category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമുസ്ലീമിന് ക്രൈസ്തവനായി മതം മാറാൻ അവകാശമുണ്ടെന്ന് മലേഷ്യൻ ഹൈക്കോടതി
Contentമുസ്ലീമിന് ക്രൈസ്തവനായി മതം മാറാൻ അവകാശമുണ്ടെന്ന് മലേഷ്യൻ ഹൈക്കോടതി. മതം മാറാനുള്ള ഭരണഘടനാപരമായ അവകാശം നിലനിൽക്കുന്നുണ്ടങ്കിലും മുസ്ലീം ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് അസാധാരണമായ കോടതി വിധിയാണ് ഇതെന്ന് കരുതപ്പെടുന്നു. മുസ്ലീമിന് ക്രൈസ്തവനായി മതം മാറാനുള്ള അവകാശം ഭരണഘടനാപരമാണെന്നും ഒരു മലേഷ്യൻ പൗരന് അത് നിഷേധിക്കാനാവില്ലെന്നും വിധി പ്രസ്താവനയിൽ പറയുന്നു. മലേഷ്യയിലെ ക്രൈസ്തവ സഭയുടെ വളർച്ചയ്ക്ക് ഈ വിധി ഒരു നാഴിക ക്കല്ലായിരിക്കുമെന്ന് പ്രതീക്ഷകപ്പെടുന്നു. മുസ്ലീം മതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക്, പ്രത്യേകിച്ച് ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത് എപ്പോഴും വിവാദങ്ങളിലേക്ക് എത്തിച്ചേരുന്ന മലേഷ്യൻ സമൂഹത്തിൽ, ഈ വിധി നല്ലൊരു കീഴ് വഴക്കം സൃഷ്ടിക്കും. മലേഷ്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 11 അനുസരിച്ച്, പൂർണ്ണമായ മതസ്വാതന്ത്ര്യം മലേഷ്യൻ പൗരന്മാർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളതാണ്. ആ അവകാശത്തിനു മേലുള്ള കടന്നുകയറ്റങ്ങളെ കൂടുതൽ ധൈര്യത്തോടെ അഭിമുഖീകരിക്കാൻ ഈ കോടതി വിധി വ്യക്തികൾക്ക് അധികാരം നൽകുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുവാനുള്ള തീരുമാനം അടിസ്ഥാനപരമായി തന്റെ അവകാശമാണെന്ന് മുസ്ലീമായിരുന്ന മലേഷ്യൻ പൗരൻ, റൂണി റെബിറ്റ് വാദി ച്ചപപോൾ, സരാവക് സ്റ്റേറ്റിലെ ഹൈക്കോടതി പ്രസ്തുത വാദം അംഗീകരിച്ചു. ജഡ്ജി യൂ കെൻ ജി തന്റെ വിധി പ്രസ്താവനയിൽ പറഞ്ഞു. "വാദിക്ക് കൃസ്തുമതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമണ്ട്". 1975-ൽ മലേഷ്യയിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച റൂണി റെബിറ്റിനെ പിന്നീട്, എട്ടു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തു . റെബിറ്റിന്റെ പേരു മാറ്റി അസ്മി മുഹമ്മദ് അസം ഷാ എന്നാക്കുകയും ചെയ്തു. 1999-ൽ റെണിറ്റ് മാമ്മോദീസ സ്വീകരിച്ചുകൊണ്ട് ക്രിസ്തുമതം സ്വീകരിച്ചു 24-മത്തെ വയസ്സിൽ റെബിറ്റ് ക്രിസ്തുമതം സ്വീകരിക്കാൻ തീരുമാനിക്കുന്നത് പ്രായപൂർത്തിയായ ഒരു പൗരന്റെ ബോധപൂർവ്വമായ തീരുമാനമാണ്. അതിനുള്ള അവകാശം ഭരണഘടനാപരവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-04 00:00:00
Keywordsconvert to christian, ,malaysian court
Created Date2016-04-04 17:11:48