Contents
Displaying 951-960 of 24922 results.
Content:
1083
Category: 5
Sub Category:
Heading: ഈജിപ്തിലെ വിശുദ്ധ മേരി
Content: ഈജിപ്തിലാണ് വിശുദ്ധ മേരി തന്റെ ജീവിതം ആരംഭിച്ചത്. അവളുടെ മാതാപിതാക്കള്‍ അവളെ വളരെയേറെ സ്നേഹിച്ചിരുന്നു, അവരുടെ കൊച്ചുലോകത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അവള്‍. മേരി അസന്തുഷ്ടയായ ഒരു പെണ്‍കുട്ടിയായിരുന്നില്ല. മറിച്ച്, അവള്‍ ചോദിക്കുന്നതെല്ലാം അവള്‍ക്ക് ലഭിച്ചിരുന്നു. എല്ലാവരും അവള്‍ക്കാവശ്യമായതെല്ലാം നല്‍കി. ഒരു ദിവസം അവളുടെ ഒരു ബാലിശമായ ആഗ്രഹത്തെ അവളുടെ മാതാ-പിതാക്കള്‍ എതിര്‍ത്തു. അത് സഹിക്കുവാന്‍ കഴിയാഞ്ഞ അവള്‍ തന്റെ 12-മത്തെ വയസ്സില്‍ വീടുപേക്ഷിച്ച് അലക്സാന്‍ഡ്രിയായിലേക്ക് ഓടി പോയി. മേരി അതീവ സുന്ദരിയുമായിരുന്നു. ആ നഗരത്തില്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ മേരിക്ക് തന്റെ പിതാവിന്റെ ഒരു കൂട്ടുകാരന്‍ അവിടെ താമസിക്കുന്ന കാര്യം ഓര്‍മ്മ വന്നു. അവള്‍ക്ക് പറയുവാനുള്ളത് മുഴുവന്‍ കേട്ടു. അയാള്‍ അവള്‍ക്ക് തന്‍റെ ഭവനത്തില്‍ അഭയം നല്‍കി. അദ്ദേഹം അവളിലുള്ള വിനയവും, മര്യാദയും, പാശ്ചാത്താപവും ഊട്ടിയുറപ്പിക്കുകയും അവളിലെ കുട്ടിത്വവും ഇല്ലാതാക്കുകയും ചെയ്തു. അല്പ നാളുകള്‍ക്ക് ശേഷം അവള്‍ മറ്റൊരാളെ കണ്ടെത്തുകയും, അയാളുടെ സ്വഭാവത്തിലും ആകൃഷ്ടയാകുന്നത് വരെ അവള്‍ ആ വിഷയലമ്പടന്റെ കൂടെ താമസിക്കുകയും ചെയ്തു. അതിനുശേഷം അയാളെ ഉപേക്ഷിച്ച് താന്‍ പുതുതായി കണ്ടെത്തിയ ആളുടെ കൂടെ താമസമാക്കി. അവള്‍ ശരിക്കും ഒരു കെണിയില്‍ അകപ്പെടുകയായിരുന്നു. ഒരാളുടെ കീശയില്‍ നിന്നും മറ്റൊരാളുടെ കീശയിലേക്ക് പോകുന്ന തിളക്കമുള്ള ഒരു നാണയം പോലെയായിരുന്നു അവള്‍. ധാര്‍മ്മികമായി അവള്‍ വളരെയേറെ അധപതിച്ചു. യാതൊന്നിനും അവളെ പിടിച്ചുനിര്‍ത്തുവാന്‍ സാധിക്കുമായിരുന്നില്ല. ഒരിക്കല്‍ മേരി ജെറൂസലേമിലേക്ക് പോകുന്ന ഒരു തീര്‍ത്ഥാടന സംഘത്തെ കണ്ടു. ഭക്തികൊണ്ടല്ല മറിച്ച് ആകാംക്ഷകൊണ്ട് അവള്‍ ആ സംഘത്തോടൊപ്പം വിശുദ്ധ നഗരത്തിലേക്ക് പോയി. ജെറൂസലേമില്‍ വെച്ച് തടുക്കുവാന്‍ കഴിയാത്ത ഏതോ ഒരു അദൃശ്യശക്തി അവളെ മറ്റുള്ളവര്‍ക്കൊപ്പം ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. പരിശുദ്ധ കന്യകയുടെ പ്രതിമയുടെ മുന്‍പില്‍ വെച്ച് മേരി തന്റെ പാപത്തിന്റെ ആധിക്യത്തെക്കുറിച്ച് ബോധവതിയായി. തന്റെ ജീവിതത്തില്‍ വിശ്രമം കണ്ടെത്തുന്നതിനായി ജോര്‍ദാന്‍ മറികടക്കുവാന്‍ അവളുടെ ഉള്ളില്‍ നിന്നും ഒരു അരുളപ്പാട് ഉണ്ടായി. ഉടനെതന്നെ മേരി മരുഭൂമി ലക്ഷ്യമാക്കി യാത്രതിരിച്ചു. ഒട്ടും പരിചയമില്ലാത്ത, ലോകത്തോട് മുഴുവന്‍ ഭയവുമായി അവള്‍ തന്‍റെ യാത്ര തുടര്‍ന്നു. യാചിക്കുവാന്‍ വേണ്ട ശക്തി അവള്‍ക്ക് ലഭിക്കുവാന്‍ വേണ്ടി മാത്രം അവളുടെ കൈവശം ആകപ്പാടെ മൂന്ന്‍ ചെറിയ അപ്പമാണുണ്ടായിരിന്നത്. ഒടുവില്‍ വളരെ ക്ഷീണിതയായി അവള്‍ ജോര്‍ദാന്‍ നദിയുടെ കരയിലെത്തി. അവിടത്തെ വിശുദ്ധ സ്നാപകയോഹന്നാന്റെ ആശ്രമത്തില്‍ അവള്‍ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്തു, എന്നിരുന്നാലും അവള്‍ അവിടെ തങ്ങിയില്ല. തുടര്‍ന്ന് യാത്രതിരിച്ച അവള്‍, മരുഭൂമിയിലൂടെ നടന്നു നീങ്ങി. അവള്‍ ക്ഷീണിച്ച് ഒരു ചുള്ളികമ്പ് പോലെ ഉണങ്ങിയിരുന്നു. എന്നിരുന്നാലും തന്റെ ധാര്‍മ്മിക അധപതനത്തിനു പരിഹാരം ഇത് മാത്രമാണെന്ന് അവള്‍ക്കറിയാമായിരുന്നു. 40 വര്‍ഷത്തെ പരിപൂര്‍ണ്ണ ഏകാന്ത വാസത്തിനിടയില്‍ അവള്‍ സഹിച്ചതെന്തെല്ലാമെന്നോ, എന്തിനെയാണ് അവള്‍ അന്വോഷിക്കുന്നതെന്നോ, എന്തൊക്കെ അനുഭവങ്ങളാണ് അവള്‍ നേരിട്ടതെന്നോ നമുക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുകയില്ല. ഈ കാലയളവില്‍ അവള്‍ കടുത്ത വരള്‍ച്ചയും, തണുപ്പും സഹിച്ചു. ഈന്തപ്പനയുടെ ചുവട്ടില്‍ കിടന്നുറങ്ങി, അവളുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു, ചില അവസരങ്ങളില്‍ അവളുടെ പാപാവസ്ഥയിലേക്ക് തിരികെ പോകുവാനുള്ള പ്രലോഭനമുണ്ടായെങ്കിലും, പരിശുദ്ധ കന്യകാമറിയത്തോട് ആ പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള ശക്തി തരുവാന്‍ അവള്‍ പ്രാര്‍ത്ഥിച്ചു. അവള്‍ക്ക് വായിക്കുവാന്‍ അറിയില്ലായിരുന്നുവെങ്കിലും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചുള്ള ദൈവീക നിര്‍ദ്ദേശങ്ങള്‍ അവള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. അക്കാലത്ത് സോസിമസ് എന്ന് പേരായ ഒരു സന്യാസിയുണ്ടായിരുന്നു. മേരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. പ്രായമായൊരു മനുഷ്യനായിരുന്നു അദ്ദേഹം. ജോര്‍ദാന്‍ നദിക്കരയിലുള്ള കര്‍ക്കശമായ നിയമങ്ങളുള്ള ഒരാശ്രമത്തില്‍ ചേരുവാന്‍ അദ്ദേഹം തീരുമാനിക്കുകയും അതിനായി അദ്ദേഹം ഇറങ്ങി പുറപ്പെടുകയും ചെയ്തു. എല്ലാ വര്‍ഷവും നോമ്പുകാലത്തെ ആദ്യ ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഭക്ഷണവും കഴിച്ചു കഴിഞ്ഞു ധ്യാനനിമഗ്നനായി