category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേരള ലേബര്‍ മൂവ്‌മെന്റ് അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തീകരിക്കുന്നത് പ്രശംസനാര്‍ഹമാണ്: കേരള ഹൈകോടതി ജസ്റ്റിസ് സുനില്‍ തോമസ്
Contentഎറണാകുളം: വരാപ്പുഴ അതിരൂപത സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കേരള ലേബര്‍ മൂവ്‌മെന്റും സംയുക്തമായി നടത്തിയ സര്‍വ്വ ദേശീയ തൊഴിലാളി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റീസ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അസംഘടിത മേഘലയിലെ തൊഴിലാളികളോട് ഭരണം കൈയ്യാളുന്നവര്‍ കാണിക്കുന്ന കടുത്ത അവഗണനയ്ക്കും, നീതിനിഷേധത്തിനുമെതിരെയുള്ള തുറന്ന സമര പ്രഖ്യാപനമായി മാറി മെയ്ദിനാഘോഷസമ്മേളനം. മെയ്1 വൈകീട്ട് 3.30ന് മെയ് ഒന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3:00 ന് എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള സെന്റ് ഫ്രാന്‍സീസ് കത്തീഡ്രലിന് മുന്നില്‍ നിന്ന് ആരംഭിച്ച റാലി വരാപ്പുഴ അതിരൂപത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് പി. എം. ബഞ്ചമിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നിശ്ചല ദ്യശ്യങ്ങളും, പ്‌ളക്കാര്‍ഡുകളും, മുദ്രാവാക്യവുമായി നീങ്ങിയ പ്രവര്‍ത്തകര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ സമ്മേളിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഹൈകോടതി ജസ്റ്റിസ് സുനില്‍ തോമസ് നിര്‍വ്വഹിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമത്വമെന്ന ഭാവന ഉണ്ടാകണമെന്ന് മെയ്ദിന സന്ദേശം നല്‍കിയ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ ഏഷ്യന്‍ വാക്താവായ ശ്രി. തമ്പാന്‍ തോമസ് സുചിപ്പിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളോട് വര്‍ഷങ്ങളായി കടുത്ത വിശ്വാസ വഞ്ചനയാണ് കാട്ടുന്നതെന്ന് വിഷയാവതരണം നടത്തിയ കെ.എല്‍.എം.സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രി. ബാബു തണ്ണിക്കോട്ട് സുചിപ്പിച്ചു. മികച്ച പ്രകടനം കാഴ്ച്ചവച്ച നിശ്ചല ദ്യശ്യങ്ങള്‍ക്ക് 1 ഉം,2 ഉം,3 ഉം സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. പൊതു സമ്മേളനത്തില്‍ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. ആന്റണി റാഫേല്‍ കൊമരംച്ചാത്ത്, കെ.എല്‍.എം. വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ.ജോബ് കുണ്ടോണി , കെ.എല്‍.എം. വരാപ്പുഴ അതിരൂപത പ്രസിഡന്റ് ശ്രി. ജോണ്‍സന്‍ കാനപ്പിള്ളി, , അഡ്വ. ഷെറിന്‍ ജെ. തോമസ്, ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫോറം പ്രസിഡന്റ് ശ്രീമതി. ഷെറിന്‍ ബാബു, കെ.എല്‍.എം. വരാപ്പുഴ അതിരൂപത സെക്രട്ടറി ശ്രി. മാത്യൂ ഹിലാരി, കെ.എല്‍.എം. വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ പനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-05-05 00:00:00
Keywords
Created Date2016-05-05 13:41:08