Contents

Displaying 1031-1040 of 24925 results.
Content: 1170
Category: 1
Sub Category:
Heading: യേശുവിനു മാറ്റുവാനും സൗഖ്യപ്പെടുത്തുവാനും കഴിയാത്തതായി യാതൊന്നുമില്ല: ഫ്രാന്‍സിസ്‌ മാർപാപ്പ
Content: തിരുസഭ പരിപൂര്‍ണ്ണരായ വ്യക്തികളുടെ ഒരു സമൂഹമല്ലന്നും, യേശുക്രിസ്തുവിനെ പിന്തുടരുന്ന നിരവധി ബലഹീനരായ മനുഷ്യരുടെ സമൂഹമാണന്നും, എന്നാൽ യേശുവിനു മാറ്റുവാനും സൗഖ്യപ്പെടുത്തുവാനും കഴിയാത്തതായി ഒന്നുമില്ലന്നും ഫ്രാന്‍സിസ്‌ മാർപാപ്പ അഭിപ്രായപ്പെട്ടു. ബുധനാഴ്ച, സെന്റ്‌ പീറ്റേഴ്സ് സ്കൊയറിലെ പൊതു അഭിസംബോധനയില്‍, തനിക്ക്‌ മുന്നില്‍ തടിച്ചുകൂടിയ വിശ്വാസികളോടാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. ചുങ്കക്കാരനും, പാപിയുമായിരുന്ന മത്തായിയെ, യേശു തന്റെ ശിക്ഷ്യനാക്കി മാറ്റിയ സുവിശേഷ ഭാഗത്തെ ആസ്പദമാക്കിയായിരുന്നു പാപ്പായുടെ പ്രബോധനം. ചുങ്കക്കാരുടേയും, പാപികളുടേയും ഒപ്പം ഭക്ഷണം കഴിച്ചു കൊണ്ട് എപ്രകാരം അവരെ തന്റെ ശിക്ഷ്യന്‍മാരാക്കി മാറ്റാമെന്ന് യേശു കാണിച്ചുതന്നതായി പാപ്പാ പറഞ്ഞു. “തിരുസഭ പരിപൂര്‍ണ്ണരായ വ്യക്തികളുടെ ഒരു സമൂഹമല്ല, തങ്ങള്‍ പാപികളാണെന്നും, തങ്ങള്‍ക്ക് പാപമോചനം ആവശ്യമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട് നമ്മള്‍ കര്‍ത്താവിനെ പിന്തുടരുന്നു. അനീതിപ്രവര്‍ത്തിക്കുന്നവരും അഹങ്കാരികളുമായ ആളുകള്‍, തങ്ങള്‍ക്ക് മോക്ഷം ആവശ്യമാണെന്ന കാര്യം തിരിച്ചറിയുന്നില്ല, അതിനാല്‍ അവര്‍ ദൈവത്തിന്റെ കാരുണ്യമാര്‍ന്ന മുഖം ദര്‍ശിക്കുന്നതിനോ, കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതിനോ തയ്യാറാകുന്നില്ല. എന്നിരുന്നാലും, യേശു ഒരു ‘നല്ല വൈദ്യനാണ്”, യേശുവിനു മാറ്റുവാൻ കഴിയാത്തതായി ഒന്നുമില്ല." മാർപാപ്പ പറഞ്ഞു. "ദൈവത്തിന്റെ വചനം, അഗാധമായി നമ്മുടെ ഉള്ളിലേക്ക് തുളച്ചു കയറുന്ന, ശസ്ത്രക്രിയക്കുപയോഗിക്കുന്ന കത്തിപോലെയാണ്; അത് നമ്മുടെ ജീവിതത്തില്‍ പതിയിരിക്കുന്ന തിന്മയില്‍ നിന്നും നമ്മെ മോചിതരാക്കുന്നു. ചില സമയങ്ങളില്‍ വചനം വേദനാജനകമാണ്, കാരണം അത് നമ്മുടെ കാപട്യത്തെ മുറിവേല്‍പ്പിക്കുന്നു, നമ്മുടെ വ്യാജ ഒഴിവുകഴിവുകളുടെ മുഖം മൂടി വലിച്ചു കീറുന്നു, ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെ പുറത്ത്‌ കൊണ്ടുവരുന്നു. എന്നിരുന്നാലും അത് നമുക്ക്‌ തിളക്കമേകുകയും, നമ്മെ ശുദ്ധീകരിക്കുകയും, നമുക്ക്‌ ശക്തിയും പ്രതീക്ഷയും നല്‍കുകയും ചെയ്യുന്നു, മാത്രമല്ല അത് നമ്മെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു” പാപ്പാ കൂട്ടിച്ചേര്‍ത്തു. മാമ്മോദീസായിലൂടെ നമുക്ക്‌ ലഭിച്ച അനുഗ്രഹത്തെ പുതുക്കുവാനുള്ള ശക്തമായ ഒരു മാര്‍ഗ്ഗമാണ് വിശുദ്ധ കുര്‍ബ്ബാനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “വിശുദ്ധ കുര്‍ബ്ബാനയോട് കൂടുതല്‍ അടുക്കുന്നതു വഴി, യേശുവിന്റെ ശരീരവും രക്തവും വഴി, നാം നമ്മെ തന്നെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മളിലേക്കിറങ്ങി വന്നുകൊണ്ട് യേശുതന്നെയാണ് അവന്റെ ശരീരവുമായി നമ്മെ ബന്ധിപ്പിക്കുന്നത്!” ബലിക്ക് പകരം കരുണാർദ്രമായ സ്നേഹമാണ് ദൈവം അര്‍ഹിക്കുന്നതെന്ന്, ഹോസിയാ പ്രവാചകന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: "ഫരിസേയര്‍ ദൈവത്തിന്റെ ഹൃദയം തിരിച്ചറിഞ്ഞില്ല, നിയമത്തിനു പകരം കാരുണ്യം കൊണ്ട് ശാന്തിയും, നവീകരണവും സാദ്ധ്യമാണെന്ന വസ്തുത അവര്‍ മനസ്സിലാക്കിയില്ല". “ഒരാള്‍ നമുക്ക് ഒരു സമ്മാനപ്പോതി നല്‍കുന്നുവെന്നിരിക്കട്ടെ, നാം അതിനകത്തെ സമ്മാനം നോക്കുന്നതിനു പകരം അത് പൊതിഞ്ഞിരിക്കുന്ന കടലാസിന്റെ മോടിയിലാണ് നോക്കുന്നതെങ്കിലോ?, നമുക്കെല്ലാവര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള സമ്മാനത്തിന്റെ ബാഹ്യമായ മോടിയിലാണ് നമ്മുടെ ശ്രദ്ധ, അകത്തുള്ള അനുഗ്രഹത്തിലല്ല!” പാപ്പാ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 16ന് അഭയാര്‍ത്ഥികളുമായി കൂടികാഴ്ച നടത്തുന്നതിനായി ലെസ്ബോസിലേക്കുള്ള തന്റെ യാത്രക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മാർപാപ്പ തന്റെ പൊതു പ്രസംഗം ഉപസംഹരിച്ചു.
Image: /content_image/News/News-2016-04-15-17:47:44.jpg
Keywords:
Content: 1171
Category: 18
Sub Category:
Heading: കോട്ടയം അതിരൂപതയിലെ ദേവാലയങ്ങളില്‍ കരിമരുന്ന് പ്രകടനം ഒഴിവാക്കും, പ്രസ്തുത തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
Content: കണ്ണൂര്‍: പൊതു ജനങ്ങളുടെ സ്വത്തിനും ജീവനും നാശനഷ്ടങ്ങള്‍ വരുത്തുന്നതോടൊപ്പം വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കുന്ന കരിമരുന്ന പ്രകടനങ്ങള്‍ കോട്ടയം അതിരൂപതയിലെ ദൈവാലയങ്ങളില്‍ ഒഴിവാക്കുമെന്ന് കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനിച്ചു. അതിരൂപതയിലെ ദൈവാലയങ്ങളിലെ തിരുനാളുകളോടും വിവിധ ആഘോഷങ്ങളോടും ചേര്‍ന്നുള്ള കരിമരുന്ന് ഉപയോഗം ഒഴിവാക്കുവാനും ഈ തുക ജാതി മതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുവാനും അതിരൂപതയുടെ മലബാര്‍ റീജിയണല്‍ അജപാലന കേന്ദ്രമായ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. യോഗം, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന വെടിക്കെട്ട് പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കേണ്ടതിനായി എല്ലാ വിഭാഗം ജനങ്ങളും ത്യാഗങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകേണ്ടതാണെന്ന്‍ അദ്ദേഹം പറഞ്ഞു. കാരുണ്യവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദൈവകാരുണ്യത്തിന്റെ സത്ഫലങ്ങള്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും സംലഭ്യമാക്കുവാന്‍ സഭാതനയര്‍ കരുണയുടെ ഹൃദയകവാടങ്ങള്‍ സഹോദരങ്ങള്‍ക്കായി തുറക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട് ആഹ്വാനം ചെയ്തു. അതിരൂപതയുടെ കാരുണ്യവര്‍ഷ പ്രവര്‍ത്തനങ്ങളായ വിദ്യാഭ്യാസ സഹായ പദ്ധതി, കാരുണ്യദീപം കുടുംബ സഹായ പദ്ധതി, അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കൂടാതെ ഭവനം നിര്‍മ്മിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്ന മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശം യോഗം ഐക്യ കണ്‌ഠേന പാസ്സാക്കി. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. ബേബി കട്ടിയാങ്കല്‍, ഡോ. ജോസ് ജെയിംസ്, ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. എബ്രാഹം പറമ്പേട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2016-04-16-00:11:10.jpg
Keywords:
Content: 1172
Category: 6
Sub Category:
Heading: ദൈവം നമ്മുക്ക് നല്കിയ സ്വാതന്ത്ര്യത്തിന് അനുസൃതമായിട്ടാണോ നാം ജീവിക്കുന്നത്?
Content: "അബ്രാഹത്തിനു ലഭിച്ച അനുഗ്രഹം യേശുക്രിസ്തു വഴി വിജാതീയരിലേക്കും വ്യാപികക്കേണ്ടതിനും ആത്മാവിന്റെ വാഗ്ദാനം വിശ്വാസം വഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്" (ഗലാത്തിയർ 3:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-16}# ദൈവം മനുഷ്യനെ കാണുന്നത് കേവലം ഒരു സൃഷ്ട്ടിയായിട്ടല്ല, മറിച്ച് തന്‍റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വിളിച്ച ഒരു സ്നേഹിതനായിട്ടാണ്. അവിടുന്ന് നമ്മുക്ക് നല്കിയ സ്വാതന്ത്ര്യത്തെ തിരിച്ചറിയാന്‍ നാം ദൈവീക സ്നേഹം അനുഭവിച്ച് അറിയേണ്ടിയിരിക്കുന്നു. പാപത്തിന്‍റെ അദൃശ്യ രൂപമായ പ്രത്യയശാസ്ത്രങ്ങളുടെ പിടിയിൽ അകപ്പെടാതെ, ദൈവത്തിന്റെ വീക്ഷണത്തോടെ ഈ പ്രപഞ്ചത്തെ ദർശിക്കുന്നവനു മാത്രമേ സാമൂഹികമായ അനീതി, അസമത്വം, അസഹിഷ്ണുത എന്നിവയ്ക്ക് എതിരെ പിടിച്ചു നിൽക്കുവാൻ കഴിയുകയുള്ളൂ. യേശുവിന്റെ പീഡസഹനവും ഉത്ഥാനവും വഴി നാമെല്ലാവരും വീണ്ടെടുക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം നമ്മില്‍ പലരും മറന്നു പോയിരിക്കുന്നു. ജീവിതത്തില്‍ 'യേശുവിനാല്‍ വീണ്ടെടുക്കപ്പെട്ടു' എന്ന ബോധ്യം ലഭിച്ച ഓരോരുത്തര്‍ക്കും, സഹനങ്ങളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കുവാനുള്ള അനുഗ്രഹം ലഭിക്കുന്നു, അവനില്‍ സമാധാനം കണ്ടെത്താന്‍ കഴിയുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം അവര്‍ ലോകത്തിൽ സമാധാനത്തിന്റെയും ശാന്തിയുടെയും വിത്തുകൾ പാകുവാനും പ്രചരിപ്പിക്കുവാനും ശ്രമിക്കുന്നവരായി മാറുന്നു. ഒരു നിമിഷം ചിന്തിക്കാം, ദൈവം നമ്മുക്ക് നല്കിയ സ്വാതന്ത്ര്യത്തെ ശരിയായ വിധത്തിലാണോ നാം വിനിയോഗിക്കുന്നത്? ജീവിതത്തിലെ സഹനങ്ങളേയും ദുഃഖങ്ങളെയും നാം സമീപിക്കുന്ന രീതി എപ്രകാരമാണ്? യേശുവിനാല്‍ വീണ്ടെടുക്കപ്പെട്ടു എന്ന ബോധ്യം നമ്മുടെ ജീവിതത്തിലുണ്ടോ? ആത്മശോധന ചെയ്യുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സൽസബർഗ്, 26.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-16-04:28:13.jpg
