Contents

Displaying 1461-1470 of 24970 results.
Content: 1626
Category: 1
Sub Category:
Heading: ബംഗ്ലാദേശില്‍ ക്രൈസ്തവ വ്യാപാരിയെ ഐഎസ് തീവ്രവാദികള്‍ തൂക്കികൊന്നു; ഭീകരാക്രമണങ്ങള്‍ ബംഗ്ലാദേശില്‍ ദിനംപ്രതി വര്‍ധിക്കുന്നു
Content: ധാക്ക: ബംഗ്ലാദേശില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തില്‍ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു. സുനില്‍ ഗോമസ് എന്ന 65 വയസില്‍ അധികം പ്രായമുള്ള വ്യക്തിയാണ് ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ സ്ഥിതി ചെയ്യുന്ന ബൊണ്‍പാര എന്ന ഗ്രാമത്തിലാണ് ഭീകരമായ സംഭവം നടന്നത്. കത്തോലിക്ക പള്ളിയില്‍ ആരാധനയ്ക്കു ശേഷം തന്റെ പലചരക്ക് കടയിലേക്ക് പോയ സുനില്‍ ഗോമസിനെ കടയ്ക്കുള്ളില്‍ തന്നെ അക്രമികള്‍ തൂക്കിലേറ്റി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തങ്ങളാണ് നടത്തിയതെന്നും ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും ഐഎസ് അറിയിച്ചു. ഫാദര്‍ ബികാസ് ഹുബേര്‍ട്ട് റുബൈറോ വികാരിയായി സേവനം ചെയ്യുന്ന ബൊണ്‍പാര കത്തോലിക്ക ദേവാലയത്തിലാണ് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി സുനില്‍ ഗോമസ് എത്തിയത്. "സുനില്‍ ഗോമസ് ഞാന്‍ സേവനം ചെയ്യുന്ന ദേവാലയത്തിലാണ് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. ദേവാലയത്തില്‍ നിന്നും പോയ സുനില്‍ തന്റെ പലചരക്കു കടയില്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണു ഞങ്ങള്‍ പിന്നീട് അറിഞ്ഞത്. ഇത്രയ്ക്കും ദയാലുവും സാധുവുമായ ഒരു മനുഷ്യനെ എങ്ങനെയാണ് കൊലപ്പെടുത്തുവാന്‍ സാധിക്കുന്നത്". ഫാദര്‍ ബികാസ് റുബൈറോ ചോദിക്കുന്നു. ക്രൈസ്തവര്‍ വര്‍ഷങ്ങളായി താമസിക്കുന്ന പ്രദേശമാണ് ബൊണ്‍പാര. മതന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരെയും മതേതരവാദികളേയും കൊല്ലപ്പെടുത്തുന്ന സംഭവങ്ങള്‍ ബംഗ്ലാദേശില്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 40-ല്‍ അധികം ആളുകള്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സുനില്‍ ഗോമസ് കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ മുമ്പ് തീവ്രവാദി വിരുദ്ധ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ബാബുള്‍ അക്തര്‍ എന്ന ഉദ്യോഗസ്ഥന്റെ ഭാര്യ മസ്മൂദ ബീഗമാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളിലേക്ക് യാത്രയാക്കുവാന്‍ വീടിനു സമീപമുള്ള ബസ് സ്റ്റോപ്പിലേക്കു വന്നപ്പോളാണ് അക്രമികള്‍ ഇവരെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തിയത്. നിരവധി തീവ്രവാദ വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനാണ് ബാബുള്‍ അക്തര്‍. തെക്കന്‍ ഏഷ്യയിലെ അല്‍-ക്വയ്ദയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി ബംഗ്ലാദേശ് ഇതിനോടകം തന്നെ മാറി കഴിഞ്ഞു. ഐഎസ് അനുഭാവമുള്ള നിരവധി പ്രാദേശിക തീവ്രവാദ സംഘടനകളും ബംഗ്ലാദേശില്‍ സജീവമാണ്. ജമായത്തെ ഇസ്ലാമിയുള്‍പ്പെടെയുള്ള പല സംഘടനകളും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. സുനില്‍ ഗോമിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍, ഹൈന്ദവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളുമായി ഇതിനു സാമ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ സ്വദേശിയായ കത്തോലിക്ക പുരോഹിതന്‍ ബംഗ്ലാദേശില്‍ വച്ച് തീവ്രവാദി ആക്രമണത്തിന് ഇരയായിരുന്നു. വടക്കന്‍ ബംഗ്ലാദേശില്‍ നടന്ന സംഭവത്തില്‍ വെടിയേറ്റ പുരോഹിതന്റെ പരിക്ക് ഗുരുതരമായിരുന്നു. മുസ്ലീം തീവ്രവാദികള്‍ മറ്റെല്ലാ വിശ്വാസികള്‍ക്കു നേരെയും ബംഗ്ലാദേശില്‍ സ്ഥിരമായി ആക്രമണം നടത്തുകയാണ്.
