CALENDAR

29 / May

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingട്രിയേഴ്സിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ മാക്സിമിനൂസ്
Contentതന്റെ സഭയെ ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടങ്ങളില്‍ സഹായിക്കുവാന്‍ ദൈവം അയച്ച പ്രേഷിതന്‍മാരില്‍ ഒരാളാണ് വിശുദ്ധ മാക്സിമിനൂസ്. പോയിറ്റിയേഴ്സിലെ, ഉന്നത കുലത്തിലാണ് വിശുദ്ധന്‍ ജനിച്ചത്. വിശുദ്ധ ഹിലാരിക്ക് മുന്‍പ് മെത്രാനായിരുന്ന മാക്സെന്റിയൂസ് വിശുദ്ധന്റെ ബന്ധുവായിരുന്നു. ട്രിയേഴ്സിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിറ്റിയൂസിന്റെ ദിവ്യത്വമാണ് യുവാവായിരുന്ന വിശുദ്ധനെ ട്രിയേഴ്സിലേക്ക് ആകര്‍ഷിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം വൈദികനായ അദ്ദേഹം, 332-ല്‍ അഗ്രിറ്റിയൂസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അഭിഷിക്തനാവുകയും ചെയ്തു. 336-ല്‍ വിശുദ്ധ അത്തനാസിയൂസിനെ ട്രിയേഴ്സിലേക്ക് നാടുകടത്തിയപ്പോള്‍ വിശുദ്ധ മാക്സിമിനൂസാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അപമാനിതനായ ഒരു വ്യക്തിയെന്ന നിലയിലല്ല മറിച്ച് ക്രിസ്തുവിന്റെ ഏറ്റവും മഹാനായ സാക്ഷി എന്ന നിലയില്‍, വിശുദ്ധന്റെ സാന്നിദ്ധ്യം വളരെയേറെ സന്തോഷം നല്‍കുന്നതായിരിക്കും എന്ന് വിശുദ്ധ മാക്സിമിനൂസ് അറിയാമായിരുന്നു. രണ്ട് വര്‍ഷത്തോളം വിശുദ്ധ അത്തനാസിയൂസ് വിശുദ്ധന്റെ കൂടെ കഴിഞ്ഞു. ധൈര്യത്തിനും, ജാഗ്രതക്കും, അസാധാരണമായ നന്മക്കും തെളിവാണ് വിശുദ്ധ മാക്സിമിനൂസ്. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായിരുന്ന വിശുദ്ധ പോളിനെ കോണ്‍സ്റ്റാന്റിയൂസ് നാടു കടത്തിയപ്പോള്‍ ശക്തനായ സംരക്ഷകനായ വിശുദ്ധ മാക്സിമിനൂസിന്റെ പക്കലാണ് അദ്ദേഹം അഭയം പ്രാപിച്ചത്. വിശുദ്ധന്‍ തന്റെ വിലയേറിയ ഉപദേശങ്ങളാല്‍ അരിയാനിസമെന്ന മതവിരുദ്ധ വാദത്തിന്റെ രഹസ്യ സ്വാധീനത്തെക്കുറിച്ചും, പ്രലോഭനത്തെക്കുറിച്ചും കോണ്‍സ്റ്റന്‍സ് ചക്രവര്‍ത്തിക്ക് മുന്നറിയിപ്പ് നല്‍കുകയും, അവയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. 347-ലെ സര്‍ഡിക്കായിലെ സമ്മേളനത്തില്‍ കത്തോലിക്കാ വിശ്വാസത്തിന്റെ തിളക്കമാര്‍ന്ന ഒരു സംരക്ഷകനായി വിശുദ്ധനെ എല്ലാരും വാഴ്ത്തി. അരിയാനിസക്കാര്‍ മാക്സിമിനൂസിനെ വിശുദ്ധ അത്തനാസിയൂസിന് തുല്ല്യമായി കണ്ട് ഫിലിപ്പോളിസില്‍ വെച്ച് അവര്‍ക്കെതിരെ പ്രതിഷേധിക്കുകയുണ്ടായി. തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുവാന്‍ പെട്ടെന്നൊരു യാത്ര നടത്തിയതിനു ശേഷം 349-ല്‍ പോയിടോയില്‍ വെച്ചാണ് വിശുദ്ധ മാക്സിമിനൂസ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു. പോയിട്ടിയേഴ്സിനു സമീപമാണ് വിശുദ്ധനെ അടക്കം ചെയ്തതെങ്കിലും, അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് ട്രിയേഴ്സിലേക്ക് മാറ്റി. മെയ് 29 വിശുദ്ധന്റെ ഓര്‍മ്മ ദിവസമായി കൊണ്ടാടപ്പെടുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. കപ്പദോച്യാക്കാരായ സീസിനിയൂസും, മാര്‍ത്തീരിയൂസും അലക്സാണ്ടറും 2. ഇക്കോണിയത്തു വച്ചു വധിക്കപ്പെട്ട കോനോണും മകനും 3. ഇംഗ്ലീഷ് തീര്‍ഥാടകനായ എലവുത്തേരിയൂസ് 4. എര്‍വാന്‍ 5. സരഗോസ്സയിലെ വോര്‍ത്തൂസും ഫെലിക്സും ജോണും {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/5?type=5 }} ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-05-29 04:22:00
Keywordsവിശുദ്ധ മാ
Created Date2016-05-20 19:52:48