Contents

Displaying 1551-1560 of 24970 results.
Content: 1718
Category: 6
Sub Category:
Heading: ഓരോ വിശുദ്ധ കുര്‍ബാനയും നമ്മോട് ആവശ്യപ്പെടുന്നത്..!
Content: "അവിശ്വാസിയായ ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സ ന്ദര്‍ഭങ്ങളില്‍ ആ സഹോദരന്റെ യോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല. ദൈവം നിങ്ങളെ സമാധാനത്തിലേക്കാണ് വിളിച്ചിരിക്കുന്നത്" (1 കോറിന്തോസ് 7:15). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 18}# വിശുദ്ധ കുര്‍ബാനയിലൂടെ നമ്മളിലേക്ക് എഴുന്നള്ളി വരുന്ന ക്രിസ്തു നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും നമ്മുടെ മനോഭാവങ്ങളിലേക്കും സമാധാനം പ്രദാനം ചെയ്യുന്നു. കൂടാതെ അവിടുത്തെ നിറ സാന്നിധ്യം എല്ലാവിധ ഉള്‍ക്കണ്ഠകളേയും ഭയങ്ങളേയും തരണം ചെയ്യാന്‍ നമ്മെ സഹായിക്കുന്നു. സഭയുടെ ഐക്യം പുതുക്കിക്കൊണ്ടും സമാധാനവും പരസ്പര ധാരണയും പരിപോഷിപ്പിച്ചു കൊണ്ടും, വിശുദ്ധ കുര്‍ബ്ബാന സഹകരണത്തിന്റെ ചൈതന്യവും ക്രൈസ്തവ സമൂഹത്തിലെ എല്ലാ അംഗങ്ങളുടേയുമിടയില്‍ നിലനിര്‍ത്തുന്നു. മനുഷ്യ ഹൃദയങ്ങളിലേക്ക് അവന്‍ അയയ്ക്കുന്ന അളവറ്റ സ്‌നേഹം മുഖാന്തരം, ഓരോരുത്തരോടും ഊഷ്മളവും ക്രിയാത്മകവുമായ ബന്ധം വളര്‍ത്തിയെടുക്കാനും, ലോകമാസകലം സമാധാനം പരത്തുവാനായി അക്ഷീണ പരിശ്രമം നടത്തണമെന്നുമാണ് ക്രിസ്തു ഓരോ വിശുദ്ധ കുര്‍ബ്ബാനയിലൂടെയും വിശ്വാസികളോട് ആവശ്യപ്പെടുന്നത്. മനുഷ്യ ഹൃദയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഊട്ടി വളര്‍ത്തുന്ന സ്‌നേഹം, സമൂഹത്തിന്റെ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ക്രിസ്ത്യാനികളെ മുന്നോട്ടു നയിപ്പിക്കുകയാണ്. ആരൊക്കെ വിശുദ്ധ കുര്‍ബാനയുടെ സ്‌നേഹത്തില്‍ ജീവിക്കുന്നുവോ അവര്‍ക്ക്, കലഹങ്ങള്‍ പരിഹരിക്കുവാനും, സാമൂഹ്യനീതി സ്ഥാപിക്കുവാനുമുള്ള കൃപ ഉണ്ടായിരിക്കും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 11.3.88) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-17-14:00:52.jpg
Keywords: വിശുദ്ധ
Content: 1719
Category: 1
Sub Category:
Heading: 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്നുള്ള വിളിയാകണം പ്രാര്‍ത്ഥനയുടെ മൂലകല്ല്: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന് വിളിച്ചു വേണം ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കുവാനെന്നും, പ്രാര്‍ത്ഥനയുടെ മൂലകല്ലായി ഈ വിളി മാറണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സാന്താ മാര്‍ത്താ ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലാണ് പ്രാര്‍ത്ഥനയുടെ രീതിയും കാഴ്ചപാടുകളും എങ്ങനെയാവണമെന്നു പാപ്പ വിശദമാക്കിയത്. ക്രൈസ്തവരെ സംബന്ധിച്ച് പ്രാര്‍ത്ഥന എന്നത് മാന്ത്രിക വാക്കുകള്‍ അല്ലെന്നും, പിതാവേ എന്നു വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനകളിലേക്ക് ചെവിചായ്ക്കുന്ന അനുഭവം നമുക്ക് ഉണ്ടാകുമെന്നും പാപ്പ പ്രസംഗത്തില്‍ പറഞ്ഞു. ക്രിസ്തു തന്റെ ശിഷ്യന്‍മാരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച ഭാഗത്തു നിന്നുമാണ് പാപ്പ തന്റെ സുവിശേഷ വായന നടത്തിയത്. 'പിതാവേ' എന്ന്‍ വിളിച്ചായിരുന്നു യേശു പ്രാര്‍ത്ഥിച്ചിരുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടികാട്ടി. "യേശുവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥനകളില്‍ നമുക്ക് ഇത് വ്യക്തമായി കാണുവാന്‍ കഴിയും. ലാസറിന്റെ കല്ലറയില്‍ ചെന്നു ദുഃഖത്തോടെ അവിടുന്ന് വിതുമ്പിയപ്പോളും പീഡാനുഭവത്തിനു മുമ്പ് ഗദ്സമനില്‍ പ്രാര്‍ത്ഥിച്ചപ്പോളും ക്രിസ്തു, പിതാവേ എന്നു വിളിക്കുന്നതായി കാണാം". ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു. "ദൈവത്തിന്റെ മക്കളാണെന്ന ബോധ്യം വരാതെ നാം എത്ര പ്രാര്‍ത്ഥിച്ചാലും അതില്‍ പ്രയോജനം ഇല്ലായെന്ന കാര്യം നാം ഓര്‍ക്കണം. അത് വെറും അധരവ്യായാമം മാത്രമായി തീരുകയാണ് ചെയ്യുന്നത്. വിഗ്രഹാരാധകരും ഇത്തരത്തിലാണ് ചെയ്യുന്നത്. വാക്കുകള്‍ മാത്രമായി അവരുടെ പ്രാര്‍ത്ഥന മാറുന്നു. മക്കളായി നമ്മേ തിരഞ്ഞെടുത്ത അപ്പനെയാണ് നാം വിളിക്കുന്നതും ആവശ്യങ്ങള്‍ പറയുന്നതെന്നും എന്ന്‍ ബോധ്യം നമ്മുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. വിശുദ്ധരോടും മാലാഖമാരോടും പ്രാര്‍ത്ഥിക്കുന്നതും പുണ്യസ്ഥലങ്ങളിലേക്ക് യാത്രകള്‍ നടത്തുന്നതുമെല്ലാം നല്ല കാര്യമാണെന്നും, എന്നാല്‍ ഇവിടെയെല്ലാം നടത്തുന്ന പ്രാര്‍ത്ഥനകളുടെ ആരംഭം പിതാവിനെ വിളിച്ചുള്ളതായിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. "പിതാവിന്റെ കൃപയാല്‍ സ്ഥാപിതമായ വലിയ കുടുംബത്തിലെ അംഗങ്ങളാണ് നാമൊരുരുത്തരും. ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നതു പോലെ തന്നെ നമ്മളോടു തെറ്റു ചെയ്യുന്നവരോട് നാമും ക്ഷമിക്കണമെന്നു ക്രിസ്തു നമ്മേ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും നമ്മുടെ സഹോദരങ്ങളാണെന്ന വസ്തുത മനസിലാക്കി തരുന്ന വാചകങ്ങളാണിത്. കായേന്‍ സഹോദരനോട് ചെയ്തതിന് വിപരീതമായി അനുദിന ജീവിതത്തില്‍ സഹോദരങ്ങളോട് ക്ഷമിക്കാന്‍ നമുക്ക് സാധിക്കണം" പാപ്പ പറഞ്ഞു. സ്വര്‍ഗസ്ഥനായ പിതാവേ എന്നുള്ള പ്രാര്‍ത്ഥന ധ്യാനത്തോടെ നമ്മേ തന്നെ വിലയിരുത്തി ചിന്തിക്കുന്നത് നല്ലതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. "ദൈവം നമ്മുടെ പിതാവാണോ? അങ്ങനെ അല്ല എന്ന ചിന്ത നമ്മില്‍ വന്നാല്‍, പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ചിന്തയ്ക്ക് മാറ്റം വരുന്നതിനായി നാം പ്രാര്‍ത്ഥിക്കണം. നമുക്ക് മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ പറ്റുന്നുണ്ടോ? ഇല്ലായെങ്കില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കണം. ദൈവമേ ഞങ്ങള്‍ എല്ലാവരും അവിടുത്തെ മക്കളാണ്. നിന്റെ മക്കളായ ചിലര്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചില പ്രവര്‍ത്തികള്‍ ചെയ്യുന്നു. അവരോട് ക്ഷമിക്കുവാനുള്ള കൃപ നീ എനിക്ക് നല്‍കേണമേ. ഇത്തരത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മിലേക്ക് നിരവധിയായ നന്മകള്‍ കടന്നു വരും". വിശ്വാസഗണത്തെ ഇങ്ങനെ ഉത്ബോദിപ്പിച്ചാണ് മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2016-06-18-00:43:02.jpg
Keywords: pope,fransis,abba,father,prayer,explanation
Content: 1720
Category: 1
Sub Category:
Heading: ചൈനയിലെ മുതിര്‍ന്ന കത്തോലിക്ക ബിഷപ്പ് കൂറുമാറി; സംശയം പ്രകടിപ്പിച്ച് കൊണ്ട് ഉന്നതവൃത്തങ്ങള്‍
Content: ബെയ്ജിംഗ്: ചൈനയിലെ ഷാന്‍ഹായി പ്രവിശ്യയിലെ മുതിര്‍ന്ന കത്തോലിക്ക ബിഷപ്പ് വത്തിക്കാനുമായുള്ള ബന്ധത്തില്‍ നിന്നും നാടകീയമായി കൂറുമാറി. തന്റെ കൂറ് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പാട്രീയോട്ടിക്ക് അസോസിയേഷനിലാണെന്ന് ബിഷപ്പ് തഥേവോസ് മാ-ഡ്വാക്വിനാണ് ബ്ലോഗിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. 2012-ല്‍ ഷാന്‍ഹായിലെ സെന്റ് ഇഗ്നാത്തിയോസ് കത്തീഡ്രലില്‍ വച്ചാണ് തഥേവോസിനെ ബിഷപ്പായി വാഴിച്ചത്. സര്‍ക്കാരുമായി നേരിട്ട് അഭിപ്രായ വ്യത്യസങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ബിഷപ്പ് അന്നു മുതല്‍ വീട്ടു തടങ്കലിലാണ്. പാട്രീയോട്ടിക്ക് അസോസിയേഷന്‍ സംഘടനയാണ് ചൈനയില്‍ ഔദ്യോഗികമായി കത്തോലിക്ക സഭയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു പ്രവര്‍ത്തിക്കുന്ന കാത്തലിക് പാട്രിയോട്ടിക്ക് അസോസിയേഷന്‍ എന്ന ഈ സംഘടനയ്ക്ക് ചൈനയിലെ വിശ്വാസികളുടെ ഇടയില്‍ ഒരു സ്വാധീനവുമില്ലായിരിന്നു. വത്തിക്കാനില്‍ നിന്നുള്ള ഒരു അനുമതിയും ഇല്ലാതെയാണ് ചൈനയിലെ 12 മില്യണ്‍ കത്തോലിക്ക വിശ്വാസികളുടെ സംരക്ഷകരും ഭരണാധികാരികളും തങ്ങളാണെന്ന് കാത്തലിക് പാട്രിയോട്ടിക്ക് അസോസിയേഷന്‍ വാദിക്കുന്നത്. 2013 ഏപ്രിലില്‍ ഷാന്‍ഹായി ബിഷപ്പായിരുന്ന ജിന്‍ ലൂക്‌സിയാന്‍ കാലം ചെയ്തപ്പോള്‍ ബിഷപ്പ് തഥേവോസിനു ചുമതലകള്‍ ഏറ്റെടുക്കുവാന്‍ അനുവാദം ലഭിച്ചിരുന്നില്ല. ഇതു കൂടാതെ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ക്ലാസുകളില്‍ പങ്കെടുക്കണമെന്ന പ്രത്യേക നിബന്ധനയും ബിഷപ്പ് തഥേവോസിന് നേരിടേണ്ടി വന്നിരുന്നു. സിപിഎ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന കാത്തലിക് പാട്രിയോട്ടിക്ക് അസോസിയേഷന്റെ സ്ഥാനങ്ങളില്‍ നിന്നും ബിഷപ്പ് മുമ്പ് തന്നെ രാജിവച്ചിരുന്നു. ഇതിനാല്‍ ചൈനീസ് കത്തോലിക്ക വിശ്വാസികളുടെ ഇടയിലെ ധീരനായ ബിഷപ്പായിട്ടാണ് തഥേവോസ് മാ-ഡ്വാക്വിന്‍ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പുറത്തു വന്ന ബിഷപ്പിന്റെ ഔദ്യോഗിക ബ്ലോഗിലെ വിവരങ്ങളാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ബ്ലോഗില്‍ പറയുന്നത് ഇങ്ങനെയാണ്, 'പുറത്തു നിന്നുള്ള ശക്തികളുടെ സ്വാധീനത്തിനു വഴങ്ങി കാത്തലിക് പാട്രിയോട്ടിക്ക് അസോസിയേഷനെ ഞാനും സംശയിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സിപിഎയില്‍ നിന്നും രാജിവച്ചതിനെ ഒരു മണ്ടന്‍ തീരുമാനമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. സിപിഎ പുറത്തുള്ള ആളുകള്‍ പറയുന്നതു പോലെയുള്ള ഒരു സംഘടനയല്ല. ചൈനയിലെ കത്തോലിക്ക സഭയുടെ വളര്‍ച്ചയ്ക്ക് സിപിഎ നല്‍കിയത് നിസ്തുലമായ സംഭാവനകളാണ്. സഭയെ രാഷ്ട്രീയമായും ആത്മീയമായും നയിക്കുവാന്‍ സിപിഎയ്ക്ക് കഴിയും. സാമൂഹിക മേഖലകളില്‍ സഭ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നല്ല പങ്കു വഹിക്കുവാന്‍ സിപിഎയ്ക്ക് സാധിക്കും'. ബിഷപ്പിന്റെ നാടകീയമായ നിലപാട് മാറ്റത്തില്‍ വിശ്വാസികള്‍ അതിശയിച്ചിരിക്കുകയാണ്. 'അമേരിക്കന്‍' എന്ന മാസികയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ ജറാള്‍ഡ് ഒകോണല്‍, ബിഷപ്പ് എഴുതിയ ബ്ലോഗില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പരുക്കന്‍ ഭാഷയില്‍ പുറത്തുവന്നിരിക്കുന്ന ബ്ലോഗ് ഒരു പക്ഷേ ബിഷപ്പിനെ കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതായിരിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. വത്തിക്കാന്‍ ഔദ്യോഗിക വക്താവും ബിഷപ്പിന്റെ ബ്ലോഗിലെ കാര്യങ്ങളെ കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
Image: /content_image/News/News-2016-06-18-02:22:46.jpg
Keywords: chinees,catholic,bishop,relation,vatican,cut
Content: 1722
Category: 1
Sub Category:
Heading: സുവിശേഷം ദൂരങ്ങളിലേക്ക് എത്തിക്കുവാന്‍ അത്മായർ ‍ഭയമില്ലാതെ മുന്നോട്ട് വരണം: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍: അത്മായര്‍ സഭയുടെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തുള്ള കാര്യങ്ങളിലും സജീവമായി പങ്കാളികളാകണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷത്തെ ദൂരത്തേക്ക് എത്തിക്കുന്ന ഭയമില്ലാത്ത സമൂഹമായി കത്തോലിക്ക വിശ്വാസികളായ അത്മായര്‍ മാറണമെന്നു പാപ്പ ഓര്‍മ്മിപ്പിച്ചു. അത്മായര്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുന്ന വേളയിലാണ് 'ധൈര്യമുള്ള അത്മായ സംഘം' സഭയുടെ അതിര്‍ത്തികള്‍ക്കു വെളിയിലും സുവിശേഷം എത്തിക്കുവാന്‍ വരണമെന്ന ആവശ്യം പാപ്പ ഉന്നയിച്ചത്. "തെറ്റു ചെയ്തു പോയവര്‍ക്കും പ്രവേശിക്കുവാന്‍ വാതിലുകള്‍ മുഴുവനും തുറന്നിരിക്കുന്ന കരുണയുള്ള പിതാവിനെ പോലെ കരുണയുടെ ഈ വര്‍ഷത്തില്‍ ഓരോ അത്മായനും മാറണം. സഭയുടെ അധികാരികള്‍ നല്‍കുന്ന ചുമതലകളും പദവിയും മാത്രം നോക്കി നില്‍ക്കാതെ സഭയുടെ രക്ഷാകരമായ ശുശ്രൂഷയില്‍ അത്മായര്‍ പങ്കു ചേരണം". പാപ്പ ആഹ്വാനം ചെയ്തു. അത്മായര്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെ പ്രത്യേക അധികാരമുള്ള സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന കാര്യവും മാര്‍പാപ്പ യോഗത്തില്‍ സൂചിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം രൂപീകൃതമായി വന്ന പുതിയ അത്മായ മുന്നേറ്റങ്ങളേയും യുവജനങ്ങളുടെ സംഘടനകളേയും പറ്റി പാപ്പ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ അത്മായര്‍ തയ്യാറാകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2016-06-18-04:50:03.jpeg
Keywords: lay,men,new,mission,no,fear,fransis,papa
Content: 1723
Category: 7
Sub Category:
Heading: വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ജീവിതം വിഷയമാകുന്ന ചലച്ചിത്രത്തിന്റെ സ്‌ക്രീനിംഗ് വത്തിക്കാനില്‍ നടന്നു.
Content: വത്തിക്കാന്‍: വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ജീവിതം ആസ്പദമാക്കിയുള്ള 'ഇഗ്നാഷിയോ ഡി ലയോള' എന്ന ചലച്ചിത്രത്തിന്റെ സെന്‍സറിംഗ് വത്തിക്കാനില്‍ നടന്നു. വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ ഡയറക്ടര്‍ ഫാദര്‍ ഫെഡറിക്കോ ലംബോര്‍ഡി, ഫാദര്‍ അന്റോണിയോ സ്പഠാരോ എന്നിവര്‍ക്കു മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന്റെ സ്‌ക്രീനിംഗില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉണ്ടായിരുന്നില്ല. വിശുദ്ധ ഇഗ്നേഷ്യസിന്റെ ജീവിതത്തെ പരാമര്‍ശിക്കുന്നതിനാലാണ് ചിത്രം വത്തിക്കാനില്‍ പ്രത്യേകം സ്‌ക്രീനിംഗ് നടത്തിയത്. വൈദികനായ ഇമ്മാനുവേല്‍ എല്‍. അല്‍ഫോണ്‍സോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണ നിര്‍വഹണം വഹിച്ചിരിക്കുന്നത്. "ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു ചലച്ചിത്രമാണിത്. ലോകം കൂടുതല്‍ ഭൗതീകവാദത്തിലേക്കും മതനിരപേക്ഷതയിലേക്കും തിരിയുന്ന കാലഘട്ടത്തില്‍ ആനുകാലിക പ്രസക്തമായ ചലച്ചിത്രമായി 'ഇഗ്നാഷിയോ ഡി ലയോള' മാറും. ജീവിതത്തിലേക്ക് പുതിയ വെളിച്ചം കൊണ്ടുവരുവാന്‍ ചലച്ചിത്രത്തിനു കഴിയും". ഫാദര്‍ ഇമ്മാനുവേല്‍ എല്‍. അല്‍ഫോണ്‍സോ പറയുന്നു. ഇംഗ്ലീഷിലുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജെസ്‌കോ ഫിലിം ഫിലിപ്പിയന്‍സാണ്. ജൂലൈ 27-ാം തീയതി മുതല്‍ ഫിലിപ്പിന്‍സില്‍ ചിത്രം പ്രദര്‍ശനം തുടങ്ങും. ഇതിനോട് ചേര്‍ന്നു തന്നെയുള്ള ദിനങ്ങളില്‍ ചിത്രം ലോകമെമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുമെന്നും കരുതപ്പെടുന്നു.
Image:
Keywords:
Content: 1724
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 19
Content: #{red->n->n-> ഈശോയുടെ ദിവ്യഹൃദയം സ്വര്‍ഗ്ഗീയ പിതാവിന്‍റെ നേരെയുള്ള സ്നേഹത്തിന്‍റെ മാതൃക}# ദിവ്യരക്ഷിതാവായ ഈശോ മനുഷ്യാവതാരം ചെയ്ത് ഈ ലോകത്തിലേക്കു വന്നത് മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മനുഷ്യരുടെ ഹൃദയങ്ങളില്‍, തന്‍റെ പരമപിതാവിന്‍റെ നേരെയുള്ള സ്നേഹം കത്തിജ്ജ്വലിപ്പിക്കാനും, പിതാവിന്‍റെ മഹത്വം പ്രസിദ്ധമാക്കുവാനുമത്രേ. "ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അതു കത്തി ജ്വലിക്കുന്നതല്ലാതെ മറ്റെന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്." ഈശോയുടെ ഈ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ്. ജറുസലേം പട്ടണത്തില്‍ പ്രവേശിച്ചിരുന്നപ്പോഴും ദേവാലയത്തില്‍ പോയി ദൈവപിതാവിനു സ്തുതി സ്തോത്രങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഈശോ ജാഗ്രത പ്രദര്‍ശിപ്പിച്ചിരുന്നു. ലോകാവസാനകാലത്തു പിതാവിന്‍റെ ഭവനത്തെക്കാള്‍ ഇഷ്ടപ്പെട്ട ഒരു വാസസ്ഥലം അവിടുത്തേയ്ക്കില്ലായിരുന്നു. ദിവ്യപിതാവിനെപ്പറ്റി പ്രസംഗിക്കുകയായിരുന്നു അവിടുത്തെ പ്രധാന ദൌത്യം. സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പറ്റി ഏറ്റം വ്യക്തമായി പ്രസംഗിക്കുവാന്‍ കഴിവുള്ള ഏകവ്യക്തിയും അവിടുന്നായിരുന്നല്ലോ. ദേവാലയത്തിനു പുറത്തു സഞ്ചരിച്ചിരുന്നപ്പോഴും ലാസറിനെ ഉയിര്‍പ്പിച്ച അവസരത്തിലും വിശുദ്ധ കുര്‍ബാന സ്ഥാപിച്ച സന്ദര്‍ഭത്തിലും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച സമയങ്ങളിലും നേത്രങ്ങളെ സ്വര്‍ഗ്ഗപിതാവിന്‍റെ സന്നിധിയിലേക്കുയര്‍ത്തി ആരാധിക്കുന്നതില്‍ അവിടുന്നു ശ്രദ്ധാലുവായിരുന്നു. ഈശോയുടെ യാത്രയുടെയും ഉപവാസം, പ്രാര്‍ത്ഥന മുതലായ എല്ലാ കൃത്യങ്ങളുടെയും പരമപ്രധാനമായ ഉദ്ദേശം പിതാവിന്‍റെ സ്തുതി മാത്രമായിരുന്നു. ഇതു നിമിത്തം ദേവാലയത്തെ കച്ചവടസ്ഥലമാക്കി മാറ്റിയവരെ സ്നേഹശീലനായ ഈശോ അത്യന്തം കോപത്തോടെ അടിച്ചു പുറത്താക്കുന്നു. ക്ഷീണവും പ്രയാസങ്ങളും ഗണ്യമാക്കാതെ പിതാവിനെപ്പറ്റി ഉപദേശിക്കുന്നതില്‍ അവിടുന്ന്‍ ആനന്ദം കണ്ടെത്തുന്നു. ഈശോയുടെ ദിവ്യഹൃദയത്തെ ഭക്തിപൂര്‍വ്വം സ്നേഹിച്ചാരാധിക്കുന്ന നാം അവിടുത്തെ ദിവ്യമാതൃക അനുകരിക്കാന്‍ ഉത്സുകരാകേണ്ടതാണ്. നിത്യപിതാവായ ദൈവത്തെ നാം യഥാര്‍ത്ഥമായും ആഴമായും സ്നേഹിക്കുന്നുവെങ്കില്‍ ദൈവസ്തുതി വര്‍ദ്ധനവിനായി ഏതു പ്രയാസവും സഹിക്കാന്‍ നാം സന്നദ്ധരാകും. #{red->n->n->ജപം}# സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ മഹത്വത്തിനും ശക്തിക്കും യോജിച്ചവണ്ണം അങ്ങയെ സ്നേഹിക്കത്തക്ക ഒരു ഹൃദയം ഏറ്റം ദരിദ്രനായ ഈശോയുടെ മാത്രമാകുന്നുവല്ലോ. എന്‍റെ ഹൃദയം ഏറ്റം ദരിദ്രയും ദുര്‍ബലവും സകല ദുര്‍ഗുണങ്ങളാലും നിറഞ്ഞതുമെന്ന് ഞാന്‍ സമ്മതിച്ചു പറയുന്നു. ദയനിറഞ്ഞ ദൈവമേ! സ്നേഹം നിറഞ്ഞതും എല്ലാ നിക്ഷേപങ്ങളും അടങ്ങിയിരിക്കുന്നതുമായ അങ്ങേ ദിവ്യപുത്രന്‍റെ പരിശുദ്ധ ഹൃദയം എന്‍റെയും സകല മനുഷ്യരുടെയും പാപങ്ങള്‍ക്കും നന്ദിഹീനതയ്ക്കും പരിഹാരമായി അങ്ങേയ്ക്കു ഞാന്‍ കാഴ്ച സമര്‍പ്പിക്കുന്നു. ഈശോ അങ്ങയെ സ്നേഹിച്ചതു പോലെയും വിശുദ്ധ കുര്‍ബാനയില്‍ സദാ സ്വയം ബലിയായി അങ്ങേയ്ക്കു സമര്‍പ്പിച്ചു സ്നേഹിക്കുന്നതുപോലെയും ഞാന്‍ അങ്ങയെ സ്നേഹിപ്പാനും എന്‍റെ സന്തോഷം മുഴുവനും അങ്ങില്‍ സമര്‍പ്പിപ്പാനും അനുഗ്രഹം നല്‍കിയരുളണമേ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദാശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ, ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ, നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ, ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ, അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ, ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ, മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ, സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ, പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ, അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ, അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേയ്ക്കെതിരായി പാപം ചെയ്യുന്നതിനു മുമ്പ് എന്നെ മരിപ്പിക്കണമേ. #{red->n->n-> സല്‍ക്രിയ}# ഉപദേശം നല്‍കി ആരെയെങ്കിലും തിന്മയില്‍ നിന്നകറ്റുന്നതിനായി ശ്രമിക്കുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/ChristianPrayer/ChristianPrayer-2016-06-18-13:12:07.jpg
