിലൂടെ പൂര്‍ത്തിയാക്കിയെന്നത്, പിതാവിനോടുള്ള അവിടുത്തെ വിധേയത്തെ എടുത്ത് കാണിക്കുന്നു. കാല്‍വരിയില്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന സഹനങ്ങളെ കണ്‍മുന്നില്‍ കണ്ടിട്ടും മാനുഷികമായ എല്ലാ ചിന്തകളെയും മാറ്റിവെച്ചു കൊണ്ട് യേശു പിതാവിനോടുള്ള വിശ്വസ്തത പുലര്‍ത്തി. ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം, നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും രൂക്ഷമാകുമ്പോള്‍ നാം ദൈവത്തിന് വിധേയപ്പെടാറുണ്ടോ? അതോ മറ്റുള്ളവരില്‍ കുറ്റമാരോപിക്കാനാണോ നാം ശ്രമിക്കാറുള്ളത്? ആത്മശോധന ചെയ്യുക. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.4.8 {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-28-16:15:13.jpg
Keywords: ഉയിര്‍പ്പ്
Content: 1261
Category: 1
Sub Category:
Heading: സ്നേഹത്തിലേക്ക് നയിക്കാത്ത അറിവ് അർത്ഥശൂന്യമാണ്: ഫ്രാൻസിസ് മാർപാപ്പ
Content: ദൈവശാസ്ത്ര പണ്ഡിതർപോലും, ചിലരെങ്കിലും, സ്നേഹത്തിലും സേവനത്തിലും അറിവും കഴിവും ഇല്ലാത്തവരായിരിക്കാൻ സാധ്യതയുണ്ടന്ന് ബുധനാഴ്ച്ച നടത്തിയ പ്രഭാഷണത്തിൽ മാർപാപ്പ അഭിപ്രായപ്പെട്ടു. ദേവാലയത്തിൽ സ്ഥിരമായി വരുന്നതുകൊണ്ടോ ദൈവത്തിന്റെ കരുണ അറിഞ്ഞിട്ടുള്ളതുകൊണ്ടോ ആ വ്യക്തി അയൽക്കാരനെ സ്നേഹിക്കുന്നവനാകണമെന്നില്ല എന്ന് പിതാവ് പറഞ്ഞു. "നിങ്ങൾക്ക് ബൈബിൾ മുഴുവൻ അറിയാമായിരിക്കും; ആരാധനക്രമങ്ങൾ അറിയാമായിരിക്കും; ദൈവശാസ്ത്ര പണ്ഡിതനായിരിക്കും; പക്ഷേ, അറിവുകളൊന്നും സ്നേഹത്തെ ഉദ്ദീപിപ്പിക്കുന്നില്ല. സ്നേഹത്തിന്റെ പാതയിലെത്താൻ ബുദ്ധി മാത്രം പോര. അതിന് മറ്റു ചിലതു കൂടി ആവശ്യമുണ്ട്. സ്നേഹത്തിലേക്കും സേവനത്തിലേക്കും നയിക്കാത്ത അറിവും ആരാധനയും കപടമാണ്. വിശപ്പുംദാരിദ്രവും അക്രമവും അനീതിയും മനുഷ്യനെ തളർത്തി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതെല്ലാം കണ്ടില്ലന്നു നടിക്കുന്നവർ ദൈവത്തെ തന്നെ വിസ്മരിക്കുകയാണ് ചെയ്യുന്നത്." വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ നല്ല സമരിയക്കാരനെ പരാമർശിച്ചുകൊണ്ടാണ് പിതാവ് പ്രഭാഷണം തുടങ്ങിയത്. "നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് യേശു ജനക്കൂട്ടത്തോട് ഉപദേശിച്ചപ്പോൾ 'നല്ല അയൽക്കാരൻ' ആരാണെന്നു പറയാൻ ഒരു നിയമജ്ഞൻ യേശുവിനോട് ആവശ്യപ്പെടുകയാണ്. നല്ല അയൽക്കാരനെയും ചീത്ത അയൽക്കാരനെയും വേർതിരിക്കുന്നതിനായി ഒരു കൃത്യമായ നിയമമാണ് അയാൾ അന്വേഷിച്ചത്. യേശു അതിന് മറുപടി പറഞ്ഞത് ഒരു കഥയിലൂടെയാണ്. ഒരു പുരോഹിതൻ, ഒരു ലേവായൻ, ഒരു സമരിയക്കാരൻ എന്നിവരാണ് യേശു പറഞ്ഞ കഥയിലെ കഥാപാത്രങ്ങൾ. ഇതിൽ ആദ്യത്തെ രണ്ടു കൂട്ടരും ദൈവജനമാണെന്ന് അഭിമാനിക്കുന്ന സമൂഹത്തിലെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളാണ്. മൂന്നാമത്തെയാളാകട്ടെ ഒരു സമരിയക്കാരനാണ്. അതു വഴി ആദ്യം കടന്നു പോയ പുരോഹിതനും ലേവായനും അപകടത്തിൽപ്പെട്ടയാളെ കാണുന്നുണ്ട്. പാണ്ഡിത്യവും ദൈവഭക്തിയുമുള്ള അവർക്ക് പക്ഷേ, സ്നേഹം ഇല്ലായിരുന്നു. മൂന്നാമത് കടന്നു പോയ സമരിയക്കാരനാകട്ടെ, സ്നേഹം നിറഞ്ഞ ഒരു ഹൃദയമാണുണ്ടായിരുന്നത്. സഹജീവികളോടുള്ള ദയ ദൈവപ്രകൃതിയാണ്. സമരിയക്കാരൻ തന്റെ സഹജീവിയോടു കാണിക്കുന്ന ദയ തന്നെയാണ് ദൈവം നമ്മോ ടോരോരുത്തരോടും കാണിക്കുന്നത്! മുറിവേറ്റ മനുഷ്യനെ സത്രത്തിലെത്തിച്ച് അവിടെയുള്ള എല്ലാ ചിലവുകളും സ്വയം ഏറ്റെടുത്തതിനു ശേഷമാണ് സമരിയക്കാരൻ പോകുന്നത്. സ്വന്തം കാര്യങ്ങൾ ത്യജിച്ചു കൊണ്ടുള്ള സ്നേഹമാണത്. യേശു ജനകൂട്ടത്തോട് ചോദിക്കുന്നു, 'ഇതിലാരാണ് നല്ല അയൽക്കാരൻ?'. എല്ലാവർക്കും ഒരേ ഉത്തരമേ ഉണ്ടായിരുന്നുള്ളു, സഹജീവിയോട് കരുണ കാണിച്ച സമരിയക്കാരൻ. സഹായം ആവശ്യമുള്ളവർക്ക് നമ്മുടെ കഴിവിനും അസൗകര്യങ്ങൾക്കും അതീതമായി സഹായം എത്തിച്ചു കൊടുക്കുന്നവനാണ് നല്ല അയൽക്കാരൻ. മനസ്സിൽ സഹാനുഭൂതിയുണ്ടെങ്കിൽ നമുക്കെല്ലാവർക്കും നല്ല അയൽക്കാരനാകാൻ കഴിയും." മാർപാപ്പ പറഞ്ഞു
Image: /content_image/News/News-2016-04-29-01:01:59.jpg
Keywords:
Content: 1262
Category: 18
Sub Category:
Heading: രാഷ്ട്രീയത്തെ പറ്റിയുള്ള സഭയുടെ കാഴ്ചപ്പാടെന്ത്?
Content: സഭ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്നാണ് പൊതുവേ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം. അതേ സമയം തന്നെ തങ്ങള്‍ക്കനുകൂലമായ ഏതെങ്കിലും പ്രസ്താവനയോ പരമര്‍ശമോ സഭയുടെ ഭാഗത്തുന്നുണ്ടായാല്‍ കൊള്ളാമെന്ന് ഓരോ രാഷ്ട്രീയ കക്ഷിയ്ക്കും ആഗ്രഹമുണ്ട്. അങ്ങനെയെന്തെങ്കിലും സൂചന കിട്ടിയാല്‍ അവരതു പ്രാധാന്യത്തോടെ ഉയര്‍ത്തികാട്ടുകയും ചെയ്യും. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കാലത്ത്. അത്തരം ചില സന്ദര്‍ഭങ്ങളില്‍ സഭാമേധാവികള്‍ക്ക് നിഷേധ കുറിപ്പ് ഇറക്കേണ്ടിയും വരാം. കാരണം, രാഷ്ട്രീയക്കാര്‍ വിവക്ഷിക്കുന്ന തരത്തിലുള്ള സൂചനകളാവില്ല അതിന്റെ ഉള്ളടക്കം. ഈയിടെ മാര്‍ത്തോമ്മ സഭാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഇത്തരത്തിലൊരു വിശദീകരണ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനായി. ഒരു സ്ഥാനര്‍ഥിയെയും മെത്രാപ്പോലീത്തയും ബന്ധപ്പെടുത്തി ചില ചാനലുകളില്‍ വന്ന വാര്‍ത്തയാണ് അതിനിടയാക്കിയത്. സ്വന്തം നിലപാട് അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ; മാര്‍ത്തോമ സഭയ്ക്ക് സ്ഥാനാര്‍ഥികളില്ല, സ്ഥാനാര്‍ഥിത്വം ലഭിച്ചതില്‍ പ്രത്യേക സന്തോഷമോ ലഭിക്കാത്തതില്‍ വിഷമമോ ഇല്ല. സഭയോ സമുദായമോ അവയുടെ നേതാക്കളോ അല്ല ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്. അത് ജനഹിതമാണ്. മലയാളി ചിഹ്നം നോക്കിയല്ല വോട്ട് ചെയ്യുന്നത്, സ്ഥാനാര്‍ഥിയെ നോക്കിയാണ്. ഇതേ വീക്ഷണംതന്നെയാണു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് കാക്കനാട്ടു നടന്ന അല്മായ നേതൃസമ്മേളനത്തില്‍ വ്യക്തമാക്കിയത്. 'സഭയ്ക്കു വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്, എന്നാല്‍ രാഷ്ട്രീയമില്ല. സഭയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ മെത്രാന്മാരും വൈദികരും വഴിയല്ല വെളിപ്പെടുത്തുന്നത്. ആ ദൗത്യം അല്മായ നേതാക്കളാണേറ്റെടുക്കുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പൊതുതെരഞ്ഞെടുപ്പില്‍ സഭ ഏതെങ്കിലും കക്ഷിയുടെയോ സ്ഥാനാര്‍ഥിയുടെയോ പക്ഷം പിടിക്കാറില്ല. ജനാധിപത്യവും മതേതരത്വവും ഈശ്വരവിശ്വാസവും മതസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന കക്ഷികള്‍ക്കു വോട്ടുചെയ്യണം എന്നു വിശ്വാസിസമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയേ ചെയ്യാറുള്ളു. രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഭരണനിര്‍വഹണത്തിലും സഭ ഇടപെടാറില്ല. സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും എന്ന നയമാണ് ഇക്കാര്യത്തില്‍ സഭയ്ക്കുള്ളത്. എന്നാല്‍, സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കുകയും വിശ്വാസികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍ സഭാനേതൃത്വം മൗനംപാലിക്കാറില്ല. ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും തെറ്റായ ചെയ്തികളെ എതിരിടാന്‍ പ്രക്ഷോഭത്തിന്റെ പാത സ്വീകരിച്ചെന്നും വരാം. 1945-ല്‍ പ്രൈമറി സ്‌കൂളുകള്‍ ദേശസാത്കരിക്കാനുള്ള സര്‍ സി.പി. യുടെ നീക്കത്തിനെതിരേ സഭ പ്രത്യക്ഷമായി രംഗത്തുവന്നു. 1959-ല്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയം, ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നു ബോധ്യംവന്നപ്പോള്‍ വിമോചനസമരത്തിനു തുടക്കം കുറിക്കേണ്ടിവന്നു. 1972-ല്‍ സ്വകാര്യ കോളജുകളുടെ നിലനില്പിനു ഭീഷണി ഉയര്‍ന്നപ്പോള്‍ സഭ സമരരംഗത്തിറങ്ങി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്വഭാവവും മഹത്വവും ആത്മാവില്‍ ഉള്‍ക്കൊണ്ട ആഹ്വാനങ്ങളേ സഭാധ്യക്ഷന്മാര്‍ തെരഞ്ഞെടുപ്പു സംബന്ധിയായി നടത്താറുള്ളു. അതോടൊപ്പം മതേതരത്വത്തിന്റെയും പാവങ്ങളോടുള്ള കരുതലിന്റെയും സാക്ഷ്യങ്ങള്‍ അതിലുണ്ടാകാറുണ്ടുതാനും. തികച്ചും മൂല്യാധിഷ്ഠിതമായ പക്ഷംചേരലാണത്. ഇതേ സമീപനവും സ്വരവുമാണു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച തെരഞ്ഞടുപ്പു സംബന്ധമായ ഇടയലേഖനത്തിലുള്ളത്. സഭയുടെ മൂല്യങ്ങളും ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ മൂല്യങ്ങളും പരസ്പരപൂരകമാണെന്ന കാഴ്ചപ്പാടാണതിലുള്ളത്. സഭ ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങള്‍ സമൂഹത്തിന്റെ ക്ഷേമത്തിനും കെട്ടുറപ്പിനും ഉതകുന്നതാണ്. ഈശ്വരവിശ്വാസം, സത്യം, നീതി, മതേതരത്വം, പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത, മതങ്ങളോടും മതാത്മക പ്രസ്ഥാനങ്ങളോടുമുള്ള ആദരവ്, ഭരണഘടനയോടും കോടതിയോടുമുള്ള ബഹുമാനം, ജനാധിപത്യ- മാനവിക മൂല്യങ്ങളോടുള്ള ആഭിമുഖ്യം, സഹിഷ്ണുത എന്നിവ സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അന്തസാരമാണ്. ഇതില്‍ നിന്നന്യമാണോ ജനാധിപത്യ മൂല്യങ്ങള്‍? ഇവയ്ക്കു വിരുദ്ധമാണോ ഒരു രാഷ്ട്രം ഉയര്‍ത്തിപ്പിടിക്കേണ്ട ജനക്ഷേമ മൂല്യങ്ങള്‍? അല്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. സഭയും രാഷ്ട്രവും കൈകോര്‍ക്കുകയാണിവിടെ എന്നുതന്നെ പറയാം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള പൗരസ്വാതന്ത്ര്യത്തെ സഭ മാനിക്കുന്നു. അതോടൊപ്പം, സഭയുടെ ദൗത്യനിര്‍വഹണത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അനുഭാവപൂര്‍ണമായ പിന്തുണ സഭ ആഗ്രഹിക്കുകയും ചെയ്യുന്നു. സഭാധ്യക്ഷന്മാരെ സമൂഹത്തിലെ ബഹുമാന്യവ്യക്തികളെന്ന നിലയില്‍ ആദരിക്കാനും രാഷ്ട്രീയക്കാര്‍ തയാറാകേണ്ടതുണ്ട്. അതു സഭ ചോദിച്ചുവാങ്ങുന്നതല്ല. ജനങ്ങള്‍ അറിഞ്ഞു നല്‍കേണ്ടതാണ്. മറിച്ച്, സഭാധ്യക്ഷന്മാരെ അപമാനിക്കുന്നവര്‍ അതിനുള്ള വില കൊടുക്കേണ്ടിവരികയും ചെയ്യാം. അത്തരത്തിലൊരുദാഹരണമാണ് 2007 ഒക്ടോബറില്‍ താമരശേരി ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിക്കെതിരേ പിണറായി വിജയനില്‍നിന്നുണ്ടായ നികൃഷ്ടജീവി പ്രയോഗം. അതു ക്രൈസ്തവര്‍ക്കു മാത്രമല്ല, സുമനസുകളായ അന്യമതസ്ഥര്‍ക്കും വേദനയുണ്ടാക്കിയ പ്രസ്താവമായിരുന്നു. അകാലത്തില്‍ അന്തരിച്ച മാര്‍ക്‌സിസ്റ്റ് എംഎല്‍എ എം. മത്തായി ചാക്കോ അന്ത്യനിമിഷങ്ങളില്‍ രോഗീലേപനം സ്വീകരിച്ചു എന്നു മാര്‍ ചിറ്റിലപ്പള്ളി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ ആക്ഷേപം. ഒക്ടോബര്‍ 15-ന് തൃശൂരില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ താമരശേരി മുന്‍ ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, മത്തായി ചാക്കോയുമായി തനിക്കുണ്ടായിരുന്ന വളരെ അടുത്ത സൗഹൃദം അനുസ്മരിച്ചുകൊണ്ടു പറഞ്ഞത്, രാഷ്ട്രീയമായി ഒരു മാര്‍ക്‌സിസ്റ്റുകാരനായിരിക്കെത്തന്നെ മത്തായി ചാക്കോ ഉള്ളിന്റെയുള്ളില്‍ ഉറച്ച വിശ്വാസികൂടിയായിരുന്നു എന്നാണ്. എന്നിട്ടും പിണറായി തന്റെ ആക്ഷേപം പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ പോലും തയാറായില്ല. ഫലമോ, രണ്ടു സീറ്റ് മാത്രം വ്യത്യാസത്തില്‍, ഇടതുമുന്നണിക്കു ലഭിക്കാമായിരുന്ന ഭരണത്തുടര്‍ച്ച നഷ്ടപ്പെടുകയും ചെയ്തു. സഭയുടെ ഭാഷ സ്‌നേഹത്തിന്റേതാണ്. എങ്കിലും ചിലപ്പോള്‍ സഭാധ്യക്ഷന്മാര്‍പോലും ധര്‍മരോഷത്തിന്റെ പരകോടിയില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചെന്നുവരാം. അത്തരത്തിലൊന്നാണ്, 1972-ലെ കോളജ് സമരത്തിന്റെ അത്യന്തം വിക്ഷോഭകരമായ ഒരു സന്ദര്‍ഭത്തില്‍ മുന്‍ തൃശൂര്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് കുണ്ടുകുളത്തില്‍നിന്നുണ്ടായ മഴുത്തായ പ്രയോഗം. കോളജുകള്‍ കൈയടക്കാന്‍ വരുന്നവരെ കുറുവടികൊണ്ടല്ല മഴുത്തായകൊണ്ടായിരിക്കും നേരിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആലങ്കാരിക പ്രയോഗം. അതു വാച്യാര്‍ഥത്തിലെടുക്കേണ്ടതില്ല. അധികാരകേന്ദ്രങ്ങള്‍ക്കെതിരേയുള്ള അതിശക്തമായ മുന്നറിയിപ്പാണ് അതുള്ളടക്കുന്നത്. കുറുവടിയെക്കാളും മഴുത്തായയെക്കാളും എത്രയോ ശക്തമായ ആയുധമാണു വോട്ട്. ജനാധിപത്യ സംവിധാനത്തില്‍ ജനവിരുദ്ധരായ അധികാരികള്‍ക്കെതിരേയുള്ള ഏറ്റവും ഭീഷണമായ ആയുധം. അതിനു ശരവ്യമാകാതിരിക്കാനാണു രാഷ്ട്രീയ നേതാക്കള്‍ കരുതലെടുക്കേണ്ടത്. ഡോ.കുര്യകോസ് കുമ്പളക്കുഴി (കടപ്പാട്: ദീപിക)
Image: /content_image/India/India-2016-04-29-02:52:57.jpg
Keywords: Election, Politics, Kerala, Catholic ,Pravachaka Sabdam