Content | "യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനു വേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു" (ഫിലിപ്പിയര്‍ 3:14).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍ 2}#
മരണത്തിന് ശേഷം മൂന്ന്‍ അവസ്ഥകളാണ് ഒരു ആത്മാവിനെ കാത്തിരിക്കുന്നത് : യാതൊരുവിധ സഹനങ്ങളും കൂടാതെയുള്ള പരിപൂര്‍ണ്ണ സ്നേഹത്തിന്റെ അവസ്ഥ അതായത് സ്വര്‍ഗ്ഗം; യാതൊരുവിധ സ്നേഹവും ഇല്ലാതെ സഹനത്തിന്റേതു മാത്രമായ അവസ്ഥ, അതായത് നരകം; സഹനത്തോട്കൂടി സ്നേഹത്തിന്റേതായൊരു അവസ്ഥ – ഇതാണ് ശുദ്ധീകരണസ്ഥലം. ദൈവകാരുണ്യത്തിന്റെ സൃഷ്ടിയെന്ന്‍ ശുദ്ധീകരണസ്ഥലത്തെ വിശേഷിപ്പിക്കാം.
(ധന്യനായ മെത്രാപ്പോലീത്ത ഫുള്‍ട്ടണ്‍ ജെ. ഷീന്‍).
#{red->n->n->വിചിന്തനം:}# ആദരണീയ പിതാവ് ഫുള്‍ട്ടണ്‍ ജെ. ഷീന്‍ നമ്മോട് പങ്ക് വെക്കുന്നു, “മനുഷ്യ ഹൃദയമെന്ന്‍ പറയുന്നതു ഒരു വലന്റൈന്‍ ഹൃദയത്തിന്റെ ആകൃതിയില്‍ പരിപൂര്‍ണ്ണവും വടിവൊത്തതുമായ ആകൃതിയില്‍ ഉള്ളതല്ല; ഒരു ചെറിയ കഷണം അതില്‍ നിന്നും നഷ്ടപ്പെട്ടത് പോലെ ക്രമരഹിതമായ ആകൃതിയോട് കൂടിയതാണ് നമ്മുടെ ഹൃദയം. ആ നഷ്ടപ്പെട്ട കഷണം, കുരിശിന്‍മേലുള്ള ആഗോള മനുഷ്യഗണത്തിന്റെ ഹൃദയത്തില്‍ നിന്നും കുന്തത്താല്‍ കുത്തിവേര്‍പ്പെടുത്തിയ കഷണത്തെ പ്രതിനിധാനം ചെയ്യുന്നു.
ദൈവം ഓരോ മനുഷ്യന്റേയും ഹൃദയം സൃഷ്ടിച്ചപ്പോള്‍, അതിന്റെ ഒരു ചെറിയ ഭാഗം സ്വര്‍ഗ്ഗത്തില്‍ സൂക്ഷിച്ചു, ബാക്കിയുള്ളത് ഭൂമിയിലേക്കയച്ചു. ഭൂമിയില്‍ അനശ്വരമായ ഉത്ഥാനത്തിലൂടെ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവുമായി ചേരുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായ സന്തോഷവാനായിരിക്കാനും പരിപൂര്‍ണ്ണവും യഥാര്‍ത്ഥവുമായ സ്നേഹത്തിലായിരിക്കുവാനും, പരിപൂര്‍ണ്ണമായ ഒരു ഹൃദയമായിരിക്കുവാനും നമ്മുക്ക് സാധിക്കുകയുള്ളൂ. ആരോരുമില്ലാതെ മരിക്കുന്നവര്‍ക്കായി ദൈവത്തിന്റെ കാരുണ്യത്തിനായി അപേക്ഷിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |