Contents

Displaying 1071-1080 of 24925 results.
Content: 1211
Category: 1
Sub Category:
Heading: ഇൻഡ്യാനയിലെ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയുടെ സ്കാനിംഗ് ചിത്രത്തില്‍ യേശുവിന്റെ ക്രൂശിത രൂപം.
Content: ഇന്ത്യാനപോളിസ്: ഇന്ത്യാനയിലെ ഇവാൻ വില്ലി നഗരത്തിലെ പൂർണ്ണ ഗർഭിണിയായ അലേ മേയര്‍ എന്ന യുവതിയുടെ ഗർഭപാത്രത്തിന്റെ സ്‌കാനിംഗ് ഇമേജില്‍ യേശുവിന്റെ ക്രൂശിത രൂപത്തിന്റെ ഛായ കണ്ടെത്തി. സോനോഗ്രാം ചിത്രം കണ്ട് സുഹൃത്തുക്കള്‍ തന്നോടു പറഞ്ഞപ്പോളാണ് താനത് ശ്രദ്ധിച്ചത് എന്ന് പ്രസവമടുത്തിരിക്കുന്ന അലേ മേയർ ഫോര്‍ടീന്‍ ന്യൂസിനോട് പറഞ്ഞു. "അത് മനസിലായപ്പോൾ താൻ സ്കാനിംഗിന്‍റെ ചിത്രം മൊബൈലിലേക്ക് പകർത്തി. വലുതാക്കി നോക്കിയപ്പോൾ തങ്ങൾ അത്ഭുതപ്പെട്ടു പോയി. ക്രൂശിതനായ യേശുവിന്റെ നേർ ചിത്രമാണ് ഞങ്ങൾ കണ്ടത്. അത് വളരെ അത്ഭുതകരമായിരുന്നു. കണ്ടവരെല്ലാം ശരിക്കും തരിച്ചുനിന്നു പോയി" മേയര്‍ പറയുന്നു. തുടര്‍ന്നു മേയറുടെ അമ്മ ആ ചിത്രം ഫെയ്സ്ബുക്കിലിടുകയായിരിന്നു. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുടലിനെ ബാധിക്കുന്ന രോഗമായ ക്രോണ്‍സ് ഡിസീസ് ബാധിതയായ അലേ മേയര്‍ ഈ രോഗത്തിനുള്ള ചികിത്സ തുടര്‍ന്നു കൊണ്ട് പോകുന്നുണ്ടായിരിന്നു. കഠിനമായ രോഗാവസ്ഥയിൽ മേയര്‍ ധാരാളം മരുന്നുകൾ കഴിക്കുമായിരുന്നതിനാല്‍ ഗർഭാവസ്ഥയിൽ കഴിക്കുന്ന മരുന്നുകളെ പറ്റി ഓര്‍ത്ത് ദുഃഖിതയായിരിന്നു. ഇതിനിടയില്‍ തന്റെ ഗർഭപാത്രത്തിന്റെ സ്‌കാനിംഗില്‍ ക്രിസ്തുരൂപം തെളിഞ്ഞത് ദൈവത്തിന്റെ പ്രവര്‍ത്തി ആയാണ് യുവതി കാണുന്നത്. എല്ലാം ശരിയായി വരുമെന്ന് ദൈവം തനിക്ക് നൽകിയ സന്ദേശമാണിത് എന്ന് അവർ വിശ്വസിക്കുന്നു. വരുന്ന ജൂണിലാണ് അലക്സാണ്ട്രയുടെ പ്രസവ തീയതി. #{red->n->n->ഫോര്‍ടീന്‍ ന്യൂസിന്റെ വീഡിയോ കാണാം}# .
Image: /content_image/News/News-2016-04-21-23:53:16.jpg
Keywords:
Content: 1212
Category: 18
Sub Category:
Heading: പെരുമാന്നൂര്‍ പള്ളിയില്‍ വി.ജോര്‍ജിന്റെ മാദ്ധ്യസ്ഥ തിരുനാളിന് കൊടിയേറി
Content: കൊച്ചി: പെരുമാന്നൂര്‍ പള്ളിയില്‍ വിശുദ്ധ ജോര്‍ജിന്റെ മദ്ധ്യസ്ഥ തിരുനാളിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ കൊടിയേറ്റി. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫ്രാന്‍സിസ് കല്ലറക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും നടന്നു. പെരുമ്പള്ളി മറെല്ലോ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌മോന്‍ ഒ.എസ്.ജെ വ്രചനപ്രഘോഷണം നടത്തി. വികാരി മോണ്‍ ജോണ്‍ ബോസ്‌കോ പനക്കല്‍, സഹവികാരി ഫാ. ഷൈന്‍ പോളി കളത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 21ന് വൈകിട്ട് 5.30ന് ദിവ്യബലിക്ക് വള്ളുവള്ളി അമലോത്ഭവമാതാ പള്ളി വികാരി ഫാ. ജോര്‍ജ് മംഗലത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. കളമശ്ശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. ജോസികോച്ചാപ്പിള്ളി പ്രസംഗിക്കും. 8 മണിക്ക് സാംബാസ് കൊച്ചിന്‍ അവതരിപ്പിക്കുന്ന മെഗാഷോ. 22ന് വൈകിട്ട് 5.30ന് സീറോമലബാര്‍ റീത്തില്‍ ദിവ്യബലി, മുഖ്യകാര്‍മികന്‍ ഫാ. പോള്‍ കവലക്കാട്ട്, പ്രസംഗം ഫാ. മാത്യു കിലുക്കന്‍. 23ന് വൈകിട്ട് 5ന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ വെരി റവ. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമറ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. പ്രസംഗിക്കുന്നത് പെരുമ്പടപ്പ് ഹോളി ഫാമിലി ആശ്രമം സുപ്പീരിയര്‍ ഫാ.നെല്‍സണ്‍ ജോബ് ഒ.സി.ഡി. തുടര്‍ന്ന് 6.30ന് അന്തരിച്ച ഫാ. മൈക്കിള്‍ പനക്കലിന് പ്രണാമമര്‍പ്പിച്ചു കൊണ്ടുള്ള ഗാനസന്ധ്യ, 'സദാ മന്ദഹാസം'. തിരുനാള്‍ ദിനമായ ഏപ്രില്‍ 24ന് വൈകിട്ട് 5ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലിക്ക് വൈപ്പിന്‍ ഫൊറോന വികാരി വെരി റവ. ഫാ.മാത്യു ഡിക്കൂഞ്ഞ മുഖ്യകാര്‍മികത്വം വഹിക്കും. വരാപ്പുഴ അതിരൂപത പോസ്റ്റ് സിനഡ് കോര്‍ഡിനേറ്റര്‍ റവ.ഡോ.സ്റ്റാന്‍ലി മാതിരപ്പിള്ളി പ്രസംഗിക്കും. തുടര്‍ന്ന് ഇടവക ദിനാഘോഷവും പൊതു സമ്മേളനവും വിവിധ കലാ പരിപാടികളും. ഇടവക ദിനാഘോഷത്തിന് വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടര്‍ ഫാ. ആന്റണി അറക്കല്‍ മുഖ്യാതിഥിയായിരിക്കുമെന്ന് വികാരി മോണ്‍ ജോണ്‍ ബോസ്‌കോ പനക്കല്‍, സഹവികാരി ഫാ. ഷൈന്‍ പോളി കളത്തില്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2016-04-22-01:53:02.jpg
Keywords:
Content: 1213
Category: 9
Sub Category:
Heading: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന "തണ്ടർ ഓഫ് ഗോഡ്" 24 ന് ക്രോളിയിൽ; ഒരുക്കങ്ങൾ പൂർത്തിയായി
Content: റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള സെഹിയോൻ യു കെ യുടെ ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ 'തണ്ടർ ഓഫ് ഗോഡ്' 24 ന് ഞായറാഴ്ച സസക്സിലെ ക്രോളിയിൽ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' വിവിധ പാരീഷുകളിലായി യു കെയിലെമ്പാടും സെഹിയോൻ യു കെ യുടെ നേതൃത്വത്തിൽ ഇപ്പോൾ നടത്തപ്പെട്ടുവരുകയാണ്. 24 ന് ക്രോളിയിൽ നടക്കുന്ന കൺവെൻഷൻ്റെ മുന്നോടിയായി ആയിരങ്ങളെ എതിരേറ്റുകൊണ്ട് "ഒരായിരംപേർ ഒരുദിവസം ഈശോയ്ക്കായി" എന്ന ശുശ്രൂഷ ക്രോളി നഗരവീഥിയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തപ്പെട്ടു. ദൈവസ്നേഹം പകർന്നു നൽകുന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് നഗരവീഥിയിൽ കണ്ടുമുട്ടിയവർക്ക് നോട്ടീസുകൾ വിതരണം ചെയ്ത് അവരെ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നടത്തപ്പെട്ട ഈ ശുശ്രൂഷ ഏറെ ജനശ്രദ്ധയാകർഷിച്ചു. 24 ന് ഉച്ചതിരിഞ്ഞ് 2.30 മുതൽ വൈകിട്ട് 6.30 വരെ ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് (ST.WILFRED WAY, RH 11 8 PG) ധ്യാനം നടക്കുക. ധ്യാനത്തിൽ വി.കുർബാന, ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയവ നടക്കും. പൂർണമായും ഇംഗ്ലീഷിലുള്ള കൺവെൻഷനിലേക്ക് സംഘാടകർ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ബിജോയ് ആലപ്പാട്ട്- 07960000217.
Image: /content_image/Events/Events-2016-04-22-02:07:24.jpg
Keywords:
Content: 1214
Category: 8
Sub Category:
Heading: സഹജീവികളോട് കാരുണ്യം പുലര്‍ത്തി കൊണ്ട് ആത്മാക്കളുടെ രക്ഷയ്ക്കായി അദ്ധ്വാനിക്കുക
Content: “ഇങ്ങനെ അദ്ധ്വാനിച്ചുകൊണ്ട് ബലഹീനരെ സഹായിക്കണമെന്ന് കാണിക്കാന്‍ എല്ലാക്കാര്യങ്ങളിലും നിങ്ങള്‍ക്ക്‌ ഞാന്‍ മാതൃക നല്‍കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് ശ്രേയസ്കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 20:35). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-22}# "എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്നതും ഉപാധികളില്ലാതെ നേടുവാന്‍ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ് കാരുണ്യം. കാരുണ്യ പ്രവര്‍ത്തികള്‍ വഴിയായി നിരവധിയായ പാപങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ സാധിക്കും" ലിസ്സ്യൂവിലെ വിശുദ്ധ തെരേസയുടെ വാക്കുകളാണിത്. നാം ചെയ്യുന്ന ഓരോ കാരുണ്യ പ്രവര്‍ത്തികള്‍ക്കും ദൈവസന്നിധിയില്‍ വലിയ പ്രതിഫലമുണ്ട്. മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ രക്ഷയ്ക്കായി നാം ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികള്‍ വഴിയായി അവരുടെ ശുദ്ധീകരണസ്ഥലത്തിലെ സഹനം കുറയാന്‍ കാരണമാകുന്നു. ഉദാഹരണമായി, നാം ഒരു പാവപ്പെട്ട വ്യക്തിയെ സഹായിക്കുമ്പോള്‍ ആ വ്യക്തിയുടെ അവസ്ഥയ്ക്ക് മാറ്റം വരാനും അതേ സമയം ശുദ്ധീകരണാത്മാക്കള്‍ക്ക് അവരുടെ സഹനത്തിന്റെ ദൈര്‍ഖ്യം കുറയാനും കാരണമാകുന്നു. #{red->n->n->വിചിന്തനം:}# കൂദാശകള്‍ സ്വീകരിക്കാതെ മരണമടഞ്ഞ എല്ലാ ആത്മാക്കള്‍ക്ക്‌ വേണ്ടിയും പ്രാര്‍ത്ഥിക്കുക. അവര്‍ക്ക് വേണ്ടി കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-22-03:22:56.jpg
Keywords: കാരുണ്യം
Content: 1215
Category: 1
Sub Category:
Heading: ക്രൈസ്തവ രക്തസാക്ഷികളുടെ സ്മരണയ്ക്കായി റോമിലെ ട്രേവി ഫൗണ്ടൻ രക്തവർണ്ണമാക്കുന്നു
Content: റോം: റോമിലെ പ്രശസ്തമായ 'ട്രേവി ഫൗണ്ടൻ' ക്രൈസ്തവ രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി രക്ത ചുവപ്പ് നിറം നല്കാന്‍ തീരുമാനം. ഏപ്രിൽ 29- നു എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (Aid to the Church in Need) എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെങ്ങും അരങ്ങേറുന്ന ക്രൈസ്തവ പീഡനത്തിലേക്ക് ജനശ്രദ്ധ തിരിക്കലാണ് തങ്ങളുടെ ഉദ്ദേശമെന്ന് സംഘാടകർ വെളിപ്പെടുത്തി. ഈ പരിപാടിയിലൂടെ, ക്രൈസ്തവ പീഡനത്തെ പറ്റി ലോക മന:സാക്ഷിയിൽ ഒരു അവബോധം സൃഷ്ടിച്ച്, 21-ാം നൂറ്റാണ്ടിലെ ക്രൈസ്തവർക്ക് പൂർണ്ണമായ മതസ്വാതന്ത്യം നേടിയെടുക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. ലോകമെങ്ങും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്യം, പ്രത്യേകിച്ച് ക്രൈസ്തവ മതസ്വാതന്ത്യം ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനസമക്ഷം ചർച്ചയ്ക്ക് വരേണ്ട വിഷയമാണിതെന്നും എയ്ഡ് ടു ദി ചർച്ച് അധികൃതര്‍ പറയുന്നു. സിറിയയിലെ കൽദായ കാത്തലിക്ക് ബിഷപ്പ് അന്റോയിൻ അവ്ദോ, എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ഇന്റർനാഷനൽ പ്രസിഡന്റ് കർദ്ദിനാൾ മൗരോ പിയാസെൻസ എന്നിവർ ഏപ്രിൽ 29-ലെ ഉദ്ഘാടന പരിപാടിയിൽ പ്രസംഗിക്കും. സിറിയയിലും ഇറാഖിലുമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അതിരൂക്ഷമായ ക്രൈസ്തവ പീഡനം നടത്തി കൊണ്ടിരിക്കുന്നത്. നൈജീരിയയിലാകട്ടെ, ബോക്കോ ഹരാം എന്ന ഗ്രൂപ്പാണ് ക്രൈസ്തവർക്ക് ഭീഷണിയായി തീർന്നിരിക്കുന്നത്. നോർത്ത് കൊറിയ, സോമാലിയ എന്നീ രാജ്യങ്ങളിൽ ക്രൈസ്തവ മതം തന്നെ നിരോധിക്കപ്പെട്ടിരിക്കുന്നു. എയ്ഡ് ടു ദി ചർച്ച് അധികൃതര്‍ കൂട്ടിചേര്‍ത്തു. Communion and Liberation, Caritas Italy, The Christian Workers Movement, The Focolare Movement തുടങ്ങി നിരവധി സംഘടനകള്‍ ഏപ്രിൽ 29-ലെ ട്രേവ ഫൗണ്ടനിലെ പരിപാടിയിൽ സഹകരിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് മാര്‍പാപ്പ നടത്തിയ ഒരു പ്രഭാഷണത്തിൽ, ക്രൈസ്തവ രക്തസാക്ഷികളെ പറ്റി പറഞ്ഞിരിന്നു. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു. "മരണത്തിനു മുമ്പിൽ പോലും യേശുവിനെ ഘോഷിക്കുന്ന രക്തസാക്ഷികളാണ് ഇന്ന് നമുക്കുള്ളത്. യേശുവിന്റെ പേരിൽ സ്വന്തം ദേശത്തു നിന്ന് പുറത്താക്കപ്പെട്ടവർ, കൊല ചെയ്യപ്പെടുന്നവർ, പീഡിപ്പിക്കപ്പെടുന്നവർ ഇവരൊക്കെ ആ ഗണത്തില്‍ ഉള്‍പ്പെടുന്നു". 'തിരുസഭയുടെ ജീവരക്തം' എന്നാണ് പിതാവ് അന്ന്, ക്രൈസ്തവ രക്തസാക്ഷികളെ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2016-04-22-05:51:29.jpg
Keywords:
Content: 1216
Category: 1
Sub Category:
Heading: മറ്റുള്ളവരുടെ തെറ്റുകളിലേക്ക് നോക്കാതെ ആദ്യം സ്വന്തം തെറ്റുകളിലേക്ക് നോക്കുക: ഫ്രാൻസിസ് മാർപാപ്പ
Content: മറ്റുള്ളവരുടെ തെറ്റുകളിലേക്ക് നോക്കുന്നതിന് മുൻപ് ഓരോരുത്തരും ആദ്യം സ്വന്തം തെറ്റുകളിലേക്കും കുറവുകളിലേക്കും നോക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച്ചത്തെ പൊതു പ്രഭാഷണം കേൾക്കുവാനായി സെന്റ്' പീറ്റേർസ് സ്ക്വയറിൽ എത്തിചേർന്ന പതിനായിയിരങ്ങളോടാണ് മാർപാപ്പ ഇപ്രകാരം സംസാരിച്ചത്. സ്വന്തം തെറ്റുകളും കുറവുകളും മനസ്സിലാക്കാതെ മറ്റുള്ളവരുടെ തെറ്റുകളിലേക്കും കുറവുകളിലെക്കും നോക്കികൊണ്ടിരുന്നാൽ അത്, ദൈവവുമായുള്ള രക്ഷാകര ബന്ധത്തിൽ വളരാൻ ഒരു വിശ്വാസിയെ തടസ്സപ്പെടുത്തുമെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി. മറ്റുള്ളവരെ അവരുടെ കുറവുകളോടെ നമുക്ക് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യണമെങ്കിൽ, പാപവും പാപിയും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിയണം. "പാപത്തിന്റെ കാര്യത്തിൽ ദൈവം ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല,"പിതാവ് പറഞ്ഞു. "എന്നാൽ പശ്ചാത്തപിക്കുന്ന പാപിയുടെ കാര്യത്തിൽ എല്ലാവിധ വിട്ടുവീഴ്ച്ചകൾക്കും ദൈവം തയ്യാറാകുന്നു." പാപം ഒരു രോഗാവസ്ഥയ്ക്ക് തുല്യമാണ്. രോഗിയുടെയടുത്ത് വൈദ്യൻ എത്തിച്ചേരുന്നതുപോലെ, പാപിയുടെയടുത്ത് ദൈവസാമീപ്യമുണ്ട്. പാപം വെടിയുവാൻ തയ്യാറുള്ളവരുടെ രോഗം ദൈവം ഭേദമാക്കുന്നു. ഫരിസേയനായ ശിമയോൻ എന്ന ധനവാന്റെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാനെത്തുന്ന സന്ദർഭം വിവരിക്കുന്ന ലൂക്കായുടെ സുവിശേഷം പരാമർശിച്ചു കൊണ്ട് പിതാവ് കരുണയുടെ സന്ദേശം തുടർന്നു. "ആ വീട്ടിലെത്തിയ പാപിനിയായ സ്ത്രീ സുഗന്ധതൈലങ്ങളുപയോഗിച്ച് യേശുവിന്റെ കാലുകൾ കഴുകുന്നു. പശ്ചാത്താപത്തോടെയുള്ള അവളുടെ പ്രവർത്തിയിൽ മനസലിഞ്ഞ് യേശു അവളുടെ പാപങ്ങൾ ക്ഷമിക്കുന്നു. " ഈ സുവിശേഷ ഭാഗം നമുക്ക് രണ്ട് വ്യക്തികളുടെ ചിത്രങ്ങൾ നൽകുന്നുണ്ട്- നിയമ നിഷുയിൽ ജീവിക്കുന്ന ശിമയോൻ എന്ന മാന്യനും പശ്ചാത്തപിക്കുന്ന പാപിനിയായ ഒരു സ്ത്രീയും. യേശുവുമായി ആവശ്യത്തിൽ കൂടുതലിടപെട്ട് പ്രശ്നത്തിൽ ചെന്നു വീഴാൻ ശിമയോൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സ്ത്രീയാകട്ടെ, യേശുവിനെ നാഥനായി സ്വീകരിച്ച് ആരാധിക്കാൻ തയ്യാറാകുന്നു. യേശു യഥാർത്ഥത്തിൽ ഒരു പ്രവാചകനാണെങ്കിൽ അദ്ദേഹം പാപിനിയായ സ്ത്രീയിൽ നിന്നും അകന്നുമാറുമായിരുന്നു എന്നാണ് ശിമയോൻ ചിന്തിക്കുന്നത്. ദൈവവും പാപവും ഒരേ വേദിയിൽ വരുകയില്ല എന്ന ചിന്തയാണ് ശിമയോനെ പോലെ എല്ലാവരെയും നയിക്കുന്നത്. പക്ഷേ, അവിടെയാണ് നാം പാപത്തെയും പാപിയെയും വേർതിരിച്ചറിയേണ്ടത്. സ്നേഹവും പശ്ചാത്താപവും നിറഞ്ഞ പ്രവർത്തിയിൽ ദൈവം സംതൃപ്തനാകുന്നു. യേശുവിന്റെ കരുണ അവരുടെ മേൽ പതിക്കുന്നു. ഫരിസേയരും ഗ്രാമീണരും ഉപേക്ഷിച്ച പാപിനിയുമായി യേശു കൂട്ടുകൂടുന്നു. യേശു അവളുടെ തെറ്റുകൾ പൊറുക്കുന്നു. നമ്മളെല്ലാം പാപം ചെയ്യുന്നു: പക്ഷേ എന്നിട്ട് കപടനാട്യക്കാരെ പോലെ നാം നന്മകൾ നിറഞ്ഞവരാണെന്ന് സ്വയം കരുതുന്നു. പാപിനിയായ ആ സ്ത്രീയാകട്ടെ, പശ്ചാത്തപിച്ചു കൊണ്ട് ലോകത്തിനു മുമ്പിൽ തന്റെ തെറ്റുകൾ ഏറ്റു പറയുന്നു. വിശ്വാസവും സ്നേഹവും നന്ദിയും തമ്മിലുള്ള ബന്ധം അവർ നമുക്ക് മനസിലാക്കിത്തരുന്നു. സ്നേഹിക്കുന്നവരോട് നമ്മൾ കൂടുതൽ പൊറുക്കുന്നു. യേശു നമ്മെ കൂടുതൽ സ്നേഹിക്കുന്നു, നമ്മുടെ തെറ്റുകൾ പൊറുക്കുന്നു. ദൈവം നമ്മെ കരുണയാൽ അവിടത്തോട് ചേർത്തിരിക്കുന്നു. പാപികളായ നമുക്ക് അർഹതയില്ലാത്ത സ്നേഹം നൽകുന്ന ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു കൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു.
Image: /content_image/News/News-2016-04-22-05:42:46.jpg
Keywords:
Content: 1218
Category: 1
Sub Category:
Heading: എലിസബത്ത് രാജ്ഞിയുടെ വത്തിക്കാന്‍ സന്ദര്‍ശനത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
Content: 2016 ഏപ്രിൽ 21, വ്യാഴാഴ്ച എലിസബത്ത് രാജ്ഞിക്ക് 90 വയസ് തികഞ്ഞു. രാജ്ഞിയുടെ വത്തിക്കാൻ സന്ദർശനങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 2014 ഏപ്രിൽ 3-ാം തിയതിയാണ് എലിസബത്ത് രാജ്ഞി അവസാനമായി വത്തിക്കാനിലെത്തിയത്. ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു മടങ്ങിയ രാജ്ഞി, അന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. 1951-ലാണ് എലിസബത്ത് രാജ്ഞി ആദ്യമായി വത്തിക്കാനിൽ ഒരു മാർപാപ്പയെ സന്ദർശിച്ചത്. പയസ് പന്ത്രണ്ടാം മാർപാപ്പയുടെ കാലഘട്ടത്തിലാണ് ആ സന്ദർശനം ഉണ്ടായത്. വെസ്റ്റ് മിൻസ്റ്ററിലെ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ കോർമാക് മർഫി ഓകോന്നർ ആ സമയം റോമിലെ വെനറബിൾ ഇംഗ്ലീഷ് കോളേജിൽ വൈദിക വിദ്യാർത്ഥിയായിരുന്നു. രാജകുമാരിയുടെ അന്നത്തെ സന്ദർശനവും അഭിപ്രായങ്ങളും അദ്ദേഹം ഇപ്പോഴും ഓർക്കുന്നു. 'ബക്കിംഹാം കൊട്ടാരമെല്ലാം വളരെ വലുതാണ്. പക്ഷേ, വത്തിക്കാനുമായി താരതമ്യം ചെയ്യാനാവില്ല.' വത്തിക്കാൻ കണ്ടു കഴിഞ്ഞപ്പോൾ രാജകുമാരി പറഞ്ഞ വാക്കുകള്‍ കർദ്ദിനാൾ ഇപ്പോളും ഓർക്കുന്നു. രാജ്ഞിയുടെ അടുത്ത സന്ദർശനം 1961- ലായിരുന്നു. അന്നത്തെ മാർപാപ്പ ജോൺ 23- മൻ രാജ്ഞിയെ സ്വീകരിച്ചു. അന്ന് രാജ്ഞിയെ എല്ലാവിധ ബഹുമതിയോടും കൂടിയാണ് പിതാവ് സ്വീകരിച്ചത്. വത്തിക്കാൻ കൊട്ടാരത്തിന്റെ നവോത്ഥാന കാലഘട്ടത്തിലെ ഗാംഭീര്യം രാജ്ഞിയെയും മറ്റ് ഇംഗ്ലീഷ് അനുചരന്മാരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. അന്തരിച്ച മുൻ ആൾട്രീൻ ചാം പ്രഭു, ജോൺഗ്രിഗ് മറ്റൊരു വിധത്തിലാണ് അന്നത്തെ രാജ്ഞിയുടെ സ്വീകരണത്തെ വിലയിരുത്തിയത്. സെന്റ് പീറ്റേർസിൽ നടന്ന ചടങ്ങുകൾ, ഒരു കുടുംബത്തിന്റെ ഒരുമിച്ചുകൂടൽ പോലെ എളിമയുള്ളതായിരുന്നുവെന്നും ജോൺ XXIII - മൻ മാർപാപ്പ ഒരു ഗ്രാമീണ പുരോഹിതനെ പോലെ ശുദ്ധനായിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 1980 ഒക്ടോബറിലും 2000 ഒക്ടോബറിലും എലിസബത്ത്‌ രാജ്ഞി ജോൺ പോൾ രണ്ടാമൻ മാർപാപ്പായെ വത്തിക്കാനിൽ സന്ദർശിച്ചു. 2010 സെപ്റ്റംബറിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പക്ക്‌ രാജ്ഞി ആതിഥ്യമരുളി.
Image: /content_image/News/News-2016-04-22-19:46:06.jpg
Keywords: queen elizabeth and vatican
Content: 1219
Category: 18
Sub Category:
Heading: ബീഹാറിലെ ആദ്യത്തെ വെൽനെസ് സെന്ററിന് (Wellness Center) തുടക്കം കുറച്ചു കൊണ്ട് സിസ്റ്റേർസ് ഓഫ് ചാരിറ്റി ഓഫ് നസ്രത്ത്
Content: പാറ്റ്ന്ന: സിസ്റ്റേർസ് ഓഫ് ചാരിറ്റി ഓഫ് നസ്രത്ത് (Sisters of Charity of Nazareth) -ന്റെ ഇന്ത്യയിലെ ആദ്യത്തെ വെൽനെസ് സെന്റർ പറ്റ്നയ്ക്കടുത്ത് മൊകാമയിൽ ഉത്ഘാടനം ചെയ്തു. ഏപ്രിൽ 20-ാം തീയതി ജസ്യൂട്ട് ആർച്ച് ബിഷപ്പ് വില്ലും ഡിസൂസയാണ് സെന്ററിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. അലോപ്പതി മരുന്നുകൾക്ക് പകരമായുള്ള ചികിത്സാരീതികളാണ് സെന്ററിൽ ലഭിക്കുക.ആധുനിക ലോകത്തിന്റെതായ സമ്മർദ്ധങ്ങളില്‍ അകപ്പെടുന്ന ജനങ്ങൾക്ക് ആശ്വാസം നൽകാൻ വെൽനെസ് സെന്ററിന് കഴിയുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. കന്യാസ്ത്രീകൾ നടത്തുന്ന നസ്രത്ത് ആശുപത്രിയിൽ തന്നെയാണ് വെൽനസ് സെന്ററും പ്രവർത്തിക്കുന്നത്. കവിയും എഴുത്തുകാരിയുമായ ഭാവനാ ശേഖർ വിശിഷ്ട അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. വെൽനെസ് സെന്റർ സമയത്തിന്റെ ആവശ്യമാണെന്ന്‍ അവർ പ്രസംഗത്തിൽ പറഞ്ഞു. പുതിയ സംരംഭം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്, നസ്രത്ത് സഹോദരികളുടെ പറ്റ്നയിലെ പ്രൊവിൻഷ്യൽ സിസ്റ്റർ ബസന്തി ലക്റയും അഭിപ്രായപ്പെട്ടു. പ്രകൃതിചികിത്സയുടെ എല്ലാ പ്രവർത്തനങ്ങളും സെന്ററിൽ ലഭ്യമാണ്.
Image: /content_image/India/India-2016-04-22-14:09:03.jpg
Keywords:
Content: 1220
Category: 8
Sub Category:
Heading: മരണശേഷം ഞാന്‍ നിനക്കു വേണ്ടി എന്താണ് ചെയ്യേണ്ടത്?
Content: “ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍” (വെളിപാട് 7: 14). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-23}# ആവിലായിലെ വിശുദ്ധ ജോണ്‍ മരണക്കിടക്കയിലായിരിന്ന അവസ്ഥയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ചോദിച്ചു. 'നിന്റെ മരണത്തിനു ശേഷം ഞാന്‍ ഏറ്റവും കൂടുതലായി ചെയ്യുവാന്‍ ചെയ്യേണ്ടതെന്തൊക്കെയാണ്'. വിശുദ്ധന്റെ മറുപടി ഇപ്രകാരമായിരുന്നു “വിശുദ്ധ കുര്‍ബ്ബാനകള്‍, വിശുദ്ധ കുര്‍ബ്ബാനകള്‍. വിശുദ്ധ കുര്‍ബ്ബാനകള്‍ ഒഴികെ ബാക്കി ഒന്നും എനിക്കു വേണ്ട!” #{red->n->n->വിചിന്തനം:}# വിശുദ്ധ അല്‍ഫോണ്‍സസ് പറയുന്നു, "സ്വര്‍ഗ്ഗവും, ഭൂമിയും, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും, സമുദ്രങ്ങളും, മനുഷ്യരും, മാലാഖമാരുമുള്‍പ്പെടെയുള്ള എല്ലാ സൃഷ്ടികളും ദൈവത്തോട് താരതമ്യം ചെയ്യുമ്പോള്‍ അവ ഒന്നുമല്ല. അതിനാല്‍ തന്നെ നല്ലപ്രവര്‍ത്തികള്‍ ദൈവീകമാണെങ്കിലും അവ ഒരു വിശുദ്ധ കുര്‍ബ്ബാനക്ക് തുല്ല്യമാവില്ല". നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ മരണപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-22-14:24:56.jpg
Keywords: മരണ
Content: 1221
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടവരുടെ മുൻപിൽ 'God’s Not Dead 2' സിനിമ പ്രദർശിപ്പിച്ചു
Content: ലണ്ടൻ: ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടവരുടെ മുൻപിൽ ഇന്നലെ 'God’s Not Dead 2' സിനിമ പ്രദർശിപ്പിച്ചു. ലോകത്തിൽ പല ഭാഗങ്ങളിലും നിലനില്ക്കുന്ന ക്രൈസ്തവ വിരുദ്ധ മനോഭാവം വരച്ചുകാട്ടുന്ന ഈ സിനിമ, ലണ്ടനിലുള്ള Crystal Palace ലെ Open Door Cinema-യിൽ ഇന്നലെ പ്രദർശിപ്പിചപ്പോൾ കാണാനെത്തിയവരിൽ അധികവും തങ്ങളുടെ ജോലി സ്ഥലങ്ങളിൽ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതിന്റെ പേരിൽ ജോലിനഷ്ടപ്പെട്ടവരായിരുന്നു. ബ്രിട്ടൻ ഒരു ക്രൈസ്തവ രാഷ്ട്രമാണന്ന് പ്രധാനമന്ത്രി ഡേവിസ് കാമറോൺ തന്നെ അവകാശപ്പെടുന്നുണ്ടങ്കിലും ഈ രാജ്യത്ത് നിലനിൽകുന്ന ചില നിയമങ്ങൾ സൃഷ്ടാവായ ദൈവത്തെക്കുറിച്ച് സൃഷ്ടികളോട് പ്രഘോഷിക്കുന്നതിന് തടസ്സമായി നില്കുന്നു. UK-ൽ ഒരു മുസ്ലീമിന് ക്രൈസ്തവ പുസ്തകം കൊടുത്തതിന്റെ പേരിൽ NHS-ലെ ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട വിക്ടോറിയ വാസ്റ്റെനി, കുട്ടികളുടെ നല്ല വളർച്ചയ്ക്ക് മാതാപിതാക്കാൻമാർ ആവശ്യമാണ് എന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിൽ ജോലിയിൽ നിന്നും നീക്കം ചെയ്യപ്പെട്ട മജിസ്ട്രേറ്റ് റിച്ചാർഡ് പേജ്, തെരുവിൽ നിന്ന് വചനം പ്രഘോഷിച്ചതിന്റെ പേരിൽ അറസ്റ് ചെയ്യപ്പെട്ട മൈക്ക് ഒവേർഡ്, വിവാഹം സ്ത്രീ-പുരുഷന്മാർ തമ്മിലാണ് എന്ന് അഭിപ്രായപ്പെട്ടതിന് ഗ്രീൻ ഗ്രൂപ്പ് ഓഫ് കൗൺസിലേർസിൽ നിന്നും പുറത്താക്കപ്പെട്ട കൗൺസിലർ ക്രിസ്റ്റീന സമ്മേർസ്, തന്റെ ഔദ്യോഗിക വാഹനത്തിൽ ചെറിയ ഒരു കുരിശ് പ്രദർശിപ്പിച്ചതിന് ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഇലക്ട്രീഷ്യൻ കോളിൻ അറ്റ്കിൻസൺ, ജയിലിൽ തടവുകാരോട് ദൈവത്തിന്റെ കരുണയെ പറ്റി സംസാരിച്ചതിന് പിരിച്ചുവിടപ്പെട്ട ജയിൽ ഉദ്യോഗസ്ഥനായ ബാരി ടേയ്ഹോൺ, സാബത്ത് ആചരിച്ചതിന് ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട ചിൽഡ്രൻസ് വർക്കർ സെലസ്റ്റീന, സ്വവർഗ്ഗ രതിയെ എതിർത്ത് സംസാരിച്ചതിന് ജോലി നഷ്ടപ്പെട്ട മൈക്ക് ഡേവിഡ്സൺ, കുട്ടികളോട് തന്റെ ആത്മീയാനുഭവങ്ങൾ പങ്കുവെച്ചതിന് പിരിച്ചുവിടപ്പെട്ട ടീച്ചർ ഒലീവ് ജോൺസ്, ഫെയ്സ് ബുക്ക് പേജിൽ വിവാഹത്തെ പറ്റിയുള്ള ക്രൈസ്തവ വീക്ഷണം പോസ്റ്റ് ചെയ്തതിന് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ട ഫെലിക്സ് എൻഗോൾ, തന്റെ രോഗിയോട് വിശ്വാസത്തെ പറ്റി പറഞ്ഞതിന് ശിക്ഷണ നടപടി നേരിടുന്ന ഡോക്ടർ ഷെഫീൽഡ് സ്കോട്ട്, ലൈംഗിക കാര്യങ്ങളിൽ ക്രൈസ്തവ വീക്ഷണം പങ്കുവെച്ചതിന് പിരിച്ചുവിടപ്പെട്ട സൈക്കോളജി കൗൺസിലർ റിച്ചാർഡ് ഗാരി മക്ഫർലെൻ എന്നിവരെല്ലാം ഇന്നലെ ഈ സിനിമ കാണാനെത്തിയവരിൽപെടുന്നു. God’s Not Dead-2 എന്ന സിനിമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശനത്തിനെത്തുമ്പോൾ, ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെ പറ്റി ഈ ചിത്രം കാഴ്ച്ചക്കാരെ ബോധവൽക്കരിക്കും എന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ വിശ്വസിക്കുന്നു. അമേരിക്കയിൽ വൻ വിജയം നേടിയ ഈ ചിത്രത്തിലെ അഭിനേതാക്കൾ അമേരിക്കക്കാരും കഥാസന്ദർഭം അമേരിക്കയിലേതുമാണ്. പക്ഷേ UKയിലെ ക്രിസ്ത്യൻ ലീഗൽ സെന്ററിന്റെ (Christian Legal Centre), കേസ് ഫയലുകളിൽ നിന്നും എടുത്തിട്ടുള്ള സംഭവങ്ങൾ പോലെ സത്യസന്ധമായ ജീവിത സന്ദർഭങ്ങളാണ് ചിത്രത്തിലുള്ളത്. സ്വന്തം വിശ്വാസത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട അനവധിയാളുകൾക്ക് കൃസ്ത്യൻ ലീഗൽ സെന്റർ നിയമസഹായം കൊടുത്തു വരുന്നു. Christian Concern ന്റെ സ്ഥാപകനുംCEO- യുമായ ആൻഡ്രിയ മിനിച്ചെല്ലോ വില്യംസ് സിനിമയുടെ കഥ ഇങ്ങനെ വിവരിക്കുന്നു: കഥയുടെ കഥാപാത്രം ഗ്രേസ് വെസ്ലെ എന്ന ചരിത്രാദ്ധ്യാപികയാണ്. യേശുവിനെ പറ്റിയുള്ള ഒരു കുട്ടിയുടെ ചോദ്യത്തിന്, ക്രൈസ്തവ വിശ്വാസപ്രകാരം സത്യമായ മറുപടി പറഞ്ഞതോടെ അവർ കഠിനമായ വിമർശനത്തിന് വിധേയയാകുന്നു. യേശുവിനെ പറ്റി പറഞ്ഞതിന് മാപ്പ് ചോദിക്കില്ല എന്ന് ഗ്രേസ് വ്യക്തമാക്കിയതോടെ സ്കൂൾ ഗവർണർമാർ അവളെ ജോലിയിൽ നിന്നും പിരിച്ചുവിടാനും, ടീച്ചിംഗ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും തീരുമാനിക്കുന്നു. തന്റെ ജോലി രക്ഷിക്കാൻ വേണ്ടി ഗ്രേസ് കോടതിയിൽ കേസ് കൊടുക്കുന്നു. ഒരു വക്കീൽ അവൾക്കു വേണ്ടി കേസ് വാദിക്കുന്നു. യേശുവിന്റെ ചരിത്രപരമായ അസ്തിത്വം തെളിയിച്ചു കൊണ്ട്, ഗ്രേസ് ക്ലാസ് മുറിയിൽ നടത്തിയ ചരിത്രക്ലാസിന്റെ പ്രാധാന്യം കോടതി മുറിയിൽ സ്ഥാപിക്കപ്പെടുകയാണ്. ക്രൈസ്തവരായ ജോലിക്കാർ ഇപ്പോൾ UK -യിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഇതിന് സമാനമാണ്. ഗവണ്മെന്റ് ഉൾപ്പടെ എല്ലാവർക്കും ക്രൈസ്തവ മൂല്യങ്ങളിൽ താൽപ്പര്യമുണ്ട്. പക്ഷേ, ക്രൈസ്തവ വിശ്വാസവും മൂല്യങ്ങളും പുറത്തു പറഞ്ഞു കഴിഞ്ഞാൽ ഉടനെ അദൃശ്യമായ കോണുകളിൽ നിന്നും വിമർശനം ഉയരുന്നു; ക്രൈസ്തവികതയെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നു. Christian Legal Centre-ന്റെ കേസുകൾ ദേശീയ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്. ക്രൈസ്തവ വിവേചനം ചില രാജ്യങ്ങളിൽ വളർന്നു വരുന്നതിനെപറ്റി എല്ലാവരെയും ബോധവാരാക്കുക എന്നതാണ് ഈ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. യേശുകൃസ്തുവിലുള്ള വിശ്വാസം ആധുനിക ലോകത്തിന് ആവശ്യമാണ് എന്ന സന്ദേശവും 'God’s Not Dead 2' എന്ന സിനിമ നൽകുന്നു. മലയാളികളടക്കം നിരവധി പേർ ബ്രിട്ടൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ ക്രിസ്തുവിനെക്കുറിച്ച് ജോലി സ്ഥലങ്ങളിൽ പ്രഘോഷിച്ചു കൊണ്ട് ജീവിക്കുന്നു. തങ്ങളുടെ ജോലിയെക്കാളും സമ്പത്തിനെക്കാളും അധികമായി ക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഈ സിനിമ ഒരു പ്രചോദനമാകും എന്ന് പ്രതീക്ഷിക്കുന്നു.
Image: /content_image/News/News-2016-04-23-04:19:50.jpg
Keywords: God’s Not Dead 2