Keywords: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം
Content: 1725
Category: 6
Sub Category:
Heading: വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സ്‌നേഹം ലോകത്ത് സമാധാനം പ്രദാനം ചെയ്യുന്നു
Content: ''ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു: ഞാന്‍ പിതാവു മൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും" (യോഹന്നാന്‍ 6:57). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂണ്‍ 19}# ലോകത്ത് സമാധാനം നിലനിര്‍ത്താനും ധാരണയും രമ്യതയും സൃഷ്ടിക്കുവാനുള്ള ആഗ്രഹവും ശക്തിപ്പെടുത്തിക്കൊണ്ട് രാഷ്ട്രങ്ങളെ പരസ്പരം അടുപ്പിക്കുന്നതു വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സ്‌നേഹമാണ്. വിശുദ്ധ കുര്‍ബ്ബാനയുടെ സമാധാനദായകമായ ശക്തിയില്‍ ഉറച്ചു വിശ്വസിക്കുവാനാണ് ക്രിസ്ത്യാനികള്‍ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. യേശു പറയുന്നു ''സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവ പുത്രന്മാരെന്ന് വിളിക്കപ്പെടും'' (മത്തായി 5:9). അതിനാല്‍ യേശു പ്രഖ്യാപിച്ച ''അഷ്ടസസൗഭാഗ്യങ്ങള്‍'' ജീവിതത്തില്‍ നടപ്പിലാക്കുവാന്‍ വിശുദ്ധ കുര്‍ബ്ബാന സഹായിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ പിതാവിന്റെ മക്കള്‍ ക്രിസ്തുവിന്റെ ജീവന്‍ സ്വീകരിക്കുന്നു; ദൈവീക വരത്തിനായി വിധിക്കപ്പെട്ട മനുഷ്യരുടെ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന അവിടുത്തെ സ്‌നേഹത്തിന്റെ ജീവനാണ് വിശുദ്ധ കുര്‍ബാന. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 11.3.88). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/6?type=6 }}
Image: /content_image/Meditation/Meditation-2016-06-19-09:59:18.jpg
Keywords: കുര്‍ബ
Content: 1726
Category: 5
Sub Category:
Heading: രക്തസാക്ഷികളായ വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും
Content: മതവിരോധിയായിരുന്ന ജൂലിയന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍മാരായിരുന്നു വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും. അപ്പസ്തോലന്‍മാരായിരുന്ന വിശുദ്ധ യോഹന്നാനോടും വിശുദ്ധ പൗലോസിനോടും പേരിന് സാദൃശ്യമുണ്ടെങ്കിലും അവരുമായി ഈ വിശുദ്ധര്‍ക്കു ബന്ധമില്ല. ആ സമയത്തെ റോമന്‍ മുഖ്യനും, ക്രിസ്ത്യാനികളുടെ ബദ്ധവൈരിയുമായിരുന്ന അപ്രോണിയാനൂസിന്റെ കീഴില്‍ ഏതാണ്ട് 362-ലാണ് വിശുദ്ധന്‍മാരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. തങ്ങളുടെ ഇരട്ട വിജയം കൊണ്ടാണ് ഈ രണ്ടുവിശുദ്ധരും ദൈവത്തെ മഹത്വപ്പെടുത്തിയത്: ഈ ലോകത്തിന്റെ ആദരവിനെയും പ്രകീര്‍ത്തിയേയും ത്യജിക്കുകയും, അവയെ ഭീഷണികളുടേയും, സഹനങ്ങളുടേയും മേല്‍ വിജയം കൈവരിക്കുകയും ചെയ്തു. ദുഷ്ടരായ നിരവധി പേര്‍ തങ്ങളുടെ അവിശ്വാസത്തില്‍ പുരോഗമിക്കുന്നതായി അവര്‍ കണ്ടു. പക്ഷേ അവരുടെ പാപത്തിന്റെ മാതൃക ഈ വിശുദ്ധര്‍ പതറിയില്ല. ഭൗതീകമായ പുരോഗതികള്‍ കൊണ്ട് പാപത്തില്‍ നിന്നും മോചനം നേടുവാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ ശിക്ഷാവിധിക്ക് കാരണമാവുമെന്നാണ് ഈ വിശുദ്ധര്‍ കരുതിയിരുന്നത്. അവരുടെ വീരോചിതമായ ക്ഷമയും, അജയ്യമായ നന്മയും, വിശ്വസ്തതയും വഴി അവരുടെ യാതനകള്‍ ദൈവത്തിന് അത്ഭുതകരമായൊരു ദൃശ്യവിരുന്നായി മാറി. തന്റെ മഹത്വത്തിന്റെ സിംഹാസനത്തിലിരുന്നു ദൈവം അവരെ നോക്കുകയും, അവരെ ശക്തിപ്പെടുത്തുവാനായി തന്റെ കരങ്ങള്‍ നീട്ടുകയും, അവരുടെ വിജയത്തിന്റെ സന്തോഷകരമായ നിമിഷത്തില്‍ അമര്‍ത്യ കിരീടം അവരുടെ ശിരസ്സില്‍ അണിയിക്കുകയും ചെയ്തു.ഈ രക്തസാക്ഷികള്‍ തങ്ങളുടെ നൈമിഷികമായ യാതനകളുടെ സഹനത്തിലൂടെ, അളക്കാനാവാത്ത വിധത്തില്‍ ഒരിക്കലും മായാത്ത മഹത്വത്തെ ശേഖരിക്കുകയാണ് ചെയ്തത്. ഫാദര്‍ ഫ്രോണ്ടോ പ്രസിദ്ധീകരിച്ച പട്ടികയില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് റോമിലെ വിശുദ്ധ പത്രോസിന്റേയും, പൗലോസിന്റേയും പഴയ ദേവാലയത്തിനരികിലായി ഈ വിശുദ്ധന്‍മാരുടെ നാമധേയത്തിലും ഒരു ദേവാലയം ഉള്ളതായി കരുതുന്നു. വിശുദ്ധ ജെലാസിയൂസിന്റെയും, മഹാനായ വിശുദ്ധ ഗ്രിഗറിയുടേയും ആരാധനക്രമങ്ങളില്‍ ഈ വിശുദ്ധരോടുള്ള ഭക്തിപ്രകടമായിരുന്നു; കൂടാതെ പുരാതന ഗാല്ലിക്കന്‍ ആരാധനക്രമങ്ങളിലും ഈ വിശുദ്ധരോടുള്ള ഭക്തിയാചരണങ്ങള്‍ കാണാവുന്നതാണ്. അഞ്ചാം നൂറ്റാണ്ടിനു ശേഷം ഈ വിശുദ്ധരുടെ നാമങ്ങള്‍ തിരുസഭയില്‍ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയും തീക്ഷണമായ പ്രേരണയില്‍ നിന്നുമുള്ളതും, നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ചു കൊണ്ടുള്ള ദൈവീക സേവനത്തിനായി സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ളതുമായിരിക്കണമെന്ന്‍ ഈ വിശുദ്ധര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥക്ക് നാം ദൈവത്തോട്’ കടപ്പെട്ടിരിക്കുന്നുവെന്ന കാര്യം എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കണം. നമ്മുടെ അലസതയും, നന്ദികേടും മൂലം നമ്മുടെ ദൗത്യങ്ങളിലും, നമ്മുടെ ഭക്തിയിലും വീഴ്ചകള്‍ വന്നാല്‍ ഈ വിശുദ്ധര്‍ ചിന്തിയ രക്തം നമ്മുടെ ആ ഉത്സാഹകുറവിനുള്ള ഒരു അധിക്ഷേപമായി മാറും എന്ന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഇറ്റലിയിലെ ബബോളെനൂസ് 2. ഐറിഷുകാരനായ കോര്‍ബിക്കാന്‍ 3. മെസോപ്പൊട്ടാമിയായിലെ ഡേവിഡ് 4. സ്പാനിഷ്‌ ഗലീസിയായിലെ ഹെര്‍മോജിയൂസ് 5. ദക്ഷിണ റഷ്യയിലെ ഗോത്തുകളുടെ ജോണ്‍ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/DailySaints/DailySaints-2016-06-19-10:50:12.jpg
