Content | "അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങള്‍. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു" (1 പത്രോസ് 2:25).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-18}#
നാം നമ്മുടെ മരിച്ചുപോയ പൂര്‍വ്വികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് വേണ്ടി ദിവ്യബലിയും മറ്റ് പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാറുമുണ്ട്. എന്നാല്‍ മരിച്ചു പോയ വൈദികരുടെ ആത്മാക്കളെ പറ്റി നാം എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ? അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവരുടെ തലമുറ ഈ ഭൂമിയില്‍ അവശേഷിക്കുന്നില്ല.
നമ്മുടെ ജീവിതകാലത്തും മരണശേഷവും നമ്മുടെ ആത്മാവിനെ ദൈവത്തോടടുപ്പിക്കാന്‍ വേണ്ടി ഒരു ജീവിതം മുഴുവന്‍ മാറ്റിവെച്ചവരാണ് ഈ വൈദികര്‍ എന്ന കാര്യം നാം ഒരിക്കലും മറന്നു പോകരുത്. കൂദാശകളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും ദൈവത്തിന്റെ വരപ്രസാദങ്ങള്‍ നമ്മളിലേക്ക് പകര്‍ന്ന് തന്ന ഓരോ വൈദികരെയും നമ്മുടെ പ്രാര്‍ത്ഥനകളില്‍ നമ്മുക്ക് ഓര്‍ക്കാം. പ്രത്യേകമായി മരണം മൂലം ഈ ഭൂമിയില്‍ നിന്നും വേര്‍പെട്ടു പോയ വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം.
“മരിച്ചുപോയ വൈദികരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നതിന് വേണ്ടി ജീവിച്ചിരിക്കുന്ന നമുക്ക് ഓരോരുത്തര്‍ക്കും, നിരവധി കാര്യങ്ങൾ ചെയ്യുവാന്‍ സാധിക്കും. അതേ സമയം തന്നെ നമ്മുടെ വിവിധ ആവശ്യങ്ങളിൽ സഹായമരുളാൻ അവർക്കും സാധിക്കും. ഈ രണ്ട് അവസ്ഥകളിലും പ്രാര്‍ത്ഥനകളുടെ ഒരു കൈമാറ്റമാണ് നടക്കുന്നത്”. (സൂസൻ ടാസ്സോൻ, കത്തോലിക്കാ പണ്ഡിതയും എഴുത്തുകാരിയും)
#{red->n->n->വിചിന്തനം:}#
പുരോഹിതന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി ആരുമില്ല. നിത്യപുരോഹിതനായ യേശുവിനോട്, എല്ലാ പുരോഹിതന്‍മാരുടേയും ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുവാനായി പ്രാര്‍ത്ഥിക്കുക. എങ്കില്‍ നിങ്ങളുടെ മരണസമയത്ത് അവര്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |