Contents

Displaying 971-980 of 24922 results.
Content: 1106
Category: 8
Sub Category:
Heading: ദാനധര്‍മ്മം- ആത്മാക്കളുടെ രക്ഷയ്ക്കുള്ള ഒരു മാര്‍ഗ്ഗം
Content: “ജലം ജ്വലിക്കുന്ന അഗ്നിയെ ശമിപ്പിക്കുന്നത് പോലെ ദാനധര്‍മ്മം പാപത്തിനു പരിഹാരമാണ്” (പ്രഭാഷകന്‍ 3:30). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-6}# തന്റെ ഭാര്യയെ നഷ്ടപ്പെട്ട പമ്മാച്ചിയൂസിനേ സ്മരിച്ചു കൊണ്ട് വിശുദ്ധ ജെറോം ഇപ്രകാരം എഴുതിയിരിക്കുന്നു, "ഭാര്യയെ നഷ്ട്ടപ്പെട്ട ചില ഭര്‍ത്താക്കന്‍മാര്‍ വയലറ്റ് നിറമുള്ള പുഷപങ്ങളും, മാന്തളിര്‍ നിറമുള്ള പുഷ്പങ്ങളും, ലില്ലി പുഷ്പങ്ങളും തങ്ങളുടെ ഭാര്യമാരുടെ കല്ലറയില്‍ വിതറുന്നു. എന്നാല്‍ നമ്മുടെ പമ്മാച്ചിയൂസാകട്ടെ, അകാലത്തില്‍ പൊലിഞ്ഞ ഭാര്യയുടെ ആദരാര്‍ഹമായ അസ്ഥികഷണങ്ങളെയും ചാരത്തേയും, ദാനധര്‍മ്മങ്ങളാകുന്ന തൈലം കൊണ്ട് നനക്കുന്നു." ജലം അഗ്നിയെ ശമിപ്പിക്കുന്നത് പോലെ ഇപ്പോള്‍ ആ ദാനധര്‍മ്മങ്ങള്‍ പാപത്തിനു പരിഹാരമാകുന്നു. #{red->n->n->വിചിന്തനം:}# ദൈവത്തിനു പ്രിയപ്പെട്ടവരായ ദരിദ്രര്‍ക്കും, രോഗികള്‍ക്കും, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടി ദാനധര്‍മ്മങ്ങള്‍ ചെയ്യുക. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ 2008ലെ തന്റെ നോമ്പ്കാല സന്ദേശത്തില്‍ പറയുന്നതിങ്ങനെയാണ്, "പാപികള്‍ക്ക് പലപ്പോഴും ദൈവത്തില്‍ നിന്നും അകന്നിരിക്കുന്നതായി തോന്നും, അവര്‍ ഭീതിയുള്ളവരും ദൈവത്തിലേക്ക് തിരിയുവാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. എന്നാല്‍ ദാനധര്‍മ്മങ്ങളിലൂടെ നാം മറ്റുള്ളവരുമായി അടുക്കുമ്പോള്‍, ദൈവത്തിലേക്ക് നാം കൂടുതലായി അടുക്കുകയാണ് ചെയ്യുന്നത്; അനേകരുടെ മാനസാന്തരപ്പെടലിനും, ദൈവവുമായുള്ള ആത്മാക്കളുടെ അനുരഞ്ജനപ്പെടലിനും ഇതൊരു കാരണമായി തീര്‍ന്നേക്കാം." #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-05-14:36:52.jpg
Keywords: ദാനധര്‍മ്മം
Content: 1107
Category: 6
Sub Category:
Heading: നമ്മുടെ ജീവിതത്തിലുണ്ടാകുന്ന അപമാനവും നിന്ദനവും എത്രയോ ചെറുത്
Content: "എന്നാൽ ഞാൻ മനുഷ്യനല്ല കൃമിയത്രേ; മനുഷ്യർക്ക് നിന്ദാ പാത്രവും, ജനത്തിനു പരിഹാസവിഷയവും" (സങ്കീർത്തനം 22:6) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 6}# നമ്മുടെ ജീവിതത്തില്‍ നാം പലരും അനുഭവിക്കുന്ന യാഥാര്‍ഥ്യമാണ് സങ്കീർത്തകന്റെ ഈ വാക്കുകൾ. ജെറുസലേമിലെ ഇടവഴികളിൽ പെസ്സഹ തിരുനാളിന് തൊട്ടുമുൻപ് വരെ തെരുവുകൾ ജനസാാന്ദ്രമായിരുന്നു. കാല്‍വരിയിലെക്കുള്ള സഹന യാത്രയില്‍ ജനങ്ങൾക്ക് മുന്‍പില്‍ യേശുക്രിസ്തു പരിഹാസ്യപാത്രമായി മാറുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സങ്കീർത്തകന്റെ വാക്കുകൾ അന്വർത്ഥം ആവുന്നത്. പ്രവചനങ്ങളുടെ പൂർത്തികരണത്തില്‍ കാല്‍വരിയില്‍ അവന്‍ നമ്മുക്ക് വേണ്ടി നിന്ദനങ്ങള്‍ ഏറ്റുവാങ്ങി. മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ സമ്മർദ്ധങ്ങളുടെയും ആധിക്യത്താൽ അവൻ തളർന്നു വീഴുന്നു. പിതാവിന്റെ തിരുഹിതത്തിനു വഴങ്ങി, പ്രവചനങ്ങളെ പൂർത്തീകരിച്ചു കൊണ്ട് അവന്‍ നിന്ദാഭാരം ഏറ്റുവാങ്ങി. സമൂഹത്തിലെ ഏറ്റവും വിലയിലാത്തവനായി മാറി. നമ്മുക്കു വേണ്ടി അവന്‍ സഹിച്ച നിന്ദാഭാരം എത്രവലുതായിരിന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? യേശു അനുഭവിച്ച അപമാനവുമായി, അനുദിന ജീവിതത്തില്‍ പലരില്‍ നിന്നും നമ്മുക്ക് ലഭിക്കുന്ന നിന്ദനങ്ങളും അപമാനങ്ങളും തുലനം ചെയ്യുമ്പോള്‍ അത് എത്ര ചെറുതാണ്. വിചിന്തനം ചെയ്യുക. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ (S.O.C) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-06-00:39:53.jpg
Keywords: ജീവിതം
Content: 1108
Category: 1
Sub Category:
Heading: കത്തോലിക്കർ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന്, രാജ്യത്തിൻറെ നന്മക്കുവേണ്ടി പ്രവർത്തിക്കണം: സ്കോട്ടിഷ് മെത്രാന്മാർ
Content: രാജ്യത്തിൻറെ ഭാവി മറ്റുള്ളവരെ ഏൽപ്പിച്ചു മാറി നിൽക്കാതെ, കത്തോലിക്കർ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് രാജ്യത്തിൻറെ നന്മക്കുവേണ്ടി പ്രവർത്തിക്കണമെന്ന് സ്കോട്ട് ലൻണ്ട് ബിഷപ്പുമാർ ആഹ്വാനം ചെയ്യുന്നു. ഈ വരുന്ന വാരാന്ത്യത്തിൽ (9/10, ഏപ്രിൽ) സ്കോട്ട് ലൻണ്ടിലെ അഞ്ഞൂറിൽ പരം വരുന്ന എല്ലാ കത്തോലിക്കാ ഇടവകകളിലും വായിക്കുവാനായി എട്ടു മെത്രാന്മാർ ചേർന്ന് അയയ്ക്കുന്ന ഇടയലേഖനത്തിലൂടെയാണ്, ഇടവകാംഗങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ ചേരാനും അതുവഴി കൂടുതൽ കാര്യക്ഷമമായി രാജ്യഭരണത്തിൽ പങ്കെടുക്കാനും ആവശ്യപ്പെടുന്നത്. മാത്രമല്ല, വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കാനും അങ്ങനെ രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാനും ക്രൈസ്തവർ ശ്രമിക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു. ഭ്രൂണഹത്യ ഉൾപ്പടെയുള്ള നിർണ്ണായക വിഷയങ്ങളിൽ പാർലിമെന്റാണ് തീരുമാനങ്ങൾ എടുക്കുന്നതും നിയമനിർമ്മാണം നടത്തുന്നതും എന്ന വസ്തുത പരിഗണിച്ചാണ്, തിരഞ്ഞെടുപ്പുകളിൽ കത്തോലിക്കർ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് മെത്രാന്മാർ നിർദ്ദേശിക്കുന്നത്. #{red->n->n->ഇടയലേഖനത്തിലെ നിർദ്ദേശങ്ങൾ}# 1. സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുക എന്നത് കത്തോലിക്കരുടെ ധർമ്മമാണ്. അതു കൊണ്ട് ഈ വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാ കത്തോലിക്കരും വോട്ടു ചെയ്ത് അവരവരുടെ പൗരധർമ്മം നിർവ്വഹിക്കണമെന്ന് മെത്രാന്മാർ അഭ്യർത്ഥിക്കുന്നു. 2. പാർലിമെന്റിന് നിർണ്ണായക കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരമുണ്ടെന്നു മനസിലാക്കുക. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, നികുതി എന്നീ കാര്യങ്ങളിൽ പാർലിമെന്റാണ് തീരുമാനങ്ങൾ എടുക്കുന്നത്. കത്തോലിക്കാ സഭ അനുവദിക്കാത്ത ഭ്രൂണഹത്യ എന്ന വിഷയത്തിലും പാർലിമെന്റാണ് നിയമനിർമ്മാണം നടത്തേണ്ടത് എന്ന് ഓർമ്മിച്ചിരിക്കുക 3. പാർട്ടികളോടും സ്ഥാനാർത്ഥികളോടും രാഷ്ട്രീയ പാർട്ടികളോടും നിങ്ങളുടെ കത്തോലിക്കാ വീക്ഷണങ്ങൾ പങ്കുവെയ്ക്കുക. കത്തോലിക്കാ വീക്ഷണങ്ങളുമായി ഒത്തു പോകുമെന്ന് നിങ്ങൾക്ക് വിശ്വാസമുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക. 4. ഈ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ ക്രൈസ്തവ ഉൾക്കാഴ്ച്ച നിങ്ങളെ നയിക്കട്ടെ. ബലഹീനർക്കു വേണ്ടിയുള്ള വീക്ഷണം, മനുഷ്യ ജീവന്റെ മഹത്വത്തിലേക്കുള്ള ഉൾക്കാഴ്ച്ച, കുടുംബത്തിലേക്കുള്ള ഉൾക്കാഴ്ച്ച നീതിയിലേക്കും ന്യായത്തിലേക്കുമുള്ള ഉൾക്കാഴ്ച്ച, ഈ കത്തോലിക്കാ വീക്ഷണങ്ങൾ നിങ്ങളെ നയിക്കട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു 5. രാജ്യത്തിൻറെ ഭാവി മറ്റുള്ളവരെ ഏൽപ്പിച്ചു മാറി നിൽക്കരുത്. കത്തോലിക്കർ രാഷട്രീയ പാർട്ടികളിൽ ചേരുന്നത് ഉചിതമായിരിക്കും എന്ന് ഞങ്ങൾ കരുതുന്നു. ക്രൈസ്തവ വീക്ഷണങ്ങളിലൂടെയുള്ള സാമൂഹനന്മയ്ക്കും സാമൂഹ പരിവർത്തനത്തിനും കത്തോലിക്കരുടെ രാഷ്ട്രീയ പങ്കാളിത്തം പ്രധാനമാണ് എന്ന് ഞങ്ങൾ കരുതുന്നു.
Image: /content_image/News/News-2016-04-06-01:02:13.jpg
Keywords: Bishops encourage Catholics to join a political party
Content: 1109
Category: 18
Sub Category:
Heading: മൗണ്ട് സെന്‍റ് തോമസില്‍ സുറിയാനി ഭാഷാ പഠന ക്യാമ്പ് ഏപ്രില്‍ 25 മുതല്‍ 30 വരെ
Content: കൊച്ചി : സീറോമലബാര്‍ റിസര്‍ച്ച് സെന്റെറിന്റെ (എല്‍.ആര്‍.സി.) നേതൃത്വത്തിലുള്ള മാര്‍ വ-ലാഹ് സിറിയക് അക്കാദമിയുടെ സുറിയാനി ഭാഷാ പഠനക്യാമ്പ് ഏപ്രില്‍ 25 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടത്തും. കാക്കനാട് മൗണ്ട് സെന്റെ് തോമസില്‍ 25നു രാവിലെ 9 മ.ാ. ന് എല്‍. ആര്‍. സി. ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സുറിയാനി പഠനം ഉദ്ഘാടനം ചെയ്യും. ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ലീഹായിലൂടെ പൈതൃകമായി ലഭിച്ച സുറിയാനി ഭാഷ മാര്‍ തോമാ ക്രൈസ്തവരുടെ ആരാധനാ ഭാഷയാണ്. 4-ാം നൂറ്റാണ്ട് മുതല്‍ കേരളത്തിന്റെ സംസ്‌കാരത്തിലും ഭാഷയിലും സുറിയാനി ഭാഷ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരളത്തിലെ പുരാതന പള്ളികളിലും രേഖകളിലും സുറിയാനി ലിഖിതങ്ങള്‍ കാണാനാകും. പ്ശീത്താ ബൈബിള്‍, തോമായുടെ നടപടി തുടങ്ങി നിരവധി പ്രാചീന ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളതും സുറിയാനിയിലാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ 30നു വൈകുന്നേരം 4ന് നടക്കുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് മാര്‍ വ-ലാഹ് സിറിയക് അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഡോ. പീറ്റര്‍ കണ്ണമ്പുഴ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റെര്‍, മൗണ്ട് സെന്റെ് തോമസ്, പിബി നമ്പര്‍ 3110, കാക്കനാട് പി ഒ, കൊച്ചി 682 030 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9446578800 (P), 9497324768 (O). ഇ മെയില്‍: syromalabarlrc@gmail.com.
Image: /content_image/India/India-2016-04-06-05:40:47.jpg
Keywords:
Content: 1110
Category: 18
Sub Category:
Heading: കേരള കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ 2016 മുതല്‍ 2019 വരെയുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
Content: കളമശ്ശേരി: കേരള കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ 2016 മുതല്‍ 2019 വരെയുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രില്‍ 3 മുതല്‍ 5 വരെ കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ കേന്ദ്ര കാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍, കെ.സി.ബി.സി.കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡിയോഗത്തില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ദേശീയ സേവനസമിതി റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, പ്രൊഫ. കോണ്‍സ്റ്റന്‍ന്റൈന്‍ ബി., സി.നിര്‍മ്മല്‍ എം.എസ്.എം.ഐ. എന്നിവര്‍ നേതൃത്വം കൊടുത്തു. #{red->n->n->പുതിയ ഭാരവാഹികള്‍}# ചെയര്‍മാന്‍- റവ.ഫാ.വര്‍ഗീസ് മുണ്ടയ്ക്കല്‍ കപ്പുച്ചിന്‍, വൈസ് ചെയര്‍മാന്‍- ഷാജി വൈക്കത്തുപറമ്പില്‍ ഇടുക്കി. സെക്രട്ടറി- സെബാസ്റ്റ്യന്‍ ജോസ് താന്നിക്കല്‍ കാഞ്ഞിരപ്പള്ളി. #{blue->n->n->ടീം അംഗങ്ങള്‍}# ഫാ.അലോഷ്യസ് കുളങ്ങര - കോഴിക്കോട് സി.മഹിമ എം.എസ്.ജെ.- എറണാകുളം പോള്‍ വിജയകുമാര്‍- തിരുവന്തപുരം ഡോ. പി.എല്‍. തോമസ്- ആലപ്പുഴ കെ.എസ്.സുനിത- നെയ്യാറ്റിന്‍കര ജെസ്സി ആന്റണി- കൊച്ചി
Image: /content_image/India/India-2016-04-06-06:16:18.jpg
Keywords: Pravachaka Sabdam, Kerala Charismatic Movement
Content: 1111
Category: 18
Sub Category:
Heading: കരുണ കാണിക്കുന്നത് ഔദാര്യമല്ല, അത് കടമയാണ്: മാര്‍ ജോസ് പുളിക്കല്‍
Content: കോട്ടയം: കാരുണ കാണിക്കുന്നത് ഔദാര്യമല്ലെന്നും അത് ഓരോരുത്തരുടേയും കടമയാണെന്നും കാഞ്ഞിരപ്പളളി രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ കാരുണ്യയാത്രയോടനുബന്ധിച്ച് കാഞ്ഞിരപ്പളളി പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച കാരുണ്യ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ ദര്‍ശനം മാനവികതയുടേയാണ്. സഹോദരന്‍ നിനക്ക് ക്രിസ്തുവാകണം. എങ്കിലേ അവനോട് നിനക്ക് കരുണ കാണിക്കാന്‍ കഴിയൂവെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രൊലൈഫ് സമിതി ഡയറക്ടറുമായ ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു. കാഞ്ഞിരപ്പളളി രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ തോമസ് വെണ്‍മാന്തറ, ഫാ. റോയി വടക്കേല്‍, ഫാ. ജോസൂട്ടി, കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, സിസ്റ്റര്‍ പ്രതിഭ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-04-06-06:33:09.JPG
Keywords: കെ‌സി‌ബി‌സി പ്രോലൈഫ് കമ്മീഷന്‍, KCBC Prolife,
Content: 1112
Category: 18
Sub Category:
Heading: എല്‍സിയുടെ സ്നേഹവും കരുതലും.
Content: 2003 സെപ്തംബര്‍2, മകന്‍റെ പിറന്നാളാഘോഷത്തിന് പകരം തെരുവിന്റെ മക്കള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്കിയാലോ..എല്‍സിയുടെ ചിന്ത പങ്ക് വെച്ചപ്പോള്‍ ഭര്‍ത്താവ് സാബുവിനും മക്കള്‍ അമലിനും എയ്ഞ്ചലിനും പൂര്‍ണ്ണ സമ്മതം. കുടുംബസമേതം അന്നേ ദിവസം 25 പേര്‍ക്ക് ഇഡ്ഡലിയും സാമ്പാറും നല്കി. സമൂഹത്തിലെ വിശപ്പിന്റെ നേര്‍ക്കാഴ്ച മക്കളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച ഭക്ഷണ വിതരണം ആ ഒരു ദിവസം കൊണ്ട് എല്‍സി ഉപേക്ഷിച്ചില്ല. ഏല്‍സി മുന്നിട്ടിറങ്ങിയപ്പോള്‍ മറ്റുള്ളവരും സഹായത്തിനെത്തി. സഹായത്തിനാളുകളേറിയപ്പോള്‍ എല്‍സിയുടെ കാരുണ്യപ്രവര്‍ത്തനം തെരുവോരങ്ങളിലേക്കും അഗതി മന്ദിരങ്ങളിലേക്കും അനാഥാലയങ്ങളിലേക്കുമെത്തി. മേരി ഡേവിസും ബിന്ദു ജെയ്സണും ടോമിയും സഹായത്തിനെത്തിയതോടെ നഗരത്തിന്‍റെ വിവിധഭാഗങ്ങളില്‍ ദിവസം തെറ്റാതെ, സമയം തെറ്റാതെ ഭക്ഷണപൊതികളെത്തും. ഇതേ കാലയളവില്‍ തന്നെയാണ് എല്‍സി സാബുവിന്‍റെ നേതൃത്വത്തില്‍ ലവ് ആന്‍ഡ് കെയര്‍ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിനു തുടക്കമായത്. സെന്‍റ് ആല്‍ബര്‍ട്ട്സ്, മഹാരാജാസ്, തൃക്കാക്കര ഭാരതമാതാ കോളേജ്, തേവര എസ്‌.എച്ച്, രാജഗിരി എന്നീ കോളേജുകള്‍ക്ക് പുറമെ ഹൈകോടതിയും എല്‍സിയുമായി സഹകരിച്ചാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, എല്‍‌ഐ‌സി-കള്‍, സ്കൂളുകള്‍, കോളേജുകള്‍, ഹൈക്കോടതി, സെന്‍ട്രല്‍ എക്സൈസ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുടെ സഹകരണവും എല്‍സിക്ക് ലഭിക്കുന്നുണ്ട്. 2007 ഒക്ടോബര്‍ 19 മുതല്‍ ഹൈക്കോടതി ജീവനക്കാരും പൊതിച്ചോറുകള്‍ വിതരണം ചെയ്യുന്നുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഹൈക്കോടതിയിലെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ ഭക്ഷണ വിതരണത്തിന് ക്രമീകരണമൊരുക്കും. ലവ് ആന്‍ഡ് കെയര്‍ പ്രവര്‍ത്തകരാണ് കോടതിയില്‍ നിന്ന് അര്‍ഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പൊതിച്ചോറുകള്‍ എത്തിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന്‍ ഏകദേശം 180000 ത്തിലധികം ഭക്ഷണപൊതികള്‍ കൈമാറി കഴിഞ്ഞു.
Image: /content_image/India/India-2016-04-06-08:27:21.jpg
Keywords: Charity, Elsy, Ernakulam
Content: 1113
Category: 1
Sub Category:
Heading: പെരിയാറില്‍ വൈദികനും വിദ്യാര്‍ത്ഥിയും മുങ്ങി മരിച്ചു; വൈദികന്റെ മരണം രക്ഷാപ്രവര്‍ത്തനത്തിനിടെ.
Content: പെരുമ്പാവൂര്‍: മതബോധന രംഗത്തെ അവധിക്കാല വിശ്വാസപരിശീലനത്തിന് ശേഷം നടത്തിയ വിനോദയാത്രയില്‍ വൈദികനും വിദ്യാര്‍ഥിയും ഒഴുക്കില്‍പെട്ട് മരിച്ചു. പെരുമ്പാവൂര്‍, കടുവാള്‍ സെന്‍റ് ജോര്‍ജ്ജ് ഇടവക വികാരി ഫാ.അഗസ്റ്റിന്‍ വൈരോമൻ (36), കൂവപ്പടി സ്വദേശി ജോയല്‍ (14) എന്നിവരാണ് മരിച്ചത്. വിജയപുരം രൂപതയ്ക്കു കീഴിലുള്ള എല്ലാ ഇടവകകളിലും മതബോധന വിശ്വാസപരിശീലന ക്യാമ്പ് നടന്നു വരികയായിരിന്നു. പെരുമ്പാവൂര്‍ സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ നടന്ന ക്യാമ്പിന് ശേഷം വൈദികനും വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം പെരിയാറിലേക്ക് യാത്ര തിരിക്കുകയായിരിന്നു. അവിടെ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ജോയല്‍, മുങ്ങി താഴുന്ന കണ്ട ഫാ.അഗസ്റ്റിന്‍ രക്ഷിക്കാനിറങ്ങി. ജോയലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫാദർ അഗസ്റ്റിനും ഒഴുക്കിൽപ്പെടുകയായിരിന്നു. ഇരുവരെയും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ജനുവരി 2 നു ഫാ.അഗസ്റ്റിന്‍ പൌരോഹിത്യജീവിതത്തിന്‍റെ 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിന്നു. വൈദികന്‍റെ മൃതദേഹം നാളെ രാവിലെ 8 മണി വരെ പെരുമ്പാവൂര്‍ സെന്‍റ്. ജോര്‍ജ്ജ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം മൂന്നാര്‍ മൌണ്ട് കാര്‍മ്മല്‍ ദേവാലയത്തിലേക്ക് കൊണ്ട് പോകും. മൃതസംസ്കാര ശുശ്രൂഷകള്‍ വൈകിട്ട് 3 മണിക്ക് ആരംഭിക്കും. #{blue->n->n->അകാലത്തില്‍ പൊലിഞ്ഞ അഗസ്റ്റിന്‍ അച്ചനും ജോയലിനും പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലികള്‍}#
Image: /content_image/News/News-2016-04-06-11:18:44.jpg
Keywords:
Content: 1114
Category: 6
Sub Category:
Heading: യേശു നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന പശ്ചാത്താപം
Content: "അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍" (ലൂക്കാ 23:28). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 7}# ഈ വചനം നമ്മോടു സംസാരിക്കുന്നത്, പശ്ചാത്താപത്തിനുള്ള ആഹ്വാനമാണ്. പാപത്തിന്‍റെ ചുവടു പിടിച്ച് നാം ചെയ്ത തിന്മയുടെ പ്രതലം തുടച്ചു കളയുവാൻ നമ്മുക്കാവില്ല; അതിന്റെ വേരുകളിലേയ്ക്ക് ഇറങ്ങി ചെല്ലേണ്ടിയിരിക്കുന്നു. മനസാക്ഷിയുടെ ഉള്ളറകളിലേക്ക് നാം ഇറങ്ങി ചെന്ന് ആന്തരികമായ പശ്ചാത്താപം നടത്തേണ്ടിയിരിക്കുന്നു. മനുഷ്യനെ എന്നും അറിയാവുന്ന എപ്പോഴും അറിഞ്ഞിരിക്കുന്ന യേശു നമ്മുടെ ചെയ്തികളെ അനുനിമിഷം വീക്ഷിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ യേശുവായിരിക്കണം നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത്. നമ്മുടെ എല്ലാ ചെയ്തികളും അറിയുന്ന അതിനൊക്കെ വിധി പ്രസ്താവിക്കുന്ന ദൈവം നമ്മോടൊപ്പമുണ്ടെന്ന ചിന്ത നമ്മെ പശ്ചാത്താപത്തിലേക്ക് നയിക്കുന്നു. പാപത്തിന്‍റെ ബന്ധനങ്ങളില്‍ നിന്ന് മോചനം പ്രാപിക്കുവാന്‍ യേശു മുന്നറിയിപ്പ് തരുന്നു, കാരണം നമ്മുടെ പാപത്തിന്‍റെ ഫലമായി കുരിശു ചുമക്കുന്നവൻ അവനാണ്. ഓരോരുത്തരുടെയും പ്രവര്‍ത്തികളെല്ലാം കരുതലോടെ, കാര്യകാരണ സഹിതം കാണുകയും, വിലയിരുത്തുകയും ചെയ്യുവാൻ അവന്‍ നമ്മുടെ കൂടെയുണ്ടെന്ന ചിന്ത നമ്മില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെ സത്യത്തിൽ ജീവിക്കുവാനും അതിലൂടെ ചരിക്കുവാനുമുള്ള കൃപയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, എസ് ഓഫ് സി) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-06-14:23:40.jpg
Keywords: ആഗ്രഹ
Content: 1115
Category: 8
Sub Category:
Heading: ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരണം എത്രനാള്‍?
Content: "ദൂതന്‍ രണ്ട് പേരെയും രഹസ്യമായി വിളിച്ചുപറഞ്ഞു: ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്കു നന്ദിപറയുകയും ചെയ്യുവിന്‍. അവിടുന്ന് നിങ്ങള്‍ക്കു ചെയ്ത നന്മയെപ്രതി സകല ജീവികളുടെയും മുന്‍പില്‍ അവിടുത്തെ മഹത്വപ്പെടുത്തുകയും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുവിന്‍. ദൈവത്തിന്റെ പ്രവൃത്തികള്‍ പ്രഘോഷിച്ച് അവിടുത്തെ പുകഴ്ത്തുകയും അവിടുത്തെ നാമത്തിനു മഹത്വം നല്‍കുകയും ചെയ്യുന്നത് ഉചിതമത്രേ. അവിടുത്തേക്കു നന്ദിപറയാന്‍ അമാന്തമരുത്" (തോബിത്ത് 12:6). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-7}# നമ്മുടെ ജീവിതത്തിലെ ക്ലേശങ്ങളില്‍ നാം ദൈവത്തിനു നന്ദി പറയുകയും നന്മ പ്രവര്‍ത്തികള്‍ വഴി നമ്മുടെ ചെറിയ പാപങ്ങള്‍ക്ക്‌ പരിഹാരം ചെയ്യുകയോ വേണം. അല്ലെങ്കില്‍, അഗ്നിയില്‍ വിറകോ, പുല്‍നാമ്പോ കത്തിതീരുന്നത് പോലെ, നമ്മുടെ ചെറിയ പാപങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയില്‍ ദഹിച്ചു തീരുന്നത് വരെ നമുക്ക്‌ അവിടുത്തെ അഗ്നിയില്‍ കഴിയേണ്ടതായി വരും. ഒരുപക്ഷേ ആരെങ്കിലും പറയുമായിരിക്കും: ‘അവസാനം ശാശ്വതമായ ജീവിതത്തിലേക്ക്‌ പ്രവേശിക്കുമെങ്കില്‍ അവിടെ എത്രത്തോളം കാലം കഴിയുന്നതിലും എനിക്കൊരു കുഴപ്പവും ഇല്ല’. പ്രിയപ്പെട്ട സഹോദരന്‍മാരേ, ആരും ഇങ്ങനെ പറയാതിരിക്കട്ടെ, കാരണം നമുക്ക്‌ ഈ ലോകത്ത്‌ ചിന്തിക്കുവാനോ, കാണുവാനോ, അനുഭവിക്കുവാനോ കഴിയുന്നതിനുമപ്പുറം മറ്റേതൊരു ശിക്ഷയേക്കാളും കടുത്ത വേദനയായിരിക്കും അത്. ദിവസങ്ങള്‍ കൊണ്ടായിരിക്കുമോ, മാസങ്ങള്‍ കൊണ്ടായിരിക്കുമോ, ഒരുപക്ഷേ വര്‍ഷങ്ങള്‍ കൊണ്ടായിരിക്കുമോ താന്‍ ശുദ്ധീകരണസ്ഥലം വഴി ശുദ്ധീകരിക്കപ്പെടാന്‍ പോകുന്നത് എന്ന് ഒരുവന് എങ്ങിനെ അറിയുവാന്‍ കഴിയും?” (ആള്‍സിലെ വിശുദ്ധ സിസേറിയൂസിന്‍റെ വാക്കുകള്‍). #{red->n->n->വിചിന്തനം:}# നമ്മുടെ ജീവിതത്തില്‍ വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കി, അവ നമ്മുടെ ജീവിതത്തില്‍ നിന്നും പരിപൂര്‍ണ്ണമായി ഒഴിവാക്കാന്‍ പരിശ്രമിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-07-00:22:16.jpg
Keywords: ദ്ധീകരണം