Keywords: രക്തസാ
Content: 1727
Category: 5
Sub Category:
Heading: അക്വിറ്റൈനിലെ കുമ്പസാരകനായിരുന്ന വിശുദ്ധ പ്രോസ്പെര്‍
Content: എ‌ഡി 403-ലാണ് വിശുദ്ധ പ്രോസ്പെര്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധന്‍ തന്റെ യുവത്വത്തില്‍ വ്യാകരണവും, വിശുദ്ധ ലിഖിതങ്ങളും പഠിച്ചിരുന്നുവെന്ന് അദേഹത്തിന്റെ രചനകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. അദ്ദേഹത്തിന്റെ വിശുദ്ധിയും, ദിവ്യത്വവും കാരണം സമപ്രായക്കാര്‍വരെ വിശുദ്ധനെ ‘ആദരണീയന്‍’ അല്ലെങ്കില്‍ ‘ദിവ്യന്‍’ എന്നിങ്ങനെയൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് വിശുദ്ധന്‍ തന്റെ സ്വന്തം രാജ്യമായ അക്വിറ്റൈന്‍ ഉപേക്ഷിച്ച് പ്രോവെന്‍സിലോ ഒരുപക്ഷേ മാര്‍സെയില്ലെസിലോ താമസമുറപ്പിച്ചു. അക്കാലത്ത് മാര്‍സെയില്ലെസിലെ ചില പുരോഹിതര്‍ അടങ്ങിയ ഒരുവിഭാഗം വിശുദ്ധ ഓസ്റ്റിന്‍ തന്റെ ഗ്രന്ഥത്തില്‍ പെലജിയാനിസത്തിനെതിരായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മനുഷ്യരുടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവിനെ ഹനിക്കുന്നതാണെന്ന് വാദിച്ചുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാക്കികൊണ്ടിരുന്നു. ദൈവീക സഹായം കൂടാതെ തന്നെ നന്മയും, തിന്മയും തിരിച്ചറിയുവാനുള്ള കഴിവ് മനുഷ്യര്‍ക്കുണ്ട് എന്നതായിരുന്നു പെലജിയനിസക്കാരുടെ സിദ്ധാന്തം. എന്നാല്‍ വിശ്വാസത്തിന്റെ തുടക്കം ദൈവാനുഗ്രഹമില്ലാതെ നമ്മുടെ സ്വന്തം ആഗ്രഹത്തിനനുസരിച്ചാണെന്നായിരുന്നു സെമിപെലജിയനിസക്കാരുടെ പ്രമാണം. ഈ രണ്ടു മതവിരുദ്ധ വിഭാഗങ്ങളുടേയും സിദ്ധാന്തങ്ങള്‍ യേശുവും, അപ്പസ്തോലന്‍മാരും പഠിപ്പിച്ചിട്ടുള്ള സിദ്ധാന്തങ്ങള്‍ക്കെതിരായിട്ടുള്ളതായിരുന്നു. ഹിലാരി എന്ന് പേരായ ഭക്തനും പണ്ഡിതനുമായിരുന്ന ഒരു അത്മായന്‍, വിശുദ്ധ ഓസ്റ്റിന്റെ സിദ്ധാന്തത്തേയും, തിരുസഭയോടുള്ള ഭക്തിയേയും സംരക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിവന്നിരുന്നു. നമ്മുടെ വിശുദ്ധനും അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ പങ്കാളിയായി. വിശുദ്ധന്റെ അറിവും, നന്മയും, അസാധാരണമായ കഴിവുകളും അദ്ദേഹത്തെ മതവിരുദ്ധവാദക്കാരെ പ്രതിരോധിക്കുവാന്‍ തക്ക ശക്തിയുള്ള ഒരു മനുഷ്യനാക്കി തീര്‍ത്തിരുന്നു. ഹിലാരിയുടെ ഉപദേശത്താല്‍ വിശുദ്ധന്‍, മാര്‍സെയില്ലെസിലെ പുരോഹിതന്‍മാരുടെ തെറ്റുകളെ വിശദീകരിച്ചുകൊണ്ട് വിശുദ്ധ ഓസ്റ്റിന് ഒരു കത്തെഴുതി. അതേതുടര്‍ന്ന് അവരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുവാനും, അവരെ പറഞ്ഞ് മനസ്സിലാക്കുവാനുമായി വിശുദ്ധ ഓസ്റ്റിന്‍ രണ്ട് ഗ്രന്ഥങ്ങള്‍ തയാറാക്കി. 428-429 കാലയളവിലാണ് ഇക്കാര്യങ്ങള്‍ സംഭവിച്ചത്. സെമിപെലാജിയന്‍സിനെ ബോധ്യപ്പെടുത്തുവാന്‍ ഈ രണ്ട് ഗ്രന്ഥങ്ങളും പര്യാപ്തമായിരുന്നുവെങ്കിലും, അവരുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യുവാന്‍ ഈ ഗ്രന്ഥങ്ങള്‍ക്ക് കഴിഞ്ഞില്ല. പാപ്പായുടെ തീരുമാനത്തിനനുസരിച്ച് മാത്രമേ തങ്ങള്‍ നില്‍ക്കുകയുള്ളൂവെന്നു സെമി-പെലാജിയന്‍സ് പ്രഖ്യാപിച്ചതോടെ വിശുദ്ധ പ്രോസ്പെറും, ഹിലാരിയും വളരെയേറെ ആവേശപൂര്‍വ്വം റോമില്‍ പോവുകയും, പാപ്പായെ ഈ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ അറിഞ്ഞ സെലസ്റ്റിന്‍ പാപ്പാ മാര്‍സെയില്ലെസിലേയും, സമീപ പ്രദേശങ്ങളിലേയും മെത്രാന്‍മാര്‍ക്ക് വിശുദ്ധന്‍ ഓസ്റ്റിന്റെ സിദ്ധാന്തങ്ങളെ ന്യായീകരിച്ചുകൊണ്ട് സൈദ്ധാന്തികമായ ഒരു കത്തെഴുതി. എന്നാല്‍ വേദപാരംഗതനായ വിശുദ്ധ ഓസ്റ്റിന്‍ 431-ല്‍ മരിച്ചതിനു ശേഷമാണ് ഈ സംഭവവികാസങ്ങള്‍ ഉണ്ടായത്. പക്ഷേ പ്രശ്നങ്ങള്‍ അതുകൊണ്ടും തീര്‍ന്നില്ല, അതിനാല്‍ മതവിരുദ്ധവാദികളെ തന്റെ തൂലികകൊണ്ട് നേരിടുവാന്‍ വിശുദ്ധന്‍ തീരുമാനിച്ചു. തുടര്‍ന്നാണ്‌ ‘നന്ദിയില്ലാത്തവര്‍’ എന്ന കവിത വിശുദ്ധന്‍ രചിച്ചത്. ഏതാണ്ട് 431-ലാണ് ഈ കവിത തയാറാക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. കവിതയുടെ ശീര്‍ഷകത്തിലൂടെ സെമിപെലാജിയനിസക്കാരേയാണ് വിശുദ്ധന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇത് വിശുദ്ധന്റെ ഏറ്റവും വിശേഷപ്പെട്ട ഒരു രചനയായി പരിഗണിക്കപ്പെടുന്നു. 440-ല്‍ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട മഹാനായ വിശുദ്ധ ലിയോ, വിശുദ്ധ പ്രോസ്പറിനെ റോമിലേക്ക് ക്ഷണിക്കുകയും തന്റെ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് സഭയുടെ പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും വിശുദ്ധനെ ഏല്‍പ്പിക്കുകയും ചെയ്തു. തലസ്ഥാന നഗരിയില്‍ വീണ്ടും വളര്‍ച്ച പ്രാപിച്ച് കൊണ്ടിരിന്ന പെലജിയന്‍ മതവിരുദ്ധവാദത്തെ വിശുദ്ധന്‍ തന്നാല്‍ കഴിയും വിധം ഇല്ലാതാക്കി. വിശുദ്ധ പ്രോസ്പര്‍ ‘നന്ദിയില്ലാത്തവര്‍’ എന്ന കവിതക്ക് പുറമേ ചില ചെറിയ പദ്യങ്ങളും രചിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘നെസ്റ്റൊറിയന്‍, പെലജിയന്‍ മതവിരുദ്ധ വാദങ്ങള്‍ക്കൊരു ചരമക്കുറിപ്പ്‌’ എന്ന ചെറു കവിത. കൂടാതെ വിശുദ്ധ ഓസ്റ്റിന്റെ ശത്രുക്കള്‍ക്കെതിരായി രണ്ട് ലഘു കവിതകളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടെ സെമിപെലജിയന്‍ വാദികള്‍വിശുദ്ധനെതിരെ പല ദോഷാരോപണങ്ങളും പ്രസിദ്ധീകരിച്ചു. ഇതിനുപുറമേ ഗൗളിഷ്‌ പുരോഹിതന്‍ എന്ന് കരുതപ്പെടുന്ന വിന്‍സെന്റ് എന്ന് പേരായ ഒരാള്‍ വിശുദ്ധന്റെ രചനക്കെതിരായി പതിനാറോളം രചനകള്‍ പ്രസിദ്ധീകരിച്ചു. അതിനെതിരായി വിശുദ്ധ പ്രോസ്പര്‍ രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചുകൊണ്ട് അവരുടെ ആക്ഷേപങ്ങളെ ഖണ്ഡിച്ചു. അതിലൊന്ന് ഗൗളുകളുടെ ആക്ഷേപത്തിനുള്ള മറുപടിയും, മറ്റൊന്ന് വിന്‍സെന്റിന്റെ ആക്ഷേപത്തിനുള്ള മറുപടിയുമായിരുന്നു. ജെനോവയിലെ രണ്ട് പുരോഹിതന്‍മാര്‍ക്കായി വിശുദ്ധന്‍ എഴുതിയ ഒരു ഗ്രന്ഥത്തിന്റെ ഉള്ളടക്കം വിശുദ്ധ ഓസ്റ്റിന്റെ രചനകളിലെ ചില വാക്യങ്ങളുടെ വ്യാഖ്യാനമായിരുന്നു. മാര്‍സെയില്ലെസിലെ ആശ്രമാധിപതിയായിരുന്ന കാസ്സിയന്‍ തന്റെ ഗ്രന്ഥം വഴി വിശ്വാസത്തിന്റെ തുടക്കം മനുഷ്യരില്‍ നിന്നുമാണെന്ന് വാദിച്ചപ്പോള്‍ വിശുദ്ധന്‍ അദ്ദേഹത്തിന്റെ രചനയില്‍ നിന്നും പന്ത്രണ്ട് ഭാഗങ്ങള്‍ എടുത്ത്‌, അവയിലെ തെറ്റുകള്‍ ചൂണ്ടികാട്ടുകയും, പെലജിയന്‍ വാദികള്‍ക്കെതിരായി പുറത്തിറക്കിയ പ്രമാണങ്ങള്‍ വഴി തിരുസഭ നിന്ദിച്ചിട്ടുള്ളവവയാണ് അദ്ദേഹത്തിന്റെ ആശയങ്ങളെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു. വിശുദ്ധ ഓസ്റ്റിന്റെ രചനകളെ അടിസ്ഥാനമാക്കി വിശുദ്ധ പ്രോസ്പര്‍ രചിച്ച നാനൂറോളം ആപ്തവാക്യങ്ങളടങ്ങിയ ഗ്രന്ഥം 'ദൈവാനുഗ്രഹ സിദ്ധാന്തത്തിന്റെ' വിശേഷപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നു. വിശുദ്ധനെഴുതിയ ചരിത്രഗ്രന്ഥം ലോകത്തിന്റെ ആരംഭത്തേപ്പറ്റി വിവരിച്ചുകൊണ്ട് ആരംഭിച്ച് എ.ഡി 455 വരെയുള്ള കാര്യങ്ങള്‍ പ്രതിപാദിച്ചുകൊണ്ടവസാനിക്കുന്നു. വിശുദ്ധ പ്രോസ്പെറിന്റെ മരണത്തെ പറ്റി കാര്യമായ വിവരങള്‍ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ നാമം റോമന്‍ രക്തസാക്ഷിത്വ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. #{red->n->n->ഇതര വിശുദ്ധര്‍ }# 1. ഫ്രീസ് ലാന്‍ഡിലെ അഡല്‍ബെര്‍ട്ട് 2. ലൂസി ഔസേജാസും കൂട്ടരും 3. സാരസെന്‍സിലെ എവുറോഷിയാ 4. ഗല്ലിക്കാനൂസ് ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-19-10:57:23.jpg
Keywords: വിശുദ്ധ
Content: 1728
Category: 5
Sub Category:
Heading: വിശുദ്ധ സ്നാപക യോഹന്നാന്‍
Content: സാധാരണഗതിയില്‍ തിരുസഭ ഒരു വിശുദ്ധന്റെ ഓര്‍മ്മപുതുക്കലിന്റെ തിരുനാളായി ആഘോഷിക്കുന്നത് ആ വിശുദ്ധന്‍ മരണപ്പെട്ട ദിവസമാണ്. എന്നാല്‍ പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ സ്നാപക യോഹന്നാന്റെയും തിരുനാളുകള്‍ ഈ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന തിരുനാളുകളാണ്. മറ്റുള്ളവ വിശുദ്ധരും, ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും മൂലപാപത്തോട് കൂടിയാണ് ജനിച്ചിട്ടുള്ളത്‌, എന്നാല്‍ പരിശുദ്ധ മാതാവ് മൂല പാപത്തിന്റെ കറയില്ലാതെയാണ് ജനിച്ചത്. വിശുദ്ധ സ്നാപക യോഹന്നാനാകട്ടെ അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ മൂലപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. ഇതാണ് ഇന്നത്തെ തിരുനാളിനുള്ള സൈദ്ധാന്തികമായ വിശദീകരണം. വിശുദ്ധ സ്നാപക യോഹാന്നാന്റെ ഈ തിരുനാളിനെ കുറിച്ച് വിശുദ്ധ ഓഗസ്റ്റിന്‍ ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്‌: "നമ്മുടെ രക്ഷകന്റെ ഏറ്റവും ഭക്തിപൂര്‍വ്വമായ ജനനതിരുനാളിനു പുറമേ തിരുസഭ വിശുദ്ധ സ്നാപക യോഹന്നാന്റെ അല്ലാതെ മറ്റൊരു വ്യക്തിയുടേയും ജനന തിരുനാള്‍ ആഘോഷിക്കുന്നില്ല (മാതാവിന്റെ നിര്‍മ്മലമായ ഗര്‍ഭധാരണത്തിന്റേയും, മാതാവിന്റെ ജനനത്തിന്റേയും തിരുനാളുകള്‍ ആഘോഷിക്കുന്ന പതിവ് അക്കാലഘട്ടങ്ങളില്‍ തുടങ്ങിയിട്ടില്ലായിരുന്നു). മറ്റുള്ള വിശുദ്ധരുടെ കാര്യത്തില്‍, അവര്‍ ഇഹലോക ജീവിതത്തിലെ തങ്ങളുടെ യാതനകള്‍ അവസാനിപ്പിച്ചുകൊണ്ടും ലോകത്തിനു മേല്‍ മഹത്വപൂര്‍ണ്ണമായ വിജയം വരിച്ചുകൊണ്ടും ഒരിക്കലും നിലക്കാത്ത പരമാനന്ദത്തിലേക്ക് പുനര്‍ജനിച്ച ദിനത്തേയാണ് അവരുടെ ഓര്‍മ്മതിരുനാളായി തിരുസഭ ആഘോഷിക്കുന്നതെന്ന് നമുക്കറിയാമല്ലോ". “മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അവരുടെ തിരുനാള്‍ അവരുടെ ജീവിതത്തിന്റെ അവസാന ദിനമാണ്, ഭൂമിയിലെ സേവനം അവര്‍ അവസാനിപ്പിച്ച ദിനത്തേയാണ് അവരുടെ തിരുനാളായി ആദരിക്കുന്നത്. എന്നാല്‍ സ്നാപക യോഹന്നാനെ സംബന്ധിച്ചിടത്തോളം അവന്റെ ജന്മദിനത്തേയാണ് നാം ആദരിക്കുന്നത്, അവന്റെ നശ്വരമായ ജീവിതം ആരംഭിച്ച ദിവസം പരിശുദ്ധമാണ്. തീര്‍ച്ചയായും കര്‍ത്താവ്‌ തന്റെ വരവിനെ കുറിച്ച് സ്നാപകയോഹന്നാനിലൂടെ ജനങ്ങളെ അറിയിക്കുവാന്‍ ആഗ്രഹിച്ചിരുന്നുവന്നതാണ് ഇതിനു കാരണം. അതല്ലാതെ കര്‍ത്താവ്‌ പെട്ടെന്നൊരുദിവസം പ്രത്യക്ഷപ്പെട്ടാല്‍, ജനങ്ങള്‍ രക്ഷകനെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടും. യോഹന്നാന്‍ പ്രതിനിധീകരിക്കുന്നത് പഴയ ഉടമ്പടിയേയും, നിയമങ്ങളേയുമാണ്. മഹത്വത്തിന്റെ വരവിനെക്കുറിച്ച്‌ പഴയ നിയമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പോലും അവന്‍ രക്ഷകന് മുന്‍പേ ഭൂജാതനായി”. ഒരു രീതിയില്‍ പറഞ്ഞാല്‍, ഇന്നത്തെ തിരുനാള്‍ ക്രിസ്തുമസിന്റെ മുന്നോടിയാണ്. ഒരു വര്‍ഷത്തില്‍, രണ്ടു രഹസ്യങ്ങളെയാണ് നാം ആചരിക്കുന്നത്. യേശുവിന്റെ അവതാരവും, മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പുമാണവ. ഇവ രണ്ടിലും വീണ്ടെടുപ്പിന്റെ രഹസ്യമാണ് ഏറ്റവും മഹത്തായത്. ക്രിസ്തുവിന്റെ അവതാരം മനുഷ്യ ഹൃദയങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്നു. ഉത്ഥാനതിരുനാളിനു ഒമ്പതാഴ്ച മുമ്പുള്ള ഞായര്‍ മുതല്‍ പെന്തകോസ്തു തിരുനാള്‍ വരെയുള്ള മുഴുവന്‍ ഉത്ഥാനകാലവും വീണ്ടെടുപ്പിന്റെ ഓര്‍മ്മപുതുക്കലിനായി സമര്‍പ്പിച്ചിരിക്കുന്നു. ദൈവം മനുഷ്യനായി തീര്‍ന്നു എന്നുള്ളതാണ് ക്രിസ്തുമസ്സില്‍ അടങ്ങിയിട്ടുള്ള പ്രാധാന വസ്തുത, ഇവക്ക് പുറമേ വര്‍ഷത്തിന്റെ ശേഷിച്ച കാലയളവിലുള്ള