CALENDAR

16 / April

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവം നമ്മുക്ക് നല്കിയ സ്വാതന്ത്ര്യത്തിന് അനുസൃതമായിട്ടാണോ നാം ജീവിക്കുന്നത്?
Content"അബ്രാഹത്തിനു ലഭിച്ച അനുഗ്രഹം യേശുക്രിസ്തു വഴി വിജാതീയരിലേക്കും വ്യാപികക്കേണ്ടതിനും ആത്മാവിന്റെ വാഗ്ദാനം വിശ്വാസം വഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്" (ഗലാത്തിയർ 3:14). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-16}# ദൈവം മനുഷ്യനെ കാണുന്നത് കേവലം ഒരു സൃഷ്ട്ടിയായിട്ടല്ല, മറിച്ച് തന്‍റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വിളിച്ച ഒരു സ്നേഹിതനായിട്ടാണ്. അവിടുന്ന് നമ്മുക്ക് നല്കിയ സ്വാതന്ത്ര്യത്തെ തിരിച്ചറിയാന്‍ നാം ദൈവീക സ്നേഹം അനുഭവിച്ച് അറിയേണ്ടിയിരിക്കുന്നു. പാപത്തിന്‍റെ അദൃശ്യ രൂപമായ പ്രത്യയശാസ്ത്രങ്ങളുടെ പിടിയിൽ അകപ്പെടാതെ, ദൈവത്തിന്റെ വീക്ഷണത്തോടെ ഈ പ്രപഞ്ചത്തെ ദർശിക്കുന്നവനു മാത്രമേ സാമൂഹികമായ അനീതി, അസമത്വം, അസഹിഷ്ണുത എന്നിവയ്ക്ക് എതിരെ പിടിച്ചു നിൽക്കുവാൻ കഴിയുകയുള്ളൂ. യേശുവിന്റെ പീഡസഹനവും ഉത്ഥാനവും വഴി നാമെല്ലാവരും വീണ്ടെടുക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം നമ്മില്‍ പലരും മറന്നു പോയിരിക്കുന്നു. ജീവിതത്തില്‍ 'യേശുവിനാല്‍ വീണ്ടെടുക്കപ്പെട്ടു' എന്ന ബോധ്യം ലഭിച്ച ഓരോരുത്തര്‍ക്കും, സഹനങ്ങളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കുവാനുള്ള അനുഗ്രഹം ലഭിക്കുന്നു, അവനില്‍ സമാധാനം കണ്ടെത്താന്‍ കഴിയുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം അവര്‍ ലോകത്തിൽ സമാധാനത്തിന്റെയും ശാന്തിയുടെയും വിത്തുകൾ പാകുവാനും പ്രചരിപ്പിക്കുവാനും ശ്രമിക്കുന്നവരായി മാറുന്നു. ഒരു നിമിഷം ചിന്തിക്കാം, ദൈവം നമ്മുക്ക് നല്കിയ സ്വാതന്ത്ര്യത്തെ ശരിയായ വിധത്തിലാണോ നാം വിനിയോഗിക്കുന്നത്? ജീവിതത്തിലെ സഹനങ്ങളേയും ദുഃഖങ്ങളെയും നാം സമീപിക്കുന്ന രീതി എപ്രകാരമാണ്? യേശുവിനാല്‍ വീണ്ടെടുക്കപ്പെട്ടു എന്ന ബോധ്യം നമ്മുടെ ജീവിതത്തിലുണ്ടോ? ആത്മശോധന ചെയ്യുക. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സൽസബർഗ്, 26.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-16 00:00:00
Keywordsദൈവം
Created Date2016-04-16 13:17:45