Contents

Displaying 1011-1020 of 24924 results.
Content: 1148
Category: 1
Sub Category:
Heading: കരുണയുടെ ഞായറാഴ്ച നടന്ന ഈ അത്ഭുത പ്രതിഭാസം ലോകത്തെ അതിശയിപ്പിക്കുന്നു
Content: ഏപ്രില്‍ മൂന്നാം തിയ്യതി കരുണയുടെ ഞായറാഴ്ച അമേരിക്കയില്‍ നടന്ന ഒരു അത്ഭുത പ്രതിഭാസം ലോകത്തെ അതിശയിപ്പിക്കുന്നു. ഇത് ഈശോയുടെ കരുണയുടെ അത്ഭൂതമോ? അതെ എന്നു തന്നെയാണ് ഫാദര്‍ ഡ്വയ്റ്റ് ലോഞ്ചനേക്കറും അഞ്ഞൂറോളം വരുന്ന ദൃക്സാക്ഷികളും വിശ്വസിക്കുന്നത്. ഇത് അത്ഭുതം തന്നെയാണെന്ന് വിശ്വസിക്കാന്‍ മറ്റ് കാരണങ്ങളുമുണ്ട്. ഈ അത്ഭുത പ്രതിഭാസം സംഭവിച്ചത് കരുണയുടെ വര്‍ഷത്തിലെ കരുണയുടെ ഞായറാഴ്ചയാണ്. മാത്രവുമല്ല, ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇപ്രകാരം സംഭവിച്ചു. ഇതേവരെ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു അമേരിക്കയിലെ രണ്ടിടങ്ങളില്‍- സൌത്ത് കരോലിനായിലും ന്യൂലണ്ടനിലും കരുണയുടെ ഞായറാഴ്ച ഇത് സംഭവിച്ചു. ഫാദർ ഡ്വയ്റ്റ് ലോഞ്ചനെക്കർ, കരുണയുടെ ഞായറാഴ്ച്ച തന്റെ ഇടവകയിലുണ്ടായ അത്ഭുത പ്രതിഭാസത്തെ പറ്റി ഇപ്രകാരം എഴുതുന്നു. "കരുണയുടെ ഞായറാഴ്ച്ച ഞങ്ങളുടെ ഇടവകയിലെ അംഗങ്ങൾ, യേശുവിന്റെ കരുണയുടെ ചിത്രവും വഹിച്ചുകൊണ്ട്, സമീപത്തുള്ള കരുണയുടെ കവാടത്തിലേക്ക് കാൽനടയായി ഒരു തീർത്ഥാടനം നടത്തി. ആ പ്രദേശത്തെ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ അവിടെ എത്തിയിരുന്നു. അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീൻ വില്ലയിലാണ് ഇത് നടന്നത്. അഞ്ഞൂറു പേരടങ്ങുന്ന തീർത്ഥാടകർ അവിടെ പ്രാർത്ഥനയിൽ മുഴുകി. വിശുദ്ധ ഫൗസ്റ്റീനയെ പറ്റിയും കരുണയെ പറ്റിയുമുള്ള പ്രഭാഷണങ്ങളും അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടവകയിലെ ചിലർ പരിപാടികളുടെ ചിത്രങ്ങൾ എടുത്തിരുന്നു. വൈകുന്നേരമായപ്പോൾ ആ ചിത്രങ്ങൾ എല്ലാവർക്കും വിതരണം ചെയ്തു. അപ്പോഴാണ് ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചത്. കരുണയുടെ കവാടത്തിനടുത്തുവെച്ച് എടുത്തിരുന്ന ചിത്രങ്ങളിൽ ഞങ്ങൾ ഒരത്ഭുതം കണ്ടു. ചിത്രത്തിലെ യേശുവിന്റെ ഹൃദയത്തിനു നേരെ ആകാശത്തിൽ നിന്ന് ഒരു പ്രകാശം പതിക്കുന്നതായി ആ ചിത്രങ്ങളിലെല്ലാം തെളിഞ്ഞു കണ്ടു! ആ കാഴ്ച്ച കണ്ട് ആളുകൾ തരിച്ചുനിന്നു. മേഘങ്ങൾക്കിടയിലൂടെ ഒരു പ്രകാശരശ്മി യേശുവിന്റെ ചിത്രത്തിലേക്ക് വീഴാനുള്ള സാധ്യത തീരെയില്ലായിരുന്നു. കാരണം, അന്ന് മേഘരഹിതമായ തെളിഞ്ഞ ആകാശമായിരുന്നു. ഞാനുൾപ്പടെ എല്ലാവരും അത്ഭുതസ്തബ്ദരായി നിന്നു! അതൊരു അത്ഭുതമാണോ? ദൈവിക സന്ദേശമാണോ? ഞങ്ങളുടെ തീർത്ഥാടനത്തിന് ലഭിച്ച യേശുവിന്റെ അനുഗ്രഹമാണോ? ഞങ്ങൾക്ക് ഉത്തരമില്ല. ഇത്തരം അതീന്ദ്രിയ സംഭവങ്ങളെ പറ്റി തിരുസഭയ്ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അത്ഭുതമെന്ന് കരുതപ്പെടുന്ന പ്രതിഭാസത്തിന് സ്വാഭാവികമായ ഒരു കാരണമുണ്ടോ എന്ന് അന്വേഷിക്കലാണ് ആദ്യത്തെ മാർഗ്ഗം. ഫിസിക്സിലും ഫോട്ടോഗ്രഫിയിലുമെല്ലാം വിദഗ്ദരായ പലരോടും ഞാൻ ഈ സംഭവം ചർച്ച ചെയ്തു. ക്യാമറയിലെ ലെൻസിന് പോറലുണ്ടെങ്കിൽ പ്രകാശകിരണം പോലൊരു പ്രതിഭാസം ചിത്രത്തിലുണ്ടാകാം; എന്നാൽ പോറലുള്ള ലെൻസുകൊണ്ടുള്ള ചിത്രങ്ങളിൽ പ്രകാശകിരണം പോലൊന്ന് കാണാൻ കഴിയും. പക്ഷേ, അത് ഒരിക്കലും ഇതുപോലെ കൃത്യമായ ആംഗിളിലായിരിക്കില്ല. ചിത്രങ്ങളിലുള്ള പ്രകാശകിരണങ്ങൾ കൃത്യമായ ആംഗിളിൽ യേശുവിന്റെ ഹൃദയത്തിലേക്ക് പതിക്കുന്നതായി കാണാം. പോറൽ വന്ന ലെൻസിൽ നിന്നും ആ കൃത്യത ലഭിക്കില്ല എന്ന് വിദഗ്ദർ എന്നെ അറിയിച്ചു. ക്രൈസ്തവരായ നമ്മൾ ദൈവത്തിന്റെ പ്രവർത്തിയിൽ വിശ്വസിക്കുന്നവരാണ്. ഒരു സംഭവത്തിന് ശാസ്ത്രീയവും സ്വാഭാവികവുമായ കാരണങ്ങൾ ഇല്ലെങ്കിൽ, അത് ദൈവത്തിന്റെ പ്രവർത്തിയാണ് എന്ന് മനസിലാക്കാനുള്ള വിശ്വാസം ഉള്ളവരാണ്. അനുമാനങ്ങൾ എന്തൊക്കെയായാലും ഞങ്ങളുടെ പ്രദേശത്തുള്ള ക്രൈസ്തവ സമൂഹം ഈ അത്ഭുതത്തെ ഒരു അനുഗ്രഹമായി കരുതുന്നു. യേശുവിന്റെ ഹൃദയത്തിലേക്കുള്ള പ്രകാശധാര തങ്ങൾക്കുള്ള അടയാളമാണെന്ന് അവർ കരുതുന്നു." അമേരിക്കയിലെ തന്നെ ന്യു ലണ്ടനിലെ ഔർ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിലും ഇപ്രകാരം ഒരു പ്രകാശം, അൽത്താരയിൽ സ്ഥാപിച്ചിരുന്ന കരുണയുടെ ഈശോയുടെ ചിത്രത്തിലെ ഹൃദയത്തിന്റെ ഭാഗത്തേക്ക് വിശുദ്ധ കുർബ്ബാന മദ്ധ്യേ കടന്നു വന്നു. ഏപ്രിൽ 3, കരുണയുടെ ഞായറാഴ്ച രാവിലെ 10:30ന് നടന്ന വിശുദ്ധ കുർബ്ബാന മദ്ധ്യേയാണ് ഇപ്രകാരം സംഭവിച്ചതെന്നും ദിവ്യ ബലിയർപ്പിച്ച വൈദികനും കൂടെയുണ്ടായിരുന്ന ഡീക്കനും ഇടവകാംഗങ്ങളും അത്ഭുതത്തോടെ അത് ദർശിച്ചുവെന്നും ഇടവകാംഗമായ ക്രിസ്റ്റീൻ റിവേര സാക്ഷ്യപ്പെടുത്തുന്നു. പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീന ക്വവാൽസ്കിക്കുണ്ടായ (1905-38) ഒരു വെളിപാടിൽ നിന്നുമാണ് ലോകത്താകമാനം കരുണയുടെ ഈശോയോടുള്ള ഭക്തി ആരംഭിക്കുന്നത്. യേശു തനിക്ക് പ്രത്യക്ഷപ്പെട്ട്, കരുണയുടെ ചിത്രം ലോകത്തോട് പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടു എന്ന് 1931-ൽ എഴുതപെട്ട ഡയറിയിൽ വിശുദ്ധ ഫൗസ്റ്റീന കുറിച്ചിട്ടുണ്ട്. അങ്ങനെയാണ് വിശുദ്ധ ഫൗസ്റ്റീന കരുണയുടെ ഈശോയുടെ ചിത്രം രൂപകൽപന ചെയ്തത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലും, റഷ്യൻ ഭരണത്തിലുമൊന്നും നശിച്ചുപോകാതെ അത് ഇപ്പോഴും ലിഥുനിയയിലെ വിലിനിസീൽ ഒരു ആരാധനാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
Image: /content_image/News/News-2016-04-12-07:52:13.jpg
Keywords: divine mercy miracle
Content: 1149
Category: 8
Sub Category:
Heading: നമ്മുടെ സമ്പത്ത് ആത്മാക്കളുടെ രക്ഷയ്ക്കായി വിനിയോഗിക്കുമ്പോള്‍ ലഭിക്കുന്ന അനുഗ്രഹം
Content: “ദരിദ്രന് കൈതുറന്ന് കൊടുക്കുക, അങ്ങനെ നീ അനുഗ്രഹപൂര്‍ണ്ണനാകട്ടെ” (പ്രഭാഷകന്‍ 7:32). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-13}# ബാലനായിരിക്കെ തന്നെ വിശുദ്ധ പീറ്റര്‍ ഡാമിയന്, തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ് അദ്ദേഹത്തെ വളര്‍ത്തിയത്. വളരെ ക്രൂരമായാണ് ആ സഹോദരന്‍ വിശുദ്ധനോട് പെരുമാറിയിരുന്നത്. ഒരു ദിവസം വിശുദ്ധന്‍ വളരെ വലിയൊരു നാണയം വഴിയില്‍ കിടക്കുന്നതു കണ്ടു. ആ പൈസ കൊണ്ട് വാങ്ങിക്കാവുന്ന നിരവധി സാധനങ്ങളെക്കുറിച്ച് വിശുദ്ധന്‍ ഓര്‍ത്തു. എന്നിരുന്നാലും, തന്നേക്കാള്‍ ദാരിദ്രാവസ്ഥയില്‍ കഴിയുന്ന പാവപ്പെട്ട ആത്മാക്കളെപ്പറ്റി വിശുദ്ധന്‍ ഒരു നിമിഷം ആലോചിച്ചു. നിസ്സഹായരായ ആത്മാക്കളെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ ദുഃഖിതനാക്കി. അതിനാല്‍ തന്നെ, ആത്മാക്കള്‍ക്ക്‌ മോക്ഷം ലഭിക്കുവാന്‍ ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാനായി തന്‍റെ കൈയില്‍ ഉണ്ടായിരിന്ന നാണയം വിശുദ്ധന്‍ ഒരു പുരോഹിതന് നല്‍കി. ആ ദിവസം മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കണ്ടു തുടങ്ങി. മാന്യനും, ദയയുള്ളവനുമായ മറ്റൊരു സഹോദരന്‍ വിശുദ്ധന്റെ സംരക്ഷണം ഏറ്റെടുക്കുകയും, ഒരു പുരോഹിതനാകുവാന്‍ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്തു. വിശുദ്ധ പീറ്റര്‍ ഡാമിയനുണ്ടായ ഈ അനുഭവം വിരല്‍ചൂണ്ടുന്നത്, നമ്മില്‍ പലരും അറിയാതെ പോകുന്ന ഒരു സത്യത്തിലേക്കാണ്. ആത്മാക്കളുടെ രക്ഷയ്ക്കായി നാം മുടക്കുന്ന ഓരോ ചില്ലി കാശിനും വലിയ പ്രതിഫലമായിരിക്കും ലഭിക്കുക. പല വിശുദ്ധരും ഇതിനെ പറ്റി വ്യക്തമായ ചിന്തകള്‍ പങ്ക് വെച്ചിട്ടുണ്ട്. #{red->n->n->വിചിന്തനം:}# നിന്നെ ജ്ഞാനസ്നാനപ്പെടുത്തിയ പുരോഹിതന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുക. അദ്ദേഹത്തിന്റെ നാമം ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമല്ല. സര്‍വ്വശക്തനായ ദൈവത്തിനു അദ്ദേഹമാരാണെന്നറിയാം! #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-12-09:24:57.jpg
Keywords: സമ്പത്ത്
Content: 1150
Category: 6
Sub Category:
Heading: ഉയിര്‍പ്പ് കാലം- സമാധാനത്തിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും സമയം.
Content: "നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടത്തേണ്ടതിനാണ് ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹന്നാൻ 16: 33). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-13}# ഉത്ഥിതനായ യേശുവിന്‍റെ സമാധാനം ഈ കാലഘട്ടത്തിലെ ജനങ്ങളിലേയ്ക്ക് എത്തട്ടെയെന്നാണ് ഈ വചനം നമ്മോടു സംസാരിക്കുന്നത്. മരണത്തില്‍ നിന്നും ഉത്ഥിതനായ ക്രിസ്തു വഴിയായി, ദൈവം ലോകത്തെ ജയിച്ചിരിക്കുന്നു. മനുഷ്യനു പാപത്തിനു മേൽ വിജയം നേടാനും പാപത്തിന്റെ അനന്തര ഫലങ്ങളെ മറികടക്കുവാനും അവിടുത്തെ ഉത്ഥാനത്തിലൂടെ സാധിച്ചു. മരണത്തെ അതിജീവിച്ച ഏക വ്യക്തി യേശുവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മനുഷ്യര്‍ തമ്മിൽ പരസ്പര സാഹോദര്യത്തിലും, സന്തോഷത്തിലും ജീവിക്കുന്ന ഒരു കാലത്തിനായി- നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ഉത്ഥിതനായ ക്രിസ്തുവിനെ സ്വീകരിക്കേണ്ടിയിരിക്കുന്നു. 'സമ്പത്ത് കൊണ്ട് എല്ലാം നേടാം അല്ലെങ്കിൽ വാങ്ങാം' എന്ന തെറ്റായ വിശ്വാസത്തിൽ ആയിരിക്കുന്ന എല്ലാ സമ്പന്ന രാഷ്ട്രങ്ങളിലും സ്നേഹം വെറുപ്പിനെ കീഴടക്കട്ടെ! മാനസികവും ശാരീരികവുമായി വേദനായനുഭവിക്കുന്ന ദുർബ്ബലരായ മനുഷ്യരുടെ, സംരക്ഷണത്തിനും ദാരിദ്ര്യത്തിൽ നിന്നുള്ള മോചനത്തിനും യേശുവിനെ സ്വീകരിക്കുന്നത് കാരണമായി തീരട്ടെ. മത-രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ ഏറെയുണ്ടായ ബൽക്കാനിലും, കൌക്കാസസിലും, ആഫ്രിക്കയിലും, ഏഷ്യയിലും സമാധാന ദാതാവായ- ഉത്ഥിതനായ യേശു, പ്രദാനം ചെയ്യുന്ന സമാധാനം ലഭിക്കട്ടെ. ആയുധത്തിന്റെ മർമര സീൽക്കാര ശബ്ദങ്ങൾ മുഴങ്ങുന്ന എല്ലാ രാജ്യങ്ങളിലും, ദേശീയബോധം അപകടകരമായ തലത്തിലേയ്ക്ക് വളരുന്ന എല്ലാ പ്രദേശങ്ങളിലും അവിടുത്തെ സമാധാനം കൊണ്ട് നിറയാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം. ക്രിസ്തു പകരുന്ന ജീവന്റെ പ്രകാശം, മരണത്തെ ചിതറിച്ച് പുതുജീവൻ പകരുമെന്ന സത്യം- നാം ഈ ഉയിര്‍പ്പ് കാലത്ത് ചിന്തിക്കേണ്ടിയിരിക്കുന്നു. സമാധാനത്തിന്റെയും പുതിയ പ്രതീക്ഷകളുടെയും സമയമായ ഈ ഉയിര്‍പ്പ് കാലഘട്ടം, നമ്മുക്ക് ഏറ്റവും ഫലദായകമാക്കി മുന്നേറാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 3.4.94) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-12-10:25:55.jpg
Keywords: ഉയിര്‍
Content: 1151
Category: 18
Sub Category:
Heading: ക്രൈസ്തവ പീഡനം നടക്കുന്ന ഒഡീഷയിൽ പുതിയ രൂപതയ്ക്ക് മാര്‍പാപ്പയുടെ അനുമതി.
Content: വത്തിക്കാന്‍: ഇന്ത്യയിലെ കിഴക്കുഭാഗത്തെ സംസ്ഥാനങ്ങളിലൊന്നായ ഒഡീഷയിൽ പുതിയ രൂപതയ്ക്കു അനുമതി നല്കി കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വിൻസെൻഷ്യൻ സഭയുടെ നൊവീസ് മാസ്റ്ററായ ഫാദർ അപ്ലീനർ സേനാപതിയെ രൂപതയിലെ പ്രഥമ മെത്രാനായി നിയമിക്കുകയും ചെയ്തു. പടിഞ്ഞാറൻ ഒഡീഷയിലെ ബെരാംപ്പൂർ രൂപത വിഭജിച്ചാണ് പുതിയ രൂപതയായ രായഗഡ സ്ഥാപിച്ചത്. രായഗഡ ഇന്ത്യയിലെ 171 -മത്തെയും ഒഡീഷയിലെ 6-മത്തെയും രൂപതയാണ്. പുതിയ രൂപത കട്ടക്ക് -ബുവനേശ്വർ അതിരൂപതയുടെ കീഴിലാണ് പ്രവർത്തിക്കുക. 2008-ൽ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ നടന്ന സംസ്ഥാനമാണ് ഒഡീഷ. ഒഡിഷയുടെ വിവിധ പ്രദേശങ്ങളിലെ ക്രൈസ്തവരുടെ അരക്ഷിതാവസ്ഥ ഇപ്പോഴും തുടരുകയാണ്. കലഹന്ദി, കൊരാപ്പട്ട്, മൽക്കാൻഗിരി, നബരംഗ്പൂർ, ന്യുപദ്, രായഗഡ എന്നീ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപത 39,368 ചതുരശ്ര കി.മീ വിസ്തൃതിയുള്ളതാണ്. 54 ലക്ഷം ജനസംഖ്യയുള്ള ഈ പ്രദേശത്ത് ക്രൈസ്തവ ജനസംഖ്യ 50542 മാത്രമാണ്. എന്നാൽ വിദ്യാഭ്യാസ- സാമ്പത്തിക നിലവാരം വളരെ താഴ്ന്ന നിലയിലുള്ള ജനങ്ങളുടെയിടയിൽ, വിദ്യാഭ്യാസം ആതുര പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വലിയൊരളവിൽ നേതൃത്വം നൽകിപ്പോരുന്നത് ന്യൂനപക്ഷമായ ക്രൈസ്തവരുടെ സ്ഥാപനങ്ങളാണ്. രായഗഡ രൂപതയിൽ സഭയ്ക്ക് 23 ഇടവകകളും 377 മിഷൻ കേന്ദ്രങ്ങളുമുണ്ട്. 50 പുരോഹിതരും 100-ന് മുകളിൽ കന്യാസ്ത്രീകളും 270 മതാദ്ധ്യാപകരും രൂപതയിൽ സേവനമനുഷ്ഠിക്കുന്നു. എട്ട് സെമിനാരികളും 25 കന്യാസ്ത്രീ മഠങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പുതിയ മെത്രാനായി സ്ഥാനമേറ്റെടുക്കുന്ന ഫാദർ അപ്ലീനർ സേനാപതി, 2014 മുതൽ അസ്സമിലെ ഗ്വെഹാട്ടി അതിരൂപതയിൽ സേവനമനുഷ്ഠിച്ചു വരികയായിരിന്നു. 1960 ഒക്ടോബർ 28-ന് ബെരാംപ്പൂർ രൂപതയിലെ ഡാസ്റ്റേലിൻഞ്ചിയിൽ നാർസീസ് സേനാപതി-റോസ് മേരി ദമ്പതികളുടെ ആറു മക്കളിൽ ഒരാളായാണ് നിയുക്ത മെത്രാൻ ജനിച്ചത്. അദ്ദേഹത്തിന്റെ ഒരു സഹോദരി കന്യാസ്ത്രീയാണ്. 1984-ൽ അദ്ദേഹം വിൻസെൻഷ്യൻ സഭയിലെ 'Congregation of Missions' -ൽ ചേർന്നു. തുടർന്ന് അക്വിനാസ് കോളേജ്, പൂനയിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി, 1990-ൽ തിരുപട്ടം സ്വീകരിച്ചു. ഇക്കണോമിക്സിലും ഫിലോസഫിയിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം സൈക്കോളജിയിലും സാമൂഹ്യ സേവനത്തിലും ഡിപ്ലോമ, മതബോധനത്തിൽ പരിശീലനം എന്നിവയും കൈവരിച്ചു. വൊക്കേഷൻ പ്രമോട്ടർ, ബെരാംപ്പൂർ രൂപതയിലെ ധ്യാനപ്രസംഗ പരിശീലനത്തിന്റെ അസി.ഡയറക്ടർ, മരിയൻ യൂത്തിന്റെ ഡയറക്ടർ എന്നീ നിലകളിൽ നിയുക്ത മെത്രാന്‍ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒഡിയയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. "സാധാരണക്കാരുടെ ജീവിതം അടുത്തറിഞ്ഞിട്ടുള്ള ഒരു മെത്രാനെയാണ് രായഗഡ രൂപതയ്ക്ക് ലഭിക്കുന്നത്" ബെരാംപ്പൂർ രൂപതയിലെ വിൻസെൻഷ്യൻ ഫാദർ ഫ്രാൻസിസ് പുത്തൻത്തയ്യിൽ പറയുന്നു. "നിയുക്ത മെത്രാന് ഒഡീഷയിലെ ചവിട്ടി മെതിക്കപ്പെട്ട ന്യൂനപക്ഷത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ കഴിയുമെന്ന്"ഫാദർ അജയ് കുമാർ സിംഗ് അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2016-04-12-12:37:53.jpg
Keywords:
Content: 1152
Category: 6
Sub Category:
Heading: ഉത്ഥിതനായ യേശുവിനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ അനുഭവിച്ച സന്തോഷം.
Content: ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! ഇപ്രകാരം പറഞ്ഞു കൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു" (യോഹ 20:19-20). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-14}# ശൂന്യമായ ആ കല്ലറയ്ക്ക് വിളിച്ചു പറയുവാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ 'അവൻ ജീവിച്ചിരിക്കുന്നു, മുൻകൂട്ടി പറഞ്ഞത് പോലെ, 'അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു'. തന്‍റെ ശരീരത്തിലെ പാടുപീഡകള്‍ ശിഷ്യര്‍ക്ക് കാണിച്ചു കൊടുത്തു കൊണ്ട് അവന്‍ തന്‍റെ അസ്ഥിത്വം വെളിപ്പെടുത്തി. തീര്‍ച്ചയായും അവന്റെ ശരീരത്തിൽ കുരിശു മരണത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നു. തങ്ങളുടെ നായകന്‍ ജീവിച്ചിരിക്കുന്നു എന്ന വസ്തുത 'അപ്പസ്തോന്മാരുടെ ഹൃദയത്തെ സന്തോഷം കൊണ്ട് നിറച്ചു. 'ഉയിർപ്പിന്റെ ആ യഥാര്‍ത്ഥ സന്തോഷം അത് ദൈവീകമാണ്'. ദൈവപുത്രന്റെ മരണത്തിൽ അവർ അതീവ ആഴമായി ദുഃഖിച്ചിരുന്നതിനാലും മരണഭയം അവരെ തളര്‍ത്തിയിരുന്നതിനാലും ഉയിർത്തെഴുനേറ്റ കർത്തവിനെ കണ്ടപ്പോൾ തൊട്ടപ്പോൾ ഉണ്ടായ ആകാംക്ഷയും ആഹ്ലാദവും വളരെ വലുതായിരിന്നു. ആ നിമിഷങ്ങളില്‍ അവര്‍ അനുഭവിച്ച സന്തോഷം, തങ്ങള്‍ നേരത്തെ അനുഭവിച്ചിരിന്ന ഭയത്തെക്കാൾ ഏറെ വലുതായിരിന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ആ സമയത്ത് അവരോടൊപ്പം ഇല്ലാതിരുന്ന തോമാശ്ലീഹായ്ക്ക് 'ഇതംഗീകരിക്കവാൻ അല്പം ബുദ്ധിമുട്ടായിരുന്നു. "പന്ത്രണ്ടു പേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്, യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല" (യോഹന്നാൻ 20:24). യേശു വന്നുവെന്ന കാര്യം ശിഷ്യര്‍ക്ക്, തോമസിനെ അറിയിക്കുക പ്രയാസം തന്നെയായിരിന്നു. മനുഷ്യമനസ്സിന്റെ അളവുകോൽ വച്ചു ആ തോത് നിർണയിക്കുക ഏറെ പ്രയാസകരമാണ്. എന്നിരിന്നാലും നാം ഒന്ന്‍ മനസ്സിലാക്കുക, ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിലും പ്രശ്നങ്ങളിലും യേശു ഏന്‍റെ ഒപ്പമുണ്ടെന്ന ചിന്ത നമ്മെ സന്തോഷത്തിലേക്ക് നയിക്കും. കാരണം നമ്മുടെ ഒപ്പമുള്ളത് നിര്‍ജീവനായ ഒരാളല്ല, ഇന്നും ജീവിക്കുന്ന ദൈവമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ട്യുറിൻ, 13.4.80) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-12-14:21:59.jpg
Keywords: കല്ലറ
Content: 1154
Category: 18
Sub Category:
Heading: സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗൺസിൽ അംഗമായി മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ തിരെഞ്ഞെടുത്തു.
