category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | അഭയാര്‍ഥികളോടുള്ള ക്രൂരത തുടരുന്നു; തുര്‍ക്കിയിലെ അഭയാര്‍ഥി ക്യാമ്പില്‍ 30 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു |
Content | അങ്കാര: സിറിയന്‍ അഭയാര്‍ത്ഥികളായ 30 കുട്ടികള്‍ തുര്‍ക്കിയിലെ അഭയാര്‍ഥി ക്യാമ്പില്‍ മാനഭംഗം ചെയ്യപ്പെട്ടു. എട്ടു വയസിനും പന്ത്രണ്ടു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണു പീഡനത്തിനിരയായത്. തുര്‍ക്കിയിലെ പ്രശസ്ത അഭയാര്‍ഥി ക്യാമ്പായ നിസിപ്പിലാണു സംഭവം നടന്നത്. മാതൃക അഭയാര്‍ഥി ക്യാമ്പായിട്ടാണു തുര്‍ക്കിയിലെ ഈ ക്യാമ്പ് കണക്കാക്കിയിരുന്നത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലും മറ്റു പല രാഷ്ട്രീയ നേതാക്കളും സന്ദര്‍ശിച്ചിട്ടുള്ള ക്യാമ്പുകൂടിയാണിത്.
ക്യാമ്പില്‍ ശുചീകരണ ജോലികള്‍ ചെയ്തിരുന്ന തൊഴിലാളിയാണു കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചത്. 2015 സെപ്റ്റംബര്‍ മുതല്‍ 2016 ജനുവരി വരെ ഇയാള്‍ ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ പല അഭയാര്‍ഥി ക്യാമ്പുകളിലും സ്ഥിരമാണെന്നും ഇപ്പോള്‍ നടക്കുന്ന ചില രാഷ്ട്രീയ കളികളുടെ ഭാഗമായിട്ടാണു വാര്‍ത്ത പുറത്തുവന്നിരിക്കുന്നതെന്നാണു ചില റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ പിടിമുറിക്കിയതോടെയാണു ജനങ്ങള്‍ അഭയാര്‍ഥികളായി മറ്റ് രാജ്യങ്ങളിലേക്കു പലായനം ചെയ്യുവാന്‍ ആരംഭിച്ചത്. ജര്‍മ്മനിയിലെ അഭയാര്‍ഥി ക്യാമ്പില്‍ ക്രൈസ്തവരാണെന്ന ഒറ്റകാരണത്താല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന വാര്‍ത്തകള്‍ ദിവസങ്ങള്‍ക്കു മുമ്പാണു പുറത്തു വന്നത്. ലക്ഷകണക്കിനു ക്രൈസ്തവര്‍ സിറിയയിലും ഇറാക്കിലുമായി ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-05-16 00:00:00 |
Keywords | refugees,camp,syria,christian,raped |
Created Date | 2016-05-16 13:55:32 |