category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ രക്തസാക്ഷികളുടെ സ്മരണയ്ക്കായി റോമിലെ ട്രേവി ഫൗണ്ടൻ രക്തവർണ്ണമാക്കുന്നു
Contentറോം: റോമിലെ പ്രശസ്തമായ 'ട്രേവി ഫൗണ്ടൻ' ക്രൈസ്തവ രക്തസാക്ഷികളുടെ ഓർമ്മയ്ക്കായി രക്ത ചുവപ്പ് നിറം നല്കാന്‍ തീരുമാനം. ഏപ്രിൽ 29- നു എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (Aid to the Church in Need) എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെങ്ങും അരങ്ങേറുന്ന ക്രൈസ്തവ പീഡനത്തിലേക്ക് ജനശ്രദ്ധ തിരിക്കലാണ് തങ്ങളുടെ ഉദ്ദേശമെന്ന് സംഘാടകർ വെളിപ്പെടുത്തി. ഈ പരിപാടിയിലൂടെ, ക്രൈസ്തവ പീഡനത്തെ പറ്റി ലോക മന:സാക്ഷിയിൽ ഒരു അവബോധം സൃഷ്ടിച്ച്, 21-ാം നൂറ്റാണ്ടിലെ ക്രൈസ്തവർക്ക് പൂർണ്ണമായ മതസ്വാതന്ത്യം നേടിയെടുക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്. ലോകമെങ്ങും ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്യം, പ്രത്യേകിച്ച് ക്രൈസ്തവ മതസ്വാതന്ത്യം ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനസമക്ഷം ചർച്ചയ്ക്ക് വരേണ്ട വിഷയമാണിതെന്നും എയ്ഡ് ടു ദി ചർച്ച് അധികൃതര്‍ പറയുന്നു. സിറിയയിലെ കൽദായ കാത്തലിക്ക് ബിഷപ്പ് അന്റോയിൻ അവ്ദോ, എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ഇന്റർനാഷനൽ പ്രസിഡന്റ് കർദ്ദിനാൾ മൗരോ പിയാസെൻസ എന്നിവർ ഏപ്രിൽ 29-ലെ ഉദ്ഘാടന പരിപാടിയിൽ പ്രസംഗിക്കും. സിറിയയിലും ഇറാഖിലുമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അതിരൂക്ഷമായ ക്രൈസ്തവ പീഡനം നടത്തി കൊണ്ടിരിക്കുന്നത്. നൈജീരിയയിലാകട്ടെ, ബോക്കോ ഹരാം എന്ന ഗ്രൂപ്പാണ് ക്രൈസ്തവർക്ക് ഭീഷണിയായി തീർന്നിരിക്കുന്നത്. നോർത്ത് കൊറിയ, സോമാലിയ എന്നീ രാജ്യങ്ങളിൽ ക്രൈസ്തവ മതം തന്നെ നിരോധിക്കപ്പെട്ടിരിക്കുന്നു. എയ്ഡ് ടു ദി ചർച്ച് അധികൃതര്‍ കൂട്ടിചേര്‍ത്തു. Communion and Liberation, Caritas Italy, The Christian Workers Movement, The Focolare Movement തുടങ്ങി നിരവധി സംഘടനകള്‍ ഏപ്രിൽ 29-ലെ ട്രേവ ഫൗണ്ടനിലെ പരിപാടിയിൽ സഹകരിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് മാര്‍പാപ്പ നടത്തിയ ഒരു പ്രഭാഷണത്തിൽ, ക്രൈസ്തവ രക്തസാക്ഷികളെ പറ്റി പറഞ്ഞിരിന്നു. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു. "മരണത്തിനു മുമ്പിൽ പോലും യേശുവിനെ ഘോഷിക്കുന്ന രക്തസാക്ഷികളാണ് ഇന്ന് നമുക്കുള്ളത്. യേശുവിന്റെ പേരിൽ സ്വന്തം ദേശത്തു നിന്ന് പുറത്താക്കപ്പെട്ടവർ, കൊല ചെയ്യപ്പെടുന്നവർ, പീഡിപ്പിക്കപ്പെടുന്നവർ ഇവരൊക്കെ ആ ഗണത്തില്‍ ഉള്‍പ്പെടുന്നു". 'തിരുസഭയുടെ ജീവരക്തം' എന്നാണ് പിതാവ് അന്ന്, ക്രൈസ്തവ രക്തസാക്ഷികളെ വിശേഷിപ്പിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-22 00:00:00
Keywords
Created Date2016-04-22 15:09:31