Contents

Displaying 1511-1520 of 24970 results.
Content: 1677
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 14
Content: #{red->n->n->ഈശോയുടെ ദിവ്യഹൃദയം- പരിശുദ്ധിയുടെ മാതൃക}# പുഷ്പങ്ങളാല്‍ അലംകൃതമായ ഒരു ഉദ്യാനത്തില്‍ ഒരാള്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ ദൃഷ്ടിയെ ആദ്യമായി ആകര്‍ഷിക്കുന്നത് അതിലുള്ള ഏറ്റവും വിശേഷപ്പെട്ടതും സൗരഭ്യമുള്ളതുമായ പുഷ്പങ്ങള്‍ ആയിരിക്കുമല്ലോ. വിശുദ്ധിയെന്ന പുണ്യം ശോഭയല്ല പുഷ്പങ്ങള്‍ക്കു സമാനമാണ്. വിശിഷ്ട സുന്ദരമായ ഈ സ്വര്‍ഗ്ഗീയ പുണ്യത്താല്‍ ശോഭിച്ചിരുന്ന ഒരാത്മാവിനെ എല്ലാവരും സൂക്ഷിക്കുകയും ഇതിന്‍റെ സമീപത്തേയ്ക്ക് എല്ലാവരും ആകര്‍ഷിക്കപ്പെടുകയും ചെയ്യുക സാധാരണമാണ്. ഈശോ ദൈവമായിരി‍ക്കയാല്‍ എല്ലാ പുണ്യങ്ങളും സല്‍ഗുണങ്ങളില്‍ സമ്പൂര്‍ണ്ണമായി ത്തന്നെ അങ്ങില്‍ വിളങ്ങിയിരുന്നു. എന്നില്‍ വിശുദ്ധിയെന്ന പുണ്യം അവിടുന്ന്‍ അത്ഭുതകരമായ വിധം അഭ്യസിക്കുകയും തന്‍റെ സമീപത്തേയ്ക്ക് ശുദ്ധതയുള്ള ആത്മാക്കളെ ആകര്‍ഷിക്കയും ചെയ്യുന്നു. വിശുദ്ധിയുടെ നിറകുടമായ ഒരു കന്യകയെയാണു മനുഷ്യാവതാരസമയത്ത് അവിടുന്ന്‍ മാതാവായി സ്വീകരിച്ചത്. വളര്‍ത്തുപിതാവായി ത്തീര്‍ന്ന വിശുദ്ധ യൗസേപ്പ് ശുദ്ധതയിലും നീതിയിലും അദ്വിതീയനായിരുന്നു. അദ്ദേഹമാണ് ഈശോയുടെ ചെറുപ്പകാലത്ത് അവിടുത്തെ ഭരിച്ചു നിയന്ത്രിച്ചിരുന്നത്. ഈശോയുടെ പന്ത്രണ്ട് ശിഷ്യരില്‍ വിരക്തിയില്‍ വിശിഷ്ടമായി ശോഭിച്ചിരുന്ന വിശുദ്ധ യോഹന്നാനെ അവിടുന്ന്‍ അതീവ വാത്സല്യത്തോടെ സ്നേഹിക്കയും, സ്വന്തം മാറില്‍ തലചായിക്കുന്നതിന് ഈ ശിഷ്യനെ അനുവദിക്കുകയും ചെയ്തു. ഈശോയുടെ ജീവിതകാലത്ത് അനേകവിധത്തിലുള്ള ദുര്‍ഗുണങ്ങള്‍ ആരോപിച്ച് അവിടുത്തെ അപമാനിച്ചിട്ടുണ്ട്. എന്നാല്‍ ശുദ്ധതയ്ക്ക് വിരോധമായ ഒന്നും അവിടുത്തേക്കെതിരെ സംസാരിക്കുവാന്‍ എതിരാളികള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. ശുദ്ധതയെന്ന പുണ്യത്തില്‍ സ്ഥിരമായി നിന്ന്‍ യുദ്ധം ചെയ്യുന്ന ആത്മാക്കള്‍ മാലാഖമാര്‍ക്കു തുല്യമാണെന്നാണ് ദൈവശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്. വിശുദ്ധിയില്‍ വിശിഷ്ടമായി ശോഭിച്ച ആത്മാക്കള്‍ക്ക് മാത്രമേ ദിവ്യ ചെമ്മരിയാട്ടിന്‍ കുട്ടിയായ ഈശോയുടെ പിന്നാലെ പോകുന്നതിനും സ്വര്‍ഗ്ഗ സംഗീതം ആലപിക്കുന്നതിനും സാധിക്കയുള്ളൂ. ആകയാല്‍ ഈശോയുടെ ദിവ്യഹൃദയ ഭക്തരായ നമുക്കും അഴിഞ്ഞു പോകുന്ന സുഖസന്തോഷങ്ങളില്‍ നിന്നെല്ലാം അകന്നുമാറി ശുദ്ധമായ ജീവിതം കഴിക്കാന്‍ യത്നിക്കാം. അശുദ്ധിയെന്ന പാപത്തെ ഭയന്ന്‍ അകന്നു നടക്കുന്നവന്‍ ബുദ്ധിമാനും ഭാഗ്യവാനുമാണ് അഹംഭാവികളും, സ്വശക്തിയാല്‍ എല്ലാം നേടിക്കൊള്ളാം എന്നു വിചാരിക്കുന്നവരും തീര്‍ച്ചയായും ഇതില്‍ തന്നെ വീണു നശിക്കും. സ്വശക്തിയിലും ജ്ഞാനത്തിലും ആശ്രയിക്കാതെ ഈശോയുടെ ശക്തമായ സഹായത്തില്‍ ശരണപ്പെട്ടുകൊണ്ട് അവിടുത്തെ ദിവ്യഹൃദയത്തില്‍ സ്വയം സമര്‍പ്പിക്കുക. ഈ പുണ്യം നഷ്ടമാകാതിരിക്കുവാന്‍ അതിനു വിരോധമായ എല്ലാ പാപസാഹചര്യത്തില്‍ നിന്നും അകന്നു മാറണം. വിശുദ്ധ കന്യകയോടും വിരക്തരുടെ കാവല്‍ക്കാരനായ വി.യൗസേപ്പിനോടും ദിവസം തോറും പ്രാര്‍ത്ഥിക്കണം. ഈ മുന്‍കരുതലുകള്‍ എടുക്കുന്നവര്‍ പാപത്തില്‍ വീഴുകയില്ലായെന്നു മനസ്സിലാക്കുക. #{red->n->n->ജപം}# ഏറ്റവും പരിശുദ്ധമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ ശുദ്ധതയുടെ വെണ്മയാല്‍ മാലാഖമാര്‍ പോലും അത്ഭുതപ്പെട്ട്‌ അങ്ങേ ആരാധിക്കുന്നു. ദിവ്യനാഥാ! എന്‍റെ ഹൃദയത്തിലുള്ള അശുദ്ധമായ ആഗ്രഹങ്ങളെയും ക്രമമല്ലാത്ത ആശകളേയും മാറ്റി, മാലാഖയ്ക്കടുത്ത ശുദ്ധതയെ ഇഷ്ടപ്പെടുവാനും പരിശുദ്ധമായ ജീവിതം കഴിപ്പാനും വിശുദ്ധന്‍മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഭാഗ്യത്തിന് യോഗ്യനാകുവാനും എനിക്ക് അനുഗ്രഹം നല്‍കണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# പരിശുദ്ധിയുടെ ആലയമായ ഈശോയുടെ ദിവ്യഹൃദയമേ! വിശുദ്ധ ജീവിതം കഴിക്കുവാന്‍ എനിക്ക് അനുഗ്രഹം നല്‍കണമേ. #{red->n->n-> സല്‍ക്രിയ}# ശുദ്ധതയെന്ന പുണ്യത്തിനു ഭംഗം വരുന്ന എന്തെങ്കിലും ഉണ്ടായിരുന്നാല്‍ അതു ഉടന്‍ നീക്കുക. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2016-06-13-16:03:44.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ
Content: 1678
Category: 8
Sub Category:
Heading: മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ മാലാഖമാര്‍ മുഖാന്തിരം ദൈവസന്നിധിയില്‍ എത്തിക്കുക
Content: “അവിടുന്ന്‍ തന്റെ ദൂതന്‍മാരെ കാറ്റും, ശുശ്രൂഷകരെ തീ നാളങ്ങളും ആക്കുന്നു എന്ന് ദൂതന്‍മാരെ കുറിച്ച് പറഞ്ഞിരിക്കുന്നു” (ഹെബ്രായര്‍ 1:7). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-14}# “മാലാഖമാരിലൂടെ നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിലേക്കെത്തുക എന്നത് ദൈവത്തിന് അതിയായ സന്തോഷം നല്‍കുന്ന കാര്യമാണ്. ഒരു മാലാഖ നമ്മുടെ പ്രാര്‍ത്ഥനകള്‍ സമാഹരിക്കുവാന്‍ വരികയും, ആ മാലാഖയുടെ കൈകളില്‍ നിന്നും നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന്റെ തിരുമുഖത്തേക്കെത്തുകയും ചെയ്യുന്നു. ഇത്രയും പരിശുദ്ധമായ കൈകളാല്‍ കൈമാറപ്പെടുന്ന പ്രാര്‍ത്ഥനകളെ കുറിച്ചാലോചിച്ച് നോക്കൂ. ആ മാലാഖ നമ്മളുമായി ചേര്‍ന്നു കൊണ്ട് നമ്മുടെ ദുര്‍ബ്ബലമായ പ്രാര്‍ത്ഥനകളെ സഹായിക്കുകയും, അതിനേ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി അവരുടെ ചിറകുകളും, അവയെ നിലനിര്‍ത്തുന്നതിനായി അവരുടെ ശക്തിയും, അതിനേ ചൈതന്യവത്താക്കുന്നതിനായി അവരുടെ ഭക്തിയും നമുക്ക് നല്‍കുന്നു”. (ആവിലായിലെ വിശുദ്ധ ജോണ്‍). #{red->n->n->വിചിന്തനം:}# മരിച്ചവര്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകളും സേവനങ്ങളും ദൈവത്തിന്റെ മാലാഖമാര്‍ക്ക് അത്യന്തം സന്തോഷം നല്‍കുന്ന കാര്യമാണ്. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിങ്ങളുടെ കാവല്‍മാലാഖക്ക് കൈമാറുക. #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-06-13-16:27:38.jpg
Keywords: മരിച്ചവര്‍ക്ക്
Content: 1679
Category: 1
Sub Category:
Heading: നാം പാഴാക്കുന്ന ഭക്ഷണം പാവപ്പെട്ടവന്റെ മേശയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഓര്‍ക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: നാം പാഴാക്കുന്ന ഭക്ഷണം പാവപ്പെട്ടവന്റെ മേശയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഓര്‍ത്തുകൊണ്ട്, പട്ടിണിയും ദാരിദ്രവും അനുഭവിക്കുന്ന ജനവിഭാഗത്തോട് കരുണയുള്ളവരായി പെരുമാറണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. പട്ടിണിയോടും ദാരിദ്രത്തോടുമുള്ള മനുഷ്യന്റെ മരവിച്ച മനസാക്ഷി മാറേണ്ട ആവശ്യത്തെ കുറിച്ചും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റോമിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് പാപ്പ പട്ടണിയേ കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ചത്. ഇതാദ്യമായാണ് ഫ്രാന്‍സിസ് പാപ്പ റോമിലെ ഡബ്യൂഎഫ്പിയുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തുന്നത്. പട്ടിണിയുടെ പേരിലാണ് ഇന്നും ലോകത്ത് പല യുദ്ധങ്ങളും നടക്കുന്നതെന്നു പറഞ്ഞ മാര്‍പാപ്പ പട്ടിണിയെ ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും അതിലുള്ള ക്രൈസ്തവ ധര്‍മ്മത്തെ കുറിച്ചും തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. "പട്ടിണിക്ക് ഒരു മുഖമുണ്ട്. ഒരു കുഞ്ഞിന്റെ മുഖത്ത് നമുക്ക് പട്ടിണിയെ കാണാം. ചില കുടുംബങ്ങളുടെ മുഖത്ത് നമുക്ക് പട്ടിണിയെ കാണാം. യുവാക്കളുടെയും വൃദ്ധരുടെയും മുഖത്തും നമുക്ക് പട്ടിണിയെ കാണാം. പട്ടിണിയെ തുടച്ചു മാറ്റുമ്പോള്‍, മേല്‍പറഞ്ഞ മുഖങ്ങളിലേക്ക് നോക്കുമ്പോള്‍ കൂടുതല്‍ സന്തോഷം നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും". പരിശുദ്ധ പിതാവ് പറഞ്ഞു. ബൈബിളില്‍ നിന്നും ക്രിസ്തു നമ്മുടെ മുന്നില്‍ പലരൂപങ്ങളില്‍ വിശന്നും ദാഹിച്ചും വരുന്നുണ്ടെന്ന ഭാഗവും പാപ്പ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചു. ഏറ്റവും ചെറിയ സഹോദരനു വിശപ്പിനു ഭക്ഷണവും ദാഹത്തിനു ജലവും നല്‍കുമ്പോള്‍ ക്രിസ്തുവിനു തന്നെയാണ് നല്‍കുന്നതെന്ന ഓര്‍മ്മപ്പെടുത്തലും ഫ്രാന്‍സിസ് പാപ്പ നടത്തി. ആശയവിനിമയ സംവിധാനങ്ങളും മാധ്യമങ്ങളും വളരെ അധികം വളര്‍ച്ച പ്രാപിച്ച ഈ കാലഘട്ടത്തില്‍ വിവരങ്ങളുടെ അധിപ്രസരത്താല്‍ ഭാരം ചുമക്കുന്ന സമൂഹമായി നാം മാറിയെന്നും പാപ്പ പറഞ്ഞു. "നമ്മുടെ വിരൽതുമ്പിൽ വേദന നിറഞ്ഞ അനവധി ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതില്‍ ഒരു ജീവിതത്തിന്റെ വേദനെയേ പോലും നാം തൊടുന്നില്ല. പല സ്ഥലങ്ങളില്‍ നിന്നും കരച്ചില്‍ നാം കേള്‍ക്കുന്നു. എന്നാല്‍ ഒരാളുടെ കണ്ണുനീര്‍ പോലും നാം തുടയ്ക്കുന്നില്ല. ദാഹിക്കുന്ന നിരവധി പേര്‍ നമ്മുടെ ചുറ്റിലും നില്‍ക്കുന്നു. ഒരാള്‍ക്കു പോലും നാം വെള്ളം നല്‍കുന്നില്ല. നമുക്ക് മനുഷ്യ ജീവിതങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്ന വെറും സംഭവ കഥകളായി മാറിയിരിക്കുന്നു". പാപ്പ പ്രസംഗത്തിനിടെ പറഞ്ഞു. ഉപഭോക്തൃസംസ്‌കാരത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ ഭക്ഷണം പാഴാക്കുകയാണെന്നു പറഞ്ഞ മാര്‍പാപ്പ, നാം പാഴാക്കുന്ന ഒരോ തരിഭക്ഷണവും പാവപ്പെട്ട ഒരുവന്റെ മേശയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു. ലോകത്ത് ശക്തമായി നടക്കുന്ന ആയുധവ്യാപാരത്തെ തന്റെ പ്രസംഗത്തില്‍ മാര്‍പാപ്പ ശക്തിയായി എതിര്‍ത്തു."ആയുധ വ്യാപാരം പട്ടിണിക്ക് കാരണമാകുന്നുണ്ട്. ആയുധങ്ങള്‍ കുന്നുകൂട്ടുന്നവര്‍ മനുഷ്യരുടെ വിശപ്പടക്കാനുള്ള പണമാണ് ഇതിനായി ചെലവഴിക്കുന്നത്. വിശപ്പിന്റെ പേരില്‍ പോലും യുദ്ധം നടക്കുന്നു. യുദ്ധ സ്ഥലങ്ങളില്‍ പട്ടിണി മൂലം മരിക്കുന്ന ആളുകളുടെ എണ്ണം യുദ്ധത്തില്‍ മരിച്ചവരുടെ കൂടെ തന്നെ കൂട്ടണം". ആയുധ വ്യാപാരത്തിനെതിരെയുള്ള തന്റെ വിമര്‍ശനം പാപ്പ കടുപ്പിച്ചു. സുപ്രധാനമായ ഒരു ഘട്ടത്തില്‍ യുഎന്‍ ഭക്ഷ്യ ഏജന്‍സി എത്തിനില്‍ക്കുന്ന സമയത്താണ് റോമിലെ അതിന്റെ ആസ്ഥാനം പാപ്പ സന്ദര്‍ശിച്ചത്. 17 ഇന പദ്ധതികളുടെ അടിസ്ഥാനത്തില്‍ 2030-ല്‍ ലോകത്തു നിന്നും പട്ടിണി തുടച്ചുമാറ്റുവാന്‍ യുഎന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. എന്റെ സ്വന്തം ഭാഷയില്‍ ഹൃദയത്തില്‍ നിന്നും സംസാരിക്കുകയാണെന്നു പറഞ്ഞ പാപ്പ സ്പാനിഷിലാണ് പ്രസംഗം നടത്തിയത്. താന്‍ ഒരു പ്രസംഗം പറയുവാന്‍ എഴുതി തയ്യാറാക്കിയിരുന്നതായി പറഞ്ഞ പാപ്പ അത് വിരസമാകുമെന്ന് തനിക്ക് തന്നെ തോനിയതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞതു കേള്‍വിക്കാരില്‍ ചിരി പടര്‍ത്തി.
Image: /content_image/News/News-2016-06-14-00:42:40.jpg
Keywords: WFP,fransis,papa,food,security,weapon,trade,speech
Content: 1680
Category: 1
Sub Category:
Heading: ഒഎഎസ് തങ്ങളുടെ രാജ്യത്തിന്റെ സംസ്‌കാരത്തിലേക്ക് കടന്നു കയറുന്നു: ബിഷപ്പ് വിക്ടര്‍ മാസലസ്
Content: സാന്റോ ഡോമിംഗോ: ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്‌സ് (ഒഎഎസ്) തങ്ങളുടെ രാജ്യത്തേക്ക് ആശയപരമായ കടന്നുകയറ്റം നടത്തുകയാണെന്ന് ഡോമനിക്കന്‍ റിപ്പബ്ലിക്കിലെ കത്തോലിക്ക ബിഷപ്പ്. സാന്റോ ഡോമിംഗോ അതിരൂപതയുടെ സഹായ മെത്രാന്‍ വിക്ടര്‍ മാസലസ്, 'ക്രൂസ് ന്യൂസ്' എന്ന ഒണ്‍ലൈന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഒഎഎസിന്റെ നടപടികള്‍ക്കെതിരെ രംഗത്ത് വന്നത്. ഗര്‍ഭഛിദ്രവും സ്വവര്‍ഗ വിവാഹവും ഉള്‍പ്പെടെയുള്ള തിന്മകളെ സംഘടന പ്രോത്സാഹിപ്പിക്കുകയാണെന്നും ബിഷപ്പ് പറയുന്നു. അമേരിക്കന്‍ ഭൂകണ്ഡങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഒരു പറ്റം രാജ്യങ്ങളുടെ പൊതുവായ സംഘടനയാണ് ഒഎഎസ്. ഡോമനിക്കന്‍ റിപ്പബ്ലിക്കും യുഎസ്എയും കാനഡയും ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ അംഗങ്ങളായ സംഘടനയാണിത്. 1985-ല്‍ ഒഎഎസിന്റെ അനുമതിയോടെ ഡോമനിക്കന്‍ റിപ്പബ്ലിക്കിലേക്ക് യുഎസ് സൈന്യം ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കടന്നു ചെന്നിരുന്നു. ശക്തരായ അംഗരാജ്യങ്ങളുടെ പല താല്‍പര്യങ്ങളും സംഘടനയിലെ അംഗങ്ങളായ ചെറുരാജ്യങ്ങളിലേക്ക് ഇവര്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. "ഞങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് മറ്റുള്ളവരുടെ ആയുധങ്ങള്‍ കൊണ്ടുള്ള കടന്നു കയറ്റമല്ല. ഡോമനിക്കന്‍ റിപ്പബ്ലിക്കിന്റെ സംസ്‌കാരത്തേയും വിശ്വാസങ്ങളേയും ബാധിക്കുന്ന ആശയപരമായ കടന്നു കയറ്റമാണ്. അടിസ്ഥാനപരമായ രാജ്യത്തിന്റെ പലമൂല്യങ്ങളേയും ഇതു തകിടം മറിക്കുന്നു. മറ്റു രാജ്യക്കാര്‍ പല തിന്മകളും ഞങ്ങളിലേക്ക് അടിച്ചേര്‍പ്പിക്കുന്നു". ബിഷപ്പ് വിക്ടര്‍ മാസലസ് പറയുന്നു. ആകെ ജനസംഖ്യയുടെ 95 ശതമാനവും ക്രൈസ്ത വിശ്വാസികളുള്ള ഡോമനിക്കന്‍ റിപ്പബ്ലിക്കില്‍ 57 ശതമാനം പേരും റോമന്‍ കത്തോലിക്ക സഭാംഗങ്ങളാണ്.
Image: /content_image/News/News-2016-06-14-01:51:39.jpeg
Keywords: gay,marriage,Dominican,republic,bishop,against
Content: 1681
Category: 1
Sub Category:
Heading: വടക്കന്‍ അയർലന്‍ഡില്‍ കത്തോലിക്ക വിശ്വാസികളെ കൊലപ്പെടുത്തിയ സംഭവം; പോലീസുകാരും കുറ്റക്കാരാണെന്ന് ഓംബുഡ്‌സ്മാന്റെ കണ്ടെത്തല്‍
Content: ഡബ്ലിന്‍: വടക്കന്‍ അയർലന്‍ഡില്‍ 1994-ല്‍ കത്തോലിക്ക വിശ്വാസികളുടെ കൂട്ടക്കൊലയ്ക്കിടയാക്കിയ സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടിലാണ് പോലീസ് സേനയ്ക്കുണ്ടായ വീഴ്ച്ചയെ പറ്റി പരാമര്‍ശിച്ചിരിക്കുന്നത്. പ്രോട്ടസ്‌റ്റെന്‍ഡ് വിഭാഗത്തില്‍പ്പെടുന്ന ചില തീവ്ര ആശയക്കാരാണ് ആറു കത്തോലിക്ക വിശ്വാസികളെ ഏറ്റുമുട്ടലില്‍ വധിച്ചത്. ലോഹിന്‍ ഐലന്‍ഡില്‍ 1994-ല്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് അക്രമികള്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജൂണ്‍ ഒന്‍പതാം തീയതി പുറത്തു വന്ന റിപ്പോര്‍ട്ടിനെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നിയമ സംവിധാനങ്ങളുടെ പല പിഴവുകളെ ആണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.
Image: /content_image/News/News-2016-06-14-03:15:59.jpg
Keywords: Ireland,catholic,fired,protestant,conflict,report,police
Content: 1682
Category: 1
Sub Category:
Heading: വിയറ്റ്‌നാമില്‍ പോലീസ് വിശുദ്ധ കുര്‍ബാന തടസപ്പെടുത്തി; വിശ്വാസികള്‍ക്കു നേരെ ഭീഷണിയും മര്‍ദനവും
Content: ഹാനോയി: വിയറ്റ്‌നാമില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വച്ച് നടന്നുകൊണ്ടിരുന്ന വിശുദ്ധ ബലി തടസപ്പെടുത്തി. വടക്കുകഴിക്കന്‍ വിയറ്റ്‌നാമിലെ 'മുവോംഗ് കുവോംഗ്'എന്ന പ്രദേശത്ത് വിശ്വാസിയായ ഒരാളുടെ വീട്ടില്‍ നടന്ന വിശുദ്ധ കുര്‍ബാനയുടെ ശുശ്രൂഷകളാണ് വിയറ്റ്‌നാം പോലീസ് ഉദ്യോഗസ്ഥര്‍ എത്തി തടഞ്ഞത്. വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാന്‍ എത്തിയ 70 പേരെ പോലീസ് വിരട്ടി ഓടിക്കുകയും മര്‍ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിലര്‍ പകര്‍ത്തുവാന്‍ ശ്രമിച്ചപ്പോള്‍ മൊബൈലുകള്‍ വാങ്ങി പോലീസ് നശിപ്പിച്ചു. ലാവോ ചായി ഇടവകയുടെ മിഷന്‍ ഫീല്‍ഡാണ് മുവോംഗ് കുവോംഗ് എന്ന പ്രദേശം. വൈദികനായ ജോസഫ് ന്യൂഗന്‍ വാന്‍ ആണ് ജൂണ്‍ 12-ാം തീയതി ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത്. പ്രദേശത്ത് ദേവാലയം ഇല്ലാത്തതിനാല്‍ വിശ്വാസികളുടെ വീട്ടിലാണ് വിശുദ്ധ കുര്‍ബാന നടത്താറുള്ളത്. ദേവാലയം പണിയുവാനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കാത്തതിനാലാണ് ഇത്തരത്തില്‍ വിശ്വാസികളുടെ വീട്ടില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്. 30-ല്‍ അധികം പോലീസ് ഉദ്യോഗസ്ഥര്‍ ഇരച്ചു കയറി എത്തിയ ശേഷം വിശ്വാസികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുവാനായി വഴിയിലൂടെ നടന്നു വന്ന പലരേയും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. മുമ്പും പലതവണ സമാന സംഭവം വിയറ്റ്‌നാമില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടത്തിനു സഭയോടുള്ള വിരോധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 6500-ല്‍ അധികം കത്തോലിക്ക വിശ്വാസികള്‍ ലാവോ ചായി പള്ളിയുടെ പ്രദേശത്തെ മൂന്നു മിഷന്‍ ഫീല്‍ഡുകളിലായി ഉണ്ട്. 1892-ല്‍ ഫ്രഞ്ച് മിഷ്‌നറിമാരാണ് ഇവിടെ കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുകയും അനേകരെ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്തത്. 1912-ല്‍ തന്നെ ലാവോ ചായില്‍ ഒരു പള്ളി സ്ഥാപിക്കുവാനും ഇവര്‍ക്ക് ദൈവഹിതത്താല്‍ സാധിച്ചു. 1954-ല്‍ ഫ്രഞ്ച് പട്ടാളത്തിനെതിരെ വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടം യുദ്ധത്തില്‍ വിജയിച്ചു. ഇതിനു ശേഷമാണ് ക്രൈസ്തവ വിശ്വാസികള്‍ക്ക് രാജ്യത്ത് വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. ആരാധന സ്വാതന്ത്ര്യം പലപ്പോഴും തടയുന്ന നിലപാടാണ് കമ്യൂണിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നത്. വൈദികരെ ജയിലില്‍ അടയ്ക്കുന്ന സംഭവങ്ങള്‍ വിയറ്റ്‌നാമില്‍ പതിവാണ്.
Image: /content_image/News/News-2016-06-14-03:29:03.jpg
Keywords: vietnam,holy,mass,interrupted,police,communist
Content: 1683
Category: 6
Sub Category:
Heading: ദരിദ്രന്റെ നിലവിളിയെ തള്ളി കളയാതിരിക്കുക.
Content: "അവര്‍ പ്രതിവചിച്ചു, നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവന്‍ പ്രതിവചിച്ചു: നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങളുടെ പക്കല്‍ അഞ്ച് അപ്പവും രണ്ട് മത്‌സ്യവും മാത്രമേയുള്ളു, ഈ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണം നല്‍കണമെങ്കില്‍ ഞങ്ങള്‍ പോയി വാങ്ങി കൊണ്ട് വരണം" (ലൂക്കാ 9:13). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 14}# 'നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കുവിന്‍' എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ഇന്ന്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒരു വാക്കാണ്. കര്‍ത്താവ് നമ്മെ പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ 'അന്നന്നത്തെ അപ്പ'ത്തിനുവേണ്ടിയുള്ള അപേക്ഷ സഭയുടെ മേഖലക്കുള്ളില്‍ വരുന്ന താല്‍പര്യമാണെന്ന് നാം തിരിച്ചറിയുന്നു. എക്കാലത്തും ദരിദ്രര്‍ക്കു മുന്‍ഗണന നല്‍കി കൊണ്ടിരിക്കുന്ന സഭയ്ക്ക്, വിശക്കുന്നവരും, വീടില്ലാത്തവരും, വൈദ്യസഹായം ഇല്ലാത്തവരുമായ ലക്ഷോപലക്ഷങ്ങളെ സ്വീകരിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. 'അന്നന്നത്തെ അപ്പ'ത്തിനുവേണ്ടിയുള്ള അപേക്ഷ എപ്പോഴും പ്രസക്തമായ ഒരപേക്ഷയാണ്. ഈ കാലഘട്ടത്തില്‍ ദാരിദ്ര്യം എന്ന ദുരന്തം അനേകം കുടുംബങ്ങളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഏതു രാജ്യത്തിലോ, ജാതിയിലോ, മതത്തിലോ ഉള്‍പ്പെട്ട സകലര്‍ക്കും ഭക്ഷണം എന്ന പ്രശ്‌നത്തോട് മുഖം തിരിഞ്ഞ് നില്‍ക്കാന്‍ കഴിയുകയില്ല. 'Sollicitudo Rei Socialis' എന്ന ചാക്രിക ലേഖനത്തില്‍ ഞാന്‍ പറഞ്ഞതുപോലെ, ''നമ്മുടെ ധാര്‍മികതയോടാണ് ഈ പ്രശ്‌നം കേണപേക്ഷിക്കുന്നത്; ആയതിനാല്‍, ഭക്ഷ്യവസ്തുക്കളുടെ ഉടമസ്ഥാവകാശത്തിലും ഉപയോഗത്തിലുമുള്ള നമ്മുടെ ജീവിതശൈലിയോടും, ന്യായമായ തീരുമാനങ്ങളോടുമാണ് അത് കേണപേക്ഷിക്കുന്നത്.'' ഓരോ ക്രൈസ്തവനെയും സംബന്ധിച്ച് നിരാലംബരുടെ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കാതിരിക്കുക അസാധ്യമാണ്. വചനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ദരിദ്രരെ അവഗണിക്കുക എന്നാല്‍, തന്റെ പടിവാതില്‍ക്കല്‍ കിടന്നിരുന്ന ലാസര്‍ എന്ന ദരിദ്രനെ കണ്ടില്ലെന്ന് നടിച്ച 'ധനവാനെ'പ്പോലെ ആയിത്തീരുക എന്നാണര്‍ത്ഥം. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റെജിയോ എമീലിയ, 5.6.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-14-04:24:42.jpg
Keywords: ദരിദ്രര്‍
Content: 1684
Category: 1
Sub Category:
Heading: പശ്ചിമേഷ്യന്‍ രാജ്യങ്ങളെ മാതാവിന്റെ വിമല ഹൃദയത്തില്‍ സമര്‍പ്പിച്ച് മൂന്നാം വര്‍ഷവും പ്രത്യേക ശുശ്രൂഷകള്‍ നടന്നു
Content: ബെയ്‌റൂട്ട്: ലബനോനേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളേയും ദൈവമാതാവിന്റെ വിമല ഹൃദയത്തിനു മുന്നില്‍ സമര്‍പ്പിച്ച് മറോണൈറ്റ് സഭയുടെ പാത്രീയാര്‍ക്കീസ് കര്‍ദിനാള്‍ ബെചാറ റയ് പ്രാര്‍ത്ഥനകള്‍ നടത്തി. ഹരീസയിലുള്ള 'ഔര്‍ ലേഡി ഓഫ് ലബനോനില്‍' ആയിരുന്നു പ്രത്യേക പ്രാര്‍ത്ഥനകളും നൊവേനകളും നടന്നത്. പുത്രനായ ദൈവകുമാരനോട് രാജ്യങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണം എന്ന് പ്രത്യേകം മധ്യസ്ഥത അണച്ച പാത്രീയാര്‍ക്കീസ് ദൈവത്തിന്റെ കരുണയാല്‍ ദേശത്തുനിന്നും തിന്മയുടെ ശക്തികള്‍ നീങ്ങിപോകട്ടേ എന്നും പ്രാര്‍ത്ഥിച്ചു. മരണവും, യുദ്ധവും, മറ്റ് പല തിന്മകളുടെ ശക്തിയും പശ്ചിമേഷ്യന്‍ രാജ്യങ്ങലിൽ നിന്നും മാറുന്നതിനായിട്ടാണ് മാതാവിനോട് പ്രത്യേകം മാധ്യസ്ഥം അണച്ച് പാത്രീയാര്‍ക്കീസ് പ്രാര്‍ത്ഥന നടത്തിയത്. ഇതു മൂന്നാം വര്‍ഷമാണ് സമാനമായ രീതിയില്‍ മാതാവിന്റെ വിമല ഹൃദയത്തിനു മുന്നില്‍ ലബനോനേയും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളേയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത്. ചടങ്ങുകള്‍ക്കു മുന്നോടിയായി സിറിയന്‍ കാത്തലിക്ക് പാത്രീയാര്‍ക്കീസ് ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. ലബനോനിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷോ ആയ ഗബ്രിയേല്‍ കാക്കിയയും ചടങ്ങുകളില്‍ പങ്കെടുത്തു. വൈദികരുടെയും കന്യാസ്ത്രീകളുടെയും വലിയ നിരയും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. പ്രാര്‍ത്ഥനകളിലൂടെയും പശ്ചാത്താപത്തിലൂടെയും ദൈവത്തില്‍ നിന്നും നാം പാപങ്ങളില്‍ നിന്നുള്ള മോചനം നേടണമെന്ന് പാത്രീയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 2012 ഒക്ടോബറില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യുവാന്‍ വത്തിക്കാനില്‍ ഒരു പ്രത്യേക സിനഡ് കൂടിയിരുന്നു. ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ നേതൃത്വം നല്‍കിയ സിനഡില്‍ ആണ് മാതാവിന്റെ വിമല ഹൃദയത്തിനു മുന്നില്‍ രാജ്യങ്ങളെ സമര്‍പ്പിച്ച് മധ്യസ്ഥത നടത്തണമെന്ന തീരുമാനം എടുത്തത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റഷ്യയെ ഇത്തരത്തില്‍ മാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നു. മൂന്നു തവണയായിട്ടാണ് ഇത്തരത്തില്‍ പ്രാര്‍ത്ഥനകള്‍ നടന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലബനോനില്‍ നടന്ന ചടങ്ങുകളുടെ ഭാഗമായി, മൂന്നു മാതാവിന്റെ ദേവാലയങ്ങളില്‍ നിന്നും പ്രദിക്ഷിണവും പ്രത്യേക നൊവേനകളും പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. ഫാമിലി ലീഗ് ഓഫ് മരിയന്‍ കമ്യൂണിറ്റി, സിസ്റ്റേഴ്‌സ് ഓഫ് ദ ഹേര്‍ട്ട് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രാര്‍ത്ഥനകള്‍ എല്ലാ വര്‍ഷവും നടത്തപ്പെട്ടത്. തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നവും അഭയാര്‍ത്ഥികളാക്കപ്പെടുന്നവരുടെ പ്രശ്‌നവും ഉള്‍പ്പെടെ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രാജ്യങ്ങളെ ആണ് മാതാവിന്റെ വിമല ഹൃദയത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയിരിക്കുന്നത്.
Image: /content_image/News/News-2016-06-14-04:58:53.png
Keywords: Lebanon, Middle,East,Immaculate,Heart,Mary,prayer
Content: 1685
Category: 6
Sub Category:
Heading: സമ്പൂര്‍ണ്ണ ജീവിതവുമായി വിശുദ്ധ കുര്‍ബ്ബാനക്ക് പോകുക; ക്രിസ്തുവില്‍ കണ്ടെത്തിയ സ്‌നേഹ സമ്പത്തുമായി മടങ്ങുക
Content: "അപ്പോള്‍ അവന്‍ ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്ത്, സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച്, ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്‍മാരെ ഏല്‍പിച്ചു" (ലൂക്കാ 9:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 15}# അപ്പം വര്‍ദ്ധിപ്പിക്കല്‍ വേളയില്‍ ക്രിസ്തു പറഞ്ഞ ഈ വാക്കുകള്‍ക്ക് ഒരു പ്രവചന സ്വഭാവം കൂടിയുണ്ട്. അത് തന്റെ അന്ത്യ അത്താഴ'ത്തെപ്പറ്റിയാണ് സൂചിപ്പിക്കുന്നത്. ''മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്'' (മത്തായി 4:4). ഈ വചനം അതിന്റെ കൗദാശികമായ അത്യുന്നതിയില്‍ പ്രകടമാകുന്നത്, തന്റെ രക്ഷാകരബലിയിലൂടെ ക്രിസ്തു നമുക്കായി തയ്യാറാക്കിയിട്ടുള്ള വിശുദ്ധ കുര്‍ബ്ബാനയിലെ അവിടുത്തെ തിരുശരീര രക്തങ്ങളിലൂടെയാണ്. നമ്മുടെ സമ്പൂര്‍ണ്ണ ജീവിതവുമായി വേണം നാം വിശുദ്ധ കുര്‍ബ്ബാനക്ക് പോകേണ്ടത്; ക്രിസ്തുവില്‍ കണ്ടെത്തിയ സ്‌നേഹ സമ്പത്തുമായി വേണം വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം മടങ്ങേണ്ടത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റെജിയോ എമീലിയാ, 5.6.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-14-05:08:34.jpg
Keywords: ജീവിത
Content: 1686
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 15
Content: #{red->n->n-> ഈശോയുടെ ദിവ്യഹൃദയം ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃക}# ഒരു രാജകുമാരന്‍ കുല മഹിമയും ആഡംഭരവും സ്വമനസ്സാലെ ഉപേക്ഷിച്ചു മഹാ ദരിദ്രനായി ജീവിക്കുന്നതു കണ്ടാല്‍ അദ്ദേഹത്തിന്‍റെ ത്യാഗശീലത്തെക്കുറിച്ച് അത്ഭുതപ്പെടാത്തവര്‍ കാണുകയില്ല. പരിശുദ്ധ ത്രിത്വത്തിന്‍റെ രണ്ടാമത്തെ ആളും ലോകത്തിലെ എല്ലാ വസ്തുക്കളുടെയും മേല്‍ സര്‍വ്വസ്വാതന്ത്ര്യവും സര്‍വ്വ അധികാരവും ഉള്ള മിശിഹാ ദൈവത്വത്തിന്‍റെ സ്വര്‍ഗ്ഗീയ മഹിമയെ മറച്ചുവച്ചു മനുഷ്യസ്വഭാവം സ്വീകരിച്ചതില്‍ അത്ഭുതപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടോ? ആരില്‍ നിന്നാണു ദൈവകുമാരന്‍ മനുഷ്യസ്വഭാവം സ്വീകരിക്കുന്നത്. ഐശ്വര്യത്തിലും ബഹുമതിയിലും ഉന്നതി പ്രാപിച്ചിരിക്കുന്ന വ്യക്തികളില്‍ നിന്നാകുന്നുവോ? തീര്‍ച്ചയായും അല്ല. ശ്രേഷ്ഠകുലജാതയെങ്കിലും ലോകദൃഷ്ട്യാ അപ്രസിദ്ധയും ദരിദ്രയുമായ ഒരു കന്യകയാണ് അവിടുത്തെ മാതാവ്. പരിശുദ്ധാരൂപിയുടെ പവിത്രദാനങ്ങളാല്‍ അവള്‍ അലംകൃതയാണ്. മനുഷ്യര്‍ക്കു പ്രാപ്യമായ വിശുദ്ധിയുടെ ഉന്നതപദവിയില്‍ അവള്‍ എത്തിച്ചേര്‍ന്നിരുന്നു. ഈശോയുടെ ജനനസ്ഥലത്തെയും നമുക്കൊന്നു കണ്ണോടിക്കാം. തീര്‍ത്തും നിസ്സാരവും വൃത്തിശൂന്യവുമായ ഒരു കാലിക്കൂട്ടില്‍ അവിടുന്നു ജാതനാകുന്നു. മൃഗങ്ങളുടെ ഇടയിലാണ് അവിടുന്ന്‍ പിറന്നു വീണത്. മുപ്പതുവര്‍ഷത്തോളം ദീര്‍ഘിച്ച അവിടുത്തെ രഹസ്യജീവിതകാലം മുഴുവന്‍ അദ്ധ്വാനം ചെയ്താണ് ജീവിതത്തിനാവശ്യമായത് സമ്പാദിച്ചത്. വിശ്വപ്രസിദ്ധമായ മലയിലെ പ്രസംഗത്തില്‍ അവിടുന്നു ആദ്യമായി ഉപദേശിച്ചത് ദാരിദ്രൃത്തെപ്പറ്റിയായിരുന്നു. "ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍; എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു." ധനസുഖങ്ങളില്‍ ഹൃദയം നിമഗ്നമാക്കാത്തവരെയാണ് അവിടുന്നു ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. രാജാധിരാജനും സകല ഐശ്വര്യങ്ങളുടെയും അധിപനായ മിശിഹായുടെ ദാരിദ്ര്യത്തിന്‍റെ അഗാധത അറിയണമെങ്കില്‍ ഗാഗുല്‍ത്താ മലയിലേക്കു നമ്മുടെ കണ്ണുകള്‍ ഉയര്‍ത്തണം. ദൈവകുമാരന്‍റെ അരമന കപാലഗിരിയുടെ മുകളില്‍ ദൃശ്യമാണ്. മൂന്നാണികളാല്‍ ‍നിര്‍മ്മിതമാണ് അവിടുത്തെ സിംഹാസനം. ദാഹത്താല്‍ വലഞ്ഞും, നഗ്നനായും, സഹായിക്കാനും സ്നേഹിക്കാനും ആളുകളില്ലാതെ പരിത്യക്തനായും അവിടുന്നു നമുക്കു ദൃശ്യമാകും. മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഉല്‍കൃഷ്ടമായ സ്നേഹത്തിന്‍റെയും ഉദാത്തമായ ത്യാഗത്തിന്‍റെയും ബലിവേദിയാണ് ഗാഗുല്‍ത്താ. സ്രഷ്ടാവിന്‍റെ ദാരിദ്ര്യം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ കുരിശിലേക്കു കണ്ണുകളുയര്‍ത്തണം. ദിവ്യനാഥന്‍റെ കാലടികളെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്ന നാം സാമ്പത്തികമായി ഉയര്‍ന്നവരോ, സാമൂഹ്യമേഖലയില്‍ അഭിവൃദ്ധി പ്രാപിച്ചവരോ, മറ്റേതെങ്കിലും നിലയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരോ ആയിരുന്നാലും ശരി കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയുടെ ചിത്രം നമ്മുടെ കണ്‍മുമ്പില്‍ എപ്പോഴും ഉണ്ടായിരിക്കണം. നൈമിഷികങ്ങളായ സുഖങ്ങള്‍ നല്‍കുന്ന ലോകവസ്തുക്കളില്‍ നിന്നെല്ലാം ശ്രദ്ധാപൂര്‍വ്വം വിട്ടുമാറി നിത്യമായവയെ അന്വേഷിക്കുവാന്‍ നമുക്കു ശ്രമിക്കാം. #{red->n->n->ജപം}# ദാരിദ്ര്യം എന്ന സുകൃതത്തിന്‍റെ മാതൃകയായ ഈശോയെ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. കാരുണ്യം നിറഞ്ഞ എന്‍റെ രക്ഷിതാവേ! എന്‍റെ ആഗ്രഹം മുഴുവനും ലോകവസ്തുക്കളിലും ബഹുമാനാദികളിലും ആയിരിക്കുന്നുവെന്നു അറിയുന്നതില്‍ അങ്ങ് എത്രയധികം ഖേദിക്കുന്നു. പരിപൂര്‍ണ്ണമായ എന്‍റെ ഹൃദയത്തെ അങ്ങേ ദിവ്യഹൃദയത്തോടു താരതമ്യപ്പെടുത്തി നോക്കുന്നുവെങ്കില്‍ എന്‍റെ ഹൃദയം അന്ധകാരത്താലും സകല വക ദുര്‍ഗുണങ്ങളാലും നിറഞ്ഞ ഒരു ഗുഹയാണെന്നതില്‍ സംശയമില്ല. സ്നേഹം നിറഞ്ഞ എന്‍റെ ഈശോയെ! എന്നെ ദയാപൂര്‍വ്വം അനുഗ്രഹിക്കണമേ. അങ്ങിലുള്ള ദിവ്യഹൃദയത്തിന്‍റെ പ്രകാശം എന്നിലുള്ള അന്ധകാരത്തെ നീക്കി എന്‍റെ എല്ലാ ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും സംശുദ്ധമാക്കട്ടെ. അങ്ങില്‍ മാത്രം എന്‍റെ ശരണം മുഴുവനും വയ്ക്കുന്നതിനും എന്‍റെ പൂര്‍ണ്ണശക്തിയോടുകൂടി അങ്ങയെ മാത്രം സ്നേഹിക്കുനതിനും അനുഗ്രഹം നല്‍കണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ ദിവ്യഹൃദയമേ! എല്ലാവരും നിന്നെ അറിഞ്ഞു സ്നേഹിക്കുന്നതിന് അനുഗ്രഹം തരണമേ. #{red->n->n-> സല്‍ക്രിയ}# ഒരാള്‍ക്ക് ഭിക്ഷ നല്‍കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} --- ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2016-06-14-07:26:24.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