category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകരുണയുടെ ഈശോയേ പറ്റി ലോകത്തെ അറിയിക്കാന്‍ ഡയറക്ടർ ഡാനിയൽ ഡിസിൽവ
Contentകരുണയുടെ ഈശോയുടെ ചിത്രത്തെ പറ്റി ഒരു ചിത്രം നിർമ്മിക്കണമെന്ന് വളരെ നാളുകളായി ഡയറക്ടർ ഡാനിയൽ ഡിസിൽവ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ ഡോക്യുമെന്ററി 'The Original Image of Divine Mercy' ഈ ആഗ്രഹത്തിന്റെ സഫലീകരണമാണ്. ഡിസിൽവയും സഹപ്രവർത്തകരും യൂറോപ്പിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും വിപുലമായ പര്യടനങ്ങൾ നടത്തിയാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്. പോളണ്ടിലെ സിസ്റ്റർ ഫൗസ്റ്റീന ക്വവാൽസ്കിക്കുണ്ടായ (1905-38) ഒരു വെളിപാടിൽ നിന്നുമാണ് ലോകത്താകമാനം കരുണയുടെ ഈശോയോടുള്ള ഭക്തി ആരംഭിക്കുന്നത്. യേശു തനിക്ക് പ്രത്യക്ഷപ്പെട്ട്, കരുണയുടെ ചിത്രം ലോകത്തോട് പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടു എന്ന് 193l -ൽ എഴുതപെട്ട ഡയറിയിൽ സിസ്റ്റർ കുറിച്ചിട്ടുണ്ട്. അങ്ങിനെയാണ് സിസ്റ്റർ ഫൗസ്റ്റീന കരുണയുടെ ഈശോയുടെ ചിത്രം ചിത്രീകരിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലും, റഷ്യൻ ഭരണത്തിലുമൊന്നും നശിച്ചുപോകാതെ അത് ഇപ്പോഴും ലിഥുനിയയിലെ വിലിനിസീൽ ഒരു ആരാധനാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. #{red->n->n->The Catholic World Report (CWR) ഡിസിൽവയുമായി നടത്തിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ}# ചിക്കാഗോയിൽ ജനിച്ച ഞാൻ ജന്മം കൊണ്ട് ക്രൈസ്തവനായിരുന്നു. 1970-കളിലെ ജീവിത ശൈലിക്കനുസരിച്ച് ഒരു മതരഹിതനായ സംഗീതജ്ഞനായാണ് ജീവിച്ചത്. ഒരിക്കൽ എന്‍റെ വീടിന്റെ അടുത്തു താമസിച്ചിരുന്ന ഒരു സ്ത്രീ എനിക്ക് കരുണയുടെ ഈശോയുടെ ഒരു ചിത്രം തന്നു. അതിന് ഞാൻ അത്ര വലിയ പ്രാധാന്യമൊന്നും നൽകിയില്ല. ഞാൻ എന്റെ വിശ്വാസരഹിതമായ ജീവിതം തുടർന്നുകൊണ്ടിരുന്നു. 1999-ൽ ഞാൻ ക്രിസ്റ്റഫർ വെസ്റ്റിനെ പരിചയപ്പെട്ടു. തികച്ചും യാദൃശ്ചികമായി, അദ്ദേഹത്തിന്റെ 'Theology of the Body' എന്ന പ്രഭാഷണം ഞാൻ കേൾക്കാനിടയായി. ഇത് തിരുസഭയുടെ പഠനങ്ങളുടെ മനോഹാരിത എനിക്ക് ബോധ്യമാക്കാന്‍ തുടങ്ങി. അന്നു മുതൽ, എന്റെ കൈവശമുണ്ടായിരുന്ന ദിവ്യകാരുണ്യത്തിന്റെ ചിത്രമെടുത്ത് ഞാന്‍ പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിൽ അത് ഒരു വലിയ വഴിത്തിരിവായിരുന്നു. എന്റെ പിതാവ് റൂഡിയ്ക്കും സമാനമായ ഒരനുഭവമാണ് ഉണ്ടായത്. തികച്ചും അവിശ്വാസിയായി ജീവിച്ച അദ്ദേഹം 2006-ൽ മരണശയ്യയിൽ വെച്ച്, കരുണയുടെ ഈശോയോടുള്ള എന്റെ പ്രാർത്ഥന കേട്ട് മനസ് മാറി വലിയ ഒരു ദൈവാനുഭവത്തിലാണ് മരിച്ചത്. ഞങ്ങൾക്ക് സെന്റ്. ക്രിസ്പിന്റെ പേരിൽ ഒരു ക്രിസ്തീയ സംഗീത സംഘമുണ്ടായിരുന്നു. പത്ത് വർഷത്തോളം ഈ സംഘം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടത്തി. 