Contents

Displaying 1351-1360 of 24963 results.
Content: 1509
Category: 1
Sub Category:
Heading: ചൈനീസ് ജനത 'ക്രിസ്ത്യാനികളുടെ സഹായമായ മറിയ'ത്തിന്റെ തിരുനാള്‍ ആഘോഷിച്ചു; പതിനൊന്നു നവവൈദികരും അഭിഷിക്തരായി
Content: ബെയ്ജിംഗ്: പതിനായിരങ്ങള്‍ പങ്കെടുത്ത വിപുലമായ ചടങ്ങില്‍ ചൈനയിലെ 'ഔര്‍ ലേഡി ഓഫ് സേഷന്‍സ്' പള്ളിയില്‍ 'ക്രിസ്ത്യാനികളുടെ സഹായമായ മറിയ'ത്തിന്റെ തിരുനാള്‍ ആഘോഷിച്ചു. ഷാന്‍ഹായി രൂപതയുടെ കീഴിലുള്ള ഈ ദേവാലയത്തിലേക്ക് 20,000-ല്‍ അധികം ആളുകള്‍ പ്രാര്‍ത്ഥനകള്‍ക്കായി എത്തിയതായിട്ടാണ് ഔദ്യോഗികമായ വിവരം. ഇതേ ദിവസം തന്നെ പുതിയതായി പതിനൊന്നു പുരോഹിതരും ചൈനയില്‍ അഭിഷിക്തരായി. കുന്‍മിംഗ് രൂപതയുടെ ചുമതലയുള്ള ബിഷപ്പ് മാ യിന്‍ഗ്ലിനാണ് ഒന്‍പതു വൈദികരേയും വാഴിച്ചത്. മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുവാന്‍ എത്തുന്നവരെ കര്‍ശനമായി ചൈനീസ് സര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നു. ഷാന്‍ഹായി രൂപതയുടെ കീഴിലുള്ളവര്‍ക്കു മാത്രമേ തിരുനാളില്‍ പങ്കെടുക്കുവാനുള്ള അനുവാദം ലഭിച്ചിരുന്നുള്ളു. 2007-ല്‍ മാര്‍പാപ്പയായിരുന്ന ബനഡിക്ടറ്റ് പതിനാറാമനാണ് ചൈനയ്ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ മേയ്-24 മാറ്റി വയ്ക്കണമെന്നു പ്രഖ്യാപിച്ചത്. ഇതേ ദിവസം തന്നെ ഷാന്‍ഹായിലെ മാതാവിന്റെ തിരുസ്വരൂപം സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലെ തിരുനാളും ആഘോഷിച്ചു പോരുവാന്‍ തീരുമാനിക്കുകയായിരുന്നു. മേയ് 24-നു മുമ്പും പിന്‍പുമുള്ള ദിവസങ്ങളില്‍ പതിനായിരങ്ങളാണു ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. 24-നു മറ്റുള്ളവരെ പള്ളിയില്‍ പ്രവേശിപ്പിക്കുവാന്‍ പോലീസ് അനുവദിച്ചിരുന്നില്ല. ടിബറ്റന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണു വൈദികരായവരില്‍ കൂടുതല്‍ പേരും. ഇവര്‍ ദളിത് വിഭാഗത്തില്‍ നിന്നും രക്ഷകനായ ക്രിസ്തുവിന്റെ സ്‌നേഹത്തെ കുറിച്ച് മനസിലാക്കിയവരാണ്. ചൈനീസ് സര്‍ക്കാരും വത്തിക്കാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിരവധി ചര്‍ച്ചകള്‍ ഈ വര്‍ഷം നടന്നിരുന്നു. വത്തിക്കാനില്‍ നിന്നും മാര്‍പാപ്പ നിയോഗിക്കുന്ന ബിഷപ്പിന് ഉടന്‍ തന്നെ ചൈനയുടെ ചുമതലകള്‍ വഹിക്കുവാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. വൈദികരുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ 30-ല്‍ അധികം മറ്റു വൈദികര്‍ പങ്കെടുത്തിരുന്നു. ചൈനയില്‍ മുമ്പുണ്ടായിരുന്നതിലും കൂടുതല്‍ സ്വാതന്ത്ര്യം ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് ലഭിക്കുന്നുണ്ട്.
Image: /content_image/News/News-2016-05-26-05:16:42.jpg
Keywords: china,prayer,may,24,pope,feast,christ,mary
Content: 1510
Category: 1
Sub Category:
Heading: മടുപ്പു കൂടാതെ പ്രാര്‍ത്ഥിക്കുക; ദൈവം തീര്‍ച്ചയായും ഉത്തരമരുളും: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: പലപ്പോഴും നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള ഉത്തരങ്ങള്‍ പ്രാര്‍ത്ഥനയില്‍ ലഭിക്കുന്നില്ലെങ്കിലും മടുപ്പു കൂടാതെ നാം പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 'അത്ഭുതങ്ങള്‍ മാത്രം എപ്പോഴും സംഭവിക്കുവാന്‍ വേണ്ടിയല്ല നാം പ്രാര്‍ത്ഥിക്കേണ്ടത്. നമുക്ക് താല്‍പര്യമുള്ളപ്പോള്‍ മാത്രവുമല്ല നാം പ്രാര്‍ത്ഥിക്കേണ്ടത്. കര്‍ത്താവ് പറഞ്ഞതു പോലെ എപ്പോഴും പ്രാര്‍ത്ഥിക്കണം. മടുപ്പു കൂടാതെ പ്രാര്‍ത്ഥിക്കണം'. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ തന്റെ പ്രസംഗം കേള്‍ക്കുവാന്‍ വന്ന ആയിരങ്ങളോടായി ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ദൈവത്തില്‍ നിന്നും ലഭിക്കാതെ വരുമ്പോള്‍ എല്ലാവര്‍ക്കും നിരാശയും ദുഃഖവും സ്വാഭാവികമായി ഉണ്ടാകുമെങ്കിലും പ്രാർത്ഥിക്കുന്നതിൽ നമുക്കു മടുപ്പ് തോന്നരുത് എന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. വി. ലൂക്കായുടെ സുവിശേഷത്തിലെ ന്യായാധിപന്റെയും വിധവയുടേയും ഉപമയില്‍ ഊന്നിയാണു പിതാവ് തന്റെ പ്രസംഗം നടത്തിയത്. "ദൈവം തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് തത്സമയം ഉത്തരം നല്‍കുന്നുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്ന അതെ തരത്തിലാകണമെന്നില്ല ഉത്തരങ്ങള്‍ ലഭിക്കുക. ചിലപ്പോള്‍ നമ്മള്‍ ലഭിക്കണമെന്നു പ്രതീക്ഷിക്കുന്ന ഉത്തരം ദൈവത്തില്‍ നിന്നും ലഭിക്കുകയില്ല. മറ്റൊരു പദ്ധതിയിലൂടെ ആകും ദൈവം നമ്മെ അനുഗ്രഹിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ചില ഉത്തരങ്ങള്‍ വൈകിയാകും ലഭിക്കുക. അത് നമ്മുടെ നന്മയ്ക്കായിട്ടുള്ള ദൈവത്തിന്റെ ഇടപെടലുകള്‍ മാത്രമാണ്". പാപ്പ സൂചിപ്പിച്ചു. "പഴയനിമയത്തില്‍ ന്യായാധിപനു് വലിയ ഗുണങ്ങള്‍ വേണമെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. ദൈവഭക്തിയും, പ്രാര്‍ത്ഥനയും, സ്‌നേഹവും, നീതിയിലുള്ള വിശ്വാസവുമെല്ലാം. പുതിയ നിയമത്തിലെ, വി. ലൂക്കായുടെ സുവിശേഷത്തിലെ ന്യായാധിപനില്‍ ഈ ഗുണങ്ങള്‍ ഒന്നും തന്നെയില്ല. അയാള്‍ തികച്ചും ദുഷ്ടനാണ്. എന്നിട്ടും വിധവയായ സ്ത്രീ അയാളോടു നിരന്തരം അഭ്യര്‍ത്ഥിക്കുന്നു. മടത്തുപോകാതെ തന്റെ വ്യവഹാരം നേടിയേടുക്കുവോളം അവള്‍ ആ ന്യായാധിപന്റെ മുന്നില്‍ എത്തുന്നു. അവസാനം ദുഷ്ടനായിരുന്ന ന്യായാധിപന്‍ പോലും, തന്റെ അടുക്കല്‍ വന്ന് അഭ്യര്‍ത്ഥന നടത്തിയ സ്ത്രീയുടെ പ്രശ്‌നം തീര്‍ത്തു കൊടുക്കുന്നു. അങ്ങനെയെങ്കില്‍ സ്‌നേഹവാനായ ദൈവം തന്നെ വിളിച്ചപേക്ഷിക്കുന്ന സ്വന്തം മക്കളുടെ പ്രാര്‍ത്ഥനയ്ക്ക് എങ്ങനെ ഉത്തരം നല്‍കാതെ ഇരിക്കും". പാപ്പ സുവിശേഷം വ്യാഖ്യാനിച്ച് ചോദിച്ചു. പഴയ നിയമത്തിലെ ന്യായാധിപന്‍മാരുടെ ഗുണങ്ങള്‍ ഇന്നത്തെ നമ്മുടെ ന്യായാധിപന്‍മാര്‍ക്കും ഉള്ളത് നല്ലതാണെന്ന പാപ്പയുടെ പരാമര്‍ശം കേള്‍വിക്കാരില്‍ ചിരി പടര്‍ത്തി. ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയെ കുറിച്ചും ദൈവപിതാവ് എങ്ങനെയാണു യേശുവിന് ഉത്തരം നല്‍കിയതെന്നും പിന്നീട് പിതാവ് വിശദ്ധീകരിച്ചു. "കഴിയുമെങ്കില്‍ മരണമാകുന്ന പാനപാത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നു ക്രിസ്തു പ്രാര്‍ത്ഥിക്കുന്നുണ്ട്. ദൈവപിതാവ് ക്രിസ്തുവിനെ ഇതില്‍ നിന്നും ഒഴിവാക്കിയതായി നമുക്ക് കാണാം. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കും ക്രിസ്തു ക്രൂശില്‍ പീഡനങ്ങള്‍ സഹിച്ചു മരിച്ചിരുന്നുവല്ലോ എന്ന്. ശരിയാണ്. മരണത്തില്‍ നിന്നും ഒഴിവാക്കണമെന്ന ക്രിസ്തുവിന്റെ പ്രാര്‍ത്ഥന പിതാവ് കേട്ടതു ക്രിസ്തുവിനെ മരണത്തിനു വിട്ടുനല്‍കിയാണ്. മരിച്ച ക്രിസ്തു മരണത്തെ പൂര്‍ണ്ണമായും പരാജയപ്പെടുത്തി ഉയര്‍ത്തു. ഇനി ഒരിക്കലും മരിക്കാത്തവനായി ജീവിക്കുകയും ചെയ്യുന്നു". പരിശുദ്ധ പിതാവ് പറഞ്ഞു. വിശ്വാസം നഷ്ടപ്പെടാതെ ജീവിക്കണമെങ്കില്‍ പ്രാര്‍ത്ഥന ഏറ്റവും അത്യാവശ്യമാണെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. നഷ്ടപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനമായ മേയ് 25-ല്‍ കുട്ടികള്‍ക്കായും വേദന അനുഭവിക്കുന്ന അവരുടെ മാതാപിതാക്കള്‍ക്കായും പ്രാര്‍ത്ഥിക്കുന്നതായും പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം സിറിയയില്‍ രണ്ടു സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ട 160 പേര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്നും പിതാവ് പറഞ്ഞു.