Content: വത്തിക്കാന്‍: ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗൺസിൽ (PCPCU) അംഗമായി സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ ആഗോള കത്തോലിക്ക സഭയുടെ വിശ്വാസ തിരുസംഘത്തിലും പൌരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിലും വിശ്വാസ പരിശീലനത്തിനായുള്ള രാജ്യാന്തര കൌണ്‍സിലും മാര്‍ ആലേഞ്ചേരി അംഗമാണ്. ലോകമെങ്ങുമുള്ള ക്രൈസ്തവ സഭകള്‍ തമ്മില്‍ ശക്തിപ്പെടുത്തുന്നതിനു രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ ദര്‍ശനത്തില്‍ ജോണ്‍ ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയാണ് സെക്രട്ടറിയേറ്റ് ഫോര്‍ പ്രമോട്ടിങ് ക്രിസ്റ്റ്യന്‍ യൂണിറ്റി രൂപീകരിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ക്രിസ്തീയ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലാക്കി വിപുലീകരിച്ചു. കത്തോലിക്ക സഭയ്ക്കുള്ളിലും മറ്റ് ക്രൈസ്തവ സഭകള്‍ തമ്മിലും ഐക്യചിന്തകള്‍ പ്രോത്സാഹിപ്പിക്കുകയും സംവാദ വേദികള്‍ ശക്തമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കര്‍ദിനാള്‍ ഡോ.കുര്‍ട്ട് കോഹ് ആണ് കൌണ്‍സിലിന്‍റെ പ്രസിഡന്‍റ്.
Image: /content_image/India/India-2016-04-13-05:20:37.jpg
Keywords:
Content: 1155
Category: 18
Sub Category:
Heading: സാമൂഹിക പ്രതിബദ്ധതയോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: ലോക രാജ്യങ്ങള്‍ക്കു മുമ്പില്‍ ഭാരതത്തിന്‍റെ മഹിമ ഉയര്‍ത്തുന്നതാണു നമ്മുടെ ശക്തമായ ജനാധിപത്യ വ്യവസ്ഥിതി. പരിമിതികള്‍ക്കു നടുവിലും ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പ്രാഭവം ഭാരതത്തിനും ഭാരതീയര്‍ക്കും തീര്‍ച്ചയായും അഭിമാനകരമാണ്. ലോകം പരീക്ഷിച്ച ഭരണ സമ്പ്രദായങ്ങളില്‍ ജനാധിപത്യമാണ് ഏറ്റവും സ്വീകാര്യമായി മാറിയത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം. എന്നാല്‍, പ്രായോഗികതലത്തില്‍ ജനങ്ങള്‍ക്ക് അര്‍ഹമായ തങ്ങളുടെ അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപം ഉയരാറുണ്ട്. എങ്കിലും ജനക്ഷേമം മറന്നു പ്രവര്‍ത്തിക്കുന്നവരെ അധികാരത്തില്‍ നിന്നു നീക്കാനും ജനോപകാരപ്രദമായ നിലപാടുകള്‍ സ്വീകരിക്കുമെന്നു കരുതുന്നവരെ പ്രതിഷ്ഠിക്കാനും ജനങ്ങള്‍ക്ക് അവസരമുണ്ട്. അത്തരം അവസരമാണല്ലോ തെരഞ്ഞെടുപ്പ്. കേരളം ഒരു തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. സാമൂഹിക പ്രതിബദ്ധതയോടും മൂല്യാധിഷ്ഠിത ചിന്തകളോടും കൂടിയാവണം നാം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടത്. കക്ഷിരാഷ്ട്രീയങ്ങള്‍ക്കപ്പുറത്തു പൊതുനന്മയാണു സഭ എന്നും ആഗ്രഹിക്കുന്നത്. പൗരബോധത്തിന്‍റെ പരോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ സഭയുടെ ദൗത്യത്തിന്‍റെ ഭാഗമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ ജനാധിപത്യ ഭരണക്രമത്തില്‍ അംഗീകരിച്ചേ മതിയാവൂ. രാഷ്ട്രീയ നേതാക്കന്മാര്‍ മുന്നണി വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെയാണെന്നും അവരില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അതുകൊണ്ട് വോട്ടു ചെയ്യുന്നില്ല എന്നും ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. സമകാലിക രാഷ്ട്രീയത്തിന്‍റെ പ്രയോഗ തലങ്ങളിലെ അസ്വസ്ഥതകള്‍ കണ്ടാണ്‌ ഇത്തരം അരാഷ്ട്രീയ വാദത്തിലേക്കും നിസംഗതയിലേക്കും നിഷ്ക്രിയത്വത്തിലേക്കും ചിലരെങ്കിലും പോകുന്നത്. യുവജനങ്ങളും അഭ്യസ്തവിദ്യരും രാഷ്ട്രീയത്തോടു വൈമുഖ്യം പുലര്‍ത്തുന്നതു ഗൗരവമായി പരിശോധിക്കപ്പെടണം. 'വോട്ട് ചെയ്തിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഇവര്‍ക്കാര്‍ക്കും വോട്ടുചെയ്തിട്ടു ഫലമില്ല' എന്നെല്ലാമുള്ള മനോഭാവങ്ങള്‍ നിലവിലെ സംവിധാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ അടയാളമാകുമെങ്കിലും ജനാധിപത്യത്തെ ദുര്‍ബലമാക്കാനും സ്ഥാപിത താത്പര്യക്കാര്‍ക്കു തങ്ങളുടെ നയങ്ങള്‍ എതിര്‍പ്പില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുമാണു സാഹചര്യമൊരുക്കുക. രാജ്യത്തെയും സമൂഹത്തെയും സ്നേഹിക്കുന്നവര്‍ വോട്ടു ചെയ്യുക എന്ന അടിസ്ഥാനപരമായ പൗരധര്‍മം വിനിയോഗിച്ചു ജനാധിപത്യ തെരഞ്ഞെടുപ്പു പ്രക്രിയകളോടു സഹകരിക്കേണ്ടതുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാന്‍ ഏവരും ശ്രദ്ധിക്കണം. ഓരോ കാലഘട്ടത്തിലേയും ജനത്തിന് അവര്‍ക്ക് അനുയോജ്യരായ നേതാക്കന്മാരെ ലഭിക്കുന്നുവെന്നു പറയാറുണ്ടല്ലോ. വോട്ടു വഴി നാടു ഭരിക്കാനുള്ള അധികാരം നാം ഏല്‍പ്പിച്ചു കൊടുക്കുന്നവരെക്കുറിച്ചും അവരുടെ ആശയസംഹിതകളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും പൗരന്മാരായ നമുക്ക് അറിവുണ്ടാവണം. പഠനവും ചര്‍ച്ചയും വിവേകവും പ്രാര്‍ത്ഥനയും നല്ല നേതാക്കന്മാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആവശ്യമാണ്‌. രാഷ്ട്രീയമേഖലയിലുള്‍പ്പെടെ സഭയ്ക്കു വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുകളുണ്ട്. രാഷ്ട്രീയക്കാരില്‍ സഭയുടെ കാഴ്ചപ്പാടുകളോട് ഒത്തുപോകുന്നവരും അല്ലാത്തവരുമുണ്ട്. പൊതുവേ ഒത്തുപോകുന്നവരെന്നു കരുതപ്പെടുന്നവരും ചില കാര്യങ്ങളില്‍ ഒത്തുപോകണമെന്നില്ല. ഒത്തുപോകാത്തവരെന്നു തോന്നുന്നവരും ചില കാര്യങ്ങളില്‍ സഭയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്നവരായിരിക്കാം. സഭാ വിശ്വാസികളില്‍തന്നെ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും അനുഭാവികളും പ്രവര്‍ത്തകരുമുണ്ട്. എല്ലാവരുടെയും സ്വാതന്ത്ര്യത്തെ സഭ മാനിക്കുന്നു. സഭ ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങള്‍ സമൂഹത്തിന്‍റെ ക്ഷേമത്തിനും കെട്ടുറപ്പിനും ഉതകുന്നതാണ്. ഈശ്വരവിശ്വാസം, സത്യം, നീതി, മതേതരത്വം, പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത, മതങ്ങളോടും മതാത്മക പ്രസ്ഥാനങ്ങളോടുമുള്ള ആദരവ്, ഭരണഘടനയോടും കോടതിയോടുമുള്ള ബഹുമാനം, ജനാധിപത്യ-മാനവിക മൂല്യങ്ങളോടുള്ള ആഭിമുഖ്യം, സഹിഷ്ണുത എന്നിവ സഭയുടെ സാമൂഹികപ്രബോധനത്തിന്‍റെ അന്തസാരമാണ്. രാജ്യത്തിന്‍റെ വികസനവും കെട്ടുറപ്പും നിലനില്‍പ്പും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലാണെന്നു സഭ വിശ്വസിക്കുന്നു. സഭ വിശ്വസിക്കുന്ന മൂല്യങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമുള്ള നിലപാടുകളേയും വിലയിരുത്തി വേണം സഭാംഗങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍. ജനാധിപത്യത്തോടു നിസംഗമായ മനസ് സമൂഹത്തില്‍ രൂപപ്പെടാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരുകളും നയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സമൂഹജീവിതത്തെ നശിപ്പിക്കുന്ന അഴിമതി, വര്‍ഗീയത, സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍, മദ്യത്തിന്‍റെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപഭോഗം ഇവയ്ക്കെല്ലാമെതിരെ രാഷ്ട്രീയകക്ഷികള്‍ക്കു വ്യക്തമായ നിലപാടുകള്‍ ഉണ്ടാവണം. അക്രമരാഷ്ട്രീയം ജനാധിപത്യ സമൂഹത്തിന് തീരാകളങ്കമാണ്. അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കണം. സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും ഉപകരിക്കുന്ന വികസന പരിപാടികള്‍ വേണം സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കേണ്ടത്. കര്‍ഷകര്‍, ദളിതര്‍, മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, ആദിവാസികള്‍, സംഘടിതരും അസംഘടിതരുമായ തൊഴിലാളികള്‍ ഇങ്ങനെ എല്ലാവര്‍ക്കും അര്‍ഹമായ നീതി ഉറപ്പുവരുത്തേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തു സര്‍ക്കാര്‍ മേഖലയ്ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ രംഗത്ത് എല്ലാ ന്യൂനപക്ഷവിഭാഗ‍ങ്ങള്‍ക്കും ന്യായമായ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ അവലംബിക്കേണ്ടത്. തെരഞ്ഞെടുപ്പിലൂടെ നാടിന്‍റെ ഭരണം ഏതാനും വ്യക്തികളില്‍ ഏല്‍പ്പിച്ചു കൊടുക്കുന്നതോടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നു ചിന്തിക്കരുത്. ജനപ്രതിനിധികള്‍ തങ്ങളുടെ കടമ എപ്രകാരമാണു നിര്‍വഹിക്കുന്നതെന്നു വിശകലനം ചെയ്യപ്പെടണം. അവര്‍ക്ക് ആവശ്യമായ പിന്തുണയും തിരുത്തലുകളും നല്‍കുമ്പോഴാണു ജനാധിപത്യ വ്യവസ്ഥയിലെ ജനങ്ങളുടെ അധികാരം പൊതുനന്മയ്ക്കായി വിനിയോഗിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പുകാലത്തു രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിക്കുന്ന താത്ക്കാലികമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്നതില്‍ മാത്രമൊതുങ്ങരുത് നമ്മുടെ രാഷ്ട്രീയവിശകലനവും പൗരബോധവും. നാടിന്‍റെ സുസ്ഥിര താത്പര്യങ്ങളും സമൂഹനന്മയും ദൈവിക - മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണസംവിധാനം നിലവില്‍ വരാന്‍ പ്രതിബദ്ധതയോടുകൂടി തെരഞ്ഞെടുപ്പു പ്രക്രിയയില്‍ നമുക്കു പങ്കു ചേരാം. അര്‍ഹരും യോഗ്യരുമായ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടാന്‍ സഭാംഗങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. (മേയ് 16-നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളില്‍ വായിക്കാനായി അയച്ച സര്‍ക്കുലര്‍).
Image: /content_image/India/India-2016-04-13-03:41:56.jpg
Keywords:
Content: 1156
Category: 1
Sub Category:
Heading: നിയമത്തിന്റെ പിന്‍ബലത്തില്‍ ദൈവീകസത്യങ്ങളെ തള്ളിപറയുന്നവര്‍ക്ക് ശക്തമായ താക്കീതുമായി ഫ്രാന്‍സിസ് പാപ്പ
Content: നിയമത്തെ മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ഹൃദയവികാരങ്ങളേയും, ജീവിത സാഹചര്യങ്ങളെയും കൂടി കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ, വിശ്വാസികളെ ഉത്ബോധിപ്പിച്ചു. തിങ്കളാഴ്ച, കാസാ സാന്താ മാര്‍ട്ടായിലെ തന്റെ പ്രഭാത കുര്‍ബ്ബാനയിലെ പ്രസംഗത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. "ദൈവത്തിനു നേരെയും, പ്രവചനങ്ങള്‍ക്ക് നേരെയും ഹൃദയം കൊട്ടിയടച്ചുകൊണ്ട് വിധികള്‍ പ്രഖ്യാപിക്കാനും നിയമത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കുവാനുമാണ് ചിലര്‍ ശ്രദ്ധിക്കുന്നത്. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍, നിയമജ്ഞര്‍ സ്തേഫാനോസിനെ കുറ്റപ്പെടുത്തുന്ന ഭാഗം കാണാന്‍ സാധിയ്ക്കും. കാരണം അവര്‍ക്ക് “അവന്റെ ജ്ഞാനത്തേയും, അവനിലൂടെ സംസാരിച്ച ആത്മാവിനേയും" എതിർത്തു നിൽക്കാൻ കഴിഞ്ഞില്ല. അവര്‍ തങ്ങളുടെ വാദങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനായി കള്ള സാക്ഷികളെ വരെ ഏര്‍പ്പാടാക്കി. ദൈവീക സത്യങ്ങള്‍ക്ക് നേരെ അവരുടെ ഹൃദയങ്ങള്‍ കൊട്ടിയടച്ചു. അവര്‍ നിയമത്തിൽ മാത്രം മുറുകെ പിടിച്ചു. നിയമത്തിന്റെ ഓരോ വാക്കുകൽ വരെ അവർ കണക്കിലെടുത്തു" "അവരുടെ പിതാക്കന്‍മാര്‍ പ്രവാചകന്‍മാരെ കൊലപ്പെടുത്തി, എന്നിട്ട് അവരിപ്പോള്‍ ആ പ്രവാചകന്മാര്‍ക്കായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നു" നിയമജ്ഞരുടെ ഈ മനോഭാവത്തെ പറ്റി യേശു, കര്‍ക്കശമായ താക്കീത് നല്‍കിയിട്ടുണ്ടെന്ന കാര്യം പാപ്പാ ചൂണ്ടി കാണിച്ചു (cf: Mathew 23:27-36) "തങ്ങളുടെ പിതാക്കാന്മാരുടെ കാലഘട്ടത്തിലാണ് ഇത് സംഭവിച്ചതെങ്കില്‍ ഞങ്ങള്‍ ഇപ്രകാരം ചെയ്യുമായിരുന്നില്ല എന്ന അവരുടെ പ്രതികരണം, കാപട്യത്തെക്കാള്‍ അധികമായി വിദ്വേഷപരമായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് പാപ്പാ പറഞ്ഞു. ഇപ്രകാരം “അവര്‍ തങ്ങളുടെ കരങ്ങള്‍ കഴുകുകയും, തങ്ങള്‍ കുറ്റക്കാരല്ലെന്ന് സ്വയം വിധിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ വാക്കുകള്‍ക്ക് നേരെ കൊട്ടിയടക്കപ്പെട്ടിരിക്കുന്ന ഹൃദയം, സത്യത്തിനു നേരെയാണ് കൊട്ടിയടക്കപ്പെടുന്നതെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു" പാപ്പാ കൂട്ടിച്ചേര്‍ത്തു. "യേശുവിനെ ഒറ്റികൊടുത്തതിന് ശേഷം പശ്ചാത്തപ വിവശനായ യൂദാസ്, പ്രധാനപുരോഹിതന്റെ പക്കല്‍ ചെന്നിട്ട് ‘ഞാന്‍ പാപം ചെയ്തു’ എന്ന് പറഞ്ഞുകൊണ്ട് ആ നാണയങ്ങള്‍ തിരികെ നല്‍കുന്നു. 'ഈ നാണയം ഞങ്ങള്‍ക്ക് ആവശ്യമില്ല, ഇതില്‍ ഞങ്ങള്‍ക്കൊരു പങ്കുമില്ല' എന്ന പ്രധാന പുരോഹിതന്‍റെ മറുപടി അവനെ ഞെട്ടിച്ചു കളഞ്ഞു, എന്തു ചെയ്യണമെന്നറിയാതെ നിന്ന അവന് നേരെ, അവര്‍ തങ്ങളുടെ ഹൃദയത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുകയാണ് ചെയ്യുന്നത്. യൂദാസിന്റെ അനുതാപത്തില്‍ അവര്‍ വിലകല്പിച്ചില്ല. ഒടുവില്‍ അവന്‍ പോയി ആത്മഹത്യ ചെയ്തു. യൂദാസ് അനുതാപിയായി തിരികെ വന്നു. പക്ഷേ നിയമജ്ഞജരെ സംബന്ധിച്ചിടത്തോളം, തങ്ങള്‍ നിര്‍മ്മിച്ചതെന്നു അവര്‍ കരുതുന്ന നിയമപുസ്തകങ്ങളിലെ അക്ഷരങ്ങളായിരുന്നു പ്രധാനം" പാപ്പാ കൂട്ടിച്ചേര്‍ത്തു. "അപ്പസ്തോലപ്രവര്‍ത്തനങ്ങളിലെ ധീര രക്തസാക്ഷിയായ സ്തേഫാനോസും, യേശുവിനേപോലെയും, മറ്റുള്ള പ്രവാചകരെ പോലെയും മരണം വരിച്ചു. ഇത് ഇന്നും സഭയുടെ ചരിത്രത്തില്‍ തുടരുകയും ചെയ്യുന്നു. നിരപരാധികളാണെങ്കില്‍ പോലും നിരവധി ആളുകള്‍ വിധിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു". "വിശുദ്ധ ജോവാന്‍ ഓഫ് ആര്‍ക്കിന്റേയും, അദ്ദേഹത്തിന്റെ ഒപ്പം അഗ്നിയില്‍ വെന്തുരുകി രക്തസാക്ഷിത്വം വഹിച്ച മറ്റുള്ളവരെയും നിയമത്തിന് ഏല്‍പ്പിച്ചു കൊടുത്ത പ്രമാണിമാര്‍, ദൈവത്തിന്റെ വാക്കുകള്‍ക്ക് അനുസൃതമായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത് എന്ന കാര്യം മനസ്സിലാക്കാന്‍ സാധിയ്ക്കും. നമ്മുടെ പ്രിയപ്പെട്ടവരുടെ വലുതും ചെറുതുമായ ജീവിതസാഹചര്യങ്ങളെ കാരുണ്യത്തോടു കൂടി നോക്കുവാനുള്ള കൃപക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം". മാർപാപ്പ പറഞ്ഞു.
Image: /content_image/News/News-2016-04-13-09:38:01.jpg
Keywords:
Content: 1157
Category: 18
Sub Category:
Heading: മൈസൂര്‍ രൂപതയിലെ വൈദികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി.
Content: മൈസൂര്‍: ബുധനാഴ്ച്ച രാവിലെ മൈസൂർ രൂപതയിലെ പ്രാദേശിക ഇടവകയിലെ കത്തോലിക്കാ പുരോഹിതനായ ഫാദർ രാജാ കാനുവിനെ (56) സംശയാസ്പദമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിയുടെ കെട്ടിടങ്ങളിലൊന്നിലെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് ശരീരം കണ്ടെത്തിയത്. സംശയകരമായ രീതിയിൽ പുരോഹിതൻ മരണമടഞ്ഞത് അറിഞ്ഞയുടനെ രൂപതാ മേലധികാരികൾ P. G പാളയത്തിലെത്തി. കർണാടക സംസ്ഥാനത്തെ ചാമരാജ് നഗർ ജില്ലയിലെ ഇടവകയിലാണ് സംഭവം നടന്നത്. മരണത്തെ പറ്റി മറ്റു വിവരങ്ങളൊന്നും അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഏപ്രിൽ 13 ന് അതിരാവിലെയായിരിക്കാം മരണം സംഭവിച്ചതെന്ന് ഒരു പ്രാദേശികTV ചാനലിന്റെ റിപ്പോർട്ടിൽ പറയുന്നു. മരിച്ച വൈദികന്‍ ആഴമായ ആത്മീയതയില്‍ വേരൂന്നി ജീവിച്ച ആളായിരിന്നുവെന്ന് മൈസൂരിൽ അദ്ദേഹത്തെ അടുത്തറിയുന്ന വൃത്തങ്ങൾ വെളിപ്പെടുത്തി. 'മരണത്തിന്റെ കാരണം ദുരൂഹമാണെന്നും മൈസൂർ രൂപതയ്ക്ക് വലിയൊരു ആത്മീയ നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും' സഭാ നേതൃത്വം അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 9-നാണ് ഫാദർ രാജാ കാനു തന്റെ 56-ാം ജന്മദിനം ആഘോഷിച്ചത്. 1960 ഏപ്രിൽ 9-ന് ജനിച്ച അദ്ദേഹം സെന്റ് ഫിലോമിനാസ് സ്കൂളിലും മൈസൂരിലെ കോളജുകളിലുമാണ് വിദ്യാഭ്യാസം പൂർത്തികരിച്ചത്. നേരത്തെ അദ്ദേഹം മാണ്ഡ്യയിലെ സെന്റ് ജോസഫ്സ് പള്ളിയിലും പിന്നീട് ഗുണ്ടൽപ്പെട്ട് ഇടവകയിലും വികാരിയായി സേവനമനുഷ്ട്ടിച്ചിരിന്നു. ഫാദർ രാജാ കാനു കഴിവുള്ള ഒരു ഭരണാധികാരിയും അജപാലന ദൗത്യത്തിൽ ഏറെ ജാഗ്രതയുമുള്ള വ്യക്തിയുമായിരിന്നുവെന്ന്‍ വൈദികരും പൊതുജനങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
Image: /content_image/India/India-2016-04-13-08:29:02.jpg
Keywords:
Content: 1158
Category: 8
Sub Category:
Heading: വിശുദ്ധ കുര്‍ബാന- ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്കു നയിക്കുന്ന കോണിപ്പടികള്‍
Content: "അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്‍മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും" (യോഹന്നാന്‍ 1:51). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-14}# റോമിന് പുറത്ത്, സാന്താ മരിയ സ്കാലാ കൊയെലി എന്ന് പേരായ ഒരു ദേവാലയം ഉണ്ട്. ഇതിനടുത്തുള്ള വിശുദ്ധ വിന്‍സെന്റിന്റേയും, അനസ്താസിയൂസിന്റെയും ഒരു ആശ്രമത്തില്‍ വിശുദ്ധ ബെര്‍ണാര്‍ഡ് താമസിക്കുകയുണ്ടായി. ഒരു ദിവസം വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയുടെ ശക്തിയാല്‍ മോചിതരാക്കപ്പെട്ട ആത്മാക്കളേയും കൊണ്ട് മാലാഖമാര്‍ നീണ്ട കോണിപ്പടി വഴി സ്വര്‍ഗ്ഗത്തിലേക്ക് കയറിപോവുന്നു. ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കാന്‍ ഏറെ സഹായകരമായ ദിവ്യബലിയുടെ പ്രാധാന്യത്തെ പറ്റി ഈ ദര്‍ശനം സൂചിപ്പിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി, വിശുദ്ധ ബെര്‍ണാര്‍ഡ് ദിവ്യബലി അര്‍പ്പിച്ച ദേവാലയത്തിലെ അള്‍ത്താരയുടെ മുകളിലായി, ഈ ദര്‍ശനം ഒരു പെയിന്റിംഗ് ആയി ചിത്രീകരിച്ചിട്ടുണ്ട്. #{red->n->n->വിചിന്തനം:}# വിശുദ്ധ കുര്‍ബ്ബാന ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന ഒരു കോണിപ്പടിയാണ്. ആത്മാക്കളുടെ രക്ഷയ്ക്കായി ആദരവോടെ വിശുദ്ധ കുര്‍ബാന കാഴ്ച വെക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-13-15:33:22.jpg
Keywords: വിശുദ്ധ കുര്‍ബാന