2009-ൽ ലീഥുനിയയിൽ വെച്ച് ഒരു വൈദികൻ എന്നോട് 'യേശുവിന്റെയൊപ്പം ഒരു രാത്രി കഴിയാൻ ആഗ്രഹമുണ്ടോ' എന്ന് ചോദിച്ചു. ഞാൻ സമ്മതം അറിയിച്ചപ്പോൾ അദ്ദേഹം എന്നെ സിസ്റ്റർ ഫൗസ്റ്റീനയുടെ 'കരുണയുടെ ചിത്രം' ആരാധിക്കുന്ന ചാപ്പലിൽ കൊണ്ടുപോയി രാത്രി അതിൽ കഴിയാൻ അനുവദിച്ചു. അതൊരു വല്ലാത്ത വൈകാരിക അനുഭവം എനിക്കു സമ്മാനിച്ചു. ദൈവത്തിന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞ രാത്രിയായിരുന്നു അത്. പിന്നീട് 'Divine Mercy' ഡോക്യുമെന്ററിയുടെ നിർമ്മാണ വേളയിൽ, ദൈവാനുഗ്രഹം കൊണ്ട് ഒട്ടനവധി പ്രശസ്തരെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ഞങ്ങള്‍ക്ക് കഴിഞ്ഞു. കർദ്ദിനാൾ ക്രിസ്റ്റഫർ ഷോൺ ബോം, ജോർജ് വീഗെൽ, ബിഷപ്പ് റോബർട്ട് ബാരൺ. കൊമേഡിയൻ ജീം ഗാഫിഗൻ, സംഗീതജ്ഞൻ ഹാരി കോണിക്ക് എന്നിവർ അവരിൽ ചിലരാണ്. ഈ ഡോക്യുമെന്ററിയിലെ വലിയൊരു ഇതിലെ സംഗീതം. സുവിശേഷ പ്രഘോഷണത്തിന്റെ ഉത്തമ സംഗീത മാതൃകകൾ ഈ ഡോക്യുമെന്ററിയിൽ ഉൾകൊള്ളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ധാരാളം വിശുദ്ധ സ്ഥലങ്ങളിൽ വെച്ച് ഇതിന്റെ ചിത്രീകരണം നടത്തിയിട്ടുണ്ട്. കർത്താവിന്റെ ശവക്കച്ച സൂക്ഷിച്ചിട്ടുള്ള ടൂറിൻ, സിസ്റ്റർ ഫൗസ്റ്റീന ജീവിച്ചിരുന്ന ലിഥുനിയ, എന്നിവിടങ്ങളിലെല്ലാം ചിത്രീകരണം നടത്തിയിട്ടുണ്ട്. ചിത്രീകരണത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടിയുള്ള യാത്രകളിലെല്ലാം ഞങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രചാരണാർത്ഥം ന്യൂയോർക്കിൽ നടത്തിയ പരിപാടികളോട് ജനങ്ങൾ താൽപ്പര്യമില്ലാതെ പ്രതികരിച്ചത് മാത്രമാണ് ഞങ്ങളെ ദുഃഖിപ്പിച്ച ഏക സംഭവം. ദിവ്യകാരുണ്യ ആരാധനയ്ക്ക് പ്രചാരണം നൽകുക എന്നതാണ് ഈ ഡോക്യുമെന്ററി കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് ഒരു വലിയ സിനിമയ്ക്ക് പ്രചോദനമാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ധേഹം കൂട്ടിചേര്‍ത്തു. #{red->n->n-> ഡയറക്ടർ ഡാനിയൽ ഡിസിൽവ തയ്യാറാക്കിയ 'The Original Image of Divine Mercy' യുടെ ട്രെയിലർ}#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=uSB7uiE7sTA&app=desktop
Second Video
facebook_linkNot set
News Date2016-04-03 00:00:00
KeywordsDivine Mercy to the world, Director Daniel DiSilva, 'The Original Image of Divine Mercy' , Malayalam
Created Date2016-04-03 10:50:24