category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingസമ്പത്തിലും സംഘടനയിലും വലുത് പ്രാര്‍ത്ഥനയും സുവിശേഷ തീഷ്ണതയുമാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ
Contentവത്തിക്കാന്‍: സാമ്പത്തികമായുള്ള സഹായങ്ങളെക്കാളും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാര്‍ത്ഥനയിലുള്ള സഹായമാണ് ആവശ്യമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ നടന്ന പൊന്തിഫിക്കല്‍ മിഷന്റെ ദേശിയ മീറ്റിംഗില്‍ സന്ദേശം നല്‍കുമ്പോളാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. പ്രാര്‍ത്ഥനയും, തീവ്രമായ താല്‍പര്യവും ഇല്ലായെങ്കില്‍ പൊന്തിഫിക്കല്‍ മിഷന്‍ സുന്ദരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഇതര ഏജന്‍സിയായി മാത്രം തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "നിങ്ങളുടെ ജോലിയെ കുറിച്ച് പശ്ചാത്തപിക്കേണ്ടി വരുമോ എന്നു ഞാന്‍ ഭയക്കുന്നു, കാരണം നിങ്ങളുടെ ജോലികള്‍ എല്ലാം തന്നെ കൃത്യമായി രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണെങ്കിലും തീവ്രമായ താല്‍പര്യം സുവിശേഷവല്‍ക്കരണത്തില്‍ നിങ്ങള്‍ക്കുണ്ടോ എന്ന കാര്യം സംശയമാണ്". പരിശുദ്ധ പിതാവ് യോഗത്തില്‍ സംബന്ധിക്കുവാന്‍ എത്തിയ നേതാക്കളോടായി പറഞ്ഞു. കത്തോലിക്ക വിശ്വാസത്തേയും ആചാരങ്ങളേയും ജനതയിലേക്ക് എത്തിക്കുവാന്‍ വിവിധ സംഘടനകളാണ് പൊന്തിഫിക്കല്‍ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ദൗത്യമെന്നതാണ് സഭയുടെ ഹൃദയഭാഗത്തായി സുക്ഷിക്കേണ്ട വാക്യമെന്നും ദൈവത്തോടുള്ള വിശ്വാസവും വിധേയത്വവും ദൗത്യത്തിലൂടെയാണ് സഭ നിറവേറ്റുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. കുറച്ചു നാളുകളായി സഭയിലെ ചിലര്‍ ഇതില്‍ നിന്നും വ്യതിചലിച്ച ശേഷം സാമ്പത്തിക കാര്യങ്ങളിലെ ശേഖരണത്തിനു മാത്രം തങ്ങളുടെ സമയം വേര്‍ത്തിരിച്ചിരിക്കുകയാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. എന്നാല്‍, ആവശ്യത്തിലിരിക്കുന്ന കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളെ അളവില്ലാതെ സഹായിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നു പറഞ്ഞ മാര്‍പാപ്പ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുവാനും ആഹ്വാനം ചെയ്തു. സുവിശേഷത്തിന്റെ തീഷ്ണതയില്‍ വേണം നമ്മുടെ സംഘടനകളും മറ്റെല്ലാ പ്രവര്‍ത്തനങ്ങളും വളര്‍ന്നു വരുവാനെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-08 00:00:00
Keywordschurch,more,important,gospel,passion
Created Date2016-06-08 13:20:20