അദ്ദേഹം മരുഭൂമിയിലേക്ക് യാത്രയാവും. ഓരോ വര്‍ഷവും മരുഭൂമിയുടെ കൂടുതല്‍ അന്തര്‍ഭാഗങ്ങളിലേക്ക് പോകുമായിരുന്നു. ഇപ്രാവശ്യം യാതൊരു വിശ്രമവും കൂടാതെ 20 ദിവസത്തോളം അദ്ദേഹം നടന്നു. അതിനുശേഷം ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. പെട്ടെന്ന് ആരോ തന്റെ മുന്നിലൂടെ പോയതായി സോസിമസ് കണ്ടു. ഒരു പക്ഷെ അത് പിശാചാണെങ്കില്‍ യേശുവിന്റെ നാമത്തില്‍ അദ്ദേഹത്തിനു സ്വയം സംരക്ഷിക്കേണ്ടതായി വരും. അതാ അദ്ദേഹത്തിന്റെ മുന്‍പില്‍ നില്‍ക്കുന്നു അനുതാപിയായ ഈജിപ്ത് കാരിയായ മേരി. പക്ഷെ ഒരു കൃത്യമായ ഉള്‍കാഴ്ചയുള്ള മനുഷ്യന് മാത്രമേ അവളെ ആ അവസ്ഥയില്‍ തിരിച്ചറിയുവാന്‍ സാധിക്കുമായിരുന്നുള്ളൂ. അവള്‍ ഏതാണ്ട് പൂര്‍ണ്ണമായും നഗ്നയായിരുന്നു. അവളുടെ ചര്‍മ്മം സൂര്യപ്രകാശമേറ്റ് കരിഞ്ഞുണങ്ങി കറുത്തനിറത്തോടുകൂടിയ ഒരു മരകഷണം കണക്കെയായിരുന്നു. അവളുടെ വെളുത്ത മുടിയിഴകള്‍ പുറകിലേക്ക് വീണുകിടന്നു. സോസിമസ് അവളുടെ അടുത്തേക്ക് ചെന്നപ്പോള്‍ അവള്‍ പുറകിലേക്ക് മാറിയശേഷം വിളിച്ചു പറഞ്ഞു, “എനിക്ക് ധരിക്കുവാനൊന്നുമില്ല നിന്റെ മേലങ്കി എനിക്കെറിഞ്ഞു തരിക”. തുടര്‍ന്ന് അവളുടെ ജീവിതത്തെക്കുറിച്ച് സോസിമസ് അറിഞ്ഞു. അതെല്ലാം അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു. ബൈബിളിലുള്ള അവളുടെ അറിവ് കണ്ട് സോസിമസ് അത്ഭുതപ്പെട്ടു. മേരി അദ്ദേഹത്തോട് പറഞ്ഞു “അടുത്തവര്‍ഷം ഈസ്റ്ററിനു ദിവ്യകാരുണ്യവുമായി വീണ്ടും വരിക, ഒരു വാക്ക് പോലും ഉരിയാടരുത്.” അവള്‍ ആവശ്യപ്പെട്ടത് പോലെ തന്നെ സോസിമസ് പ്രവര്‍ത്തിക്കുകയും അവള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം സാദ്ധ്യമാവുകയും ചെയ്തു. ഒരു ദിവസം അദ്ദേഹം ദിവ്യകാരുണ്യവുമായി എത്തിയപ്പോള്‍ കണ്ടത് അവളുടെ മൃതദേഹമായിരിന്നു. “പിതാവായ സോസിമസ്, ഏറ്റവും എളിയവളായ മേരിയെന്ന ഈ പാപിയെ ഇവിടെ അടക്കം ചെയ്യുക, മണ്ണില്‍നിന്നുമുള്ളത് മണ്ണിലേക്ക് തന്നെ പോകട്ടെ. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.” എന്നൊരു സന്ദേശവും മണലില്‍ അവശേഷിപ്പിച്ചിട്ട് മേരി ഇഹലോക വാസം വെടിഞ്ഞു. ഇപ്രകാരമാണത്രേ സോസിമസിനു അവളുടെ നാമം അറിയുവാന്‍ കഴിഞ്ഞത്. തന്റെ മേലങ്കി തിരികെ എടുത്ത അദ്ദേഹം തന്റെ ജീവിതകാലം മുഴുവനും അത് ബഹുമാനപൂര്‍വ്വം സൂക്ഷിച്ചു. ഏതാണ്ട് 78 വര്‍ഷത്തോളം വിശുദ്ധ മേരി ജീവിച്ചിരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അമീഡായിലെ ബിഷപ്പ് മെസോപൊട്ടാമിയായിലെ അക്കാസിയൂസ് 2. ഡോമാട്രിയൂസ്, കണ്‍ചെസ്സൂസ്, ഹിലാരി 3. ഓര്‍ക്കുനി ദ്വീപുകളിലെ ഡോട്ടോ 4. ഗവുക്കേരിയൂസ് 5. ഹെലിയോഡോറൂസ് ദേശാന്‍, മാര്‍ജാബ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }
Image: /content_image/DailySaints/DailySaints-2016-04-03-11:51:06.jpg
Keywords: വിശുദ്ധ മേരി

1084
Category: 5
Sub Category:
Heading: കൊറിന്തിലെ വിശുദ്ധ ഡിയോണിസിയൂസ് മെത്രാന്‍
Content: രണ്ടാം നൂറ്റാണ്ടില്‍ മാര്‍ക്കസ് ഒറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്താണ് വിശുദ്ധ വിശുദ്ധ ഡിയോണിസിയൂസ് ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അക്കാലത്ത് സഭയിലെ വാക്ചാതുര്യമുള്ള ഇടയന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധന്‍. ജീവന്റെ വാക്കുകള്‍ തന്റെ കുഞ്ഞാടുകള്‍ക്ക് മാത്രം പകര്‍ന്ന് കൊടുക്കുന്നതില്‍ സംതൃപ്തനല്ലായിരുന്നു വിശുദ്ധന്‍, ദൂരെയുള്ളവരെ പോലും സമാശ്വാസിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക വിശുദ്ധന്റെ പതിവായിരുന്നു. വിവിധ ക്രൈസ്തവ സഭകള്‍ക്ക് വിശുദ്ധന്‍ എഴുതിയ കത്തുകള്‍ മൂലമാണ് അദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്. യുസേബിയൂസിന്റെ വിവരണങ്ങളില്‍ നിന്നുമാണ് വിശുദ്ധനെ കുറിച്ചും, അദ്ദേഹമെഴുതിയ കത്തുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ നമുക്ക് ലഭ്യമായിട്ടുള്ളത്. വിശുദ്ധ പീറ്റര്‍ സോട്ടര്‍ പാപ്പായുടെ കാലത്ത്, റോമില്‍ നിന്നും ലഭിച്ച സഹായത്തിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വിശുദ്ധന്‍ റോമന്‍ സഭയ്ക്ക് എഴുതിയ കത്തിൽ സഭ നടത്തിവന്നിരുന്ന കാരുണ്യപ്രവർത്തനങ്ങളെ ഇദ്ദേഹം ഉള്ളുതുറന്നു പ്രകീർത്തിച്ചു. പോപ്പ് ക്ലമന്റ് (Clement), പോപ്പ് സോട്ടർ (Soter) എന്നിവരുടെ കത്തുകളെ കോറിന്തോസുകാര്‍ അങ്ങേയറ്റം ബഹുമാനത്തോടെയാണ് പരിഗണിക്കുന്നതെന്നും ഈ കത്തിൽ ഇദ്ദേഹം സൂചിപ്പിച്ചു. വിശുദ്ധന്‍ റോമന്‍ സഭക്കെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു:- “ആദ്യകാലം മുതലേ എല്ലാസ്ഥലങ്ങളിലുമുള്ള സഭകളുടെ നിലനില്‍പ്പിനായി സഹായങ്ങള്‍ അയച്ചുകൊടുക്കുന്നത് നിന്റെ പതിവാണ്. ആവശ്യമുള്ളവര്‍ക്ക് നീ സഹായം കൊടുക്കുന്നു. പ്രത്യേകിച്ച് ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി; ഇതില്‍ നീ നിനക്ക് മുന്‍പുള്ള പിതാക്കന്‍മാരുടെ മാതൃക പിന്തുടരുന്നു. ഇക്കാര്യത്തില്‍ അനുഗ്രഹീതനായ മെത്രാന്‍ സോട്ടര്‍, തന്റെ മുന്‍ഗാമികളില്‍ നിന്നും ഒരുപടി മുന്നിലാണ്. അദ്ദേഹം അവരേയും മറികടന്നിരിക്കുന്നു; ഒരു പിതാവ് മക്കള്‍ക്കെന്നപോലെ അദ്ദേഹം നല്‍കിയ ആശ്വാസം എടുത്ത് പറയേണ്ട കാര്യമില്ലല്ലോ, ഈ ദിവസം നാം ഒരുമിച്ച് നമ്മുടെ കര്‍ത്താവിന്റെ ദിനം ആഘോഷിച്ചു." അക്കാലത്തെ മതവിരുദ്ധ വാദങ്ങളെ ക്കുറിച്ച് വിശുദ്ധന്‍ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്, ആദ്യമൂന്ന്‍ നൂറ്റാണ്ടുകളിലെ ഭീകരമായ മതവിരുദ്ധ വാദങ്ങള്‍ വിശുദ്ധ ലിഖിതങ്ങളുടെ തലതിരിഞ്ഞ വ്യാഖ്യാനങ്ങള്‍ വഴിയല്ല വന്നിട്ടുള്ളത്, മറിച്ച്, ദൈവദൂഷകരുടെ അബദ്ധമായ തത്വശാസ്ത്ര വിദ്യാലയങ്ങളില്‍ നിന്നുമാണ്; മതവിരുദ്ധവാദങ്ങള്‍ വിഗ്രഹാരാധകരുടെ അന്ധവിശ്വാസപരമായ അഭിപ്രായങ്ങളുടെ ചിറകിലേറി. വിശുദ്ധ ഡിയോണിസിയൂസ് ഇത്തരം ദൈവനിഷേധപരമായ തെറ്റുകളുടെ ഉറവിടങ്ങളെ ചൂണ്ടികാട്ടി. ഏതു തരത്തിലുള്ള തത്വശാസ്ത്ര വിഭാഗങ്ങളില്‍ നിന്നുമാണ് ഓരോ മതവിരുദ്ധവാദവും ഉയര്‍ത്തെഴുന്നേറ്റതെന്നും വിശുദ്ധന്‍ ജനങ്ങളെ പഠിപ്പിച്ചു. ഗ്രീക്ക്കാര്‍ വിശുദ്ധ ഡിയോണിസിയൂസിനെ ഒരു രക്തസാക്ഷി എന്ന നിലയില്‍ ആദരിക്കുന്നു. കാരണം, വിശുദ്ധന്‍ സമാധാനപൂര്‍വ്വമാണ് മരണപ്പെട്ടതെന്ന് കാണപ്പെടുന്നുണ്ടെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി അദ്ദേഹം ഒരുപാടു കഷ്ടതകള്‍ സഹിച്ചു. എന്നാല്‍ ലാറ്റിന്‍കാര്‍ വിശുദ്ധനെ ഒരു കുമ്പസാരകനായി മാത്രമാണ് പരിഗണിക്കുന്നത്. പാശ്ചാത്യ ദേശങ്ങളിൽ ഏപ്രില്‍ 8-നും പൗരസ്ത്യ രാജ്യങ്ങളിൽ നവംബര്‍ 29-നും ഇദ്ദേഹത്തിന്റെ തിരുനാള്‍ ആഘോഷിച്ചുവരുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അലക്സാണ്ട്രിയായിലെ എദേസിയൂസ് 2. കോമാ ബിഷപ്പായ അമാന്‍സിയൂസ് 3. അസിന്‍ ക്രിറ്റൂസ്, ഫ്ലെഗോണ്‍, ഹെറോഡിയോണ്‍ 4. കാര്‍ത്തെജിലെ കണ്‍ചെസ്സാ 5. ആഫ്രിക്കയിലെ ജാനുവാരിയൂസ്, മാക്സിമാ മക്കാരിയാ. 6. ടൂഴ്സിലെ ബിഷപ്പായ പെര്‍പെത്തൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/DailySaints/DailySaints-2016-04-03-11:53:48.jpg
Keywords: വിശുദ്ധ ഡ

1085
Category: 5
Sub Category:
Heading: വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ
Content: 1651-ല്‍ റെയിംസിലാണ് ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ ജനിച്ചത്. വിശുദ്ധനു 16 വയസ്സുള്ളപ്പോള്‍ അദ്ദേഹം ആ നാട്ടിലെ കത്രീഡലിലെ ചാപ്റ്റര്‍ അംഗമായിരുന്നു. 1678-ല്‍ വിശുദ്ധന്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു. പട്ടം സ്വീകരിച്ച ഉടനെ തന്നെ അദ്ദേഹം ഒരു പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തിന്റെ അധികാരിയായി നിയമിതനായി. 1679-ല്‍ വിശുദ്ധന്‍, അഡ്രിയാന്‍ ന്യേല്‍ എന്ന് പേരായ ഒരു അത്മായനെ കണ്ടുമുട്ടി. അദ്ദേഹം ആണ്‍കുട്ടികള്‍ക്ക് വേണ്ടിയൊരു സ്കൂള്‍ തുടങ്ങുവാനായി ആഗ്രഹിക്കുന്ന കാര്യം വിശുദ്ധനെ അറിയിച്ചു. അതേ തുടര്‍ന്ന് അദ്ദേഹം രണ്ട് സ്കൂളുകള്‍ ആരംഭിച്ചു. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനം വിശുദ്ധനു വളരെയേറെ ഇഷ്ടമായിരുന്നു. അദ്ദേഹം അദ്ധ്യാപകരോടു വളരെ താല്പര്യപൂര്‍വ്വം ഇടപെടുകയും ക്രമേണ അവരെ തന്റെ ഭവനത്തില്‍ താമസിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. തന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ വിദ്യാഭ്യാസ പദ്ധതിയേക്കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക് പരിശീലനം നല്‍കി. കുറെപേര്‍ വിശുദ്ധന്‍റെ ആശയങ്ങളെ തള്ളികളഞ്ഞു കൊണ്ട് ജോലി ഉപേക്ഷിച്ച് പോയെങ്കിലും വേറെ കുറെപേര്‍ വിശുദ്ധനുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. അങ്ങനെ ‘ബ്രദേഴ്സ് ഓഫ് ദി ക്രിസ്ത്യന്‍ സ്കൂള്‍'സിന്’ ആരംഭമായി. വിദ്യാഭ്യാസത്തെ നന്മചെയ്യുവാനുള്ള നല്ലൊരവസരമായി കണ്ട് വിശുദ്ധന്‍ തന്റെ ‘കാനന്‍’ പട്ടം ഉപേക്ഷിക്കുകയും, പാരമ്പര്യമായി തനിക്ക് ലഭിച്ചതെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു. വിശുദ്ധന്‍ തന്റെ അദ്ധ്യാപകരെ മതപരമായ ഒരു ആത്മീയ-സമൂഹമായി രൂപാന്തരപ്പെടുത്തി. വളരെപെട്ടെന്ന്‍ തന്നെ അദ്ദേഹത്തിന്റെ സ്കൂളില്‍ നിന്നും നിരവധി ആണ്‍കുട്ടികള്‍ ‘ബ്രദേഴ്സില്‍’ പ്രവേശം ആവശ്യപ്പെട്ടു തുടങ്ങി. അതിനാല്‍ വിശുദ്ധന്‍ അവരെ ആത്മീയ അദ്ധ്യാപകരാക്കുവാനുള്ള പരിശീലനം നല്‍കുന്നതിനായി ഒരു ജൂനിയര്‍ പരിശീലന കേന്ദ്രവും സ്ഥാപിച്ചു. നിരവധി പാസ്റ്റര്‍മാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് വിശുദ്ധന്‍- ആദ്യം റെയിംസിലും പിന്നീട് പാരീസിലും, അവസാനം സെന്റ്-ഡെനിസിലും അദ്ധ്യാപകര്‍ക്ക് പരിശീലനം കൊടുക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. വിദ്യാഭ്യാസരംഗത്ത് താന്‍ പുതിയൊരു സമ്പ്രദായത്തിനു അടിത്തറയിടുകയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മാത്രമല്ല കൈതൊഴിലുകാര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിനായും വിശുദ്ധന്‍ വിദ്യാലങ്ങള്‍ സ്ഥാപിച്ചു. ഇംഗ്ലണ്ടിലെ രാജാവായ ജെയിംസിന്റെ അപേക്ഷ പ്രകാരം കുലീന വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് വരെ വിശുദ്ധന്‍ വിദ്യാലയം സ്ഥാപിച്ചു. അസാധാരണമായ ബുദ്ധിവൈഭവത്തോട് കൂടി മുന്നോട്ട് പോയ വിശുദ്ധന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരിന്നു. 1719- ലെ നോമ്പുകാലത്ത് അതി ഗുരുതരമായൊരു അപകടത്തിനു വിധേയനായ വിശുദ്ധന്‍ ദുഃഖവെള്ളിയാഴ്ച ദിനം ഇഹലോകവാസം വെടിഞ്ഞു. 1900-ത്തില്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ജോണ്‍ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെയേ വിശുദ്ധനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സ്കൂള്‍ അദ്ധ്യാപകരുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. എസ്പെയിനിലെ അയ്‌ബെര്‍ട്ട് 2. സിറിയായിലെ അഫ്രാറ്റെസ് 3. വെയില്‍സിലെ ബ്രിനാക്ക് 4. സിലിസിയായിലെ കള്ളിയോപ്പൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/DailySaints/DailySaints-2016-04-03-11:59:31.jpg
Keywords: വിശുദ്ധ ജോണ്‍

1086
Category: 5
Sub Category:
Heading: വിശുദ്ധ സെലസ്റ്റിന്‍ മാര്‍പാപ്പ
Content: വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ ഒരു റോം നിവാസിയും ആ നഗരത്തിലെ പുരോഹിത വൃന്ദങ്ങള്‍ക്കിടയില്‍ ഒരു ശ്രേഷ്ടമായ വ്യക്തിത്വത്തിന്നുടമയുമായിരുന്നു. അന്നത്തെ പാപ്പായായ ബോനിഫസിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശുദ്ധ സെലസ്റ്റിനെ തിരഞ്ഞെടുക്കുവാന്‍ തീരുമാനമായി. അങ്ങനെ 422 സെപ്റ്റംബറില്‍ മുഴുവന്‍ വിശ്വാസികളുടെയും പുരോഹിത പ്രമുഖരുടെയും അംഗീകാരത്തോടെ വിശുദ്ധന്‍ മാര്‍പാപ്പായായി. വിശുദ്ധ ഓസ്റ്റിന്‍, സെലസ്റ്റിനെ അദ്ദേഹത്തിന്റെ ഉന്നതിയില്‍ അഭിനന്ദിക്കുകയും അക്രമങ്ങളും അടിച്ചമര്‍ത്തലും നടത്തി കൊണ്ടിരിന്ന ഫുസ്സാലയിലെ മെത്രാനായിരുന്ന ആന്റണിയേ പിന്തുണക്കുകയില്ലെന്ന് സത്യം ചെയ്യിപ്പിക്കുകയും ചെയ്തു. വിശുദ്ധ ഓസ്റ്റിന്റെ ശിഷ്യനായിരിന്നു ആന്‍റണി. പില്‍കാലത്ത് വിശുദ്ധ ഓസ്റ്റിന്‍ ആന്റണിയേ സഭാപരമായ ഉന്നതികളിലേക്കുയര്‍ത്തി. ഈ ഉയര്‍ച്ച ആന്റണിയെ അഹങ്കാരത്തിനും പാപത്തിനും അടിമയാക്കി. അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതരീതികളെ ചോദ്യം ചെയ്തു കൊണ്ട് നുമീദിയായില്‍ ഒരു സമ്മേളനം കൂടി. തന്നെ നിന്ദിച്ച നുമീദിയാ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന മെത്രാപ്പോലീത്തയെ ആന്റണി തന്റെ വരുതിയിലാക്കി. തന്റെ നാട്യങ്ങളില്‍ പാപ്പയെ വശംവദനാക്കാം എന്ന പ്രതീക്ഷയില്‍ ആന്റണി റോമിലേക്ക് ഒരു കത്ത് എഴുതി. തന്റെ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശങ്ങള്‍ വായിച്ച ബോനിഫസ് പാപ്പാ നുമീദിയായിലെ മെത്രാന്‍മാരോട് ആന്റണിക്ക് പഴയ അവകാശങ്ങള്‍ തിരികെനല്‍കുവാന്‍ ആവശ്യപ്പെട്ടു. ഫുസ്സാലയില്‍ തിരികെ എത്തിയ ആന്റണി അവിടത്തെ ജനങ്ങളോട് തന്നെ നിയമപരമായ മെത്രാനായി അംഗീകരിച്ചില്ലെങ്കില്‍ അവരെ അനുസരിപ്പിക്കുവാന്‍ സൈന്യത്തെ വരുത്തുമെന്ന് ഭീഷണി മുഴക്കി. ബോനിഫസ് പാപ്പാ മരിച്ചപ്പോള്‍ വിശുദ്ധ ഓസ്റ്റിന്‍, വിശുദ്ധ സെലസ്റ്റിനെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചു. ആന്റണി ചെയ്തിട്ടുള്ള കുറ്റങ്ങള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ട അദ്ദേഹം നുമീദിയാ സമിതിയുടെ വിധി അംഗീകരിക്കുകയും, ആന്റണിയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. ഇല്ലിറിക്കം ഭാഗങ്ങളിലെ അപ്പോസ്തോലിക വികാരിയെ തെസ്സലോണിക്കയിലെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ട് അദ്ദേഹം ഉത്തരവിറക്കി. ഗൗളിലെ വിയന്നെ, നാര്‍ബോന്നെ എന്നീ പ്രവിശ്യകളിലെ മെത്രാന്മാര്‍ക്ക് അവിടെ നിലനിന്നിരുന്ന അധാര്‍മ്മികതകളെ തിരുത്തുവാനും, മരണശയ്യയിലായിരിക്കുന്ന ഒരു പാപിക്കും പാപവിമോചനം, അനുരഞ്ജനം എന്നിവയെ നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കത്തുകളെഴുതി. ഈ കത്തുകളുടെ തുടക്കത്തില്‍ വിശുദ്ധന്‍ ഇപ്രകാരം പറയുന്നു, “സ്ഥലങ്ങളുടേയോ ദൂരങ്ങളുടേയോ പരിമിധികള്‍ക്ക് എന്റെ ഇടയപരമായ കര്‍ത്തവ്യത്തെ അടക്കിനിര്‍ത്തുവാന്‍ സാധ്യമല്ല, യേശു ആദരിക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും അത് ബാധകമാണ്.” ഇതിനിടെ കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന നെസ്റ്റോരിയൂസില്‍ നിന്നും വിശുദ്ധന് രണ്ട് എഴുത്തുകള്‍ ലഭിച്ചു. അതില്‍ സഭാ സിദ്ധാന്തങ്ങള്‍ക്കെതിരായ വിശുദ്ധന്റെ സിദ്ധാന്തങ്ങള്‍ തന്മയത്വത്തോടുകൂടി അവതരിപ്പിക്കപ്പെട്ടിരുന്നു. അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന വിശുദ്ധ സിറിലില്‍ നിന്നും നെസ്റ്റോരിയൂസിന്റെ തെറ്റുകളെകുറിച്ചുള്ള വിവരണവും പാപ്പാക്ക് ലഭിച്ചു. അതിനാല്‍ തന്നെ 430-ല്‍ റോമില്‍ ഒരു സിനഡ് കൂടുകയും അതില്‍ നെസ്റ്റോരിയൂസിന്റെ എഴുത്തുകളെ ക്കുറിച്ച് പരിശോധിക്കുകയും അദ്ദേഹത്തിന്റെ മതനിന്ദയെ അപലപിക്കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധന്‍ നെസ്റ്റോരിയൂസിനെ സഭയില്‍ നിന്ന് പുറത്താക്കുവാന്‍ തീരുമാനിച്ചു. പത്തു ദിവസത്തിനുള്ളില്‍ തന്റെ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ നെസ്റ്റോരിയൂസിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് നടപ്പില്ലാക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. ഈ നിയമം നടപ്പിലാക്കുവാന്‍ വിശുദ്ധ സിറിലിനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ നെസ്റ്റോരിയൂസാകട്ടെ തന്റെ പിടിവാദത്തില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് എഫേസൂസില്‍ ഒരു പൊതുസമിതി വിളിച്ചു കൂട്ടുകയും ആര്‍ക്കാഡിയൂസ്, പ്രൊജെക്റ്റസ് എന്നീ മെത്രാന്‍മാരേയും, ഒരു പുരോഹിതനേയും റോമില്‍ നിന്നും തന്റെ പ്രതിനിധികളായി ഈ സമിതിയിലേക്കയച്ചു. വിശുദ്ധ സിറിലിനെ സഹായിക്കുക എന്ന കര്‍ത്തവ്യം കൂടി അവര്‍ക്കുണ്ടായിരുന്നു. ഇപ്രകാരം നെസ്റ്റോരിയൂസിനെ സഭയില്‍ നിന്നു പുറത്താക്കി. ഇതേ തുടര്‍ന്ന് വിശുദ്ധ സിറിലുമായി അകന്നു നിന്ന പൌരസ്ത്യ മെത്രാന്‍മാരെ അദ്ദേഹവുമായി അനുരഞ്ജിപ്പിക്കുവാന്‍ പാപ്പാക്ക് വളരെയേറെ കഷ്ടതകള്‍ സഹിക്കേണ്ടതായി വന്നു. ഇതിനിടെ സെവേരിയാനുസ് എന്ന ബ്രിട്ടിഷ് മെത്രാന്റെ മകനായ അഗ്രിക്കോള എന്ന പുരോഹിതന്‍ പെലാജിയന്‍ സിദ്ധാന്തത്തിന്റെ വിഷവിത്തുകള്‍ ബ്രിട്ടണില്‍ വിതച്ചു. പുരോഹിതനാകും മുമ്പ് ഇദ്ദേഹം വിവാഹിതനായിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ പരിശുദ്ധ പാപ്പാ തന്റെ വികാരിയായിരുന്ന ഓക്സേരെയിലെ വിശുദ്ധ ജെര്‍മാനൂസിനെ അങ്ങോട്ടയച്ചു. അദ്ദേഹത്തിന്റെ ആവേശവും, തീക്ഷണതയും ആ വിപത്തിനെ വിജയകരമായി തടഞ്ഞു. കൂടാതെ വിശുദ്ധ സെലസ്റ്റിന്‍ പാപ്പാ റോമാക്കാരനായ വിശുദ്ധ പല്ലാഡിയൂസിനെ സ്കോട്ട്കള്‍ക്കിടയില്‍ വിശ്വാസം പ്രചരിപ്പിക്കുന്നതിനായി വടക്കെ ബ്രിട്ടണിലേക്കും, അയര്‍ലന്‍ഡിലേക്കും അയക്കുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. വിശുദ്ധ പാട്രിക്കിന്റെ നിരവധി ജീവചരിത്രകാരന്‍മാര്‍ ഐറിഷ് ജനതക്കിടയില്‍ വിശ്വാസം പ്രചരിപ്പിക്കുവാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് വിശുദ്ധ സെലസ്റ്റിന്‍ ആണെന്ന് അവകാശപ്പെടുന്നു. 432 ആഗസ്റ്റ് 1ന് ഏതാണ്ട് പത്തുവര്‍ഷത്തോളം പരിശുദ്ധ സിംഹാസനത്തിലിരുന്നതിനു ശേഷം വിശുദ്ധനായ ഈ പാപ്പാ ദൈവസന്നിധിയിലേക്ക് യാത്രയായി. പ്രിസ്സില്ലായിലെ സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ പിന്നീട് വിശുദ്ധ പ്രാക്സേഡിന്റെ ദേവാലയത്തിലേക്ക് കൊണ്ട് വന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. സ്കോട്ടിലെ ബെര്‍ത്താങ്ക് 2. ടിമോത്തിയും ഡിയോജെനസ്സും 3. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍സ്റ്റാര്‍ 4. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഏവുടിക്കിയൂസ് 5. പന്നോണിയായിലെ ഫ്ലോരെന്‍സിയോസും ജെര്‍മിനിയാനൂസും സത്തൂരൂസും 6. ഫോണ്ടനെനിലെ ജെന്നാര്‍ഡ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-03-12:03:57.jpg
Keywords: വിശുദ്ധ സെല

1087
Category: 5
Sub Category:
Heading: വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍
Content: വിശുദ്ധ വിന്‍സെന്‍റ് ഫെറെറിന്റെ പിതാവ് ഒരു ഇംഗ്ലീഷ്‌കാരനും ആ നഗരത്തിലെ പ്രഭുവായിരുന്നു. തത്വശാസ്ത്രത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1367 ഫെബ്രുവരി 5ന് ഒരു ഡൊമിനിക്കന്‍ സന്യാസിയായി. പിറ്റേ വര്‍ഷം വിശുദ്ധന്‍ ബാഴ്സിലോണയിലേക്ക് മാറുകയും, 1370-ല്‍ ലെരിഡായിലെ ഡൊമിനിക്കന്‍ ഭവനത്തില്‍ തത്വശാസ്ത്ര അദ്ധ്യാപകനായി മാറുകയും ചെയ്തു. 1373-ല്‍ വിശുദ്ധന്‍ ബാഴ്സിലോണയില്‍ തിരിച്ചെത്തി. ഇതിനോടകം തന്നെ വിശുദ്ധന്‍ ഒരു പ്രസിദ്ധനായ സുവിശേഷകനായി മാറികഴിഞ്ഞിരുന്നു. 1377-ല്‍ വിശുദ്ധനെ കൂടുതല്‍ പഠനത്തിനായി ടൌലോസിലേക്കയച്ചു. അവിടെ വെച്ച് അവിഗ്നോണിലെ ഭാവി അനൌദ്യോഗിക പാപ്പായായ കര്‍ദ്ദിനാള്‍ പെട്രോ ഡി ലുണായുടെ സ്ഥാനപതിയുടെ ശ്രദ്ധ വിശുദ്ധനില്‍ പതിഞ്ഞു. വിശുദ്ധന്‍ അവരുടെ കൂടെ കൂടുകയും റോമിലെ പാപ്പാക്കെതിരായുള്ള അവരുടെ വാദങ്ങളെ പിന്താങ്ങുകയും ചെയ്തു. യഹൂദന്‍മാര്‍ക്കിടയിലും, മൂറുകള്‍ക്കിടയിലും വളരെ വലിയ രീതിയില്‍ വിശുദ്ധന്‍ സുവിശേഷപ്രഘോഷണം നടത്തി. മാത്രമല്ല വല്ലാഡോളിഡിലെ റബ്ബിയെ അദ്ദേഹം ക്രിസ്തീയവിശ്വാസത്തിലേക്ക് കൂട്ടികൊണ്ട് പോയി. പിന്നീട് ബുര്‍ഗോസിലെ മെത്രാനായി മാറിയത് ഈ റബ്ബിയായിരിന്നു. സ്പെയിനിലെ യഹൂദന്‍മാരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതില്‍ അദ്ദേഹം വളരെ വലിയ പങ്ക് വഹിച്ചു. റോമും അവിഗ്നോണും തമ്മില്‍ നിലനിന്നിരുന്ന സൈദ്ധാന്തികമായ അബദ്ധധാരണകള്‍ മൂലമുള്ള മുറിവുണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിശുദ്ധന്, ഒരു ദര്‍ശനം ഉണ്ടായി. വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ ഫ്രാന്‍സിസിനും മദ്ധ്യത്തില്‍ നിന്നുകൊണ്ട് യേശു, അനുതാപത്തെ ക്കുറിച്ച് പ്രഘോഷിക്കുവാന്‍ വിശുദ്ധനെ ചുമതലപ്പെടുത്തുന്നതായിരിന്നു ദര്‍ശനത്തിന്റെ സാരം. തന്റെ മരണം വരെ പാശ്ചാത്യ യൂറോപ്പ് മുഴുവന്‍ അലഞ്ഞു-തിരിഞ്ഞ് വിശുദ്ധന്‍ തന്റെ ദൗത്യം തുടര്‍ന്നു. പശ്ചാത്തപിച്ചവരും സ്വയം പീഡിപ്പിക്കുന്നവരുമടങ്ങുന്ന ഏതാണ്ട് 300 മുതല്‍ 10,000 ത്തോളം വരുന്ന അനുയായിവൃന്ദം വിശുദ്ധനു ഉണ്ടായിരുന്നു. വിശുദ്ധന്‍ ആരഗോണിലുള്ളപ്പോളാണ് അവിടത്തെ രാജകീയ സിംഹാസനം ഒഴിവാകുന്നത്. വിശുദ്ധനും, അദ്ദേഹത്തിന്റെ സഹോദരനായിരുന്ന ബോനിഫസും, കാര്‍ത്തൂസിനായ കാസ്റ്റില്ലെയിലെ ഫെര്‍ഡിനാന്‍ഡിനെ അവിടത്തെ രാജാവായി നിയമിക്കുന്നതില്‍ ഏറെ സമ്മര്‍ദ്ധം ചെലുത്തി. 1416-ല്‍ വിശുദ്ധന്‍ ബെനഡിക്ട് പതിമൂന്നാമനോടുള്ള തങ്ങളുടെ ബഹുമാനം ഉപേക്ഷിച്ചു. കാരണം അവിഗ്നോണിലെ അനൌദ്യോഗിക പാപ്പാ മതവിരുദ്ധ വാദത്തിനെതിരായി കാര്യമായിട്ടൊന്നും ചെയ്തില്ല എന്നതും, തര്‍ക്കരഹിതമായൊരു പാപ്പാ തിരഞ്ഞെടുപ്പിനായി സ്വയം രാജിവെക്കണമെന്ന കോണ്‍സ്റ്റന്‍സ് സമിതി സമര്‍പ്പിച്ച അപേക്ഷ നിരസിച്ചു എന്നതുമായിരുന്നു ഇതിനു കാരണം. വിശുദ്ധന്റെ ഈ തീരുമാനത്തിന്റെ അനന്തരഫലമായി ബെനഡിക്ട് പതിമൂന്നാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും മതവിരുദ്ധവാദത്തിന്റെ അവസാനം കുറിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്തു. 1419 ഏപ്രില്‍ 5ന് ബ്രിട്ടാണിയിലെ വാന്നെസിയില്‍ വെച്ചാണ് വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചത്. അവിടെ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ ആദരിച്ചുവരുന്നു. 1455-ല്‍ കാലിക്സ്റ്റസ് രണ്ടാമന്‍ പാപ്പാ വിന്‍സെന്‍റ് ഫെറെറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Image: /content_image/DailySaints/DailySaints-2016-04-03-12:08:33.jpg
Keywords: വിശുദ്ധ വിന്‍

1088
Category: 5
Sub Category:
Heading: സെവില്ലേയിലെ മെത്രാനായിരിന്ന വിശുദ്ധ ഇസിദോര്‍
Content: സ്പെയിനില്‍ ഏറ്റവും കൂടുതലായി ആദരിക്കപ്പെടുന്ന വിശുദ്ധ ഇസിദോര്‍, സഭയിലെ ഏറ്റവും തിളക്കമാര്‍ന്ന വേദപാരംഗതന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ദൈവം അതിനായിട്ടാണ് വിശുദ്ധനെ സൃഷ്ടിച്ചതെന്ന് വിശുദ്ധ ബ്രോലിയോ പറയുന്നു. കാര്‍ത്താജേന എന്ന പട്ടണത്തിലായിരുന്നു വിശുദ്ധന്‍ ജനിച്ചത്, ആ നാട്ടിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങളില്‍പ്പെടുന്ന സെവേരിയനും, തിയോഡോറയുമായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അസാധാരണമായ ദൈവഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍. വിശുദ്ധന്റെ സഹോദരന്‍മാരായിരുന്ന ലിയാണ്ടറും, ഫ്ലൂജെന്റിയൂസും പില്‍കാലത്തെ മെത്രാന്‍മാര്‍ ആയിരുന്നു. കൂടാതെ വിശുദ്ധന്റെ സഹോദരിയായിരുന്ന ഫ്ലോറെന്റിയാനയും വിശുദ്ധരുടെ ഗണത്തില്‍പ്പെടുത്തി ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. അസാധാരണമായ നന്മയും, വിജ്ഞാനവും കൊണ്ട് സഭാസേവനത്തിനുള്ള യോഗ്യത യുവത്വത്തില്‍ തന്നെ നേടിയിരുന്ന വിശുദ്ധന്‍ സെവില്ലേയിലെ മെത്രാപ്പോലീത്തയായിരുന്ന തന്റെ സഹോദരനായ ലിയാണ്ടറിനെ, മതവിരുദ്ധവാദികളായ വിസിഗോത്തുകളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതില്‍ സഹായിച്ചു പോന്നു. ഈ ഭാരിച്ച ഉത്തരവാദിത്വം വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വവും, ആവേശത്തോടും കൂടി നിര്‍വഹിച്ചു. രാജാക്കന്‍മാരായിരുന്ന റിക്കാര്‍ഡ്, ലിയൂബാ, വിറ്റെറിക്ക്, ഗുണ്ടര്‍മാര്‍, സിസെബട്ട് തുടങ്ങിയവരുടെ ഭരണകാലങ്ങളില്‍ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പോന്നു. 600-ല്‍ വിശുദ്ധ ലിയാണ്ടറിന്റെ നിര്യാണത്തോടെ, അദ്ദേഹത്തെ പിന്തുടര്‍ന്ന്‍ സെവില്ലേ 601 ൽ സഭയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. വിശുദ്ധന്‍ അരുളപ്പാടും, ആത്മാവുമായിരുന്ന നിരവധി സമ്മേളനങ്ങളിലൂടെ അദ്ദേഹം സ്പെയിനിലെ സഭയില്‍ അച്ചടക്കം വീണ്ടെടുക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു. 619-ല്‍ വിശുദ്ധന്‍ അദ്ധ്യക്ഷനായ സെവില്ലെ സമ്മേളനത്തില്‍ ഒരു പൊതുവാദത്തിലൂടെ അദ്ദേഹം 'സിറിയയില്‍ നിന്നും വന്ന അസെഫാലിയിലെ മെത്രാനായിരുന്ന ഗ്രിഗറി പിന്തുടര്‍ന്നിരുന്ന യൂട്ടിച്ചിയന്‍ സിദ്ധാന്തത്തെ' എതിര്‍ക്കുകയും അത് തെറ്റാണെന്ന് തെളിവ് സഹിതം തെളിയിക്കുകയും ചെയ്തു. തുടര്‍ന്ന് അതേ സ്ഥലത്തു വെച്ച് തന്നെ ഗ്രിഗറി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. 610-ല്‍ സ്പെയിനിലെ മെത്രാന്‍മാരെല്ലാവരും ചേര്‍ന്ന് ടോള്‍ഡോയില്‍ ഒരു പൊതുയോഗം കൂടുകയും ആ നഗരത്തിലെ മെത്രാപ്പോലീത്തയെ സ്പെയിനിന്റേ മുഴുവന്‍ ധാര്‍മ്മിക-ആചാര്യനായി നിയമിക്കുകയും ചെയ്തു. ടോള്‍ഡോയിലെ ഏറ്റവും പ്രസിദ്ധമായ നാലാമത്തെ സമ്മേളനത്തില്‍ അവിടത്തെ മെത്രാപ്പോലീത്തയായിരുന്ന ജസ്റ്റസ് സന്നിഹിതനായിരുന്നുവെങ്കിലും പ്രധാന അദ്ധ്യക്ഷന്‍ വിശുദ്ധ ഇസിദോര്‍ ആയിരുന്നുവെന്ന് നമുക്ക് കാണാവുന്നതാണ്. തന്റെ സഭയുടെ ശ്രേഷ്ടത മൂലമല്ല മറിച്ച് അദ്ദേഹത്തിന്റെ യോഗ്യതയെ മാനിച്ചായിരുന്നു ഈ തീരുമാനം. വിശുദ്ധന്റെ അസാധാരണമായ ഈ യോഗ്യതകള്‍ മൂലം തന്നെ അദ്ദേഹത്തെ സ്പെയിനിലെ മുഴുവന്‍ സഭകളുടേയും വേദപാരംഗതനായാണ് പരിഗണിച്ചിരുന്നത്. വിശുദ്ധ ഇസിദോര്‍ തന്റെ പ്രയത്നങ്ങളുടെ നേട്ടങ്ങള്‍ ഭാവിതലമുറകള്‍ക്ക് വേണ്ടി സൂക്ഷിച്ചിരുന്നു. അദ്ദേഹം നിരവധി ഉപകാരപ്രദമായ രചനകള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മീയ രചനകള്‍ ആരുടേയും ഹൃദയത്തെ സ്പര്‍ശിക്കുന്നവയാണ്. അദ്ദേഹത്തിന്റെ ഭാഷയുടെ ഭംഗിയും, വിനയവും ആ കാലഘട്ടത്തിന്റെ സംഭാവനകള്‍ അല്ലായിരുന്നു. അദ്ദേഹത്തിന്റെ രചനാ രീതി വളരെ ഒതുക്കവും, വ്യക്തതയുമായിരുന്നു. വിശുദ്ധ ഇസിദോര്‍ ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു എന്നീ ഭാഷകള്‍ വളരെ നല്ലരീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നുവെന്നും ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധന്റെ മരണത്തിന് പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം കൂടിയ ടോള്‍ഡോയില്‍ കൂടിയ വിശ്വാസികളുടെ എട്ടാമത്തെ മഹാ സമ്മേളത്തില്‍ 'മികച്ച വേദപാരംഗതന്‍, കത്തോലിക്കാ സഭയുടെ ആഭരണം, ഏറ്റവും അറിവുള്ള മനുഷ്യന്‍, പില്‍ക്കാല ജനതകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയയ വിശിഷ്ട വ്യക്തിത്വം' എന്നിങ്ങനെയൊക്കെയായിരുന്നു വിശുദ്ധനെ വിശേഷിപ്പിച്ചിരുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. മൊന്തെകൊര്‍വീനോയിലെ ആല്‍ബെര്‍ട്ട് 2. കാഥറിന്‍ തോമസ് 3. എഥെന്‍ ബുര്‍ഗാ 4. കോര്‍ബിയയിലെ ജൊറാള്‍ഡ് 5. ഐറീന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-03-12:13:20.jpg
Keywords: വിശുദ്ധ ഇ

1089
Category: 8
Sub Category:
Heading: നമ്മുടെ മരണം വരെ ആത്മാക്കളുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കുക
Content: "തന്റെ ഐഹിക ജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു" (ഹെബ്രായര്‍ 5:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍ 4}# “എന്റെ നെഞ്ചില്‍ എന്റെ ഹൃദയമിടിക്കുന്നിടത്തോളം കാലം, എന്റെ നേത്രങ്ങളും കരങ്ങളും സ്വര്‍ഗ്ഗത്തിനു നേരെ ഉയര്‍ത്തുവാന്‍ കഴിയുന്നിടത്തോളം കാലം, ഞാന്‍ ഈ ആത്മാക്കള്‍ക്കു വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ നിര്‍ത്തുകയില്ല.” – തന്റെ സഹോദരനായ സാറ്റിറസിന്റെയും സുഹൃത്തുക്കളുടെയും ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വേളയില്‍ വിശുദ്ധ അംബ്രോസ് പറഞ്ഞ വാക്കുകള്‍. #{red->n->n->വിചിന്തനം:}# നിങ്ങളുടെ ഇടയില്‍ നിന്ന്‍ മരിച്ചുപോയ സ്വന്തക്കാരും സുഹൃത്തുക്കളുമായ ഓരോരുത്തരുടെയും ആത്മാക്കളുടെ മോചനത്തിനായി അവരുടെ പേരെടുത്തു പ്രാര്‍ത്ഥിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-03-15:09:07.jpg
Keywords: മരണം

1090
Category: 6
Sub Category:
Heading: മനുഷ്യൻ ദൈവത്തോട് ചെയ്ത ഏറ്റവും വലിയ നിന്ദനം
Content: "അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി" (യോഹന്നാൻ 19:17). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 4}# "മഹാന്‍മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു" (ഏശയ്യ 53:12). മനുഷ്യപുത്രനെ കുറിച്ചു മുന്‍പെ വന്ന പ്രവാചകന്മാരുടെ എല്ലാ പ്രവചനങ്ങളും പൂര്‍ത്തിയാക്കി കൊണ്ട്, അതിക്രൂരമാം വിധം പീഢിക്കപെട്ട് യേശു യേശു കാല്‍വരിയില്‍ യാഗമായി. "നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു, അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു" (ഏശയ്യ 53:5). ഇവിടെ ഏശയ്യ പ്രവാചകന്‍റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്. മനുഷ്യൻ ദൈവത്തോട് ചെയ്ത ഏറ്റവും വലിയ നിന്ദനമായിരിന്നു കാല്‍വരിയില്‍ യേശു സഹിക്കേണ്ടി വന്ന പീഡാനുഭവങ്ങള്‍. 'ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ട് വരുന്നത്?' പീലാത്തോസിന്‍റെ ഈ വാക്കുകള്‍, 'ദൈവത്തോട് നിങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നതെന്ന' മറ്റൊരു സ്വരവും നമ്മോടു സംസാരിക്കുന്നു. ഈ ശബ്ദം നൂറ്റാണ്ടുകൾക്കുമപ്പുറത്ത് നിന്നും നമ്മുടെ വിശ്വാസത്തിന്റെ അറിവിൽ നമുക്ക് കേൾക്കുവാൻ സാധിക്കണം. വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ (S.O.C) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-04-02:09:39.jpg
Keywords: സഹന

1092
Category: 1
Sub Category:
Heading: ഫാ.ടോം ഉഴുന്നാലില്‍ ഉടന്‍ മോചിതനായേക്കും.
Content: യമനില്‍ നിന്നും തീവ്രവാദികള്‍ തട്ടികൊണ്ട് പോയ ഫാ.ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്നും ഉടന്‍ മോചിതനായെക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ആഴ്ചകളായി ഭീകരരുടെ തടവില്‍ കഴിയുന്ന ഫാ. ടോമിനെക്കുറിച്ചു കാര്യമായ വിവരമൊന്നുമില്ലാത്തതിലുള്ള കത്തോലിക്കാ സഭയുടെ ആശങ്ക CBCI പ്രതിനിധിസംഘം കേന്ദ്രമന്ത്രിയെ സന്ദർശിച്ച് അറിയിച്ചിരിന്നു. ഫാ.ടോം സുരക്ഷിതനാണെന്നും, അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ തേടുന്നുണ്ടെന്നും, സുരക്ഷാ കാരണങ്ങളാൽ മോചനവുമായി ബന്ധപ്പെട്ടു പല തലങ്ങളില്‍ നടക്കുന്ന നീക്കങ്ങളെക്കുറിച്ചും ചര്‍ച്ചകളെക്കുറിച്ചും കൂടുതല്‍ വെളിപ്പെടുത്താനാവില്ലന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രതിനിധിസംഘത്തെ അറിയിച്ചു. ഫാ. ടോമിന്‍റെ ജീവനെക്കുറിച്ചു പ്രചരിക്കുന്ന മറ്റെല്ലാ വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍, വക്താവ് ഫാ. ഗ്യാനപ്രകാശ് ടോപ്പോ, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫെഡറിക് ഡിസൂസ, സിബിസിഐ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസഫ് മണിപ്പാടം എസ്ഡിബി, നിയമ ഉപദേഷ്ടാവ് അഡ്വ. ജോസ് ഏബ്രഹാം എന്നിവരാണു പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്. ഫാ.ടോം സുരക്ഷിതനാണെന്നും ഉടനെ അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന്‍ സുഷമ സ്വരാജിന്‍റെ ഉറപ്പ് ലഭിച്ചതായും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (CBCI) ഡപ്യൂട്ടി സെക്രട്ടറി ഫാ.ജോസഫ് ചിന്നയാന്‍ മാധ്യമങ്ങളെ അറിയിച്ചു.
Image: /content_image/News/News-2016-04-04-03:31:37.jpg
Keywords: Fr.Tom Uzhunnalil, Yeman, Pravachaka Sabdam

1093
Category: 1
Sub Category:
Heading: മുസ്ലീമിന് ക്രൈസ്തവനായി മതം മാറാൻ അവകാശമുണ്ടെന്ന് മലേഷ്യൻ ഹൈക്കോടതി
Content: മുസ്ലീമിന് ക്രൈസ്തവനായി മതം മാറാൻ അവകാശമുണ്ടെന്ന് മലേഷ്യൻ ഹൈക്കോടതി. മതം മാറാനുള്ള ഭരണഘടനാപരമായ അവകാശം നിലനിൽക്കുന്നുണ്ടങ്കിലും മുസ്ലീം ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് അസാധാരണമായ കോടതി വിധിയാണ് ഇതെന്ന് കരുതപ്പെടുന്നു. മുസ്ലീമിന് ക്രൈസ്തവനായി മതം മാറാനുള്ള അവകാശം ഭരണഘടനാപരമാണെന്നും ഒരു മലേഷ്യൻ പൗരന് അത് നിഷേധിക്കാനാവില്ലെന്നും വിധി പ്രസ്താവനയിൽ പറയുന്നു. മലേഷ്യയിലെ ക്രൈസ്തവ സഭയുടെ വളർച്ചയ്ക്ക് ഈ വിധി ഒരു നാഴിക ക്കല്ലായിരിക്കുമെന്ന് പ്രതീക്ഷകപ്പെടുന്നു. മുസ്ലീം മതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക്, പ്രത്യേകിച്ച് ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത് എപ്പോഴും വിവാദങ്ങളിലേക്ക് എത്തിച്ചേരുന്ന മലേഷ്യൻ സമൂഹത്തിൽ, ഈ വിധി നല്ലൊരു കീഴ് വഴക്കം സൃഷ്ടിക്കും. മലേഷ്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 11 അനുസരിച്ച്, പൂർണ്ണമായ മതസ്വാതന്ത്ര്യം മലേഷ്യൻ പൗരന്മാർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആ അവകാശത്തിനു മേലുള്ള കടന്നുകയറ്റങ്ങളെ കൂടുതൽ ധൈര്യത്തോടെ അഭിമുഖീകരിക്കാൻ ഈ കോടതി വിധി വ്യക്തികൾക്ക് അധികാരം നൽകുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുവാനുള്ള തീരുമാനം അടിസ്ഥാനപരമായി തന്റെ അവകാശമാണെന്ന് മുസ്ലീമായിരുന്ന മലേഷ്യൻ പൗരൻ, റൂണി റെബിറ്റ് വാദി ച്ചപപോൾ, സരാവക് സ്റ്റേറ്റിലെ ഹൈക്കോടതി പ്രസ്തുത വാദം അംഗീകരിച്ചു. ജഡ്ജി യൂ കെൻ ജി തന്റെ വിധി പ്രസ്താവനയിൽ പറഞ്ഞു. "വാദിക്ക് കൃസ്തുമതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമണ്ട്". 1975-ൽ മലേഷ്യയിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച റൂണി റെബിറ്റിനെ പിന്നീട്, എട്ടു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തു . റെബിറ്റിന്റെ പേരു മാറ്റി അസ്മി മുഹമ്മദ് അസം ഷാ എന്നാക്കുകയും ചെയ്തു. 1999-ൽ റെണിറ്റ് മാമ്മോദീസ സ്വീകരിച്ചുകൊണ്ട് ക്രിസ്തുമതം സ്വീകരിച്ചു 24-മത്തെ വയസ്സിൽ റെബിറ്റ് ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനിക്കുന്നത് പ്രായപൂർത്തിയായ ഒരു പൗരന്റെ ബോധപൂർവ്വമായ തീരുമാനമാണ്. അതിനുള്ള അവകാശം ഭരണഘടനാപരവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2016-04-04-07:41:48.jpg
Keywords: convert to christian, ,malaysian court