category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'നവോത്ഥാനം' ആഘോഷിക്കേണ്ട ഒരു അവസരമല്ല: കർദ്ദിനാൾ മുള്ളർ
Contentതീരുസഭയിൽ നിന്നും ഒരു വിഭാഗം ജനങ്ങള്‍ വിഘടിച്ചു പുറത്തു പോകാൻ അവസരമൊരുക്കിയ 'നവോത്ഥാനം (Reformation)' നമുക്ക് ആഘോഷത്തിനുള്ള അവസരമല്ലെന്ന് 'Congregation for the Doctrine of the Faith'-ന്റെ മേധാവി, കർദ്ദിനാൾ ജെയാർഡ് മുള്ളർ അഭിപ്രായപ്പെട്ടു. "യേശുക്രിസ്തു സ്ഥാപിച്ച തിരുസഭയിൽ നിന്നും പുറത്തു പോകാൻ മതിയായ കാരണങ്ങൾ അന്ന് നിലവിലില്ലായിരുന്നു." അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ക്രൈസ്തവ സഭയിൽ നവോത്ഥാന പ്രസ്ഥാനം എന്ന പേരിൽ വിള്ളലുണ്ടാക്കിയ ദിനമായ 1517 ഒക്ടോബർ 31, 1517, ക്രൈസ്തവർ ആഘോഷിക്കേണ്ട കാര്യമില്ല എന്ന് ജർമ്മൻ കർദ്ദിനാൾ അഭിപ്രായപ്പെട്ടു. ദണ്ഡ വിമോചനത്തിനെതിരെ (sale of indulgences) മാർട്ടിൻ ലൂഥർ അന്നത്തെ മെയ്ൻസിലേയും മാഗാഡെൻ ബർഗിലെയും ആർച്ച് ബിഷപ്പുമാർക്ക് എഴുത്തുകൾ അയച്ച ദിനമാണ് പുനരുത്ഥാന പ്രസ്ഥാനത്തിന്റെ തുടക്കമെന്ന് കരുതപ്പെടുന്നത്. മാർട്ടിൻ ലൂഥർ അയച്ച എഴുത്തുകൾ 95 തീസിസ് (95 Theses) എന്നാണ് അറിയപ്പെട്ടത്. സഭയിൽ നിന്നും പുറത്തു പോകണമെന്ന് മാർട്ടിൻ ലൂഥർ ആഗ്രഹിച്ചിരുന്നില്ല; എന്നാൽ 95 Theses - ന്റെ പേരിൽ 1521-ൽ അദ്ദേഹം സഭയിൽ നിന്നും നിഷ്കാസിതനായി. "സുവിശേഷത്തിലും പാരമ്പര്യത്തിലുമുള്ള ദൈവിക വെളിപാടുകളിൽ നാം വിശ്വസിക്കുന്നുണ്ടെങ്കിൽ, വിശ്വാസ പ്രമാണം നാം വിശ്വസിക്കുന്നുണ്ടെങ്കിൽ, കൂദാശകളിൽ നാം വിശ്വസിക്കുന്നുണ്ടെങ്കിൽ, തിരുസഭയുടെ ഭരണഘടന ദൈവനിശ്ചയപ്രകാരമാണെന്ന് നാം വിശ്വസിക്കുന്നുണ്ടെങ്കിൽ, സഭയ്ക്ക് വിള്ളലുണ്ടാക്കാൻ മതിയായ കാരണങ്ങൾ അന്ന് നിലവിലില്ലായിരുന്നു. 'sale of indulgences' അത്ര പ്രമാദമായ ഒരു വിഷയം അല്ലായിരുന്നു." അടുത്ത വർഷം നവോത്ഥാന പ്രസ്ഥാനത്തിന്റെ 500-ാം വാർഷികം ആഘോഷിക്കാൻ ജർമ്മനിയിലും മറ്റും ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ കർദ്ദിനാൾ മുള്ളറുടെ അഭിപ്രായം ക്രൈസ്തവ ഏകീകരണ ശ്രമങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ഒക്ടോബർ 2017-ൽ സ്വീഡനിൽ നടക്കാനിരിക്കുന്ന ഒരു 'ക്രൈസ്തവ ഏകീകരണ സമ്മേളന'ത്തിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നുണ്ട്. ലൂഥറൻ വേൾഡ് ഫെഡറേഷന്റെയും മറ്റു അകത്തോലിക്കാ വിഭാഗങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം വത്തിക്കാൻ ധർമ്മോപദേശകൻ ഫാദർ റെനീറോ കാന്റലമെസ് നവോത്ഥാനത്തിന്റെ ആത്മീയഫലങ്ങളെ പ്രകീർത്തിക്കുകയുണ്ടായി. ഇത്തരം ഐക്യ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ, കർദ്ദിനാൾ മുള്ളറുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം ഏറുകയാണ്. നവോത്ഥാന പ്രസ്ഥാനക്കാർ മാർപാപ്പയെ 'അന്തികൃസ്തു'വായി തള്ളിക്കളഞ്ഞിട്ടാണ് കത്തോലിക്കാ സഭയിൽ നിന്നും വഴിപിരിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. ഈ അറിവ് ക്രൈസ്തവ ഏകീകരണത്തിന് തടസ്സം തന്നെയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "നമ്മുടെ ബുദ്ധിക്കും മനസ്സിനും അതീതമായി, നാം കൃസ്തുവിനും കൃസ്തുവിലൂടെ സഭയ്ക്കും അധീനമാണ്. നമ്മുടെ പ്രായോഗിക ബുദ്ധി ഉപയോഗിച്ച് തിരുസഭയിൽ ന്യായവാദങ്ങൾ ഉയർത്തി ഭിന്നിപ്പുണ്ടാക്കിയ 'പൊട്ടസ്റ്റന്റെസേഷ'നോട് തിരുസഭയ്ക്ക് ഒരു സമന്വയം അസാധ്യമാണ്.'' രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധന രേഖയായ 'Dei Verbum'രേഖ ഉദ്ധരിച്ചു കൊണ്ട് കർദ്ദിനാൾ മുള്ളർ പറഞ്ഞു. വിവാഹമെന്ന കൂദാശയുമായി ബന്ധപ്പെട്ട കഴിഞ്ഞ വർഷം നടന്ന ചർച്ചകളിൽ, വൈദീകർ ഈ വിഷയത്തിൽ അതീവ ശ്രദ്ധാലുക്കളായിരിക്കണം എന്നും, 15‌17-ൽ നവോത്ഥാന പ്രസ്ഥാനം സഭയ്ക്കുള്ളിൽ ഉണ്ടാക്കിയതുപോലൊരു ഭിന്നത ഉളവാക്കാൻ പര്യാപ്തമായ വിഷയമാണ് വിവാഹമെന്ന കൂദാശയെന്നും കർദ്ദിനാൾ മുള്ളർ അഭിപ്രായപ്പെട്ടിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-01 00:00:00
Keywordsreformation, cardinal muller, pravachaka sabdam
Created Date2016-04-01 12:16:25