category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഒരുക്കങ്ങൾ പൂർത്തിയായി. തുടക്കം മരിയൻ റാലിയോടെ. റോമിൽ നിന്നും ഫാ.രാജൻ ഫൗസ്തോയും. രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11ന്
Contentപരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണ വലയത്തിനുള്ളിൽ നിന്നുകൊണ്ട് എല്ലാ അപേക്ഷകളും അമ്മയോട്കൂടെച്ചേർന്നായിരിക്കാൻ എല്ലാ മാസവും നടത്തപ്പെടുന്ന പ്രത്യേക മരിയൻ റാലി രണ്ടാം ശനിയാഴ്ച കൺവെൻഷൻ്റെ പ്രധാന സവിശേഷതയായി മാറുന്നു. തിരുഹൃദയ വണക്കമാസത്തിലെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 11 ന് രാവിലെ 8 ന് മരിയൻ റാലിയോടെ ബർമിംങ്ഹാം ബഥേൽ സെന്ററിൽ ആരംഭിക്കും. പാരമ്പര്യ സഭകളുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ട് വ്യത്യസ്ത ആചാരാനുഷ്ടാനങ്ങൾ പിൻതുടരുമ്പോഴും ക്രിസ്തുവിൽ നാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ജൂൺ 11 ന് ബർമിംങ്ഹാം ബഥേൽ സെന്ററിൽ നടക്കും. യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഇടുക്കി രൂപതാധ്യക്ഷനും, പ്രമുഖ വചനപ്രഘോഷകനും വാഗ്മിയും ക്രൈസ്തവ ചാനലുകളിൽ ആത്മീയ പ്രഭാഷണരംഗത്തെ സ്ഥിരം സാന്നിദ്ധ്യവുമായ , ബിഷപ്പ് സഖറിയാസ് മാർ പീലക്സിനോസ്, ഇംഗ്ലണ്ടിലെ കേരളാ ലത്തീൻ കത്തോലിക്കാ സഭയുടെ ചാപ്ലയിൻ ഫാ ജോൺസൺ അലക്സാണ്ടർ, യൂറോപ്പിന്റെ മദർ തെരേസയെന്ന വിശേഷണത്തിനർഹയായിത്തീർന്ന പ്രശസ്ത സുവിശേഷപ്രവർത്തക റോസ് പവൽ എന്നിവർക്കൊപ്പം റോമിലെ പരിശുദ്ധ സിംഹാസനത്തെ കേരള കത്തോലിക്കാ സഭയുമായി കൂട്ടിയിണക്കുന്ന പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന, പ്രമുഖ വചനപ്രഘോഷകൻ ഫാ.രാജൻ ഫൗസ്തോയും എത്തിച്ചേരും. ഇത്തവണത്തെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ നവ സുവിശേഷവത്കരണ രംഗത്ത് യൂറോപ്പിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കലായിമാറും. ഒരേസമയം മലയാളത്തിലും, ഇംഗ്ലീഷിലും നടക്കുന്ന കൺവെൻഷന്റെ ഏറ്റവും പ്രധാന സവിശേഷത യുവതീയുവാക്കൾക്കും കുട്ടികൾക്കും വേണ്ടി വിവിധ ക്ലാസ് അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷകൾതന്നെയാണ്. സെഹിയോൻ മിനിസ്ട്രി ശുശ്രൂഷകളുടെ പ്രധാന പ്രാർത്ഥനാ കേന്ദ്രമായ സിസ്റ്റർ.ഡോ.മീന നേതൃത്വം നൽകുന്ന ബർമിംങ്ഹാമിലെ നിത്യാരാധനാ ചാപ്പലിൽ സെഹിയോൻ ടീമംഗങ്ങൾ ഉപവാസപ്രാർഥനകളിലൂടെയും, യൂറോപ്പിന്റെ വിവിധയിടങ്ങളിലായിരുന്നുകൊണ്ട് അഖണ്ഡ ജപമാലയിലൂടെയും കൺവെൻഷന്റെ ആത്മീയ വിജയത്തിനായി ഒരുങ്ങുകയാണ്. ജൂൺ 11 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് മരിയൻ റാലിയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് അവസാനിക്കും. ഈശോയുടെ തിരുഹൃദയത്തെ ഏറെ ഒരുക്കത്തോടെ അനുസ്മരിക്കുന്ന ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ച കൺവെൻഷനിലേക്ക് യേശുനാമത്തിൽ നിങ്ങളേവരെയും സെഹിയോൻ കുടുംബം വീണ്ടും ക്ഷണിക്കുന്നു... അഡ്രസ്സ്. ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ. ബർമിംങ്ഹാം. B70 7JW. കൂടുതൽ വിവരങ്ങൾക്ക്; ഷാജി.07878149670. അനീഷ്.07760254700.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=a5MgnOubem4
Second Video
facebook_linkNot set
News Date2016-06-09 00:00:00
Keywords
Created Date2016-06-09 05:17:12