Image: /content_image/News/News-2016-05-26-05:38:47.jpg
Keywords:
Content: 1511
Category: 1
Sub Category:
Heading: 45 വര്‍ഷത്തിനു ശേഷം ഡൊമിനിക്കന്‍ സഭയില്‍ നിന്ന്‍ 11 വൈദികര്‍ ഒരേ വേദിയില്‍ അഭിഷിക്തരായി
Content: വാഷിംഗ്ടണ്‍: 45 വര്‍ഷത്തിനു ശേഷം ഡൊമിനിക്കന്‍ വൈദിക സമൂഹത്തില്‍ നിന്ന്‍ 11 വൈദികര്‍ ഒരേ വേദിയില്‍ അഭിഷിക്തരായി. നാഷണല്‍ ഇമാക്യൂലേറ്റ് ദേവാലയത്തിലാണ് ചടങ്ങുകള്‍ നടന്നത്. നവാഭിഷിക്തരായ 11 വൈദികരും 20നും 30നും ഇടയില്‍ മാത്രം പ്രായമുള്ള യുവാക്കളാണെന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ടായിരുന്നു. ഇത്രയും വൈദികരെ ഒരുമിച്ച് അഭിഷേകം ചെയ്ത ചടങ്ങ് വീക്ഷിക്കുവാന്‍ ആറായിരത്തോളം ആളുകളാണ് എത്തിയത്. തിരുപട്ട ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കിയത് ആര്‍ച്ച് ബിഷപ്പ് ആഗസ്റ്റിന്‍ ഡീ നോയായാണ്. ഡൊമിനിക്കന്‍ സമൂഹത്തില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ആഗസ്റ്റിന്‍ ഡീ നോയ വത്തിക്കാനില്‍ വിശ്വാസ സമിതിയുടെ ചുമതലകള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ അധ്യക്ഷനാണ്. "വൈദികരാകുന്നതു ക്രിസ്തുവിന്റെ വിളി ലഭിച്ചവര്‍ മാത്രമാണ്. പൗരോഹിത്യത്തിലൂടെ ലഭിക്കുന്ന കൃപകള്‍ പലതാണ്. ക്രിസ്തുവിന്റെ ശരീര രക്തങ്ങള്‍ ദിനവും കൈയില്‍ എടുക്കുവാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചിരിക്കുന്നു. മറ്റു മനുഷ്യര്‍ക്കു ലഭിക്കാത്ത ഒരു ഭാഗ്യം നല്‍കി ദൈവപിതാവ് നമ്മേ അനുഗ്രഹിച്ചിരിക്കുകയാണ്". ബിഷപ്പ് ആഗസ്റ്റിന്‍ ഡീ നോയ പറഞ്ഞു. 800 വര്‍ഷത്തോളം പഴക്കമുള്ള വൈദിക സമൂഹമാണു ഡൊമിനിക്കന്‍ സഭ.വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ആഗസ്റ്റ് എട്ടാം തീയതി 16 ചെറുപ്പക്കാര്‍ കൂടി വൈദികരാകുവാന്‍ സന്യാസ സമൂഹത്തിലേക്ക് ചേരുന്നുണ്ട്. നിലവില്‍ 69 പേരാണ് ഇപ്പോള്‍ വൈദിക സമൂഹത്തില്‍ പഠനം നടത്തുന്നത്. യുഎസില്‍ തന്നെ നാലു ഡൊമിനിക്കന്‍ പ്രോവിന്‍സ് നിലവിലുണ്ട്. കഴിഞ്ഞ ദിവസം ചൈനയില്‍ മാതാവിന്റെ തീരുനാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് 11 പേര്‍ ഒരേ വേദിയില്‍ തിരുപട്ടം സ്വീകരിച്ചിരിന്നു.
Image: /content_image/News/News-2016-05-26-06:13:43.jpg
Keywords: 11,new,priest,usa,ordinates,same,time,catholic
Content: 1514
Category: 9
Sub Category:
Heading: കുടുംബങ്ങളെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കാന്‍ സെഹിയോന്‍ യുകെ ഒരുക്കുന്ന ദമ്പതി ധ്യാനം
Content: തലമുറകളായി പകർന്നു കിട്ടിയ വിശ്വാസപാരമ്പര്യം തിരക്കേറിയ പ്രവാസജീവിതത്തിൽ വ്യത്യസ്തമായ ഭാഷാ സംസ്കാരത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നും പുതുതലമുറയ്ക്ക് മൂല്യശോഷണം സംഭവിക്കാതെ പകരുവാനുതകുന്ന , കുടുംബജീവിത്തിലെ വിവിധ തലങ്ങളിൽ പ്രശസ്തരായ വ്യക്തികൾ, ഡോക്ടർമാർ,സൈക്യാട്രിസ്റ്റ്, പ്രമുഖരായ വചനപ്രഘോഷകർ എന്നിവരുടെ ക്ലാസുകൾ,കൂടാതെ ജീവിതാനുഭവ സാക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ദമ്പതീ ധ്യാനം ഈ അവധിക്കാലത്ത് മെയ് 30 മുതൽ ജൂൺ 2 വരെ വെയിൽസിൽ വച്ച് നടക്കുന്നു. പ്രശസ്ത വചനപ്രഘോഷകൻ ഫാ സോജി ഓലിക്കലും,സെഹിയോൻ യു കെ ടീമും നേതൃത്വം നൽകുന്ന നാലു ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിന് 125 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്.കുട്ടികൾക്ക് പ്രായത്തിന് ആനുപാതികമായ കുറവുണ്ടായിരിക്കും. വൈവാഹിക കൂദാശകളുടെ പുനരർപ്പണം, കുട്ടികൾക്കുള്ള പ്രത്യേക ക്ലാസുകൾ, സ്പിരിച്വൽ ഷെയറിംങ്,എന്നിവയിലൂടെ കുടുംബനവീകരണം ലക്ഷ്യമിടുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിംങിനായി സെഹിയോൻ യു കെ യുടെ വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക. ടോമി- 07737935424. ബെർളി- 07825750356. {{ബുക്കിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.sehionuk.org/register/ }} #{red->n->n->അഡ്രസ്സ്}# കെഫൻലീ പാർക്ക്. മിഡ് വെയിൽസ്. SY 16 4AJ.
Image: /content_image/Events/Events-2016-05-26-23:43:12.jpg
Keywords:
Content: 1515
Category: 9
Sub Category:
Heading: യൂറോപ്പ് ഇവാൻജലൈസേഷൻ കോൺഫറൻസ് ജൂൺ 2 മുതൽ.
Content: പ്രവാസ ജീവിതത്തെ നവസുവിശേഷവത്ക്കരണത്തിനുള്ള ദൈവവിളിയായി ഹൃദയത്തിൽ സ്വീകരിച്ച്, ക്രിസ്തുവിൽ ആഴപ്പെട്ട് ജീവിതത്തിന്റെ സമസ്ത മേഖലകളിലും, നാമറിയാതെ തന്നെ സുവിശേഷപ്രഘോഷകരായി മാറുവാൻ വഴിയൊരുക്കുക എന്ന ലക്ഷ്യവുമായി സെഹിയോൻ യു കെ യുടെ നേതൃത്വത്തിൽ ഈ അവധിക്കാലത്ത് വെയിൽസിൽ വച്ച് നാലു ദിവസത്തെ യൂറോപ്യൻ ഇവാൻജലൈസേഷൻ കോൺഫറൻസ് ജൂൺ 2 മുതൽ 5 വരെ നടക്കുന്നു. ഫാ.സോജി ഓലിക്കൽ നയിക്കുന്ന പൂർണ്ണമായും മലയാളത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനത്തിൽ യു കെ യിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുളള മലയാളികൾ പങ്കെടുക്കും. കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. വിവിധ തലങ്ങളിലുള്ള സുവിശേഷ പ്രവർത്തനങ്ങളെപ്പറ്റി അറിയുവാനും,പഠിക്കുവാനും, പങ്കാളികളാകുവാനും ഏവർക്കും അവസരമൊരുക്കുന്ന ഈ ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷൻ ഫീസ് 125 പൗണ്ടാണ്. കുട്ടികൾക്ക് പ്രായത്തിന് ആനുപാതികമായി കുറവുണ്ടായിരിക്കും. സെഹിയോൻ യു കെ യുടെ വെബ്സൈറ്റിൽ നേരിട്ടോ, ജോൺസൺ നോട്ടിംങ്ഹാം (07506810177) ജോസ് കുര്യാക്കോസ് (07414747573)എന്നിവർ മുഖേനയോ ധ്യാനത്തിനായി ബുക്കുചെയ്യാവുന്നതാണ്. {{ബുക്കിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.sehionuk.org/register/ }}
Image: /content_image/Events/Events-2016-05-26-14:57:25.jpg
Keywords:
Content: 1516
Category: 15
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയേഴാം തീയതി
Content: "അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും" (ലൂക്കാ 1:48). #{red->n->n->പരിശുദ്ധ അമ്മ- സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ}# അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണ‍തയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്‍റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ് നമുക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു. പ.കന്യക സഹരക്ഷകയാണെന്നുള്ള വസ്തുത തന്നെ സകല വരപ്രസാദങ്ങളും മറിയം വഴി പ്രാപിക്കുന്നു എന്നതിനു തെളിവാണ്. സഹരക്ഷക, സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ എന്നീ നിലകളില്‍ മറിയം തിരുസ്സഭയുടെ പ്രതീകമാണ്. ദൈവസ്നേഹം അഥവാ ദൈവവുമായിട്ടുള്ള ഐക്യം ഒരു വിശുദ്ധനില്‍ അഥവാ ഒരു വിശുദ്ധയില്‍ എത്ര വര്‍ദ്ധിച്ചിരിക്കുന്നുവോ, അതിന്‍റെ തോതനുസരിച്ചാണ് വിശുദ്ധരുടെ മാദ്ധ്യസ്ഥശക്തി എന്നാണ് വി.തോമസ്‌ അക്വിനാസിന്‍റെ വാക്കുകള്‍. ലോകരക്ഷകന്‍റെ അമ്മ, സഹരക്ഷക, എന്നീ വിവിധ നിലകളില്‍ മാനവവംശത്തിനു വേണ്ടിയുള്ള രക്ഷാകര രഹസ്യത്തില്‍ പരിശുദ്ധ അമ്മ പങ്കാളിയായി. വരപ്രസാദ ദാതാവിനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തതുകൊണ്ട് ഒരര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും അവള്‍ വരപ്രസാദം നേടിക്കൊടുത്തു എന്ന് വി.തോമസ്‌ അക്വിനാസ് പ്രസ്താവിക്കുന്നു. മറിയമേ! നീ ദൈവത്തിന്‍റെ പക്കല്‍ കൃപ കണ്ടെത്തിയിരിക്കുന്നു. (വി.ലൂക്കാ 1:26-38) എന്ന് ദൈവദൂതന്‍ പ.കന്യകയോടു പറയുന്നു. മറിയം അവള്‍ക്കു വേണ്ടി മാത്രമല്ല ദൈവ സവിധത്തില്‍ കൃപ കണ്ടെത്തിയത് ലോകത്തിനു മുഴുവന്‍ വേണ്ടിയാണ്. മിശിഹായുടെ കുരിശിലെ ബലി പൂര്‍ത്തീകരിക്കുന്നതിനു മുമ്പായി അരുളിച്ചെയ്ത അന്തിമ ശാസനവും പ.കന്യകയുടെ സാര്‍വത്രിക മാദ്ധ്യസ്ഥത്തെ പ്രഖ്യാപിക്കുന്നുണ്ട്. ഇവിടെ നമ്മുടെ കര്‍ത്താവീശോമിശിഹാ പ.കന്യകയുടെ ആദ്ധ്യാത്മിക മാതൃത്വം പ്രഖ്യാപിക്കുക മാത്രമല്ല പ്രത്യുത മനുഷ്യര്‍ക്കു ആദ്ധ്യാത്മിക ജീവന്‍ നല്‍കുക, സംരക്ഷിക്കുക, പരിപോഷിപ്പിക്കുക എന്നിങ്ങനെയുള്ള മാതൃസഹജമായ ജോലികളും അവിടുന്നു ഭരമേല്‍പ്പിക്കുന്നുണ്ട്. സ്നാപക യോഹന്നാന്‍റെ വിശുദ്ധീകരണം (ലൂക്കാ 1:41-44) കാനായിലെ കല്യാണവിരുന്നില്‍ മിശിഹായുടെ പ്രഥമാത്ഭുതം (യോഹ 2:3-8), ശ്ലീഹന്മാര്‍ ദൈവമാതാവിനോടു കൂടി ഊട്ടുശാലയില്‍ ധ്യാനിച്ചു കൊണ്ടിരുന്നപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ എഴുന്നള്ളി വന്നത് (നടപടി 1:14) എന്നീ വി.ഗ്രന്ഥ ഭാഗങ്ങളും പ.കന്യകയുടെ സാര്‍വത്രിക മാദ്ധ്യസ്ഥത്തെ സ്ഥിരീകരിക്കുന്നതിന് പര്യാപ്തമായിട്ടുണ്ട്. അലക്സാണ്ട്രിയായിലെ വി.സിറിള്‍ എഫേസൂസ് സൂനഹദോസില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, "ലോകത്തിന്‍റെ മുഴുവന്‍ അനുഗ്രഹ ഭണ്ഡാരമായി വണങ്ങപ്പെടേണ്ട പ്രസാദവരപൂര്‍ണ്ണ‍യായ ദൈവമാതാവേ, അവിടുന്ന് ഒരിക്കലും അണയാത്ത നിത്യദീപമാണ്. കന്യാത്വത്തിന്‍റെ മകുടമാണ്. സത്യവിശ്വാസത്തിന്‍റെ സംരക്ഷകയാണ്. അവിടുന്ന് വഴി പ.ത്രിത്വം ആരാധിക്കപ്പെടുകയും മഹത്വപ്പെടുകയും ചെയ്യുന്നു. ലോകം മുഴുവന്‍ കുരിശ് ആദരിക്കപ്പെടുന്നു. അന്ധകാരത്തിലും മരണ ഭീകരതയിലും സ്ഥിതി ചെയ്യുന്നവരെ ദൈവത്തിന്‍റെ ഏകജാതന്‍ പ്രകാശിപ്പിക്കുന്നത് കന്യകാമറിയം വഴിയാണ്". നമ്മുടെ അനുദിന ജീവിതത്തില്‍ ആദ്ധ്യാത്മികവും ഭൗതികവുമായ നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. അവയിലെല്ലാം പുത്രസഹജമായ സ്നേഹത്തോടെ മരിയാംബികയെ സമീപിച്ചാല്‍ അവള്‍ നമ്മെ പരിത്യജിക്കുകയില്ല. #{red->n->n->സംഭവം}# ഒരിക്കല്‍ വി.ഫ്രാന്‍സീസ് അസ്സീസിക്ക് ഒരു ദര്‍ശനമുണ്ടായി. അദ്ദേഹവും അദ്ദേഹത്തിന്‍റെ ആത്മീയതനയരും കൂടി ഒരു സോപനത്തിന്‍റെ സമീപം നില്ക്കുകയായിരിന്നു. ആ സോപാനത്തിന്‍റെ ഉച്ചിയില്‍ നമ്മുടെ കര്‍ത്താവ് സിംഹാസനരൂഢനായിരിക്കുന്നു. വി. ഫ്രാന്‍സീസും അദ്ദേഹത്തിന്‍റെ ആത്മീയസുതരും കൂടി ആ സോപാനത്തിലൂടെ മിശിഹായുടെ പക്കല്‍ അണയുവാന്‍ വളരെ സമയം പരിശ്രമിച്ചു. എന്നാല്‍ അവര്‍ക്കു സാധിച്ചില്ല. കുറെ കഴിഞ്ഞപ്പോള്‍ വി.ഫ്രാന്‍സീസ് വേറൊരു സോപാനം ദര്‍ശിക്കുന്നു. അതിന്‍റെ ഏറ്റവും മുകളില്‍ പ.കന്യക വേറൊരു സിംഹാസനത്തില്‍ ഉപവിഷ്ടയായിരിക്കുന്നത് കണ്ടു. അതോടൊപ്പം ഒരശരീരി വാക്യവും ശ്രവിക്കുന്നു. "ഫ്രാന്‍സീസേ നിന്‍റെ പുത്രരേ എന്‍റെ അമ്മയുടെ സോപാനത്തിലേക്ക് നയിക്കുക. അതാണ്‌ എന്‍റെ പക്കല്‍ വരുവാനുള്ള ഏറ്റം സുഗമമായ മാര്‍ഗ്ഗം." അതെ ഈശോയിലേയ്ക്കു മറിയം വഴി എന്നതും സഭാപിതാക്കന്മാരുടെ മുദ്രാവാക്യമായിരുന്നു. ലൂര്‍ദ്ദും ഫാത്തിമയും വിശ്വവ്യാപകമായ നിത്യസഹായമാതാവിന്‍റെ ഭക്തിയും അതല്ലേ നമ്മെ അനുസ്മരിപ്പിക്കുന്നത്. ലോകത്തിന്‍റെ നാനാഭാഗത്ത് എത്രമാത്രം ജനങ്ങളാണ് പ.കന്യകയുടെ അനുഗ്രഹങ്ങളാല്‍ ചൈതന്യം പ്രാപിക്കുക. #{red->n->n->പ്രാര്‍ത്ഥന}# ദൈവമാതാവേ! അങ്ങ് സര്‍വ്വവരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥനായ മിശിഹാ കഴിഞ്ഞാല്‍ എല്ലാ അനുഗ്രഹങ്ങളും അങ്ങ് വഴിയാണ് ഞങ്ങള്‍ പ്രാപിക്കുന്നത്. ദൈവം അവിടുത്തെ അനുഗ്രഹങ്ങളുടെ നിക്ഷേപം അങ്ങേ ഭരമേല്‍പ്പിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുമ്പോഴും ആഗ്രഹിക്കുന്ന വിധത്തിലും ആഗ്രഹിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കേണമേ. ലോക സമാധാനം, പാപികളുടെ മാനസാന്തരം, ക്രൈസ്തവ ഐക്യം എന്നിവയ്ക്കാവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍ വര്‍ഷിക്കണമേ. #{red->n->n-> വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം}# എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ. ആമ്മേനീശോ. *  ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന്  ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1  സ്വര്‍ഗ്ഗ.  1 നന്മ.   1 ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക). #{red->n->n->ദൈവമാതാവിന്റെ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ, കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,  ഞങ്ങളെ അനുഗ്രഹിക്കണമേ. ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദീശാ തമ്പുരാനേ, എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ, പരിശുദ്ധ മറിയമേ (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) ദൈവകുമാരന്‍റെ പുണ്യജനനി, കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ, മിശിഹായുടെ മാതാവേ, ദൈവപ്രസാദവരത്തിന്‍റെ മാതാവേ, എത്രയും നിര്‍മ്മലയായ മാതാവേ, അത്യന്ത വിരക്തിയുള്ള മാതാവേ,   കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ, കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, സ്നേഹഗുണങ്ങളുടെ മാതാവേ, അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ, സദുപദേശത്തിന്‍റെ മാതാവേ, സ്രഷ്ടാവിന്‍റെ മാതാവേ, രക്ഷിതാവിന്‍റെ മാതാവേ, വിവേകൈശ്വര്യമുള്ള കന്യകേ, പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ, സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ, വല്ലഭമുള്ള കന്യകേ, കനിവുള്ള കന്യകേ, വിശ്വാസവതിയായിരിക്കുന്ന കന്യകേ, നീതിയുടെ ദര്‍പ്പണമേ, ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,   ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,   ആത്മജ്ഞാന പൂരിത പാത്രമേ,   ബഹുമാനത്തിന്‍റെ പാത്രമേ, അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,   ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ, ദാവീദിന്‍റെ കോട്ടയെ, നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ, സ്വര്‍ണ്ണാലയമേ, വാഗ്ദാനത്തിന്‍റെ പെട്ടകമേ, ആകാശ മോക്ഷത്തിന്‍റെ വാതിലേ, ഉഷകാലത്തിന്‍റെ നക്ഷത്രമേ, രോഗികളുടെ സ്വസ്ഥാനമേ, പാപികളുടെ സങ്കേതമേ, വ്യാകുലന്‍മാരുടെ ആശ്വാസമേ, ക്രിസ്ത്യാനികളുടെ സഹായമേ, മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, ശ്ലീഹന്‍മാരുടെ രാജ്ഞി, വേദസാക്ഷികളുടെ രാജ്ഞി, വന്ദനീയന്‍മാരുടെ രാജ്ഞി, കന്യാസ്ത്രീകളുടെ രാജ്ഞി, സകല‍ പുണ്യവാന്മാരുടെയും രാജ്ഞി, അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി, സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി, പരിശുദ്ധ ജപമാലയുടെ രാജ്ഞി, സമാധാനത്തിന്‍റെ രാജ്ഞി, കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി. ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ, (കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ) ഭൂലോക പാപങ്ങളെ നീക്കുന്ന.... (കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.) ഭൂലോക പാപങ്ങളെ നീക്കുന്ന..... (കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.) #{red->n->n->പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ}# പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.   പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ. പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. 1 നന്മ.  #{red->n->n->സുകൃതജപം}# നിത്യസഹായ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/5?type=15}} ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2016-05-26-15:16:46.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസം
Content: 1517
Category: 1
Sub Category:
Heading: കുടുംബ ബന്ധങ്ങളെ തകര്‍ക്കുവാന്‍ പിശാച് അക്ഷീണ പ്രയത്നം നടത്തുന്നു: ഭൂതോഛാടകന്‍ ഫാദര്‍ സീസര്‍ ട്രൂക്യു
Content: വത്തിക്കാന്‍: കുടുംബ ബന്ധങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന പിശാച് ഇന്നും ജീവിക്കുന്നുണ്ടെന്നു വൈദികനും ഭൂതോഛാടകനുമായ ഫാദര്‍ സീസര്‍ ട്രൂക്യു. റോമില്‍ നടന്ന വൈദികരുടെ ഒരു സമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തിലുള്ള ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ബൈബിളില്‍ നിന്നും തെളിവുകള്‍ സഹിതമാണു ഫാദര്‍ സീസര്‍ ട്രൂക്യു ഇതിനെ വിശദീകരിച്ചത്. തോബിത്തിന്റെ മകനായ തോബിയാസ് വിവാഹം ചെയ്തത് വിധവയായ സാറായെയാണ്. തോബിയാസ് വിവാഹം കഴിക്കുന്നതിനു മുമ്പ് ഏഴു പേര്‍ സാറായെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഏഴുപേരും അസ്മീഡിയസ് എന്ന പിശാചിന്റെ ആക്രമണത്തില്‍ മരിച്ചു. എന്നാല്‍ തോബിയാസിന്റെ കൂടെ ദൈവദൂതന്‍ ഉണ്ടായിരുന്നതിനാല്‍ അവനെ തൊടുവാന്‍ പിശാചിനു കഴിഞ്ഞില്ല. ദൈവദൂതനായ റഫായേലിന്റെ വാക്കുകള്‍ അനുസരിച്ച തോബിയാസ് ധൂപകലശത്തിലെ തീക്കനലില്‍ മത്‌സ്യത്തിന്റെ ചങ്കും കരളും ഇട്ടു പുകച്ചു പിശാചിനെ തുരത്തി. ഇത്തരം അസ്മീഡിയസുമാര്‍ ആധുനിക കാലത്തും കുടുംബങ്ങളില്‍ താമസമാക്കിയിട്ടുണ്ടെന്നും ഇവരാണു കുടുംബങ്ങളെ നശിപ്പിക്കുന്നതെന്നും ഫാദര്‍ ട്രൂക്യു പറയുന്നു. വിവാഹ മോചനങ്ങള്‍ പിശാചിനെ വളരെ അധികം സന്തോഷിപ്പിക്കുന്നു. പ്രശസ്ത ഭൂതോഛാടകനായ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കഥയും സീസര്‍ ട്രൂക്യു സ്മരിച്ചു. "ഒരിക്കല്‍ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് ഒരു യുവതിയുടെ ശരീരത്തില്‍ കടന്നു കൂടിയ ദുര്‍ഭൂതത്തെ ഒഴിപ്പിക്കുവാന്‍ പോയി. ഉടന്‍ തന്നെ വിവാഹിതയാകുവാന്‍ ഇരിക്കുകയായിരുന്നു ആ യുവതി. വിവാഹം അടുത്തു വന്ന ദിനങ്ങളില്‍ യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചു. യുവതിയില്‍ കടന്നു കൂടിയ പിശാചാണ് അവളെ വിവാഹത്തില്‍ നിന്നും പിന്‍മാറുവാന്‍ പ്രേരിപ്പിച്ചത്. വിവാഹം കഴിക്കുകയാണെങ്കില്‍ താന്‍ ആ യുവാവിനെ കൊലപ്പെടുത്തുമെന്നു പിശാച് യുവതിയെ കൊണ്ടു ഗബ്രിയേല്‍ അമോര്‍ത്തിനോടു പറയിപ്പിച്ചു. ശക്തിയായി എതിര്‍ത്തു നിന്ന ആ പിശാചിനെ പുറത്താക്കുവാന്‍ വൈദികനായ അമോര്‍ത്ത് നന്നേ വിയര്‍ത്തു. യുവതിക്ക് ശരിക്കും യുവാവുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എല്ലാം പിശാചിന്റെ തന്ത്രമായിരുന്നു". ഫാദര്‍ സീസര്‍ ട്രൂക്യു തന്റെ ഗുരു തുല്യനായ അമോര്‍ത്തിന്റെ അനുഭവം വിവരിച്ചു. സ്‌നേഹം ശക്തമായി നിലകൊള്ളുന്ന സ്ഥലങ്ങളില്‍ കയറി കൂടുന്ന പിശാചിനും ശക്തി കൂടുതലാണെന്നതിന്റെ തെളിവാണിതെന്നും ഫാദര്‍ ട്രൂക്യൂ പറയുന്നു. കുടുംബങ്ങളില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അത് ബാധിക്കുന്നത് കുട്ടികളെയാണ്. സ്‌നേഹത്തോടും സമാധാനത്തോടും ഐക്യത്തോടും കഴിയുന്ന മാതാപിതാക്കളുടെ മക്കള്‍ സമൂഹത്തില്‍ ശക്തരായി മാറുന്നു. ഇവര്‍ അനുഗ്രഹത്തില്‍ തന്നെ ജീവിക്കുമെന്നും ഫാദര്‍ ട്രൂക്യൂ പറയുന്നു. "50 വയസുള്ള എനിക്ക് ഇവിടെ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുവാന്‍ ശക്തി തരുന്നത് എന്റെ മാതാപിതാക്കളുടെ സ്‌നേഹമാണ്. ഇന്നും അവര്‍ ഐക്യത്തോടെ ജീവിക്കുന്നു. ഒരു പക്ഷേ അവര്‍ വഴക്കുണ്ടാക്കി വേര്‍പ്പിരിഞ്ഞാല്‍ ഞാന്‍ ഒരു വൈദികനായി മാറില്ലായിരുന്നു. വിവാഹമോചനം നേടണമെന്ന ചിന്ത സ്ത്രീകളിലേക്കു പിശാച് കുത്തിവയ്ക്കുന്നു. വിവാഹം മോചിതനായ ഒരു പുരുഷനും ഒരിക്കലും തനിച്ചു താമസിക്കുവാന്‍ സാധിക്കില്ല. അവന്‍ മദ്യപാനത്തിലേക്കും ദുര്‍നടപ്പിലേക്കും ആത്മഹത്യയിലേക്കും കടക്കുന്നു". ഫാദര്‍ ട്രൂക്യൂ പറയുന്നു. 2014-ല്‍ റോമിലെ ഒളിംമ്പിക്‌സ് സ്‌റ്റേഡിയത്തില്‍ കരിസ്മാറ്റിക്ക് യോഗത്തിനു വന്നവരോട് കുടുംബത്തെ തകര്‍ക്കുന്ന പിശാചിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പയും പറഞ്ഞിരുന്നു. "പിശാചിന്റെ പ്രധാന ലക്ഷ്യം കുടുംബങ്ങളെ തകര്‍ക്കുക എന്നതാണ്. സ്‌നേഹമുള്ള ദമ്പതിമാരുടെ ഇടയിലും അവര്‍ക്കു ദൈവം ദാനമായി നല്‍കുന്ന മക്കളുടെ ഇടയിലുമാണ് ക്രിസ്തു വസിക്കുന്നത്. പിശാചിന് ഇത് ഒരിക്കലും ഇഷ്ടപ്പെടില്ല. ഇതിനാല്‍ കുടുംബത്തെ തകര്‍ക്കുവാന്‍ അവന്‍ നോക്കും. അവന് സ്‌നേഹം നല്‍കുവാനല്ല, മറിച്ച് സ്‌നേഹം മായിച്ചു കളയുവാനാണ് ഇഷ്ടം" പരിശുദ്ധ പിതാവ് അരലക്ഷത്തില്‍ അധികം വരുന്ന കേള്‍വിക്കാരോടു പറഞ്ഞ വാക്കുകളാണിത്. കുടുംബങ്ങളെ അനുഗ്രഹിക്കണമെന്നും അതിനെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന പിശാചിനെ തുരത്താനുള്ള കൃപാവരത്തിനായും ഫ്രാന്‍സിസ് പാപ്പ അന്ന് പ്രത്യേകം പ്രാര്‍ത്ഥിച്ചിരുന്നു.
Image: /content_image/News/News-2016-05-26-23:48:59.jpg
Keywords:
Content: 1518
Category: 6
Sub Category:
Heading: പാപത്തിന് അടിമപ്പെട്ടവനെങ്കിലും ദൈവം മനുഷ്യനെ മാനിക്കാന്‍ കാരണം
Content: "ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം" (യോഹന്നാന്‍ 20:19). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 27}# യേശുവിന്റെ മരണ ശേഷം സെഹിയോന്‍ മാളികയില്‍ കൂടിയിരുന്ന അപ്പോസ്‌തോലന്മാര്‍ ഭയത്തിന് അടിപ്പെട്ടിരുന്നു. യേശുവിന്റെ മരണം അവരെ അതീവ ദുഃഖത്തിലാക്കി. വാസ്തവത്തില്‍, ഈ ഭയത്തിന്റെ കാരണം, അവിടുത്തെ കുരിശിലെ മരണം അല്ല; കാരണം ദൈവപുത്രന്റെ മഹത്വവല്‍ക്കരണത്തിനും, പ്രത്യാശയുടെ അടിത്തറയ്ക്കും, രക്ഷയുടെ അടയാളത്തിനും തുടക്കം കുറിച്ചത് അവിടുത്തെ ഈ മരണമാണ്. അവിടുത്തെ മരണത്തിന് മനുഷ്യന്‍ കാരണക്കാരനായതു മൂലമാണ് അവര്‍ ഭയവിഹീനരായത്. മനുഷ്യ ചരിത്രത്തിലെ സമീപകാലഘട്ടങ്ങളിലൂടെ മനസ്സാ, വാചാ, കര്‍മ്മണാ അവന്‍ ചെയ്ത പാപത്തിന്റെ പ്രവര്‍ത്തികള്‍ അവന്റെ ഉള്ളില്‍ ഭയം വിതക്കുന്നു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ ഭൌതിക ഉയര്‍ച്ചയ്ക്ക് വേണ്ടി അനേകര്‍ ജീവിതം മാറ്റി വെക്കുന്നുണ്ട്. ഭൌതീക അഭിവൃദ്ധിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു സമൂഹത്തെയാണ് ഇന്ന്‍ നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. എങ്കില്‍ പോലും ദൈവം മനുഷ്യനു പരിഗണന കൊടുക്കുവാനുള്ള കാരണം, മനുഷ്യന്‍ ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലുമാണെന്ന സത്യത്തിലാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ടൂറിന്‍, 13.4.80). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
Image: /content_image/Meditation/Meditation-2016-05-27-05:31:05.jpg
Keywords: പാപ
Content: 1519
Category: 18
Sub Category:
Heading: കരുണയുടെ സന്ദേശവുമായി പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്കദാനം ചെയ്യുന്നു;
Content: കോട്ടയം: പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വൃക്കദാനം ചെയ്യാന്‍ തീരുമാനിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനും പ്രദേശവാസിയുമായ ഇ.സൂരജ് എന്നയാള്‍ക്കാണ് അദ്ദേഹം വൃക്ക ദാനം ചെയ്യുന്നത്. വൃക്കദാനത്തിന് മുന്നോടിയായുള്ള പരിശോധനകള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. തുടര്‍ന്ന് അവയവ ദാനത്തിന് മുന്നോടിയായി സര്‍ക്കാര്‍ തലത്തിലുള്ള എത്തിക്കല്‍ കമ്മിറ്റി വൃക്കദാതാവും വൃക്ക സ്വീകര്‍ത്താവിന്റെ ബന്ധുക്കളുമായി സംസാരിച്ചാണ് ധാരണയിലെത്തിയത്. ജൂണ്‍ ഒന്നിന് എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ വൃക്കദാന ശസ്ത്രക്രിയ നടക്കും. ഗുരുതരമായ വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി ഡയാലിസിസ് നടത്തുന്ന രോഗിയാണ് സൂരജ്. രോഗിയുടെ അമ്മ ഒന്നര വര്‍ഷം മുന്‍പ് മരണത്തിന് കീഴടങ്ങിയിരുന്നു. തുടര്‍ന്ന് കടുത്ത സാമ്പത്തിക ബാധ്യതയിലായ സൂരജിന്റെ ചികിത്സാ ചെലവുകള്‍ക്കും പണം കണ്ടെത്തുന്നതിനും കുടുംബം ബുദ്ധിമുട്ട് നേരിടുകയാണ്. കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി ചികിത്സാ ചിലവിനുള്ള പണം കണ്ടെത്താന്‍ ഇവരെ സഹായിക്കുമെന്ന് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മേല്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു കത്തോലിക്ക മെത്രാന്‍ വൃക്കദാനത്തിന് തയാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരുണയുടെ വര്‍ഷമായി മാര്‍പാപ്പ പ്രഖ്യാപിച്ച വര്‍ഷത്തില്‍ തന്നെ ഇത്തരമൊരു കാരുണ്യ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാര്‍ ജേക്കബ് മുരിക്കനും പ്രതികരിച്ചു. മതസാഹോദര്യത്തിന്റെ അപൂര്‍വ നിമിഷങ്ങള്‍ക്കാണ് ജൂണ്‍ ഒന്നിനു വേദിയൊരുങ്ങുന്നതെന്നും സര്‍വമതസ്ഥരും ശസ്ത്രക്രിയയും തുടര്‍ചികിത്സകളും വിജയകരമായി നടക്കുന്നതിനു പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.ലാളിത്യം നിറഞ്ഞ ജീവിതംകൊണ്ടും കാരുണ്യപ്രവൃത്തികള്‍കൊണ്ടും നേരത്തെതന്നെ മാതൃകയായ വ്യക്തിയാണ് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍. കടപ്പാട്: രാഷ്ട്രദീപിക
Image: /content_image/India/India-2016-05-27-10:13:57.jpg
Keywords:
Content: 1520
Category: 1
Sub Category:
Heading: വൈദികനും ജനങ്ങളും ഒരേ ദിശയിലേക്ക് തിരിഞ്ഞു നിന്ന്‍ ദിവ്യബലി അര്‍പ്പിക്കണം: വത്തിക്കാന്‍ ആരാധന ക്രമങ്ങളുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ സാറ
Content: ദിവ്യബലിയില്‍ വായനകള്‍ക്കും കാഴ്ചവെയ്പ്പ് ശുശ്രൂഷകള്‍ക്കും ശേഷം വൈദികനും ജനങ്ങളും ഒരേ ദിശയിലേക്ക് കിഴക്കോട്ട് തിരിഞ്ഞു നിന്ന്‍ ദിവ്യബലി അര്‍പ്പിക്കണമെന്ന് വത്തിക്കാന്റെ ആരാധനക്രമങ്ങളുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ റോബര്‍ട്ട് സാറ. പുരാതന ക്രിസ്ത്യാനികള്‍ ആരാധനകളും പ്രാര്‍ത്ഥനകളും നടത്തിയിരിന്നത് കിഴക്കോട്ട് തിരിഞ്ഞു നിന്ന്‍ കൊണ്ടായിരിന്നു. വൈദികരും ജനങ്ങളും ഇപ്രകാരം ഒരേ ദിശയിലേക്ക് തിരിഞ്ഞു നിന്ന്‍ ബലിയര്‍പ്പിക്കുമ്പോള്‍ വൈദികര്‍ ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയായിരിക്കും എന്നുള്ള വാദഗതിയെ എതിര്‍ത്തു കൊണ്ട് കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. "വൈദികരും ജനങ്ങളും ഒരേ ദിശയിലേക്ക് അതായത് കര്‍ത്താവ് വരുന്ന ദിശയിലേക്ക് തിരിഞ്ഞു നിന്ന്‍ കൊണ്ടാണ് ബലിയര്‍പ്പിക്കേണ്ടത്". തന്റെ രണ്ടാം വരവിനെ കുറിച്ച് ക്രിസ്തു തന്നെ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്, "കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പായുന്ന മിന്നല്‍ പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം" (മത്തായി 24:27). അതിനാല്‍ കര്‍ത്താവിനെ കിഴക്ക് നിന്നും പ്രതീക്ഷിച്ചു കൊണ്ട് ആ ദിശയിലേക്ക് വൈദികരും ജനങ്ങളും തിരിയണം എന്ന്‍ കര്‍ദ്ദിനാള്‍ നിര്‍ദ്ദേശിച്ചു. വായനകള്‍ നടക്കുന്ന സമയങ്ങളില്‍ വൈദികനും ജനങ്ങളും മുഖാമുഖം നോക്കണം. ഇപ്രകാരം ജനത്തിന് നേരെ തിരിഞ്ഞു പ്രാര്‍ത്ഥനകള്‍ ചൊല്ലേണ്ട സന്ദര്‍ഭങ്ങളെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് മാസികയായ 'ഫാമിലി ക്രിസ്റ്റീനക്ക്' യ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇപ്രകാരം പറഞ്ഞത്. കര്‍ദിനാള്‍ സാറയുടെ ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. കാരണം സഭയില്‍ ഇപ്പോഴും ചില സ്ഥലങ്ങളില്‍ കാഴ്ചവെയ്പ്പിന് ശേഷം മദ്ബഹായിലേക്ക് തിരിഞ്ഞു നിന്ന്‍ കൊണ്ടാണ് വൈദികര്‍ ബലി അര്‍പ്പിക്കുന്നത്. ദേവാലയങ്ങളുടെ നിര്‍മ്മാണത്തിലെ വ്യത്യാസം അനുസരിച്ച് ഇപ്രകാരം തിരിഞ്ഞു നിന്നാലും അത് കിഴക്കോട്ടു ആയിരിക്കണമെന്നില്ല. കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ (ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ) എഴുതിയ 'The Spirituality Of The Liturgy' എന്ന പുസ്തകത്തിലും ഇപ്രകാരം വൈദികരും ജനങ്ങളും കിഴക്കോട്ട് ഒരേ ദിശയില്‍ തിരിഞ്ഞു നിന്ന്‍ കൊണ്ട് ബലിയര്‍പ്പിക്കുന്നതിനെ കുറിച്ച് നിര്‍ദ്ദേശിച്ചിരിന്നു.
Image: /content_image/News/News-2016-05-27-09:43:51.jpg
Keywords: