Contents

Displaying 941-950 of 24922 results.
Content: 1072
Category: 6
Sub Category:
Heading: യേശുവിന് മുന്‍പില്‍ കൈ കഴുകി ഒഴിഞ്ഞു മാറുവാൻ നമ്മുക്കാവില്ല
Content: "അവനെ കണ്ടപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ അവനെ കൊണ്ട് പോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല" (യോഹ 19:6). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 2}# "പീലത്തോസ്സിനു തന്റെ വിധി പ്രഖ്യാപിക്കേണ്ടി വന്നത് പുരോഹിതപ്രമാണികളുടെയും, ജനകൂട്ടത്തിന്റെയും സമ്മര്‍ദ്ധത്തിനു വഴങ്ങിയായിരുന്നു. 'അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക' എന്നാക്രോശിച്ച് ബഹളം വയ്ക്കുന്ന ജനകൂട്ടത്തെ സമാധാനപ്പെടുത്തുവാൻ വേണ്ടിയായിരിന്നു 'അവനെ കൊണ്ട് പോയി ക്രൂശിച്ചുകൊള്ളുവിന്‍' എന്ന് പീലത്തോസ് വിധിവാചകം ഉച്ചരിച്ചത്. ആ റോമൻ ഭരണാധികാരി തന്റെ കൈകൾ കഴുകിയത് വഴിയായി ആ കുരിശുമരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുക മാത്രമല്ല, പിന്നെയോ സത്യത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനു നേരെ മുഖം തിരിക്കുക കൂടിയാണ് ചെയ്തത്. ഈ രണ്ടു വസ്തുതകളിലും പീലാത്തോസ്‌ തന്റെ സ്വന്തം താല്പര്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാൻ ശ്രമിച്ചു. പ്രത്യക്ഷത്തിൽ നസ്രായനായ യേശുവിനെ കൊല്ലുവാൻ പീലത്തോസ് വിധിച്ച ആ കുരിശ്, തന്റെ രാജ്യത്തെ പറ്റി പറഞ്ഞ പോലെ തന്നെ ആ റോമൻ ഭരണാധികാരിയുടെ ആത്മാവിലേയ്ക്ക് തറച്ചു കയറി. ഈ സത്യത്തില്‍ നിന്ന്‍ ഒരുവന് ഒഴിഞ്ഞു മാറി നിൽക്കുവാൻ ആവില്ല. ദൈവപുത്രനായ യേശുക്രിസ്തുവിനെ ഒരു രാജ്യം മുഴുവന്‍ ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടപ്പോൾ അവന്റെ രാജ്യത്തെപ്രതി അവൻ കുറ്റവാളിയെന്നു മുദ്രകുത്തപെടുകയും മരണത്തിനു വിധിക്കപെടുകയും ചെയ്തു. തന്മൂലം "തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ഈ ലോകത്തെ അത്ര്യയധികമായി സ്നേഹിച്ചു" എന്ന വചനം പൂര്‍ത്തീകരിക്കപ്പെട്ടു. അതിനാൽ ജീവിക്കുന്ന യേശുവിന്‍റെ സാക്ഷ്യം നമ്മുടെ മുൻപിൽ ഉണ്ടെന്നും അതിൽനിന്നും കൈ കഴുകി ഒഴിഞ്ഞു മാറുവാൻ നമ്മുക് ആവില്ലെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു". (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, S.O.C) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-01-14:45:51.jpg
Keywords: യേശുവ
Content: 1073
Category: 1
Sub Category:
Heading: രണ്ടായിരത്തോളം വരുന്ന വിശ്വാസികളെ സാക്ഷിനിറുത്തി മദർ ആഞ്ചലിക്കയുടെ മൃതദേഹം സംസ്കരിച്ചു