Image: /content_image/News/News-2016-06-08-01:03:05.jpg
Keywords: christian,killed,bangladesh,isis,attacked
Content: 1627
Category: 1
Sub Category:
Heading: യേശുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ 200 വര്‍ഷത്തിനു ശേഷം അറ്റകുറ്റ പണികള്‍ നടത്തുന്നു
Content: ജറുസലേം: യേശുക്രിസ്തുവിന്റെ മൃതശരീരം വച്ച കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ അറ്റകുറ്റ പണികള്‍ ആരംഭിച്ചു. ഓള്‍ഡ് സിറ്റി ഓഫ് ജറുസലേമിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. 200 വര്‍ഷത്തില്‍ അധികമായി ഇവിടെ അറ്റകുറ്റ പണികള്‍ നടന്നിട്ട്. കത്തോലിക്ക, അര്‍മ്മേനിയ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് തുടങ്ങിയ സഭകള്‍ക്ക് നിയന്ത്രണമുള്ള സ്ഥലമാണിത്. 1810-ല്‍ ആണ് അവസാനമായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സഭകള്‍ തമ്മില്‍ നിലനിന്നിരുന്ന ചില തര്‍ക്കങ്ങള്‍ മൂലമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇത്രയും കാലം നടത്താതിരുന്നത്. എന്നാല്‍ 2014 മേയ് മാസം ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ സഭാ നേതാക്കളോടൊപ്പം ഇവിടെ സന്ദര്‍ശനം നടത്തുകയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ച് ദേവാലയത്തിന്റെ പണികളില്‍ ഏര്‍പ്പെടുവാന്‍ പാപ്പയുടെ സന്ദര്‍ശനം ഏറെ ഉപകരിച്ചു. മഴമൂലവും, അന്തരീക്ഷ ഈര്‍പ്പം മൂലവും, മെഴുകുതിരികളില്‍ നിന്നും ഉയരുന്ന പുകയിലെ കാര്‍ബണ്‍ കണികകള്‍ മൂലവും ദേവാലയത്തിന്റെ ഉള്ളില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളിച്ചാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. പതിനായിരങ്ങളാണ് ഗോല്‍ഗോല്‍ഥായ്ക്ക് സമീപമായുള്ള ഇവിടേക്ക് ദിവസവും സന്ദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കായും എത്തുന്നത്. ദേവാലയം അടച്ചിടുന്ന സമയങ്ങളിലാണ് പണികളില്‍ അധികവും നടക്കുന്നത്. 3.3 മില്യണ്‍ ഡോളറാണ് അറ്റകുറ്റ പണികള്‍ക്കായി ചെലവാകുമെന്നു കരുതുന്നത്. ജോര്‍ദാന്‍ രാജാവ് ഇതിനോടകം തന്നെ ഇതിനായി കുറച്ചു പണം സംഭാവന ചെയ്തു കഴിഞ്ഞു. മുമ്പ് ജോര്‍ദാന്റെ കീഴിലായിരുന്നു പഴയ ജറുസലേം സ്ഥിതി ചെയ്തിരുന്നത്. എഡി 325-ല്‍ കോണ്‍സ്‌ന്റൈന്‍ ചക്രവര്‍ത്തിയാണ് ഈ ദേവാലയം നിര്‍മ്മിച്ചത്. 1009-ല്‍ മുസ്ലീം കലിഫയായിരുന്ന അല്‍-ഹക്കീം ദേവാലയം തകര്‍ത്തു. പിന്നീട് 12-ാം നൂറ്റാണ്ടില്‍ നടന്ന പുനരുത്ഥാരണ പ്രവര്‍ത്തനങ്ങളാണ് ദേവാലയത്തെ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നത്. 1808-ല്‍ തീപിടിത്തത്തെ തുടര്‍ന്ന് ദേവാലയം കത്തിനശിച്ചു. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം എല്ലാവരും ചേര്‍ന്ന് ദേവാലയം പുതുക്കി പണിതു. അതില്‍ പിന്നീട് ഇന്നുവരെയും ദേവാലയത്തില്‍ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. എന്നാല്‍ ക്രിസ്തുവിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു ചുറ്റും 1947-ല്‍ ബ്രിട്ടീഷുകാര്‍ ഒരു കവചം പണിതിരുന്നു. 1852-ല്‍ ഓട്ടോമാന്‍ ഭരണാധികാരികള്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ദേവാലയത്തെ സംബന്ധിക്കുന്ന അധികാര തര്‍ക്കം ഇതിനു വിലങ്ങുതടിയായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സന്ദര്‍ശകരായ തീര്‍ത്ഥാടകര്‍ ദേവാലയത്തിന്റെ അറ്റകുറ്റ പണികളെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സഭകള്‍ തമ്മിലുള്ള യോജിപ്പിലൂടെ ഇത്തരം ഒരു പ്രവര്‍ത്തനം വിശുദ്ധ നാട്ടില്‍ സാധ്യമായതിനെ ലോകമെമ്പാടുനിന്നും വരുന്ന വിവിധ വിഭാഗത്തിലെ ക്രൈസ്ത സമൂഹത്തെ സന്തോഷത്തിലാക്കുന്നു. എട്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ സമയം ദേവാലയത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2016-06-08-03:47:28.jpg
Keywords: Jesus,Christ,tomb,church,Jerusalem,construction
Content: 1628
Category: 1
Sub Category:
Heading: സമ്പത്തിലും സംഘടനയിലും വലുത് പ്രാര്‍ത്ഥനയും സുവിശേഷ തീഷ്ണതയുമാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: സാമ്പത്തികമായുള്ള സഹായങ്ങളെക്കാളും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാര്‍ത്ഥനയിലുള്ള സഹായമാണ് ആവശ്യമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ നടന്ന പൊന്തിഫിക്കല്‍ മിഷന്റെ ദേശിയ മീറ്റിംഗില്‍ സന്ദേശം നല്‍കുമ്പോളാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. പ്രാര്‍ത്ഥനയും, തീവ്രമായ താല്‍പര്യവും ഇല്ലായെങ്കില്‍ പൊന്തിഫിക്കല്‍ മിഷന്‍ സുന്ദരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഇതര ഏജന്‍സിയായി മാത്രം തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "നിങ്ങളുടെ ജോലിയെ കുറിച്ച് പശ്ചാത്തപിക്കേണ്ടി വരുമോ എന്നു ഞാന്‍ ഭയക്കുന്നു, കാരണം നിങ്ങളുടെ ജോലികള്‍ എല്ലാം തന്നെ കൃത്യമായി രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണെങ്കിലും തീവ്രമായ താല്‍പര്യം സുവിശേഷവല്‍ക്കരണത്തില്‍ നിങ്ങള്‍ക്കുണ്ടോ എന്ന കാര്യം സംശയമാണ്". പരിശുദ്ധ പിതാവ് യോഗത്തില്‍ സംബന്ധിക്കുവാന്‍ എത്തിയ നേതാക്കളോടായി പറഞ്ഞു. കത്തോലിക്ക വിശ്വാസത്തേയും ആചാരങ്ങളേയും ജനതയിലേക്ക് എത്തിക്കുവാന്‍ വിവിധ സംഘടനകളാണ് പൊന്തിഫിക്കല്‍ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ദൗത്യമെന്നതാണ് സഭയുടെ ഹൃദയഭാഗത്തായി സുക്ഷിക്കേണ്ട വാക്യമെന്നും ദൈവത്തോടുള്ള വിശ്വാസവും വിധേയത്വവും ദൗത്യത്തിലൂടെയാണ് സഭ നിറവേറ്റുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. കുറച്ചു നാളുകളായി സഭയിലെ ചിലര്‍ ഇതില്‍ നിന്നും വ്യതിചലിച്ച ശേഷം സാമ്പത്തിക കാര്യങ്ങളിലെ ശേഖരണത്തിനു മാത്രം തങ്ങളുടെ സമയം വേര്‍ത്തിരിച്ചിരിക്കുകയാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. എന്നാല്‍, ആവശ്യത്തിലിരിക്കുന്ന കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളെ അളവില്ലാതെ സഹായിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നു പറഞ്ഞ മാര്‍പാപ്പ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുവാനും ആഹ്വാനം ചെയ്തു. സുവിശേഷത്തിന്റെ തീഷ്ണതയില്‍ വേണം നമ്മുടെ സംഘടനകളും മറ്റെല്ലാ പ്രവര്‍ത്തനങ്ങളും വളര്‍ന്നു വരുവാനെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-06-08-03:50:20.jpg
Keywords: church,more,important,gospel,passion
Content: 1629
Category: 9
Sub Category:
Heading: ഒരുക്കങ്ങൾ പൂർത്തിയായി. തുടക്കം മരിയൻ റാലിയോടെ. റോമിൽ നിന്നും ഫാ.രാജൻ ഫൗസ്തോയും. രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11ന്
Content: പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണ വലയത്തിനുള്ളിൽ നിന്നുകൊണ്ട് എല്ലാ അപേക്ഷകളും അമ്മയോട്കൂടെച്ചേർന്നായിരിക്കാൻ എല്ലാ മാസവും നടത്തപ്പെടുന്ന പ്രത്യേക മരിയൻ റാലി രണ്ടാം ശനിയാഴ്ച കൺവെൻഷൻ്റെ പ്രധാന സവിശേഷതയായി മാറുന്നു. തിരുഹൃദയ വണക്കമാസത്തിലെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11 ന് രാവിലെ 8 ന് മരിയൻ റാലിയോടെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ ആരംഭിക്കും. പാരമ്പര്യ സഭകളുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് വ്യത്യസ്ത ആചാരാനുഷ്ടാനങ്ങൾ പിൻതുടരുമ്പോഴും ക്രിസ്തുവിൽ നാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ജൂൺ 11 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഇടുക്കി രൂപതാധ്യക്ഷനും, പ്രമുഖ വചനപ്രഘോഷകനും വാഗ്മിയും ക്രൈസ്തവ ചാനലുകളിൽ ആത്മീയ പ്രഭാഷണരംഗത്തെ സ്ഥിരം സാന്നിദ്ധ്യവുമായ , ബിഷപ്പ് സഖറിയാസ് മാർ പീലക്സിനോസ്, ഇംഗ്ലണ്ടിലെ കേരളാ ലത്തീൻ കത്തോലിക്കാ സഭയുടെ ചാപ്ലയിൻ ഫാ ജോൺസൺ അലക്സാണ്ടർ, യൂറോപ്പിന്റെ മദർ തെരേസയെന്ന വിശേഷണത്തിനർഹയായിത്തീർന്ന പ്രശസ്ത സുവിശേഷപ്രവർത്തക റോസ് പവൽ എന്നിവർക്കൊപ്പം റോമിലെ പരിശുദ്ധ സിംഹാസനത്തെ കേരള കത്തോലിക്കാ സഭയുമായി കൂട്ടിയിണക്കുന്ന പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന, പ്രമുഖ വചനപ്രഘോഷകൻ ഫാ.രാജൻ ഫൗസ്തോയും എത്തിച്ചേരും. ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ നവ സുവിശേഷവത്കരണ രംഗത്ത് യൂറോപ്പിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കലായിമാറും. ഒരേസമയം മലയാളത്തിലും, ഇംഗ്ലീഷിലും നടക്കുന്ന കൺവെൻഷന്റെ ഏറ്റവും പ്രധാന സവിശേഷത യുവതീയുവാക്കൾക്കും കുട്ടികൾക്കും വേണ്ടി വിവിധ ക്ലാസ് അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷകൾതന്നെയാണ്. സെഹിയോൻ മിനിസ്ട്രി ശുശ്രൂഷകളുടെ പ്രധാന പ്രാർത്ഥനാ കേന്ദ്രമായ സിസ്റ്റർ.ഡോ.മീന നേതൃത്വം നൽകുന്ന ബർമിംങ്ഹാമിലെ നിത്യാരാധനാ ചാപ്പലിൽ സെഹിയോൻ ടീമംഗങ്ങൾ ഉപവാസപ്രാർഥനകളിലൂടെയും, യൂറോപ്പിന്റെ വിവിധയിടങ്ങളിലായിരുന്നുകൊണ്ട് അഖണ്ഡ ജപമാലയിലൂടെയും കൺവെൻഷന്റെ ആത്മീയ വിജയത്തിനായി ഒരുങ്ങുകയാണ്. ജൂൺ 11 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് മരിയൻ റാലിയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് അവസാനിക്കും. ഈശോയുടെ തിരുഹൃദയത്തെ ഏറെ ഒരുക്കത്തോടെ അനുസ്മരിക്കുന്ന ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് യേശുനാമത്തിൽ നിങ്ങളേവരെയും സെഹിയോൻ കുടുംബം വീണ്ടും ക്ഷണിക്കുന്നു... അഡ്രസ്സ്. ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ. ബർമിംങ്ഹാം. B70 7JW. കൂടുതൽ വിവരങ്ങൾക്ക്; ഷാജി.07878149670. അനീഷ്.07760254700.
Image: /content_image/Events/Events-2016-06-08-19:47:12.jpg
Keywords:
Content: 1630
Category: 1
Sub Category:
Heading: കര്‍ദിനാള്‍ ജോര്‍ജ് പെല്ല് രാജി സമര്‍പ്പിച്ചു; വത്തിക്കാനിലെ സേവനം മാര്‍പാപ്പ അദ്ദേഹത്തിനു നീട്ടി നല്‍കിയേക്കും
Content: വത്തിക്കാന്‍: ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ല് തന്റെ രാജി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. ഓസ്‌ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന പുരോഹിതന്‍ കൂടിയാണ് 75-കാരനായ കര്‍ദിനാള്‍ ജോര്‍ജ് പെല്ല്. ബുധനാഴ്ചയാണു രാജികത്ത് അദ്ദേഹം പരിശുദ്ധ പിതാവിന് കൈമാറിയത്. 2014-ല്‍ മാര്‍പാപ്പ പുറപ്പെടുവിച്ച ചട്ടപ്രകാരം 75-ാം വയസില്‍ കര്‍ദിനാളുമാര്‍ രാജി സമര്‍പ്പിക്കണം. കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനു ജൂണ്‍ എട്ടാം തീയതി 75 വയസ് തികഞ്ഞിരുന്നു. എന്നാല്‍ മാര്‍പാപ്പ അദ്ദേഹത്തിന്റെ രാജികാര്യത്തില്‍ തീരുമാനം ഒന്നും കൈക്കൊണ്ടിട്ടില്ല. വത്തിക്കാനിലെ പ്രധാനപ്പെട്ട വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യക്തികൂടിയാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്ല്. വത്തിക്കാന്റെ സാമ്പത്തിക ട്രഷറികളുടെ ചുമതല അദ്ദേഹത്തെ ആണ് മാര്‍പാപ്പ ഏല്‍പ്പിച്ചിരുന്നത്. നിരവധി ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ വഴി മാതൃകാപരമായ പല തീരുമാനങ്ങളും കൈക്കൊണ്ട വ്യക്തിയാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്ല്. ഇതിനാല്‍ തന്നെ ഉടനെ അദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നും നീക്കുവാന്‍ പാപ്പ താല്‍പര്യപ്പെടില്ല. പുതിയ ഒരാളെ ചുമതല ഏല്‍പ്പിക്കുന്നതു വരെ കര്‍ദിനാളിന്റെ രാജികാര്യത്തില്‍ മാര്‍പാപ്പയ്ക്കു തീരുമാനം കൈക്കൊള്ളാതെ ഇരിക്കാം. ഇതിനാകും കൂടുതല്‍ സാധ്യതയെന്നു വത്തിക്കാനോട് അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. ഉടനടി തീരുമാനം പ്രഖ്യാപിക്കുവാനും രാജി സ്വീകരിക്കുവാനും തള്ളി കളയുവാനും എല്ലാം മാര്‍പാപ്പയ്ക്ക് അധികാരം ഉണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്ത ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് പെല്ല് റോയല്‍ കമ്മീഷനു മുന്നില്‍ സുപ്രധാനമായ ചില മൊഴികള്‍ നല്‍കിയിരുന്നു. ചില വൈദികരുടെ തെറ്റായ നടപടികള്‍ അറിഞ്ഞിട്ടും അവര്‍ക്കെതിരെ കാര്യമായ നടപടികള്‍ ജോര്‍ജ് പെല്ല് സ്വീകരിച്ചില്ലെന്ന ആക്ഷേപവും ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ രാജിവയ്ക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ദിനാള്‍ ജോര്‍ജ് പെല്ല് ചുമതല വഹിക്കുന്ന വകുപ്പിലെ പരിഷ്‌കാരങ്ങള്‍ വത്തിക്കാനിലെ ചില കേന്ദ്രങ്ങളില്‍ നിന്നും എതിര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടു തവണ അദ്ദേഹത്തിന്റെ പരിഷ്‌കാര നടപടികളെ പിന്തുണച്ചു രംഗത്തു വന്നു. ഇതിനാല്‍ തന്നെ ഓസ്‌ട്രേലിക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് പെല്ല് സഭയുടെ വത്തിക്കാനിലെ സേവനത്തില്‍ രണ്ടു വര്‍ഷം കൂടിയെങ്കിലും തുടരുമെന്നാണു കരുതപ്പെടുന്നത്.
Image: /content_image/News/News-2016-06-08-23:31:35.jpg
Keywords: cardinal,george,pell,resignation,submitted,papa
Content: 1631
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നു; ഇന്റലിജന്‍സ് സര്‍വ്വീസിന്റെ നിരീക്ഷണം ശക്തം
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നേരെ തീവ്രവാദി ആക്രമണം ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതാലാണെന്നു ഇറ്റാലിയന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ദേശീയ മാഫിയ വിരുദ്ധ പ്രോസിക്യൂട്ടറായി സേവനം ചെയ്യുന്ന ഫ്രാന്‍കോ റോബര്‍ട്ടി 'ടിവി-2000' എന്ന ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിനു "ഉവ്വ്" എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇന്റലിജന്‍സ് സര്‍വ്വീസിന്റെ ശക്തമായ നിരീക്ഷണം ഇത്തരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരുടെ മേല്‍ നടത്തുന്നുണ്ടെന്നും ഇതിനാല്‍ തന്നെ ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "പാപ്പയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ ജാഗ്രതയും അന്വേഷണങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇതിനാല്‍ തന്നെ പാപ്പയുടെ സുരക്ഷയുടെ കാര്യത്തില്‍ ആവലാതികള്‍ ആവശ്യമില്ല. തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നതിന്റെ ഫലമായി പലതവണ പിതാവിനെ ലക്ഷ്യം വച്ചു നടത്തുവാന്‍ ശ്രമിച്ച നിരവധി ആക്രമണങ്ങള്‍ തകര്‍ക്കപ്പെട്ടു". ഫ്രാന്‍കോ റോബര്‍ട്ടി പറഞ്ഞു. ഇറ്റലിയില്‍ മാര്‍പാപ്പ ഉള്ളപ്പോഴാണ് ആക്രമണങ്ങള്‍ എല്ലാം തന്നെ നടപ്പിലാക്കുവാന്‍ തീവ്രവാദികള്‍ ലക്ഷ്യം വച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2016-06-09-02:39:58.jpg
Keywords: terrorist,attack,against,fransis,papa,possible
Content: 1632
Category: 1
Sub Category:
Heading: യൂറോ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ വിശുദ്ധ റീത്തായുടെ മാധ്യസ്ഥം തേടി ഇംഗ്ലണ്ട് ടീമിലെ ജാമി വാര്‍ഡി
