Contents

Displaying 1051-1060 of 24925 results.
Content: 1190
Category: 1
Sub Category:
Heading: വിവാഹമോചിതരുടെ വിശുദ്ധകുർബ്ബാന സ്വീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങൾ യഥാർത്ഥ കുടുംബ പ്രശ്നങ്ങൾ കാണാതെ പോകുന്നു: ഫ്രാൻസിസ് മാർപാപ്പ
Content: സിവിൽ നിയമപ്രകാരം വിവാഹമോചിതരായി പിന്നീട് രജിസ്റ്റർ വിവാഹം ചെയ്യുന്നവർ വിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ അർഹരാണോ എന്ന വിഷയത്തിന്, മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യം നിമിത്തം യഥാർത്ഥ കുടുംബ പ്രശ്നങ്ങൾ വിസ്മരിക്കപ്പെട്ടു പോകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. ഗ്രീക്ക് ദ്വീപിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള മടക്കയാത്രയിൽ, വിമാനത്തിൽ വെച്ച് പത്രപ്രവർത്തകരുമായി സംസാരിക്കവേയാണ്, മാർപാപ്പ ഇപ്രകാരം പറഞ്ഞത്. കുടുംബത്തെപ്പറ്റി 2014ലും 2015ലും നടന്ന ബിഷപ്പ് സിനഡുകളുടെ വെളിച്ചത്തില്‍ 'സ്നേഹത്തിന്‍റെ സന്തോഷം' (Amoris Laetitia) എന്ന അപ്പസ്തോലിക ആഹ്വാനം ഏപ്രിൽ 8ന് പുറത്തിറക്കിയിരുന്നു. ഇതിൽ കുടുംബങ്ങൾ ഇന്ന് നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്‌. എന്നാൽ അവയിൽ നിന്നെല്ലാം മുഖം തിരിച്ചു കൊണ്ട് വിവാഹമോചിതർക്ക് വിശുദ്ധകുർബ്ബാന സ്വീകരിക്കാമോ എന്നുള്ള വിഷയത്തിനാണ് മാധ്യമങ്ങൾ അമിത പ്രാധാന്യം നല്കിയത്. കുടുംബസിനിഡിന്റെ സമയത്തും മാധ്യമങ്ങൾ ഈ വിഷയത്തിനാണ് കൂടുതൽ പ്രാധാന്യം നല്കിപോന്നത്. 'Amoris Laetitia'-ൽ, വിവാഹമോചിതരായി രജിസ്റ്റർ വിവാഹം ചെയ്യുന്നവർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കാമോ എന്ന വിഷയം അടിക്കുറിപ്പിൽ മാത്രം പരാമർശിച്ചതിനെ പറ്റി, ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോളാണ് പിതാവ് ഇങ്ങനെ മറുപടി പറഞ്ഞത്. "സിനിഡ് വിളിച്ചു ചേർത്തപ്പോൾ ശ്രദ്ധ മുഴുവനും പുനർവിവാഹിതരുടെ പ്രശ്നങ്ങളിലായിരുന്നു. മാധ്യമങ്ങളുടെ തെറ്റായ ഈ നടപടിയിൽ ഞാൻ വളരെ ഖേദിച്ചിരുന്നു." അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമാണ് കുടുംബം. എന്നാൽ ഇന്ന്, കുടുംബ ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്നു. യുവജനങ്ങൾ വിവാഹം വേണ്ടെന്ന് തീരുമാനമെടുക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമാണ്. ഒരു അമ്മയ്ക്ക് കുടുംബം നടത്തികൊണ്ടു പോകാൻ രണ്ടിടങ്ങളിൽ ജോലിക്കു പോകേണ്ടി വരുമ്പോൾ കുഞ്ഞുങ്ങളുടെ ഗതി എന്താകും? യൂറോപ്പിൽ ജനനനിരക്ക് ഗണ്യമായി കുറയുന്നു. സമൂഹം എങ്ങനെ നിലനിൽക്കും? അദ്ദേഹം ചോദിച്ചു. മാധ്യമങ്ങൾ ഈ പ്രശ്നങ്ങൾ വിസ്മരിച്ചു കൊണ്ടാണ് പുനർവിവാഹിതരുടെ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നത്." സഭയുടെ ഏറ്റവും വലിയ പ്രതിസന്ധി വിവാഹമോചിതരുടെ പ്രശ്നമാണ് എന്ന് വരുത്തി തീർക്കുന്നത് ഒരു കെണിയാണ് എന്ന് മാർപാപ്പ പറഞ്ഞു. "Amoris Laetitia' -യുടെ വായനയിൽ നമ്മെ നയിക്കുന്നത് പാവപ്പെട്ടവരുടെ അനുഭവങ്ങളാണ്. സുഖലോലുപതയിൽ ജീവിക്കുന്നവരുടെ പ്രശ്നങ്ങളെക്കാൾ ഈ ചെറിയ കുടുംബങ്ങളുടെ ജീവിത പ്രശ്നങ്ങൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്" മാർപാപ്പ പറഞ്ഞു.
Image: /content_image/News/News-2016-04-18-05:50:05.jpg
Keywords: Amoris Laetitia
Content: 1191
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന വൈദികരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക
Content: "അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങള്‍. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു" (1 പത്രോസ് 2:25). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-18}# നാം നമ്മുടെ മരിച്ചുപോയ പൂര്‍വ്വികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് വേണ്ടി ദിവ്യബലിയും മറ്റ് പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാറുമുണ്ട്. എന്നാല്‍ മരിച്ചു പോയ വൈദികരുടെ ആത്മാക്കളെ പറ്റി നാം എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ? അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരുടെ തലമുറ ഈ ഭൂമിയില്‍ അവശേഷിക്കുന്നില്ല. നമ്മുടെ ജീവിതകാലത്തും മരണശേഷവും നമ്മുടെ ആത്മാവിനെ ദൈവത്തോടടുപ്പിക്കാന്‍ വേണ്ടി ഒരു ജീവിതം മുഴുവന്‍ മാറ്റിവെച്ചവരാണ് ഈ വൈദികര്‍ എന്ന കാര്യം നാം ഒരിക്കലും മറന്നു പോകരുത്. കൂദാശകളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും ദൈവത്തിന്റെ വരപ്രസാദങ്ങള്‍ നമ്മളിലേക്ക് പകര്‍ന്ന് തന്ന ഓരോ വൈദികരെയും നമ്മുടെ പ്രാര്‍ത്ഥനകളില്‍ നമ്മുക്ക് ഓര്‍ക്കാം. പ്രത്യേകമായി മരണം മൂലം ഈ ഭൂമിയില്‍ നിന്നും വേര്‍പെട്ടു പോയ വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം. “മരിച്ചുപോയ വൈദികരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നതിന് വേണ്ടി ജീവിച്ചിരിക്കുന്ന നമുക്ക് ഓരോരുത്തര്‍ക്കും, നിരവധി കാര്യങ്ങൾ ചെയ്യുവാന്‍ സാധിക്കും. അതേ സമയം തന്നെ നമ്മുടെ വിവിധ ആവശ്യങ്ങളിൽ സഹായമരുളാൻ അവർക്കും സാധിക്കും. ഈ രണ്ട് അവസ്ഥകളിലും പ്രാര്‍ത്ഥനകളുടെ ഒരു കൈമാറ്റമാണ് നടക്കുന്നത്”. (സൂസൻ ടാസ്സോൻ, കത്തോലിക്കാ പണ്ഡിതയും എഴുത്തുകാരിയും) #{red->n->n->വിചിന്തനം:}# പുരോഹിതന്‍മാര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാനായി ആരുമില്ല. നിത്യപുരോഹിതനായ യേശുവിനോട്, എല്ലാ പുരോഹിതന്‍മാരുടേയും ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക്‌ നയിക്കുവാനായി പ്രാര്‍ത്ഥിക്കുക. എങ്കില്‍ നിങ്ങളുടെ മരണസമയത്ത് അവര്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-18-11:21:07.jpg
Keywords: ശുദ്ധീകരണസ്ഥല
Content: 1193
Category: 8
Sub Category:
Heading: പടിവാതില്‍ക്കല്‍ കാത്തു നില്‍ക്കുന്ന മരണം.
Content: "യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍" (യോഹന്നാന്‍ 20:29). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-19}# “ഞാന്‍ നിങ്ങള്‍ക്കായി ഒരു അതിശയം ഒരുക്കുകയാണ്!", ഞങ്ങൾ ഒരു ശബ്ദം കേട്ടു; അത് ഡാഡിയായിരുന്നു. എപ്പോഴും ഞങ്ങളെക്കുറിച്ച് ചിന്തയുണ്ടായിരുന്ന ഞങ്ങളുടെ ഡാഡി, അടുത്ത വസന്തത്തിൽ ആ അതിശയം ഞങ്ങളുടെ മുന്‍പില്‍ ഒരുക്കി. ഞങ്ങൾക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. “ക്രോക്കൂസ്‌ ചെടികള്‍” കുട്ടികളില്‍ ഒരാള്‍ അത്ഭുതത്തോടെ പറഞ്ഞു. "പുല്‍ത്തകിടിയുടെ അരികിലല്ല, പുല്‍ത്തകിടി മുഴുവന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു". ഇളം ചുവപ്പ് നിറത്തിലും, നീല നിറത്തിലും, മാന്തളിര്‍ നിറത്തിലുമുള്ള പുഷ്പങ്ങള്‍ പുല്‍ത്തകിടി മുഴുവന്‍ ഒരു വര്‍ണ്ണ പുതപ്പ് വിരിച്ചപോലെ കിടക്കുന്നു. “നിങ്ങള്‍ക്ക്‌ ജനലില്‍ നിന്നും കാണുവാനായി ഞാന്‍ ഇതിന്റെ വിത്തുകള്‍ വിതച്ചു” ഡാഡി വിവരിച്ചു. ‘ഉടനേ തന്നെ വസന്തം ഇതുവഴി വരും’ ഡാഡി പറഞ്ഞത് എത്ര ശരിയായിരുന്നു. പക്ഷെ താന്‍ ഉണ്ടാക്കിയ പൂന്തോട്ടം അദ്ദേഹത്തിന് ആസ്വദിക്കുവാന്‍ കഴിഞ്ഞത് വളരെ കുറച്ചായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈ ഭൂമിയിൽ നിന്നും മാഞ്ഞുപോയി. അവശേഷിച്ചിരുന്ന ചെടികളും അദ്ദേഹത്തിന്റെ വഴിയേ പോയി. ഡാഡീ അങ്ങെവിടേയാണ്? നമ്മുടെ പ്രിയപ്പെട്ടവര്‍ എക്കാലവും നമ്മോടൊപ്പം ഉണ്ടായിരിക്കും എന്ന് നമുക്ക്‌ കണക്കാക്കുവാന്‍ കഴിയുമോ? പുല്‍ത്തകിടിയുടെ ഒരു മൂലയിലായി, എനിക്കേറ്റവും ഇഷ്ടമുള്ള പിങ്ക് നിറത്തിലുള്ള ഒരു ക്രോക്കൂസ്‌ ചെടി എന്നെ നോക്കി കാറ്റത്ത്‌ ആടുന്നുണ്ടായിരുന്നു. ഒരു ദിവസത്തേക്ക് മാത്രമായി ആ ചെടി പുഷ്പിച്ചു, എന്റെ പിതാവിന്റെ ജന്മദിനത്തില്‍” – ജോവാന്‍ വെസ്റ്റെര്‍ ആന്‍ഡേഴ്സണ്‍, എഴുത്തുകാരി. ഈ ലോകത്തിലെ ദിവസങ്ങള്‍ എത്ര എണ്ണപ്പെട്ടതാണ്. ജീവിതത്തിലെ സന്തോഷത്തിന്‍റെ നിമിഷങ്ങളില്‍ നാം മരണാനന്തര ജീവിതത്തെ പറ്റി ചിന്തിക്കുന്നില്ല. ജീവിതത്തില്‍ നാം എത്രമാത്രം ആനന്ദം കണ്ടെത്തിയാലും മരണം പടിവാതില്‍ക്കല്‍ തന്നെയുണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മില്‍ പലരും മറന്ന്‍ പോകുന്നു. #{red->n->n->വിചിന്തനം:}# ശാരീരികമായി ഈ ഭൂമിയിൽ നമുക്കൊപ്പമില്ലാത്ത നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി യഥാര്‍ത്ഥ ജീവിത പൂന്തോട്ടത്തെ പ്രതിനിധീകരിക്കുന്ന, ദേവാലയത്തിലെ അള്‍ത്താരയിലേക്ക് പുഷ്പങ്ങള്‍ സംഭാവന ചെയ്തുകൊണ്ട് അവരുടെ ആത്മാക്കൾക്കായി പ്രാർത്ഥിക്കാം #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-19-07:20:15.jpg
Keywords: ദിവസ
Content: 1194
Category: 6
Sub Category:
Heading: അപരന്‍റെ നന്മയ്ക്കായി പ്രയത്നിക്കുന്നവനായി മാറുക
Content: "പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍. സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍" (എഫേസോസ് 4:2-3). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-19}# ബുദ്ധിവൈഭവത്തിന്റെ പേരില്‍ ജീവിത വിജയത്തിന്റെ തോത് അളക്കുന്ന കാലഘട്ടമാണിത്. ഇക്കാല ഘട്ടത്തില്‍ ധാരാളം മനുഷ്യർ മനുഷ്യത്വത്തിനും,സ്നേഹത്തിനും വേണ്ടി ആഗ്രഹിക്കുന്നുണ്ട്. സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍, അവര്‍ ആഗ്രഹിക്കുന്ന സുരക്ഷയും സ്നേഹവും നല്കാന്‍ നാം ബാധ്യസ്ഥരാണ്. ക്രിസ്തുവിന്റെ അനുയായികളായ നാമോരുത്തരും സഹജീവികളോടുള്ള സമീപനം വിവേകപൂർണവും സഹാനുഭൂതി നിറഞ്ഞതുമാക്കി മാറ്റാന്‍ പരിശ്രമിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സ്നേഹവും കരുണയും പ്രാർഥനയും ധ്യാനവുമെല്ലാം അപരന് വേണ്ടി മാറ്റുമ്പോള്‍ അവിടെ ദൈവീക ഇടപെടല്‍ ഉണ്ടാകുന്നു. ഈ കാലഘട്ടത്തില്‍ പല വ്യക്തികളെയും കുടുംബങ്ങളെയും നശിപ്പിക്കുന്നത് അമിതമായ ഉത്കണ്ഠയാണ്. അപരന്റെ ഉത്കണ്ഠയുടെ നിമിഷങ്ങളില്‍ പ്രത്യാശയായി മാറാന്‍ നമ്മുക്ക് കഴിയണം. മറ്റുള്ളവരുടെ ഉന്നമനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നാം അദ്ധ്വാനിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ ദൈവം പരിഗണന നല്‍കുകയുള്ളൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാൽസ്ബർഗ്ഗ്, 26.6 .88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-18-14:07:40.jpg
Keywords: നന്മ
Content: 1195
Category: 4
Sub Category:
Heading: രഹസ്യമായി സൂക്ഷിച്ച വിശുദ്ധ കുര്‍ബാന 5 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്തപ്പോള്‍ കണ്ടത് മാംസ കഷണം
Content: "എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു" (യോഹന്നാന്‍ 6:55-56). ജര്‍മ്മനിയിലെ ബാവരിനോട് ചേര്‍ന്നുള്ള നഗരമായ ആഗ്സ്ബര്‍ഗ്ഗിലെ പ്രസിദ്ധമായ ദേവാലയമായിരിന്നു ഹോളിക്രോസ് ദേവാലയം. അവിടുത്തെ നിത്യസന്ദര്‍ശകയായിരിന്ന ഒരു ആഗ്സ്ബര്‍ഗ്ഗുകാരി വനിതയില്‍ നിന്നാണ് ഈ മഹാത്ഭുതത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അവിടെ എന്നും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരിന്ന ആ സ്ത്രീ, വാഴ്ത്തിയ ഒരു ഓസ്തി കൈക്കലാക്കി അത് സ്വന്തം ഭവനത്തില്‍ സൂക്ഷിക്കുവാന്‍ തീരുമാനിച്ചു. വിശുദ്ധ കുര്‍ബാന സ്വീകരണ മദ്ധ്യേ വായില്‍ നിക്ഷേപിക്കപ്പെട്ട ഓസ്തി രഹസ്യമായി തിരികെ എടുത്ത്, അവള്‍ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ എത്തിയ അവള്‍ ഉടന്‍ തന്നെ ഓസ്തി സൂക്ഷിക്കുവാനായി ഒരു ചട്ടകൂട് തയ്യാറാക്കി. മെഴുക് ഉപയോഗിച്ച് നാടന്‍ ശൈലിയില്‍ ഒരു സ്മാരകാവശിഷ്ടങ്ങള്‍ നശിക്കാതെ സൂക്ഷിക്കുന്ന പേടകം സൃഷ്ടിച്ചെടുത്തു. തുടര്‍ന്ന്, അഞ്ച് വര്‍ഷം വാഴ്ത്തിയ തിരുവോസ്തി അവള്‍ കാത്തു സൂക്ഷിച്ചു. ഈ കാലയളവില്‍ പശ്ചാത്താപവും കുറ്റബോധവും കൊണ്ട് മാനസികമായി അവള്‍ ഏറെ വേദനായനുഭവിച്ചിരിന്നു. ഒടുവില്‍ പശ്ചാത്താപ വിവശയായി 1199-ല്‍ അവള്‍ ഈ രഹസ്യം ഇടവകവികാരിയോട് തുറന്നു പറഞ്ഞു. തല്ക്ഷണം അവരുടെ വീട്ടിലെത്തിയ പുരോഹിതന്‍ ഉടന്‍ തന്നെ ഓസ്തി ദേവാലയത്തില്‍ എത്തിച്ചു. ആ ഇടവകയിലെ പുരോഹിതന്മാരില്‍ വിശുദ്ധമായ ജീവിതം നയിച്ചിരിന്ന ഗായകസംഘത്തിന്റെ ഡയറക്ടറായിരുന്നു ഫാ.ബെര്‍ട്ട് ഹോള്‍ഡ്. മെഴുകുപേടകം തുറക്കാനായി ഇടവക വികാരി ചുമതലപ്പെടുത്തിയത് ഫാ.ബെര്‍ട്ട് ഹോള്‍ഡറേയാണ്; മെഴുക് ചെപ്പ് തുറന്നതിന് സാക്ഷ്യം വഹിക്കാനെത്തിയ പുരോഹിതരും വിശ്വാസികളും അമ്പരന്നു പോയി. ഓസ്തിയുടെ ഒരു ഭാഗം മാസംക്കഷണമായി മാറിയിരിക്കുന്നു. ഏവരെയും അമ്പരിപ്പിച്ച ഈ അത്ഭുതത്തെ പറ്റി ഉടനെ ചര്‍ച്ച ആരംഭിച്ചു. ഓസ്തി രണ്ടായി മുറിച്ചാല് അതിന്റെ തനിരൂപം വെളിപ്പെട്ടുവരുമെന്ന് അവര്‍ കണക്ക് കൂട്ടി. എന്നാല്‍, വീണ്ടും അത്ഭുതപ്പെടുത്തി കൊണ്ട് തിരുവോസ്തി മുറിക്കാന് അവര്‍ക്ക് സാധിച്ചില്ല. കാരണം, നൂലുപോലുള്ള ഞരമ്പുകളാല്‍ ബന്ധിക്കപ്പെട്ട് ആ തിരുവോസ്തി കൂട്ടിയോജിക്കപ്പെട്ടിരിക്കുകയായിരുന്നു. ഈ അത്ഭുതക്കാഴ്ച നേരിട്ടു കണ്ട പുരോഹിതരില് ഭൂരിഭാഗവും പേടിച്ചുവിറച്ചു; സംഭവം ഒരു രഹസ്യമായി സൂക്ഷിച്ചാല് മതിയെന്നാണ് കുറേപ്പേര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഈ സംഭവം ബിഷപ്പിനെ അറിയിക്കണമെന്നാണ് കപ്യാര്‍ അഭിപ്രായപ്പെട്ടത്. അയാള്‍ ഉടനെ തന്നെ ബിഷപ്പിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനകം തന്നെ ഈ വാര്‍ത്ത അനേകരിലേക്ക് എത്തിയിരിന്നു. ഉടനെ തന്നെ അവിടെ എത്തിയ ബിഷപ്പ് ഉദാള്‍ സ്ക്കാള തിരുവോസ്തി ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു. ആഗ്സ്ബര്‍ഗ്ഗിനും പരിസരത്തുമുള്ള ജനങ്ങളും, മറ്റ് സ്ഥലങ്ങളിലെ പുരോഹിതരും അവരുടേതായ രീതിയില് പരിശോധന നടത്തി. ഓസ്തി മെഴുകുപേടകത്തിലേക്ക് തിരികെ വെച്ചു കത്തീഡ്രല് പള്ളിയിലേക്ക് മാറ്റാന്‍ ബിഷപ്പ് ഉടനെ തന്നെ കല്പന കൊടുത്തു. ഉയിര്‍പ്പ് തിരുന്നാള്‍ മുതല്‍ സ്നാപക യോഹന്നാന്റെ തിരുന്നാള്‍ വരെ ഓസ്തി കത്തീഡ്രല് പള്ളിയില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ഈ സമയത്ത് ഒരു രണ്ടാമത് ഒരു അത്ഭുതം കൂടി നടന്നു: ഓസ്തി വികസിക്കുവാന്‍ തുടങ്ങി. തന്മൂലം മെഴുക് പേടകം പൊട്ടി വേര്‍തിരിഞ്ഞു. മെഴുക് കഷ്ണങ്ങള്‍ മാംസ-രക്തം കൊണ്ട് നിറഞ്ഞത് എല്ലാവരെയും വീണ്ടും അമ്പരിപ്പിച്ചു. ബിഷപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച്, ഓസ്തിയും മെഴുകുകഷ്ണങ്ങളും ഒരു സ്ഫടിക കൂട്ടിലേക്ക് മാറ്റി. പളുങ്കുപാത്രത്തില്‍ സംരക്ഷിക്കപ്പെട്ട ദിവ്യാത്ഭുത ഓസ്തി ഇതേപള്ളിയില്‍ 780 വര്‍ഷങ്ങളോളം സൂക്ഷിക്കപ്പെട്ടു. 1199-ലെ ഈ രണ്ട് സംഭവങ്ങള്‍ക്കും ശേഷം ഈ അത്ഭുതത്തെ സംബന്ധിച്ചുള്ള ധാരാളം രേഖകള്‍ നിര്‍മ്മിക്കപ്പെടുകയും പരക്കെ വിതരണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, 1314-ല്‍ ഹോളി ക്രോസ് ദേവാലയത്തിലുണ്ടായ ഒരു തീപിടുത്തത്തില് മുഴുവന്‍ മൂലരേഖകളും നശിക്കപ്പെട്ടു. അതിനാല്‍ തന്നെ ജര്‍മ്മന്‍ എഴുത്തുകാര്‍ മൂലരേഖകളുടെ തനിപ്രതികളെയാണ് ആശ്രയിച്ചിരുന്നത്. ഇതിനിടെ ഈ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ഓര്‍മ്മയ്ക്കായി ഓരോ വര്‍ഷവും മെയ് 11 നു പ്രത്യേക ആരാധന നടത്തണമെന്ന് ബിഷപ്പ് ഡെക്രറ്റ് കല്പന പുറപ്പെടുവിച്ചിരുന്നു. Feast of the Wonderful Miraculous Treasures എന്നാണ് ദിവ്യകാരുണ്യത്തെ വാഴ്ത്തിയുള്ള ഈ വാര്‍ഷിക ആരാധന അറിയപ്പെട്ടിരുന്നത്. കാലക്രമേണ മറ്റു പള്ളികളും ഈ പെരുന്നാള്‍ ആചരിക്കുവാന്‍ തുടങ്ങി; ഇവയില്‍ വി. മോരിട്സ് കോളേജ് പള്ളി, 1485-ല്‍ വി.ജോര്‍ജ്ജ് ക്ലോയിസ്റ്റര്‍പള്ളിയും 1496-ല്‍ ഡോംക്ക്കിര്‍ച്ച് പള്ളിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ തുടങ്ങി. 1639 ആയപ്പോഴേക്കും ആഗ്സ്ബര്‍ഗ്ഗ് രൂപത മുഴുവനും ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ഓര്‍മ്മ ആഘോഷിച്ചുതുടങ്ങി. എല്ലാ വര്‍ഷത്തിലെയും മേയ് 11 ന്, വിശുദ്ധ കുര്‍ബാനയും ആരാധനയും നടത്തി ദിവ്യകാരുണ്യത്തോടുള്ള ഭക്തി ആഗ്സ്ബര്‍ഗ്ഗ് രൂപത ലോകത്തോട് പ്രഘോഷിക്കുന്നു. നമ്മോടൊപ്പമായിരിക്കാന്‍ അപ്പത്തിന്റെ രൂപത്തില്‍ സ്വയം താഴ്ന്ന, ദിവ്യകാരുണ്യ ഈശോയോടുള്ള ഭക്തിയുടെ ആഘോഷകാലത്ത് ധാരാളം രോഗശാന്തി അത്ഭുതങ്ങളും നടന്നിട്ടുണ്ട്.
Image: /content_image/Mirror/Mirror-2016-04-26-04:12:29.jpg
Keywords: ദിവ്യകാരുണ്യഅത്ഭുതം
Content: 1196
Category: 1
Sub Category:
Heading: യെമനിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾക്കു വേണ്ടി കെനിയയിൽ പ്രത്യേക അനുസ്മരണ ദിവ്യബലി നടന്നു
Content: യെമനിലെ ഏഡനിൽ മുസ്ലീം ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾക്കു വേണ്ടി കെനിയയിലെ നെയ്റോബിയിൽ പ്രത്യേക അനുസ്മരണ ദിവ്യബലി നടന്നു. വധിക്കപ്പെടുന്ന സമയത്ത് തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് മരണം വരിച്ച കെനിയൻ സ്വദേശിനിയായ സിസ്റ്റർ മേരി ജൂഡിറ്റിനെ ദിവ്യബലി വേളയിൽ പ്രത്യേകം അനുസ്മരിച്ചു. ഹോളി ഫാമിലി ബസലിക്കയിൽ ദിവ്യബലി അർപ്പിച്ചു കൊണ്ട് നെയ്റോബിയിലെ ആക്സിലറി ബിഷപ്പ് ഡേവിഡ് കമൗ പറഞ്ഞു- "സിസ്റ്റർ മേരി ജൂഡിറ്റിന്റെ മരണം വൃഥാവിലല്ല". സിസ്റ്റർ ജൂഡിറ്റിന്റെ 62 വയസ്സുള്ള അമ്മയും ഈ പ്രത്യേക ദിവ്യബലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രസംഗമദ്ധ്യേ സിസ്റ്റർ ജൂഡിറ്റിന്റെ അമ്മയോട് ബിഷപ്പ് ഡേവിഡ് കമൗ പറഞ്ഞു്: "അമ്മയുടെ മകളെയോർത്ത് വിലപിക്കരുത്. അവൾ സ്വർഗ്ഗത്തിലിരുന്ന് ഇപ്പോൾ നമുക്കു വേണ്ടി മദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുകയായിരിക്കും." യെമനിലെ ഏഡനിൽ മുസ്ലീം ഭീകരർ നടത്തിയ ആക്രമണത്തിൽ നാലു കന്യാസ്ത്രീകളടക്കം പതിനാറു പേർ കൊല്ലപ്പെട്ടിരുന്നു. അംഗവൈകല്യമുള്ളവരും പ്രായമായവരും മാത്രം വസിച്ചിരുന്ന അഭയഭവനത്തിൽ, അവർക്കു വേണ്ടി നിസ്വാർത്ഥ സേവനം നിർവ്വഹിച്ചിരുന്നവരാണ് കൊല്ലപ്പെട്ട നാല് കന്യാസ്ത്രീകളും12 സഹായികളുമടങ്ങുന്ന സംഘം. മിഷിനറിസ് ഓഫ് ചാരിറ്റി നടത്തുന്ന അഭയകേന്ദ്രത്തിലെ മദർ സുപ്പീരിയർ മാത്രമാണ് അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതും അവിടെ നടന്ന കാര്യങ്ങൾ ലോകത്തെ അറിയിച്ചതും. ഇന്ത്യയിൽ നിന്നുള്ള സലേഷ്യൻ വൈദികൻ, ഫാദർ തോമസ് ഉഴുന്നലിൽ അന്ന് അക്രമികളുടെ കൈയ്യിൽ അകപ്പെട്ടിരുന്നു. അദ്ദേഹത്തെ പറ്റി ഇതേവരെ വിവരങ്ങളൊന്നുമില്ല. കെനിയയിലെ സിസ്റ്റർ ജൂഡിറ്റിനെ കൂടാതെ റുവാണ്ട സ്വദേശികളായ സിസ്റ്റർ മേരി മാർഗരീറ്റ, സിസ്റ്റർ റെജീനെറ്റ, ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മേരി ആൻസ്ലം എന്നിവരും അന്ന് വധിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. ഏഡനിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് ആത്മീയ ഗുരുവായിരുന്ന ഫാദർ ഉഴുന്നാലിലിന്റെ മോചനത്തിനു വേണ്ടിയും, അദ്ദേഹത്തിന്റെ സുസ്ഥിതിക്കായി ദൈവത്തിന്റെ ഇടപെടലുണ്ടാ കുന്നതിനുവേണ്ടിയും ദിവ്യബലിമദ്ധ്യേ എല്ലാവരും പ്രത്യേകം പ്രാർത്‌ഥിച്ചു
Image: /content_image/News/News-2016-04-19-05:47:31.jpg
Keywords:
Content: 1197
Category: 1
Sub Category:
Heading: പോളണ്ടില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്‍റെ അംഗീകാരം
Content: ലെഗ്നിക്ക: 2013 ലെ ക്രിസ്തുമസ്സ് ദിനത്തില്‍ പോളണ്ടില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തെ വത്തിക്കാന്‍ അംഗീകരിച്ചു. വത്തിക്കാനില്‍ നിന്നും അംഗീകാരം ലഭിച്ച വിവരം, ലെഗ്നിക്ക രൂപതാ മെത്രാന്‍ സ്ബിന്യൂ കെര്‍നികൌസ്കിയാണ് വിശ്വാസികളെ അറിയിച്ചത്. "തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെട്ട രക്തതുള്ളികള്‍ വിശുദ്ധ കുര്‍ബാനയില്‍ നടക്കുന്ന രൂപാന്തരീകരണത്തിന്റെ പ്രത്യക്ഷ ലക്ഷണമാണ്. ഈശോയുടെ രക്തതുള്ളികള്‍ പ്രത്യക്ഷപ്പെട്ട ഈ തിരുവോസ്തി വിശ്വാസികള്‍ക്ക് ദര്‍ശിക്കുവാനും വണങ്ങുവാനുമായി രൂപതയിലെ തിരഞ്ഞെടുക്കപ്പെടുന്ന ദേവാലയത്തിൽ അവസരമുണ്ടാക്കും". ബിഷപ്പ് സ്ബിന്യൂ കെര്‍നികൌസ്കി പ്രസ്താവിച്ചു. 2013 ജനുവരിയിലാണ് ഈ അത്ഭുതം നടന്നത്. 2013 ലെ ക്രിസ്തുമസ്സ് ദിനത്തില്‍ ലെഗ്നിക്ക രൂപതയിലെ സെന്റ്‌ ജാക്ക് ദേവാലയത്തിൽ വച്ച് ദിവ്യ ബലി മദ്ധ്യേ, ആശീര്‍വദിച്ച തിരുവോസ്തി താഴെ വീഴുവാന്‍ ഇടയായി. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്- ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിക്കുക. ഇത്തരത്തിൽ തിരുവോസ്തി അലിഞ്ഞുചേർന്ന വെള്ളം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവണ്ണം വെള്ളം ഒഴുകുന്ന വിധം ഒരു സിങ്ക് ഓരോ ദേവാലയത്തിന്റെയും അൾത്താരയ്ക്ക് സമീപം ഇങ്ങനെ ക്രമീകരിച്ചിട്ടുണ്ടാകും. ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോണം വൈദികന്‍ ഈ തിരുവോസ്തി വെള്ളത്തില്‍ ലയിപ്പിക്കാന്‍ ഇട്ടു. ഉടനെ തന്നെ ഈ തിരുവോസ്തിയില്‍ നിന്നും രക്തത്തിന്റെ അംശങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയിരിന്നു. ഈ അത്ഭുതം അന്ന് മാധ്യമശ്രദ്ധ പിടിച്ച് പറ്റിയിരിന്നു. തുടര്‍ന്ന് പ്രസ്തുത സംഭവത്തെ കുറിച്ച് ആഴമായി പഠിക്കുവാന്‍ ലെഗ്നിക്ക രൂപതാ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. 2014 ഫെബ്രുവരിയില്‍ ഈ തിരുവോസ്തിയില്‍ നിന്നും ചെറിയ ഒരു ഭാഗം എടുത്ത് നിരവധി ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കി. തുടര്‍ച്ചയായ ഗവേഷണങ്ങള്‍ക്ക് ശേഷം ഫോറന്‍സിക് വിഭാഗം അധികൃതര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു. 1. ഈ തിരുവോസ്തിയില്‍ 'Cross Striated Muscle' അവസ്ഥയിലുള്ള മസില്‍ ഭാഗങ്ങള്‍ കാണപ്പെടുന്നു. 2. ഈ മസില്‍ ഭാഗങ്ങള്‍ ഒരു 'ഹൃദയത്തിന്‍റെ' ഭാഗങ്ങളാണ്. 3. ഈ തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെട്ടത് 'വേദനിക്കുന്ന' മനുഷ്യഹൃദയത്തിന്‍റെ ഭാഗങ്ങളാണ്. 2016 ജനുവരിയില്‍ പുറത്തു വന്ന ഗവേഷണ ഫലങ്ങള്‍ വത്തിക്കാന്‍റെ അംഗീകാരത്തിനായി ലെഗ്നിക്ക രൂപത സമര്‍പ്പിച്ചിരിന്നു. ഇതേ തുടര്‍ന്നു വത്തിക്കാന്‍റെ 'Congregation For The Doctrine Of The Faith' ഇതിനെ കുറിച്ച് വിശദമായി പഠനം നടത്തുകയും ഈ തിരുവോസ്തി വിശ്വാസികള്‍ക്ക് ആരാധിക്കുന്നതിനും വണങ്ങുന്നതിനുമായി പ്രത്യേക സ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരിന്നു. ഓരോ ദിവസവും ലോകത്തിന്റെ നാനാഭാഗങ്ങളിലായി അഞ്ചു ലക്ഷത്തോളം ദിവ്യബലികളാണ് നടക്കുന്നത്. ഓരോ ദിവ്യബലിയിലും മനുഷ്യനിര്‍മ്മിതമായ അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറുന്നു. മാറ്റമില്ലാതെ നടക്കുന്ന ഈ അത്ഭുതങ്ങളുടെ അത്ഭുതത്തെ സത്യമാണെന്ന് ശാസ്ത്രം അംഗീകരിക്കുന്നത് ഇത് ആദ്യമല്ല. ക്രിസ്തുവിന് ശേഷം രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി തവണ ഇതുപോലുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ സംഭവിക്കുകയും അത് സത്യമാണെന്ന് ശാസ്ത്രം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. "യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും" (യോഹന്നാന്‍ 6:53-54).
Image: /content_image/News/News-2016-04-19-03:18:34.jpg
Keywords:
Content: 1198
Category: 18
Sub Category:
Heading: ആലഞ്ചേരി പിതാവിന് ഇന്ന്‍ 71 ആം പിറന്നാള്‍
Content: വിശ്വാസികളെ പരസ്പര സ്നേഹത്തിന്റെയും ആഴമായ ആദ്ധ്യാത്മികതയുടെയും പാതയില്‍ നയിച്ചു കൊണ്ട് മുന്നേറുന്ന സീറോ മലബാര്‍ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കു ഇന്ന്‍ 71 ആം പിറന്നാള്‍. ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ്‌ മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായി 1945 ഏപ്രിൽ 19 - ന് ജനിച്ച ആലഞ്ചേരി പിതാവ്, 2011 മേയ് 26-നാണ് വോട്ടെടുപ്പ് കൂടാതെ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടത്. സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി മാർപാപ്പ നേരിട്ടല്ലാതെ സഭ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് ആലഞ്ചേരി പിതാവിനെയായിരിന്നു. #{red->n->n->ഇന്ന് 71 മത് ജന്മദിനമാഘോഷിക്കുന്ന പ്രിയ പിതാവ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കു പ്രവാചക ശബ്ദത്തിന്‍റെ ജന്മദിനാശംസകള്‍.}#
Image: /content_image/India/India-2016-04-19-05:52:39.jpg
Keywords:
Content: 1199
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി നാം ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം.
Content: “ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു നന്ദി പറയുന്നു, എപ്പോഴും എന്റെ എല്ലാ പ്രാര്‍ത്ഥനകളിലും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ സന്തോഷത്തോടു കൂടി യാചിക്കുന്നു, ആദ്യ ദിവസം മുതല്‍ ഇന്നുവരേയും സുവിശേഷ പ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്മക്ക് ഞാന്‍ നന്ദി പറയുന്നു” (ഫിലിപ്പിയര്‍ 1:3-5). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-20}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ആദ്യമായി സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ദൈവത്തോട് അവര്‍ ആദ്യം ചോദിക്കുന്ന സഹായം, തങ്ങള്‍ക്ക് പ്രാര്‍ത്ഥന നല്കി നിത്യതയിലേക്ക് പ്രവേശിക്കാന്‍ കാരണമായ വ്യക്തികളുടെ നിയോഗങ്ങള്‍ക്ക് വേണ്ടിയായിരിക്കും. വേദനയുടെ നിമിഷങ്ങളില്‍ തങ്ങളെ സഹായിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍ അവര്‍ ഒരിക്കലും വീഴ്ച വരുത്തുകയില്ല. ശുദ്ധീകരണാത്മാക്കളുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് രോഗം, അപകടം തുടങ്ങിയ അത്യാഹിതമുണ്ടാകുമ്പോള്‍ ശുദ്ധീകരണാത്മാക്കള്‍ അവരുടെ സംരക്ഷകരായി മാറും. മാത്രമല്ല പ്രലോഭനങ്ങളെ അതിജീവിക്കുവാനും, നന്മയില്‍ വളരുവാനും, നല്ലമരണം ലഭിക്കുവാനും വേണ്ടി ആത്മാക്കള്‍ തങ്ങളെ സഹായിച്ചവരുടെ സഹായത്തിനെത്തും. (പ്രേഷിത പ്രവര്‍ത്തകനും ഗ്രന്ഥരചയിതാവുമായ ഫാദര്‍ പാവോലോ റോസ്സിനോളിയുടെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തങ്ങളെ സഹായിച്ചവര്‍ക്കായി നിരന്തരം പ്രാര്‍ത്ഥിക്കും. അവര്‍ക്കായി സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കുവാന്‍ വേണ്ട താക്കോലാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍. ആത്മാക്കളുടെ രക്ഷയ്ക്കായി ത്യാഗപ്രവര്‍ത്തികള്‍ ചെയ്തു പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-19-14:18:03.jpg
Keywords: ആത്മാക്കളുടെ
Content: 1200
Category: 1
Sub Category:
Heading: ദൈനംദിന ജീവിതത്തിനും നിത്യജീവിതത്തിനുമുള്ള കവാടം യേശു മാത്രം: ഫ്രാൻസിസ് മാർപാപ്പ
Content: യേശുവല്ലാതെ മറ്റൊരു മോചനമാർഗം ഇല്ലെന്നും യേശുവിന്റെ വഴിയിലൂടെ മാത്രം സഞ്ചരിക്കുവാനും, സാന്താ മാർത്തയിലെ ദിവ്യബലി മദ്ധ്യേ ഫ്രാൻസിസ് മാർപാപ്പ ഉദ്ബോദിപ്പിച്ചു. "നിത്യജീവിതത്തിലേക്കുള്ള ഒരേയൊരു വാതിൽ യേശുവാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലേക്കുള്ള വാതിലും യേശു തന്നെയാണ്. നമ്മുടെ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ യേശുവിന്റെ പേരിലല്ലെങ്കിൽ പിന്നെയത് സാത്താന്റെ പേരിലായിരിക്കും. ദൈവത്തെ കൂട്ടുചേർത്തെടുക്കാത്ത തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ നാശത്തിലേക്ക് നയിക്കും." സുവിശേഷത്തിലെ നല്ല ഇടയന്റെ ഭാഗം പരാമർശിച്ചു കൊണ്ട് പിതാവ് പറഞ്ഞു.. "ആട്ടിൻകൂട്ടിലേക്ക് വാതിലിലൂടെയല്ലാതെ മറ്റു വഴികളിലൂടെ പ്രവേശിക്കുന്നവർ കള്ളന്മാരാണ്. ദൈനംദിന ജീവിതത്തിനും നിത്യജീവിതത്തിനുമുള്ള കവാടം യേശു മാത്രമാണ്. ജീവിതപാതയിൽ, നമ്മുടെ ദിനംതോറുമുള്ള ജീവിതത്തിൽ, യേശുവാകുന്ന ആട്ടിടയനെ പിന്തുടർന്നാൽ മാത്രം മതിയാകും, നമ്മുടെ ജീവിതം നേർവഴിക്കു തിരിയാൻ! യേശുവിനെ പിന്തുടരുന്നവർക്ക് ഒരിക്കലും വഴി തെറ്റുകയില്ല! ഭാവി പ്രവചനക്കാരെയും മറ്റും വിശ്വസിച്ച് ജീവിതം രൂപപ്പെടുത്താൻ ശ്രമിക്കുന്നവർ, യേശുവിന്റെ വാതിൽ ഉപേക്ഷിച്ച് മറ്റു വഴികൾ തേടി പോകുന്നവരാണ്. ആട്ടിൻകുട്ടിലേക്ക് നേർവഴിക്ക് പ്രവേശിക്കാതെ മറ്റു വഴികൾ തേടിപ്പോകുന്ന കള്ളന്മാരെ പോലെയാണവർ." രക്ഷകന്റെ വേഷം ധരിച്ചു വരുന്ന വ്യാജന്മാരെ പറ്റി യേശു മുന്നറിയിപ്പു നൽകിയത് പിതാവ് ഓർമ്മിപ്പിച്ചു. "അടുകൾ ഇടയന്റെ ശബ്ദം തിരിച്ചറിയുന്നു. വ്യാജന്മാരിൽ നിന്നും യേശുവിന്റെ ശബ്ദം തിരിച്ചറിയാൻ യേശുവിന്റെ മലമുകളിലെ പ്രസംഗം ശ്രവിച്ചാൽ മതിയാകും. അതിൽ നിന്നും വിഭിന്നമായ വഴി കാണിച്ചു തരാൻ ശ്രമിക്കുന്നവർ വ്യാജന്മാരാണ്. യേശുവിന്റെ ശബ്ദം തിരിച്ചറിയാനുള്ള മറ്റൊരു മാർഗ്ഗം കരുണയുടെ സ്വരമാണ്, പിതാവ് പറഞ്ഞു. "യേശുവിന്റെ ശബ്ദം കരുണാമയമാണ്". യേശുവിന്റെ ശബ്ദം തിരിച്ചറിയാനുള്ള മൂന്നാമത്തെ മാർഗ്ഗം പ്രാർത്ഥനയെ പറ്റിയുള്ള ഉപദേശമാണ്. "യേശു നമ്മെ പിതാവിനോട് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു." പ്രസംഗം അവസാനിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു: "എല്ലാവർക്കും യേശുവിന്റെ ശബ്ദം തിരിച്ചറിയാനുള്ള ദൈവാനുഗ്രഹം ലഭിക്കാന്‍ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം."
Image: /content_image/News/News-2016-04-20-02:35:28.jpg
Keywords: pope francis, jesus is the only saviour