Content: മാധ്യമത്തിലൂടെ മഹത്തായ സുവിശേഷ പ്രവർത്തനം നടത്തിയ മദർ ആഞ്ചലിക്കയുടെ സംസ്ക്കാര ശുശ്രൂഷയിൽ, ആർച്ച് ബിഷപ്പ് വി ഗാനോ, മാർപാപ്പായുടെ അനുശോചന സന്ദേശം വായിച്ചു. അനേകര്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നു നല്കാന്‍ ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ച, മദർ ആഞ്ചലിക്കയെ ഫ്രാന്‍സിസ് മാർപാപ്പ പ്രാർത്ഥനയോടെ തൻറെ സന്ദേശത്തിൽ അനുസ്മരിച്ചു. "ക്രിസ്തുവിന്റെ മണവാട്ടി എന്ന നിലയ്ക്കാണ് നാം മദർ ആഞ്ചലിക്കയെ മനസ്സിലാക്കേണ്ടത്." 'EWTN' എന്ന കത്തോലിക്കാ മാദ്ധ്യമപ്രസ്ഥാനത്തിന്റെ സ്ഥാപകയും അലബാമയിലെ 'Our Lady of the Angels' ആശ്രമത്തിലെ 'ആബെസ് എമിറിറ്റെ'യുമായ മദർ ആഞ്ചലിക്കയുടെ സംസ്ക്കാര ശുശ്രൂഷ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ഫാദർ ജോസഫ് മേരി വൂൽഫ് പറഞ്ഞു. അമേരിക്കയിലെ, ബിർമിംഹാമിനടുത്തുള്ള 'Most Blessed Sacrament' ദേവാലയത്തിൽ നടന്ന സംസ്ക്കാര ശുശ്രൂഷയിൽ 2000-ത്തോളം ആളുകൾ പങ്കെടുത്തു. ആർച്ച് ബിഷപ്പ് ചാൾസ് ചാപ്പട്ട് ദിവ്യബലിയർപ്പിച്ചു. ആർച്ച് ബിഷപ്പ് കാർലോ മരിയ വി ഗാനോ, ബിഷപ്പ് തോമസ് ഓംസെറ്റഡ്, ബിഷപ്പ് റിച്ചാർഡ് സ്റ്റിക്ക, ബിഷപ്പ് റോബർട്ട് ബേക്കർ, ബിഷപ്പ് ഡേവിഡ് ഫോളി എന്നിവരും അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു. ബാല്യകാലത്തുണ്ടായ ഒരു അത്ഭുത രോഗശമനത്തെ തുടർന്നാണ് ആഞ്ചലിക്ക, ക്രിസ്തുവിന്റെ മണവാട്ടിയായി ജീവിക്കാൻ തീരുമാനിച്ചത്. EWTN- ലെ തീവ്രമായ സുവിശേഷ വേലയിലൂടെ, സ്വജീവിതം അവർ ക്രിസ്തുവിന് സമർപ്പിച്ചു. സിസ്റ്ററിന്‍റെ തീവ്രമായ ആത്മീയാനുഭവമാണ്, വെറും ഒരു ഗാരേജിനെ നിത്യമായ വചനത്തിന്റെ ടെലിവിഷൻ സ്റ്റുഡിയോ (EWTN) ആക്കി രൂപപരിണാമം വരുത്തിയത്. യേശുവിലൂടെ തനിക്കു ലഭിച്ച 'നിത്യജീവന്റെ വചസ്സുകള്‍' അവർ ലോകത്തിന് പകർന്നു കൊടുത്തു. അതിനുള്ള മാർഗ്ഗമായിരുന്നു 'EWTN'. അങ്ങനെ, കർത്താവിനു വേണ്ടി ജീവിക്കാൻ എത് സാധാരണക്കാരനും സാധ്യമാണെന്ന് മദർ തെളിയിച്ചു. ആഴമായ ആത്മീയ അവബോധത്തോടൊപ്പം, അനുഭവങ്ങളും ജീവിതബോധ്യവുമാണ് മദറിന്റെ ജീവിതത്തെ നയിച്ചിരുന്നതെന്ന് മദർ ആഞ്ചലിക്കയോടൊപ്പം 1962-ൽ അലബാമയിലെത്തിയ സിസ്റ്റർ മേരി മൈക്കേൽ അഭിപ്രായപ്പെട്ടു. "മദർ നയിച്ചിരുന്നത് ഒരു സുഖജീവിതമായിരുന്നില്ല. ജീവിതത്തിൽ പല സന്ദർഭങ്ങളിലും പലവിധ രോഗങ്ങളിലൂടെ അവർ കടന്നു പോയി. എല്ലാ അനുഭവങ്ങളും അവരെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയായിരുന്നു. ദുരന്തങ്ങൾ സഹതാപത്തിനുള്ള അവസരങ്ങളല്ല, അവ നമ്മെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്ന മുഹൂർത്തങ്ങളാണെന്നാണ് മദർ ആഞ്ചലിക്ക വിശ്വസിച്ചിരുന്നത്". സിസ്റ്റർ മേരി മൈക്കേൽ കൂട്ടി ചേര്‍ത്തു.
