category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആയുധങ്ങൾക്കു വേണ്ടി കോടികൾ മുടക്കുന്നതിനെതിരെ സൗത്ത് ആഫ്രിക്കൻ മെത്രാന്മാർ
Contentരാജ്യത്തെ പ്രധാനപ്പെട്ട സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ ആയുധ കൂമ്പാരം വർദ്ധിപ്പിക്കാൻ നീക്കം നടത്തുന്ന സൗത്ത് ആഫിക്കൻ ഗവൺമെന്റിന്റെ നയത്തെ അവിടുത്തെ മെത്രാന്മാർ വിമർശിച്ചു. "രാജ്യം പുറമെ നിന്നുള്ള ഭീഷിണികൾ ഒന്നും നേരിടുന്നില്ല. തൊഴിലില്ലായ്മയും ദാരിദ്രൃവുമാണ് നമ്മുടെ രാജ്യത്തെ വലിയ പ്രശ്നങ്ങൾ. ഈ സന്ദർഭത്തിൽ കോടികൾ മുടക്കി ആയുധശേഖരം വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനം അത്യന്തം അധാർമ്മികമാണ്" ബിഷപ്പ് ആബേൽ ഗബൂസ അഭിപ്രായപ്പെട്ടു. സൗത്ത് ആഫ്രിക്കയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസിന്റെ 'Justice and Peace Commission' -ന്റെ ചെയർമാനായ ബിഷപ്പ് ഗബൂസ, യഥാർത്ഥ പ്രശ്നങ്ങളെ മറന്നു കൊണ്ടുള്ള ഗവൺമെന്റ് നടപടിയാണ് ആയുധക്കച്ചവടം എന്ന് അഭിപ്രായപ്പെട്ടു. "രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷിണി വിദേശ രാജ്യങ്ങളിൽ നിന്നല്ല. സാമ്പത്തിക അസമത്വവും യുവജനങ്ങളുടെ തൊഴിലില്ലായ്മയുമാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ. ഇവ സൃഷ്ടിക്കുന്ന അഭ്യന്തര കലാപങ്ങളാണ് രാജ്യസുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷിണിയായിരിക്കുന്നത്." രാജ്യത്തെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവൺമെന്റ് വാങ്ങി കൂട്ടുന്ന ആയുധങ്ങൾ കൊണ്ടു കഴിയുകയില്ല എന്ന് അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തെ ഓർമ്മിപ്പിച്ചു. 1999-ൽ എയ്ഡ്സ് രോഗികളെ ചികിത്സിക്കാൻ തങ്ങളുടെയടുത്ത് പണമില്ലെന്നു പറഞ്ഞ ഗവൺമെന്റ്, അതേ വർഷം തന്നെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആയുധക്കച്ചവടം നടത്തിയതിലെ അധാർമ്മികത അദ്ദേഹം എടുത്തു പറഞ്ഞു. അതുപോലുള്ള അധാർമ്മിക നയങ്ങള്‍ ഇനിയും തുടരാന്‍ ഇടവരരുത്, ആണവ ഊർജ്ജ പദ്ധതികളും നിറുത്തിവയ്ക്കാൻ ബിഷപ്പ്സ് കോൺഫ്രൻസ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-05-05 00:00:00
Keywords
Created Date2016-05-05 16:12:16