| Content | “ഇങ്ങനെ അദ്ധ്വാനിച്ചുകൊണ്ട് ബലഹീനരെ സഹായിക്കണമെന്ന് കാണിക്കാന് എല്ലാക്കാര്യങ്ങളിലും നിങ്ങള്ക്ക് ഞാന് മാതൃക നല്കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനേക്കാള് കൊടുക്കുന്നതാണ് ശ്രേയസ്കരം എന്നു പറഞ്ഞ കര്ത്താവായ യേശുവിന്റെ വാക്കുകള് നിങ്ങളെ ഞാന് അനുസ്മരിപ്പിക്കുന്നു” (അപ്പസ്തോല പ്രവര്ത്തനങ്ങള് 20:35).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്-22}#
"എല്ലാവര്ക്കും ചെയ്യാന് കഴിയുന്നതും ഉപാധികളില്ലാതെ നേടുവാന് കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ് കാരുണ്യം. കാരുണ്യ പ്രവര്ത്തികള് വഴിയായി നിരവധിയായ പാപങ്ങളെ ഇല്ലായ്മ ചെയ്യുവാന് സാധിക്കും" ലിസ്സ്യൂവിലെ വിശുദ്ധ തെരേസയുടെ വാക്കുകളാണിത്.
നാം ചെയ്യുന്ന ഓരോ കാരുണ്യ പ്രവര്ത്തികള്ക്കും ദൈവസന്നിധിയില് വലിയ പ്രതിഫലമുണ്ട്. മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ രക്ഷയ്ക്കായി നാം ചെയ്യുന്ന കാരുണ്യപ്രവര്ത്തികള് വഴിയായി അവരുടെ ശുദ്ധീകരണസ്ഥലത്തിലെ സഹനം കുറയാന് കാരണമാകുന്നു. ഉദാഹരണമായി, നാം ഒരു പാവപ്പെട്ട വ്യക്തിയെ സഹായിക്കുമ്പോള് ആ വ്യക്തിയുടെ അവസ്ഥയ്ക്ക് മാറ്റം വരാനും അതേ സമയം ശുദ്ധീകരണാത്മാക്കള്ക്ക് അവരുടെ സഹനത്തിന്റെ ദൈര്ഖ്യം കുറയാനും കാരണമാകുന്നു.
#{red->n->n->വിചിന്തനം:}#
കൂദാശകള് സ്വീകരിക്കാതെ മരണമടഞ്ഞ എല്ലാ ആത്മാക്കള്ക്ക് വേണ്ടിയും പ്രാര്ത്ഥിക്കുക. അവര്ക്ക് വേണ്ടി കാരുണ്യപ്രവര്ത്തികള് ചെയ്യുക.
#{red->n->n->പ്രാര്ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്ക്കു വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്ക്കു വേണ്ടിയും ഞാന് കാഴ്ച വയ്ക്കുന്നു.
1 സ്വര്ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില് 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്ക്ക് വേണ്ടി പ്രാര്ത്ഥിക്കുവാന് സഹായിക്കുന്ന ധ്യാനചിന്തകള് കലണ്ടര് രൂപത്തില് ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള് വായിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന് ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |