CALENDAR

6 / April

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനമ്മുടെ ജീവിതത്തിലുണ്ടാകുന്ന അപമാനവും നിന്ദനവും എത്രയോ ചെറുത്
Content"എന്നാൽ ഞാൻ മനുഷ്യനല്ല കൃമിയത്രേ; മനുഷ്യർക്ക് നിന്ദാ പാത്രവും, ജനത്തിനു പരിഹാസവിഷയവും" (സങ്കീർത്തനം 22:6) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 6}# നമ്മുടെ ജീവിതത്തില്‍ നാം പലരും അനുഭവിക്കുന്ന യാഥാര്‍ഥ്യമാണ് സങ്കീർത്തകന്റെ ഈ വാക്കുകൾ. ജെറുസലേമിലെ ഇടവഴികളിൽ പെസ്സഹ തിരുനാളിന് തൊട്ടുമുൻപ് വരെ തെരുവുകൾ ജനസാാന്ദ്രമായിരുന്നു. കാല്‍വരിയിലെക്കുള്ള സഹന യാത്രയില്‍ ജനങ്ങൾക്ക് മുന്‍പില്‍ യേശുക്രിസ്തു പരിഹാസ്യപാത്രമായി മാറുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സങ്കീർത്തകന്റെ വാക്കുകൾ അന്വർത്ഥം ആവുന്നത്. പ്രവചനങ്ങളുടെ പൂർത്തികരണത്തില്‍ കാല്‍വരിയില്‍ അവന്‍ നമ്മുക്ക് വേണ്ടി നിന്ദനങ്ങള്‍ ഏറ്റുവാങ്ങി. മാനസികവും ശാരീരികവും ആത്മീയവുമായ എല്ലാ സമ്മർദ്ധങ്ങളുടെയും ആധിക്യത്താൽ അവൻ തളർന്നു വീഴുന്നു. പിതാവിന്റെ തിരുഹിതത്തിനു വഴങ്ങി, പ്രവചനങ്ങളെ പൂർത്തീകരിച്ചു കൊണ്ട് അവന്‍ നിന്ദാഭാരം ഏറ്റുവാങ്ങി. സമൂഹത്തിലെ ഏറ്റവും വിലയിലാത്തവനായി മാറി. നമ്മുക്കു വേണ്ടി അവന്‍ സഹിച്ച നിന്ദാഭാരം എത്രവലുതായിരിന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? യേശു അനുഭവിച്ച അപമാനവുമായി, അനുദിന ജീവിതത്തില്‍ പലരില്‍ നിന്നും നമ്മുക്ക് ലഭിക്കുന്ന നിന്ദനങ്ങളും അപമാനങ്ങളും തുലനം ചെയ്യുമ്പോള്‍ അത് എത്ര ചെറുതാണ്. വിചിന്തനം ചെയ്യുക. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ (S.O.C) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-04-06 05:04:00
Keywordsജീവിതം
Created Date2016-04-06 10:09:53