Contents
Displaying 1081-1090 of 24925 results.
Content:
1222
Category: 1
Sub Category:
Heading: സുവിശേഷ പ്രഘോഷണത്തിന്റെ കാര്യത്തിൽ ഒരു വിശ്വാസിക്ക് നിശ്ശബ്ദത പാലിക്കാനാവില്ല: ഫ്രാൻസിസ് മാർപാപ്പ
Content: ജീവൻ നഷ്ടപ്പെടുത്തിയും കർത്താവിലുള്ള തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ തയ്യാറായ അപ്പോസ്തലന്മാരെ പോലെ എല്ലാ ക്രൈസ്തവരും യേശുവിന്റെ നാമം വഹിക്കാൻ തയ്യാറാകണം എന്ന് ഫ്രാൻസിസ് മാർപാപ്പ. സാന്താ മാർത്തയിലെ ദിവ്യബലിമദ്ധ്യേയുള്ള പ്രഭാഷണത്തിലാണ് അദ്ദേഹം വിശ്വാസികളോട് ഇപ്രകാരം ആഹ്വാനം ചെയ്തത് ക്രൈസ്തവ ജീവിതത്തിന് അർത്ഥം നൽകുന്ന മൂന്ന് തലങ്ങളാണ് സുവിശേഷ പ്രഘോഷണം, മാദ്ധ്യസ്ഥ പ്രാർത്ഥന, പ്രത്യാശ എന്നിവ എന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. ഒന്നാമത് സുവിശേഷപ്രഘോഷണം: "യേശു മരിച്ച് ഉയിർത്തെഴുന്നേറ്റു എന്നതാണ് നമ്മുടെ സുവിശേഷ പ്രഘോഷണത്തിന്റെ കാതൽ. യഹൂദർക്കും വിഗ്രഹാരാധകർക്കും മുമ്പിൽ ജീവൻ പോലും ബലികഴിക്കാൻ തയ്യാറായി അപ്പോസ്തലന്മാർ സുവിശേഷ പ്രഘോഷണം നടത്തി. യേശുവിന്റെ നാമത്തിൽ ഒരു മുടന്തന്റെ രോഗം ഭേദമായതിനു ശേഷം, പത്രോസും യോഹന്നാനും, ജനപ്രമാണികളുടെയും പുരോഹിതപ്രമുഖൻമാരുടെയും മുമ്പാകെ ഹാജരാക്കപ്പെട്ടപ്പോൾ, യേശുവിന്റെ നാമത്തിൽ സംസാരിക്കുന്നതിൽ നിന്നും പുരോഹിതർ അവരെ വിലക്കുന്നു. "ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കാനാവില്ല" എന്ന് പറഞ്ഞ് അവർ യേശുവിനെ പ്രഘോഷിക്കുന്നു. ഈ പ്രഘോഷണമാണ് നമ്മൾ അനുകരിക്കേണ്ടത്. ക്രിസ്തു ഉയിർത്തെഴുന്നേറ്റു, ക്രിസ്തു ജീവിച്ചിരിക്കുന്നു, നമ്മുടെ യാത്രയിൽ അവിടുന്ന് നമ്മോടൊപ്പമുണ്ട്. രണ്ടാമത് മാദ്ധ്യസ്ഥ പ്രാർത്ഥനയെ പറ്റി പിതാവ് വിശദീകരണം നൽകി. "നമുക്കു വേണ്ടി പിതാവിനോട് മാദ്ധ്യസ്ഥ പ്രാർത്ഥന നടത്താമെന്ന് യേശു അവസാനത്തെ അത്താഴ സമയത്ത് അപ്പോസ്തലന്മാരോട് വാഗ്ദാനം ചെയ്തു. യേശു നമുക്കു വേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നു. അതാണ് മാദ്ധ്യസ്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ നമുക്കും ദൈവത്തിനും ഇടയ്ക്കുള്ള മദ്ധ്യസ്ഥനാണ് യേശു. മനുഷ്യകുലത്തിനു വേണ്ടി താനേറ്റുവാങ്ങിയ മുറിവുകൾ പിതാവിനു മുമ്പിൽ നിരത്തി യേശു നമുക്കു വേണ്ടി പിതാവിനോട് പ്രാർത്ഥിക്കുന്നു." നമ്മൾ മറ്റുള്ളവർക്ക് വേണ്ടി മാദ്ധ്യസ്ഥ പ്രാർത്ഥന നടത്തുമ്പോൾ അത് ക്രിസ്തുവിന്റെ യോഗ്യതയാൽ ക്രിസ്തുവിന്റെ നാമത്തിൽ ക്രിസ്തുവിന്റെ പ്രാർത്ഥനയോട് ചേർത്ത് വക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് പാപികളായ നമ്മുടെ മാദ്ധ്യസ്ഥ പ്രാർത്ഥനകൾ പിതാവായ ദൈവത്തിന്റെ സന്നിധിയിൽ എത്തുന്നത്. പ്രഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പ് മാർപാപ്പ മൂന്നാമത്തെ ക്രൈസ്തവ തലമായ പ്രത്യാശയെ പറ്റി സംസാരിച്ചു. "കർത്താവിന്റെ പുനരാഗമനം പ്രതീക്ഷിക്കുന്നയാളാണ് ക്രൈസ്തവൻ. ക്രിസ്തുവിന്റെ പുനരാഗമനത്തിൽ തിരുസഭ വിശ്വസിക്കുന്നു. അതാണ് പ്രത്യാശ!" നമുക്കെല്ലാവർക്കും സ്വയം ചോദിക്കാം. ഞാന്‍ യേശുവിനെ എന്റെ ജീവിതത്തിൽ എങ്ങനെയാണ് പ്രഘോഷിക്കുന്നത്? എനിക്കു വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്ന യേശുവിന് എന്റെ ജീവിതത്തിലെ സ്ഥാനമെന്താണ്? എന്റെ പ്രത്യാശ ഏതു വിധത്തിലുള്ളതാണ്? കർത്താവിന്റെ ഉത്ഥാനത്തിൽ ഞാൻ സത്യമായും വിശ്വസിക്കുന്നുവോ? എനിക്കു വേണ്ടി യേശു മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു എന്ന് ഞാൻ വിശ്വസിക്കുന്നുവോ?" മനസ്സാക്ഷിയിൽ നിന്നും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഉപദേശിച്ചു കൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു
Image: /content_image/News/News-2016-04-23-07:48:47.jpg
Keywords:

1223
Category: 5
Sub Category:
Heading: തൊഴിലാളിയായിരുന്ന വിശുദ്ധ യൗസേപ്പിതാവ്
Content: ചരിത്ര രേഖകളില്‍ വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ച് വളരെ ചെറിയ വിവരണമേ ഉള്ളൂ, എന്നിരുന്നാലും, പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയുള്ള ഭര്‍ത്താവ്, യേശുവിന്റെ വളര്‍ത്തച്ഛന്‍, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന്‍ തുടങ്ങിയ വിശുദ്ധനെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അദ്ദേഹം ദാവീദിന്റെ രാജകീയ വംശത്തില്‍ പ്പെട്ടവനായിരുന്നുവെന്ന കാര്യവും നമുക്കറിയാം. സമ്പത്തിനോട് ആഗ്രഹമില്ലാത്തവനായിരുന്നു വിശുദ്ധ യൌസേപ്പ് പിതാവ്. തൊഴിലിനു കൊടുക്കുന്ന കൂലി കൊണ്ട് അദ്ദേഹം തൃപ്തനായി. ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി. യൗസേപ്പിനെ നയിച്ചിരുന്നത്. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലികളെ അലങ്കരിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ പൈതൃക പരിലാളനയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അദ്ധ്വാനപൂര്‍ണ്ണവും ക്ലേശഭൂയിഷ്ഠവുമായ ജീവിതം അദ്ദേഹം നയിച്ചു. വിശുദ്ധ യൗസേപ്പ് ദരിദ്രനായി ജനിച്ചതുകൊണ്ടായിരിക്കണം അദ്ദേഹത്തിന് ദരിദ്രരോടു പിതൃതുല്യമായ സ്നേഹമാണുള്ളത്. മനുഷ്യന്‍റെ പരിത്രാണ പരിപാടിയില്‍ തൊഴിലിനു ശ്രദ്ധേയമായ സ്ഥാനമുണ്ട്. അത് നമ്മെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ദൈവകുമാരനും അവിടുത്തെ വളര്‍ത്തു പിതാവും ഒരു തച്ചന്‍റെ ജോലി ചെയ്തത്. രക്ഷാകര പദ്ധതിയില്‍ പ. കന്യകാമറിയം കഴിഞ്ഞാല്‍ ഈശോമിശിഹായോട് ഏറ്റവും കൂടുതല്‍ സഹകരിച്ച വ്യക്തി വി. യൗസേപ്പാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മനുഷ്യാവതാര കര്‍മ്മത്തില്‍ ഒരു തിരശ്ശീലയായി വര്‍ത്തിച്ചു കൊണ്ടും ഉണ്ണി മിശിഹായെ ജീവാപായത്തില്‍ നിന്നും രക്ഷിച്ചും വി. യൗസേപ്പ് രക്ഷാകരകര്‍മ്മത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചു. കൂടാതെ ദിവ്യകുമാരനെ സംരക്ഷിക്കുവാനും വളര്‍ത്തുവാനും വന്ദ്യപിതാവ് ഏറെ കഠിനാദ്ധ്വാനം ചെയ്തു. രേഖകളിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ വിവരണമനുസരിച്ച് അദ്ദേഹം ഒരു അനുകമ്പയുള്ള മനുഷ്യനും സര്‍വ്വോപരി ദൈവേഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവനുമായിരിന്നു. തിരുകുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി അദ്ദേഹം സദാ സന്നദ്ധനായിരിന്നു. യേശുവിന്റെ പരസ്യ ജീവിത കാലത്തും, മരണസമയത്തും, ഉത്ഥാനസമയത്തും വിശുദ്ധ യൗസേപ്പിതാവിനെ നമുക്ക് കാണുവാന്‍ കഴിയുന്നില്ലെന്നതിനാല്‍, യേശു തന്റെ പൊതുജീവിതം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ യൗസേപ്പിതാവ് മരിച്ചിരിക്കാമെന്ന് നിരവധി ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. നിരവധി കാര്യങ്ങളുടെ മദ്ധ്യസ്ഥ സഹായകന്‍ കൂടിയാണ് വിശുദ്ധ യൗസേപ്പിതാവ്. ആഗോള സഭയുടെ, മരണശയ്യയില്‍ കിടക്കുന്നവരുടെ, പ്രേഷിത ദൗത്യങ്ങളുടെ, മധ്യസ്ഥനായി അദ്ദേഹത്തെ വണങ്ങുന്നു. കാലകാലങ്ങളായി ‘മെയ് ദിനം’ അദ്ധ്വാനിക്കുന്നവര്‍ക്കും, പണിയെടുക്കുന്നവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്നു. വിശുദ്ധ യൌസേപ്പ് പിതാവിന്റെ ഈ തിരുനാള്‍ തൊഴിലിന്റെ അന്തസ്സിനെ ഊന്നിപ്പറയുകയും, തൊഴിലാളി സംഘടനകള്‍ക്ക് ഒരു ആത്മീയമായ വശം നല്‍കുകയും ചെയ്യുമെന്ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ട്. യേശുവിന്റെ വളര്‍ത്തച്ചനും, ആഗോള സഭയുടെ മാദ്ധ്യസ്ഥനുമായി തീര്‍ന്ന ഒരു തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിനെ ഈ ദിനത്തില്‍ ആദരിക്കുന്നത് ഏറെ അനുഗ്രഹദായകമാണ്. ആരാധനാക്രമ സൂചികയില്‍ വിശുദ്ധ യൗസേപ്പിന്റെ പേരില്‍ രണ്ട് തിരുനാളുകള്‍ ഉണ്ട്. ഒന്നാമത്തേത്, പരിശുദ്ധ മറിയത്തിന്റെ ഭര്‍ത്താവെന്നനിലയില്‍ മാര്‍ച്ച് 19 നും രണ്ടാമത്തേത് മേയ് 1ന് തൊഴിലാളിയെന്ന നിലയിലും തിരുനാള്‍ ആഘോഷിക്കുന്നു. “വളരെയേറെ ആത്മീയതയുള്ള ഒരു മനുഷ്യനായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. അടിയുറച്ച വിശ്വാസമുള്ള ഒരു മനുഷ്യന്‍, അതിന്റെ കാരണം വിശുദ്ധന്റെ സ്വന്തം വാക്കുകളല്ല മറിച്ച് ജീവിക്കുന്ന ദൈവത്തിന്റെ വാക്കുകള്‍ അദ്ദേഹം ശ്രവിച്ചതു മൂലമാണ്. നിശബ്ദതയില്‍ ജീവിക്കുന്ന ദൈവത്തിന്റെ വാക്കുകളില്‍ അടങ്ങിയിട്ടുള്ള സത്യത്തെ സ്വീകരിക്കുവാന്‍ അദ്ദേഹത്തിന്റെ ഹൃദയം സദാ സന്നദ്ധമായിരുന്നു” ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യൌസേപ്പ് പിതാവിനെ അനുസ്മരിച്ച് പറഞ്ഞ വാക്കുകളാണിത്. വിശുദ്ധകുര്‍ബ്ബാനയിലും, ആരാധനാക്രമങ്ങളിലും, വിശ്വാസത്തിന്റെ വെളിച്ചത്തില്‍ മനുഷ്യ അദ്ധ്വാനത്തിന്റെ പ്രാധാന്യത്തെ എടുത്ത് കാട്ടുന്ന മതപ്രബോധനങ്ങളുടെ ഒരു സമന്വയം തന്നെ കാണാവുന്നതാണ്. ആധുനിക ലോകത്തെ സഭയെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകളിലെ പ്രാരംഭ പ്രാര്‍ത്ഥനയില്‍ തന്നെ, പ്രപഞ്ചത്തിന്റെ സൃഷ്ടാവും പാലകനുമായ ദൈവം, എല്ലാ പ്രായത്തിലുള്ള പുരുഷനേയും, സ്ത്രീയേയും തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുവാനും മറ്റുള്ളവരുടെ ഉപകാരത്തിനായി ഉപയോഗിക്കുവാനും ആവശ്യപ്പെടുന്നതായി പ്രസ്താവിച്ചിരിക്കുന്നു. പ്രാരംഭ പ്രാര്‍ത്ഥനയുടെ രണ്ടാംഭാഗത്തില്‍, 'ദൈവം നമ്മോടു പറഞ്ഞ ജോലി പൂര്‍ത്തിയാക്കുമെന്നും, ദൈവം വാഗ്ദാനം ചെയ്ത പ്രതിഫലം സ്വീകരിക്കുമെന്നു പറയുന്നുണ്ട്. സക്കറിയായുടെ ലഘു സ്തോത്ര പ്രാര്‍ത്ഥനയില്‍ ഇപ്രകാരം പറയുന്നു, “വിശുദ്ധ യൗസേപ്പ് വിശ്വസ്തതാപൂര്‍വ്വം തന്റെ മരപ്പണി ചെയ്തു വന്നു. എല്ലാ തൊഴിലാളികള്‍ക്കും അദ്ദേഹം ഒരു തിളങ്ങുന്ന മാതൃകയാണ്.” വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാളിന് വേണ്ടിയുള്ള ആരാധനാക്രമങ്ങള്‍, ജോലി ചെയ്യുവാനുള്ള അവകാശത്തെ സമര്‍ത്ഥിക്കുന്നവയാണ്.ഈ ആധുനിക സമൂഹത്തില്‍ കേള്‍ക്കേണ്ടതും, മനസ്സിലാക്കേണ്ടതുമായ ഒരു സന്ദേശമാണത്. മാര്‍പാപ്പാമാരായ ജോണ്‍ പോള്‍ ഇരുപത്തി മൂന്നാമന്‍, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവര്‍ പുറത്തിറക്കിയ രേഖകളിലും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകളിലും, വിശുദ്ധ യൗസേപ്പിന്റെ മാതൃകയെ അവലംബിച്ച് ഒരാളുടെ തൊഴിലിലേക്ക് ഊറിയിറങ്ങേണ്ട ക്രിസ്തീയ ആത്മീയതയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. കുടുംബത്തെ സംരക്ഷിച്ചുകൊണ്ട് തൊഴില്‍ ചെയ്യുന്നതിന് ഒരു പ്രത്യേക അന്തസ്സ് ഉണ്ടെന്നും രേഖകള്‍ കൂട്ടി ചേര്‍ക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ആമീന്‍സിലെ എയിക്ക്, എക്കെയുള്‍ 2. ഫോസ്സംബ്രോണ്‍ ബിഷപ്പായ ആല്‍ഡെബ്രാന്‍ഡൂസ് 3. ഔക്സേര്‍ ബിഷപ്പായ അമാത്തോര്‍ 4. വിവിയേഴ്സിലെ ആന്‍ടായോളൂസ് 5. ഗാപ്പു ബിഷപ്പായ അരിഗിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-04-23-10:40:44.jpg
Keywords: വിശുദ്ധ യൗസേ

1224
Category: 5
Sub Category:
Heading: വിശുദ്ധ പിയൂസ് അഞ്ചാമന്‍
Content: ദരിദ്രനായ ഒരു ആട്ടിടയനായിരുന്നു മൈക്കേല്‍ ഗിസ്ലിയേരി. തന്റെ 14-മത്തെ വയസ്സില്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സഭയുടെ നവോത്ഥാന സംരംഭങ്ങളില്‍ ഭാഗഭാക്കാകുകയും, കൊമോ, ബെര്‍ഗാമോ, റോം തുടങ്ങിയ സ്ഥലങ്ങളില്‍ പല സുപ്രധാന പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. 1556-ല്‍ വിശുദ്ധന്‍ സുട്രി, നേപ്പി എന്നീ രൂപതകളിലെ മെത്രാനായി അഭിഷിക്തനായി. പിന്നീട് യുദ്ധത്താല്‍ നാമാവശേഷമായ മൊണ്ടേവി രൂപതയുടേയും മെത്രാനായി. അധികം താമസിയാതെ അദ്ദേഹത്തിന്റെ രൂപത വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹം മെത്രാനായിരിക്കുമ്പോള്‍ തന്നെ, പരിശുദ്ധ പിതാവ് നവീകരണത്തെകുറിച്ചുള്ള വിശുദ്ധന്റെ വീക്ഷണങ്ങള്‍ ആരാഞ്ഞിരുന്നു. അത്രയ്ക്ക് ജ്ഞാനം വിശുദ്ധന്നുണ്ടായിരിന്നു. തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ആരെയും ഭയക്കാറില്ലയെന്നത് വിശുദ്ധന്റെ മറ്റൊരു സവിശേഷതയാണ്. 1565 ഡിസംബറിലാണ് പിയൂസ് നാലാമന്‍ പാപ്പാ അന്തരിക്കുന്നത്. പാപ്പയുടെ മരണത്തോടെ മൈക്കേല്‍ ഗിസ്ലിയേരി പത്രോസിന്റെ സിംഹാസനത്തില്‍ ഉപവിഷ്ട്ടനായി. അങ്ങനെയാണ് വിശുദ്ധന്‍ പീയൂസ് അഞ്ചാമന്‍ എന്ന സ്ഥാനപേര് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ശാശ്വതമായ നേട്ടം ട്രെന്റ് കൗണ്‍സിലിന്റെ പുനരാരംഭവും വിജയകരമായ ഉപസംഹാരവുമായിരുന്നു. പിയൂസ് നാലാമന്‍ പാപ്പായുടെ പിന്‍ഗാമിയായി ട്രെന്റ് കൗണ്‍സിലിന്റെ പ്രമാണങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തരവാദിത്തം വന്ന്‍ ചേര്‍ന്നത് ഡൊമിനിക്കന്‍ ഫ്രിയാര്‍ ആയിരുന്ന മൈക്കേല്‍ ഗിസ്ലിയേരിയുടെ ചുമലിലാണ്. അന്തരിച്ച പാപ്പായുടെ അനന്തരവനായിരുന്ന വിശുദ്ധ ചാള്‍സ് ബൊറോമിയോയായിരുന്നു ഗിസ്ലിയേരിയെ തിരഞ്ഞെടുക്കുവാനുള്ള മുഖ്യ കാരണമായിരുന്നത്. പാപ്പാ വസതിയില്‍ ലാളിത്യം കൊണ്ട് വരുന്നതില്‍ വിശുദ്ധന്‍ വിജയിച്ചു. തിരുസഭയുടെ തലവനായിരുന്നിട്ട് പോലും വിശുദ്ധന്‍, തന്റെ മുന്‍ഗാമികള്‍ ധരിച്ചിരുന്നത് പോലത്തെ വസ്ത്രം ധരിക്കാതെ ഡൊമിനിക്കന്‍ സന്യാസ വസ്ത്രമായിരുന്ന വെള്ള വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഈ ഡൊമിനിക്കന്‍ സന്യാസിയായ പാപ്പാ തുടങ്ങിവെച്ച ആ വസ്ത്രധാരണ രീതി ഇന്നും പാപ്പാമാര്‍ തുടര്‍ന്ന് പോകുന്നു. സന്യാസ സഭകളില്‍ ഒരു ക്രമപരമായ നവീകരണം വിശുദ്ധന്‍ നടപ്പിലാക്കി. കൂടാതെ നിരവധി സെമിനാരികള്‍ സ്ഥാപിക്കുകയും, വിശുദ്ധ കുര്‍ബ്ബാനക്രമത്തിലും ആരാധനാ ക്രമത്തിലും നിരവധി മാറ്റങ്ങള്‍ വരുത്തി. മാത്രമല്ല, ദിവ്യാരാധനകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൈവരുത്തുകയും, മത പ്രബോധന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും, ബൈബിളിന്റെ ആധികാരികമായ ലാറ്റിന്‍ പരിഭാഷയിലുള്ള തെറ്റുകള്‍ തിരുത്തുവാനും അദ്ദേഹം മുന്‍കൈ എടുത്തു. അദ്ദേഹത്തിന്റെ ശാശ്വതമായ നേട്ടം ട്രെന്റ് കൗണ്‍സിലിന്റെ പുനരാരംഭവും വിജയകരമായ ഉപസംഹാരവുമായിരുന്നു. വിശുദ്ധന്‍ പാപ്പാ പദവിയിലിരിക്കുമ്പോഴാണ് തുര്‍ക്കികള്‍ ലെപാന്റോ യുദ്ധത്തില്‍ തീര്‍ത്തും പരാജയപ്പെടുന്നത്. ഇത് വിശുദ്ധന്റെ പ്രാര്‍ത്ഥനകള്‍ വഴിയാണെന്ന് പറയപ്പെടുന്നു. 1572-ല്‍ തന്റെ 68-മത്തെ വയസ്ല്‍ പിയൂസ് അഞ്ചാമന്‍ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1712-ല്‍ ക്ലെമന്റ് പതിനൊന്നാമന്‍ പാപ്പാ പിയൂസ് അഞ്ചാമനെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അയിമോ 2. കോര്‍ഡോവായിലെ അമാത്തോര്‍ 3. അലക്സാണ്ട്രിയായിലെ അഫ്രോഡിസിയൂസ് 4. വെയില്‍സിലെ സിന്‍വെല്‍ 5. ഫ്രാന്‍സിലെ ഡെസിഡെരാത്തൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-04-23-14:21:16.jpg
Keywords: വിശുദ്ധ പാപ്പ

1225
Category: 5
Sub Category:
Heading: വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്‍
Content: 1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീന്‍ ജനിച്ചത്. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിന്‍കാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികള്‍ക്ക് നന്മയുടെ ഒരു ഉറച്ച അടിത്തറ നല്‍കുകയും, ദൈവഭക്തിയുടെ പാഠങ്ങള്‍ തന്റെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. മാതാവായിരുന്ന ലാപാക്ക് തന്റെ മറ്റ് മക്കളില്‍ നിന്നും വിശുദ്ധയോട് ഒരു പ്രത്യേക സ്നേഹം വെച്ചുപുലര്‍ത്തിയിരുന്നു. ദൈവത്തെ പറ്റി അവള്‍ കൂടുതലായി അറിയുവാന്‍ തുടങ്ങിയതു മുതല്‍ ദൈവം വിശുദ്ധക്ക് അസാധാരണമായ വരദാനങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയുണ്ടായി. ചെറുപ്പം മുതല്‍ക്കേ തന്നെ വിശുദ്ധക്ക് ഏകാന്ത ജീവിതത്തെ ഇഷ്ടപ്പെട്ടിരിന്നു. ചെറുപ്പത്തില്‍ തന്നെ സ്വകാര്യ പ്രതിജ്ഞയിലൂടെ അവള്‍ തന്റെ കന്യകാത്വം ദൈവത്തിനായി സമര്‍പ്പിച്ചു. അവളുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളില്‍ കാണാത്തവിധത്തിലുള്ള നന്മയും, ഭക്തിയും അവളില്‍ പ്രകടമായിരിന്നു. കാതറിന് 12 വയസ്സായപ്പോള്‍ തന്നെ അവളെ വിവാഹം കഴിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. തനിക്ക് ഒറ്റക്ക് ജീവിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അവള്‍ പറഞ്ഞെങ്കിലും അവളുടെ മാതാപിതാക്കള്‍ അത് ചെവികൊണ്ടില്ല. ഏകാന്തജീവിതത്തെ പറ്റിയുള്ള ചിന്തയില്‍ നിന്നും, ഭക്തിയില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി അവളുടെ മാതാപിതാക്കള്‍ ഏറെ ശ്രമം നടത്തി. അതേ തുടര്‍ന്നു അതുവരെ അവള്‍ താമസിച്ചു വന്നിരുന്ന ചെറിയ മുറിയില്‍ നിന്നും അവളെ മാറ്റുകയും, കഠിനമായ ജോലികള്‍ അവളെ ചെയ്യിപ്പിക്കാനും തുടങ്ങി. കഠിനമായ ജോലികളും, തന്റെ സഹോദരിമാരുടെ കളിയാക്കലുകളും, അപമാനങ്ങളും വിശുദ്ധ വളരെയേറെ സമചിത്തതയോടെ നേരിട്ടു. ഒരിക്കല്‍ തന്റെ സഹോദരിമാരുടേയും, കൂട്ടുകാരികളുടേയും നിര്‍ബന്ധത്തിനു വഴങ്ങി വിശുദ്ധ പരിഷ്കൃതമായ വസ്ത്രം ധരിച്ചു. എന്നാല്‍ പിന്നീട് വിശുദ്ധ അതില്‍ പശ്ചാത്തപിക്കുകയും തന്റെ ജീവിതകാലം മുഴുവനും ആ പശ്ചാത്താപത്താപം നിറഞ്ഞ മനസ്സില്‍ ജീവിക്കുകയും ചെയ്തു. തന്റെ മൂത്ത സഹോദരിയായ ബെനവന്തൂരയുടെ മരണത്തോടെ വിശുദ്ധയുടെ പിതാവ് അവളുടെ ഭക്തിപരമായ ജീവിതത്തെ പിന്തുണക്കുവാന്‍ തുടങ്ങി. അവള്‍ പാവങ്ങളെ സഹായിക്കുകയും, രോഗികളെ ശുശ്രൂഷിക്കുകയും, തടവ് പുള്ളികളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വേവിച്ച വെറും ഇലകളായിരുന്നു വിശുദ്ധയുടെ ഭക്ഷണം. അവളുടെ വസ്ത്രമാകട്ടെ വെറും പരുക്കന്‍ രോമക്കുപ്പായവും, കിടക്കയാകട്ടെ വെറും തറയും. 1365-ല്‍ തന്റെ 18-മത്തെ വയസ്സില്‍ കാതറിന്‍ വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നുകൊണ്ട് സന്യാസ വസ്ത്രം സ്വീകരിച്ചു. കന്യകാമഠത്തിലെ തന്റെ ഇടുങ്ങിയ മുറി വിശുദ്ധയുടെ സ്വര്‍ഗ്ഗമായി തീര്‍ന്നു. മൂന്ന്‍ വര്‍ഷത്തോളം ദൈവത്തോടും തന്റെ കുമ്പസാരകനോടുമൊഴികെ ആരുമായും അവള്‍ സംസാരിച്ചിരുന്നില്ല. ഇതിനിടെ സാത്താന്റെ നിരവധി പരീക്ഷണങ്ങളും പ്രലോഭനങ്ങളും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം വിശുദ്ധ തന്റെ രക്ഷകന്റെ സഹായത്തോടെ നേരിട്ടു. പാവങ്ങളോടുള്ള വിശുദ്ധയുടെ കാരുണ്യത്തിനു നിരവധി അത്ഭുതങ്ങള്‍ വഴി ദൈവം അവള്‍ക്ക് പ്രതിഫലം നല്‍കി. ചിലപ്പോള്‍ അവളുടെ കയ്യിലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഇരട്ടിപ്പിച്ചു കൊണ്ടും മറ്റ് ചിലപ്പോള്‍ പാവങ്ങള്‍ക്കായുള്ള ചോളം, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ ചുമക്കുവാനുള്ള കഴിവ് അവള്‍ക്ക് നല്‍കികൊണ്ടും ദൈവം ഇടപെട്ടു. ഇതിനിടെ കുഷ്ഠരോഗം ബാധിച്ച ടോക്കാ എന്ന് പേരായ ഒരു പാവപ്പെട്ട സ്ത്രീയെ വിശുദ്ധ വസ്ത്രം ധരിപ്പിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തതിനാല്‍ മജിസ്ട്രേറ്റ് വിശുദ്ധയെ നഗരത്തില്‍ നിന്നും പുറത്താക്കുവാന്‍ ഉത്തരവിട്ടു. ഇത് വിശുദ്ധയില്‍ യാതൊരു മാറ്റവും വരുത്തിയില്ലയെന്ന്‍ മാത്രമല്ല വിശുദ്ധ തന്റെ കാരുണ്യപ്രവര്‍ത്തികള്‍ അഭംഗുരം അവള്‍ തുടര്‍ന്നു. മറ്റൊരവസരത്തില്‍ വിശുദ്ധ ഒരു കാന്‍സര്‍ രോഗിയുടെ വൃണം വൃത്തിയാക്കുകയും, നീണ്ടകാലത്തോളം അവരെ ശുശ്രൂഷിക്കുകയും ചെയ്തു. വിശുദ്ധയുടെ അസാധാരണമായ കാരുണ്യം നിരവധി പാപികളെ മാനസാന്തരപ്പെടുത്തുവാന്‍ കാരണമായി. പിയൂസ് രണ്ടാമന്‍ പാപ്പാ വിശുദ്ധ കാതറിനെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്, ''വിശുദ്ധയെ സമീപിക്കുന്ന ആരും തന്നെ മാനസാന്തരപ്പെടാതെ പോയിട്ടില്ല''. ഒരിക്കല്‍ നാന്നെസ് എന്ന് പേരായ കുഴപ്പക്കാരനായിരുന്ന ഒരു പുരുഷനെ വിശുദ്ധയുടെ പക്കല്‍ കൊണ്ട് വന്നു. ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ പറ്റി അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലമണിഞ്ഞില്ല. അവള്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഉടന്‍ തന്നെ ആ മനുഷ്യനില്‍ പരിപൂര്‍ണ്ണമായ ഒരു മാറ്റം സംഭവിച്ചു. പശ്ചാത്താപം നിറഞ്ഞ കണ്ണുനീര്‍ അതിന് സാക്ഷ്യമായിരുന്നു. തുടര്‍ന്നു അവന്‍ തന്റെ ശത്രുക്കളുമായി അനുരജ്ഞനം ചെയ്യുകയും അനുതാപപരമായ ജീവിതം നയിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. തനിക്ക് വരുത്തിയ ഈ മാറ്റത്തിന് പ്രതിഫലമായി ആ നഗരത്തില്‍ അയാള്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഒരു ഭവനം വിശുദ്ധക്ക് സമ്മാനമായി നല്‍കി. പിന്നീട് വിശുദ്ധ അത് പാപ്പായുടെ അനുമതിയോടെ ഒരു സന്യാസിനീ ഭവനമാക്കി മാറ്റി. 1374-ല്‍ ഒരു പകര്‍ച്ചവ്യാധി അവള്‍ താമസിച്ചിരിന്ന നഗരത്തെയാകെ പിടികൂടിയപ്പോള്‍ വിശുദ്ധ കാതറീന്‍ രോഗബാധിതരായവരെ സേവിക്കുവാന്‍ തന്നെ തന്നെ സമര്‍പ്പിക്കുകയും നിരവധി പേരെ സുഖപ്പെടുത്തുകയും ചെയ്തു. വിശുദ്ധയെ കാണുവാനും, വിശുദ്ധ പറയുന്നത് കേള്‍ക്കുവാനും രാജ്യത്തെ ദൂര സ്ഥലങ്ങളില്‍ നിന്നും പോലും നിരവധി ആളുകള്‍ എത്തി തുടങ്ങി. നിരവധി ആളുകള്‍ക്ക് വിശുദ്ധ കാതറിന്‍ ശാരീരികമായ ആരോഗ്യവും, ആത്മീയ സൗഖ്യവും നല്‍കി. വിശുദ്ധ മാനസാന്തരപ്പെടുത്തിയ ആളുകളെ ഒരു നല്ല ജീവിതത്തിലേക്ക് കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ അവരെ കുമ്പസാരിപ്പിക്കുന്നതിനായി ഗ്രിഗറി പതിനൊന്നാമന്‍ പാപ്പാ കാപുവായിലെ വിശുദ്ധ റെയ്മണ്ടിനേയും, മറ്റ് രണ്ട് ഡൊമിനിക്കന്‍ സന്യാസിമാരേയും സിയന്നായില്‍ നിയമിക്കുകയുണ്ടായി. 1375-ല്‍ വിശുദ്ധ പിസായിലായിരിക്കുമ്പോള്‍ ഫ്ലോറെന്‍സിലേയും, പെറൂജിയായിലേയും, ടസ്കാനിയായിലെ നല്ലൊരു ഭാഗം ജനങ്ങളും ഒരു സഖ്യമുണ്ടാക്കുകയും സഭക്കെതിരായി തിരിയുകയും ചെയ്തു. ഈ വാര്‍ത്ത വിശുദ്ധയുടെ ചെവിയിലുമെത്തി. ഗൂയെല്‍ഫ്സ്, ഗിബെല്ലിനസ് എന്നീ രണ്ട് വിരുദ്ധ കക്ഷികള്‍ ഫ്ലോറെന്‍സിനെ വിഭജിക്കുകയും പാപ്പാക്കെതിരായി ഐക്യത്തോടെ അണിചേരുകയും ചെയ്തു. നിരവധി പ്രദേശങ്ങള്‍ അവര്‍ പിടിച്ചടക്കി. അവരുമായുള്ള മാധ്യസ്ഥ ചര്‍ച്ചക്ക് മജിസ്ട്രേറ്റുമാരും, പാപ്പായും വിശുദ്ധ കാതറിനെയാണ് പരിഗണിച്ചത്. അതിന്‍ പ്രകാരം വിശുദ്ധ കാതറിന്‍ അവിഗ്നോണിലേക്ക് വന്നു. അവര്‍ക്കിടയില്‍ നിലനിന്നിരിന്ന ഭിന്നിപ്പുകള്‍ ഇല്ലാതാക്കുവാന്‍ വിശുദ്ധയ്ക്ക് കഴിഞ്ഞു. വിശുദ്ധയോട് ശത്രുത വെച്ച് പുലര്‍ത്തിയിരുന്ന നിരവധി വേദപാരംഗതന്മാര്‍ വിശുദ്ധയുടെ ആത്മീയ അറിവിന്റെ വെളിച്ചത്തിനു മുന്‍പില്‍ അമ്പരന്നു പോയിട്ടുണ്ട്. ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പ, വിശുദ്ധയോട് ഫ്ലോറെന്‍സിലെ കുഴപ്പങ്ങള്‍ അവസാനിപ്പിച്ചു തരുവാന്‍ ആവശ്യപ്പെട്ടു, അതനുസരിച്ച് ഫ്ലോറെന്‍സിലെത്തിയ വിശുദ്ധ നിരവധി അപകട ഘട്ടങ്ങള്‍ തരണം ചെയ്ത് ആ കുഴപ്പക്കാരായ ജനതയെ ശാന്തരാക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും അവരെ പാപ്പായുടെ അധികാരപരിധിയില്‍ കൊണ്ട് വരികയും ചെയ്തു. ഈ അനുരജ്ഞനം 1378-ലാണ് സംഭവിച്ചത്. ഗ്രിഗറി പതിനൊന്നാമന്‍ പാപ്പായുടെ മരണത്തിനു ശേഷം പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഉര്‍ബന്‍ ആറാമന്‍ പാപ്പാ എല്ലാവര്‍ക്കും സ്വീകാര്യനല്ലായിരുന്നു. അദ്ദേഹത്തിന്റെ പരുക്കന്‍ രീതികള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്ന കര്‍ദ്ദിനാള്‍മാരില്‍ ചിലര്‍ ആ തിരഞ്ഞടുപ്പ് അസാധുവാക്കി കൊണ്ട് ക്ലെമന്റ് ഏഴാമനെ പാപ്പായായി തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചു. ഇതില്‍ ദുഖിതയായ വിശുദ്ധ നിയമപ്രകാരമുള്ള പാപ്പായായ ഉര്‍ബന്‍ ആറാമന് വേണ്ടി നിരവധി കത്തുകള്‍ വിവിധ രാജാക്കന്‍മാര്‍ക്കും, കര്‍ദ്ദിനാള്‍മാര്‍ക്കും എഴുതുകയുണ്ടായി. നല്ലൊരു ജീവിതമാതൃക നല്‍കിയതിനു പുറമേ സംവാദരൂപത്തിലുള്ള ആറോളം പ്രബന്ധങ്ങള്‍ വിശുദ്ധ നമുക്കായി അവശേഷിപ്പിച്ചിട്ടുണ്ട്. അവള്‍ എഴുതിയിട്ടുള്ള ഏതാണ്ട് 364-ഓളം കത്തുകളില്‍ നിന്നും വിശുദ്ധ ഒരു അസാധാരണ പ്രതിഭയായിരുന്നുവെന്ന കാര്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്. 1380 ഏപ്രില്‍ 29ന് തന്റെ 33-മത്തെ വയസ്സില്‍ റോമില്‍ വെച്ച് വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. മിനര്‍വായിലെ കത്രീഡലിലാണ് വിശുദ്ധയെ അടക്കം ചെയ്തത്. അവിടത്തെ ഒരു അള്‍ത്താരയില്‍ ഇപ്പോഴും വിശുദ്ധയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നു. സിയന്നായിലെ ഡൊമിനിക്കന്‍ ദേവാലയത്തിലാണ് വിശുദ്ധയുടെ തലയോട്ടി സൂക്ഷിച്ചിരിക്കുന്നത്. 1461-ല്‍ പിയൂസ് രണ്ടാമന്‍ പാപ്പായാണ് കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. നുമീഡിയായിലെ അഗാപിയൂസും സെക്കുന്തിനൂസും എമിലിയാനും ടെര്‍ള്ളായും അന്‍റോണിയായും 2. ഹയിനോള്‍ട്ടിലെ അവാ 3. സ്പെയിനില്‍ ഡാനിയല്‍, ജെറോണ 4. അയര്‍ലന്‍റിലെ ഡിച്ചു {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-04-23-14:29:30.jpg
Keywords: വേദപാരം

1226
Category: 5
Sub Category:
Heading: വിശുദ്ധ പീറ്റര്‍ ചാനെല്‍
Content: 1803-ല്‍ ഫ്രാന്‍സിലെ ബെല്ലി രൂപതയിലായിരുന്നു വിശുദ്ധന്റെ ജനനം. 7 വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹം ഒരാട്ടിടയനായി മാറി. പക്ഷേ അവിടത്തെ ഇടവക വികാരി ആ ബാലനില്‍ അസാധാരണമായതെന്തോ ദര്‍ശിച്ചതിനാല്‍, താന്‍ സ്ഥാപിച്ച ചെറിയ സ്കൂളില്‍ ചേര്‍ക്കുവാനായി അവന്റെ മാതാപിതാക്കളെ നിര്‍ബന്ധിച്ചു. അവിടുത്തെ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പീറ്റര്‍ സെമിനാരിയിലേക്കാണ് പോയത്. സെമിനാരിയിലെ റെക്ടര്‍ വിശുദ്ധനെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്, “ഒരു നിഷ്കളങ്കനായ കുട്ടിയുടേത് പോലെയുള്ള വിശ്വാസത്തോടുകൂടിയുള്ള ഹൃദയമാണ് അവന് കിട്ടിയിരിന്നത്, ഒരു മാലാഖയുടേതിനു സമാനമായൊരു അവന്റെ ജീവിതം.” വിശുദ്ധന് പൗരോഹിത്യപട്ടം ലഭിച്ചതിനു ശേഷം അദ്ദേഹം ക്രോസെറ്റ് ഇടവകയില്‍ നിയമിതനായി. മൂന്ന്‍ വര്‍ഷം കൊണ്ട് വിശുദ്ധന്‍ ആ ഇടവകയെ അപ്പാടെ മാറ്റി. 1831-ല്‍ വിശുദ്ധന്‍, പുതുതായി സ്ഥാപിക്കപ്പെട്ട ‘സൊസൈറ്റി ഓഫ് മേരി’ എന്ന സഭയില്‍ ചേര്‍ന്നു. ഒരു സുവിശേഷകനാവുക എന്നത് വിശുദ്ധന്റെ വളരെകാലമായിട്ടുള്ള ആഗ്രഹമായിരുന്നു; ഇതേ തുടര്‍ന്നായിരിന്നു പീറ്റര്‍ ചാനെല്‍ സൊസൈറ്റി ഓഫ് മേരിയില്‍ ചേര്‍ന്നത്. പക്ഷേ 5 വര്‍ഷത്തോളം വിശുദ്ധന് ബെല്ലിയിലെ സെമിനാരിയില്‍ പഠിപ്പിക്കേണ്ടതായി വന്നു. അവസാനം 1836-ല്‍ അദ്ദേഹത്തിന്റെ സ്വപ്നം പൂവണിഞ്ഞു. വചനപ്രഘോഷത്തിനായി സൊസൈറ്റി ഓഫ് മേരി, ഡയറക്ടര്‍ വിശുദ്ധനെ മറ്റ് സന്യാസികള്‍ക്കൊപ്പം പസിഫിക്കിലെ ദ്വീപുകളിലേക്കയച്ചു. അവിടെ വിശുദ്ധന് നിരവധി കഠിനയാതനകളും, അസ്വസ്ഥതകളും, പരാജയങ്ങളും പ്രാദേശിക മുഖ്യന്റെ എതിര്‍പ്പും നേരിടേണ്ടതായി വന്നു. അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അക്കാലങ്ങളില്‍ വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു ജ്ഞാനസ്നാനം സ്വീകരിച്ചിരുന്നത്. അവിടുത്തെ ഗ്രാമതലവനാകട്ടെ വിശുദ്ധന്റെ പ്രവര്‍ത്തികളെ സംശയത്തോടു കൂടി വീക്ഷിക്കുകയും, തടസ്സപ്പെടുത്തുകയും ചെയ്തു. ഗ്രാമതലവന്റെ മകന്‍ ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ തയ്യാറായപ്പോള്‍, അയാള്‍ വളരെയേറെ കോപിക്കുകയും വിശുദ്ധനെ കൊല്ലുവാനായി തന്റെ പടയാളികളെ അയക്കുകയും ചെയ്തു. 1841 ഏപ്രില്‍ 18ന് തദ്ദേശീയരായ ഒരുകൂട്ടം പോരാളികള്‍, ഫുട്ടുണാ ദ്വീപിലുള്ള ഫാദര്‍ പീറ്റര്‍ ചാനെലിന്റെ കുടിലിലേക്ക് പ്രവേശിച്ചു. അവര്‍ ആ സുവിശേഷകനെ അടിച്ചുകൊല്ലുന്നതിനു ശേഷം അദ്ദേഹത്തിന്റെ ശരീരം മഴുകൊണ്ട് കൊത്തിനുറുക്കി. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ദ്വീപിനേ മാനസാന്തരപ്പെടുത്തി. ഇന്ന്‍ ഫുട്ടുണായിലെ ജനങ്ങള്‍ മുഴുവനും കത്തോലിക്കരാണ്. 1889-ല്‍ പീറ്റര്‍ ചാനലിനെ വാഴ്ത്തപ്പെട്ടവനാക്കുകയും, 1954-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. “രക്തസാക്ഷികളുടെ രക്തമാണ്, ക്രിസ്ത്യാനികളുടെ വിത്ത്” എന്ന പഴയ പൊതുപ്രമാണത്തിനു വിശുദ്ധ പീറ്റര്‍ ചാനെലിന്റെ മരണം സാക്ഷ്യം വഹിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ബിധീനിയായിലെ പാട്രിക്, അക്കേസിയൂസ്, മെനാന്‍റര്‍, പൊളിയെനൂസ് 2. അഡള്‍ബറോ 3. അഫ്രോസിഡിയൂസ്, കരാലിപ്പുസ്, അഗാപിയൂസ്, ഏവുസെബിയൂസ് 4. സെന്‍സിലെ ബിഷപ്പായ ആര്‍ടെമിയൂസ് <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-04-23-14:45:31.jpg
Keywords: വിശുദ്ധ പീ

1227
Category: 5
Sub Category:
Heading: വിശുദ്ധ സിറ്റാ
Content: വളരെയേറെ ദൈവഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു വിശുദ്ധ സിറ്റാ ജനിച്ചത്. ആഴമായ വിശ്വാസമുണ്ടായിരിന്ന അമ്മയുടെ വാക്കുകള്‍ക്കനുസരിച്ചാണ് സിറ്റാ പ്രവര്‍ത്തിച്ചിരിന്നതെന്ന് പറയപ്പെടുന്നു. തന്റെ 12-മത്തെ വയസ്സ് മുതല്‍ 60-മത്തെ വയസ്സില്‍ തന്റെ മരണം വരെ സഗ്രാട്ടി കുടുംബത്തിലെ ഒരു വേലക്കാരിയായിട്ടായിരുന്നു വിശുദ്ധ ജീവിച്ചത്. ഒരു വേലക്കാരിയെന്ന നിലയില്‍ വിശുദ്ധ വളരെ നല്ല ഒരു ജോലിക്കാരിയായിരുന്നു. സര്‍ഗാട്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും കുട്ടികളും വിശുദ്ധയുടെ ശ്രദ്ധയിലും പോഷണത്തിലുമാണ് വളര്‍ന്ന് വന്നത്. ‘ഒരു വേലക്കാരി പരിശ്രമശാലിയല്ലെങ്കില്‍ അവള്‍ ദൈവഭക്തയല്ലായിരിക്കും, ജോലിയില്‍ മടിയുള്ളവരുടെ ഭക്തി കപട ഭക്തിയായിരിക്കും’ ഇതായിരുന്നു വിശുദ്ധയുടെ വിശ്വാസം. പാവപ്പെട്ടവരുടെ ഒരു നല്ല സുഹൃത്തു കൂടിയായ വിശുദ്ധ സിറ്റാ, തന്റെ ഭക്ഷണം പാവങ്ങള്‍ക്ക് നല്‍കുക പതിവായിരുന്നു. ഇതിനാല്‍ തന്നെ വിശുദ്ധക്ക്, വര്‍ഷങ്ങളോളം മറ്റ് ജോലിക്കാരുടെ ശത്രുതക്ക് പാത്രമാകേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ സൂര്യോദയം വരെ നീണ്ട പ്രാര്‍ത്ഥനകളുമായി ദേവാലയത്തില്‍ കഴിഞ്ഞ ശേഷം ഒരു പ്രഭാതത്തില്‍ അവള്‍ ധൃതിയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു, വീട്ടിലെത്തിയ വിശുദ്ധ അത്ഭുതം ദര്‍ശിക്കുവാന്‍ ഇടയായി. പാത്രങ്ങളില്‍ നിറയെ ചുട്ടെടുത്ത അപ്പങ്ങള്‍. വീട്ടിലുള്ളവരുടെ സ്നേഹബഹുമാനങ്ങള്‍ക്ക് പാത്രമായികൊണ്ട് അനുതാപത്തിലും, കാരുണ്യപ്രവര്‍ത്തികളുമായിട്ടാണ് വിശുദ്ധയുടെ ജീവിതത്തിന്റെ അവസാനനാളുകള്‍ ചിലവഴിച്ചിരുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരോട് വിശുദ്ധക്ക് പ്രത്യേകസ്നേഹം തന്നെയുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി വിശുദ്ധ സിറ്റാ മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുമായിരുന്നു. വിശുദ്ധ സിറ്റായുടെ മരണം വളരെ സമാധാനപൂര്‍വ്വമായിരുന്നുവെന്ന്‍ പറയപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്ലാന്‍റേഴ്സിലെ അദേലെത്മൂസ് 2. നിക്കോമേഡിയാ ബിഷപ്പായ ആന്തിമൂഡു 3. അയര്‍ലന്‍റിലെ എല്‍ഫില് ബിഷപ്പായ ആസിക്കൂസ് 4. ടാര്‍സൂസിലെ കാസ്റ്റോറും സ്റ്റീഫനും 5. വെയില്‍സിലെ സിനീഡര്‍ 6. ലിജ് ബിഷപ്പായ ഫ്ലോറിബെര്‍ട്ട് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-23-14:50:54.jpg
Keywords: വിശുദ്ധ സി

1228
Category: 5
Sub Category:
Heading: പാപ്പാമാരായ വിശുദ്ധ ക്ലീറ്റസ് ഒന്നാമനും, വിശുദ്ധ മാര്‍സെല്ലിനൂസും
Content: #{red->n->n->വിശുദ്ധ ക്ലീറ്റസ് I}# വിശുദ്ധ ക്ലീറ്റസ് ഒന്നാമനെ കുറിച്ചുള്ള വളരെ പരിമിതമായ കാര്യങ്ങള്‍ മാത്രമേ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. വിശുദ്ധ ക്ലീറ്റസ് തിരുസഭയുടെ നേതൃത്വം ഏല്‍ക്കുമ്പോള്‍ വെസ്പിയന്‍ ചക്രവര്‍ത്തിയായിരുന്നു റോം ഭരിച്ചിരുന്നത്. ഏകാധിപത്യ രീതിയിലുള്ള സഭാഭരണം അക്കാലത്ത് റോമില്‍ നിലവില്‍ വന്ന് തുടങ്ങിയിട്ടില്ലായിരുന്നു. ചില ചരിത്രകാരന്മാര്‍ വിശുദ്ധനെ അനാക്ലീറ്റസ്, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അനെന്‍ക്ലീറ്റസ് എന്ന് പരാമര്‍ശിച്ചിട്ടുള്ളതായി കാണാം. ഗ്രീക്ക് പദമായ ഈ പേരിനര്‍ത്ഥം 'കുറ്റമറ്റവന്‍' എന്നാണ്. എന്നിരുന്നാലും പുരാതന തിരുസഭാചട്ടങ്ങളിലും, വിശുദ്ധനെ മൂന്നാമത്തെ പിന്‍ഗാമിയായി പരിഗണിച്ചിട്ടുണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഐതിഹ്യമനുസരിച്ച് വിശുദ്ധന്‍ 25-ഓളം പുരോഹിതന്‍മാരെ റോമില്‍ നിയമിക്കുകയും വിശുദ്ധ പത്രോസിനെ കല്ലറയുടെയടുത്ത് ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു. വിശുദ്ധ ക്ലീറ്റസ് ഒന്നാമന്‍, ഡോമീഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ ഒരു രക്തസാക്ഷിയായിട്ടാണ് മരണപ്പെട്ടതെന്നു പറയപ്പെടുന്നു. വത്തിക്കാന്‍ ഹില്ലിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. #{red->n->n->വിശുദ്ധ മാര്‍സെല്ലിനൂസ്}# പരിമിതമായ കാര്യങ്ങള്‍ മാത്രമേ വിശുദ്ധനെ പറ്റി സഭാപിതാക്കന്‍മാര്‍ക്ക് അറിവുള്ളൂ. 296-304 കാലയളവില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്തായിരുന്നു വിശുദ്ധ മാര്‍സെല്ലിനൂസ് മാര്‍പാപ്പായായിരുന്നതെന്ന് പറയപ്പെടുന്നു. പഅധികാരം ലഭിച്ച ഉടനെ, മാര്‍സെല്ലിനൂസ് പാപ്പാ ശവകല്ലറകളോട് ചേര്‍ന്ന് ആരാധനാപരമായ ഉപയോഗങ്ങള്‍ക്കായി വലിയ മുറികള്‍ പണിയണമെന്ന് ഉത്തരവിട്ടു. ഇന്നും അവശേഷിക്കുന്ന കാല്ലിസ്റ്റസ് ശവകല്ലറകളിലെ മുറികള്‍, വിശുദ്ധന്റെ ആ പ്രവര്‍ത്തികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്. പുരാതനമായ ഒരു വിവരണമനുസരിച്ച്, സഭയെ അടിച്ചമര്‍ത്തി കൊണ്ടിരിന്ന കാലത്ത് മാര്‍സെല്ലിനൂസ് പാപ്പായെ പിടികൂടിയപ്പോള്‍ അദ്ദേഹം ദൈവങ്ങള്‍ക്ക് മുന്‍പില്‍ സുഗന്ധദ്രവ്യങ്ങള്‍ വിതറിയെന്നു പറയപ്പെടുന്നു. പക്ഷേ പിന്നീട് താന്‍ ചെയ്ത പാപത്തിന് ഒരു മഹത്വപൂര്‍ണ്ണമായ രക്തസാക്ഷിത്വം വഴി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. റോമിലെ പ്രസില്ലാ സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്, വിശുദ്ധന്റെ ശവകല്ലറ ഇന്നും ഏറെ ആദരിക്കപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പോന്തൂസിലെ അമാസെയ ബിഷപ്പായ ബസിലേയൂസ് 2. വീയെന്‍ ബിഷപ്പായ ക്ലരെന്‍സിയൂസ് 3. ഫ്രാന്‍സിലെ എക്സുപെരാന്‍സിയാ 4. പിറ്റോളി മഠത്തിലെ ഫ്രാങ്കോ വിസാള്‍ട്ടാ 5. വെറോണാ ബിഷപ്പായ ലൂസിഡിയൂസ് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-23-15:18:17.jpg
Keywords: വിശുദ്ധ ലിയോ

1229
Category: 5
Sub Category:
Heading: വിശുദ്ധ മര്‍ക്കോസ്
Content: വിശുദ്ധ മര്‍ക്കോസിന്റെ പില്‍ക്കാല ജീവിതത്തെ കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ജനനം കൊണ്ട് അദ്ദേഹം ഒരു യഹൂദനായിരുന്നു. രക്ഷകനായ യേശു മരിക്കുമ്പോള്‍ മര്‍ക്കോസ് ഒരു യുവാവായിരുന്നു. തിരുസഭയുടെ ആദ്യകാല വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ച വിശുദ്ധന്‍ ആ അറിവ് പില്‍ക്കാലത്ത് തന്റെ സുവിശേഷ രചനകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ വിശുദ്ധ മര്‍ക്കോസ് തന്റെ സ്വന്തക്കാരനായിരുന്ന ബര്‍ണബാസിനേയും, പൗലോസിന്റെയും ഒപ്പം അന്തിയോക്കിലേക്കുള്ള യാത്രയിലും അവരുടെ ആദ്യത്തെ പ്രേഷിത യാത്രയിലും സഹചാരിയായി വര്‍ത്തിച്ചിരുന്നതായും കാണാം. എന്നാല്‍ മര്‍ക്കോസ് ഇത്തരം കഠിന പ്രയത്നങ്ങള്‍ക്ക് പക്വതയാര്‍ജിക്കാത്തതിനാല്‍ അവര്‍ വിശുദ്ധനെ പാംഫിലിയായിലെ പെര്‍ജില്‍ നിറുത്തി. ഈ രണ്ടു പ്രേഷിതരും തങ്ങളുടെ രണ്ടാമത്തെ പ്രേഷിത ദൗത്യത്തിനായി യാത്ര തിരിച്ചപ്പോള്‍ ബര്‍ണബാസ് മര്‍ക്കോസിനെ കൂടെ കൂട്ടുവാന്‍ താല്‍പ്പര്യപ്പെട്ടുവെങ്കിലും പൗലോസ് അതിനെ എതിര്‍ത്തു. അതിനാല്‍ ബര്‍ണബാസ് മര്‍ക്കോസിനെ കൂട്ടികൊണ്ട് സൈപ്രസിലേക്കൊരു സുവിശേഷ യാത്ര നടത്തി. ചുരുങ്ങിയ കാലം കൊണ്ട് മര്‍ക്കോസിന്റേയും, പൗലോസിന്റേയും ഇടയിലുള്ള മുറിവുണങ്ങി. പൗലോസ് റോമില്‍ ആദ്യമായി തടവിലാക്കപ്പെട്ടപ്പോള്‍ മര്‍ക്കോസ് അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ യാതൊരു മുടക്കവും വരുത്താതെ തുടര്‍ന്ന് കൊണ്ട് പോയി (Col. 4:10; Philem. 24). അതിനാല്‍ അപ്പസ്തോലനായ പൌലോസ്, മര്‍ക്കോസിനെ അഭിനന്ദിക്കുകയുണ്ടായെന്ന്‍ പറയപ്പെടുന്നു. രണ്ടാമതും പൗലോസ് ബന്ധനസ്ഥനായപ്പോള്‍ അദ്ദേഹം, വിശുദ്ധ മര്‍ക്കോസിന്റെ സാന്നിധ്യം ആവശ്യപ്പെടുകയുണ്ടായി (2 Tim. 4:11). വിശുദ്ധ പത്രോസും മര്‍ക്കോസും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്, അദ്ദേഹം വിശുദ്ധ പത്രോസിന്റെ സഹചാരിയും, ശിഷ്യനും, തര്‍ജ്ജമക്കാരനുമായി വര്‍ത്തിച്ചിരുന്നുവെന്ന്‍ പറയപ്പെടുന്നു. വിശുദ്ധ പത്രോസ് റോമില്‍ സുവിശേഷ പ്രഘോഷണം നടത്തിയപ്പോള്‍ മര്‍ക്കോസ് അവിടെ സന്നിഹിതനായിരുന്നുവെന്നും, വിശുദ്ധ പത്രോസിന്റെ സ്വാധീനത്താലാണ് വിശുദ്ധന്‍ തന്റെ ആദ്യത്തെ സുവിശേഷം രചിച്ചതെന്നും ഒരു പൊതുവായ അഭിപ്രായമുണ്ട്. നാല് സുവിശേഷങ്ങളിലും വെച്ച് ഏറ്റവും ചെറിയ സുവിശേഷം വിശുദ്ധ മര്‍ക്കോസിന്റെതായിരിന്നു. കൂടാതെ അദ്ദേഹത്തിന്റെ സുവിശേഷം രൂപം കൊണ്ടത് റോമിലാണ്. മാത്രമല്ല യേശുവിന്റെ ജീവിതത്തെ കാലഗണനാപരമായി അവതരിപ്പിച്ചതാണ് വിശുദ്ധന്റെ മറ്റൊരു യോഗ്യത. അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ രക്ഷകന്റെ ജീവിത സംഭവങ്ങളെ ചരിത്രപരമായി കോര്‍ത്തിണക്കിയിരിക്കുന്നത് കാണുവാന്‍ നമ്മുക്ക് സാധിയ്ക്കും. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷങ്ങള്‍ ‘പത്രോസിന്റെ സുവിശേഷങ്ങളെന്ന്’ പറയപ്പെടുന്നു. കാരണം വിശുദ്ധ മര്‍ക്കോസ് സുവിശേഷമെഴുതിയത് വിശുദ്ധ പത്രോസിന്റെ നിര്‍ദ്ദേശത്തിലും സ്വാധീനത്തിലുമാണ്. ഈജിപ്തിലെ അലെക്സാണ്ട്രിയായിലെ മെത്രാനായിരിരുന്നതു കൊണ്ട് ഒരു രക്തസാക്ഷിയുടെ മരണമായിരുന്നു വിശുദ്ധന്റെതെന്നു കരുതപ്പെടുന്നു. പിന്നീട് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ അലെക്സാണ്ട്രിയായില്‍ നിന്നും വെനീസിലേക്ക് മാറ്റുകയും, അവിടെ വിശുദ്ധ മര്‍ക്കോസിന്റെ കത്രീഡലില്‍ ഒരു വലിയ ശവകുടീരം പണികഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. അന്തിയോക്യായിലെ ഫിലോയും അഗാത്തോപൊദെസ്സും 2. അലക്സാണ്ട്രിയായിലെ അനിയാനൂസ് 3. ലോബെസ്സ് ബിഷപ്പായ എര്‍മീനൂസ് 4. എവോഡിയൂസ്, ഹെര്‍മോജെനസ്, കളിസ്റ്റാ 5. ഔക്സേറിലെ ഹെറിബാള്‍ഡൂസ് 6. ക്രോഘന്‍ ബിഷപ്പ് മക്കായിന്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-04-23-15:22:04.jpg
Keywords: വിശുദ്ധ മര്‍

1230
Category: 8
Sub Category:
Heading: ആത്മാക്കളുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥനകള്‍ കൊണ്ട് ദൈവവുമായി കൈമാറ്റം നടത്തുക
Content: “വെറും കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്. എന്തെന്നാല്‍, ഇവയെല്ലാം അനുഷ്ഠിക്കാന്‍ നിയമം അനുശാസിക്കുന്നു” (പ്രഭാഷകന്‍ 35:6-7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-24}# ഒരു ദിവസം ദിവ്യബലിക്കിടെ വിശുദ്ധ ജോണ്‍മരിയ വിയാനി ഒരു പ്രസംഗം നടത്തുകയുണ്ടായി. പ്രസ്തുത പ്രസംഗത്തില്‍ മരിച്ചു പോയ തന്റെ സുഹൃത്തിന് വേണ്ടി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന ഒരു പുരോഹിതന്റെ ഉദാഹരണം അദ്ദേഹം പറഞ്ഞു. അഭിഷേക പ്രാര്‍ത്ഥനക്ക് ശേഷം ആ പുരോഹിതന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. "അനശ്വരനായ പിതാവേ, നിന്റെ പക്കല്‍ ശുദ്ധീകരണസ്ഥലത്തെ എന്റെ സുഹൃത്തിന്റെ ആത്മാവും എന്റെ കയ്യില്‍ നിന്റെ തിരുകുമാരന്റെ ദിവ്യ ശരീരവുമുണ്ട്. നീ എനിക്ക് വേണ്ടി, എന്റെ സുഹൃത്തിനെ മോചിപ്പിക്കുക; പകരം ഞാന്‍, അങ്ങയുടെ മകനെ അവന്റെ സഹനങ്ങളുടേയും, മരണത്തിന്റേയും, സകലവിധ യോഗ്യതകളോടും കൂടെ അങ്ങേക്ക് നല്‍കാം". #{red->n->n->വിചിന്തനം:}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് പകരമായി നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി നല്‍കുക. എത്രമാത്രം നാം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ, അത്രമാത്രം ശക്തമായിരിക്കും നമ്മുക്ക് വേണ്ടിയുള്ള അവരുടെ മാദ്ധ്യസ്ഥം. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-23-15:35:11.jpg
Keywords: വിശുദ്ധ ജോണ്‍മരിയ വിയാനി

1231
Category: 9
Sub Category:
Heading: മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ പെന്തക്കുസ്താ തിരുന്നാളിന് തലേന്നാള്‍
Content: ഫാ.സോജി ഓലിക്കല്‍ നേതൃത്വം കൊടുക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മെയ് 14-ആം തീയതി രാവിലെ 8 മണി മുതല്‍ 4 മണി വരെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടത്തപ്പെടുന്നു. കരുണയുടെ വര്‍ഷത്തില്‍ പന്തകുസ്ത തിരുന്നാളിന് തലേദിവസം നടത്തപ്പെടുന്ന ഈ കണ്‍വന്‍ഷന്‍ വലിയ ദൈവാനുഭവത്തിന്റെയും പരിശുദ്ധാത്മ അഭിഷേകത്തിന്റെയും ദിനമായിരിക്കും. യേശുവിന്റെ ആഹ്വാന പ്രകാരം അപ്പസ്തോലന്‍മാരും പരിശുദ്ധ അമ്മയും ചേര്‍ന്ന് പരിശുദ്ധാത്മാവിന്റെ നിറവിന് വേണ്ടി ദാഹത്തോടെ നടത്തിയ പ്രാര്‍ത്ഥനയാണ് സഭയിലെ പ്രഥമവും പ്രധാനവുമായ നൊവേനയായി അറിയപ്പെടുന്നത്. തുടര്‍ന്ന് പെന്തകുസ്ത ദിനം ആഗതമായപ്പോള്‍ അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും മൂവായിരത്തോളം പേര്‍ അവരോട് ചേര്‍ന്ന് സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു. അപ്പസ്തോലന്മാരുടെ ഈ പാരമ്പര്യം സ്വീകരിച്ച് കൊണ്ട് സഭയോട് ചേര്‍ന്ന് മെയ് 6 മുതല്‍ 14 വരെ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന പരിശുദ്ധാത്മാവിനോടുള്ള നൊവേന വ്യക്തിപരമായും കുടുംബത്തിലും കൂട്ടായ്മയിലും നടത്തുന്നത് അനുഗ്രഹമായിരിക്കുമെന്ന് ഫാ.സോജി ഓലിക്കല്‍ അഭിപ്രായപ്പെട്ടു. ഈസ്റ്ററിന് ഒരുക്കമായി വലിയ ആഴ്ചയില്‍ പ്രാര്‍ത്ഥിച്ചു ഒരുങ്ങിയ അതേ പ്രാധാന്യത്തോടെ പെന്തക്കുസ്താക്ക് ഒരുക്കമായുള്ള ഒമ്പത് ദിവസങ്ങള്‍ ഒരുങ്ങണമെന്നും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും യൂറോപ്പിന്റെ നവസുവിശേഷ വത്കരണത്തിനും ആവശ്യമായ വരപ്രസാദവും ശക്തിയും ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സോജിയച്ചന്‍ കൂട്ടിചേര്‍ത്തു. മെയ് മാസം മാതാവിന്റെ വണക്കമാസമായതിനാല്‍ കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതു തന്നെ ജപമാല ചൊല്ലിയുള്ള ആഘോഷമായ മരിയന്‍ പ്രദിക്ഷണത്തോട് കൂടിയായിരിക്കും. കാരുണ്യവര്‍ഷത്തില്‍ കരുണയുടെ പ്രേഷിതനായി മാര്‍പാപ്പ നിയോഗിച്ചിരിക്കുന്ന ഫാ.ഹ്യൂ സിന്‍ക്ലെയര്‍ കൂടി എത്തി എത്തിച്ചേരുന്നതോട് കൂടി മെയ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ എല്ലാം അര്‍ത്ഥത്തിലും വലിയ അനുഗ്രഹപ്രദമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:- ഷാജി ജോര്‍ജ്ജ്- 07878149670 അനീഷ്- 07760254700
Image: /content_image/Events/Events-2016-04-24-03:34:21.jpg
Keywords: Sehion, Bethel Convention Center, Fr.Soji Olikkal, Malayalam, Pravachaka Sabdam