Keywords: ദൈവം
Content: 1173
Category: 1
Sub Category:
Heading: കുമ്പസാരിക്കുന്നവരുടെ എണ്ണത്തില്‍ ബ്രിട്ടനിൽ കാര്യമായ വര്‍ദ്ധനയുണ്ടായതായി കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്‌
Content: ബ്രിട്ടനിൽ കഴിഞ്ഞ 6 മാസത്തിനിടക്ക് കുമ്പസാരിക്കുവാന്‍ വരുന്ന കത്തോലിക്കരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കര്‍ദ്ദിനാള്‍ നിക്കോളാസ്‌ അഭിപ്രായപ്പെട്ടു. കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫ്രന്‍സിന്റെ ആസ്ഥാനത്ത്‌ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. “കഴിഞ്ഞ 6 മാസത്തിനിടക്ക്‌ രൂപതകളില്‍ നിന്നും ഇടവകകളില്‍ നിന്നും കുമ്പസാരിക്കാന്‍ വരുന്നവരുടെ നിരക്കില്‍ നാടകീയമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്‌, ശ്രദ്ധേയമായ ഈ വളര്‍ച്ച, കാരുണ്യവര്‍ഷത്തിന്റെ ആദ്യകാല ഫലങ്ങളില്‍ ഒന്നാണ്”. മെത്രാന്‍മാര്‍ ഒന്നടങ്കം വ്യക്തമാക്കി. പാപ്പായുടെ ഏറ്റവും പുതിയ ലേഖനമായ ‘Amores Laetitia’യേ കുറിച്ച് ചര്‍ച്ച ചെയ്യുവാനായി ചേര്‍ന്ന കത്തോലിക്കാ മെത്രാന്‍മാരുടെ യോഗത്തിനു ശേഷമായിരുന്നു പത്രസമ്മേളനം. വിവാഹ നിശ്ചയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദമ്പതിമാര്‍ നല്ല രീതിയില്‍ വിവാഹത്തിനായി ഒരുങ്ങേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ലേഖനത്തില്‍ പറയുന്ന ഓരോ കാര്യങ്ങളും ദാമ്പത്യ ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നു മെത്രാന്‍മാര്‍ പറഞ്ഞു. "മാതാപിതാക്കളാണ് മക്കളുടെ ആദ്യ അദ്ധ്യാപകര്‍, കുട്ടികളില്‍ ധാര്‍മ്മികവും, ആദ്ധ്യാത്മികവുമായ ജീവിതം വികസിപ്പിച്ചെടുക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു. എന്നിരിന്നാലും ജീവിതകാലം മുഴുവനും നീണ്ടു നില്‍ക്കുന്ന സ്നേഹത്തിനായി വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കുക എന്ന വെല്ലുവിളി പാപ്പാ നമുക്ക്‌ നല്‍കിയിരിക്കുന്നു" സമതി കൂട്ടി ചേര്‍ത്തു. "വിശ്വാസികളെ, ആഴമായ ആത്മീയ ബോധ്യത്തില്‍ വളരുവാന്‍ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം സഭാപ്രബോധനങ്ങളുടെ വെളിച്ചത്തിലായിരിക്കണമെന്ന കാര്യത്തില്‍ പാപ്പായുടെ അനുശാസനം പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു. വിവാഹജീവിതത്തിനു മുന്‍പെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുക, കുടുംബങ്ങളുടെ മേല്‍ ശ്രദ്ധ വെക്കുക തുടങ്ങിയ പ്രാധാനപ്പെട്ട ദൗത്യങ്ങള്‍ക്കും പാപ്പായുടെ പുതിയ ലേഖനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട് (250ff)". "ക്രിസ്തീയ വിവാഹങ്ങള്‍ ഏറ്റെടുത്ത് നടത്തുക മാത്രമല്ല പ്രേഷിതരുടെ ഉത്തരവാദിത്വം, മറിച്ച് പ്രേഷിതപരമായ വിവേകബുദ്ധിയോട് കൂടി ഈ യഥാര്‍ഥ്യത്തില്‍ ജീവിക്കാത്ത നിരവധി പേരെ ദൈവ സന്നിധിയിലേക്ക്‌ കൊണ്ട് വരികയാണ് വേണ്ടത്‌. വിവാഹ ഉടമ്പടിയെ ശക്തിപ്പെടുത്തുക വഴി കുടുംബ ജീവിതത്തിലുണ്ടാകുന്ന തകര്‍ച്ചകളെ പ്രതിരോധിക്കുവാനുള്ള പ്രേഷിത പ്രയത്നമാണ് ഇന്നത്തെ കാലത്ത് വേണ്ടത്‌". പാപ്പയുടെ ലേഖനത്തെ അനുസ്മരിച്ച് കൊണ്ട് മെത്രാന്‍ സമിതി വ്യക്തമാക്കി. "കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ സാഹചര്യങ്ങള്‍ കുമ്പസാരമെന്ന കൂദാശയിലൂടെ, പുരോഹിതന്‍മാരോട് തുറന്നു പറയുവാന്‍ അവസരം ലഭിക്കുന്നു, തന്മൂലം പുരോഹിതന്‍മാര്‍ക്ക് അവരുടെ വ്യക്തിപരമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി അവയെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവാനും, വ്യക്തിപരമായ വളര്‍ച്ചയുടെ പുതിയ പാതകള്‍ കണ്ടെത്തുവാനും സാധിക്കുന്നു. ഇതിന്‍റെയെല്ലാം ഫലമുളവാക്കി കൊണ്ടാണ് അനുരഞ്ജനത്തിന്റെ ഈ കൂദാശയിലേക്ക് അനേകര്‍ കടന്ന്‍ വരുന്നത്". സമിതി വിലയിരുത്തി.
Image: /content_image/News/News-2016-04-16-09:16:02.jpg
Keywords:
Content: 1174
Category: 9
Sub Category:
Heading: ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ 19 ന് സെന്റ് പാട്രിക്സ് ദേവാലയത്തില്‍; ഫാ.റോബിൻസൺ മെൽക്കീസ് നയിക്കും.
Content: ഷെഫീല്‍ഡ്: വചനപ്രഘോഷകനും ജീസസ് യൂത്ത് യു.കെ ആനിമേറ്ററുമായ ഫാ.റോബിൻസൺ മെൽക്കീസ് നയിക്കുന്ന വി.അന്തോണീസിന്റെ നാമധേയത്തിലുള്ള 'ഷെഫീൽഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ' ഏപ്രില്‍ 19 ന് സെന്റ് പാട്രിക്സ് പള്ളിയിൽ (Barnsley Road, S5 0QF) വെച്ച് നടക്കും. വൈകിട്ട് 6 മുതൽ രാത്രി 10 വരെ നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ ജപമാല, വി.അന്തോണീസിന്റെ നൊവേന, വചനപ്രഘോഷണം, വി.കുർബാന, ആരാധന, കുമ്പസാരം തുടങ്ങിയ ശുശ്രൂഷകൾ നടക്കും. ഈ അനുഗ്രഹീത ദൈവീക ശുശ്രൂഷയിലേക്ക് ഷെഫീൽഡ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി ചാപ്ലയിൻ ഫാ.ബിജു കുന്നക്കാട്ട് ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2016-04-16-11:23:57.jpg
Keywords:
Content: 1175
Category: 7
Sub Category:
Heading: സാബത്ത് April-17: "തിന്മയുടെ ശക്തിയ്ക്കു നന്മയെ കീഴ്പ്പെടുത്താനാവില്ല"
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഏപ്രില്‍-17, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം- "തിന്മയുടെ ശക്തിയ്ക്കു നന്മയെ കീഴ്പ്പെടുത്താനാവില്ല"
Image:
Keywords:
Content: 1176
Category: 9
Sub Category:
Heading: ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന 'തണ്ടര്‍ ഓഫ് ഗോഡ്' ധ്യാനം ഏപ്രില്‍ 24 നു ക്രോളിയില്‍.
Content: സുവിശേഷം എല്ലാ ജനതകളിലേക്കും പകരുക എന്ന ലക്ഷ്യത്തോടെ എല്ലാ ഭാഷകളിലും രാജ്യങ്ങളിലുമുള്ളവരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന 'തണ്ടര്‍ ഓഫ് ഗോഡ്' ധ്യാനം സസക്സിലെ ക്രോളിയില്‍ സെന്‍റ്. വില്‍ഫ്രഡ് കാത്തലിക് സ്കൂള്‍ ഹാളില്‍ ഏപ്രില്‍ 24 ന് ഞായാറാഴ്ച്ച ഉച്ചതിരിഞ്ഞു 2.30 മുതല്‍ 6.30 വരെ നടത്തപ്പെടുന്നു. ഈ ധ്യാനത്തില്‍ വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, വിടുതല്‍ ശുശ്രൂഷ, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥന, ആരാധന എന്നീ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. സ്ഥലം: St.Wilfred Catholic School St.Wilfred Way Crawley, RH 118PG. കൂടുതല്‍ വിവരങ്ങള്‍ക്ക് : 07960000217
Image: /content_image/Events/Events-2016-04-16-15:33:59.jpg
Keywords:
Content: 1177
Category: 1
Sub Category:
Heading: പന്ത്രണ്ട് മുസ്ലീം അഭയാർത്ഥികളെ ഫ്രാൻസിസ് മാർപാപ്പ തന്റെ മടക്ക യാത്രയിൽ ഇറ്റലിയിലേക്ക് കൂടെ കൊണ്ടുപോകും
Content: ലെസ് ബോസ് എന്ന ഗ്രീക്ക് ദ്വീപിലെ മോറിയ അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ, അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും വേദനകളിലും പങ്കു ചേർന്നു. പിതാവിനോട് സംസാരിക്കവേ പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. അവരുടെ കണ്ണുനീരു കണ്ട് മനസ്സലിഞ്ഞ മാർപ്പാപ്പ, പന്ത്രണ്ട് മുസ്ലീം അഭയാർത്ഥികളെ തന്റെ മടക്ക യാത്രയിൽ കൂടെ കൊണ്ടുപോകുവാൻ തീരുമാനമെടുത്തു. സിറിയയിൽ നിന്നുള്ള മൂന്നു കുടുംബങ്ങളും അവരുടെ ആറു മക്കളും അടങ്ങുന്നതാണ് ഈ പന്ത്രണ്ടു പേർ. കോൺസ്റ്റന്റിനേപ്പീൻസിലെ ഓർത്തോഡക്സ് സഭയുടെ എക്യുമെനിക്കൽ പാത്രിയാർക്കിസ് ബർത്തലോമ്യോ I, ഏതൻസിലെ ഗ്രീക്ക് ഓർത്തോഡക്സ് ആർച്ച് ബിഷപ്പ് ഐയ്റോണിമോസ് II എന്നിവരും ഫ്രാൻസിസ് മാർപാപ്പയെ അനുഗമിച്ചിരുന്നു. മാർപാപ്പയും പാത്രിയാർക്കീസും ആർച്ച് ബിഷപ്പും പരസ്പരം ആദരവുകൾ കൈമാറിയതിനു ശേഷമാണ് അഭയാർത്ഥി ക്യാമ്പിലെത്തിയത്. യൂറോപ്യൻ യൂണിയനും തുർക്കിയുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്ന്, മോറിയ ക്യാമ്പ് അഭയാർത്ഥികൾക്ക്‌ ഒരു തടവറയായി മാറിയിരിക്കുന്നു. അഭയാർത്ഥികളും കുടിയേറ്റക്കാരുമായി ദ്വീപിലെ 3000-ത്തിലധികം മനുഷ്യരുടെ ഭാവി അനിശ്ചിതമായി തീർന്നിരിക്കുന്നു. ഏതു നിമിഷവും കലാപഭൂമികളിലേക്ക് തിരിച്ചയക്കപ്പെടാം എന്ന ഭീഷിണിയാണ് അവർ നേരിട്ടു കൊണ്ടിരിക്കുന്നത്. തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ട അഭയാർത്ഥികൾ അനവധി അവസരങ്ങളിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് കരയുന്നുണ്ടായിരുന്നു. ഒരാൾ മാർപാപ്പയുടെ മുമ്പിൽ മുട്ടിൽ വീണ് വിങ്ങിക്കരഞ്ഞുകൊണ്ട്, തനിക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാൻ അപേക്ഷിച്ചു. എല്ലാം നിശ്ശബ്ദം കേട്ടു നിന്ന പിതാവ് അയാളെ ആശ്വസിപ്പിച്ചു. അവരുടെ വേദനകൾ മൂലം മാർപാപ്പ ദുഃഖിതനായിട്ടാണ് കാണപ്പെട്ടത്. വാക്കുകളേക്കാൾ അധികമായി പ്രവർത്തികളിലൂടെ ദൈവരാജ്യം പ്രഘോഷിക്കുന്ന ഫ്രാൻസിസ് മാർപാപ്പ, പന്ത്രണ്ട് മുസ്ലീം അഭയാർത്ഥികളെ തന്റെ മടക്ക യാത്രയിൽ കൂടെ കൊണ്ടുപോകുമ്പോൾ ക്രിസ്തുവിന്റെ സഭയുടെ തലവൻ ലോകത്തിനു നല്കുന്ന സന്ദേശം ഇപ്രകാരമായിരിക്കും- "ക്രിസ്തു സകല മനുഷ്യരുടെയും കർത്താവാണ്; അവനിൽ നിന്നും ഒഴുകുന്ന കരുണ ജാതിമത ഭേദങ്ങൾക്ക് അതീതമായി ലോകം മുഴുവൻ നിറഞ്ഞു നില്ക്കുന്നു".
Image: /content_image/News/News-2016-04-16-20:16:45.jpg
Keywords:
Content: 1178
Category: 6
Sub Category:
Heading: ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നാം പക്വത പ്രാപിച്ചിട്ടുണ്ടോ?
Content: "പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം" (1 തെസ്സ. 5:8). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-17}# തന്റെ ലേഖനങ്ങളിൽ ഒന്നിൽ പത്രോസ് ശ്ലീഹ നമ്മുടെ ശ്രദ്ധയെ ഇങ്ങനെ ക്ഷണിക്കുന്നു. "ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍" (1 പത്രോസ് 3:15). ഇന്നത്തെ ദൃശ്യ മാധ്യമങ്ങളില്‍ സഭ പ്രബോധനങ്ങളെ പറ്റി, ക്രൈസ്തവരുടെ ആദ്ധ്യാത്മികതയെ പറ്റി നിരവധി തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. അത് നമ്മളെ വഴിതെറ്റിക്കുകയോ ആശയകുഴപ്പത്തിൽ ആക്കുകയോ ചെയ്യുന്നുവെങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക. യേശുവുമായുള്ള നമ്മുടെ ബന്ധത്തിന് പക്വത കൈവന്നിട്ടില്ല. അതേ സമയം ക്രിസ്തുവിനും അവിടുത്തെ മൌതിക ശരീരമായ സഭക്കെതിരെയും വരുന്ന ആരോപണങ്ങളില്‍ അടിപതറാത്ത വിശ്വാസവുമായി നാം മുന്നേറുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം, നാം വിശ്വാസത്തില്‍ പക്വത പ്രാപിച്ചവരാണെന്നാണ്. വിശ്വാസം എന്ന് പറയുന്നത് കേവലം അന്ധമായ ഒരു വികാരമല്ല. മറിച്ച്, ദൈവീക വിളിയോടുള്ള യാഥാസ്തികമായ പ്രതികരണമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നാമെല്ലാവരും യേശുവിനാല്‍ വീണ്ടെടുക്കപ്പെട്ട ഒരു ജനമാണ്. ഈ ചിന്ത നമ്മുടെ എല്ലാവരുടെയും മനസ്സിലും, ചിന്തയിലും, ഹൃദയത്തിലും, ബോധമണ്ഡലത്തിലും വളര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്. കാല്‍വരിയിലെ ത്യാഗബലിയാല്‍ നാം ദൈവവുമായി ഐക്യം പ്രാപിച്ചിരിക്കുന്നു. മാനസികമായും ശാരീരികമായും നാം വളരുന്നതിനനുസരിച്ച് ഈ വിശ്വാസവും വളർത്തിയെടുക്കുവാൻ ശ്രമിക്കണം. എങ്കില്‍ മാത്രമേ ആദ്ധ്യാത്മികമായ പക്വത പ്രാപിക്കുവാന്‍ നമ്മുക്ക് സാധിക്കുകയുള്ളൂ. ക്രിസ്തുവിലുള്ള വിശ്വാസത്തിന് പക്വത പ്രാപിച്ചിട്ടുണ്ടോയെന്ന് ഒരു നിമിഷം ആത്മശോധന ചെയ്തു നോക്കുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാല്സ്ബര്‍ഗ്ഗ്, 26.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-17-06:15:35.jpg
Keywords: വിശ്വാസ
Content: 1179
Category: 8
Sub Category:
Heading: ശുദ്ധീകരണ സ്ഥലമെന്ന പൂന്തോട്ടം
Content: "യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതു കൊണ്ട് വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍" (യോഹന്നാന്‍ 20:29). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-17}# ഞങ്ങളെ ഏറെ സ്നേഹിച്ചിരിന്ന എന്റെ പിതാവ് ഒരു ദിവസം ഇങ്ങനെ വിളിച്ച് പറഞ്ഞു, “ഞാന്‍ നിങ്ങള്‍ക്കായി ഒരു അത്ഭുതം ഒരുക്കുകയാണ്, പക്ഷേ നിങ്ങള്‍ക്ക് അത് വസന്തത്തില്‍ മാത്രമേ ദര്‍ശിക്കാന്‍ കഴിയുകയുള്ളൂ”. ഏറെ വൈകാതെ വന്ന വസന്തത്തില്‍ ആ അത്ഭുതം ഞങ്ങള്‍ കണ്ടു. പുല്‍ത്തകിടിയില്‍ മനോഹരമായ പുഷ്പങ്ങള്‍. ഇളം ചുവപ്പ് നിറത്തിലും, നീല നിറത്തിലും, മാന്തളിര്‍ നിറത്തിലുമുള്ള ചെറിയ പുഷ്പങ്ങള്‍ പുല്‍ത്തകിടി മുഴുവന്‍ ഒരു വര്‍ണ്ണ പുതപ്പ് വിരിച്ചപോലെ കിടക്കുന്നു. താന്‍ ഉണ്ടാക്കിയ പൂന്തോട്ടം അദ്ദേഹത്തിന് ആസ്വദിക്കുവാന്‍ കഴിഞ്ഞത് വളരെ കുറച്ചായിരുന്നു. അധികം വൈകാതെ തന്നെ അദ്ദേഹം മരണപ്പെട്ടു. അവശേഷിച്ചിരുന്ന ചെടികളും അദ്ദേഹത്തിന്റെ വഴിയേ പോയി. "എന്റെ പിതാവിന്റെ ജന്മദിനത്തില്‍ പുല്‍ത്തകിടിയുടെ ഒരു മൂലയിലായി, എനിക്കേറ്റവും ഇഷ്ടമുള്ള പിങ്ക് നിറത്തിലുള്ള ഒരു ക്രോക്കൂസ്‌ ചെടി എന്നെ നോക്കി കാറ്റത്ത്‌ ആടുന്നുണ്ടായിരുന്നു. ഒരു ദിവസത്തേക്ക് മാത്രമായി ആ ചെടി പുഷ്പിച്ചു" (എഴുത്തുകാരിയായ ജോവാന്‍ വെസ്റ്റെര്‍ ആന്‍ഡേഴ്സണ്‍). #{red->n->n->വിചിന്തനം:}# ശാരീരികമായി നമുക്കൊപ്പമില്ലാത്ത നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി യഥാര്‍ത്ഥ ജീവിത പൂന്തോട്ടത്തെ പ്രതിനിധീകരിക്കുന്നതിനായി ദേവാലയത്തിലെ അള്‍ത്താരയിലേക്ക് പുഷ്പങ്ങള്‍ സംഭാവന ചെയ്യുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-17-06:41:38.jpg
Keywords: ശുദ്ധീകരണ സ്ഥല