Content | ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! ഇപ്രകാരം പറഞ്ഞു കൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട് ശിഷ്യന്‍മാര്‍ സന്തോഷിച്ചു" (യോഹ 20:19-20).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-14}#
ശൂന്യമായ ആ കല്ലറയ്ക്ക് വിളിച്ചു പറയുവാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ 'അവൻ ജീവിച്ചിരിക്കുന്നു, മുൻകൂട്ടി പറഞ്ഞത് പോലെ, 'അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു'. തന്‍റെ ശരീരത്തിലെ പാടുപീഡകള്‍ ശിഷ്യര്‍ക്ക് കാണിച്ചു കൊടുത്തു കൊണ്ട് അവന്‍ തന്‍റെ അസ്ഥിത്വം വെളിപ്പെടുത്തി. തീര്‍ച്ചയായും അവന്റെ ശരീരത്തിൽ കുരിശു മരണത്തിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നു. തങ്ങളുടെ നായകന്‍ ജീവിച്ചിരിക്കുന്നു എന്ന വസ്തുത 'അപ്പസ്തോന്മാരുടെ ഹൃദയത്തെ സന്തോഷം കൊണ്ട് നിറച്ചു. 'ഉയിർപ്പിന്റെ ആ യഥാര്‍ത്ഥ സന്തോഷം അത് ദൈവീകമാണ്'.
ദൈവപുത്രന്റെ മരണത്തിൽ അവർ അതീവ ആഴമായി ദുഃഖിച്ചിരുന്നതിനാലും മരണഭയം അവരെ തളര്‍ത്തിയിരുന്നതിനാലും ഉയിർത്തെഴുനേറ്റ കർത്തവിനെ കണ്ടപ്പോൾ തൊട്ടപ്പോൾ ഉണ്ടായ ആകാംക്ഷയും ആഹ്ലാദവും വളരെ വലുതായിരിന്നു. ആ നിമിഷങ്ങളില്‍ അവര്‍ അനുഭവിച്ച സന്തോഷം, തങ്ങള്‍ നേരത്തെ അനുഭവിച്ചിരിന്ന ഭയത്തെക്കാൾ ഏറെ വലുതായിരിന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ആ സമയത്ത് അവരോടൊപ്പം ഇല്ലാതിരുന്ന തോമാശ്ലീഹായ്ക്ക് 'ഇതംഗീകരിക്കവാൻ അല്പം ബുദ്ധിമുട്ടായിരുന്നു.
"പന്ത്രണ്ടു പേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്, യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല" (യോഹന്നാൻ 20:24). യേശു വന്നുവെന്ന കാര്യം ശിഷ്യര്‍ക്ക്, തോമസിനെ അറിയിക്കുക പ്രയാസം തന്നെയായിരിന്നു. മനുഷ്യമനസ്സിന്റെ അളവുകോൽ വച്ചു ആ തോത് നിർണയിക്കുക ഏറെ പ്രയാസകരമാണ്. എന്നിരിന്നാലും നാം ഒന്ന്‍ മനസ്സിലാക്കുക, ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിലും പ്രശ്നങ്ങളിലും യേശു ഏന്‍റെ ഒപ്പമുണ്ടെന്ന ചിന്ത നമ്മെ സന്തോഷത്തിലേക്ക് നയിക്കും. കാരണം നമ്മുടെ ഒപ്പമുള്ളത് നിര്‍ജീവനായ ഒരാളല്ല, ഇന്നും ജീവിക്കുന്ന ദൈവമാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ട്യുറിൻ, 13.4.80)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
|