Content: ലണ്ടന്‍: 2016 യൂറോ കപ്പ് യൂറോ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ വിജയം നേടുവാന്‍ വിശുദ്ധ റീത്തയുടെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിച്ച് ഇംഗ്ലണ്ട് ടീം അംഗം ജാമി വാര്‍ഡി കളിക്കളത്തിലിറങ്ങുന്നു. ഇതിനായി യൂറോ കപ്പിൽ താൻ കളിക്കാനുപയോഗിക്കുന്ന ബൂട്ടുകള്‍ അദ്ദേഹം ഇറ്റലിയിലെ സെന്റ് റീത്തയുടെ പ്രശസ്തമായ ദേവാലയത്തിലേക്ക് ആശീര്‍വദിക്കുവാനായി അയച്ചു. 'ദ സണ്‍' ദിനപത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദേവാലയത്തില്‍ എത്തിച്ച ബൂട്ടുകള്‍ ഫാദര്‍ സെബാസ്റ്റിന്‍ യുറുംപില്‍ ആശീര്‍വദിച്ചു. "വിശുദ്ധ റീത്തായുടെ മധ്യസ്ഥതയില്‍, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഈ ജോഡി ബൂട്ടുകള്‍ ആശീര്‍വദിക്കപ്പെടട്ടേ". ഫാദര്‍ സെബാസ്റ്റിന്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ബൂട്ടുകളെ ആശീര്‍വദിച്ചു കൊണ്ട് പറഞ്ഞു. യൂറോ കപ്പിനായി കളിക്കുവാന്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിനു വിശുദ്ധ റീത്തായുടെ മധ്യസ്ഥത കാവലായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ പ്രശസ്തിയുള്ള വിശുദ്ധ റീത്ത അസാധ്യകാര്യങ്ങളുടെ മധ്യസ്ഥതയായിട്ടാണ് അറിയപ്പെടുന്നത്. ജാമി വാര്‍ഡിയുടെ ലെസ്റ്റർ സിറ്റി ക്ലബ് മാനേജറായി സേവനം ചെയ്യുന്ന ക്ലൗഡിയോ റനിയേരിയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ഇറ്റലിയിലെ ദേവാലയത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ ലെസ്റ്റർ ടീം അപ്രതീക്ഷിത വിജയം നേടിയിരുന്നു. ഈ വിജയത്തിനു കാരണം പ്രാർത്ഥനയുടെ ശക്തിയാണെന്ന് പലരും വിശ്വസിക്കുന്നു. കഴിഞ്ഞ 130 വർഷങ്ങൾക്കിടയിൽ വെറും ശരാശരി പ്രകടനം മാത്രം കാഴ്ച്ചവെച്ചിട്ടുള്ള ലെസ്റ്റർ സിറ്റി ടീം അത്ഭുതകരമായ വിധത്തിൽ മൽസരം വിജയിച്ചു. 'ലെസ്റ്റർ സിറ്റി ടീം' മത്സരം ജയിക്കണമെങ്കിൽ അത്ഭുതം നടക്കണം എന്ന് പലരും പറഞ്ഞിരുന്നു. അത്ഭുതം തന്നെയാണ് നടന്നത്. അത് പ്രാർത്ഥനയുടെ ശക്തി കൊണ്ടാണന്ന് പല പ്രശസ്ത മാദ്ധ്യമങ്ങളും സമർത്ഥിക്കുന്നു. ഓരോ കളിക്കു മുമ്പും അവരുടെ ടീമിന്റെ ചാപ്ലെയിനായ ആൻഡ്രു ഹല്ലി കളിക്കാരെ പ്രാർത്ഥനയിലേക്കു നയിച്ചിരുന്നു. ഇപ്രകാരം പ്രാർത്ഥന നൽകുന്ന വിജയത്തിൽ വിശ്വസിച്ചുകൊണ്ടാണ് അസാധ്യകാര്യങ്ങളുടെ മധ്യസ്ഥതയായ വിശുദ്ധ റീത്തായുടെ സഹായം തേടി, തേടി ഇംഗ്ലണ്ട് ടീമിലെ ജാമി വാര്‍ഡി ഇത്തവണ യൂറോ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ കളിക്കാനിറങ്ങുന്നുന്നത്
Image: /content_image/News/News-2016-06-09-00:47:02.jpg
Keywords: vady,boots,blessed,euro,cup,st,reetha,intersection
Content: 1633
Category: 1
Sub Category:
Heading: കാനാവിലെ അത്ഭുതം സൂചിപ്പിക്കുന്നത് ദൈവപിതാവിന്റെ അളവില്ലാത്ത കരുണ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍: കാനായിലെ കല്യാണ നാളില്‍, തന്റെ അത്ഭുത പ്രവര്‍ത്തിക്കളുടെ തുടക്കമായി ക്രിസ്തു വെള്ളം വീഞ്ഞാക്കിയ സംഭവം വിശദീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തന്റെ പ്രസംഗം കേള്‍ക്കുവാന്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വന്നുകൂടിയ ജനങ്ങളോടാണ് പാപ്പ ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതത്തെ കുറിച്ച് പ്രസംഗിച്ചത്. പിതാവായ ദൈവത്തിന്റെ കരുണ്യത്തിന്റെ ദൃശ്യമായ പ്രകടനമായിട്ടാണ് വിശുദ്ധ ജോണ്‍ ഇതിനെ വ്യാഖ്യാനിക്കുന്നതെന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "വെള്ളത്തെ വിശുദ്ധീകരിച്ച് വീഞ്ഞാക്കുന്നതിലൂടെ ക്രിസ്തു