Contents

Displaying 931-940 of 24922 results.
Content: 1061
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: മുപ്പത്തൊന്നാം തീയതി
Content: "ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: '20 എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു" (മത്തായി 2:19-20). #{red->n->n-> മാര്‍ യൗസേപ്പിതാവിനോടുള്ള ഭക്തി-ഉത്തമ ക്രൈസ്തവ ജീവിതത്തിനുള്ള മാര്‍ഗ്ഗം}# നമുക്ക് ഏതെങ്കിലും വിശുദ്ധനോടോ അഥവാ വിശുദ്ധയോടോ ഉള്ള ഭക്തി പ്രകടിപ്പിക്കേണ്ടത് ആ വിശുദ്ധനെ അനുകരിച്ചു കൊണ്ടും അദ്ദേഹത്തിന്‍റെ സേവനത്തിന് നമ്മെത്തന്നെ പ്രതിഷ്ഠിച്ചു കൊണ്ടുമാണ്. അത് കൊണ്ട് തന്നെ ഈശോമിശിഹായുടെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്ത ഭര്‍ത്താവുമായ മാര്‍ യൗസേപ്പിനോടുള്ള നമ്മുടെ ഭക്തി പ്രകടിപ്പിക്കേണ്ടത് ആ വന്ദ്യപിതാവിനെ അനുകരിച്ചും അദ്ദേഹത്തിന്‍റെ സേവനത്തിനായി നമ്മെത്തന്നെ പ്രതിഷ്ഠിച്ചു കൊണ്ടുമാകണം. മാര്‍ യൗസേപ്പ്, ദൈവ സേവനത്തിനും മിശിഹാനുകരണത്തിനും നമ്മുടെ ഉത്തമ മാതൃകയാണ്. ദൈവപിതാവിന്‍റെ ഹിതം നിവര്‍ത്തിക്കുന്നതാണ് വിശുദ്ധിയുടെ മാനദണ്ഡമെന്ന്‍ വന്ദ്യപിതാവ് തെളിയിച്ചു. ഏത് ജീവിതാന്തസ്സുകാര്‍ക്കും അദ്ദേഹം മാതൃകാ പുരുഷനാണ്. വൈദികരും സന്യാസിനി സന്യാസികളും യൌസേപ്പ് പിതാവിന്‍റെ മാതൃക അനുകരിക്കണം. കുടുംബ ജീവിതം നയിക്കുന്നവരുടെയും തൊഴിലാളികളുടെയും ഉത്തമ മാതൃകയായി മാര്‍ യൗസേപ്പില്‍‍ കാണാവുന്നതാണ്. ഒരു ക്രിസ്ത്യാനി എപ്രകാരമാണ് ക്രിസ്തുവിനെ തന്‍റെ ജീവിത മണ്ഡലങ്ങളില്‍ സംവഹിക്കേണ്ടതെന്ന് മാര്‍ യൗസേപ്പ് കാണിച്ചു തരുന്നു. അദ്ദേഹത്തിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളുമെല്ലാം ക്രിസ്തുവിനു വേണ്ടിയായിരുന്നുവല്ലോ. ദൈവ മാതാവായ കന്യകയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലും വിശുദ്ധ യൗസേപ്പ് കാണിച്ച അതീവ ശ്രദ്ധ നാമെല്ലാവരും അനുകരിക്കേണ്ടിയിരിക്കുന്നു. എല്ലാ ക്രിസ്തീയ സുകൃതങ്ങളും മാര്‍ യൗസേപ്പില്‍ പ്രശോഭിച്ചിരുന്നു. ദൈവ സ്നേഹവും പരസ്നേഹവും അതിന്‍റെ ഏറ്റവും പൂര്‍ണ്ണതയില്‍ മാര്‍ യൗസേപ്പ് പ്രാവര്‍ത്തികമാക്കി. വിശ്വാസത്തിന്‍റെയും പ്രത്യാശയുടേതുമായ ഒരു തീര്‍ത്ഥയാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മാര്‍ യൗസേപ്പിന്‍റെ ജീവിതം നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കപ്പെടാന്‍ നാം യൌസേപ്പിന് പ്രതിഷ്ഠിക്കണം. വന്ദ്യപിതാവ്‌ ഈ ലോകത്തില്‍ ജീവിച്ചിരുന്നത് ഏതു ലക്ഷ്യത്തിനു വേണ്ടിയായിരുന്നുവോ അതേ ലക്ഷ്യം തന്നെ നമ്മുടെ ജീവിതത്തിലും നമുക്ക് ഉണ്ടായിരിക്കണം. ദൈവത്തെ മഹത്വപ്പെടുത്തുകയും ഈശോയെയും ദൈവമാതാവിനെയും സേവിക്കുകയും അതോടൊപ്പം നമ്മുടെ പിതാവിനെയും നാം അറിയുകയും സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യണം. പിതാവിനെ ബഹുമാനിക്കുന്നവര്‍ക്ക് അവിടുന്ന്‍ ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുന്നതാണ്. മാര്‍ യൗസേപ്പിനെ പറ്റി കൂടുതലായി ഭക്തി പ്രചരിപ്പിക്കുന്നവര്‍ക്ക് അസാധാരണമായ സിദ്ധികളും ദാനങ്ങളും ലഭിക്കുന്നതാണ്. മാര്‍ യൗസേപ്പിനോടു അപേക്ഷിച്ചിട്ടുള്ളതൊന്നും തിരസ്ക്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് വി.അമ്മത്രേസ്യാ പ്രസ്താവിച്ചിട്ടുള്ളതാണ്. അതിനാല്‍ ഉത്തമ ക്രിസ്തീയ ജീവിതം നയിക്കുന്നതില്‍ ആദ്ധ്യാത്മികവും ഭൗതികവുമായിട്ടുള്ള അനേകം നന്മകള്‍ ലഭിക്കുന്നതിനും മാര്‍ യൗസേപ്പിനോടുള്ള ഭക്തി ഏറെ ഉപകരിക്കും. #{red->n->n->സംഭവം}# 1847-ല്‍ ആഗസ്റ്റ്‌ മാസം മാന്നാനത്തെ പ്രസ്സിന്‍റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു മാസമായി. ആശ്രമത്തിന്‍റെ പണിയും പുരോഗമിക്കുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ ദീര്‍ഘമായ ഒരു യാത്ര കഴിഞ്ഞ് ക്ഷീണിതനായി മാന്നാനത്ത്‌ മടങ്ങിയെത്തിയതേയുള്ളൂ. വിവിധ പ്രശ്നങ്ങള്‍ അദ്ദേഹത്തെ വിഷമിപ്പിക്കുകയാണ്. പ്രസ്സിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ദിവസം. പക്ഷേ, ഒരു ചില്ലിക്കാശുപോലും കൈവശമില്ല. ആശ്രമം പണി മൂലം ഒരു വലിയ കടബാദ്ധ്യതയുമുണ്ട്. ചാവറയച്ചന്‍ വലിയ മനോവിഷമത്തോടെ പള്ളിയില്‍ വി. യൗസേപ്പുപിതാവിന്‍റെ അള്‍ത്താരയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ഒരു വഴിയുമില്ലാതെ അദ്ദേഹം മാര്‍ യൗസേപ്പു പുണ്യവാനോടു അപേക്ഷിച്ചു. ചാവറയച്ചന്‍ പള്ളിക്കകത്ത് വിഷാദിച്ചു നില്‍ക്കുമ്പോള്‍ ദൈവസഹായത്തിന്‍റെ പ്രത്യക്ഷം പോലെ ചേര്‍പ്പുങ്കല്‍ പള്ളി ഇടവകക്കാരന്‍ നെല്ലിപ്പുഴ ഇട്ടി എന്നയാള്‍ അവിടെ വന്നു. അദ്ദേഹം പറഞ്ഞു, "ഞാന്‍ അഞ്ഞൂറ് ചക്രം കൊണ്ടുവന്നിട്ടുണ്ട്. ഇനിയൊരു ആളയച്ചാല്‍ അഞ്ഞൂറും കൂടി കൊടുത്തയയ്ക്കാം. യൌസേപ്പ് പിതാവ് പ്രവര്‍ത്തിച്ച അത്ഭുദത്തെ ഓര്‍ത്ത് വി. യൗസേപ്പിതാവിനു അദ്ദേഹം നന്ദി അറിയിച്ചു. ഇതുപോലെ വിശുദ്ധ യൌസേപ്പ് പിതാവിന്റെ മാദ്ധ്യസ്ഥം മൂലം നിരവധി അനുഗ്രഹ സാക്ഷ്യങ്ങള്‍ വിശുദ്ധ ചാവറയച്ചന്‍റെ ജീവിതത്തിലുണ്ട്. #{red->n->n->ജപം}# മഹാമാദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ! അങ്ങില്‍ അഭയം പ്രാപിച്ചിരിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ല. അവരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളെ അവിടുന്ന്‍ സാധിച്ചു കൊടുക്കുന്നു. അവരെ എല്ലാ വിപത്തുകളില്‍ നിന്നും പ്രത്യേകമായി ദുര്‍മരണങ്ങളില്‍ നിന്നും അങ്ങ് രക്ഷിക്കുന്നതാണ്. തിരുസഭയുടെ പാലകനും സാര്‍വത്രിക മദ്ധ്യസ്ഥനുമായ വന്ദ്യപിതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ. തിരുസഭ അഭിമുഖീകരിക്കുന്ന വിപത്തുകളെയും വിജയപൂര്‍വ്വം തരണം ചെയ്യുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടും കന്യകാംബികയോടും അപേക്ഷിച്ചു ലഭിച്ചു തരണമേ. 1സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# തിരുക്കുടുംബത്തിന്‍റെ നാഥനായ പിതാവേ, ഞങ്ങളുടെ ഭവനത്തിന്‍റെ നാഥനായിരിക്കേണമേ. #{red->n->n-> മാര്‍ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠാജപം}# എല്ലാ കുടുംബത്തിലും വച്ച് ഏറ്റവും പരിശുദ്ധമായ തിരുക്കുടുംബത്തിന്‍റെ നാഥനായി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട മഹാത്മാവായ മാര്‍ യൗസേപ്പേ, ഈ കുടുംബത്തിന്‍റെയും തലവന്‍ എന്ന സ്ഥാനം അങ്ങ് വഹിക്കണമേ. ഈ ക്ഷണം മുതല്‍ അങ്ങയെ പിതാവും മദ്ധ്യസ്ഥനും മാര്‍ഗദര്‍ശിയുമായി ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ ആത്മശരീരങ്ങളും വസ്തുവകകളും മറ്റെല്ലാം ഞങ്ങളുടെ മരണവും അങ്ങേ പ്രത്യേക സംരക്ഷണയില്‍ ഞങ്ങള്‍ ഭരമേല്‍പ്പിക്കുന്നു. ഞങ്ങളെ അങ്ങേ പുത്രനായിട്ട് സ്വീകരിക്കേണമേ. ഞങ്ങളുടെ ആത്മശരീര ശത്രുക്കളില്‍ നിന്നും പരിരക്ഷിക്കണമേ. എല്ലാ കാലങ്ങളിലും ആവശ്യങ്ങളിലും ഞങ്ങള്‍ക്ക് ആലംബമായിരിക്കേണമേ. ജീവിതകാലത്തും മരണാവസരങ്ങളില്‍ വഹിച്ചിരിക്കുന്ന ദിവ്യകുമാരനോടും പരിശുദ്ധ മണവാട്ടിയായ കന്യകാംബികയോടും ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ. ഈ കുടുംബത്തെ (സമൂഹത്തെ) അങ്ങേയ്ക്ക് പ്രിയങ്കരമാക്കിത്തീര്‍ക്കുക. ഞങ്ങള്‍ ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കാമെന്നും ഈശോമിശിഹായേയും ദൈവജനനിയേയും അങ്ങയേയും വിശ്വസ്തതാപൂര്‍വ്വം സേവിക്കാം എന്നും പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമ്മേന്‍. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2016-03-31-07:55:05.jpg
Keywords: Saint Joseph, Vanakka masam, malayalam, christian prayer, devotion, March 31, pravachaka sabdam, വണക്കമാസം, മാര്‍ച്ച് 31
Content: 1062
Category: 9
Sub Category:
Heading: ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
Content: പരിശുദ്ധാത്മാവിന്‍റെ അഭിഷേക നിറവില്‍ ഉയിര്‍പ്പ് കാലം അനുഗ്രഹദായകമാക്കാന്‍ പ്രശസ്ത വചനപ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രം മുന്‍ ഡയറക്ടറുമായ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ നയിക്കുന്ന മൂന്ന് ദിവസത്തെ കുടുംബ നവീകരണ ധ്യാനം ഏപ്രില്‍ 1,2,3 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ (Nunnery Lane, Darlington, DL3 9PN) വെച്ച് നടക്കും. ഫാ.കുര്യകോസ് പുന്നോലില്‍ വി‌സി, ഫാ.ജേക്കബ്ബ് വെള്ളമരുതിങ്കള്‍, ബ്രദര്‍ അജി പീറ്റര്‍ എന്നിവരും ശുശ്രൂഷകൾ നയിക്കും . വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് 5 ന് അവസാനിക്കും. ഈ ദിവസങ്ങളില്‍ 7 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവുമുണ്ടായിരിക്കും. #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്:}# ഫാ. കുര്യകോസ് പുന്നോലില്‍ വി‌സി- 7483375070, റെജി മാത്യു- 7552619237
Image: /content_image/Events/Events-2016-03-31-08:10:05.jpg
Keywords: Nunnery Lane, Darlington, DL3 9PN, Carmel Divine Retreat Centre, Fr.George Panackal
Content: 1063
Category: 8
Sub Category:
Heading: നമ്മുടെ പ്രാര്‍ത്ഥനയാണ് ശുദ്ധീകരണാത്മാക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസം
Content: “വിശ്വസ്ഥനായ സ്നേഹിതന്‍ ബലിഷ്ട്ടമായ സങ്കേതമാണ്: അവനെ കണ്ടെത്തുന്നവന്‍ ഒരു നിധിതന്നെ നേടിയിരിക്കുന്നു” (പ്രഭാഷകന്‍ 6:14). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍ 1}# “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ കരുണയും നീതിയും നിറഞ്ഞവരും സ്വാര്‍ത്ഥതയില്ലാത്തവരുമായതിനാല്‍ അവര്‍ക്ക് ദൈവ സന്നിധിയില്‍ അപാരമായ ശക്തിയുണ്ട്. അത് കൊണ്ട് നിങ്ങളുടെ ത്യാഗബലികളിലും, പ്രാര്‍ത്ഥനകളിലും അവരെകൂടി ഓര്‍ക്കുക. മരണശേഷം നാം ശുദ്ധീകരണസ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ അവരുടെ പ്രാര്‍ത്ഥന നമ്മെ എത്രയും പെട്ടെന്ന് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കാന്‍ കാരണമാകും”. (വിശുദ്ധ ജോസ്മരിയ എസ്ക്രിവാ). #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഒരു ആത്മീയ-ആശയവിനിമയം നടത്തുക. ആത്മാക്കളോടുള്ള ഈ സംഭാഷണവും നമ്മില്‍ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തെ കുറിച്ചുള്ള ചിന്തയും നമ്മുടെ ആത്മാവിലേക്ക് അമൂല്യമായ തിരുരക്തം ഒഴുകാന്‍ കാരണമാകും. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-03-31-09:11:32.jpg
Keywords: പ്രാര്‍ത്ഥന
Content: 1064
Category: 1
Sub Category:
Heading: 'നവോത്ഥാനം' ആഘോഷിക്കേണ്ട ഒരു അവസരമല്ല: കർദ്ദിനാൾ മുള്ളർ
Content: തീരുസഭയിൽ നിന്നും ഒരു വിഭാഗം ജനങ്ങള്‍ വിഘടിച്ചു പുറത്തു പോകാൻ അവസരമൊരുക്കിയ 'നവോത്ഥാനം (Reformation)' നമുക്ക് ആഘോഷത്തിനുള്ള അവസരമല്ലെന്ന് 'Congregation for the Doctrine of the Faith'-ന്റെ മേധാവി, കർദ്ദിനാൾ ജെയാർഡ് മുള്ളർ അഭിപ്രായപ്പെട്ടു. "യേശുക്രിസ്തു സ്ഥാപിച്ച തിരുസഭയിൽ നിന്നും പുറത്തു പോകാൻ മതിയായ കാരണങ്ങൾ അന്ന് നിലവിലില്ലായിരുന്നു." അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ക്രൈസ്തവ സഭയിൽ നവോത്ഥാന പ്രസ്ഥാനം എന്ന പേരിൽ വിള്ളലുണ്ടാക്കിയ ദിനമായ 1517 ഒക്ടോബർ 31, 1517, ക്രൈസ്തവർ ആഘോഷിക്കേണ്ട കാര്യമില്ല എന്ന് ജർമ്മൻ കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ദണ്ഡ വിമോചനത്തിനെതിരെ (sale of indulgences) മാർട്ടിൻ ലൂഥർ അന്നത്തെ മെയ്ൻസിലേയും മാഗാഡെൻ ബർഗിലെയും ആർച്ച് ബിഷപ്പുമാർക്ക് എഴുത്തുകൾ അയച്ച ദിനമാണ് പുനരുത്ഥാന പ്രസ്ഥാനത്തിന്റെ തുടക്കമെന്ന് കരുതപ്പെടുന്നത്. മാർട്ടിൻ ലൂഥർ അയച്ച എഴുത്തുകൾ 95 തീസിസ് (95 Theses) എന്നാണ് അറിയപ്പെട്ടത്. സഭയിൽ നിന്നും പുറത്തു പോകണമെന്ന് മാർട്ടിൻ ലൂഥർ ആഗ്രഹിച്ചിരുന്നില്ല; എന്നാൽ 95 Theses - ന്റെ പേരിൽ 1521-ൽ അദ്ദേഹം സഭയിൽ നിന്നും നിഷ്കാസിതനായി. "സുവിശേഷത്തിലും പാരമ്പര്യത്തിലുമുള്ള ദൈവിക വെളിപാടുകളിൽ നാം വിശ്വസിക്കുന്നുണ്ടെങ്കിൽ, വിശ്വാസ പ്രമാണം നാം വിശ്വസിക്കുന്നുണ്ടെങ്കിൽ, കൂദാശകളിൽ നാം വിശ്വസിക്കുന്നുണ്ടെങ്കിൽ, തിരുസഭയുടെ ഭരണഘടന ദൈവനിശ്ചയപ്രകാരമാണെന്ന് നാം വിശ്വസിക്കുന്നുണ്ടെങ്കിൽ, സഭയ്ക്ക് വിള്ളലുണ്ടാക്കാൻ മതിയായ കാരണങ്ങൾ അന്ന് നിലവിലില്ലായിരുന്നു. 'sale of indulgences' അത്ര പ്രമാദമായ ഒരു വിഷയം അല്ലായിരുന്നു." അടുത്ത വർഷം നവോത്ഥാന പ്രസ്ഥാനത്തിന്റെ 500-ാം വാർഷികം ആഘോഷിക്കാൻ ജർമ്മനിയിലും മറ്റും ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ കർദ്ദിനാൾ മുള്ളറുടെ അഭിപ്രായം ക്രൈസ്തവ ഏകീകരണ ശ്രമങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ഒക്ടോബർ 2017-ൽ സ്വീഡനിൽ നടക്കാനിരിക്കുന്ന ഒരു 'ക്രൈസ്തവ ഏകീകരണ സമ്മേളന'ത്തിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നുണ്ട്. ലൂഥറൻ വേൾഡ് ഫെഡറേഷന്റെയും മറ്റു അകത്തോലിക്കാ വിഭാഗങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം വത്തിക്കാൻ ധർമ്മോപദേശകൻ ഫാദർ റെനീറോ കാന്റലമെസ് നവോത്ഥാനത്തിന്റെ ആത്മീയഫലങ്ങളെ പ്രകീർത്തിക്കുകയുണ്ടായി. ഇത്തരം ഐക്യ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ, കർദ്ദിനാൾ മുള്ളറുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം ഏറുകയാണ്. നവോത്ഥാന പ്രസ്ഥാനക്കാർ മാർപാപ്പയെ 'അന്തികൃസ്തു'വായി തള്ളിക്കളഞ്ഞിട്ടാണ് കത്തോലിക്കാ സഭയിൽ നിന്നും വഴിപിരിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. ഈ അറിവ് ക്രൈസ്തവ ഏകീകരണത്തിന് തടസ്സം തന്നെയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "നമ്മുടെ ബുദ്ധിക്കും മനസ്സിനും അതീതമായി, നാം കൃസ്തുവിനും കൃസ്തുവിലൂടെ സഭയ്ക്കും അധീനമാണ്. നമ്മുടെ പ്രായോഗിക ബുദ്ധി ഉപയോഗിച്ച് തിരുസഭയിൽ ന്യായവാദങ്ങൾ ഉയർത്തി ഭിന്നിപ്പുണ്ടാക്കിയ 'പൊട്ടസ്റ്റന്റെസേഷ'നോട് തിരുസഭയ്ക്ക് ഒരു സമന്വയം അസാധ്യമാണ്.'' രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധന രേഖയായ 'Dei Verbum'രേഖ ഉദ്ധരിച്ചു കൊണ്ട് കർദ്ദിനാൾ മുള്ളർ പറഞ്ഞു. വിവാഹമെന്ന കൂദാശയുമായി ബന്ധപ്പെട്ട കഴിഞ്ഞ വർഷം നടന്ന ചർച്ചകളിൽ, വൈദീകർ ഈ വിഷയത്തിൽ അതീവ ശ്രദ്ധാലുക്കളായിരിക്കണം എന്നും, 15‌17-ൽ നവോത്ഥാന പ്രസ്ഥാനം സഭയ്ക്കുള്ളിൽ ഉണ്ടാക്കിയതുപോലൊരു ഭിന്നത ഉളവാക്കാൻ പര്യാപ്തമായ വിഷയമാണ് വിവാഹമെന്ന കൂദാശയെന്നും കർദ്ദിനാൾ മുള്ളർ അഭിപ്രായപ്പെട്ടിരുന്നു.
Image: /content_image/News/News-2016-04-01-02:46:25.jpg
Keywords: reformation, cardinal muller, pravachaka sabdam
Content: 1065
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ സഹനങ്ങളെ നമ്മുടെ ജീവിതത്തില്‍ ഭാഗഭാക്കുക.
Content: "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു" (റോമ 8:18). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 1}# ജീവിതത്തിലെ പ്രശ്നങ്ങളെ പറ്റിയുള്ള ചിന്ത മനുഷ്യനെ ആന്തരികമായ സംഘർഷത്തിനു അടിമയാക്കുന്നു. മറ്റുള്ളവരിൽ നിന്നും സഹായം സ്വീകരിക്കുവാൻ താൻ അർഹനല്ല എന്നും താന്‍ ഒന്നിന്നും കൊള്ളില്ലാത്തവനാണെന്നുമുള്ള ചിന്ത അവനെ കൂടുതല്‍ തളര്‍ത്തുന്നു. എന്നാല്‍ ഒരു വ്യക്തി തന്റെ കുരിശ്‌ വഹിക്കുമ്പോൾ ആദ്ധ്യാത്മികമായി യേശുക്രിസ്തുവിന്റെ കുരിശുമായി ഐക്യപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രക്ഷാകര സഹനത്തിന്റെ അർത്ഥം ആ വ്യക്തിക്ക് വെളിപ്പെട്ടു കിട്ടുന്നു. രക്ഷാകര സഹനത്തിന്റെ അർത്ഥം, യേശുവിന്റെ സഹനത്തിന്റെ തലത്തിൽ നിന്നും മാനുഷികമായ തലത്തിൽ ആ വ്യക്തി ഉൾകൊള്ളുമ്പോള്‍ അത് തന്റെ സ്വന്തം വ്യക്തിപരമായ പ്രതികരണമായി മാറുന്നു. അപ്പോഴാണ്‌ ഒരുവൻ തന്റെ സഹനത്തിൽ ആന്തരികമായ സമാധാനവും അതിലപ്പുറം ആധ്യാത്മികമായ ആഹ്ലാദവും അനുഭവിക്കുക. ഈ വിധത്തിലുള്ള ആഹ്ലാദത്തെ പൗലോസ്‌ ശ്ലീഹ കൊളോസ്സോസ്കാർക്ക് എഴുതിയ ലേഖനത്തിൽ ഇങ്ങിനെ പറയുന്നു: 'നിങ്ങളെ പ്രതി എന്റെ സഹനങ്ങളിൽ ഞാൻ സന്തോഷിക്കുന്നു'. ചുരുക്കത്തില്‍ യേശുക്രിസ്തുവുമായി ഐക്യപ്പെട്ടുള്ള രക്ഷാകര സഹനത്തിൽ നാം ഏർപ്പെടുമ്പോൾ കുറ്റബോധവും, നിരാശയും നിറഞ്ഞ ചിന്ത നമ്മുടെ ജീവിതത്തില്‍ നിന്ന്‍ വിട്ടു പോകുന്നു. ആഴമായ വിശ്വാസത്തിൽ, ക്രിസ്തുവിന്റെ സഹനത്തിൽ നാം ഭാഗഭാക്കാകുമ്പോൾ, ക്രിസ്തു തന്റെ ശരീരത്തിൽ സഹിച്ച സഹനത്തെ നമ്മുടെ സഹനവുമായി ചേര്‍ത്തു വെക്കുമ്പോള്‍ നമ്മുടെ ദുഃഖങ്ങള്‍ ലഘൂകരിക്കപ്പെടുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ജീവിതത്തിലെ സഹനങ്ങള്‍ ക്രിസ്തുവിനോട് ചേര്‍ത്തു വെക്കുമ്പോള്‍ അത് രക്ഷാകരസഹനമായി മാറുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 20.5.84) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-01-04:01:36.jpg
Keywords: യേശുവ
Content: 1066
Category: 17
Sub Category:
Heading: കരുണചൊരിയുന്ന കരുണാഭവന്‍ ഹോമേജ്
Content: ചില അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടില്‍ ചെന്നപ്പോള്‍ ഭാര്യയുടെ ആഗ്രഹ പ്രകാരം ഞങ്ങള്‍ കരുണാഭവന്‍ ഹോമേജ് എന്ന വൃദ്ധ സദനത്തില്‍ പോകാന്‍ ഇടയായി. ഏതൊരു വൃദ്ധ സദനത്തിലേതും പോല്‍ കരച്ചിലും കണ്ണീരുമായി കഴിയുന്ന ഒരുകൂട്ടം ജീവിതങ്ങളെ പ്രതീക്ഷിച്ചായിരുന്നു പോയത്; പക്ഷെ മലര്‍ക്കെ തുറന്നുള്ള പ്രധാന വാതിലും, ആഗതരെ എതിരേല്‍ക്കാനായി കൊഞ്ചി കൊഞ്ചി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇണ കുരുവികളുടെ വലിയ കൂടും, മുറ്റത്ത് പകിട്ടേറിയ നിറങ്ങളോടെ വിടര്‍ന്നു നില്‍ക്കുന്ന സീലിയ പുഷ്പങ്ങളും, ചെറുകാറ്റിനൊപ്പം മന്ത്രിക്കുന്നുണ്ടായിരുന്നു ഇതൊരു സ്വര്‍ഗീയ കവാടമെന്ന്. ഊഹം തെറ്റിയില്ല, ഉമ്മറപ്പടിയിലെ കസേരമേലിരുന്ന മത്തായിച്ചേട്ടനും തോമസ് ചേട്ടനുമടക്കം എതാനം പേരുടെ മുഖത്തു നിന്നും ഒരിക്കലും നിരാശയുടെയോ ഒറ്റപ്പെടുത്തലുകളുടെയോ, കുറ്റപ്പെടുത്തലുകളുടെയോ നിഴല്‍ പോലും കാണാന്‍ പറ്റുമായിരുന്നില്ല. ആദ്യമായി ചിരിക്കുന്ന കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിയുടെ വിശുദ്ധിയുണ്ടായിരുന്നു ആ മുഖങ്ങളില്‍. അതങ്ങനെത്തന്നെയേ വരൂ, സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴിയേതെന്നു ചോദിച്ചാല്‍ ഒരു പക്ഷേ ഞാനീ ഭവനത്തെ ചൂണ്ടിക്കാണിക്കും. അത്രമേല്‍ ജാഗ്രതയൊടെയാണ് ഇവർ ഇവിടെ പരിചരിക്കപ്പെടുന്നത്, രാവിലെ 6:30 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ തുടങ്ങുന്ന ഇവരുടെ ദിനചര്യയില്‍ മൂന്നു നേരത്തെ ഭക്ഷണവും രണ്ടു നേരത്തെ ചായയും കൂടാതെ 3 ജപമാലകളും ഉയരുന്നുണ്ടെന്നത് സ്വര്‍ഗമാണിവരുടെ ലക്ഷ്യമെന്നുറപ്പിക്കുന്നു. വായനക്കും, ടിവി കാണുന്നതിനും അത്യാവശ്യം ചെറിയ ജോലികള്‍ ചെയ്യാന്‍ തല്‍പര്യവും ആരോഗ്യവുമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു. ഞങ്ങളെ സ്വീകരിക്കാനായി ഓടിയെത്തിയ സിസ്റ്റര്‍ സ്വീകരണമുറിയിലേക്കു ഞങ്ങളെ കൊണ്ടുപോയി, അഗതികളുടെ സഹോദരിമാര്‍ എന്നു വിളിക്കപ്പെടാനണവര്‍ ഇഷടപ്പെടുക അതിനാല്‍ തന്നെ പേരിവിടെ ചേര്‍ക്കുന്നില്ല. കരുണാഭവന്‍-ഹോമേജിന്റെ പിറവിയെപ്പറ്റിപ്പറഞ്ഞാല്‍, സന്താനസൗഭാഗ്യമനുഭവിക്കാന്‍ കഴിയാതിരുന്ന (പരേതരായ) ജോര്‍ജ്ജ് റാഫേല്‍ കുരിശിങ്കലും ഡോക്ടര്‍ മര്‍ഗരറ്റ് ജോര്‍ജ്ജ് റാഫേലും കൂടി തങ്ങളിലെ അണയാത്ത ദൈവസ്‌നേഹവും വാത്സല്യവും സ്വന്തം കുഞ്ഞുങ്ങളാലും കുടുംബത്താലും തിരസ്‌ക്കരിക്കപ്പെടുന്നവരിലേക്ക് ചൊരിഞ്ഞു കൊണ്ട് അവരെ നന്മയുടെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ചു നടത്താന്‍ ഹോമേജ് എന്ന സ്ഥാപനം തുടങ്ങുന്നു. സമൂഹത്തില്‍ ബഹുമാന്യരായ ചില വ്യക്തികള്‍ നല്ല സമരിയാക്കാരായി ഈ ഉദ്യമത്തെ മുന്‍പോട്ട് നയിക്കുന്നു. സ്വന്തമായി മറ്റുള്ളവരുടെ കരുണക്കായി യാചിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത ദയനീയാവസ്ഥയില്‍ കഴിയുന്ന മനുഷ്യരെ, തെരുവുകളില്‍ നിന്നും, ആശുപത്രികളില്‍ നിന്നും കണ്ടെത്തി അവരുടെ ശാരീരികവും മാനസികവുമായ മുറിവുകള്‍ പ്രാര്‍ത്ഥനയുടെയും രോഗീപരിചരണത്തിന്റെയും ഒലിവെണ്ണയാല്‍ സുഖപ്പെടുത്താനായി ദിവംഗതനായ മങ്കുഴിക്കര പിതാവ് കരുണാഭവന്‍ എന്ന സ്ഥാപനം ഇതിനു മുന്‍പേ തുടങ്ങിയിരുന്നു. ഹോമേജിലെ അന്തേവാസികള്‍ക്ക് ദൈവസ്‌നേഹത്തിന്റെ പ്രകടമായ സ്പര്‍ശനവും ലാളിത്യവും നല്‍കുവാനും കരുണാഭവനിലെ അഗതികള്‍ക്ക് സ്വര്‍ഗസ്ഥനായ പിതാവിന്റെ കരുതലിന്റെ മഹിമ മനസ്സിലാക്കിക്കൊടുക്കുവാനും സ്വര്‍ഗം തീരുമാനിച്ച സമയം, അഭിവന്ദ്യ റെമേജ്യോസ്് ഇഞ്ചനാനിയില്‍ പിതാവിന്റെ സാന്നിധ്യത്തില്‍ കരുണാഭവന്‍-ഹോമേജ് പിറവി കൊണ്ടു. കരുണാഭവന്റെ ആരംഭം മുതല്‍ പ്രാര്‍ത്ഥനയിലൂടെയും പരിചരണത്തിലൂടെയും അതിനെ ക്രിസ്തു ഗേഹമാക്കിത്തീര്‍ത്ത ദിവംഗതനായ വര്‍ഗീസ് പയ്യിപ്പിള്ളി അച്ചന്റെ എസ് ഡി കോണ്‍വെന്റിന്റെ ''അഗതികളുടെ സഹോദരിമാര്‍'' ഇവരെ എല്ലാവരെയും ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ താമരശ്ശേരി രൂപതയുടെ കീഴില്‍, പാറോപ്പള്ളി ഇടവകയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരി സെന്റ് ആന്റണീസ് ഫൊറോനാ പള്ളി ഇടവകാ വികാരി, ജോസ് ഓലിയക്കാട്ടില്‍ അച്ചനാണ്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നാല്‍പതോളം വരുന്ന അശരണരരും അനാഥരുമായ പ്രായമായവര്‍ ഇവിടെ കഴിയുന്നത്. രണ്ടു നിലകളിലായി 4 വലിയ കിടപ്പുമുറികളും ഒരു ചെറിയ ചാപ്പലും അടുക്കളയും, രോഗികള്‍ക്കായുള്ള മുറിയും സ്വീകരണമുറിയുമടങ്ങുന്നതാണ് വേദനകളും സങ്കടങ്ങളും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളുമാക്കി മാറ്റുന്ന ഈ കൊച്ചു സ്വര്‍ഗം. ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യുമ്പോള്‍ എന്ന ദൈവ വചനം ഓര്‍മ്മിച്ചു കൊണ്ട് കരുണാഭവനില്‍ നിന്നും പുണ്യം വാരിക്കൂട്ടുന്നവര്‍ അനേകരാണ്. അന്നന്നുവേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമേ എന്നുള്ള ഇവരുടെ പ്രാര്‍ത്ഥനകള്‍ പലപ്പോഴും സ്വര്‍ഗം കേട്ടുത്തരം നല്‍കുന്നത് ഈ ഇടവകയിലും തൊട്ടടുത്ത ഇടവകയിലുമുള്ള വീടുകളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ഇവര്‍ക്കായി മാറ്റി വെക്കുന്ന ഒരു നേരത്തെ ഭക്ഷണമായായിട്ടായിരിക്കും. ബഹുമാനപ്പെട്ട ഇടവകാ വികാരിയുടെ നേത്രുത്വത്തില്‍ ഇടവകയിലെ 33വാര്‍ഡുകളില്‍ നിന്നും വിധവയുടെ കാണിക്കയായി സമര്‍പ്പിക്കുന്ന പണമാണ് പലപ്പോഴും ഇവരുടെ ദൈന്യം ദിന ചിലവുകള്‍ക്കായി ഉപകാരപ്പെടാറ്. "ഞാന്‍ രോഗിയായിരുന്നപ്പോള്‍..." എന്നുള്ള ദൈവ വചനത്തിനുത്തരം നല്‍കാനായി നഗരത്തിലെ ചില പ്രമുഖ ആശുപത്രികളും പലപ്പോഴും രംഗത്തുവരാറുണ്ട്. കാരുണ്യവാനായ ദൈവം നമ്മില്‍ ചൊരിഞ്ഞിരിക്കുന്ന കൃപകളും അനുഗ്രഹങ്ങളും അനേകമായിരിക്കുന്നതുപോലെ നന്മ ചെയ്യാനായി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനേകം സാഹചര്യങ്ങളുമിവിടെയുമുണ്ട്. അല്പവിലയറിയാതെ വലിച്ചെറിയപ്പെടുന്ന രത്‌നങ്ങളെ - അനുഗ്രഹങ്ങളുടെ കാവല്‍ക്കാരായ പ്രായമാവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ അഗതികളുടെ സഹോദരിമാര്‍ തയ്യാറാണ്, പക്ഷെ ഇപ്പോള്‍ ഉള്ളവരില്‍ രോഗികളെ മാറ്റിപ്പാര്‍പ്പിക്കാനും മറ്റുമായി അത്യാവശ്യമായി ബില്‍ഡിംഗ് ഒരു നിലകൂടിയെങ്കിലും ഉയര്‍ത്തണം - വീടു മോടിപിടിപ്പിക്കാനും ഫര്‍ണീച്ചറുകള്‍ മാറ്റാനുമായി നാം ചിലവഴിക്കുന്നതില്‍ ഒരു പങ്കു മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ സ്വര്‍ഗത്തില്‍ നമുക്കായി ഒരുക്കപ്പെടുന്ന ഭവനങ്ങളില്‍ അതു പ്രതിഫലിക്കുംല്പ വ്യക്തമായ ഇടവേളകളില്‍ നമ്മുടെ ഫര്‍ണ്ണീച്ചറുകള്‍ മാറ്റാറുണ്ടെങ്കില്‍ ഒരിക്കലതു മാറ്റെണ്ടന്നു വെച്ചവര്‍ക്കായി ചെയ്താല്‍, തീര്‍ച്ചയായും നമുക്കായി ഒരു സ്വര്‍ഗീയ മഞ്ചല്‍ നാം തീര്‍ക്കുകയാകും. നമ്മുടെ ആഘോഷങ്ങള്‍ ഒന്നു ലളിതമാക്കി- അതില്‍ ഇവരുടെ ഒരു ദിവസത്തെ ആഹാരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ നമുക്കായി ഒരുക്കപ്പെടുന്ന സ്വര്‍ഗീയ വിരുന്നില്‍ നമുക്കതു കാണാം എന്നതില്‍ സംശയിക്കേണ്ട. ഇനിയും അശരണരിലും അനാഥരിലും തന്നെ ദര്‍ശിക്കാന്‍ പറഞ്ഞ നല്ല നാഥന്റെ മുന്‍പാകെയിരിക്കുമ്പോള്‍ നമുക്കു മുന്‍പേ കടന്നു പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക്, മാതാ പിതാക്കള്‍ക്ക്, ബന്ധു മിത്രാദികള്‍ക്ക് നന്മ ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ടോ - വിഷമങ്ങളും സങ്കടങ്ങളുമല്ല പ്രത്യുത ദാനധര്‍മ്മങ്ങളും പ്രാര്‍ത്ഥനകളുമാണ് അവര്‍ക്കായി നമുക്കുയര്‍ത്താന്‍ കഴിയുക, അപ്പോള്‍ നമുക്കായി സ്വര്‍ഗം വിട്ടിറങ്ങി കാലിത്തൊഴുത്തില്‍ ജനിച്ചവന്‍ പറയും "അതെനിക്കായി തന്നെയായിരുന്നു നീ ചെയ്തത്" എന്ന്. പ്രവൃത്തിയില്ലാതെ വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമായിരിക്കുന്നെന്നറിയുന്ന നമുക്ക്, ഇടതു കൈ അറിയാതെ വലതുകൈ ഇവര്‍ക്ക് നേരെ നീട്ടാന്‍ ശ്രമിക്കാം.ഒന്നുറപ്പാണ് നമ്മുടെയിടയില്‍ സ്‌നേഹം തിരസ്‌ക്കരിക്കപ്പെടുന്നവരുടെയെണ്ണം കൂടിവരികയാണ്, കറിവേപ്പിലകളായി മാറുന്ന പ്രായമായവരുടെയും, അതിനാല്‍ തന്നെ ഇതുപോലുള്ള ഭവനങ്ങളുടെ ഉറപ്പും വിസ്താരവും കൂട്ടുവാന്‍ സ്വര്‍ഗം തീര്‍ച്ചയായും തീരുമാനമെടുക്കും, കള്ളന്മാര്‍ മോഷ്ടിക്കാത്ത, നിറച്ചു കുലുക്കി തിരിച്ചു തരുമെന്നുറപ്പുള്ള ഇത്തരം നിക്ഷേപങ്ങളില്‍ നമുക്കെത്ര പങ്കു ചേരാനാകുമെന്നു നമ്മോടു തന്നെ ചോദിക്കാം. ഏതെങ്കിലും ആവശ്യത്തിന് കോഴിക്കോടുവരെ പോകുന്നെങ്കില്‍ ടൗണില്‍ നിന്നും ഏതാണ്ട് 8 കിലോമീറ്ററോളം സഞ്ചരിച്ചാല്‍, ഈ ഭവനത്തില്‍ വരാം, ഒറ്റപ്പെടുത്തലുകളും, തിരസ്‌കാരങ്ങളും ദൈവത്തിനു സ്വീകാര്യമായ ജപമാല മണികളാക്കി മാറ്റുന്ന അനേകരെ കണ്ടു മടങ്ങാം; അബ്രഹാം ചേട്ടനും ഭവാനിചേച്ചിയും പാടുന്ന സ്വര്‍ഗീയ സംഗീതം കേള്‍ക്കാം, ഭാഗ്യമുണ്ടെങ്കില്‍ അഗതികളുടെ സഹോദരിമാര്‍ ഇവര്‍ക്കായി വിളമ്പുന്ന വിരുന്നില്‍ പങ്കുകാരാകാം. ഫോണ്‍ നമ്പര്‍ :91 495 273 00022. സിസ്റ്റര്‍ ആന്‍ മരിയ : 91 95 26 352103. ------------------------------------------------------------ Bank Account Details. കരുണാഭവന്‍ - ഹൊമേജ്. കാത്തൊലിക് സിറിയന്‍ ബാങ്ക്. മലാപറമ്പ് Account No : 0342016 33930 190001. IFSC Code : CSBK0000342
Image: /content_image/Charity/Charity-2016-04-01-07:51:19.JPG
Keywords: karuna bhavan
Content: 1068
Category: 1
Sub Category:
Heading: കുടുംബത്തെ സംബന്ധിച്ച മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനം ഏപ്രിൽ 8-ന് പുറത്തിറങ്ങും
Content: കുടുംബത്തെ സംബന്ധിച്ച സിനിഡിന്റെ പഠനത്തെ അടിസ്ഥാനമാക്കിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനം ഏപ്രിൽ 8, വെള്ളിയാഴ്ച്ച പുറത്തിറക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. സന്ദേശത്തിന് വത്തിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന പേര് 'സ്നേഹത്തിന്റെ സന്തോഷം' എന്ന അർത്ഥം വരുന്ന 'Amoris Laetitia' എന്നാണ്. മെത്രാൻ സിനിഡിന്റെ ജനറൽ സെക്രട്ടറി കർദ്ദിനാൾ ലൊറെൻസോ ബാൽഡിസെരി, വിയന്നയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോം എന്നിവരാണ് രേഖയുടെ പ്രസിദ്ധീകരണം നിർവ്വഹിക്കുന്നത്. ടോർവെ ഗേറ്റയിലെ യൂണിവേഴ്സിറ്റി ഓഫ് റോമിൽ ധാർമ്മിക തത്വചിന്തയുടെ അദ്ധ്യാപകനായ പ്രഫസർ ഫ്രാൻസെസ്ക്കോ മിയാന, അദ്ദേഹത്തിന്റെ ഭാര്യ പ്രഫസർ ഗ്യുസെപിന ഡി സിമോൺ (തിയോളജിക്കൽ ഫാക്കൽട്ടിയിൽ അദ്ധ്യാപിക) എന്നിവർ കുടുബങ്ങളുടെ പ്രതിനിധികളായി തദവസരത്തിൽ സന്നിഹിതരായിരിക്കും. വത്തിക്കാൻറെ പാരമ്പര്യമനുസരിച്ച്, സിനിഡിന്റെ അന്തിമ നിഗമനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മാർപാപ്പയുടെ പ്രബോധനമെന്ന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പീട്രോ പരോളിൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 270 ബിഷപ്പുമാർ പങ്കെടുത്ത കുടുംബസിനിഡ് മൂന്നാഴ്ച്ച നീണ്ടുനിന്നു. സിനിഡിൽ ക്രൈസ്തവ കുടുംബങ്ങളിലെ പ്രശ്നങ്ങളോടൊപ്പം വിവാഹമോചിതരുടെ പുനർവിവാഹത്തെ പറ്റിയും സ്വവർഗ്ഗ ബന്ധങ്ങളെ കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നു.
Image: /content_image/News/News-2016-04-01-08:12:10.jpg
Keywords: Amoris Laetitia, pravachaka sabdam
Content: 1069
Category: 4
Sub Category:
Heading: ഇറ്റലിയിലെ ഫെറായില്‍ ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതം
Content: ബൈസാന്‍ത്തീന്‍ കാലത്തു 'കാപ്പിറ്റല്‍' എന്ന സ്ഥലത്ത് നിത്യകന്യകയുടെ പേരിലുള്ള ഒരു പ്രതിമയുണ്ടായിരിന്നുവെന്ന് എ.ഡി. 454 തൊട്ടുള്ള അതിപുരാതന പാരമ്പര്യ ചരിത്രത്തില്‍ കാണുന്നുണ്ട്. പില്‍ക്കാലത്ത്, വര്‍ദ്ധിച്ചുവന്ന വിശ്വാസികള്‍ മുമ്പ് 'കാപിറ്റല്‍' ആയിരുന്ന സ്ഥലത്ത് ഒരു ചെറിയ പള്ളി സ്ഥാപിച്ചു. ഒരു പുഴയിലൂടെ നടന്ന് കുറുകെ കടക്കാവുന്ന ആഴമില്ലാത്ത കടവില്‍ 657 ലാണ് ഈ പള്ളി സ്ഥാപിച്ചത്; അതിനാല്‍ തന്നെ ഈ പള്ളിയെ ''കരക്കടവിലെ വിശുദ്ധ മറിയത്തിന്റെ പള്ളി'' എന്ന് നാമകരണം ചെയ്യുകയുണ്ടായി. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൊച്ചുപള്ളിയിലാണ്, ഏവരെയും അതിശയിപ്പിച്ച് കൊണ്ട് ദിവ്യകാരുണ്യാത്ഭുതം സംഭവിച്ചത്. അന്ന് 1171 മാര്‍ച്ച് 28-ലെ ''ഉയര്‍പ്പ് ഞായര്‍'' ആയിരുന്നു. പോര്‍ച്ചുയെന്‍സി സഭക്കാരായ ഫാ. ബോണോ, ഫാ. ലിയണാര്‍ഡോ, ഫാ. ഐയിമോണ്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തില്‍ ഫാ. പെയിട്രോ ഡി വെറോണായാണ് ഉയര്‍പ്പ് തിരുന്നാള്‍ ദിവ്യബലിയുടെ മുഖ്യകാര്‍മ്മികത്വം വഹിച്ചത്. വാഴ്ത്തിയ ഓസ്തി രണ്ടായി മുറിച്ച നിമിഷത്തില്‍, ഓസ്തിയില്‍ നിന്നും രക്തം ചീറ്റുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നവര്‍ കണ്ടത്. അള്‍ത്താരയുടെ പുറകിലും മുകളിലുമായി സ്ഥിതി ചെയ്തിരുന്ന അര്‍ത്ഥ വൃത്താകൃതിയിലുള്ള കവാടത്തിന്റെ ഭിത്തിയില്‍ തെറിച്ചു വീഴത്തക്കവിധം അതിശക്തവും ഘനമുള്ളതുമായിരുന്നു ആ രക്തപ്രവാഹം. രക്തം മാത്രമല്ല, ഓസ്തി മാംസമായി മാറുന്നതും അവിടെയുള്ളവര്‍ സാക്ഷ്യം വഹിച്ചു. പള്ളിയ്ക്കുള്ളില്‍ മാത്രമല്ല, ഇടവകയില്‍ ഉടനീളവും, ചുറ്റുമുള്ള പ്രദേശങ്ങളിലും ഉടനടി ഈ മഹാത്ഭുതത്തിന്റെ വാര്‍ത്ത പരന്നു; അവിശ്വസനീയമായ ആവേശം എല്ലാവരിലും ഉയര്‍ന്നുപൊങ്ങി. ഫെറാറെയിലെ ബിഷപ്പ് അമത്തോയും, റവന്നായിലെ ആര്‍ച്ച് ബിഷപ്പ് ഗെറാര്‍ഡോയും തല്‍ക്ഷണം സംഭവസ്ഥലത്തെത്തി. അത്ഭുതത്തിന്റെ തെളിവുകളായ, രക്തവും മാംസവും കണ്ട് അത് യേശുവിന്‍റെ ശരീര രക്തമാണെന്ന് അവര്‍ക്ക് ബോധ്യമായി. ഇത് 'നമ്മുടെ കര്‍ത്താവിന്റെ ദിവ്യാത്ഭുത രക്ത'മാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി. ഗെറാള്‍ഡോ കാംബ്രന്‍ഡ് 1197-ല്‍ രചിച്ച ''ഗെമാ എക്‌സിയാസ്റ്റിക്കാ'' എന്ന പുസ്തകമാണ് അത്ഭുതത്തിന്റെ വിശദവിവരങ്ങടങ്ങിയ ആദ്യകാലരേഖയെന്ന്‍ പറയാവുന്നത്. ഫെറാറയില്‍ ജീവിച്ചിരുന്ന മോണ്‍സിജ്ഞോര്‍ ആന്റോണിയോ സമരിത്താനിയാണ് 1981-ല്‍ ഈ കൈയ്യെഴുത്ത് രേഖ കണ്ടെത്തിയത്. ഇതിന്‍റെ രേഖ ഇപ്പോള്‍ ലണ്ടനിലും, ഒരു പ്രതി വത്തിക്കാനിലും സൂക്ഷിച്ചിരിക്കുകയാണ്. ഈ അപൂര്‍വ്വ അത്ഭുതം അംഗീകരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ മിഗ്‌ജ്യോയോരാട്ടി 1404 മാര്‍ച്ച് 6ന് എഴുതിയ മറ്റൊരു രേഖയെയും ഇതംഗീകരിച്ചുകൊണ്ട് 1442 ഏപ്രില്‍ 7ന് യുജീനിയോ നാലാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച ഔദ്യോഗിക കല്പനയുമുണ്ടെന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവയെക്കെല്ലാം പുറമേ, ബനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പായും (1740-1758) കര്‍ദ്ദിനാള്‍ നിക്കോളോ ഫെയ്ഷി 1519-ലും ഈ ദിവ്യാത്ഭുതത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. അത്ഭുതം നടന്ന അള്‍ത്താരയുടെ ദര്‍ശനം ലഭിക്കുവാനെത്തിയ സന്ദര്‍ശകരില്‍ ഏറ്റവും വിശിഷ്ടവ്യക്തി 1857-ല്‍ പള്ളിയില്‍ എത്തിയ പിയൂസ് ഒന്‍പതാമന്‍ പാപ്പായാണ്. രക്തത്തുള്ളികളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പരിശുദ്ധപിതാവ് പ്രസ്താവിച്ചത് ഇപ്രകാരമാണ്: ''ഓര്‍വിറ്റോയില്‍ ഈശോയുടെ തിരുശരീരത്തില്‍ പ്രത്യക്ഷപ്പെട്ട അത്ഭുത രക്തത്തുള്ളികള്‍ പോലെ തന്നെയാണ് ഈ തുള്ളികളും.'' 1500-ലാണ് ഈ കൊച്ചുപള്ളി പുതുക്കിപ്പണിഞ്ഞ് ഇന്നുകാണുന്ന ബസിലിക്കയായി രൂപാന്തരപ്പെടുത്തിയത്. അഴിച്ചുപണി ആരംഭിച്ചപ്പോള്‍, അത്ഭുതസമയത്ത് രക്തം തെറിച്ചു വീണപാടുകള്‍ കാണാവുന്ന, ചുവപ്പുനിറമാര്‍ന്ന ആ മാര്‍ബിള്‍ കമാന വില്‍ഭിത്തി, കൊച്ചുപള്ളിയില്‍ നിന്നും വേര്‍പെടുത്തി ഒരു വശത്തായി ഒരു ചാപ്പലിനുള്ളിലാക്കി മനോഹരമായി അലങ്കരിച്ച ഒരു പശ്ചാത്തലത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിന്നും അവിടെ കാണാന്‍ സാധിയ്ക്കും. രണ്ടു നിലയുള്ള ഈ ചാപ്പലിന്റെ തറനിരപ്പില്‍ അള്‍ത്താരയും, വില്‍കവാടം രണ്ടാം നിലയിലുമാണ്. ഗോവണിപ്പടികള്‍ അള്‍ത്താരയുടെ ഓരോവശത്തു കൂടിയുമാകയാല്‍ സന്ദര്‍ശകര്‍ക്കു വില്‍ഭിത്തി അടുത്ത് നിന്ന് ഭയഭക്തിയോടെ പരിശോധിക്കുവാന്‍ സാധിക്കും. തിരുരക്തം ഇപ്പോഴും നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുന്നത് കൊണ്ട് കാഴ്ചക്കാര്‍ ഇതിനെ ഒരപൂര്‍വ്വ പുരാവസ്തുവായി കണക്കാക്കി അകമഴിഞ്ഞ് ആദരിക്കുന്നു. 'The Blood of the Saviour' സഭയുടെ മഹാനായ അപ്പോസ്തലനായ വി. ഗാസ്പര്‍ ഡെല്‍ ബഫലോയുടെ ആത്മീയ മക്കളായ 'The Missionaries of the Most Precious Blood' എന്ന സംഘടനയുടെ സംരക്ഷണയിലാണ് 1930 മുതല്‍ ഈ ബസലിക്ക. ദിവ്യാത്ഭുതത്തിന്റെ എട്ടാം ശതാബ്ദി ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികളുമായി 1970ല്‍ ആചരിച്ചു.
Image: /content_image/Mirror/Mirror-2016-04-01-10:29:46.jpg
Keywords: ദിവ്യകാരുണ്യാത്ഭൂതം
Content: 1070
Category: 8
Sub Category:
Heading: മരണശേഷമുള്ള 3 അവസ്ഥകള്‍
Content: "യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനു വേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു" (ഫിലിപ്പിയര്‍ 3:14). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍ 2}# മരണത്തിന് ശേഷം മൂന്ന്‍ അവസ്ഥകളാണ് ഒരു ആത്മാവിനെ കാത്തിരിക്കുന്നത് : യാതൊരുവിധ സഹനങ്ങളും കൂടാതെയുള്ള പരിപൂര്‍ണ്ണ സ്നേഹത്തിന്റെ അവസ്ഥ അതായത്‌ സ്വര്‍ഗ്ഗം; യാതൊരുവിധ സ്നേഹവും ഇല്ലാതെ സഹനത്തിന്റേതു മാത്രമായ അവസ്ഥ, അതായത്‌ നരകം; സഹനത്തോട്കൂടി സ്നേഹത്തിന്റേതായൊരു അവസ്ഥ – ഇതാണ് ശുദ്ധീകരണസ്ഥലം. ദൈവകാരുണ്യത്തിന്റെ സൃഷ്ടിയെന്ന്‍ ശുദ്ധീകരണസ്ഥലത്തെ വിശേഷിപ്പിക്കാം. (ധന്യനായ മെത്രാപ്പോലീത്ത ഫുള്‍ട്ടണ്‍ ജെ. ഷീന്‍). #{red->n->n->വിചിന്തനം:}# ആദരണീയ പിതാവ് ഫുള്‍ട്ടണ്‍ ജെ. ഷീന്‍ നമ്മോട് പങ്ക് വെക്കുന്നു, “മനുഷ്യ ഹൃദയമെന്ന്‍ പറയുന്നതു ഒരു വലന്റൈന്‍ ഹൃദയത്തിന്റെ ആകൃതിയില്‍ പരിപൂര്‍ണ്ണവും വടിവൊത്തതുമായ ആകൃതിയില്‍ ഉള്ളതല്ല; ഒരു ചെറിയ കഷണം അതില്‍ നിന്നും നഷ്ടപ്പെട്ടത് പോലെ ക്രമരഹിതമായ ആകൃതിയോട് കൂടിയതാണ് നമ്മുടെ ഹൃദയം. ആ നഷ്ടപ്പെട്ട കഷണം, കുരിശിന്‍മേലുള്ള ആഗോള മനുഷ്യഗണത്തിന്റെ ഹൃദയത്തില്‍ നിന്നും കുന്തത്താല്‍ കുത്തിവേര്‍പ്പെടുത്തിയ കഷണത്തെ പ്രതിനിധാനം ചെയ്യുന്നു. ദൈവം ഓരോ മനുഷ്യന്റേയും ഹൃദയം സൃഷ്ടിച്ചപ്പോള്‍, അതിന്റെ ഒരു ചെറിയ ഭാഗം സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചു, ബാക്കിയുള്ളത് ഭൂമിയിലേക്കയച്ചു. ഭൂമിയില്‍ അനശ്വരമായ ഉത്ഥാനത്തിലൂടെ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവുമായി ചേരുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായ സന്തോഷവാനായിരിക്കാനും പരിപൂര്‍ണ്ണവും യഥാര്‍ത്ഥവുമായ സ്നേഹത്തിലായിരിക്കുവാനും, പരിപൂര്‍ണ്ണമായ ഒരു ഹൃദയമായിരിക്കുവാനും നമ്മുക്ക് സാധിക്കുകയുള്ളൂ. ആരോരുമില്ലാതെ മരിക്കുന്നവര്‍ക്കായി ദൈവത്തിന്റെ കാരുണ്യത്തിനായി അപേക്ഷിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-01-12:04:51.jpg
Keywords: മരണ
Content: 1071
Category: 4
Sub Category:
Heading: ഇറ്റലിയിലെ വാഡോയില്‍ വിശ്വാസികളെ സ്തബ്ദരാക്കി കൊണ്ട് ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതം
Content: "നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്" (1 കോറിന്തോസ് 11:26). ഇറ്റലിയിലെ എമിലിയ റോമഗ്ന എന്ന ഭരണപ്രദേശത്തിനു കീഴിലുള്ള ഫെറാറ എന്ന സ്ഥലത്തിനോടു ചേര്‍ന്നുള്ള വാഡോ എന്ന സ്ഥലത്ത് നിത്യകന്യകയുടെ ഒരു പ്രതിമ സ്ഥിതി ചെയ്യുന്നുണ്ടായിരിന്നു. പില്‍ക്കാലത്ത്, വര്‍ദ്ധിച്ചുവന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ ആ രൂപത്തിന്‍റെ സ്ഥാനത്ത് ഒരു ചെറിയ പള്ളി സ്ഥാപിച്ചു. ഒരു പുഴയിലൂടെ നടന്ന് കുറുകെ കടക്കാവുന്ന ആഴമില്ലാത്ത കടവില്‍ 657 ലാണ് ഈ പള്ളി സ്ഥാപിച്ചത്; അതിനാല്‍ തന്നെ ഈ പള്ളിയെ "കരക്കടവിലെ വിശുദ്ധ മറിയത്തിന്റെ പള്ളി" എന്ന് നാമകരണം ചെയ്യുകയുണ്ടായി. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൊച്ചുപള്ളിയിലാണ്, ഏവരെയും അതിശയിപ്പിച്ച് കൊണ്ട് ദിവ്യകാരുണ്യാത്ഭുതം സംഭവിച്ചത്. 1171 മാര്‍ച്ച് 28, ഉയര്‍പ്പ് ഞായര്‍: പോര്‍ച്ചുയെന്‍സി സഭക്കാരായ ഫാ. ബോണോ, ഫാ. ലിയണാര്‍ഡോ, ഫാ. ഐയിമോണ്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തില്‍ ഫാ. പെയിട്രോ ഡി വെറോണായാണ് ഉയര്‍പ്പ് തിരുന്നാള്‍ ദിവ്യബലിയുടെ മുഖ്യകാര്‍മ്മികത്വം വഹിച്ചത്. വാഴ്ത്തിയ ഓസ്തി രണ്ടായി മുറിച്ച നിമിഷത്തില്‍, ഓസ്തിയില്‍ നിന്നും രക്തം ചീറ്റുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നവര്‍ കണ്ടത്. അള്‍ത്താരയുടെ പുറകിലും മുകളിലുമായി സ്ഥിതി ചെയ്തിരുന്ന അര്‍ത്ഥ വൃത്താകൃതിയിലുള്ള കവാടത്തിന്റെ ഭിത്തിയില്‍ തെറിച്ചു വീഴത്തക്കവിധം അതിശക്തവും ഘനമുള്ളതുമായിരുന്നു ആ രക്തപ്രവാഹം. രക്തം മാത്രമല്ല, ഓസ്തി മാംസമായി മാറുന്നതും അവിടെയുള്ളവര്‍ സാക്ഷ്യം വഹിച്ചു. പള്ളിയ്ക്കുള്ളില്‍ മാത്രമല്ല, ഇടവകയില്‍ ഉടനീളവും, ചുറ്റുമുള്ള പ്രദേശങ്ങളിലും ഉടനടി ഈ മഹാത്ഭുതത്തിന്റെ വാര്‍ത്ത പരന്നു; അവിശ്വസനീയമായ ആവേശം എല്ലാവരിലും ഉയര്‍ന്നുപൊങ്ങി. ഫെറാറെയിലെ ബിഷപ്പ് അമത്തോയും, റവന്നായിലെ ആര്‍ച്ച് ബിഷപ്പ് ഗെറാര്‍ഡോയും തല്‍ക്ഷണം സംഭവസ്ഥലത്തെത്തി. അത്ഭുതത്തിന്റെ തെളിവുകളായ, രക്തവും മാംസവും കണ്ട് അത് യേശുവിന്‍റെ ശരീര രക്തമാണെന്ന് അവര്‍ക്ക് ബോധ്യമായി. ഇത് 'നമ്മുടെ കര്‍ത്താവിന്റെ ദിവ്യാത്ഭുത രക്ത'മാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി. ഗെറാള്‍ഡോ കാംബ്രന്‍ഡ് 1197-ല്‍ രചിച്ച "ഗെമാ എക്‌സിയാസ്റ്റിക്കാ" എന്ന പുസ്തകമാണ് അത്ഭുതത്തിന്റെ വിശദ വിവരങ്ങടങ്ങിയ ആദ്യകാല രേഖ. ഫെറാറയില്‍ ജീവിച്ചിരുന്ന മോണ്‍സിന്നോർ ആന്റോണിയോ സമരിത്താനിയാണ് 1981-ല്‍ ഈ കൈയ്യെഴുത്ത് രേഖ കണ്ടെത്തിയത്. ഇതിന്‍റെ ഒരു പ്രതി ഇപ്പോള്‍ ലണ്ടനിലും, മറ്റൊരു പ്രതി വത്തിക്കാനിലും സൂക്ഷിച്ചിരിക്കുകയാണ്. ഈ അപൂര്‍വ്വ അത്ഭുതം അംഗീകരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ മിഗ്‌ജ്യോയോരാട്ടി 1404 മാര്‍ച്ച് 6ന് എഴുതിയ മറ്റൊരു രേഖയെയും ഇതംഗീകരിച്ചുകൊണ്ട് 1442 ഏപ്രില്‍ 7ന് യുജീനിയോ നാലാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച ഔദ്യോഗിക കല്പനയുമുണ്ടെന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവയെക്കെല്ലാം പുറമേ, ബനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പായും (1740-1758) കര്‍ദ്ദിനാള്‍ നിക്കോളോ ഫെയ്ഷി 1519-ലും ഈ ദിവ്യാത്ഭുതത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. അത്ഭുതം നടന്ന അള്‍ത്താരയുടെ ദര്‍ശനം ലഭിക്കുവാനെത്തിയ പ്രമുഖ സന്ദര്‍ശകരില്‍, 1857-ല്‍ ഇവിടെ എത്തിയ പിയൂസ് ഒന്‍പതാമന്‍ പാപ്പായും ഉൽപ്പെടുന്നു. രക്തത്തുള്ളികളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പരിശുദ്ധപിതാവ് പ്രസ്താവിച്ചത് ഇപ്രകാരമാണ്: ''ഓര്‍വിറ്റോയില്‍ ഈശോയുടെ തിരുശരീരത്തില്‍ പ്രത്യക്ഷപ്പെട്ട അത്ഭുത രക്തത്തുള്ളികള്‍ പോലെ തന്നെയാണ് ഈ തുള്ളികളും.'' 1500-ലാണ് ഈ കൊച്ചുപള്ളി പുതുക്കിപ്പണിഞ്ഞ് ഇന്നുകാണുന്ന ബസിലിക്കയായി രൂപാന്തരപ്പെടുത്തിയത്. അഴിച്ചുപണി ആരംഭിച്ചപ്പോള്‍, അത്ഭുതസമയത്ത് രക്തം തെറിച്ചു വീണപാടുകള്‍ കാണാവുന്ന, ചുവപ്പുനിറമാര്‍ന്ന ആ മാര്‍ബിള്‍ കമാന വില്‍ഭിത്തി, കൊച്ചുപള്ളിയില്‍ നിന്നും വേര്‍പെടുത്തി ഒരു വശത്തായി ഒരു ചാപ്പലിനുള്ളിലാക്കി മനോഹരമായി അലങ്കരിച്ച ഒരു പശ്ചാത്തലത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിന്നും അവിടെ കാണാന്‍ സാധിയ്ക്കും. രണ്ടു നിലയുള്ള ഈ ചാപ്പലിന്റെ തറനിരപ്പില്‍ അള്‍ത്താരയും, വില്‍കവാടം രണ്ടാം നിലയിലുമാണ്. ഗോവണിപ്പടികള്‍ അള്‍ത്താരയുടെ ഓരോവശത്തു കൂടിയുമാകയാല്‍ സന്ദര്‍ശകര്‍ക്കു വില്‍ഭിത്തി അടുത്ത് നിന്ന് ഭയഭക്തിയോടെ പരിശോധിക്കുവാന്‍ സാധിക്കും. തിരുരക്തം ഇപ്പോഴും നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുന്നത് കൊണ്ട് കാഴ്ചക്കാര്‍ ഇതിനെ ഒരപൂര്‍വ്വ പുരാവസ്തുവായി കണക്കാക്കി അകമഴിഞ്ഞ് ആദരിക്കുന്നു. 'The Blood of the Saviour' സഭയുടെ മഹാനായ അപ്പോസ്തലന്‍, വി. ഗാസ്പര്‍ ഡെല്‍ ബഫലോയുടെ ആത്മീയ മക്കളായ 'The Missionaries of the Most Precious Blood' എന്ന സംഘടനയുടെ സംരക്ഷണയിലാണ് 1930 മുതല്‍ ഈ ബസലിക്ക. ദിവ്യാത്ഭുതത്തിന്റെ എട്ടാം ശതാബ്ദി ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികളുമായി 1970ല്‍ ആചരിച്ചു.
Image: /content_image/Mirror/Mirror-2016-04-01-14:17:46.jpg
Keywords: ദിവ്യകാരുണ്യം