CALENDAR

22 / April

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍പാപ്പാമാരായ വിശുദ്ധ സോട്ടറും, വിശുദ്ധ കായിയൂസും
Content#{red->n->n->വിശുദ്ധ സോട്ടര്‍}# മാര്‍പാപ്പായായിരുന്ന അനിസെറ്റൂസിനു ശേഷം പാപ്പായായി അഭിഷിക്തനായത്‌ വിശുദ്ധ സോട്ടറാണ്. യേശുവിലുള്ള തങ്ങളുടെ ആഴമായ വിശ്വാസം നിമിത്തം ഖനികളിലെ കഠിന ജോലികള്‍ക്കായി അയക്കപ്പെട്ട ചില ഗ്രീക്ക്കാരോട് വിശുദ്ധന്‍ കാണിച്ച ആഴമായ ദയയുടെ കാര്യത്തിലാണ് വിശുദ്ധന്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക്‌ അദ്ദേഹം അവരോധിതനായതിന് ശേഷം വിശുദ്ധ വസ്ത്രങ്ങളിലും സ്പര്‍ശിക്കുന്നതും, ദേവാലയത്തിലേക്ക് ധൂപകുറ്റികള്‍ വഹിക്കുന്നതിനുള്ള കന്യകമാരുടെ സ്വാതന്ത്ര്യത്തെയും വിശുദ്ധന്‍ വിലക്കി. ചാവുദോഷം ചെയ്തവര്‍ ഒഴികെയുള്ള വിശ്വാസികളെ പെസഹാ വ്യാഴാഴ്ച ദിനങ്ങളില്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാനായി വിശുദ്ധന്‍ അനുവദിക്കുകയും ചെയ്തു. എ‌ഡി 175 ല്‍ ഒരു രക്തസാക്ഷിയായാണ് വിശുദ്ധന്‍ മരണമടഞ്ഞത്. #{red->n->n-> വിശുദ്ധ കായിയൂസ്}# 283 മുതല്‍ 296 വരെ പാപ്പായായിരുന്ന വിശുദ്ധ കായിയൂസ്, ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുമായി കുടുംബപരമായി ബന്ധമുള്ളയാളായിരുന്നു. വിശ്വാസികളെ സേവിക്കുന്നതിനായി അദ്ദേഹം നീണ്ട കാലത്തോളം റോം വിട്ടു പോകാതെ ഒളിവില്‍ താമസിച്ചു. സാധാരണയായി ശവകല്ലറകളിലാണ് വിശുദ്ധന്‍ ഒളിച്ചു താമസിച്ചിരുന്നത്. അവിടെ വെച്ച് തന്നെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും, വിജാതീയര്‍ക്ക് നേരായ മാര്‍ഗ്ഗം കാണിച്ചുകൊടുക്കുകയും ചെയ്തു. മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പായി, ഒരാള്‍ സഭാ ദൗത്യത്തിന്റെ പടികളായ പോര്‍ട്ടെര്‍, ലെക്ട്ടര്‍, എക്സോര്‍സിസ്റ്റ്, അക്കോലൈറ്റ്, സബ്‌-ഡീക്കന്‍, ഡീക്കന്‍, പുരോഹിതന്‍ എന്നീ പടികള്‍ കടന്നിരിക്കണമെന്ന ഔദ്യോഗിക ഉത്തരവ്‌ പുറപ്പെടുവിച്ചത് വിശുദ്ധ കായിയൂസ് പാപ്പായാണ്. ഒരു സ്വാഭാവികമരണമായിരുന്നു വിശുദ്ധ കായിയൂസ് പാപ്പായുടേത്‌. ഏപ്രില്‍ 22ന് കാല്ലിസ്റ്റസിന്റെ ശവകല്ലറയിലാണ് പാപ്പായെ അടക്കിയത്. വിശുദ്ധ സൂസന്ന, വിശുദ്ധന്റെ അനന്തരവളായിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ദേവാലയം പുനരുദ്ധരിച്ചുകൊണ്ട് ഉര്‍ബന്‍ എട്ടാമന്‍ പാപ്പാ റോമില്‍ വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിനൊരു നവീകരണം നല്‍കി, മാത്രമല്ല ആ ദേവാലയത്തിന് വിശുദ്ധന്റെ നാമം നല്‍കുകയും, വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പേഴ്സ്യായിലെ അബ്ദ്യേസൂസ് 2. പെഴ്സ്യായിലെ അബ്രോസിമൂസ്‌ 3. അചെപ്സിമാസും, ആയിത്തലയും ജോസഫും 4. അസാദാനെസ്സും അസാദെസ്സും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/4?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-04-22 07:19:00
Keywordsമാര്‍പാപ്പാമാരായ
Created Date2016-04-17 20:51:19