Content | "ദൈവഭക്തനു നന്‍മ ചെയ്താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍ നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്" (പ്രഭാഷകന്‍ 12:2).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍ 3}#
ആസന്ന മരണാവസ്ഥയില്‍ കഴിയുന്ന ഒരു വ്യക്തിക്ക് നല്ലമരണം ലഭിക്കാന്‍ നാം ആഗ്രഹിക്കുന്നെങ്കിൽ, നമ്മുടെ പ്രാര്‍ത്ഥനകളും, സഹനങ്ങളും, മറ്റു നന്മ പ്രവര്‍ത്തികളും നാം ശുദ്ധീകരണസ്ഥലത്ത് നിക്ഷേപിക്കണം. അപ്പോൽ മരണാവസ്ഥയിലായിരിക്കുന്ന വ്യക്തിയുടെ മരണശേഷം അവർ കടന്നു പോകേണ്ട ശുദ്ധീകരണസ്ഥലത്തെ ദിവസങ്ങൽ കുറക്കുവാൻ സാധിക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അവര്‍ക്ക് ആ തടങ്കലില്‍ നിന്നും വിടുതല്‍ നേടികൊടുക്കുവാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുവാന്‍ നമുക്ക് സാധിക്കും.
ഇപ്രകാരം ചെയ്യുന്നതിന് മുന്‍പായി, ദണ്ഡവിമോചന ദാനങ്ങള്‍ നേടുന്നതിനു നാം ആകാംക്ഷാഭരിതനായിരിക്കണം. വിശുദ്ധ ലിയോണാര്‍ഡ് ദണ്ഡവിമോചനം നേടുന്നതിനു വളരെയേറെ ആഗ്രഹിച്ചിരുന്നു. അത് കൊണ്ട് തന്നെ ദണ്ഡവിമോചന ദാനങ്ങള്‍ ലഭിച്ചിട്ടുള്ളവരെ ദൈവീകതയിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുന്നവരായിട്ടാണ് അദ്ദേഹം പരിഗണിച്ചിരുന്നത്.
(ലിറ്റില്‍ കമ്പനി ഓഫ് മേരി സിസ്റ്റേഴ്സ് സഭയുടെ സ്ഥാപകയും ഗ്രന്ഥ രചയിതാവുമായ മദര്‍ മേരി പോട്ടര്‍)
#{red->n->n->വിചിന്തനം:}#
മനസ്താപപ്രകരണം, ത്രിസന്ധ്യാജപം, കരുണയുടെ ജപമാല, കാവല്‍ മാലാഖയുടെ പ്രാര്‍ത്ഥന, പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ എന്ന പ്രാര്‍ത്ഥന, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന, പ്രഭാത പ്രാര്‍ത്ഥന തുടങ്ങിയ പ്രധാനപ്പെട്ട ദണ്ഡവിമോചന പ്രാര്‍ത്ഥനകള്‍ നിത്യവും പ്രാര്‍ത്ഥിക്കുവാനായി തിരഞ്ഞെടുക്കുക. ആരെങ്കിലും ആകസ്മികമായി മരണപ്പെടുമ്പോള്‍ അവര്‍ക്കായി ആ പ്രാര്‍ത്ഥനകള്‍ ചൊല്ലുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |