Contents

Displaying 1041-1050 of 24925 results.
Content: 1180
Category: 8
Sub Category:
Heading: ദൈവസന്നിധിയില്‍ എത്താന്‍ നെടുവീര്‍പ്പിടുന്ന ആത്മാക്കള്‍
Content: “ദൈവമേ അവിടുന്നാണ് എന്റെ ദൈവം. ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. വെള്ളമില്ലാതെ ഉണങ്ങിവരണ്ട ഭൂമിയെന്നപോല്‍ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു” (സങ്കീര്‍ത്തനങ്ങള്‍ 63:1). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-17}# മരണം മൂലം ആത്മാവ് ശരീരത്തിന്റെ ദുരിതങ്ങളില്‍ നിന്നും സ്വതന്ത്രമാകുന്നു; മരണത്തിന് ശേഷമുള്ള ആദ്യ നിമിഷങ്ങളില്‍ തന്നെ ദൈവത്തിന്റെ അനന്തമായ മഹത്വത്തേയും, മനോഹാരിതയേയും കുറിച്ച് ആത്മാവ് മനസ്സിലാക്കുന്നുണ്ട്; ഉത്കണ്ഠയോടും ആഴമായ ആഗ്രഹത്തോടെയും ദൈവസന്നിധിയില്‍ എത്താന്‍ ആത്മാവ് നെടുവീര്‍പ്പിടുന്നു എന്നതാണ് സത്യം. #{red->n->n->വിചിന്തനം:}# നമ്മില്‍ നിന്നും വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് അവിടുത്തെ ശുദ്ധീകരിക്കുന്ന സ്നേഹം ലഭിക്കുവാനായി ദൈവ സന്നിധിയില്‍ യാചിക്കുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}    
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-17-10:09:57.jpg
Keywords: ദൈവസന്നിധി
Content: 1181
Category: 5
Sub Category:
Heading: സിഗ്മാരിങ്ങെനിലെ വിശുദ്ധ ഫിഡെലിസ്
Content: 1577-ല്‍ ജെര്‍മ്മനിയിലെ സിഗ്മാരിങ്ങെനിലാണ് വിശുദ്ധ ഫിഡെലിസ് ജനിച്ചത്. ജോണ്‍ റേ ആയിരുന്നു വിശുദ്ധന്റെ പിതാവ്. സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രീബോര്‍ഗ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍, തത്വശാസ്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്തിരിന്ന വിശുദ്ധന്‍ അധികം വൈകാതെ നിയമത്തില്‍ ഡോക്ടറേറ്റ് എടുക്കുകയും ചെയ്തു. ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരിന്നെങ്കിലും കീറിയ ഒരു രോമകുപ്പായമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. വിശുദ്ധന്റെ വിനയവും, ദയയും, വിശുദ്ധിയും പരിചയപ്പെട്ടിരുന്നവരെയെല്ലാം ഏറെ ആകര്‍ഷിക്കുന്ന ഘടകങ്ങളായിരുന്നു. 1604-ല്‍ തന്റെ മൂന്ന് യുവ സുഹൃത്തുക്കള്‍ക്കു ഒപ്പം യൂറോപ്പിന്റെ പ്രധാന ഭാഗങ്ങള്‍ സന്ദര്‍ശിക്കുവാനായുള്ള യാത്രയില്‍ വിശുദ്ധനും പങ്കാളിയായി. ഈ യാത്രാ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയും സന്ദര്‍ശിക്കുന്ന എല്ലാ പട്ടണങ്ങളിലെ ആശുപത്രികളും, ദേവാലയങ്ങളും സന്ദര്‍ശിക്കുന്ന പതിവും വിശുദ്ധനുണ്ടായിരുന്നു. മണിക്കൂറുകളോളം അള്‍ത്താരക്ക് മുന്നില്‍ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം ഏറെ സന്തോഷം കണ്ടെത്തിയിരിന്നു. ഇതിനു ശേഷം വിശുദ്ധന്‍, അല്‍സേസിലെ കോള്‍മാറില്‍ അഭിഭാഷകവൃത്തിയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചു. നീതിയും, നന്മയുമായിരുന്നു വിശുദ്ധന്റെ പ്രവര്‍ത്തികളുടെ ആധാരം. പാവപ്പെട്ടവരുടെ അഭിഭാഷകന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരിന്നത്. തന്റെ ജോലിയില്‍ പാപത്തിന്റെ സ്വാധീനം വളരെ വലുതായിരിന്നതിന്നാല്‍ വിശുദ്ധന്‍ അതുപേക്ഷിച്ച് കപ്പൂച്ചിന്‍ ഫ്രിയാര്‍സിന്റെ സഭയില്‍ ചേരുവാന്‍ തീരുമാനിച്ചു. 1612-ല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനം വിശുദ്ധന്‍ ഫ്രിബോര്‍ഗിലെ ആശ്രമത്തില്‍ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുകയും, പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. സന്യാസ ജീവിതത്തില്‍ പ്രത്യേകമാം വിധം അദ്ദേഹം സന്തോഷം കണ്ടെത്തി. തനിക്കുണ്ടാവുന്ന പ്രലോഭനങ്ങളെ വിശുദ്ധന്‍ തന്റെ മേലധികാരിയുമായി പങ്ക് വെക്കുകയും, അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അനുസരിച്ച് കൊണ്ട് പ്രലോഭനങ്ങളെ കീഴടക്കുകയും ചെയ്തു. ഇതിനിടെ തനിക്ക് ലഭിച്ച പൈതൃകസ്വത്ത്‌ മുഴുവനും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി രൂപീകരിച്ചിട്ടുള്ള ഫണ്ടിലേക്ക് ദാനം ചെയ്തു. കൂടാതെ അവര്‍ക്ക്‌ തന്റെ ലൈബ്രറിയും വിശുദ്ധന്‍ നല്‍കി. ശേഷിച്ച തുക പാവങ്ങള്‍ക്ക്‌ ദാനം ചെയ്തു. തുടര്‍ച്ചയായ പ്രാര്‍ത്ഥനയും ഉപവാസവും ജാഗരണ പ്രാര്‍ത്ഥനകളും അദ്ദേഹത്തെ കൂടുതല്‍ ബലപ്പെടുത്തി. വളരെ പെട്ടെന്ന്‍ തന്നെ വിശുദ്ധന്‍ തന്റെ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വെല്‍റ്റ്കിര്‍ച്ചെന്‍ ആശ്രമത്തിലെ മേലധികാരിയായി വിശുദ്ധന്‍ നിയമിതനായി. ആ നഗരവും പരിസര പ്രദേശങ്ങളും, വിശുദ്ധന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ വഴി പൂര്‍ണ്ണമായും നവീകരിക്കപ്പെടുകയും നിരവധി മതവിരുദ്ധവാദികള്‍ മാനസാന്തരപ്പെട്ട് വിശ്വാസത്തിലേക്ക് വരികയും ചെയ്തു. അധികം താമസിയാതെ കാല്‍വിനിസ്റ്റുകളെ മതപരിവര്‍ത്തനം ചെയ്യുന്നതിനായി വിശുദ്ധന്‍ ഗ്രിസണ്‍സിലേക്ക് അയക്കപ്പെട്ടു. സഭയിലെ 8 പുരോഹിതന്‍മാരും വിശുദ്ധനെ സഹായിക്കുന്നതിനായി വിശുദ്ധന്റെ കൂടെ ഉണ്ടായിരുന്നു. വിശുദ്ധന്റെ ശ്രമങ്ങളില്‍ ആ പ്രദേശത്തെ കാല്‍വിനിസ്റ്റുകള്‍ രോഷാകുലരായി അദ്ദേഹത്തെ വധിക്കുവാനുള്ള പദ്ധതിയിട്ടു. എന്നാല്‍ വിശുദ്ധന്‍ ഒരു രക്തസാക്ഷിയാകുന്നതിന് സന്നദ്ധനായിട്ടായിരുന്നു അവിടേക്ക്‌ പോയത്‌. റാല്‍ഫ് ഡി സാലിസ് എന്ന മാന്യനായ കാല്‍വിസ്റ്റ് ആയിരുന്നു ആദ്യം വിശ്വാസത്തിലേക്ക് വന്നത്. 1622-ലെ വെളിപാട് തിരുനാള്‍ ദിനം ഗ്രിസണ്‍സിലെ പ്രെറ്റിഗൌട്ട് എന്ന ചെറിയ ജില്ലയിലേക്ക്‌ കൂടി അവരുടെ പ്രേഷിത ദൗത്യം വ്യാപിപ്പിച്ചു. ക്രമേണ നിരവധി ആളുകള്‍ വിശ്വാസമാര്‍ഗ്ഗത്തിലേക്ക്‌ വന്നു. അധികം വൈകാതെ ഗ്രൂച്ചില്‍ നിന്നും വിശുദ്ധന്‍ സെവിസിലേക്കാണ് പോയത്‌. അവിടത്തെ കത്തോലിക്കരോടു തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ വിശുദ്ധന്‍ ആഹ്വാനം ചെയ്തു. അവിടത്തെ ദേവാലയത്തില്‍ വെച്ച് ഒരു കാല്‍വിനിസ്റ്റ് വിശുദ്ധനു നേരെ വെടിയുതിര്‍ക്കുകയും അദേഹത്തെ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്യുകയുണ്ടായി. തിരിച്ച് ഗ്രൂച്ചിലേക്ക് വരുന്ന വഴി, ഏതാണ്ട് 20 ഓളം കാല്‍വിനിസ്റ്റുകള്‍ വിശുദ്ധന്റെ മാര്‍ഗ്ഗം തടഞ്ഞുകൊണ്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി അവരുടെ കൂടെ ചേരുവാന്‍ ആവശ്യപ്പെട്ടു. യാതൊരു ഭയവും കൂടാതെ വിശുദ്ധന്‍ അവരുടെ ആവശ്യം നിഷേധിച്ചു. തുടര്‍ന്ന് അവരിലൊരാള്‍ തന്റെ വാളിന്റെ പുറകുവശം കൊണ്ട് വിശുദ്ധന്റെ തലക്കടിച്ചു. നിലത്ത് വീണ വിശുദ്ധന്‍ രണ്ടുകയ്യും വിരിച്ചു പിടിച്ചു മുട്ടിന്മേല്‍ നിന്ന് അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. മറ്റൊരു അടി വിശുദ്ധന്റെ തലയോട് തകര്‍ത്തു. ഇതുകൊണ്ടും തൃപ്തി വരാത്ത ശത്രുക്കള്‍ നിരവധി തവണ വിശുദ്ധനെ വളരെക്രൂരമായി മര്‍ദ്ദിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു കത്തോലിക്കാ സ്ത്രീ സമീപത്ത് ഒളിച്ചു നില്‍പ്പുണ്ടായിരുന്നു. ഭടന്മാര്‍ പോയതിനു ശേഷം, അദ്ദേഹത്തിന്റെ സമീപത്തെത്തി നോക്കിയ ആ സ്ത്രീ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തിയ കണ്ണുകളുമായി മരിച്ചു കിടക്കുന്ന വിശുദ്ധനെയാണ് കണ്ടത്‌. 1622-ല്‍ തന്റെ 45-മത്തെ വയസ്സിലാണ് വിശുദ്ധന്‍ മരണമടഞ്ഞത്. അടുത്ത ദിവസം തന്നെ കത്തോലിക്കര്‍ വിശുദ്ധനെ അടക്കം ചെയ്തു. അത്ഭുതകരമായി 6 മാസത്തിനുശേഷവും വിശുദ്ധന്റെ ശരീരം അഴിയാതിരിക്കുന്നതായി അവര്‍ കണ്ടു. എന്നാല്‍ ഇടത്‌ കരവും, തലയും വേര്‍പ്പെട്ട നിലയിലായിരുന്നു. ഇവ രണ്ടു പെട്ടികളിലാക്കി കൊയറിലെ കത്രീഡലിലേക്ക് മാറ്റി. അവശേഷിക്കുന്നവ വെല്‍റ്റ്കിര്‍ച്ചെനിലെ കപ്പൂച്ചിന്‍ ദേവാലയത്തിലേക്ക്‌ മാറ്റി. 1729 - ല്‍ ഫിഡെലിസിനെ ബെനഡിക്ട് പതിമൂന്നാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അധികം വൈകാതെ വിശുദ്ധന്റെ പേരിലുള്ള മറ്റ് അത്ഭുതങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയും, തുടര്‍ന്ന് 1746-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പാ ഫിഡെലിസിനെ വിശുദ്ധനാക്കികൊണ്ടുള്ള പ്രഖ്യാപനം പുറത്തിറക്കി. വിശുദ്ധന്റെ നാമം റോമന്‍ രക്തസാക്ഷി പട്ടികയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 24 നാണ് വിശുദ്ധന്റെ തിരുനാള്‍ ദിനമായി ആഘോഷിക്കുന്നത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ലിയോണ്‍സിലെ അലക്സാണ്ടറും കൂട്ടരും 2. ഫ്രാന്‍സിലെ ഔത്തായില്‍ 3. റീംസിലെ ബോവ് 4. ഡോഡ 5. ബ്ലോയിസിലെ ദയോദാത്തൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-17-10:24:30.jpg
Keywords: വിശുദ്ധ ഫി
Content: 1182
Category: 5
Sub Category:
Heading: രക്തസാക്ഷിയായ വിശുദ്ധ ഗീവര്‍ഗീസ്
Content: മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പലസ്തീന്‍. അവിടെ അവര്‍ക്ക് വളരെ വലിയ തോട്ടമുണ്ടായിരുന്നു. ക്രമേണ ഈ തോട്ടം വിശുദ്ധ ഗീവര്‍ഗീസിനു ലഭിച്ചു. വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരിന്നു. അതിനാല്‍ തന്നെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും അദ്ദേഹത്തിന്റെ ധീരതയാല്‍ സൈന്യത്തിലെ ഉപസൈന്യാധിപതിയായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വിശുദ്ധന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി. പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി യുദ്ധം ചെയ്തപ്പോള്‍, വിശുദ്ധ ഗീവര്‍ഗീസ് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും, ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയേക്കുറിച്ച് തുറന്ന്‍ പറയുകയും ചെയ്തു. ഉടന്‍ തന്നെ വിശുദ്ധന്‍ തടവിലടക്കപ്പെട്ടു. പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങളും വിശുദ്ധന് നേരിടേണ്ടി വന്നു. പക്ഷേ ഇതിനൊന്നിനും വിശുദ്ധനെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ വിശുദ്ധനെ തെരുവുകളിലൂടെ നടത്തിക്കുകയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു. നിക്കോമീദിയായില്‍ രാജശാസനം ആദ്യമായി സ്ഥാപിച്ചപ്പോള്‍ അത് വലിച്ചുകീറിയ ധീരനായ ചെറുപ്പക്കാരന്‍ വിശുദ്ധ ഗീവര്‍ഗീസാണെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവവും അന്തിയോക്യായില്‍ ഉണ്ടായ ഒരു യുദ്ധത്തില്‍ വിശുദ്ധന്‍, ഗോഡ്ഫ്രേ ബൂയില്ലോണിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ സൈന്യത്തിന്റെ സഹായത്തിനെത്തുകയും, ആ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു എന്ന വിവരണവുമാണ് വിശുദ്ധ ഗീവര്‍ഗീസിനെ സൈനികരുടെ മദ്ധ്യസ്ഥനായി പരിഗണിക്കുവാനുള്ള കാരണം. ഈ വിജയം വിശുദ്ധനെ യൂറോപ്പ് മുഴുവന്‍ പ്രസിദ്ധനാക്കുകയും, യുദ്ധവേളകളില്‍ സൈനികര്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്ന പതിവിനു തുടക്കമിടുകയും ചെയ്തു. മറ്റൊരു വിശ്വാസം കൂടിയുണ്ട്, റിച്ചാര്‍ഡ് ഒന്നാമന്‍ രാജാവിന്, സാരസെന്‍സിനെതിരായ യുദ്ധത്തിനിടക്ക് വിശുദ്ധ ഗീവര്‍ഗീസിന്റെ ദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു, രാജാവ് ഇക്കാര്യം തന്റെ സൈനികരെ അറിയിക്കുകയും ഇതില്‍ പ്രചോദിതരായ സൈന്യം ശത്രുക്കളെ എളുപ്പം പരാജയപ്പെടുത്തുകയും ചെയ്തു. സാധാരണയായി വിശുദ്ധ ഗീവര്‍ഗീസിനെ ചിത്രങ്ങളില്‍ ഒരു കുതിരപ്പുറത്തിരിന്നു ഒരു വ്യാളിയുമായി കുന്തം കൊണ്ട് യുദ്ധം ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്‌. എന്നാല്‍ തന്റെ വിശ്വാസവും, ക്രിസ്തീയ സഹനശക്തിയും കൊണ്ട് തിന്മയെ കീഴടക്കി എന്നുള്ളതിന്റെ വെറുമൊരു പ്രതീകമെന്നതില്‍ കവിഞ്ഞ് യാതൊന്നുമല്ല. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്. ഗ്രീക്ക്കാര്‍ വിശുദ്ധന് ‘മഹാനായ രക്തസാക്ഷി’ എന്ന വിശേഷണം നല്‍കി ആദരിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഏതാണ്ട് അഞ്ചോ ആറോ ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമധേയത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പഴക്കമേറിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇപ്പോഴും ചില പൗരസ്ത്യ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് ജോര്‍ജ്ജിയൻ നിവാസികൾ വിശുദ്ധ ഗീവര്‍ഗീസിനെ അവരുടെ മദ്ധ്യസ്ഥ-വിശുദ്ധനായിട്ടാണ് പരിഗണിക്കുന്നത്. വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി നിരവധി യുദ്ധവിജയങ്ങളും, മറ്റു അത്ഭുതങ്ങളും നടന്നിട്ടുണ്ടെന്നു ചില ബൈസന്റൈന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധനാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ പാലസ്തീനിലുള്ള വിശുദ്ധന്റെ ശവകുടീരവും, ദേവാലയവും സന്ദര്‍ശിക്കുന്നതിനാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ വിശുദ്ധന്റെ നാമം വളരെയേറെ പ്രചരിപ്പിക്കപ്പെട്ടു. ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ വിശുദ്ധനെ വളരെയേറെ ആദരിച്ചിരുന്നുവെന്ന് ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിരിക്കുന്നു. മാത്രമല്ല അദ്ദേഹം നശിക്കാറായ വിശുദ്ധ ഗീവര്‍ഗീസിന്റെ ഒരു ദേവാലയം അറ്റകുറ്റപണികള്‍ ചെയ്ത് പുതുക്കുവാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ആദ്യ ക്രിസ്ത്യന്‍ രാജാവായിരുന്ന ക്ലോവിസിന്റെ ഭാര്യയായിരുന്ന വിശുദ്ധ ക്ലോറ്റില്‍ഡിസ്, വിശുദ്ധന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി; ചെല്ലെസിലെ ദേവാലയവും ഈ മഹതി തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത്‌. ജെനോവാ റിപ്പബ്ലിക്കിന്റെ സംരക്ഷകനായ വിശുദ്ധന്‍ കൂടിയാണ് വിശുദ്ധ ഗീവര്‍ഗീസ്. 1222-ല്‍ ഓക്സ്ഫോര്‍ഡില്‍ കൂടിയ ദേശീയ സമിതിയില്‍ ഇംഗ്ലണ്ട് മുഴുവന്‍ വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു അവധിദിവസമായി പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. എഡ്വേര്‍ഡ് മൂന്നാമന്‍ ചക്രവര്‍ത്തി സ്ഥാപിച്ച പ്രഭുക്കളുടെ ബഹുമതിയുടെ അടയാളവും, ചിഹ്നവും വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവര്‍ക്ക് വിശുദ്ധനോടുള്ള അസാധാരണമായ ഭക്തി, തിരുസഭയില്‍ വിശുദ്ധന്റെ നാമം എത്രമാത്രം തിളക്കമുള്ളതാണെന്നതിന്റെ ആധികാരികമായ തെളിവാണ്. പരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായിൽ നിന്നുള്ള ഒരു റോമൻ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷൻ ചക്രവർത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു. പിന്നീട് വിശുദ്ധന് ചക്രവര്‍ത്തിയില്‍ നിന്നും നിക്കോമീദിയയില്‍ വെച്ച് ഒട്ടേറെ സഹനങ്ങള്‍ നേരിടേണ്ടതായി വന്നു. ജോസഫ് അസ്സെമാനിയുടെ അഭിപ്രായത്തില്‍, എല്ലാ സഭകളും ഏകപക്ഷീയമായി ഏപ്രില്‍ 23 നു വിശുദ്ധന്റെ രക്തസാക്ഷിത്വ ദിനമായി അംഗീകരിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്രാന്‍സിലെ ഫെലിക്സ്, ഫൊര്‍ണാത്തൂസ്, അക്കില്ലെയൂസ് 2. അള്‍ഡബെര്‍ട്ട് 3. ടൂളിലെ ജെറാള്‍ഡ് 4. അയര്‍ലന്‍റിലെ ഇബാര്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/DailySaints/DailySaints-2016-04-17-11:13:27.jpg
Keywords: രക്തസാക്ഷി
Content: 1183
Category: 5
Sub Category:
Heading: മാര്‍പാപ്പാമാരായ വിശുദ്ധ സോട്ടറും, വിശുദ്ധ കായിയൂസും
Content: #{red->n->n->വിശുദ്ധ സോട്ടര്‍}# മാര്‍പാപ്പായായിരുന്ന അനിസെറ്റൂസിനു ശേഷം പാപ്പായായി അഭിഷിക്തനായത്‌ വിശുദ്ധ സോട്ടറാണ്. യേശുവിലുള്ള തങ്ങളുടെ ആഴമായ വിശ്വാസം നിമിത്തം ഖനികളിലെ കഠിന ജോലികള്‍ക്കായി അയക്കപ്പെട്ട ചില ഗ്രീക്ക്കാരോട് വിശുദ്ധന്‍ കാണിച്ച ആഴമായ ദയയുടെ കാര്യത്തിലാണ് വിശുദ്ധന്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക്‌ അദ്ദേഹം അവരോധിതനായതിന് ശേഷം വിശുദ്ധ വസ്ത്രങ്ങളിലും സ്പര്‍ശിക്കുന്നതും, ദേവാലയത്തിലേക്ക് ധൂപകുറ്റികള്‍ വഹിക്കുന്നതിനുള്ള കന്യകമാരുടെ സ്വാതന്ത്ര്യത്തെയും വിശുദ്ധന്‍ വിലക്കി. ചാവുദോഷം ചെയ്തവര്‍ ഒഴികെയുള്ള വിശ്വാസികളെ പെസഹാ വ്യാഴാഴ്ച ദിനങ്ങളില്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാനായി വിശുദ്ധന്‍ അനുവദിക്കുകയും ചെയ്തു. എ‌ഡി 175 ല്‍ ഒരു രക്തസാക്ഷിയായാണ് വിശുദ്ധന്‍ മരണമടഞ്ഞത്. #{red->n->n-> വിശുദ്ധ കായിയൂസ്}# 283 മുതല്‍ 296 വരെ പാപ്പായായിരുന്ന വിശുദ്ധ കായിയൂസ്, ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുമായി കുടുംബപരമായി ബന്ധമുള്ളയാളായിരുന്നു. വിശ്വാസികളെ സേവിക്കുന്നതിനായി അദ്ദേഹം നീണ്ട കാലത്തോളം റോം വിട്ടു പോകാതെ ഒളിവില്‍ താമസിച്ചു. സാധാരണയായി ശവകല്ലറകളിലാണ് വിശുദ്ധന്‍ ഒളിച്ചു താമസിച്ചിരുന്നത്. അവിടെ വെച്ച് തന്നെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും, വിജാതീയര്‍ക്ക് നേരായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കുകയും ചെയ്തു. മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പായി, ഒരാള്‍ സഭാ ദൗത്യത്തിന്റെ പടികളായ പോര്‍ട്ടെര്‍, ലെക്ട്ടര്‍, എക്സോര്‍സിസ്റ്റ്, അക്കോലൈറ്റ്, സബ്‌-ഡീക്കന്‍, ഡീക്കന്‍, പുരോഹിതന്‍ എന്നീ പടികള്‍ കടന്നിരിക്കണമെന്ന ഔദ്യോഗിക ഉത്തരവ്‌ പുറപ്പെടുവിച്ചത് വിശുദ്ധ കായിയൂസ് പാപ്പായാണ്. ഒരു സ്വാഭാവികമരണമായിരുന്നു വിശുദ്ധ കായിയൂസ് പാപ്പായുടേത്‌. ഏപ്രില്‍ 22ന് കാല്ലിസ്റ്റസിന്റെ ശവകല്ലറയിലാണ് പാപ്പായെ അടക്കിയത്. വിശുദ്ധ സൂസന്ന, വിശുദ്ധന്റെ അനന്തരവളായിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ദേവാലയം പുനരുദ്ധരിച്ചുകൊണ്ട് ഉര്‍ബന്‍ എട്ടാമന്‍ പാപ്പാ റോമില്‍ വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിനൊരു നവീകരണം നല്‍കി, മാത്രമല്ല ആ ദേവാലയത്തിന് വിശുദ്ധന്റെ നാമം നല്‍കുകയും, വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പേഴ്സ്യായിലെ അബ്ദ്യേസൂസ് 2. പെഴ്സ്യായിലെ അബ്രോസിമൂസ്‌ 3. അചെപ്സിമാസും, ആയിത്തലയും ജോസഫും 4. അസാദാനെസ്സും അസാദെസ്സും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-17-11:21:19.jpg
Keywords: മാര്‍പാപ്പാമാരായ
Content: 1184
Category: 5
Sub Category:
Heading: വിശുദ്ധ അന്‍സേം
Content: നോര്‍മണ്ടിയിലേയും, ഇംഗ്ലണ്ടിലേയും യഥാര്‍ത്ഥ നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ബെക്കിലെ ബെനഡിക്ടന്‍ ആശ്രമം സ്ഥാപിച്ചത് വിശുദ്ധ അന്‍സേമാണ്. ഈ ആശ്രമത്തില്‍ നിന്നും പാപ്പാമാരിലും, രാജാക്കന്‍മാരിലും, മുഴുവന്‍ സന്യാസസഭകളിലും തന്റെതായ ആത്മീയ സ്വാധീനം ചെലുത്താന്‍ വിശുദ്ധന് കഴിഞ്ഞു. കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട വിശുദ്ധന്‍, സഭയുടെ അവകാശങ്ങളും, സ്വാതന്ത്ര്യവും നേടിയെടുക്കുന്നതിനായി ധീരമായ പോരാട്ടങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി വിശുദ്ധന് തന്റെ സ്വത്തുവകകളും, സ്ഥാനമാനങ്ങളും നഷ്ടപ്പെടുകയും രാജ്യത്തു നിന്നും നാടുകടത്തപ്പെടുകയും ചെയ്തു. അതേതുടര്‍ന്ന് വിശുദ്ധന്‍ റോമിലേക്ക് യാത്രതിരിച്ചു. ബാരിയിലെ സമ്മേളനത്തില്‍ വെച്ച് ഗ്രീക്ക്‌ കാരുടെ തെറ്റുകള്‍ക്കെതിരെയുള്ള ഉര്‍ബന്‍ രണ്ടാമന്‍ പാപ്പായുടെ ശ്രമങ്ങളെ വിശുദ്ധന്‍ പിന്തുണച്ചു. അദേഹത്തിന്റെ രചനകള്‍ വിശുദ്ധന്റെ ധാര്‍മ്മിക ഉന്നതിയേയും, പാണ്ഡിത്യത്തേയും സാക്ഷ്യപ്പെടുത്തുന്നവയായിരിന്നു. മാത്രമല്ല ഇവ വിശുദ്ധന് 'വിജ്ഞാനത്തിന്റെ പിതാവ്‌' (Father of Scholasticism) എന്ന വിശേഷണം നേടികൊടുക്കുകയും ചെയ്തു. അനുതാപ പ്രാര്‍ത്ഥനയുടേയും, വിശുദ്ധ ഗ്രന്ഥപഠനത്തിന്റേയും സമ്മിശ്രമായിരുന്നു വിശുദ്ധന്റെ ജീവിതം. പക്ഷേ വിശുദ്ധന്റെ മുഖ്യമായ യോഗ്യതയെന്ന്‍ പറയുന്നത് ദൈവീക സത്യങ്ങളുടെ പഠനത്തില്‍ നിന്നും താന്‍ പഠിച്ച കാര്യങ്ങള്‍ക്കനുസൃതമായ വിശുദ്ധന്റെ ജീവിതമാണ്. ഈ മഹാ ഗുരുവില്‍ നിന്നും നമുക്ക്‌ പഠിക്കുവാനേറേയുണ്ട്. “ദൈവമേ നിന്റെ സത്യങ്ങളുടെ ആഴം അളക്കുവാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എത്ര വാശിയോടു കൂടി എന്റെ ആത്മാവ് ഉറ്റുനോക്കിയാലും ഒരു കാര്യവുമില്ല, നിന്റെ മനോഹാരിതയുടെ ഒന്നും തന്നെ നോക്കി കാണുവാന്‍ അതിനാവുകയില്ല; എന്റെ ആത്മാവ് ഏകാഗ്രമായി ശ്രദ്ധിക്കുന്നു, എന്നിരുന്നാലും നിന്റെ സത്തയേക്കുറിച്ചുള്ള അറിവുകളില്‍ നിന്നും അതിനൊന്നും കേള്‍ക്കുവാന്‍ സാധിക്കുകയില്ല; നിന്റെ സൗരഭ്യത്തെ ആസ്വദിക്കുവാന്‍ എന്റെ ആത്മാവ് ആഗ്രഹിക്കുന്നു, എങ്കിലും അത് അനുഭവിക്കുവാന്‍ എന്റെ ആത്മാവിനു സാധ്യമല്ല, ഏതു പ്രതീകത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ ഹൃദയത്തിന് നിന്നെ തിരിച്ചറിയുവാന്‍ സാധിക്കും? ല്ലയോ മനുഷ്യാ, ആത്മാവിനും, ശരീരത്തിനും നല്ലതായ കാര്യങ്ങളെ അന്വോഷിച്ചു നീയെന്തിനു ഇത്രദൂരം അലയണം? സത്യവും നന്മയും, വിശുദ്ധിയും നിത്യതയും നീ മാത്രമാണ്. ഏക നന്മയെ സ്നേഹിക്കുവിന്‍, അവനിലാണ് എല്ലാ നന്മയും അടങ്ങിയിരിക്കുന്നത്, അത് നിന്നെ തൃപ്തിപ്പെടുത്തും!” (വിശുദ്ധ അന്‍സേമിന്‍റെ പ്രസിദ്ധമായ വാക്കുകള്‍) #{red->n->n->ഇതര വിശുദ്ധര്‍ }# 1. പേഴ്സ്യയിലെ സിമെയോണും അബ്ദെക്കാലാസും അനാനിയാസും ഉസ്താസാനെസ്സും പുസീസിയൂസും 2. സീനാമലയിലെ അനസ്താസിയാസ് 3. അന്തിയോക്യായിലെ പേട്രിയാര്‍ക്കായ അനസ്താസിയാസ് പ്രഥമന്‍ 4. നിക്കോമേഡിയായിലെ അപ്പോളോ ഇസാച്ചിയൂസു, ഇസനുക്ക് ക്രോത്താത്തെസ് 5. ഈജിപ്തിലെ ആരാത്തോര്‍, ഫോര്‍ത്ത് നാത്തൂസ്, ഫെലിക്സ്, സില്വിയൂസ്, വിത്താലിസ് 6. വെയില്‍സിലെ ബെയൂണോ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-17-11:37:54.jpg
Keywords: വിശുദ്ധ അ
Content: 1185
Category: 5
Sub Category:
Heading: മോണ്ടെ പുള്‍സിയാനോവിലെ വിശുദ്ധ ആഗ്നസ്
Content: ടസ്കാനിയിലെ മോണ്ടെ പുള്‍സിയാനോ നിവാസിയായിരുന്നു വിശുദ്ധ ആഗ്നസ്. പ്രാര്‍ത്ഥനാ ജീവിതത്തോട് വളരെയേറെ ആദരവും, അത്യുത്സാഹവും വെച്ച് പുലര്‍ത്തിയിരുന്നവളായിരിന്നു വിശുദ്ധ. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ വീടിന്റെ ഏതെങ്കിലും മൂലയില്‍ മണിക്കൂറുകളോളം മുട്ടിന്മേല്‍ നിന്ന് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും’ ചൊല്ലുക ആഗ്നസിന്‍റെ പതിവായിരുന്നു. ഒമ്പത് വയസ്സായപ്പോള്‍ ആഗ്നസിനെ അവളുടെ മാതാപിതാക്കള്‍ സാക്കിന്‍സിലുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ ആശ്രമത്തില്‍ ചേര്‍ത്തു. കര്‍ക്കശമായ സന്യാസ സമൂഹത്തില്‍, സകലര്‍ക്കും മാതൃകയായി അവള്‍ വളര്‍ന്നു വന്നു. 15 വയസ്സായപ്പോള്‍ ഓര്‍വീറ്റോ രാജ്യത്തെ പ്രോസേനോയിലുള്ള വിശുദ്ധ ഡോമിനിക്കിന്റെ സന്യാസിനീ സഭയിലേക്ക് അവള്‍ മാറി. അധികം താമസിയാതെ തന്നെ നിക്കോളാസ് നാലാമന്‍ പാപ്പ, വിശുദ്ധയെ അവിടത്തെ ആശ്രമാധിപയായി നിയമിച്ചു. അവള്‍ വെറും തറയില്‍ കിടന്നുറങ്ങുകയും, തലയിണക്ക് പകരം ഒരു പാറകഷണം തന്റെ തലക്ക് കീഴെ വെക്കുകയും ചെയ്യുമായിരുന്നു; ഏതാണ്ട് 15 വര്‍ഷത്തോളം അവള്‍ വെറും അപ്പവും, വെള്ളവും മാത്രം ഭക്ഷിച്ചുകൊണ്ട് സ്ഥിരമായി ഉപവസിക്കുമായിരുന്നുവെന്ന്‍ ചരിത്രകാരന്മാര്‍ പറയുന്നു. വിശുദ്ധയെ തങ്ങള്‍ക്ക് നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി അവിടത്തെ നഗരവാസികള്‍ അവിടത്തെ ഒരു ദുര്‍ന്നടപ്പ് കേന്ദ്രം തകര്‍ക്കുകയും, അതിനു പകരമായി ആ സ്ഥലത്ത് ഒരു കന്യകാമഠം പണികഴിപ്പിക്കുകയും, അത് വിശുദ്ധക്ക് നല്‍കുകയും ചെയ്തു. ഇതിനിടെ വിശുദ്ധയെ വിശുദ്ധ ഡൊമിനിക്കിന്റെ നാമത്തില്‍ ഒരു സന്യാസിനീ സഭ സ്ഥാപിക്കുവാന്‍ പ്രേരിപ്പിച്ചു. ആ സഭയുടെ നിയമാവലികള്‍ വിശുദ്ധ തന്നെയാണ് തയ്യാറാക്കിയത്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള വിശുദ്ധയുടെ കഴിവും, പ്രവചനവരവും വിശുദ്ധയെ വളരെയേറെ ജനസമ്മതിയുള്ളവളാക്കി. തന്റെ രോഗാവസ്ഥയിലും വിശുദ്ധയുടെ കാരുണ്യവും, ക്ഷമയും അവളെ ദൈവത്തിനു പ്രിയപ്പെട്ടവളാക്കി. 1317 ഏപ്രില്‍ 20ന് മോണ്ടെ പുള്‍സിയാനോയില്‍ വെച്ച് ആഗ്നസ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധക്ക് 43 വയസ്സായിരുന്നു പ്രായം. 1435-ല്‍ വിശുദ്ധയുടെ ശരീരം ഓര്‍വീറ്റോയിലെ ഡൊമിനിക്കന്‍ ദേവാലയത്തിലേക്ക് മാറ്റി. ക്ലമന്റ് എട്ടാമന്‍ അവളുടെ നാമം റോമന്‍ രക്തസാക്ഷി സൂചികയില്‍ എഴുതി ചേര്‍ത്തു. 1726-ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ ആഗ്നസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. നിക്കോമേഡിയായിലെ വിക്ടര്‍, സോട്ടിക്കൂസ്, സ്നോ, അസിന്‍റിനോസ്, സെസാരയൂസ്, സെവേരിയാന്‍ 2. നിക്കോമേഡിയായിലെ ക്രിസോഫോറസ്, തെയോണാസ്,അന്‍റോന്നിനൂസ് 3. വെക്സിലെ രാജാവായ സീഡ്വാല്ലാ 4. ആഫ്രിക്കയിലെ മാര്‍സെല്ലിനൂസ്, വിന്‍സെന്‍റ്. ദോംനിനൂസ് 5. ഔക്സേറിലെ മാര്‍സിയന്‍ 6. സുര്‍പീസിയൂസും സെര്‍വീലിയനും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-17-11:41:05.jpg
Keywords: വിശുദ്ധ ആഗ്ന
Content: 1186
Category: 5
Sub Category:
Heading: മാര്‍പാപ്പയായിരുന്ന വിശുദ്ധ ലിയോ ഒമ്പതാമന്‍
Content: മാര്‍പാപ്പായാകുന്നതിന് മുന്‍പ് വിശുദ്ധ ലിയോ ഒമ്പതാമന്‍, ബ്രൂണോ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.1026-ല്‍ ഡീക്കണായിരുന്ന വിശുദ്ധന്‍, ചക്രവര്‍ത്തിയുടെ കീഴില്‍ സൈന്യത്തിന്റെ സേനായകനായി പടനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഈ സമയത്ത് ടൌളിലെ മെത്രാന്‍ മരണപ്പെട്ടു. ബ്രൂണോ തിരിച്ചു വന്നപ്പോള്‍ അദ്ദേഹത്തെ ടൌളിലെ മെത്രാനായി തിരഞ്ഞെടുത്തു. ഏതാണ്ട് 20 വര്‍ഷത്തോളം വിശുദ്ധന്‍ അവിടെ ചിലവഴിച്ചു. 1048-ല്‍ ദമാസൂസ് രണ്ടാമന്‍ പാപ്പയുടെ മരണത്തോടെ വിശുദ്ധ ബ്രൂണോ അടുത്ത പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. പാപ്പായായതിനു ശേഷം വിശുദ്ധന്‍ നിരവധി പരിഷ്കാരങ്ങള്‍ സഭയില്‍ നടപ്പിലാക്കി. തന്റെ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ധാരാളം യാത്രകള്‍ വിശുദ്ധന്‍ നടത്തി. ഇക്കാരണത്താല്‍ ‘അപ്പോസ്തോലനായ തീര്‍ത്ഥാടകന്‍’ (Apostolic Pilgrim) എന്ന വിശേഷണം വിശുദ്ധനു ലഭിച്ചു. വിശുദ്ധ കുര്‍ബ്ബാനയുടെ വേളയില്‍ അപ്പവും, വീഞ്ഞും യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരവും, രക്തവുമായി മാറുന്നതിനെ എതിര്‍ക്കുന്ന ബെരെന്‍ഗാരിയൂസിന്റെ സിദ്ധാന്തങ്ങളെ വിശുദ്ധന്‍ ശക്തമായി എതിര്‍ത്തു. വിശുദ്ധ പീറ്റര്‍ ഡാമിയന്റെ വിമര്‍ശനത്തിനു അദ്ദേഹം കാരണമായെങ്കിലും വിശുദ്ധ ലിയോ ഒമ്പതാമന്‍ മാര്‍പാപ്പയുടെ അധീശത്വം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ മൈക്കേല്‍ സെരൂലാരിയൂസ് എന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസിനെ അദ്ദേഹം എതിര്‍ത്തു. ഇത് റോമും കിഴക്കന്‍ സഭകളും തമ്മിലുള്ള പരിപൂര്‍ണ്ണ വിഭജനത്തിനു കാരണമായി. വിശുദ്ധ ലിയോ ഒമ്പതാമന്‍ മരണപ്പെട്ടതിനു ശേഷം 40 ദിവസങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 70 ഓളം രോഗശാന്തികള്‍ അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥതയില്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. കുട്ടിയായിരിക്കെ തന്നെ വിഷമുള്ള ഒരു ഇഴജീവി വിശുദ്ധനെ കടിച്ചുവെന്നും എന്നാല്‍ വിശുദ്ധ ബെനഡിക്ട് പ്രത്യക്ഷപ്പെടുകയും വിശുദ്ധനെ സുഖപ്പെടുത്തിയതായും പറയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആര്‍മീനിയായിലെ ഹെര്‍മ്മോജെനെസൂ, കായൂസ്, എക്സ്പെദിത്തൂസ്, അരിസ്റ്റോണിക്കൂസ്, റൂഫസ്, ഗലാതാ 2. റോമിലെ ക്രെഷന്‍സിയൂസ് 3. പംഫീലിയായിലെ സോക്രട്ടീസും ഡയണീഷ്യസും 4. വിഞ്ചെസ്റ്റാര്‍ ബിഷപ്പായ എല്‍ഫെജ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-17-11:44:31.jpg
Keywords: വിശുദ്ധ ലിയോ
Content: 1187
Category: 5
Sub Category:
Heading: മിലാനിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ ഗാള്‍ഡിന്‍
Content: ഇറ്റലിയുടെ ചരിത്രത്തില്‍ മിലാനിലെ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച ‘വാവാസ്സോര്‍സ് ഓഫ് ലാ സ്കാലാ’ എന്ന പ്രഭുകുടുംബത്തിലായിരുന്നു വിശുദ്ധ ഗാള്‍ഡിന്‍ ജനിച്ചത്. നിഷ്കളങ്കതയും, നന്മയുമായിരുന്നു യുവാവായിരിക്കെ വിശുദ്ധന്റെ ആഭരണങ്ങള്‍. പുരോഹിത പട്ടം ലഭിച്ച വിശുദ്ധനെ, മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ സ്ഥാനപതിയും, ആര്‍ച്ച്‌ ഡീക്കനുമായി നിയമിച്ചു. അന്നുമുതല്‍ സഭാ-ഭരണമെന്ന ഭാരിച്ച ഉത്തരവാദിത്വത്തിന്റെ ഒരു നല്ല പങ്ക് വിശുദ്ധ ഗാള്‍ഡിന്റെ ചുമലിലായി. 1159-ല്‍ ഇംഗ്ലീഷ്കാരനായിരുന്ന അഡ്രിയാന്‍ നാലാമന്‍ മാര്‍പാപ്പായുടെ മരണത്തോടെ, ദൈവഭക്തനും പണ്ഡിതനുമായിരുന്ന അലെക്സാണ്ടര്‍ മൂന്നാമന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അഞ്ച് കര്‍ദ്ദിനാളന്മാര്‍ കൂടിചേര്‍ന്ന് ഗൂഡാലോചന നടത്തുകയും ഒക്ടോവിയന്റെ സഹായത്തോടെ മതപരമായ ഭിന്നിപ്പിന് തുടക്കമിടുകയും ചെയ്തു. ചക്രവര്‍ത്തിയായിരുന്ന ഫ്രെഡറിക്ക് ഒന്നാമന്‍, പരിശുദ്ധ സഭയുമായുള്ള കലഹം നിമിത്തം സഭയുടെ വരുമാനും പിടിച്ചടക്കുകയും, മെത്രാന്‍മാരുടെ നിയമനങ്ങളില്‍ ഇടപെടുകയും ചെയ്തു. കൂടാതെ ഫ്രെഡറിക്ക് ഒന്നാമന്‍ വിക്ടര്‍ എന്ന പേരോടുകൂടിയ ഒക്ടാവിയനെ അനൌദ്യോഗിക പാപ്പായായി അവരോധിച്ചു. എന്നാല്‍ മിലാന്‍ നഗരം യഥാര്‍ത്ഥ പാപ്പായായ അലെക്സാണ്ടര്‍ മൂന്നാമനെ പിന്തുണക്കുകയാണ് ചെയ്തത്. ഇതില്‍ കോപം പൂണ്ട ചക്രവര്‍ത്തി 1161-ല്‍ വലിയൊരു സൈന്യവുമായി മിലാനെ ആക്രമിച്ചു. ഈ ഉപരോധം ഏതാണ്ട് 10 മാസങ്ങളോളം തുടര്‍ന്നു. ഒടുവില്‍ 1162-ല്‍ ചക്രവര്‍ത്തിക്ക് കീഴടങ്ങേണ്ടതായി വന്നു. പ്രതികാരദാഹിയായ ചക്രവര്‍ത്തി മിലാന്‍ നഗരത്തെ നിലംപരിശാക്കി. 1166-ല്‍ മെത്രാപ്പോലീത്തയായിരുന്ന ഹൂബെര്‍ട്ട് മരണപ്പെടുകയും, അതേതുടര്‍ന്ന്‍ വിശുദ്ധ ഗാള്‍ഡിന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മാര്‍പാപ്പാ നേരിട്ടാണ് അദ്ദേഹത്തെ കര്‍ദ്ദിനാളും, തന്റെ സ്ഥാനപതിയുമായി നിയമിച്ചത്. പുതിയ ഇടയന്‍ ദുഃഖിതരായ വിശ്വാസഗണത്തിന് ഏറെ ധൈര്യം പകര്‍ന്നു. മാത്രമല്ല മത ഭിന്നിപ്പിനെതിരായി അദ്ദേഹം തന്റെ സ്വാധീനം വളരെ വിജയകരമായി ലൊംബാര്‍ഡി മുഴുവന്‍ പ്രയോഗിച്ചു. മിലാന്‍ നഗരത്തെ പുനര്‍നിര്‍മ്മിക്കുവാനായുള്ള ഒരു ഉടമ്പടിയില്‍ ലൊംബാര്‍ഡ് നഗരങ്ങള്‍ മുഴുവനും ഒപ്പ് വെച്ചു. നഗര ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍, നഗരവാസികള്‍ വളരെ സന്തോഷപൂര്‍വ്വം 1167 ഏപ്രില്‍ 27ന് മിലാനിലേക്ക് തിരികെ വന്നു. ഇതറിഞ്ഞ ചക്രവര്‍ത്തി മിലാനിലേക്ക് വീണ്ടും തന്റെ പടയെ നയിച്ചു. എന്നാല്‍, മിലാന്റെ കയ്യില്‍ നിന്നും ദയനീയ പരാജയം ഏറ്റുവാങ്ങുകയാണ് ചെയ്തത്. ഈ പടനീക്കത്തില്‍ ലൊംബാര്‍ഡി, വെനീസ്, സിസിലി തുടങ്ങി ഇറ്റലിയുടെ ഭൂരിഭാഗം പ്രദേശങ്ങളും അദ്ദേഹത്തിനെതിരായി നിലകൊണ്ടു. തുടര്‍ന്ന്‍ ചക്രവര്‍ത്തി, പാപ്പായുമായി വെനീസില്‍ വെച്ച് ഒരു കൂടികാഴ്ചക്ക് സമ്മതിക്കുകയും, മതഭിന്നത ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. അങ്ങനെ 1177-ല്‍ സഭയുമായി സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ പ്രതിസന്ധികള്‍ക്കിടയിലും വിശുദ്ധ ഗാള്‍ഡിന്‍ വിശ്രമമില്ലാതെ സുവിശേഷം പ്രഘോഷിക്കുകയും, ദരിദ്രരേ സഹായിക്കുകയും ചെയ്തു. വിശുദ്ധന്റെ ഹൃദയത്തില്‍ പ്രഥമസ്ഥാനം ദരിദ്രര്‍ക്കായിരുന്നു. ആത്മാര്‍ഥമായ വിനയമുണ്ടായിരിന്ന അദ്ദേഹം, തന്റെ രൂപതയിലെ ഏറ്റവും എളിയവനായിട്ടായിരുന്നു ജീവിച്ചിരുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങളും, ബുദ്ധിമുട്ടുകളും വിശുദ്ധന്‍ തന്റേതായി കരുതുകയും അവര്‍ക്ക് വേണ്ട കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ സമയം കണ്ടെത്തുകയും ചെയ്തു. കത്താരി, മാനിച്ചീസ് തുടങ്ങിയ മതവിരുദ്ധ സിദ്ധാന്തങ്ങളെ വിശുദ്ധന്‍ തെറ്റാണെന്ന് തെളിയിച്ചു. നിരന്തരമായ പ്രാര്‍ത്ഥനകള്‍ വഴി വിശുദ്ധന്‍ തന്റെ വിശ്വാസഗണത്തിന്റെ മേല്‍ ദൈവകടാക്ഷമെത്തിച്ചു. പര്‍വ്വതത്തില്‍ വെച്ച് ദൈവവുമായുള്ള സംഭാഷണത്തിനു ശേഷം വെട്ടിതിളങ്ങുന്ന മുഖവുമായി മോശ ഇറങ്ങിവന്നപോലെയായിരിന്നു വിശുദ്ധനും. പൊതുപരിപാടികളില്‍ ദൈവീക വചനങ്ങള്‍ പ്രഘോഷിക്കുകയും, പ്രാര്‍ത്ഥന കൊണ്ട് ജ്വലിക്കുന്ന മുഖവും, ഉത്സാഹപൂര്‍വ്വമുള്ള കാരുണ്യപ്രവര്‍ത്തനങ്ങളും വഴി വഴങ്ങാത്ത മര്‍ക്കടമുഷ്ടിക്കാരേപോലും തന്റെ പാതയിലേക്ക് കൊണ്ടു വരുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഏറെ ക്ഷീണിതനായിരിന്നുവെങ്കിലും വിശുദ്ധ കുര്‍ബാന മദ്ധ്യേ വളരെ തീക്ഷ്ണതയോട് കൂടി സുവിശേഷം പ്രഘോഷിച്ചു കൊണ്ടിരിന്നു. അങ്ങനെ 1176 ഏപ്രില്‍ 18ന് ആ പ്രസംഗവേദിയില്‍ വെച്ച് വിശുദ്ധന്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. എല്ലാവരും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ സങ്കടപ്പെട്ടു. നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്റെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മിലാനിലെ പുരാതന ആരാധനക്രമങ്ങളിലും, പ്രാര്‍ത്ഥനക്രമങ്ങളിലും, റോമന്‍ രക്തസാക്ഷിത്വ പട്ടികയിലും വിശുദ്ധന്റെ നാമം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആജിയാ 2. പെഴ്സ്യായിലെ അന്തൂസ 3. റോമന്‍ സെനറ്ററായ അപ്പൊളോണിയസ് 4. അയര്‍ലന്‍റിലെ ബിത്തെയൂസും ജെനോക്കൂസും 5. ബ്രേഷിയായിലെ കലോസെരൂസു 6. കൊജിത്തോസൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-17-11:47:39.jpg
Keywords: വിശുദ്ധ ഗാ
Content: 1188
Category: 18
Sub Category:
Heading: ഫാ. ജോര്‍ജ്‌ തോട്ടങ്കര നിര്യാതനായി
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ പുല്ലുവഴി സെന്റ്‌ തോമസ്‌ പള്ളി വികാരി ഫാ. ജോര്‍ജ്‌ തോട്ടങ്കര (73) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്‌കാരം ഇന്ന്‍ ഉച്ചകഴിഞ്ഞു 3.30ന്‌ കൂടാലപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍. കൂടാലപ്പാട്‌ തോട്ടങ്കര പരേതരായ റാഫേലിന്റെയും അന്നത്തിന്റെയും മകനായി 1943 ജൂണ്‍ 17നാണു ജനനം. 1969 ഡിസംബര്‍ 12നു കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ്‌ മേരീസ്‌ ബസിലിക്ക, കോടുശേരി, കടമക്കുടി, എളവൂര്‍, താബോര്‍, താന്നിപ്പുഴ, കൊതവറ, പുത്തന്‍പള്ളി, മഞ്ഞപ്ര, ആലുവ പള്ളികളില്‍ സേവനം ചെയ്‌തിട്ടുണ്ട്‌. സഹോദരങ്ങള്‍: ടി.ആര്‍. ദേവസി (ഫിനാന്‍സ്‌ ഓഫീസര്‍, തൃശൂര്‍ ജൂബിലി ആശുപത്രി), പൗലോസ്‌ (കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി), തോമസ്‌ (തൃശൂര്‍), സിസ്‌റ്റര്‍ മേരി പിയ (ഹോളി ക്രോസ്‌ കോണ്‍ഗ്രിഗേഷന്‍, വാരണാസി), പരേതരായ ഫാ.സേവ്യര്‍ തോട്ടങ്കര, അന്നം, റോസി.
Image: /content_image/India/India-2016-04-18-04:38:08.jpg
Keywords:
Content: 1189
Category: 6
Sub Category:
Heading: ദൈവീകസ്നേഹത്തിന്‍റെ സമവാക്യം
Content: "സ്വന്തം ജീവൻ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ, ആരെങ്കിലും എനിക്ക് വേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അത് കണ്ടെത്തും" (മത്തായി 16:25). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-18}# ദൈവ സ്നേഹത്തിലേയ്ക്കാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ആരൊക്കെ ദൈവീകസ്നേഹം അനുഭവിച്ചറിയുന്നുവോ അവര്‍ക്ക് ദീർഘക്ഷമയുടെയും കാരുണ്യത്തിന്റെയും മനോഭാവം ലഭിക്കുന്നു. ദൈവീകാനുഭവവും ദൈവസ്നേഹവും പരസ്പര പൂരകങ്ങളാണ്. "സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു" (1 കൊറിന്തോസ് 13:4-6). ക്രൂശിക്കപെട്ട യേശുവിൽ സ്നേഹത്തിന്റെ പൂർണമായ അര്‍ത്ഥം നമ്മുക്ക് കാണാന്‍ സാധിയ്ക്കുന്നു. അപരനോടുള്ള സ്നേഹത്തെ പ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ ദൈവ സന്നിധിയില്‍ ആനന്ദം കണ്ടെത്തുമെന്നത് ഉറപ്പായ സത്യമാണ്. ഇതിനെ ദൈവീക സ്നേഹത്തിന്റെ രഹസ്യ സമവാക്യമെന്ന്‍ വിശേഷിപ്പിക്കാം. തന്റെ അയല്ക്കാരന്‍റെ ഉന്നമനത്തിനായി നാം വിട്ടുവീഴ്ച ചെയ്യുമ്പോൾ അവനുമായി നിസ്സ്വാർത്ഥ സ്നേഹം പങ്കിടുമ്പോൾ നമ്മുക്ക് ദൈവീകാനുഭവം ലഭിക്കുന്നു. ഭാര്യാ-ഭർതൃ ബന്ധത്തില്‍ രണ്ടു വ്യക്തികളുടെ ശാരീരികവും ആത്മീയവുമായ ഐക്യം പരസ്പരമുള്ള പങ്കു വെയ്ക്കലായി മാറിയെങ്കില്‍ മാത്രമേ ദൈവീക സ്നേഹം അവരിൽ പൂര്‍ണ്ണമാകുകയുള്ളൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാൽസ്ബർഗ്ഗ്, 26.6.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-18-04:32:05.jpg
Keywords: സ്നേഹം