സൂചിപ്പിക്കുന്നതു നിയമത്തിന്റെ പൂര്‍ത്തീകരണത്തിനായി എത്തുമെന്നു പ്രവാചകന്‍മാര്‍ പറഞ്ഞ വ്യക്തിയാണ് താനെന്നതാണ്. അവന്‍ പറയുന്നതെല്ലാം ചെയ്യുവീന്‍ എന്ന മാതാവിന്റെ വാക്കുകളില്‍ നിന്നും സഭയുടെ ദൗത്യത്തെ നമുക്ക് തിരിച്ചറിയുവാന്‍ കഴിയണം. നമ്മേ ക്രിസ്തു തെരഞ്ഞെടുത്തിരിക്കുന്നതു തന്നെ അവിടുത്തെ സ്‌നേഹത്തില്‍ പുതുക്കം പ്രാപിക്കുവാന്‍ വേണ്ടിയാണ്. അവന്റെ രക്ഷാകരമായ മുറിവുകളില്‍ നിന്നും പുതിയ ജീവനും പുതിയ വീഞ്ഞും പകര്‍ന്നു നല്‍കുവാന്‍ നമുക്ക് കഴിയണം". പിതാവ് പ്രസംഗത്തിലൂടെ പറഞ്ഞു. കാനാവിലെ കല്യാണം ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു കാര്യം, ദൈവം തന്റെ കുടുംബത്തിന്റെ ഭാഗമായി നമ്മേ ക്ഷണിക്കുന്നുവെന്ന വസ്തുതയാണെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. നമ്മേ തന്റെ വിശ്വാസത്തിലേക്ക് അടുപ്പിച്ച കര്‍ത്താവ് കാനാവിലെ കല്യാണത്തിന്റെ പുതിയ നിയമത്തിലെ സന്തോഷം പങ്കിടുവാന്‍ നമ്മെ തെരഞ്ഞെടുത്തിരിക്കുകയാണെന്നും പിതാവ് പ്രസംഗത്തിലൂടെ വിശദീകരിച്ചു. കരുണയുടെ പ്രബോധനം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള സന്ദേശമാണ് പിതാവ് ബുധനാഴ്ച ദിവസങ്ങളില്‍ നടക്കുന്ന തന്റെ പ്രസംഗത്തില്‍ നല്‍കാറുള്ളത്.
Image: /content_image/News/News-2016-06-09-01:27:49.jpeg
Keywords: cana,marriage,pope,speech,Christ,love
Content: 1634
Category: 1
Sub Category:
Heading: കാനായിലെ അത്ഭുതം സൂചിപ്പിക്കുന്നത് ദൈവപിതാവിന്റെ അളവില്ലാത്ത കരുണ: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: കാനായിലെ വിവാഹവിരുന്നില്‍, തന്റെ അത്ഭുത പ്രവര്‍ത്തികളുടെ ആരംഭം കുറിച്ചുകൊണ്ട് ക്രിസ്തു വെള്ളം വീഞ്ഞാക്കിയ സംഭവത്തിലൂടെ ദൈവത്തിന്റെ അളവില്ലാത്ത കരുണയും കരുതലുമാണന്നു വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തന്റെ പ്രസംഗം കേള്‍ക്കുവാന്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ എത്തിചേർന്ന ജനങ്ങളോടാണ് പാപ്പ ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതത്തെ കുറിച്ച് വിശദീകരിച്ചത്. പിതാവായ ദൈവത്തിന്റെ കരുണ്യത്തിന്റെ ദൃശ്യമായ അടയാളമായിട്ടാണ് വിശുദ്ധ യോഹന്നാൻ ഈ അത്ഭുതത്തെ സുവിശേഷത്തിൽ വിവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "നിയമത്തിന്റെ പൂര്‍ത്തീകരണത്തിനായി എത്തുമെന്നു പ്രവാചകന്‍മാരിലൂടെ ദൈവം വാഗ്ദാനം ചെയ്ത വ്യക്തി താൻ തന്നെയാണന്നു വെള്ളത്തെ വിശുദ്ധീകരിച്ച് വീഞ്ഞാക്കുന്നതിലൂടെ ക്രിസ്തു സൂചിപ്പിക്കുന്നു. അവന്‍ പറയുന്നത് ചെയ്യുവിന്‍ എന്ന മാതാവിന്റെ വാക്കുകളില്‍ നിന്നും സഭയുടെ ദൗത്യത്തെ നമുക്ക് തിരിച്ചറിയുവാന്‍ കഴിയണം. നമ്മേ ക്രിസ്തു തെരഞ്ഞെടുത്തിരിക്കുന്നതു തന്നെ അവിടുത്തെ സ്‌നേഹത്തില്‍ പുതുജീവൻ പ്രാപിക്കുവാന്‍ വേണ്ടിയാണ്. അവന്റെ രക്ഷാകരമായ മുറിവുകളില്‍ നിന്നും പുതിയ ജീവനും പുതിയ വീഞ്ഞും പകര്‍ന്നു നല്‍കുവാന്‍ നമുക്ക് കഴിയണം". പിതാവ് പ്രസംഗത്തിലൂടെ പറഞ്ഞു. കാനായിലെ കല്യാണം ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു കാര്യം, ദൈവം തന്റെ കുടുംബത്തിന്റെ ഭാഗമായി നമ്മേ ക്ഷണിക്കുന്നുവെന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മേ തന്റെ വിശ്വാസത്തിലേക്ക് അടുപ്പിച്ച കര്‍ത്താവ് കാനായിലെ കല്യാണവിരുന്നിലൂടെ പുതിയ നിയമത്തിലെ സന്തോഷം പങ്കിടുവാന്‍ നമ്മെ തെരഞ്ഞെടുത്തിരിക്കുകയാണെന്നും പിതാവ് പ്രസംഗത്തിലൂടെ ഓർമ്മിപ്പിച്ചു. കരുണയുടെ പ്രബോധനം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള സന്ദേശമാണ് പിതാവ് ബുധനാഴ്ച ദിവസങ്ങളിലെ തന്റെ പ്രസംഗത്തില്‍ നല്‍കാറുള്ളത്.
Image: /content_image/News/News-2016-06-09-05:50:43.jpg
Keywords:
Content: 1635
Category: 4
Sub Category:
Heading: ഒരു ക്രിസ്ത്യാനി അറിഞ്ഞിരിക്കേണ്ട 34 കാര്യങ്ങൾ
Content: 1. പ്രാര്‍ത്ഥന ഒരു മരുന്നാണ്. 2. സ്നേഹം രോഗം മാറ്റും വെറുപ്പ് രോഗം കൂട്ടും. 3. കൃത്യനിഷ്ഠ രോഗശാന്തി നൽകും 4. അമിതാഹാരം രോഗം വരുത്തും. 5. രാവിലെ ദിവ്യബലിയിൽ പങ്കെടുക്കുക. മനശാന്തി ലഭിക്കും. 6. ദിവ്യകാരുണ്യ സ്വീകരണം ശക്തിയുള്ള മരുന്നാണ്. 7. കൊന്ത ധരിക്കുക ശാന്തിയും സമാധാനവും ലഭിക്കും. 8. സുകൃതജപം മനസ്സിന്റെ മാലിന്യം മാറ്റും. 9. ഉപവാസം വിശുദ്ധീകരണ മരുന്നാണ്. 10. സ്തുതിച്ച് പ്രാർത്ഥിച്ചാൽ ബന്ധനങ്ങൾ അഴിയും. 11. ആശുപത്രിയിലെക്കാൾ കൂടുതൽ രോഗികൾ ധ്യാന മന്ദിരങ്ങളിൽ സുഖപ്പെടുന്നു. 12. ഒരു അദ്ധ്യായം ബൈബിൾ വായിക്കുക മനശാന്തി ലഭിക്കും. 13. പ്രാര്‍ത്ഥന തിന്മ തടുക്കാനുള്ള പരിചയാണ്. 14. കുരിശിന്റെ വഴി ദുഃഖം കുറയ്ക്കും ശക്തി കൂട്ടും. 15. കൊന്ത ചൊല്ലിയാൽ ആശ്വാസം ലഭിക്കും. 16. വേദനയുള്ള ഭാഗത്ത് കൈ വച്ച് പ്രാർത്ഥിക്കുക. I7. ധ്യാനം കള്ളനെയും മദ്യപാനിയെയും നല്ലവനാക്കും. 18. കമ്പസാരം ആന്തരിക സൗഖ്യ മരുന്നാണ്. 19. ഏറ്റ് പറഞ്ഞാൽ സംഘർഷവും കുറ്റബോധവും മാറും. 20. വിശുദ്ധരുടെ ചരിത്രം നമ്മെ വിശുദ്ധരാക്കും. 21. ആദ്ധ്യാത്മിക മാസിക വിശുദ്ധിയിലേക്ക് നയിക്കും.. 22. വണക്കമാസം നവീകരണ മാസമാണ്. 23. ഇടവക ധ്യാനം വീട്ടിലും നാട്ടിലും നന്മ വരുത്തും. 24. വാർഷിക ധ്യാനം ശക്തിയും മാറ്റവും നൽകും. 25. അര മണിക്കൂർ രാവിലെ ധ്യാനിച്ചാൽ ശാന്തത കൈവരും. 26. ത്രികാല ജപം ഈശ്വര സ്മരണ പുതുക്കും. 27. പള്ളി മണി ദൈവം വിളിക്കുന്ന ശബ്ദമാണ്. 28. ദേവാലയം ദൈവത്തിന്റെ ആലയമാണ്. 29. കുരിശിലെ യേശു ദുഃഖമകറ്റും കുരിശിനെ ഏറ്റെടുക്കും. 30. തിരി കത്തിച്ച് പ്രാർത്ഥിച്ചാൽ ശാന്തി ലഭിക്കും. 31. തീർത്ഥ ജലം വീടിനെ വിശുദ്ധീകരിക്കും. 32. പ്രാർത്ഥനാമുറി ഐക്യവും സ്നേഹവും വളർത്തും. 33. നേർച്ചയിട്ടാൽ മനസുഖം ലഭിക്കും. 34. കുടുംബം നല്ല ചിത്രങ്ങൾ കൊണ്ട് നിറക്കുക; ശാന്തി ലഭിക്കും. 35. നല്ല പ്രതിജ്ഞകൾ എഴുതി വയ്ക്കുക.
Image: /content_image/Mirror/Mirror-2016-06-09-08:03:07.jpg
Keywords: