Content | “അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും; വിശ്വസ്തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും; വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു” (ജ്ഞാനം 3:9).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-6}#
നമ്മുടെ ഇഹലോക ജീവിതത്തിൽ നന്മ ചെയ്യുവാനും മറ്റുള്ളവരോടു കരുണ കാണിക്കുവാനും ദൈവം ധാരാളം അവസരങ്ങൾ തരാറുണ്ട്. എന്നാൽ നാം അവയെയെല്ലാം എത്രമാത്രം ഗൗരവത്തോടെയാണ് കാണുന്നത്? അവ വെറും 'നല്ല പ്രവർത്തികൾ' മാത്രമല്ല. ദൈവ നാമ മഹത്വത്തിനായി നാം ചെയ്യുന്ന ഓരോ പുണ്യപ്രവർത്തിയും സ്വർഗ്ഗരാജ്യത്തേക്കുള്ള ഓരോ നിക്ഷേപങ്ങളാണ്. നമുക്കുവേണ്ടി മാത്രമല്ല, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി കൂടി നാം ദൈവ സന്നിധിയിൽ നമ്മുടെ പുണ്യപ്രവർത്തികൾ കാഴ്ച വക്കുമ്പോൾ അത് ഇരട്ട പ്രതിഫലമായി മാറുന്നു. നേപ്ലസിലെ വിശുദ്ധ അല്‍ഫോണ്‍സസ് തന്റെ ജീവിത കാലത്ത് ഈ വിധത്തിൽ പുണ്യങ്ങള്‍ നേടുന്നതിൽ ഉത്സുകനായ ഒരു വ്യക്തിയായിരുന്നു.
#{red->n->n->വിചിന്തനം:}#
ഇന്നുമുതൽ നാം ചെയ്യുന്ന ഓരോ പുണ്യപ്രവർത്തിയും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടികൂടി കാഴ്ച വക്കുവാൻ നമുക്ക് തീരുമാനമെടുക്കാം
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }}
|