category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഇൻഡ്യാനയിലെ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയുടെ സ്കാനിംഗ് ചിത്രത്തില്‍ യേശുവിന്റെ ക്രൂശിത രൂപം. |
Content | ഇന്ത്യാനപോളിസ്: ഇന്ത്യാനയിലെ ഇവാൻ വില്ലി നഗരത്തിലെ പൂർണ്ണ ഗർഭിണിയായ അലേ മേയര്‍ എന്ന യുവതിയുടെ ഗർഭപാത്രത്തിന്റെ സ്‌കാനിംഗ് ഇമേജില്‍ യേശുവിന്റെ ക്രൂശിത രൂപത്തിന്റെ ഛായ കണ്ടെത്തി. സോനോഗ്രാം ചിത്രം കണ്ട് സുഹൃത്തുക്കള്‍ തന്നോടു പറഞ്ഞപ്പോളാണ് താനത് ശ്രദ്ധിച്ചത് എന്ന് പ്രസവമടുത്തിരിക്കുന്ന അലേ മേയർ ഫോര്‍ടീന്‍ ന്യൂസിനോട് പറഞ്ഞു.
"അത് മനസിലായപ്പോൾ താൻ സ്കാനിംഗിന്‍റെ ചിത്രം മൊബൈലിലേക്ക് പകർത്തി. വലുതാക്കി നോക്കിയപ്പോൾ തങ്ങൾ അത്ഭുതപ്പെട്ടു പോയി. ക്രൂശിതനായ യേശുവിന്റെ നേർ ചിത്രമാണ് ഞങ്ങൾ കണ്ടത്. അത് വളരെ അത്ഭുതകരമായിരുന്നു. കണ്ടവരെല്ലാം ശരിക്കും തരിച്ചുനിന്നു പോയി" മേയര്‍ പറയുന്നു. തുടര്‍ന്നു മേയറുടെ അമ്മ ആ ചിത്രം ഫെയ്സ്ബുക്കിലിടുകയായിരിന്നു. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കുടലിനെ ബാധിക്കുന്ന രോഗമായ ക്രോണ്‍സ് ഡിസീസ് ബാധിതയായ അലേ മേയര്‍ ഈ രോഗത്തിനുള്ള ചികിത്സ തുടര്‍ന്നു കൊണ്ട് പോകുന്നുണ്ടായിരിന്നു. കഠിനമായ രോഗാവസ്ഥയിൽ മേയര്‍ ധാരാളം മരുന്നുകൾ കഴിക്കുമായിരുന്നതിനാല്‍ ഗർഭാവസ്ഥയിൽ കഴിക്കുന്ന മരുന്നുകളെ പറ്റി ഓര്‍ത്ത് ദുഃഖിതയായിരിന്നു. ഇതിനിടയില്‍ തന്റെ ഗർഭപാത്രത്തിന്റെ സ്‌കാനിംഗില്‍ ക്രിസ്തുരൂപം തെളിഞ്ഞത് ദൈവത്തിന്റെ പ്രവര്‍ത്തി ആയാണ് യുവതി കാണുന്നത്. എല്ലാം ശരിയായി വരുമെന്ന് ദൈവം തനിക്ക് നൽകിയ സന്ദേശമാണിത് എന്ന് അവർ വിശ്വസിക്കുന്നു. വരുന്ന ജൂണിലാണ് അലക്സാണ്ട്രയുടെ പ്രസവ തീയതി.
#{red->n->n->ഫോര്‍ടീന്‍ ന്യൂസിന്റെ വീഡിയോ കാണാം}#
. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | https://www.youtube.com/watch?v=3rdbihqFbIc&feature=youtu.be |
Second Video | |
facebook_link | Not set |
News Date | 2016-04-22 00:00:00 |
Keywords | |
Created Date | 2016-04-22 08:44:49 |