Content | "ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം" (യോഹന്നാന്‍ 20:19).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 27}#
യേശുവിന്റെ മരണ ശേഷം സെഹിയോന്‍ മാളികയില്‍ കൂടിയിരുന്ന അപ്പോസ്‌തോലന്മാര്‍ ഭയത്തിന് അടിപ്പെട്ടിരുന്നു. യേശുവിന്റെ മരണം അവരെ അതീവ ദുഃഖത്തിലാക്കി. വാസ്തവത്തില്‍, ഈ ഭയത്തിന്റെ കാരണം, അവിടുത്തെ കുരിശിലെ മരണം അല്ല; കാരണം ദൈവപുത്രന്റെ മഹത്വവല്‍ക്കരണത്തിനും, പ്രത്യാശയുടെ അടിത്തറയ്ക്കും, രക്ഷയുടെ അടയാളത്തിനും തുടക്കം കുറിച്ചത് അവിടുത്തെ ഈ മരണമാണ്. അവിടുത്തെ മരണത്തിന് മനുഷ്യന്‍ കാരണക്കാരനായതു മൂലമാണ് അവര്‍ ഭയവിഹീനരായത്.
മനുഷ്യ ചരിത്രത്തിലെ സമീപകാലഘട്ടങ്ങളിലൂടെ മനസ്സാ, വാചാ, കര്‍മ്മണാ അവന്‍ ചെയ്ത പാപത്തിന്റെ പ്രവര്‍ത്തികള്‍ അവന്റെ ഉള്ളില്‍ ഭയം വിതക്കുന്നു. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ ഭൌതിക ഉയര്‍ച്ചയ്ക്ക് വേണ്ടി അനേകര്‍ ജീവിതം മാറ്റി വെക്കുന്നുണ്ട്. ഭൌതീക അഭിവൃദ്ധിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു സമൂഹത്തെയാണ് ഇന്ന്‍ നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. എങ്കില്‍ പോലും ദൈവം മനുഷ്യനു പരിഗണന കൊടുക്കുവാനുള്ള കാരണം, മനുഷ്യന്‍ ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലുമാണെന്ന സത്യത്തിലാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ടൂറിന്‍, 13.4.80).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/5?type=6 }}
|