ആഘോഷങ്ങളില്‍ ഈ വസ്തുതയെ പരാമര്‍ശിക്കുന്ന ആഘോഷങ്ങള്‍ അങ്ങിങ്ങായി കാണാവുന്നതാണ്, അതില്‍ ഒന്ന് മാതാവിന്റെ തിരുനാളാണ്, പ്രത്യേകിച്ച് മഗളവാര്‍ത്തയുടെ ഓര്‍മ്മപുതുക്കല്‍ (മാര്‍ച്ച് 25). പിന്നെയുള്ളത് സ്നാപകയോഹന്നാന്റെ ഇന്നത്തെ തിരുനാളും. ഒരര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അവതാരത്തിന്റെ ഓര്‍മ്മപുതുക്കല്‍ തന്നെയാണ് നാം ഇന്നത്തെ തിരുനാളിലും ആഘോഷിക്കുന്നത്. ഡിസംബര്‍ 25ന് മഞ്ഞുകാലത്താണ് യേശുവിന്റെ ജനനതിരുനാള്‍ കൊണ്ടാടുന്നത്, എന്നാല്‍ ക്രിസ്തുവിന്റെ പാതയൊരുക്കുവാന്‍ വന്നവന്റെ തിരുനാള്‍ ക്രിസ്തുമസ്സിനും ആറു മാസങ്ങള്‍ക്ക്‌ മുപാണ് കൊണ്ടാടുന്നത്. ക്രിസ്തുമസ് ഒരു ‘പ്രകാശത്തിന്റെ’ ആഘോഷമാണ്, ഇന്നും അങ്ങിനെ തന്നെയാണ്. വിശുദ്ധ സ്നാപക യോഹന്നാന്‍ വെളിച്ചം നല്‍കികൊണ്ട് കത്തികൊണ്ടിരുന്ന ഒരു വിളക്കായിരുന്നു. ക്രിസ്ത്യാനികളായ നമ്മള്‍ ലോകത്തിന്റെ വെളിച്ചമായിരിക്കണം. നിസ്സാര വ്യത്യാസങ്ങളോട് കൂടിയ മത്തായി, മാര്‍ക്കോസ്, ലൂക്കാ തുടങ്ങിയവരുടെ വിവരണങ്ങളില്‍ നിന്നും, യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നും യേശുവിന്റെ പാതയൊരുക്കുവാന്‍ വന്ന സ്നാപക യോഹന്നാന്റെ പ്രവര്‍ത്തങ്ങളെകുറിച്ചുള്ള കഥകള്‍ നമുക്ക്‌ അറിയാവുന്നതാണ്. ലൂക്കാ പറയുന്നതനുസരിച്ച്: യേശുവിന്റെ ജനനത്തിന് ആറു മാസം മുന്‍പ്‌ യൂദയ പട്ടണത്തിലാണ് വിശുദ്ധ സ്നാപക യോഹന്നാന്‍ ജനിച്ചത്‌. പുതിയ നിയമത്തില്‍ വിശുദ്ധന്റെ ആദ്യകാലങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. എന്നാല്‍ വിശുദ്ധന്റെ ദൈവഭക്തരായ മാതാപിതാക്കള്‍, അവന്‍ ചെയ്യേണ്ട ദൗത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധ്യത്തോടെ വളരെയേറെ ശ്രദ്ധയോടെയാണ് വിശുദ്ധനെ വളര്‍ത്തിയിരുന്നതെന്ന കാര്യം നമുക്കറിയാം. കൂടാതെ അവന്റെ ദൈവനിയോഗത്തെ കുറിച്ചുള്ള ബോധ്യം അവന് പകര്‍ന്നു നല്‍കുകയും ചെയ്തു. തന്റെ ദൗത്യത്തിന്റെ അവസാന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ അവന് ഒരുപക്ഷേ 32 വയസ്സായിരുന്നു പ്രായം. പുരാതന കാലത്തെ ദിവ്യരായിട്ടുള്ളവര്‍ ചെയ്യുന്നത് പോലെ വിശുദ്ധ സ്നാപക യോഹന്നാനും പ്രാര്‍ത്ഥിക്കുവാനും, ഉപവസിക്കുവാനുമായി ജോര്‍ദാന് അപ്പുറമുള്ള പരുക്കന്‍ പാറകള്‍ നിറഞ്ഞ മരുഭൂമിയിലേക്ക്‌ പിന്‍വാങ്ങി. നമുക്കറിയാവുന്നത് പോലെ വെട്ടുകിളികളും, തേനും മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള ഒരു പരുക്കന്‍ കുപ്പായമായിരുന്നു വിശുദ്ധന്‍ ധരിച്ചിരുന്നത്. യൂദയായുടെ ഗ്രാമപ്രദേശങ്ങളില്‍ പ്രഘോഷണത്തിനായി വരുമ്പോള്‍ വളരെയേറെ മെലിഞ്ഞുണങ്ങി വികൃതമായ രൂപത്തിലായിരുന്നു അവന്‍. എന്നാല്‍ അവന്റെ കണ്ണുകള്‍ ആവേശത്താല്‍ തിളങ്ങുകയും, ശിക്ഷാവിധിയേ കുറിച്ചുള്ള സ്വരം ശക്തമായ മുന്നറിയിപ്പുമായിരുന്നു. ബാഹ്യരൂപത്തെ കണക്കിലെടുക്കാതെ പ്രവാചകന്‍മാരെ സ്വീകരിക്കുന്ന ശീലമുള്ളവരായിരുന്നു യഹൂദന്‍മാര്‍. അതിനാല്‍ അവര്‍ പെട്ടെന്ന് തന്നെ യോഹന്നാനേയും സ്വീകരിച്ചു; വളരെയേറെ കുഴപ്പങ്ങള്‍ നിറഞ്ഞതും, ജനങ്ങള്‍ ഒരു ആശ്വാസത്തിനായി കാത്തിരിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. യോഹന്നാനില്‍ നിന്നും പുറത്തേക്കൊഴുകിയ ശക്തിയാല്‍ അവനെ കേട്ടവരില്‍ നിരവധി പേര്‍ തങ്ങള്‍ വളരെകാലമായി കാത്തിരുന്ന രക്ഷനാണ് അവനെന്നു വരെ ധരിച്ചു. എന്നാല്‍ വിശുദ്ധന്‍ താന്‍ വരുവാനിരിക്കുന്ന രക്ഷകന്റെ പാതയൊരുക്കുവാന്‍ മാത്രം വന്നവനാണെന്നും, അവന്റെ ചെരിപ്പിന്റെ വള്ളികെട്ട് അഴിക്കുവാനുള്ള യോഗ്യത പോലും തനിക്കില്ലെന്ന് പറഞ്ഞു കൊണ്ട് അവരുടെ തെറ്റിദ്ധാരണകളെ തിരുത്തി. യേശുവിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു ശേഷവും കുറച്ചു മാസങ്ങള്‍ കൂടി വിശുദ്ധന്‍ തന്റെ പ്രബോധനങ്ങളും, ജ്ഞാനസ്നാനപ്പെടുത്തലും തുടര്‍ന്നു. താന്‍ വെറുമൊരു പാതയൊരുക്കുവാന്‍ വന്നവന്‍ മാത്രമാണെന്ന കാര്യം വിശുദ്ധന്‍ എപ്പോഴും വ്യക്തമാക്കി കൊണ്ടിരുന്നു. യോഹന്നാന്റെ പ്രസിദ്ധി ജെറുസലേം മുഴുവന്‍ പരക്കുകയും ഉന്നത പുരോഹിതന്‍മാര്‍ വരെ വിശുദ്ധനെ കാണുവാനും, കേള്‍ക്കുവാനുമെത്തിയിട്ടും വിശുദ്ധന്‍ തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. “അനുതപിക്കുക സ്വര്‍ഗ്ഗരാജ്യം സമാഗതമായിരിക്കുന്നു” ഇതായിരുന്നു വിശുദ്ധന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉദ്ബോധിപ്പിച്ചിരുന്നത്. ആ സമയത്തെ തിന്മകള്‍ക്ക് പരിഹാരമായി വിശുദ്ധന് ഉപദേശിക്കുവാനുണ്ടായിരുന്നത് വ്യക്തിപരമായ വിശുദ്ധിയായിരുന്നു. ആത്മാര്‍ത്ഥമായ അനുതാപത്തേയും, ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹത്താലുള്ള ആത്മീയമായ വിശുദ്ധിയേയും പ്രതിനിധാനം ചെയ്യുന്ന പ്രവര്‍ത്തിയായ ‘ജ്ഞാനസ്നാന’ത്തേ വളരെ ശക്തമായി വിശുദ്ധന്‍ പ്രചരിപ്പിച്ചതിനാല്‍ ജനങ്ങള്‍ വിശുദ്ധനെ ‘സ്നാപകന്‍’ എന്ന് വിളിച്ചു തുടങ്ങി. യേശു മറ്റുള്ളവര്‍ക്കൊപ്പം യോഹന്നാന്റെ പക്കല്‍ നിന്നും മാമ്മോദീസ സ്വീകരിച്ച ദിവസത്തേ കുറിച്ച് വിശുദ്ധ ലിഖിതങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. യേശു വരുവാനിരിക്കുന്ന രക്ഷകനാണെന്ന കാര്യം യോഹന്നാന് അറിയാമായിരുന്നു. അതിനാലാണ് തനിക്ക്‌ അതിനുള്ള യോഗ്യതയില്ലെന്ന് അവന്‍ പറഞ്ഞത്‌. എന്നാല്‍ യേശുവിനെ അനുസരിക്കേണ്ടതായതിനാല്‍ യോഹന്നാന്‍ യേശുവിനെ ജ്ഞാനസ്നാനപ്പെടുത്തി. പാപരഹിതനായ യേശു താനും മനുഷ്യനാണെന്ന കാര്യം വെളിവാക്കുവാന്‍ വേണ്ടിയാണ് ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ആഗ്രഹിച്ചത്. ജ്ഞാനസ്നാനം സ്വീകരിച്ച്‌ കഴിഞ്ഞു ജോര്‍ദാന്‍ നദിയിലെ വെള്ളത്തില്‍ നിന്നും യേശു കയറിയ ഉടന്‍ തന്നെ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ്‌ ഒരു പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരികയും ചെയ്തു. മാത്രമല്ല ഇപ്രകാരമൊരു സ്വരം സ്വര്‍ഗ്ഗത്തില്‍ നിന്നും കേള്‍ക്കുകയും ചെയ്തു “ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു” (മര്‍ക്കോസ് 1:11). യോഹന്നാന്റെ ജീവിതം അതിന്റെ ദുഃഖകരമായ പര്യവസാനത്തിലേക്ക്‌ അടുത്തുകൊണ്ടിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന തിബെരിയാസ് സീസറിന്റെ ഭരണത്തിന്റെ പതിനഞ്ചാം വര്‍ഷം, ജോര്‍ദാന് കിഴക്ക്‌ ഭാഗത്തുള്ള ഗലീലിയും, പെരിയായുമുള്‍പ്പെടുന്ന പലസ്തീന്‍ പ്രവിശ്യയുടെ ഉപഭാഗത്തിന്റെ ഗവര്‍ണറായിരുന്നു ഹേറോദ്‌ അന്റിപാസ്‌. തന്റെ പ്രഘോഷണത്തിനിടക്ക്‌ സ്നാപക യോഹന്നാന്‍ ഹേറോദിന്റെ അന്യായങ്ങളെ നിശിതമായി വിമര്‍ശിച്ചിരിന്നു. യഹൂദ നിയമങ്ങളെ ലംഘിച്ചുകൊണ്ട് തന്റെ അര്‍ദ്ധസഹോദരനായ ഫിലിപ്പിന്റെ ഭാര്യയായ ഹേറോദിയാസിനെ സ്വന്തമാക്കിയതിനു ഹേറോദിന്റെ മുന്‍പില്‍ വെച്ച് തന്നെ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു. കുടിലയായ ആ സ്ത്രീ ഗവര്‍ണറുടെ അനന്തിരവള്‍ കൂടിയായിരുന്നു. യോഹന്നാന്‍ ഒരു ദിവ്യനാണെന്നറിയാവുന്നതിനാല്‍ ഹെറോദ്‌ അവനെ ബഹുമാനിക്കുകയും, പലകാര്യങ്ങളിലും അവന്റെ ഉപദേശങ്ങള്‍ അനുസരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ വ്യക്തിജീവിതത്തെ നിന്ദിക്കുന്നത് അദ്ദേഹത്തിന് സഹിക്കുവാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല കുടിലയായ ഹേറോദിയാസ് നുണകളും, കാപട്യവും വഴി അവന്റെ കോപത്തെ ആളികത്തിക്കുകയും ചെയ്തു. അവസാനം ചാവ്‌ കടലിനു സമീപത്തുള്ള മച്ചീരുസ് കോട്ടയില്‍ ഹേറോദ്‌ യോഹന്നാനെ തടവിലിട്ടു. യോഹന്നാന്റെ തടവിനെകുറിച്ചും, തന്റെ ശിക്ഷ്യന്‍മാരില്‍ ചിലര്‍ അവനെ കാണുവാന്‍ പോയ കാര്യവും അറിഞ്ഞപ്പോള്‍ യേശു യോഹന്നാനെ കുറിച്ച് അവരോടു ഇപ്രകാരമാണ് പറഞ്ഞത്: “ആരെകാണാനാണ് നിങ്ങള്‍ പോയത്‌? ഒരു പ്രവാചകനെ? അതെ, ഞാന്‍ നിങ്ങളോട് പറയുന്നു പ്രവാചകനെക്കാള്‍ വലിയവനെത്തന്നെ. ഇവനേപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ! നിനക്ക് മുന്‍പേ എന്റെ ദൂതനെ ഞാന്‍ അയക്കുന്നു. അവന്‍ നിന്റെ മുമ്പേ പോയി നിനക്ക് വഴിയൊരുക്കും. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ സ്നാപക യോഹന്നാനേക്കാള്‍ വലിയവനില്ല” (മത്തായി 9: 10-12). തടവറക്കുള്ളിലും നിശബ്ദനാവാതിരുന്ന യോഹന്നാന്റെ ജീവനെടുക്കുവാനുള്ള ശ്രമങ്ങള്‍ ഹെറോദിയാസ് അവസാനിപ്പിച്ചില്ല. മാത്രമല്ല യോഹന്നാന്റെ ശിഷ്യന്‍മാര്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്തു. യോഹന്നാനെ ഇല്ലാതാക്കുവാന്‍ അവസാനം അവള്‍ക്കൊരു അവസരം വന്നുചേര്‍ന്നു. ഹേറോദിന്റെ ജന്മദിനത്തില്‍ അവന്‍ ആ പ്രദേശത്തെ പ്രമുഖരായിട്ടുള്ളവര്‍ക്കൊരു വിരുന്നൊരുക്കി. ആ നിന്ദ്യമായ ദിനത്തെ കുറിച്ച് മത്തായി (14), മര്‍ക്കോസ് (6), ലൂക്കാ (9) എന്നിവരുടെ സുവിശേഷങ്ങളില്‍ ഏതാണ്ട് സമാനമായൊരു വിവരണമാണ് തന്നിട്ടുള്ളത്. ആ വിരുന്നില്‍ ഹെറോദിയാസിന് ഭര്‍ത്താവില്‍ നിന്നും ജനിച്ച 14 വയസ്സുള്ള പുത്രിയായ സലോമി ഹേറോദിനേയും കൊണ്ട്, അവിടെ സന്നിഹിതരായിരുന്ന അതിഥികളേയും തന്റെ മനോഹരമായ നൃത്തത്താല്‍ സന്തോഷിപ്പിച്ചു. അതില്‍ സന്തോഷവാനായ ഹേറോദേസ് തന്റെ അധികാരത്തിന് കീഴിലുള്ള എന്ത് സമ്മാനവും, അത് തന്റെ രാജ്യത്തിന്റെ പകുതിയാണെങ്കില്‍ പോലും നല്‍കാമെന്ന് അവളോട് വാഗ്ദാനം ചെയ്തു. തന്റെ ദുഷ്ടയായ അമ്മയുടെ സ്വാധീനത്താലും നിര്‍ദ്ദേശത്താലും സ്നാപകയോഹന്നാന്റെ ശിരസ്സ്‌ ഒരു തളികയില്‍ വേണമെന്നാണ് അവള്‍ ആവശ്യപ്പെട്ടത്. ഭയാനകമായ ആ ആവശ്യം ഹേറോദേസിനെ നടുക്കുകയും, അസ്വസ്ഥനാക്കുകയും ചെയ്തു, എന്നിരുന്നാലും തന്റെ വാക്ക്‌ പാലിക്കാതിരിക്കുവാന്‍ കഴിയാത്തതിനാല്‍ സ്നാപക യോഹന്നാന്റെ ശിരസ്സ്‌ കൊണ്ട് വരുവാനായി ഹേറോദേസ് തന്റെ ഒരു ഭടനെ തടവറയിലേക്കയച്ചു, അപ്രകാരം സംഭവിക്കുകയും ചെയ്തു. ക്രൂരയായ ആ പെണ്‍കുട്ടി തന്റെ ആ സമ്മാനം ഒരു ഭയവും കൂടാതെ സ്വീകരിക്കുകയും തന്റെ അമ്മക്ക് നല്‍കുകയും ചെയ്തു. അപ്രകാരം ഭയാനകമായൊരു കുറ്റത്താല്‍ വിശുദ്ധ സ്നാപക യോഹന്നാന്റെ ദൌത്യത്തിന് വിരാമമായി. ഇതിനേക്കുറിച്ച് യേശുവിന്റെ ശിക്ഷ്യന്‍മാര്‍ അറിഞ്ഞപ്പോള്‍ അവര്‍ യോഹന്നാന്റെ ശരീരം കൊണ്ട് വരികയും വേണ്ടും വിധം അടക്കം ചെയ്യുകയും ചെയ്തു. യേശു തന്റെ ശിക്ഷ്യന്‍മാരില്‍ ചിലര്‍ക്കൊപ്പം മരുഭൂമിയിലേക്ക് പോയി യോഹന്നാന് വേണ്ടി ദുഃഖമാചരിച്ചു. യഹൂദ ചരിത്രകാരനായ ജോസഫുസ്‌, യോഹന്നാന്റെ വിശുദ്ധിയെ കുറിച്ച് കൂടുതല്‍ സാക്ഷ്യം നല്‍കികൊണ്ട് ഇപ്രകാരം എഴുതി : “തീര്‍ച്ചയായും അവന്‍ സകലവിധ നന്മകളും നിറഞ്ഞവനായിരുന്നു, മനുഷ്യരോട് നീതിയും, ദൈവത്തോടു ഭക്തിയും പ്രകടിപ്പിക്കുവാന്‍ യഹൂദരെ ഉപദേശിച്ചവന്‍, മാത്രമല്ല, അവര്‍ തങ്ങളുടെ പാപങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ദൈവത്തിന് സ്വീകാര്യരായിരിക്കുമെന്നും, ശരീരം ശുദ്ധിയാക്കുന്നത് പോലെ ആത്മാവും ശുദ്ധിയാക്കേണ്ടതുണ്ടെന്നു പ്രഘോഷിച്ചുകൊണ്ട് ജ്ഞാനസ്നാനവും അവന്‍ നിര്‍ദ്ദേശിച്ചു.” അതിനാല്‍ ഐക്യത്തോടെ എളിമയുടേയും, ധൈര്യത്തിന്റേയും താരതമ്യപ്പെടുത്താനാവാത്ത ജീവിത മാതൃകയായ ഈ വിശുദ്ധനോടുള്ള ആദരവിലും, സ്നേഹത്തിലും ക്രൈസ്തവരും, യഹൂദരും ഒന്നിക്കുന്നു. #{red->n->n->ഇതര വിശുദ്ധര്‍ }# 1. പാരീസിലെ അഗോര്‍ഡും അഗ്ലിബെര്‍ട്ടും 2. ആംഫിബാലൂസ് 3. ഡാര്‍ഹാമിലെ ബെര്‍ത്തൊലോമ്യൂ 4. റോമന്‍ പടയാളികളായ ഒറെന്‍സിയൂസ്, ഹെറോസ്, ഫര്‍ണാസിയൂസ്, ഫിര്‍മിനൂസ്, ഫിര്‍മൂസ്, സിറിയാക്കൂസ് 5. റോമന്‍കാരനായ ഫൗസ്ത്തൂസ് 6. ഐറിഷുകാരനായ ജെര്‍മോക്ക് {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/calendar/6?type=5 }} ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/DailySaints/DailySaints-2016-06-19-11:00:35.jpg
Keywords: വിശുദ്ധ സ്നാപ