category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകാനാവിലെ അത്ഭുതം സൂചിപ്പിക്കുന്നത് ദൈവപിതാവിന്റെ അളവില്ലാത്ത കരുണ: ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍: കാനായിലെ കല്യാണ നാളില്‍, തന്റെ അത്ഭുത പ്രവര്‍ത്തിക്കളുടെ തുടക്കമായി ക്രിസ്തു വെള്ളം വീഞ്ഞാക്കിയ സംഭവം വിശദീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തന്റെ പ്രസംഗം കേള്‍ക്കുവാന്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വന്നുകൂടിയ ജനങ്ങളോടാണ് പാപ്പ ക്രിസ്തുവിന്റെ ആദ്യത്തെ അത്ഭുതത്തെ കുറിച്ച് പ്രസംഗിച്ചത്. പിതാവായ ദൈവത്തിന്റെ കരുണ്യത്തിന്റെ ദൃശ്യമായ പ്രകടനമായിട്ടാണ് വിശുദ്ധ ജോണ്‍ ഇതിനെ വ്യാഖ്യാനിക്കുന്നതെന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. "വെള്ളത്തെ വിശുദ്ധീകരിച്ച് വീഞ്ഞാക്കുന്നതിലൂടെ ക്രിസ്തു സൂചിപ്പിക്കുന്നതു നിയമത്തിന്റെ പൂര്‍ത്തീകരണത്തിനായി എത്തുമെന്നു പ്രവാചകന്‍മാര്‍ പറഞ്ഞ വ്യക്തിയാണ് താനെന്നതാണ്. അവന്‍ പറയുന്നതെല്ലാം ചെയ്യുവീന്‍ എന്ന മാതാവിന്റെ വാക്കുകളില്‍ നിന്നും സഭയുടെ ദൗത്യത്തെ നമുക്ക് തിരിച്ചറിയുവാന്‍ കഴിയണം. നമ്മേ ക്രിസ്തു തെരഞ്ഞെടുത്തിരിക്കുന്നതു തന്നെ അവിടുത്തെ സ്‌നേഹത്തില്‍ പുതുക്കം പ്രാപിക്കുവാന്‍ വേണ്ടിയാണ്. അവന്റെ രക്ഷാകരമായ മുറിവുകളില്‍ നിന്നും പുതിയ ജീവനും പുതിയ വീഞ്ഞും പകര്‍ന്നു നല്‍കുവാന്‍ നമുക്ക് കഴിയണം". പിതാവ് പ്രസംഗത്തിലൂടെ പറഞ്ഞു. കാനാവിലെ കല്യാണം ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു കാര്യം, ദൈവം തന്റെ കുടുംബത്തിന്റെ ഭാഗമായി നമ്മേ ക്ഷണിക്കുന്നുവെന്ന വസ്തുതയാണെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. നമ്മേ തന്റെ വിശ്വാസത്തിലേക്ക് അടുപ്പിച്ച കര്‍ത്താവ് കാനാവിലെ കല്യാണത്തിന്റെ പുതിയ നിയമത്തിലെ സന്തോഷം പങ്കിടുവാന്‍ നമ്മെ തെരഞ്ഞെടുത്തിരിക്കുകയാണെന്നും പിതാവ് പ്രസംഗത്തിലൂടെ വിശദീകരിച്ചു. കരുണയുടെ പ്രബോധനം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള സന്ദേശമാണ് പിതാവ് ബുധനാഴ്ച ദിവസങ്ങളില്‍ നടക്കുന്ന തന്റെ പ്രസംഗത്തില്‍ നല്‍കാറുള്ളത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-09 00:00:00
Keywordscana,marriage,pope,speech,Christ,love
Created Date2016-06-09 10:57:49