Image: /content_image/News/News-2016-04-02-03:25:54.jpg
Keywords:
Content: 1074
Category: 8
Sub Category:
Heading: ആസന്ന മരണാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് നല്‍മരണം ലഭിക്കാന്‍
Content: "ദൈവഭക്തനു നന്‍മ ചെയ്താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍ നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്" (പ്രഭാഷകന്‍ 12:2). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍ 3}# ആസന്ന മരണാവസ്ഥയില്‍ കഴിയുന്ന ഒരു വ്യക്തിക്ക് നല്ലമരണം ലഭിക്കാന്‍ നാം ആഗ്രഹിക്കുന്നെങ്കിൽ, നമ്മുടെ പ്രാര്‍ത്ഥനകളും, സഹനങ്ങളും, മറ്റു നന്മ പ്രവര്‍ത്തികളും നാം ശുദ്ധീകരണസ്ഥലത്ത് നിക്ഷേപിക്കണം. അപ്പോൽ മരണാവസ്ഥയിലായിരിക്കുന്ന വ്യക്തിയുടെ മരണശേഷം അവർ കടന്നു പോകേണ്ട ശുദ്ധീകരണസ്ഥലത്തെ ദിവസങ്ങൽ കുറക്കുവാൻ സാധിക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അവര്‍ക്ക് ആ തടങ്കലില്‍ നിന്നും വിടുതല്‍ നേടികൊടുക്കുവാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ നമുക്ക് സാധിക്കും. ഇപ്രകാരം ചെയ്യുന്നതിന് മുന്‍പായി, ദണ്ഡവിമോചന ദാനങ്ങള്‍ നേടുന്നതിനു നാം ആകാംക്ഷാഭരിതനായിരിക്കണം. വിശുദ്ധ ലിയോണാര്‍ഡ്‌ ദണ്ഡവിമോചനം നേടുന്നതിനു വളരെയേറെ ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് തന്നെ ദണ്ഡവിമോചന ദാനങ്ങള്‍ ലഭിച്ചിട്ടുള്ളവരെ ദൈവീകതയിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുന്നവരായിട്ടാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. (ലിറ്റില്‍ കമ്പനി ഓഫ് മേരി സിസ്റ്റേഴ്സ് സഭയുടെ സ്ഥാപകയും ഗ്രന്ഥ രചയിതാവുമായ മദര്‍ മേരി പോട്ടര്‍) #{red->n->n->വിചിന്തനം:}# മനസ്താപപ്രകരണം, ത്രിസന്ധ്യാജപം, കരുണയുടെ ജപമാല, കാവല്‍ മാലാഖയുടെ പ്രാര്‍ത്ഥന, പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ എന്ന പ്രാര്‍ത്ഥന, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന, പ്രഭാത പ്രാര്‍ത്ഥന തുടങ്ങിയ പ്രധാനപ്പെട്ട ദണ്ഡവിമോചന പ്രാര്‍ത്ഥനകള്‍ നിത്യവും പ്രാര്‍ത്ഥിക്കുവാനായി തിരഞ്ഞെടുക്കുക. ആരെങ്കിലും ആകസ്മികമായി മരണപ്പെടുമ്പോള്‍ അവര്‍ക്കായി ആ പ്രാര്‍ത്ഥനകള്‍ ചൊല്ലുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-02-09:49:00.jpg
Keywords: ആസന്ന
Content: 1075
Category: 6
Sub Category:
Heading: നമ്മുടെ അവയവങ്ങളുടെ വിശുദ്ധീകരണത്തിനായി ക്രിസ്തു ശരീരത്തില്‍ ഏറ്റുവാങ്ങിയ മുറിപ്പാടുകള്‍
Content: "അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടി കൊണ്ടിടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു" (മത്തായി 27:26). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 30}# യേശുവിന് ചമ്മട്ടി അടിമൂലം ശരീരത്തിനും ആത്മാവിനും ഉളവായ മുറിവുകള്‍, ചരിത്രകാരന്മാരും ബൈബിൾ പണ്ഡിതരും പുനരാവിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. യേശുവിന്‍റെ പീഡാസഹനങ്ങളെ പറ്റി ധാരാളം ഗാനശകലങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. യേശുവിന്റെ സഹനങ്ങളെ പറ്റിയുള്ള 'മാനസാന്തരത്തിന്റെ നൊമ്പരം' എന്ന ഗാനശകലങ്ങൾ പോളണ്ടിലെ ജനങ്ങൾ ഒത്തിരി ആദരവോടെയാണ് ശ്രവിക്കുന്നത്. അതിലെ വരികൽ ഇപ്രകാരം പറയുന്നു, ‘ഓ എന്റെ ഈശോയെ, എത്ര ക്രൂരമാമായാണ് ആ കൽതൂണിൽ നീ ബന്ധിക്കപ്പെട്ടത്; ഞങ്ങളുടെ അതിക്രമങ്ങൾക്കായ് നീ പ്രഹരിക്കപെട്ടു..! പാപികളെ വന്നു കാണുക, നമ്മുടെ അതിക്രമങ്ങൾക്കായി നാഥന്റെ ശരീരം പ്രഹരിക്കപ്പെടുന്നു. 'വ്യാകുലമാതാവിന്റെ വിലാപം' ഇപ്രകാരം പറയുന്നു- "ഞാൻ കാണുന്നു, എന്റെ പുത്രൻ, നഗ്നനായ് കൽത്തൂണിൽ കെട്ടപെട്ട്, ചമ്മട്ടികളാൽ പ്രഹരിക്കപ്പെട്ടു.....!" പതിനെട്ടാം നൂറ്റാണ്ടിൽ തുടക്കമിട്ട ലളിതമായ ഈ വാക്കുകളും, മൃദുസംഗീതവും, യേശു അനുഭവിച്ച കഠിനമായ വേദനയുടെ ആഴമായ ധ്യാനത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. വിശുദ്ധ പൗലോസ്‌ ശ്ലീഹ പറയുന്നു, "മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാന്‍ തന്നെ തിരസ്‌കൃതനാകാതിരിക്കുന്നതിന് എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ചു കീഴടക്കുന്നു" (1 കോറിന്തോസ് 9:27). നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങള്‍ വഴിയായി നാം ചെയ്തു കൂട്ടുന്ന പാപങ്ങളുടെ വിശുദ്ധീകരണമായിരിന്നു ക്രിസ്തു തന്റെ ശരീരത്തിൽ സഹിച്ച അതിക്രൂരമായ പീഡനങ്ങള്‍. നാഥന്റെ മേലുള്ള ചമ്മട്ടിയുടെ പ്രഹരം നിരവധിയാളുകള്‍ക്ക് അനുഗ്രഹമായി മാറിയിട്ടുണ്ട്. ക്രിസ്തുവിന്റെ അതിഘോര സഹനങ്ങളാല്‍ തങ്ങളുടെ ശരീരത്തിന്റെ വിഷയാസക്തികളെ പാപത്തിൽ നിന്നും വേർപ്പെടുത്തി പുണ്യത്തിന്റെ പാതയിൽ ചരിപ്പിക്കുവാൻ അവർക്ക് കഴിഞ്ഞു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, S.O.C) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-02-13:12:16.jpg
Keywords: സഹന
Content: 1076
Category: 1
Sub Category:
Heading: കരുണയുടെ ഈശോയേ പറ്റി ലോകത്തെ അറിയിക്കാന്‍ ഡയറക്ടർ ഡാനിയൽ ഡിസിൽവ
Content: കരുണയുടെ ഈശോയുടെ ചിത്രത്തെ പറ്റി ഒരു ചിത്രം നിർമ്മിക്കണമെന്ന് വളരെ നാളുകളായി ഡയറക്ടർ ഡാനിയൽ ഡിസിൽവ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ ഡോക്യുമെന്ററി 'The Original Image of Divine Mercy' ഈ ആഗ്രഹത്തിന്റെ സഫലീകരണമാണ്. ഡിസിൽവയും സഹപ്രവർത്തകരും യൂറോപ്പിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും വിപുലമായ പര്യടനങ്ങൾ നടത്തിയാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്. പോളണ്ടിലെ സിസ്റ്റർ ഫൗസ്റ്റീന ക്വവാൽസ്കിക്കുണ്ടായ (1905-38) ഒരു വെളിപാടിൽ നിന്നുമാണ് ലോകത്താകമാനം കരുണയുടെ ഈശോയോടുള്ള ഭക്തി ആരംഭിക്കുന്നത്. യേശു തനിക്ക് പ്രത്യക്ഷപ്പെട്ട്, കരുണയുടെ ചിത്രം ലോകത്തോട് പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടു എന്ന് 193l -ൽ എഴുതപെട്ട ഡയറിയിൽ സിസ്റ്റർ കുറിച്ചിട്ടുണ്ട്. അങ്ങിനെയാണ് സിസ്റ്റർ ഫൗസ്റ്റീന കരുണയുടെ ഈശോയുടെ ചിത്രം ചിത്രീകരിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലും, റഷ്യൻ ഭരണത്തിലുമൊന്നും നശിച്ചുപോകാതെ അത് ഇപ്പോഴും ലിഥുനിയയിലെ വിലിനിസീൽ ഒരു ആരാധനാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. #{red->n->n->The Catholic World Report (CWR) ഡിസിൽവയുമായി നടത്തിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ}# ചിക്കാഗോയിൽ ജനിച്ച ഞാൻ ജന്മം കൊണ്ട് ക്രൈസ്തവനായിരുന്നു. 1970-കളിലെ ജീവിത ശൈലിക്കനുസരിച്ച് ഒരു മതരഹിതനായ സംഗീതജ്ഞനായാണ് ജീവിച്ചത്. ഒരിക്കൽ എന്‍റെ വീടിന്റെ അടുത്തു താമസിച്ചിരുന്ന ഒരു സ്ത്രീ എനിക്ക് കരുണയുടെ ഈശോയുടെ ഒരു ചിത്രം തന്നു. അതിന് ഞാൻ അത്ര വലിയ പ്രാധാന്യമൊന്നും നൽകിയില്ല. ഞാൻ എന്റെ വിശ്വാസരഹിതമായ ജീവിതം തുടർന്നുകൊണ്ടിരുന്നു. 1999-ൽ ഞാൻ ക്രിസ്റ്റഫർ വെസ്റ്റിനെ പരിചയപ്പെട്ടു. തികച്ചും യാദൃശ്ചികമായി, അദ്ദേഹത്തിന്റെ 'Theology of the Body' എന്ന പ്രഭാഷണം ഞാൻ കേൾക്കാനിടയായി. ഇത് തിരുസഭയുടെ പഠനങ്ങളുടെ മനോഹാരിത എനിക്ക് ബോധ്യമാക്കാന്‍ തുടങ്ങി. അന്നു മുതൽ, എന്റെ കൈവശമുണ്ടായിരുന്ന ദിവ്യകാരുണ്യത്തിന്റെ ചിത്രമെടുത്ത് ഞാന്‍ പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിൽ അത് ഒരു വലിയ വഴിത്തിരിവായിരുന്നു. എന്റെ പിതാവ് റൂഡിയ്ക്കും സമാനമായ ഒരനുഭവമാണ് ഉണ്ടായത്. തികച്ചും അവിശ്വാസിയായി ജീവിച്ച അദ്ദേഹം 2006-ൽ മരണശയ്യയിൽ വെച്ച്, കരുണയുടെ ഈശോയോടുള്ള എന്റെ പ്രാർത്ഥന കേട്ട് മനസ് മാറി വലിയ ഒരു ദൈവാനുഭവത്തിലാണ് മരിച്ചത്. ഞങ്ങൾക്ക് സെന്റ്. ക്രിസ്പിന്റെ പേരിൽ ഒരു ക്രിസ്തീയ സംഗീത സംഘമുണ്ടായിരുന്നു. പത്ത് വർഷത്തോളം ഈ സംഘം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടത്തി. 2009-ൽ ലീഥുനിയയിൽ വെച്ച് ഒരു വൈദികൻ എന്നോട് 'യേശുവിന്റെയൊപ്പം ഒരു രാത്രി കഴിയാൻ ആഗ്രഹമുണ്ടോ' എന്ന് ചോദിച്ചു. ഞാൻ സമ്മതം അറിയിച്ചപ്പോൾ അദ്ദേഹം എന്നെ സിസ്റ്റർ ഫൗസ്റ്റീനയുടെ 'കരുണയുടെ ചിത്രം' ആരാധിക്കുന്ന ചാപ്പലിൽ കൊണ്ടുപോയി രാത്രി അതിൽ കഴിയാൻ അനുവദിച്ചു. അതൊരു വല്ലാത്ത വൈകാരിക അനുഭവം എനിക്കു സമ്മാനിച്ചു. ദൈവത്തിന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞ രാത്രിയായിരുന്നു അത്. പിന്നീട് 'Divine Mercy' ഡോക്യുമെന്ററിയുടെ നിർമ്മാണ വേളയിൽ, ദൈവാനുഗ്രഹം കൊണ്ട് ഒട്ടനവധി പ്രശസ്തരെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ഞങ്ങള്‍ക്ക് കഴിഞ്ഞു. കർദ്ദിനാൾ ക്രിസ്റ്റഫർ ഷോൺ ബോം, ജോർജ് വീഗെൽ, ബിഷപ്പ് റോബർട്ട് ബാരൺ. കൊമേഡിയൻ ജീം ഗാഫിഗൻ, സംഗീതജ്ഞൻ ഹാരി കോണിക്ക് എന്നിവർ അവരിൽ ചിലരാണ്. ഈ ഡോക്യുമെന്ററിയിലെ വലിയൊരു ഇതിലെ സംഗീതം. സുവിശേഷ പ്രഘോഷണത്തിന്റെ ഉത്തമ സംഗീത മാതൃകകൾ ഈ ഡോക്യുമെന്ററിയിൽ ഉൾകൊള്ളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ധാരാളം വിശുദ്ധ സ്ഥലങ്ങളിൽ വെച്ച് ഇതിന്റെ ചിത്രീകരണം നടത്തിയിട്ടുണ്ട്. കർത്താവിന്റെ ശവക്കച്ച സൂക്ഷിച്ചിട്ടുള്ള ടൂറിൻ, സിസ്റ്റർ ഫൗസ്റ്റീന ജീവിച്ചിരുന്ന ലിഥുനിയ, എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടത്തിയിട്ടുണ്ട്. ചിത്രീകരണത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടിയുള്ള യാത്രകളിലെല്ലാം ഞങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രചാരണാർത്ഥം ന്യൂയോർക്കിൽ നടത്തിയ പരിപാടികളോട് ജനങ്ങൾ താൽപ്പര്യമില്ലാതെ പ്രതികരിച്ചത് മാത്രമാണ് ഞങ്ങളെ ദുഃഖിപ്പിച്ച ഏക സംഭവം. ദിവ്യകാരുണ്യ ആരാധനയ്ക്ക് പ്രചാരണം നൽകുക എന്നതാണ് ഈ ഡോക്യുമെന്ററി കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് ഒരു വലിയ സിനിമയ്ക്ക് പ്രചോദനമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ധേഹം കൂട്ടിചേര്‍ത്തു. #{red->n->n-> ഡയറക്ടർ ഡാനിയൽ ഡിസിൽവ തയ്യാറാക്കിയ 'The Original Image of Divine Mercy' യുടെ ട്രെയിലർ}#
Image: /content_image/News/News-2016-04-03-01:47:12.jpg
Keywords: Divine Mercy to the world, Director Daniel DiSilva, 'The Original Image of Divine Mercy' , Malayalam
Content: 1077
Category: 18
Sub Category:
Heading: ഫാ.സിറിയക് തോമസ് രചിച്ച 'ലാഹോര്‍ എക്‌സ്പ്രസ്സ്' ഗായകൻ യേശുദാസ് പ്രകാശനം ചെയ്തു.
Content: വാക്കുകള്‍ ജഡപദങ്ങളല്ല. അര്‍ത്ഥത്തിന്റെ ആത്മാവ് പേറുന്ന സന്ദേശങ്ങളാണെന്നും അവയെ ആവാഹിച്ചെടുക്കുമ്പോഴാണ് വായന ഫലശ്രുതി നേടുന്നതെന്ന് ഗായകൻ യേശുദാസ് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച, ഫാ.സിറിയക് തോമസ് രചിച്ച 'ലാഹോര്‍ എക്‌സ്പ്രസ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിന്റെ ദേവാലയമാണ് പുസ്തകം; ആ ആദരം എഴുത്തു കലയോട് കാണിക്കുവാന്‍ സമൂഹം തയ്യാറാവണം. താന്‍ സംഗീതം വായിക്കുന്നു, കഥാകാരന്‍ സ്വപ്നങ്ങള്‍ വായിക്കുന്നു, ശാസ്ത്രജ്ഞന്‍ സത്യങ്ങള്‍ വായിക്കുന്നു, ധാര്‍ശനികന്‍ ജീവിതം വായിക്കുന്നു. എല്ലാ വായനകളും തീര്‍ത്ഥയാത്രകളാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഭാരതീയ സമൂഹത്തില്‍ ആവിഷ്‌കാര സ്വാതന്ത്രം ഇനിയും മരിച്ചിട്ടില്ല എന്നതിന്റെ സാക്ഷ്യമാണ്, 'പാക്കിസ്ഥാന്‍ രാഷ്ട്രപതിയുടെ മകളെ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മന്ത്രിയുടെ മകന്‍ പ്രണയിക്കുന്ന' ഇതിവൃത്തം പ്രമേയമാക്കിയ ലാഹോര്‍ എക്‌സ്പ്രസ്സിന്റെ രചയിതാവ് നിര്‍ഭയനായി നമുക്കിടയില്‍ നില്‍ക്കുന്നു എന്ന് ആദ്യപ്രതി ഏറ്റുവാങ്ങി ജോണ്‍ പോള്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നു കൊണ്ടോ, ചൈനയില്‍ നിന്നു കൊണ്ടോ ആധുനികതയെ ഉരുക്കുമുഷ്ടി കൊണ്ട് താങ്ങി നിര്‍ത്തുന്ന മറ്റൊരു രാജ്യത്ത് നിന്നോ ഇങ്ങനെയൊരു രചന സങ്കല്‍പ്പിക്കുക അസാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം പുസ്തക പരിചയം നടത്തി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ, ഫാ.സിറിയക് കണിച്ചായ് സി.എം.ഐ, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-04-03-04:04:13.jpg
Keywords: yeshudas, lahore express
Content: 1078
Category: 18
Sub Category:
Heading: ബാംഗളൂര്‍ NBCLC യിൽ ദേശീയ അല്മായ നേതൃത്വ സെമിനാറിനു തുടക്കം
Content: ബാംഗളൂര്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) കീഴില്‍ ബാംഗളൂരിലുള്ള നാഷണല്‍ ബിബ്ലിക്കല്‍ കാറ്റക്കെറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്ററില്‍ (എന്‍ബിസിഎല്‍സി) ദേശീയ അല്മായ നേതൃത്വ സെമിനാറിനു തുടക്കമായി. എന്‍ബിസിഎല്‍സി ഡയറക്ടര്‍ റവ.ഡോ. സഹായ് ജോണ്‍ ഉദ്ഘാടനം ചെയ്തു. കോ ഓര്‍ഡിനേറ്റര്‍ ബിജു തോമസ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ സോണി നെല്ലിയാനി, എറണാകുളം-അങ്കമാലി അതിരൂപത പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ.ജേക്കബ് തേയ്ക്കാനത്ത്, റവ.ഡോ.ആന്റണി കള്ളിയത്ത്, ഫാ.അഡ്വ.സേവ്യര്‍ കുടിയാംശേരി, ഫാ. തോമസ് കൊടിയന്‍, ഫാ.ജോസഫ് താമരവെളി, സിസ്റ്റര്‍ ഡോ.കൊച്ചുറാണി, ബിജു തോമസ് തുടങ്ങിയവരാണു ക്ലാസുകള്‍ നയിക്കുന്നത്. വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ ഏഴിനു സമാപിക്കും.
Image: /content_image/India/India-2016-04-03-07:13:22.jpg
Keywords: CBCI, Bangalore, NBCLC
Content: 1079
Category: 18
Sub Category:
Heading: കാരുണ്യത്തിന്‍റെ സംസ്‌ക്കാരം കുടുംബങ്ങളില്‍നിന്നും രൂപപ്പെടുന്നു: മാര്‍ ജേക്കബ് മുരിക്കന്‍
Content: കൊച്ചി (പാലാ): കാരുണ്യത്തിന്റെ സംസ്‌ക്കാരം കുടുംബങ്ങളില്‍ നിന്നും രൂപപ്പെടുന്നുവെന്നും അതില്‍ അമ്മമാരുടെ പ്രാധാന്യം വളരെ വലുതാണെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. കെസിബിസി പ്രൊലൈഫ് സമിതിയുടെ കാരുണ്യയാത്രയോടനുബന്ധിച്ച് പാലാ ശാലോം പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രൊലൈഫ് സമിതി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിന്റെ കനല്‍ എല്ലാ ഹൃദയങ്ങളിലും ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അതിനെ കണ്ടറിഞ്ഞ് ജ്വലിപ്പിക്കുന്ന ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം. വിശുദ്ധരുടെ ജീവിതത്തെ അടുത്തറിയുമ്പോള്‍ അവര്‍ ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനിക്കുകയും അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മറ്റുള്ളവര്‍ക്ക് കാരുണ്യത്തിന്‍റെ പ്രകാശം പരത്താന്‍ പരിശ്രമിച്ചവരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവനോടുളള സംരക്ഷണവും കരുതലുമാണ് ഏറ്റവും വലിയ കാരുണ്യ പ്രവൃത്തിയെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രൊലൈഫ് സമിതി ഡയറക്ടറുമായ ഫാ. പോള്‍ മാടശ്‌സേരി പറഞ്ഞു. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ ജോണ്‍സണ്‍ പുള്ളിറ്റ്, ഫാ. തോമസ് മേനാച്ചേരില്‍, കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്റ് യുഗേഷ് തോമസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്‌സി‌സി, ബ്രദര്‍ തോമസ് ഏഴുംകാട്ടില്‍, ഫ്രാന്‍സിസ്ക എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-04-03-08:09:58.jpg
Keywords: Mar Jacob Murikkan, Pravachaka Sabdam, KCBC
Content: 1081
Category: 18
Sub Category:
Heading: ക്രൈസ്തവസഭകളുടെ ഐക്യം ദൈവത്തിന്റെ സ്വപ്നം: ബിഷപ് മാര്‍ തോമസ് ചക്യത്ത്
Content: വിവിധ ക്രിസ്തീയ സഭകളുടെ ഐക്യവും ക്രൈസ്തവ വിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യവും ദൈവത്തിന്റെ ആഗ്രഹവും പൊതു സമൂഹത്തിന് മാതൃകയുമാക്കേണ്ടതാണെന്ന് ബിഷപ് മാര്‍ തോമസ് ചക്യത്ത്. സുബോധന പാസ്റ്ററല്‍ സെന്ററും എറണാകുളം- അങ്കമാലി അതിരൂപതയുടെ ഇന്റര്‍ റിലീജിയസ് & എക്യുമെനിക്കല്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സഭൈക്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാന്‍സിസ് പാപ്പയും കിറിള്‍ പാത്രിയാര്‍ക്കീസും തമ്മിലുള്ള കൂടിക്കാഴ്ച, അങ്കമാലി കിഴക്കെ പള്ളിയില്‍ കണ്ടെത്തിയ മാര്‍ അബ്രാഹത്തിന്റെ കല്ലറയുടെ ചരിത്ര പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് റവ. ഡോ. കുര്യാക്കോസ് മുണ്ടാടനും ഷെവലിയാര്‍ പ്രൊഫ. ജോര്‍ജ് മേനാച്ചേരിയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അതിരൂപത എക്യുമെനിസം ഡയറക്ടര്‍ റവ. ഡോ. സഖറിയാസ് പറനിലം, സുബോധന ഡയറക്ടര്‍ റവ. ഫാ. ഷിനു ഉതുപ്പാന്‍, റവ. ഡോ. ജോണ്‍സണ്‍ വടക്കുഞ്ചേരി, റവ. ഫാ. സുരേഷ് മല്പാന്‍, പൗലോസ് കല്ലുങ്കല്‍ തുചങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-04-03-08:35:55.jpg
Keywords: ബിഷപ് മാര്‍ തോമസ് ചക്യത്ത്, Bishop Thomas Chakyath, Kerala
Content: 1082
Category: 5
Sub Category:
Heading: വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ്
Content: 1591-ല്‍ സ്പെയിനിലെ കാറ്റലോണിയയിലാണ് വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്. വിശുദ്ധന് 6 വയസ്സുള്ളപ്പോള്‍ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താന്‍ ഒരു സന്യാസിയാകുവാന്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു. മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ വലിയ തോതില്‍തന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. എന്നിരുന്നാലും, അസാധാരണമായ ഭക്തിയോടും, വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു വിശുദ്ധന്‍ തുടര്‍ന്നിരുന്നത്. 1603-ല്‍ അദ്ദേഹം ബാഴ്സിലോണയിലെ ട്രിനിറ്റാരിയന്‍ ഫ്രിയാര്‍സ് സഭയില്‍ ചേരുകയും, 1607-ല്‍ സര്‍ഗോസയിലെ വിശുദ്ധ ലാംബെര്‍ട്ടിന്റെ ആശ്രമത്തില്‍ വെച്ച് സന്യാസവൃതം സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം അധികം താമസിയാതെ തന്നെ മൈക്കല്‍ ട്രിനിറ്റാറിയാന്‍ സഭയുടെ നവീകരിച്ച വിഭാഗത്തില്‍ ചേരുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും വിശുദ്ധന് അതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധന്‍ മാഡ്രിഡിലെ നോവീഷ്യെറ്റിലേക്കയക്കപ്പെട്ടു. സെവില്ലേയിലും, സലാമാന്‍കായിലുമായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍, പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, രണ്ടു പ്രാവശ്യം വല്ലഡോളിഡിലെ ആശ്രമത്തിലെ സുപ്പീരിയര്‍ ആയി സേവനം ചെയ്യുകയും ചെയ്തു. വിശുദ്ധ കുര്‍ബ്ബാനയോടുള്ള മൈക്കലിന്റെ ഭക്തിയും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന വേളയില്‍ അദ്ദേഹത്തിനുണ്ടാവാറുള്ള ആത്മീയ ഉണര്‍വ് മൂലം ഒരു വിശുദ്ധനായിട്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ മൈക്കലിനെ പരിഗണിച്ചിരുന്നത്. 1625 ഏപ്രില്‍ 10 ന് തന്റെ 35-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1862-ല്‍ പിയൂസ്‌ ഒമ്പതാമന്‍ പാപ്പാ മൈക്കല്‍ ഡി സാന്‍ക്റ്റിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ പേരില്‍ നിരവധി ആത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. റോമന്‍ രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസിനെ “അസാമാന്യമായ നിഷ്കളങ്ക ജീവിതത്തിന്റെ ഉടമ, അതിശയിപ്പിക്കുന്ന അനുതാപി, ദൈവസ്നേഹത്തിന്‍റെ ഉദാത്ത മാതൃക” എന്നാണു പരമര്‍ശിച്ചിട്ടുള്ളത്. അപാരമായ വിശുദ്ധിയോട് കൂടിയ ജീവിതം നയിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരിന്നു അദ്ദേഹമെന്ന കാര്യം വിശുദ്ധന്‍റെ ജീവിതത്തിലെ ആദ്യകാലങ്ങളില്‍ തന്നെ മനസ്സിലാക്കാവുന്നതാണ്. ദൈവത്തോടുള്ള തന്റെ സ്നേഹത്തേയോ, തന്റെ ദൈവനിയോഗത്തേയോ പ്രതി വിശുദ്ധന്‍ ഒരിക്കലും ചഞ്ചലചിത്തനായിരുന്നില്ല. നമ്മുടെ യുവജനത ഒരു മാര്‍ഗ്ഗദര്‍ശിത്വത്തിനായി ഉഴറുന്ന ഈ ലോകത്ത്‌, വിശുദ്ധ മൈക്കല്‍, യുവാക്കള്‍ക്കും, പ്രായമായവര്‍ക്കും ഒരുപോലെ അനുകരണത്തിനും, പ്രാര്‍ത്ഥനക്കും പറ്റിയ ഏറ്റവും ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പേഴ്സ്യയിലെ ബഡെമൂസു 2. ബെയോക്കായും എത്തോറും 3. ചാര്‍ത്രേ ബിഷപ്പായ ഫുള്‍ബെര്‍ട്ട് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}    
Image: /content_image/DailySaints/DailySaints-2016-04-03-11:34:21.jpg
Keywords: വിശുദ്ധ മ